കൃഷ്ണ: ഭാഗം 24

krishna

എഴുത്തുകാരി: Crazy Girl

വീട്ടിലെത്താൻ ഒരുപാട് വൈകിയിരുന്നു....വേഗം മുറിയിൽ കയറി ഡ്രസ്സ്‌ അഴിക്കാൻ നേരം ആണ് ബെഡിലേക്ക് കണ്ണു പാഞ്ഞത്... ഏഹ് നന്ദു വന്നോ....ഓഹോ എനി ഞാൻ എവിടെ പോയ്‌ കിടക്കും... രണ്ടിന്റെയും കിടത്തം കണ്ടില്ലേ... ഒരമ്മ പെറ്റ മക്കളെ പോലെ യുണ്ട്... ഋഷി വേഗം കുളിച്ചിറങ്ങി... ഇന്നെന്തായാലും അവനു ബെഡിൽ കിടക്കാൻ കഴിയില്ല എന്ന് മനസ്സിലായി... അതുകൊണ്ട് തന്നെ സോഫയിൽ കിടന്നു... മൊബൈൽ നോക്കിയപ്പോൾ കണ്ടു ദ്രുവിന്റെ മെസ്സേജ്... അതിനു റിപ്ലൈ കൊടുത്ത് വേഗം അവനും കിടന്നു... ********** രാവിലെ എണീറ്റ് കണ്ണ് തുറന്നപ്പോൾ ആണ് ഞാൻ കണ്ടത് സോഫയിൽ കിടന്നുറങ്ങുന്ന ഋഷിയെട്ടനെ... പെട്ടെന്ന് ഞെട്ടലോടെ എണീറ്റു ശ്ശെ.. ഞാൻ ഇവിടെ ആണൊ കിടന്നേ.. സാരില്ല നന്ദു ഉള്ളത് കൊണ്ടല്ലേ.. ബാത്‌റൂമിൽ കയറി ഫ്രഷ് ആയി... നന്ദു എനിയും എണീറ്റില്ല.. അവളെ പുതപ്പിച്ചു.. കൂടെ ഋഷിയെട്ടനേം ഒന്ന് നോക്കി താഴേക്ക് പോയി... മറിയേച്ചി വന്നിട്ടുണ്ടായിരുന്നു.. ഇന്ന് ഞായർ ആണ് അതോണ്ട് കമ്പനിയിൽ പോകണ്ടാ...

മറിയേചിയോട് സംസാരിച്ചു ചായയും കൊണ്ട് അച്ഛനും അമ്മയ്ക്കും കൊടുത്ത് നേരെ മുറിയിലേക്ക് ചെന്ന്... ഋഷിയെട്ടൻ കുളിച് റെഡി ആയി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകുകയാ... നന്ദു ആണേൽ എനിയും എണീറ്റില്ല... "ഡോൺ എവിടെ പോകുവാ " പെട്ടെന്നുള്ള എന്റെ വിളി കേട്ട് മൂപ്പർ ഒന്ന് ഞെട്ടി... "ഓഹ് നന്ദുനെ വളച്ചൊടിച്ചു അല്ലെ " "ഒടിക്കണ്ട ആവിശ്യം ഒന്നും വന്നില്ല അവള് എല്ലാം പറഞ്ഞു തന്നു.. അത് പോട്ടെ എവിടെ പോകുവാ " "എവിടേലും ആയിക്കോട്ടെ.. നിനക്ക് നല്ലതല്ലേ ഞാൻ പോകുന്നത് സ്വസ്ഥമായി ഇരിക്കലോ " അമ്പിനുവില്ലിനു ഇങ്ങേർ അടുക്കുമെന്ന് എനിക്ക് തോന്നണില്ല... ഹോ എന്റെ ദേവിയെ എന്റെ അഗ്രഹോ നീ സാധിച്ചു തരുവോ അതോ.. "ഹ്മ്മ് എടേലും പൊക്കോ.. " എന്ന് മ്മള് കനപ്പിച്ചു പറഞ്ഞു തിരിഞ്ഞ് നടന്നതും കയ്യില് ഋഷിയെട്ടന്റെ പിടി വീണു എന്താ എന്ന് ചോദിക്കുന്നതിനു മുന്നേ എന്നെ ആ നെഞ്ചത്തേക്ക് ചേർത്തിരുന്നു... "അപ്പൊ ഞാൻ പോയാൽ നിനക്ക് സന്തോഷമാണല്ലേ... അത്രക്ക് മടുത്തോ എന്നെ... " ആ ചോദ്യത്തിന് മുന്നിൽ എന്ത് പറയണം എന്ന് അറിയില്ലായിരുന്നു... ഇല്ലാ എന്ന് തലയാട്ടിയപ്പോൾ ഋഷിയെട്ടൻ ഉറക്കെ ചിരിച്ചു.. "ഹോ ഇപ്പൊ കണ്ടാ പൂച്ചകുഞ്ഞിനെ പോലെയുണ്ട്" എന്നും പറഞ്ഞു എന്റെ കഴുത്തിലൂടെ കയ്യിട്ട് മുടിയിലൂടെ തഴുകി...

എന്റെ പിൻതലയിൽ പിടിച്ചു മുന്നോട്ട് നീങ്ങി ഋഷിയെട്ടനും എന്നിലേക്ക് അടുപ്പിച്ചു... "ഇവിടെ പറയാൻ പോലും ലോവർ ഇല്ലാത്ത ഒരു പാവം കുട്ടി ഉണ്ടെന്നു ഓർമ്മിക്കണേ " പെട്ടെന്നാണ് ആ ശബ്ദം ഞാൻ തല പെട്ടെന്ന് ചെരിച്ചപ്പോൾ ഋഷിയെട്ടൻ കയ്യ് എന്റെ മുടിയിൽ കുടുങ്ങി പെട്ടെന്ന് വലിച്ചപ്പോൾ എന്റെ മുടിയങ്‌ പറിച്ചെടുത്തു... തെണ്ടി.... "ആാാ " മ്മള് അങ്ങേരെ കൂർപ്പിച്ച നോക്കി...മൂപര് ഒന്ന് ഇളിച്ചു കാണിച് തന്ന് നന്ദുവിന്റെ അടുത്തേക്ക് പോയി... "അല്ല പെണ്ണെ നീ എപ്പോ വന്ന്... " "നമ്മള് വന്നിട്ട് വർഷം 16 ആയി " "അതിയാ... വാ തുറന്ന തർക്കുത്തരം മാത്രം പറയാണം കേട്ടോടി കുരുത്തം കെട്ടവളേ "എന്നും പറഞ്ഞു ഋഷിയെട്ടൻ അവള്ടെ ചെവിയിൽ പിടിക്കാൻ തുനിഞ്ഞപ്പോൾ അവള് ചിരിച്ചോണ്ട് പുറത്തേക്ക് ഓടി.. പെട്ടെന്ന് stuck ആയി നിന്ന് ഞങ്ങളിലേക്ക് തിരിഞ്ഞു... "ഡോർ അടച്ചിട്ടു ബാക്കി വെച്ച റൊമാൻസ് പൂർത്തി ആക്കിക്കോളി" എന്നും പറഞ്ഞു അവള് ഓടി... ഇവളെ ഞാനിന്ന് എന്നും പറഞ്ഞു ഞാനും മെല്ലെ മുങ്ങി.. എനിയും അവിടെ നിന്ന തടിക്ക് കേടാ... ഇതെല്ലാം കണ്ട് ഋഷി ചിരിക്കുകയായിരുന്നു..

*********** പിറ്റേന്ന് കമ്പനിയിൽ... "അല്ലാ ദ്രുവ് കൊറേ ആയല്ലോ കണ്ടിട്ട്.. എവിടെ ആയിരുന്നു...."ക്യാബിനിൽ കയറിയപാടെ സീറ്റിലിരുന്ന് ലാപ്ടോപ്പിൽ നോക്കുന്ന ദ്രുവിനോടായി ചോദിച്ചു.. "ഒരു ചെറിയ കാര്യം ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു " "അതെയോ.. നീ എന്തോ സന്തോഷവാർത്ത പറയണം എന്നൊക്കെ പറഞ്ഞിട്ട് എവിടെ " "വാ പറയാം " എന്നും പറഞ്ഞു അവന് എന്റെ കയ്യില് പിടിച്ചു പുറത്തേക്ക് നടന്നു.. "ഹലോ ഗയ്‌സ്... ജസ്റ്റ്‌ 10 മിനുട്സ് പ്ലീസ് ലിസോൺ ഹിയർ " എന്ന് അവന് വിളിച്ചു പറഞ്ഞപ്പോ എല്ലാ വർക്കേഴ്സും അവരുടെ സീറ്റിൽ നിന്ന് എണീറ്റ് അവിടെ ഒത്തുചേർന്നു... കൂടെ ക്യാബിനിൽ നിന്ന് ഋഷിയെട്ടനും അർജുനും ഇറങ്ങി വന്നു... അച്ചു എന്നെ നോക്കി എന്താ കാര്യം എന്ന് ആംഗ്യം കാണിച്ചപ്പോൾ മ്മള് ഷോൾഡർ പൊക്കി ആഹ് എന്ന് കാണിച്ചു... "ദിസ്‌ വെഡ്നെസ്‌ഡേ... i ഹാവ് arranged എ പാർട്ടി ഇൻ മൈ ഹൌസ്... ആൻഡ് ഐ ആം ഇൻവൈറ്റിംഗ് യു ഈച് ആൻഡ് എവെരിവൺ to തെ പാർട്ടി വിത്ത്‌ യുവർ ഫാമിലി " എന്ന് അവന് പറഞ്ഞു കഴിഞ്ഞതും എല്ലാരും കൂടി സന്തോഷിച്ചു... ഞാൻ സംശയഭാവത്തോടെ അവനെ നോക്കി

" എന്താ സർ വിശേഷിച്ചു " എന്റെ ഡൌട്ട് പോലെ അവിടെയുള്ളവൻ വിളിച്ചു ചോദിച്ച്‌... "ഐ തിങ്ക്... നിങ്ങക്ക് എല്ലാർക്കും എന്റെ ബാക്ക്ഗ്രൗണ്ട് അറിയാം എന്ന് കരുതുന്നു... എനിക്ക് ഒരു സിസ്.. ഒരു ചേച്ചിയുണ്ട് അന്നോഷിച്ചുള്ള വാർത്ത വർഷങ്ങൾക്ക് മുൻപേ പുറത്തായതാണ്... നൗ ഐ ഗോട്ട് മൈ സിസ്റ്റർ ബാക്ക്.. സൊ " "ഓഹ് thats ഗ്രേറ്റ്‌ " എന്ന് എല്ലാരും പറഞ്ഞപ്പോൾ അവിടെ പാർട്ടിയെ കുറിച്ചായി സംസാര വിഷയം.. പക്ഷെ എനിക്ക് ഇങ്ങനെ ഒരു വാർത്ത അറിയില്ലായിരുന്നു... ദ്രുവ് എന്നോട് ഇതൊന്നും പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ആ ഷോക്കിൽ ആണ് നിന്നത്... ദ്രുവും ഋഷിയെട്ടനും അർജുനും കൂടി ഒത്തുചേർന്ന് എന്തെക്കൊയോ പറയാൻ തുടങ്ങി... അച്ചുവും എന്റെ അടുത്ത് വൺ പാർട്ടിയെ കുറിച്ച് പാർട്ടിയിൽ ധരിക്കേണ്ട ഡ്രെസ്സും ഒർണമെന്റ്സും എല്ലാത്തിനെയും കുറിച്ചായിരുന്നു... ************ "അമ്മാ പെട്ടെന്ന് ഇറങ്ങ് എത്ര നേരായി കാത്ത് നിക്കാണ് " "ആഹ്ഹ ഋഷി എങ്ങനാ ഇണ്ട് എന്നെ കാണാൻ സുന്ദരി അല്ലേടാ" "പിന്നേ അമ്മ കുട്ടി പണ്ടേ സുന്ദരി അല്ലെ... " "ആഹ് ഈ സൗന്ദര്യം കണ്ടല്ലേ ഞാൻ വീണത്...

"അച്ഛനും അത് പറഞ്ഞോണ്ട് വന്നപ്പോ അമ്മേടെ മുഖം ചുവന്നു... "എന്റീശ്വരാ ഈ കിളവന്മാരുടെ റൊമാൻസ് കാണാൻ ആണല്ലോ എന്റെ വിധി " " പോടാ പോടാ... പ്രായം കൊണ്ട് വയസ്സാണെലും മ്മള് ഇപ്പോളും കൗമാരക്കാരായാ പിള്ളേരെ ആടാ അല്ലെ ദേവു " "ഈ മനുഷ്യനെ കൊണ്ട് "അമ്മക്ക് താടിക്ക് കയ്യ് വെച്ചു അച്ഛനെ സംസാരം കേട്ടിട്ട്.. "ബാക്കി ഉള്ളോരൊക്കെ എവിടെ.. എത്ര ടൈം ആയി.. നമ്മള് ഫുഡ്‌ കഴിക്കാൻ പോകുന്ന പോലെ ഉണ്ട് ഇപ്പോ "ഋഷിക്ക് കാത്തിരുന്നു മടുത്തു "എന്തിനാ ഋഷി എല്ലാരും പോകുന്നെ... എന്തോ പോലെ.. നിങ്ങള് പോയാ മതിയായിരുന്നു.. "ഏട്ടത്തിക്ക് എന്തോ നാണം അത് ഏട്ടത്തി പുറത്ത് പറഞ്ഞു.. "എന്റെ ഏട്ടത്തി ദ്രുവ് പുറത്തുള്ളവൻ ഒന്നുമല്ലല്ലോ.. പിന്നെ അവന് ഇവിടെ വന്ന് പ്രതേകിച്ചു പറഞ്ഞതല്ലേ എല്ലാവരും വരണം എന്ന്... ഏട്ടത്തി വന്നാട്ടെ എവിടെ കുരുപ്പ് എവിടെ " "നന്ദു കിച്ചുടെ മുറിയിലാ... കൊറേ നേരം ആയി പോയിട്ട്... " ഇവള് ഇതെന്തെടുക്കുവാ... അവൾക്കുള്ള ഡ്രസ്സ്‌ ഇടാൻ ഇത്രേം സമയം വേണോ... ഓടി സ്റ്റെപ് കയറി ഡോറിൽ മുട്ടി.... തുറന്നില്ല..

വീണ്ടും വീണ്ടും മുട്ടി അവസാനം കലി കേറി ആഞ്ഞു മുട്ടിയപ്പോൾ നന്ദു ഡോർ തുറന്നു... ഞാൻ നോക്കിയതും ന്റേം കണ്ണ് തള്ളി പോയി.... ശെരിക്കും മാലാഖയെ പോലെ... ആാാ വെള്ള ഫ്രോക്കിൽ അവള് തെളിഞ്ഞു നിന്നു... *********** "ഋഷിയെട്ടാ ഇത്രേം ആർഭാടം ഉള്ള ഡ്രസ്സ്‌ വേണ്ടായിരുന്നു ഇത് നോക്കിയേ...പ്രകാശം പരത്താൻ പോകുന്ന പോലെ ഇല്ലേ കാണാൻ" ആകെ ഒരു ചമ്മൽ ഋഷിയെട്ടൻ ഡ്രസ്സ്‌ കൊണ്ട് തന്നപ്പോ വല്ലാത്തൊരു സന്തോഷത്തിൽ ആയിരുന്നു.. പക്ഷെ ഇട്ടു കഴിഞ്ഞപ്പോൾ വേണ്ടന്ന് തോന്നി...മിഴിച്ചു നോക്കുന്ന ഋഷിയെട്ടനോട് പറഞ്ഞു "നിനക്ക് മാത്രമല്ലല്ലോ നന്ദവും ഇട്ടില്ലേ " " അവള് കുട്ടി അല്ലെ അത് പോലെ ആണൊ ഞാൻ " "ഓ പറയുന്ന കെട്ടാൻ തോന്നും നീ അങ്ങ് വയസ്സത്തി ആയി പോയി എന്ന്.. നിന്ന് വാജകമടിക്കാണ്ട് വാ" എന്ന് മൂപര് കലിപ്പിൽ പറഞ്ഞപ്പോ മ്മള് ഫ്രോക്കും പൊക്കി പിച്ച പിച്ച നടന്നു... അമ്മയും അച്ഛനും ഞെട്ടി പിന്നെ അവർക്ക് ഋഷിയെട്ടൻ തന്നതാ എന്ന് പറഞ്ഞപ്പോ ചിരിയോടെ നടന്നു... പാർട്ടി ഓഡിറ്റോറിയത്തിൽ എല്ലാവരുടെയും കണ്ണ് എന്നെ ഉറ്റുനോക്കുകയായിരുന്നു... കാരണം എന്റെ ഈ ഡ്രസ്സ്‌ എല്ലാരും അത്യാവശ്യം പാർട്ടി വെയർ ആണേലും എന്റെ ഡ്രസ്സ്‌ അതുക്കും മേലേ ആണ്... ഞാൻ ഋഷിയെട്ടനെ നോക്കിയപ്പോ മൂപര് ചിരിക്കാതിരിക്കാൻ പാട് പെടുകയാ...

ദേവിയെ എനി ഇങ്ങേരെ പണി തന്നതാണോ എന്ന് വരെ തോന്നിപ്പോയി... "എടി എന്താടി ഇത്....ഉഫ് എന്താ ഡ്രസ്സ്‌... പൊളിപ്പൻ ആയിട്ടുണ്ട്... " "എനിക്ക് ഇതും ഇട്ടിട്ട് ശ്വാസം മുട്ടുന്നു... അച്ചു.. ഒരുമാതിരി കോമാളിയെ പോലെ ഉണ്ടല്ലേ എല്ലാരും നോക്കുന്ന നോക്ക്.. എനിക്ക് ഇപ്പോഴാ ഇങ്ങേർ പണി തന്നതാണെന്ന് മനസ്സിലായെ " "എടി പൊട്ടിക്കളി നല്ല ബന്ഗിയുണ്ടോ കാണാൻ... ഉഫ് സ്വർഖത്തിന് ഇറങ്ങി വന്ന മാലാഖയെ പോലെ ഉണ്ട്... " "ഊതല്ലേ... " പെട്ടെന്നാണ് ദ്രുവിന്റെ അന്നൗൻസ്മെന്റ് പുറകിൽ നിന്ന് കേട്ടത്... എല്ലാവരും പുറകിലേക്ക് തിരിഞ്ഞു.. ലൈറ്റ്‌സ് എല്ലാം ഓഫ്‌ ആയി ദ്രുവിന്റെ പുറകെ ഒരു പെണ്ണ് വന്നു നിന്നു.. അവളെ കണ്ടപ്പോൾ ഞാൻ ഞെട്ടി അവൾക്കും എന്റെ അതെ ഡ്രസ്സ്‌... എന്നെ പോലെ അച്ചുവും അച്ഛനും അമ്മയും എല്ലാരും... ഋഷിയെട്ടൻ മാത്രം 32 പല്ലും കാട്ടി ചിരിക്കാ... അങ്ങനെ ദ്രുവും അവന് ആ പെണ്ണിന്റെ കയ്യില് പിടിച്ചു അവന്റെ പപ്പയും മമ്മയും നടന്നു വരുന്ന ഭാഗത്തു മാത്രം ലൈറ്റ്‌സ്... അവള് ആകെ സന്തോഷത്തിൽ ആണ്.. അവളിടെ മുഖം ചിരി കൊണ്ട് നിറഞ്ഞു.. അങ്ങനെ അവർ നടന്നു എന്റെ നേരെ എത്തിയപ്പോൾ ഒന്ന് നിന്നു... "എന്താ ദ്രുവ് "അവന്റെ മമ്മ ആയിരുന്നു.. അവന്റെ പപ്പയും ആ പെണ്ണും അവനെ സംശയത്തോടെ നോക്കി..

പെട്ടെന്ന് അവന് അവളുടെ കയ്യ് വീടുവെച്ചു എന്റെ കയ്യില് പിടിച്ചു... ഒന്നും തിരിയാതെ ഞാൻ ഞെട്ടി അവിടെയുള്ള ആർക്കറിയാം മൊത്തം ഞെട്ടി... അവന് എന്നെയും കൊണ്ട് നടക്കാൻ തുടങ്ങി... അവന്റെ അച്ഛനും അമ്മയും നിന്ന നിൽപ്പിൽ തന്നെ ഞെട്ടി നില്കുന്നു പലരും പിറുപിറുക്കുന്നു.. ഞാനും ദ്രുവിലേക്ക് തന്നെ നോക്കി അവന്റെ ചുണ്ടിൽ മന്ദഹാസം.. "എന്താ ദ്രുവ്... ഇവളെ കൊണ്ട് പോകുന്നെ... ദ്രുവ് പറ ദ്രുവ് " എന്ന് പറഞ്ഞ് അവള് വന്നു അവനെ പിടിച്ചപ്പോൾ വായുവിൽ അവന്റെ കരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു... എല്ലാരും ഞെട്ടൽ ഒരുപോലെ വന്നു... ഞാനും ഒന്നും തിരിയാതെ അവന്റെ മുഖത്തും അവിടെയുള്ളവരുടെ മുഖത്തും നോക്കി നിന്നു... പെട്ടെന്നു ലൈറ്റ്‌സ് എല്ലാം ഒൺ ആയി... അപ്പോഴാണ് ദ്രുവ് ഒരു ഭാഗം ചൂണ്ടിയത്... അവിടെ നോക്കിയപ്പോൾ... അർജുനും.. വല്ല്യമ്മ... വല്യച്ചാ.. അറിയാതെ ഞാൻ വിളിച്ചു അത് കേട്ടപ്പോൾ ദ്രുവ് എന്നെ തന്നെ നോക്കി നിന്നു...എന്നിട്ട് ഒന്ന് ചിരിച്ചു കൊണ്ട് അവന് എന്നേം കൊണ്ട് അവരുടെ മുന്നിലേക്ക് നടന്നു.................തുടരും………..

കൃഷ്ണ: ഭാഗം 23

Share this story