കൃഷ്ണ: ഭാഗം 21

krishna

എഴുത്തുകാരി: Crazy Girl

"അമ്മേ ഞാൻ ഇറങ്ങുവാണേ... മറിയേച്ചി അമ്മേടെ മരുന്ന് അവിടെ ടേബിളിൽ ഉണ്ട്.. ഉച്ചക്ക് എടുത്തു കൊടുക്കണേ " "അഹ് അതൊക്കെ ഞാൻ കുടിച്ചോളാം...ഋഷി വന്നില്ലല്ലോ.. നീ എന്തെ ഒറ്റക്ക് പോകുന്നെ " അതിനു ഞാൻ ഋഷിയെട്ടന്റെ കൂടെ അല്ലല്ലോ പൊന്നെ ഒറ്റക്ക് അല്ലെ... ഈ അമ്മ എന്താ ഇങ്ങനെ ചോയ്കണേ... ഋഷിയെട്ടന്റെ മുന്നേ കമ്പനിയിൽ എത്താനാ ഇപ്പളെ ഇറങ്ങുന്നേ... "അത് അമ്മേ ഞാൻ ബസ്സിന്‌ ആണ് പോകുന്നെ... " എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. "രണ്ടാളും ഒരു കമ്പനിയിലെക്ക് തന്നെ അല്ലെ.. അതും ഒരേ വീട്ടീന്ന് പോരാത്തതിന് ഭാര്യയും ഭർത്താവും... അപ്പൊ രണ്ടാളും ഒരുമിച്ച് പോയാ മതി " എന്തേലും പറയാൻ വാ തുറക്കുന്നതിന് മുൻപേ പടിയിറങ്ങി ഋഷിയെട്ടൻ വരുന്നുണ്ടായിരുന്നു.. ചുണ്ടിൽ ചിരിയുണ്ട്... ആ ചിരിക് എന്തോ പന്തികേടില്ലേ? അമ്മയും ഋഷിയെട്ടൻ വരുന്നത് കണ്ടു എന്നിട്ട് രണ്ടാളോടും പോലെ പറഞ്ഞു... " നിന്റെ കഴുത്തിൽ ഈ താലി കിടക്കുന്നോറും നീ എന്റെ മരുമകൾ ആണ് "എന്ന് അമ്മ മുടിയിൽ തലോടി പറഞ്ഞു... "അപ്പൊ അത് ഇല്ലെങ്കിലോ.. " ഒരു കുസൃതിയോടെ ചോദിച്ചപ്പോ.. അമ്മ ചെവിയിൽ പിടിച്ചു... "ആ അമ്മേ.. വിട്... അയ്യോ വേദനിക്കുന്ന് " "നീ എന്റെ മോള് ആണ് അത് താലി ഉണ്ടേലും ഇല്ലേലും.. " എന്ന് തറപ്പിച്ചു പറഞ്ഞപ്പോ ലോകം കീഴടക്കിയ സന്തോഷമായിരുന്നു....

എനിക്കുള്ള പുഞ്ചിരി എല്ലാരുടെ മുഖത്തും ഉണ്ടായിരുന്നു ... അവസാനം അമ്മേടെ വാശിക്ക് ഞാനും ഋഷിയെട്ടനും ഒരുമിച്ച് ഇറങ്ങി... പരസ്പരം ഒന്നും മിണ്ടാതെ പുറത്തേക്ക് മുഖം തിരിച്ചിരുന്നു... എന്തേലും പറഞ്ഞ പിന്ന അത് മതി വഴക്കാവാൻ... അതുകൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടിയില്ല..എന്നാൽ മനസ്സ് നിറയെ അമ്മ പറഞ്ഞത് ആയിരുന്നു ഒരു കാലം എന്നെ വേദനിപ്പിക്കുമ്പോൾ പോലും അറിയില്ലായിരുന്നു ഇത്രക്ക് പാവം ആണെന്ന്... ഇവരെയൊക്കെ വിട്ടിട്ട് ഞാൻ ആ വീട് ഇറങ്ങേണ്ടി വരുമോ...മനസ്സിൽ അതൊരു നോവായി നിന്നു... " എന്റെ അടുത്ത് കാണിക്കുന്ന പോലെ നിന്റെ എടുത്തപിടിച്ച ചാട്ടം ദ്രുവിന്റെ അടുത്ത് ഇറക്കരുത് " നിശബ്ദദയെ കീറിമുറിച് ഋഷിയെട്ടൻ ആയിരുന്നു... " എന്നെ പോലെ നിന്നെ സഹിക്കണം എന്നില്ല... പോരാത്തതിന് പെണ്ണാണ് എന്ന് അറിഞ്ഞാ.. കലിപ്പ് ആകുന്നവൻ ആണ് അർജുന്റേം അടുത്ത് പോലെ നിന്റെ തോന്നിവാസം ഒന്നും നടക്കൂല... " "ഞാനെന്ത് തോന്നിവാസം കാണിചെന്ന പറയുന്നേ... പിന്നെ അവനെ കണ്ടാൽ അറിയാം തന്നേക്കൾ വെല്ല്യ ഭീകരൻ ഒന്നുമല്ല... ഒരു പാവം ആണ്... ഈ ലോകത്ത് ദുഷ്ടൻ ഉണ്ടേൽ അത് താൻ മാത്രോ ആണ്.. " "എന്തെടി... ജോബ് കിട്ടിയെന്ന് വെച് നിനക്കെന്നെ എന്തും പറയാം എന്നായൊ...

ഞാൻ ഒന്ന് വിരൽഞൊടിചാൽ മതി നിന്റെ ഈ ജോലി തെറിക്കാൻ " " എന്ന ഞൊടിക്ക്... ഇയാളൊന്ന് ഞൊടിക്കാഡോ..ഞാൻ കാണട്ടെ എന്റെ ജോബ് തെറിക്കുന്നത്... " ഇവളെന്താ പേടിക്കാത്തെ😬😬...ശ്ശെ അങ്ങനെ പറയണ്ടായിരുന്നു ഞാൻ ചമ്മി... ഇതിനു ഇവള്ക്ക് പണി കൊടുത്തില്ലേൽ പിന്ന ഞാൻ ഒരു ആണാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം..... കാത്തിരുന്നോടി ... കമ്പനി എത്തിയപ്പോ കാറിൽ നിന്ന് ഇറങ്ങി ഓടുവായിരുന്നു ഞാൻ.. അങ്ങേര് എപ്പ എന്നെ എടുത്തിട്ടടിക്കുന്നെ എന്ന് പറയാൻ കഴിയില്ല... പണ്ട് ആണേൽ എന്റേം വാ തുറക്കാൻ പാടാ ഇപ്പൊ അടക്കാനും.. ദേവിയെ നീ തന്നേ എന്നെ രക്ഷിക്കണേ.. അതിനുള്ളിൽ കയറിയപ്പോൾ കണ്ടു മറ്റേ റിസെപ്ഷനിസ്റ്റുമായി കത്തിയടിക്കുന്ന അച്ചുവിനെ... ഇവള് ഇവനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല... മിക്കവാറും എവിടുന്നൊക്കെ അടി കിട്ടുവോ എന്തോ... " ഡീ പോത്തേ നിനക്ക് ക്യാബിനിൽ കേറാൻ ആയില്ലേ... പോടീ സൊള്ളിക്കൊണ്ടിരിക്കാണ്ട്... " " പിന്നെ ആ അർജുൻ പട്ടീടെ അടുത്താണ് പോണ്ടേ... ഞാനും അയാളും ഒത്തു പോകുമെന്ന് എനിക്ക് തോന്നണില്ല കുഞ്ഞേ " "ഹ്മ്മ് നിന്റെ പപ്പാ പറഞ്ഞിന് അവള് ഉത്തരവാദിത്തം ഉള്ള പണിയൊന്നും എടുത്തില്ലേൽ നല്ലോണം എടുത്ത് പെരുമാറിക്കോ എന്ന് " "ന്റീശ്വരാ... ഈ ഡാഡി എന്നെ കൊലക്ക് കൊടുക്കും....ഞാൻ ഓടട്ടെ... മിക്കവാറും അവന് എന്നെ എടുത്തിട്ട് പെരുമാറും... "

അങ്ങനെ അവള് ഓടി അർജുന്റെ ക്യാബിനിൽ കയറി.. ഞങ്ങൾടെ മൂന്ന് ക്യാബിനും ഓരോ ഭാഗത്തു ആണ് ഋഷിയെട്ടന്റെ ഓപ്പോസിറ്റ് ആണ് ദ്രുവിന്റെ ക്യാബിൻ... അത് കഴിഞ്ഞു കൊർച് ദൂരെയാണ് അര്ജുന്റെത്... ഋഷിയെട്ടന്റേം ക്യാബിനിൽ കേറുന്നത് ഇറങ്ങുന്നതും ഒക്കെ എനിക്ക് കാണാം.. അത് പോലെ മൂപർക്കും... മ്മളും പിന്നെ ലേറ്റ് ആകാൻ നിന്നില്ല... ഇന്നലെ അച്ഛന് ഏകദേശം ഒരു പിഎ ചെയ്യണ്ട ഡ്യൂട്ടി പറഞ്ഞു തന്നായിരുന്നു... അതുകൊണ്ട് വേഗം ക്യാബിനിൽ കയറി.. അവിടെയുള്ള ഫയൽ ഒക്കെ എടുത്ത് set ആക്കി വെച്ചു.. ദ്രുവിന് വേണ്ട വെള്ളം ഒക്കെ എടുത്ത് വെച്ചു.... അവിടെ വേണ്ടാത്ത വെള്ളം കിടക്കുന്നുണ്ടായിരുന്നു അതും എടുത്ത് പുറത്തേക്ക് പോകാൻ നേരം ആണ് ദ്രുവ് ഡോർ തുറന്നത്... പെട്ടെന്നുള്ള വലിയിൽ കയ്യിലെ വെള്ളം വീണു... " അയ്യോ സോറി... ഞാൻ കണ്ടില്ല " എങ്ങനെയോ ബോട്ടിൽ എടുത്തു കൊണ്ട് പറഞ്ഞൊപ്പിച്ചു... "its ok.. its മൈ മിസ്റ്റേക്ക്"അവനും ശാന്തമായി പറഞ്ഞു... എന്നും പറഞ്ഞു പോകുമെന്നാണ് കരുതിയെ പക്ഷെ ദ്രുവ് നിന്ന നില്പിൽ നിക്കുവായിരുന്നു... എന്തോ ഓർത്തു അറിയാതെ വെള്ളത്തിൽ ചവിട്ടി ക്ലാസ്സ്‌ സ്ലിപ് ആയി.. വീഴാൻ പോയതും ആ കരങ്ങൾ എന്ന് താങ്ങി പിടിച്ചു... പതിയെ കണ്ണു തുറന്ന് നോക്കിയതും എന്റെ അരയിൽ പിടിച്ചിരിക്കുന്ന ദ്രുവിനെ ആണ് കണ്ടത്... അവന്റെ നോട്ടം എന്നിലേക്ക് തന്നെ ആയിരുന്നു...

ഒരു വട്ടം പോലും കൺചിമ്മാതെ എന്റെ കണ്ണിലേക്കു തന്നെ നോക്കുന്നത് കണ്ടപ്പോ ആകെ അസ്വസ്ഥമായി... ഞാൻ നിവർന്നു നിൽക്കാൻ തുനിഞ്ഞതും ക്യാബിൻ തുറന്ന് വന്ന ഋഷിയെട്ടൻ കണ്ടത് എന്നേം പിടിച്ചു നിൽക്കുന്ന ദ്രുവിനെ ആണ്.. പെട്ടെന്ന് ആ മുഖത്ത് വന്ന ഭാവം എനിക്ക് മനസ്സിലായില്ല... എന്നെ നേരെ നിർത്തി.. ഋഷിയെട്ടനെ നോക്കാതെ ബോട്ടിലെ എടുത്തു അവിടുന്ന് ഇറങ്ങി.... എന്നിട്ട് ഒരു തുണിയെടുത്ത് വെള്ളം തുടക്കാനായി കയറുമ്പോൾ ഋഷിയെട്ടൻ ഇറങ്ങി വരുന്നുണ്ടായിരുന്നു... എന്നെ കണ്ടപ്പോൾ മുഖം വെട്ടിച്ചു... അത് എനിക്കെന്തോ പോലെ ആയി.. ക്യാബിനിൽ കയറി വെള്ളം തുടച് ഞാൻ ഇറങ്ങാൻ നേരം ആണ് ദ്രുവ് പുറകിൽ നിന്ന് വിളിച്ചത്... "കൃഷ്ണ " " എന്താ സർ " " താൻ സർ എന്നൊന്നും വിളിക്കണ്ടാ... എന്നെ ദ്രുവ് എന്ന് വിളിച്ച മതി... പിന്നെ കുറച്ചു കഴിഞ്ഞു ക്യാബിനിൽ വരണം.. മി വാണ്ട്‌ to ഡിസ്‌കസ് വിത്ത്‌ യൂ something.. " " ok സർ... ഓഹ് സോറി ദ്രുവ്... " അവനൊരു ചിരിയും കൊടുത്ത് ഇറങ്ങി... അങ്ങനെ എന്റെ സീറ്റിൽ പോയി ഇരുന്നു കൊണ്ടിരിക്കുമ്പോൾ ആണ് പിറുപിറുത്തു കൊണ്ട് അച്ചുവും അർജുന്റെ ക്യാബിനിൽ നിന്ന് ഇറങ്ങിയത്... അവളും സീറ്റിൽ വന്നിരിന്നിട്ട്... എന്തെക്കെയോ പറയുവാ.. അതും ഒറ്റക്... " എന്താടി പണി കിട്ടിയോ... "കമ്പ്യൂട്ടറിലേക്ക് നോക്കി കൊണ്ട് ചിരിച്ച്‌ കൊണ്ട് അവളോടായി ചോദിച്ചു... " ടി കിച്ചു നിനക്കറീലെ എന്റെ പപ്പക്ക് പോലും ഞാൻ ടീ കോഫി ഇണ്ടാക്കി കൊടുത്ത ചരിത്രം ഇല്ലാ" "അതിനു "

"ആ മരപ്പട്ടിക്ക് എപ്പോഴും കോഫീ വേണം പോലും അതും ഞാൻ ആക്കിയത്... " "ഹഹ എന്നിട്ട് നീ ആക്കി കൊടുത്തോ " " ആഹ് ആക്കി കൊടുത്തപ്പോ... ഒരിറക്ക് കുടിച്ചിട്ട് അത് തുപ്പി... പിന്നെ കണ്ട ജീവികളുടേം കാണ്ടാമൃഗത്തിന്റെയും ഞങ്ങൾ പരസ്പരം പറഞ്ഞു കൊടുക്കലായിരുന്നു... മിക്കവാരം ലവന് ഞാൻ വല്ല പാഷാണം കലക്കി കൊടുക്കും 😬" അവള് പറയുന്നത് കേട്ട് ചിരിക്കുമ്പോൾ ആണ് ഋഷിയെട്ടന്റെ ക്യാബിനിൽ നിന്ന് ശ്രേയ ഇറങ്ങിയത് അവള് ഡോർ തുറന്നപ്പോൾ ഒരു മിന്നായം പോലെ ഋഷിയെട്ടനെ കണ്ടു... എന്തോ അവിടെ ചെല്ലാൻ കൊതിക്കുന്ന പോലെ... കമ്പ്യൂട്ടറിൽ ഓരോ കലക്ഷനും നോക്കിയപ്പോൾ ആണ് ദ്രുവ് വരാൻ പറഞ്ഞത് ഓർത്തത്... അച്ചുവിനോട് പറഞ്ഞു നേരെ ദ്രുവിന്റെ ക്യാബിനിൽ ചെന്ന്... "ആ കൃഷ്ണ.. ഞാൻ വരാൻ പറഞ്ഞത് ഈ ഫയൽ ഒക്കെ ഇന്നലെ ഞാൻ വീട്ടിൽ നിന്ന് നോക്കിയതാ.. അതിൽ പെൻസിൽ വെച് ലൈൻ ഇട്ടത് ഇയാള് കറക്റ്റ് ആക്കണം പിന്നെ എന്തേലും ഡൌട്ട്സ് ഉണ്ടേൽ ഋഷിടെ കയ്യില് കൊടുത്താൽ മതി.. എനിക്ക് ഇതിൽ വെല്ല്യ പരിജയം ഇല്ലാ " അവന് പറഞ്ഞത് ശ്രേദ്ധിച് ഞാൻ അവിടെ ഇരുന്നു ഓരോന്ന് നോക്കി... "ഇയാൾ ബാംഗ്ലൂർ ഉണ്ടായിരുന്നോ"

ഫയൽ നോക്കുമ്പോൾ ആണ് അവന് ചോദിച്ചത്...ഒന്ന് തല ഉയർത്തി... വീണ്ടും ഫൈലിലേക്ക് തലയിട്ട്.. മൂളി... "ആൻ ചേച്ചിടെ മോളുടെ ബര്ത്ഡേക്ക് കൃഷ്ണയും ഋഷിയും വന്നായിരുന്നോ " പെട്ടെന്നവൻ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഞെട്ടി ഇവനെങ്ങാ അറിയാം... ഞങ്ങൾ പോയത്... "ആഹ് ഉണ്ടായിരുന്നു.. ദ്രുവിന് എങ്ങനാ അറിയാം... " " ഓഹ് അപ്പൊ എനിക്ക് ആളു മാറിയില്ല... ഞാൻ തന്നെ എവിടെയോ കണ്ടെന്നു ഉണ്ടായിരുന്നു അന്ന് ആ മുഖം മൂടി ഇട്ടത് കൊണ്ട് കാണാഞ്ഞത് ആയിരിക്കും... " അവന് പറഞ്ഞത് കേട്ട് ഒരു പുഞ്ചിരി നൽകി.. ഇവനെ ആണ് തൊരപ്പൻ ചൂടൻ എന്ന് പറഞ്ഞത് എന്ത് ശാന്തവുമായിട്ട സംസാരിക്കുന്നെ.. ഓരോന്ന് ഓർത്തു ഫയൽ നോക്കി.. പെട്ടെന്ന് അതിൽ മനസ്സിലാവാത്തത് വന്നപ്പോൾ ഋഷിയെട്ടനെ ക്യാബിനിലേക്ക് നടന്നു.. ഒരു നെഞ്ചിടിപ്പോടെ ഡോർ തുറന്നതും.. ഋഷിയെട്ടന്റെ കൂടെ ഒട്ടിച്ചേർന്ന കമ്പ്യൂട്ടറിലേക്ക് നോക്കുന്ന ശ്രേയയേ.. എനിക്ക് കുത്തി കൊല്ലാൻ തോന്നി.... അപ്പോഴാണ് റിഷിയേട്ടൻ എന്നെ കണ്ടത്... കൈ കൊണ്ട് കയറാൻ ആവിശ്യപ്പെട്ട് ഞാൻ ഫയലും കൊണ്ട് കയറി അവിടെ നിന്നു... പക്ഷെ എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ലായിരുന്നു... "ലുക്ക്‌ ശ്രേയ.. ഇതാണ് ഞാൻ പറഞ്ഞത്... ഇത് താൻ കംപ്ലീറ്റ് ആകിയിട്ട് ഒരു 2 മണിക്ക് കൊണ്ട് വരൂ... i know യൂ ക്യാൻ handle this..."അവളോട് 32 പല്ലും കാണിച്ച് പറഞ്ഞപ്പോ അത് കാത്ത് നിന്ന പോലെ അവളും അങ്ങ് പൊങ്ങി പോയി...

എന്നെ ഒരു നോക്ക് കുത്തി ആക്കി ഋഷിയെട്ടൻ അവളെ പൊക്കി പറഞ്ഞു... ഒരു നിമിഷം ഇങ്ങോട്ട് വരാൻ തോന്നിയ മനസ്സിനെ ഞാൻ ശപിച്ചു കൊന്നു... അവളോട്‌ ഇറങ്ങി പോകാൻ പറഞ്ഞു...ഇത്രേം നേരം ഇളിച്ചു കൊണ്ടിരുന്ന അങ്ങേരുടെ മുഖം ഇപ്പൊ കടന്നൽ കുത്തിയ പോലെ ആയി... ഇങ്ങേരുടെ മോന്ത കണ്ടാൽ തോന്നും ഞാൻ അങ്ങേരെ പിടിച്ചു കടിച്ചെന്ന്... "ഹ്മ്മ് എന്താ.. " പെട്ടെന്ന് ഋഷിഏട്ടൻ ചോദിച്ചപ്പോ ഞാൻ സീറ്റിൽ ഇരുന്നു ഫയൽ തുറന്ന് ചോദിക്കാൻ നിന്നതും എന്നെ തുറിച്ചു നോക്കികൊണ്ട് ഋഷിയെട്ടൻ ഇരുന്നു...ഞാൻ എന്തെ എന്ന് പുരികം പൊക്കി ചോദിച്ചു.. "നിന്നോട് ആര ഇരിക്കാൻ പറഞ്ഞെ " "അതിപ്പോ ആരേലും പറയണോ " "ആ പറയണം ഞാൻ ആണ് ബോസ്സ്..നീ വെറും പിഎ ആണ്.. മൈൻഡ് ഇറ്റ്... " എന്തെക്കോയെ വിളിച്ചു പറയണം എന്നുന്ടെലും.. വീടല്ല എന്ന ചിന്ത മ്മളെ വാ അടപ്പിച്ചു എന്നിട്ട് സീറ്റിൽ നിന്ന് എണീറ്റു.. അങ്ങേര് അടുത്ത് ചെന്ന് സ്‌പ്ലൈൻ ചെയ്യാൻ പറഞ്ഞപ്പോ.. അനുസരണയുള്ള കുട്ടിയെ പോലെ മ്മള് മന്ദം മന്ദം നടന്ന് അടുത്ത് ചെന്ന്... എന്നിട്ട് ഓരോന്ന് പറഞ്ഞ് കൊടുതു... അവസാനം മറുപടിക്ക് ആയി ഋഷിയെട്ടനെ നോക്കിയപ്പോൾ എന്നിലേക്കു നോക്കി നിൽക്കുന്ന ഋഷിയെട്ടനെ ആണ് കണ്ടത്..പരസ്പരം കണ്ണുകൾ ഉടക്കി... അതിൽ ലയിച്ചു നിന്ന പോലെ.. ഞാൻ നിന്നു..

അറിയില്ല എത്ര നേരം നിന്നെന്നെ... കണ്ണു പിൻവലികാൻ പറ്റുന്നില്ല... പെട്ടെന്നാണ് ക്യാബിൻ തുറന്ന് വന്നത്... "അയ്യോ സോറി... ഞാൻ അറിഞ്ഞില്ല" എന്നും പറഞ്ഞു വന്നപോലെ അർജു പൊറത്തേക്ക് ഇറങ്ങി... അപ്പോഴാണ് പരിസര ബോധം വന്നത്... ഞാൻ പെട്ടെന്ന് നിവർന്നു നിന്നു ഒരടി പിന്നിലേക്ക് നീങ്ങി... വീണ്ടും അർജുനോട് വരാൻ കല്പിച്ചു കൊണ്ട് ഋഷിയെട്ടൻ എന്നെ നോക്കി പേടിപ്പിച്ചു... "സോറി മൊയലാളി ഞാൻ ഓർക്കേണ്ടതായിരുന്നു.... "അർജുൻ ആയിരുന്നു അവന്റെ മുഖത്ത് കളിയാക്കി ചിരിയില്ലേ "നീ വന്ന കാര്യം പറയടാ "ഇങ്ങേരുടെ മുഖത്ത് നല്ല അസ്സൽ കലിപ്പാണ് "അത് പിന്നെ ഈ ഫയൽ നോക്കുമ്പോ "എന്നൊക്കെ അവന് എന്തെക്കോയെ പറഞ്ഞിട്ട് പോയി... അപ്പോഴാണ് ശ്രേയ വീണ്ടും കയറി.. വന്നത് ഋഷിയെട്ടൻ എന്നോടും പുറത്ത് പോകാൻ പറഞ്ഞു... എനിക്കത് തീരെ പിടിച്ചില്ല... ആ പുട്ടി മോളുമായിട്ട് ഇയാൾ ഒറ്റക് എന്ത ഇതിൽ വേണ്ടേ... വീണ്ടും ഋഷിയെട്ടൻ പോകാൻ പറഞ്ഞപ്പോ അവള് എനിക്കൊരു ചിരി തന്നു അതിൽ പുച്ഛമില്ലേ... എനിക്കാണേൽ ഒരടി നടക്കാനും പറ്റുന്നില്ല... കാര്യം നാടക ഭർത്താവ് ആണേലും അങ്ങേരെ ഏതേലും പെമ്പിള്ളേരോട് മിണ്ടുമ്പോ എവിടുന്നൊക്കെയോ ദേഷ്യം ഇരിച്ചു കെറുവാ..

ഇതിന് നിങ്ങള് കുശുമ്പ് എന്ന് പറഞ്ഞാലും കൊയപ്പുള്ള... മ്മള് രണ്ടും കല്പിച്ചു പുറത്തിറങ്ങാൻ നിന്നതും.. കയ്യിലെ ഫയൽ കരുതി കൂട്ടി കയ്യില് നിന്ന് ഇളക്കി... ഫയൽ നിലത്തു വീഴത്തും അതിലുള്ള പേപ്പർ എല്ലാം ചിന്നി ചിതറി... "സോറി .. am റിയലി സോറി "എന്നും പറഞ്ഞു അത് എടുക്കാൻ കുനിഞ്ഞു... ഓരോ പേപ്പർ പൊറുക്കാൻ എന്നിൽ 5 മിനിറ്റ് എടുത്തു ചെങ്ങായി മാരെ ഇങ്ങളെന്റേം അവസ്ഥ ഒന്ന് അലോയ്ക്കണം.. ഇങ്ങനെ പോയാൽ എന്റെ നാടുവിന്റെ പണിയിളകും.... പെട്ടെന്നാണ് ഒരു കാല് പെരുമാറ്റട്ടം മ്മള് തലയൊന്ന് പൊക്കി നോക്കിയപ്പോൾ കയ്യും കെട്ടി നില്കുന്നു തൊരപ്പൻ... മ്മള് തല ചെരിച്ചു ബാക്കിലോട്ട് നോക്കി... ഇല്ലാ ശ്രേയ ഇല്ലാ അവള് പോയി എന്റെ നോട്ടം കണ്ടിട്ട് അങ്ങേരും വെറുതെ ബാക്കിലോട്ട് നോക്കി എന്നിട്ട് വീണ്ടും എനിക്ക് നേരെ തിരിഞ്ഞു... ആ സമയം ഞാൻ എല്ലാം പെട്ടെന്ന് പൊറുക്കി എടുത്ത്.. നടക്കാൻ തുനിഞ്ഞതും എന്റെ കയ്യില് പിടിച്ചു ചുമരിനു തട്ടി നിർത്തിച്ചതും ഒരുമിച്ചായിരുന്നു... "നിനക്ക് എന്നെ ഇവിടെ ഒറ്റക്കിട്ട് പോകാൻ അത്രക്ക് മടിയാണേൽ നീ അച്ഛനോട് പറ എന്റെ പിഎ ആയി നിന്ന മതിയെന്ന്... " എന്റെ മുഖത്തോടെ വിരലോടിച്ചു കൊണ്ട് മൂപര് പറഞ്ഞപ്പോ.. മ്മള കണ്ണും മൂപ്പരെ കയ്യിലേക്ക് ആയിരുന്നു...

അതിന് മൂക്കിൽ നിന്ന് ഇഴഞ്ഞു കവിളിൽ മുട്ടി അവസാനം ചുണ്ടിൽ തൊട്ടപ്പോ മ്മളൊന്ന് വിറച്ചു... "വേണ്ട.. വേണ്ട "എന്ന് മ്മള് വിക്കി വിക്കി പറഞ്ഞു... "എന്ത്‌ വേണ്ടാന്ന് "എന്നിലേക്ക് നോക്കി ഋഷിയെട്ടൻ പറയുമ്പോൾ... രണ്ടും വേണ്ടാ എന്ന് പറയണം എന്നുണ്ടായിരുന്നു... ചുണ്ടിൽ തൊട്ട കയ്യ് മാറ്റാതെ എനിക്ക് ചുണ്ടനക്കാൻ പറ്റുന്നില്ല... ഒന്നും മിണ്ടാതെ... മ്മള് തറപ്പിച്ചു നിന്നു.. അപ്പോഴാണ് വീണ്ടും ആ ശവം ശ്രേയ കേറി വന്നത്... പെട്ടെന്ന് ഋഷിയെട്ടൻ എന്നിൽ നിന്ന് അകന്ന് മാറി... കിട്ടിയ സമയം കൊണ്ട് ഞാൻ വേഗം പുറത്തിറങ്ങിയതും... വീണ്ടും ഉള്ളിൽ ശ്രേയ ആണാല്ലോ എന്ന ബോധം വന്നത്... ശ്ശെ ഇവളെന്തിനാ ഇടക്ക് ഇടക്കെ ഇങ്ങോട്ട് വരുന്നേ... എന്നും മനസ്സിൽ പ്രാകി ഞാൻ ദ്രുവിന്റെ അടുത്ത് പോയി എല്ലാം കറക്ഷൻ വരുത്തി... എന്റെ സീറ്റിൽ പോയി ഇരുന്നു... അങ്ങനെ ലഞ്ചിന്റെ ടൈം ആയപ്പോൾ എല്ലാ എംപ്ലോയീസും കാന്റീൻ പോയി.. കൂടെ ഞങ്ങളും... ഞാനും അച്ചുവും ഓരോന്നു പറഞ്ഞു പോകുമ്പോ കണ്ടു ദ്രുവ് ഫുഡ്‌ വാങ്ങി വരുന്നുണ്ടായിരുന്നു... അവനൊരു ചിരി കൊടുത്തപ്പോൾ ആണ് ഋഷിയെട്ടൻ ക്യാബിനിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്... ************ ക്യാബിനിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ഫുഡ്‌ വാങ്ങാൻ കാത്ത് നിൽക്കുന്ന കിച്ചുവിനെ കണ്ടത്...

അവള് രണ്ട് കയ്യിലും ഫുഡ്‌ വാങ്ങി നടന്നു... ഇതിനു വിശപ്പിന്റെ അസുഗം ഉണ്ടോ... രണ്ട് കയ്യിലും ഫുഡ്‌ വാങ്ങിയേക്കുന്നു ഞാനും കയ്യ് കഴുകി ഫുഡ്‌ വാങ്ങാൻ നില്കുമ്പോ ആണ്.. കിച്ചു അടുത്ത് വന്ന് ഒരു പ്ലേറ്റ് എനിക്ക് നേരെ നീട്ടിയത്... അപ്പൊ എനിക്കണോ ഇവള് വാങ്ങിയത്... അവളെ ഒന്ന് നോക്കി ഞാൻ അത് വാങ്ങി സീറ്റിൽ ഇരിക്കാൻ നടന്നു... എന്റെ പുറകെ വന്ന് എന്റെ കൂടെ തന്നെ ഇരിക്കും എന്ന് മനസ്സിലായപ്പോൾ അറിയാതെ ചിരി വന്നു.... സീറ്റിൽ ഇരുന്നപ്പോൾ ആണ് അവള്ടെ പോടീ പോലും കാണുന്നില്ല....ഞാൻ ചുറ്റിലും നോക്കിയപ്പോൾ കണ്ടു ദ്രുവുമായി കത്തിയടിച്ചു ഫുഡ്‌ കഴിക്കുന്ന അവളെ.....നേരത്തെയും അവന്റെ മെത്തേക്ക് വീണപ്പോൾ.. അത് വീണു പോയതാണ് എന്ന് എനിക്കറിയാം... അവനൊരിക്കലും ഒരു പെണ്കുട്ടികളോടും മോശമായി സംസാരിക്കില്ല... അല്ലേൽ അവനു ഇഷ്ടമല്ല.. പക്ഷെ കിച്ചുവുമായി അവന് പെട്ടെന്ന് അടുത്ത്...എനിക്കെന്തോ അത് വല്ലാതെ നോവിച്ചു... അപ്പോഴാണ് അർജു വന്ന് അടുത്തിരുന്നത്.. "എന്താണ് മോനെ സ്വന്തം ഓളെ തന്നെ വായി നോക്കി നില്കുവാണല്ലോ " അവനെ ഒന്ന് അമർത്തി നോക്കി ഞാൻ ഫുഡിലേക്ക് കോൺസെൻട്രേറ്റ് ചെയ്തു... "നോക്കിയേ ദ്രുവും കിച്ചുവും നല്ല മാച്ച് ആണല്ലേ....

അവർ എന്ത് ക്ലോസ് ആയിട്ട സംസാരിക്കുന്നെ " അവന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവരിലേക്ക് നോക്കി .. ശെരിയാ എന്ത് ക്ലോസെ ആയിട്ടാ സംസാരിക്കുന്നെ .. "എന്തായാലും നീ അവളെ വിട്ട് കഴിഞ്ഞാൽ ദ്രുവ് അവളെ ഏറ്റെടുക്കും എന്നാണ് തോന്നുന്നേ" അവന് അങ്ങനെ പറഞ്ഞതും ഫുഡ്‌ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി.. എല്ലാരും മ്മളിലേക്ക് നോട്ടം പായിച്ചു.... അപ്പോഴാണ് ദ്രുവും കിച്ചുവും എന്നെ കണ്ടത്.. അവർ രണ്ട് പേരും ഫുഡും എടുത്തോണ്ട് ഞങ്ങൾക്ക് അരികിൽ വന്നിരുന്നു... കിച്ചു അച്ചുവിനേം കൂടിയപ്പോൾ ദാമുവിന്റെ നോട്ടം പിന്നെ അവളിലേക്കായി... "എന്താണ് ഇവിടെ ഒരു ചർച്ച "ദ്രുവ് ആയിരുന്നു... " എടാ ഞൻ ഒരു ഡൌട്ട് ചോദിക്കട്ടെ "ദാമു ആയിരുന്നു... "ഹ നീ ചോയ്ക്ക് അളിയാ " "ഇപ്പൊ ഈ ആണ്പിള്ളേര്ക്ക് ഒക്കെ കെട്ടുന്ന പെണ്ണിന്റെ age എത്രയാണെലും ഒരു കൊഴപ്പം ഇല്ലാല്ലേ... നമ്മളെ പ്രിയങ്ക ചോപ്രയെ കണ്ടിട്ടിലെ അവളെക്കൾ ഇളയ ചെക്കനെ ആണ് കെട്ടിയത്... നിന്റെ അഭിപ്രായം എന്താണ് "ദാമു എനിക്കിട്ട് നന്നായി താങ്ങുന്നുണ്ട്... തെണ്ടി നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ... " അതിനു വയസ്സോ കളറോ സ്റ്റാറ്റസ് ഓ ഒന്നും മല്ല നോക്കേണ്ടത് പരസ്പര വിശ്വാസം സ്നേഹം.. ഇതൊക്കെ യാണ് ഓരോ ആൾക്കും വേണ്ടത്... "

ദ്രുവിൽ നിന്ന് മറുപടിക്ക് കാത്ത് നിന്ന നമുക് മറുപടി കിട്ടിയത് കിച്ചുവിന്റെ വായിൽ നിന്നായിരുന്നു.അത്രയും നേരം ഫുഡിൽ നോക്കി നിന്ന ഞാൻ അവളിലേക്ക് നോക്കി....അപ്പോൾ കണ്ടു ദ്രുവും അവളെ നോക്കുന്നത്.... എനി ദാമു പറഞ്ഞ പോലെ അവനു വല്ല സ്പാർക്ക്...ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ... പിന്ന ഫുഡ്‌ കഴിക്കാൻ തോന്നിയില്ല... ഞാനും അവരും എന്തെക്കോയെ പറഞ്ഞു എണീറ്റു... ദാമു പറഞ്ഞതിൽ ആയിരുന്നു മനസ്സ് മൊത്തം.. അതുകൊണ്ട് എനിക്ക് കമ്പനിയിൽ ഇരിക്കാൻ തോന്നിയില്ല... അവരോടൊക്കെ പറഞ്ഞ് കമ്പനിയിൽ നിന്നിറങ്ങി.. ഋഷിയെട്ടൻ നേരത്തെ ഇറങ്ങിയത് കൊണ്ട് ഞാനും അച്ചുവും ഒരുമിച്ചാണ് ഇറങ്ങിയത്... വീട്ടിലെത്തിയപ്പോൾ ഋഷിയെട്ടൻ വീട്ടിലും ഇല്ലായിരുന്നു.. ഇങ്ങേർക്ക് എന്ത്‌ പറ്റി..എന്നാലും എവിടെ ആയിരിക്കും പോയത്... വിളിച്ചു നോക്കിയാലോ എന്നൊക്കെ ചിന്തിച്ചു... പിന്നെ അമ്മയോട് തലവേദന ആണെന്ന് പറഞ്ഞു കിടന്നു... *********** നേരെ ക്ലബ്ബിലേക്ക് ആണ് പോയത്... രണ്ടെണ്ണം അടിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഉള്ളതെല്ലാം കാറ്റിൽ പറന്നു... എനിക്കന്ന് മനസ്സിലായി... അവളെ വേറെ ഒരുത്തൻ നോക്കുന്നത് പോലും എനിക്ക് സഹിക്കുന്നില്ല... കൃഷ്ണ അഹങ്കാരി എന്ന് വിളിക്കുന്നുന്ടെലും കിച്ചു അവളില്ലാതെ പറ്റില്ല...

അതുകൊണ്ട് തന്നെയല്ലേ ഒന്നും നോക്കാതെ ബാംഗ്ലൂരിൽ നിന്ന് പൊടിയും തട്ടി വന്നത്... അവൾക് ജോബ് കിട്ടി എനി അവള് പോകുമോ എന്നെന്നേക്കുമായി... ഇല്ല അങ്ങനെ സംഭവിക്കരുത്... അമ്മക്ക് ഇഷ്ടമാണ് അവളെ അച്ഛനും ഇഷ്ടമാണ്... എനിക്കും പ്രാണനാണ് അവള്.. എല്ലാം പറയണം... എന്നും ഉറപ്പിച്ചു ഞാൻ ഇറങ്ങി അന്ന് വീട്ടിൽ ചെല്ലാതെ ഗസ്റ്റ്‌ ഹൌസിൽ ആണ് താമസിച്ചത്.. അമ്മയോട് അവിടെ നില്കും എന്ന് വിളിച്ചു പറഞ്ഞിരുന്നു... പിറ്റേന്ന് ഫ്രഷ് ആയി ഓഫീസിലേക്ക് വിട്ടു... *********** (അർജു ) " എടി പിത്തകാളി അത് അങ്ങനെ അല്ല..ഏത് നേരത്താണാവോ ഇവളെ പിഎ ആയിട്ട് കിട്ടിയത് ശിവനെ... " "ട ചേർക്കാ മിണ്ടാണ്ട് നിന്നോ.. എനിക്കറിയാം ഇത് എങ്ങനാ എന്ന്...എന്നെ പഠിപ്പിക്കാൻ വരല്ലേ " ഇവള് പറയുന്ന കെട്ടാൻ തോന്നും ഇവളെന്റെ ബോസ്സ് ആണെന്ന്...ഒരു ഫയൽ കംപ്ലീറ്റ് ആകാൻ വീട്ടിൽ കൊടുത്തതാ.. ഭദ്രമായി സൂക്ഷിക്കണം എന്ന് പറഞ്ഞപ്പോ അവളത് പെട്ടിയിൽ ഒക്കെ ഇട്ടു പൂട്ടും എന്ന് ഞാൻ അറിഞ്ഞില്ല... ആ പെട്ടീടെ താക്കോൽ ആണേൽ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അവള് വേറെ പെട്ടിയിട്ടു പൂട്ടി... ഇപ്പൊ ആ പെട്ടീടെ താക്കോൽ കാണാണ്ടിരിക്കുവാ... ഇതിനെയൊക്കെ ഇണ്ടാകുന്ന സമയം ഇവളുടെ തന്തക്ക് വല്ല സെക്കന്റ്‌ ഷോ ക്കും പോയിക്കൂടായിരുന്നോ 😬😬😬

" നീ ഒന്ന് മാറിയെ... ഞാൻ വലിക്കാം...നീ ഈ സൈഡ് പിടിച്ചു വലിക്കും ഞാൻ ഇവിടുന്നും വലിക്കാം " അങ്ങനെ മ്മള് രണ്ടുപേരും പിടിച്ചു വലിച്ചു അവസാനം ആ പെട്ടി രണ്ടു പീസായി ഞാൻ നിലത്തേക്ക് തെറിച്ചു വീണു... കൂടെ ലവളും.. "എന്ത് വൈറ്റ് ആടി നിനക്ക് "കണ്ണും പൂട്ടി കിടക്കുന്ന അച്ചുവിന്റെ മുഖത്തേക്ക് നോക്കി അവന് പറഞ്ഞു.. അപ്പോളാണ് അവൾ കണ്ണു തുറന്നത്... " ടാ പട്ടി ... ഞാൻ തടിച്ചിയൊന്നും അല്ലാട്ടാ... " "അയിന് നീ തടിച്ചി ആണെന്ന് ആര് പറഞ്ഞു കരളേ... നീ സുന്ദരി കോതയല്ലേ... ആരേലും നിന്നെ ഒന്ന് കണ്ടാൽ അപ്പൊ ബോധം കേട്ട് വീഴും... നിന്റെ ഈ അവിഞ്ഞ സൗന്ദര്യം കണ്ടിട്ട്... " അർജു അവളെ വാരിയതാണെന്ന് മനസ്സിലായപ്പോ അവള് അവന്റെ കവിളിൽ കടിച്ചതും ക്യാബിനിലെ ഡോർ തുറന്ന് അർജുന്റെ മേലേ കിടക്കുന്ന അച്ചുവിനെ കണ്ട് ഋഷി ഞെട്ടി പണ്ടാരമടങ്ങി... ഋഷിയെ കണ്ടതും രണ്ടും ഞെട്ടിക്കൊണ്ട് എണീറ്റു... അച്ചു ഡ്രസ്സ്‌ ഒന്ന് പോടീ തട്ടിയതും.. എന്തോ ഒരു തേങ്ങൽ കേട്ട്... "ഇവിടെ പട്ടി പെറ്റ് കിടക്കുന്നുണ്ടോ... ഒരു പട്ടിക്കുട്ടി കരയുന്ന ശബ്ദം അല്ലെ... "എന്നും പറഞ്ഞു അവള് മൊത്തമായി ഒന്ന് കണ്ണോടിച്ചപ്പോൾ ആണ് വായിൽ കയ്യ് വെച് കരയുന്ന പോലെ നിൽക്കുന്ന അർജുനെ കണ്ടത്... അവന് നേരെ ഋഷിയുടെ അടുത്ത് ചെന്ന് അവനെ കെട്ടിപിടിച്ചു...

എന്നിട്ടു മാറി നിന്നു വീണ്ടും മോങ്ങാൻ തുടങ്ങി... ഇവന് എന്ത് തേങ്ങയാണ് കാണിക്കുന്നേ എന്ന രീതിയിൽ നിക്കുന്ന അച്ചുവും.. "ഋഷി നീ വന്നില്ലായിരുന്നെങ്കിൽ അവളെന്നെ... എന്നെ മാനം കളയാൻ നോക്കിയാടാ... ഇത് ആരേലും അറിഞ്ഞ എനിക്ക് ഒരു ജീവിതം കിട്ടുമോ... എന്റെ കല്യാണം പോലും കഴിഞ്ഞില്ല...ആ എന്നെ ഇവള്... "എന്നും പറഞ്ഞു വീണ്ടും മോങ്ങുന്ന പോലെ ശബ്ദം ഇട്ടു.. ഇതൊക്കെ കേട്ട് കണ്ണും തള്ളി നിൽക്കുന്ന അച്ചു ബോധത്തിൽ വന്നു... അയ്യേ ഈ മരങ്ങോടനെ ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു ക്യാബിനിൽ നിന്ന് ഇറങ്ങിയോടി... അത് കണ്ടതും രണ്ട് പേരും പൊട്ടിച്ചിരിച്ചു... -------------------------------- "അപ്പൊ നീ പറഞ്ഞു വരുന്നത് നിനക്ക് കിച്ചുവിനോട് പ്യാർ കാതൽ പ്രേമം " "അഹ്‌ന്ന തോന്നുന്നേ " "എടാ തെണ്ടി.. ഈ ഒരു ദിവസത്തിന് വേണ്ടിയല്ലേ.. ഞാൻ കാത്ത് നിന്നെ... ഹോ ഇപ്പോളെങ്കിലും നീ പറഞ്ഞല്ലോ... അല്ലെങ്കിൽ ഞാനിപ്പോ മൊട്ടയടിക്കേണ്ടി വന്നേനെ " ദാമു തല തടവി പറഞ്ഞു.. "ഏഹ് മൊട്ടയോ എന്തിന് " "ആഹ് അത് സീക്രെട് ആണ്... പിന്നെ നീ ഇത് കിച്ചുനോട് പറഞ്ഞോ.. വാ നമ്മക്ക് പറയാം " "വേണ്ട ദാമു. . അവള് അവൾക്ക് ഇഷ്ടമലായിരിക്കും... അവളോട് ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്... ആ എന്നോട് അവൾക് ഒന്നും ഉണ്ടാവില്ല " "ഇല്ലടാ നീ വാ നമ്മക് പറയാം "

"വേണ്ട ഞാൻ തന്നെ പറയും.. ഒരു കാരണം വെച്ചാലും നീ ഇത് അവളോട് പറയരുത്... ഉറപ്പാണോ" "അമ്പോ ഒറ്റക്ക് പ്രൊപ്പോസ് ചെയ്യാൻ ആണല്ലേ കള്ളാ... " അവന് അങ്ങനെ പറഞ്ഞപ്പോ അറിയാതെ ചുണ്ടിൽ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു...ഞാനും ദാമുവും കിച്ചുവിനെ കാണാൻ ദ്രുവിന്റെ ക്യാബിന്റേം ഡോർ തുറന്നതും അവിടെ കണ്ട കാഴ്ച എന്നിലെ നാഡീഞരമ്പുകളിൽ ദേഷ്യം കൊണ്ട് വിറച്ചു...ഞാൻ ഡോർ അടച്ച് തിരികെ നടന്നു... എന്റെ പുറകെ ദാമുവും ...ഞാൻ എന്റെ ക്യാബിനിൽ കയറാൻ നിന്നതും ദാമു കയ്യിൽ പിടിച്ചു... "നീ പറഞ്ഞത് ശെരിയാ ദ്രുവ് അവനു അവളെ നോക്കും... എനിക്ക് എനിക്ക് അതിനു കഴിയില്ലടാ അവള്ടെ മനസ്സിൽ പോലും ഞാൻ ഉണ്ടാവില്ല " "ഋഷി " "നീ പോ എനിക്ക് ഒറ്റക്ക് ഇരിക്കണം.. പ്ലീസ്... " എന്നും പറഞ്ഞു ക്യാബിനിൽ കയറുന്നത് നിൽക്കാനേ അർജുൻ കഴിഞ്ഞുള്ളു... മനസ്സിൽ ചിലത് ഉറപ്പിച്ചു അവന് അവിടുന്ന് ദ്രുവിന്റെ ക്യാബിനിലേക്ക് നടന്നു... ... ….തുടരും………..

കൃഷ്ണ: ഭാഗം 20

Share this story