കൃഷ്ണ: ഭാഗം 25

krishna

എഴുത്തുകാരി: Crazy Girl

"ഈ നിൽക്കുന്ന പെണ്ണിനെ തനിക്ക് അറിയോ "എന്നെ ചൂണ്ടി ദ്രുവ് വല്യച്ചനോട് ചോദിച്ചു.. വല്യഛൻ ആകെ പതറി നില്കാ... വല്യമ്മ കണ്ണു നിറച്ചോണ്ട് ഒരുതരം ഭയത്തോടെ നില്കുന്നു... എനിക്കൊന്നും തിരിയുന്നില്ല എന്താണ് ഇവിടെ നടക്കുന്നത് എന്ന് ഒന്നുമില്ല... ഞാൻ തിരിഞ്ഞു നോക്കി.. പലരുടെയും നോട്ടം ഞങ്ങളിലേക്കാണ് ഋഷിയെട്ടനും അർജുൻ മാത്രം ഒരു കൂസലും ഇല്ലാതെ കയ്യും കെട്ടി നില്കുന്നു... അച്ഛന് അമ്മ ഏട്ടത്തി നന്ദു അച്ചു എന്തിന് ദ്രുവിന്റെ അച്ഛന് അമ്മ വരെ ഞെട്ടി നില്ക്കാ... "പറയടോ "പെട്ടെന്ന് അവന് അലറിയപ്പോൾ ഞാൻ വീണ്ടും അവരിലേക്ക് നോക്കി.. ഇപ്പോഴും എന്റെ കൈ വിടാതെ നിൽക്കുന്ന ദ്രുവിലേക്കും... "ഇല്ലാ "മുഖത്ത് നോക്കാതെയുള്ള വല്യച്ഛന്റെ മറുപടി കേട്ട് ഒരു നിമിഷം ഞാൻ നോക്കി നിന്നു.. എന്താ ഇവർ പറയുന്നേ എന്നെ അറിയില്ല എന്നോ... എന്തിന് അങ്ങനെ പറയുന്നേ... എന്ന് ചിന്തിച്ചതും.. ദ്രുവിന്റെ കരങ്ങൾ വല്യച്ഛന്റെ മുഖത്തും പതിഞ്ഞിരുന്നു... അയാൾ ഒന്ന് വിറച്ചു കൊണ്ട് ദ്രുവിനെ നോക്കി "എടൊ സതീശാ... താൻ എന്റെ വയസ്സിനു മൂത്തതാണെന്ന് കരുതി പലരും തന്നെ വെറുതെ വിട്ടെന്ന് വരാം..

പക്ഷെ എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ടാ .. തെറ്റ് ചെയ്തവൻ എന്ത് വയസ്സനും ഏത് പെണ്ണ് ആണേലും എനിക്ക് ഒരുപോലെയാ... പിന്നെ തനിക്ക് ഇവളെ അറിയില്ലല്ലേ അറിയിച്ചു തരാടോ ഞാൻ... തന്റെ വീട്ടിൽ ഓര്മവെച്ച നാൾ മുതൽ പണിയെടുത്ത.. ഒരു വേലക്കാരിയുടെ സ്ഥാനത് നിന്ന കൃഷ്ണയേ തനിക്ക് അറിയില്ലല്ലേ.. സ്വന്തം മോന് എപ്പോഴും കാമ കണ്ണുമായി കൊത്തി തിന്നാൻ നിൽകുമ്പോൾ..കരഞ്ഞു കൊണ്ട് നിങ്ങളോട് രക്ഷിക്കാൻ പറയുന്ന ഇവളെ നിങ്ങൾക്ക് അറിയില്ലല്ലേ... സ്വന്തം മോള് ഒളിച്ചോടിപ്പോയപ്പോൾ നാട്ടുകാരുടെ കയ്യില് നിന്ന് അടികിട്ടാതിരിക്കാൻ.. മോൾക് വന്ന ചെക്കന്റെ കതിർമണ്ഡപത്തിൽ ഭീഷണി പെടുത്തി ഇരുത്തിയ ഈ കൃഷ്ണയെ തനിക്ക് അറിയില്ലല്ലേ.." കുറ്റവാളിയെ പോലെ നിക്കുന്ന വല്യച്ഛന്റെ മുഖത്തേക്ക് എരിയുന്ന കണ്ണാലെ നോക്കുന്ന ദ്രുവിലേക്കും അവസാനം പറഞ്ഞ ഡയലോഗ് കേട്ടപ്പോൾ ഋഷിയെട്ടനിലേക്കും നോക്കി... ഋഷിയെട്ടന്റെ മുഖം അറിയാതെ കുനിയുന്നത് ഞാൻ മാത്രം കണ്ടു... "എന്താടാ ദ്രുവ് ഇതൊക്കെ.. എന്താ ഇവിടെ നടക്കുന്നെ... സ്നേഹ സ്നേഹ മോളേ നീ എന്തിനാ അടിച്ചത് "

പെട്ടെന്നുള്ള ബോധത്തിൽ ദ്രുവിന്റെ പപ്പാ വന്നു അവനെ പിടിച്ചു ചോദിച്ചു അപ്പോഴാണ് എല്ലാരുടെയും ദൃഷ്ടി സ്നേഹയിലേക്ക് തിരിഞ്ഞത്.. ആരുടേയും മുഖത്ത് നോക്കാതെ തലയും കുനിച്ചു.. ഒരു തരി കണ്ണീർ പോലും പൊടിയാതെ തറച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് അത്ഭുദം തോന്നി... "ഇവളെ അടിക്കുകയല്ല വേണ്ടത് കൊല്ലുകയാ.. " അവന് വെറുപ്പോടെ പറഞ്ഞു നിർത്തി... "ദ്രുവ്... നീ എന്താ പറയുന്നേ നേരെ പറയ്യ് മോനെ എന്താ ഇവിടെ നടക്കുന്നെ... എന്താടാ ഇത്..ഇത് വരെ സന്തോഷത്തിന് നീ വീണ്ടും ഞങ്ങളെ സങ്കടത്തിലേക്ക് താഴ്ത്തുകയാണോ " അവന്റെ അമ്മയുടെ നിറഞ്ഞ കണ്ണോടെയുള്ള സംസാരം കണ്ടപ്പോൾ അവന്റെ ദേഷ്യമെല്ലാം മാറി സഹതാപം ആയി.... "ഇല്ലാ മമ്മ എല്ലാം പറയാം... "എന്നും പറഞ്ഞു എന്നേം കൊണ്ട് അവന് സ്റ്റേജിലേക്ക് കയറി കൂടെ അർജുനും ഋഷിയും കൂടി വല്യച്ഛനേം വല്യമ്മേടെയും രണ്ട് സൈഡ് ലായി നിന്നു... അവർക്ക് പുറകെ കുറെ ബോര്ഡിഗാർഡ്‌സ് തോക്കും പിടിച്ചു നടന്നു വരുന്നുണ്ടായിരുന്നു.. എല്ലാവരും അവരിലേക്ക് നോക്കിയപ്പോൾ ഞാനും കണ്ടു അവർക്ക് നടുവിലൂടെ നടന്നു വരുന്ന റാമും ശ്രവണനും... അവരുടെ മുഖത്ത് അടികൊണ്ട പാടും ചുണ്ട് പൊട്ടിയിട്ടുമൊക്കെയുണ്ട്.. നല്ല അടി കിട്ടിയ ലക്ഷണം..

അവരും വല്യമ്മേടെയും വല്ല്യച്ചന്റെ അടുത്ത് വന്നു നിന്നു... സ്‌നേഹയെയും അവർക്ക് നടുവിൽ കൊണ്ട് വന്നു... ആർക്കും നടക്കാൻ പറ്റാത്ത വിധം അവരെ ലോക്ക് ചെയ്തിരിക്കുന്നു ആ പൊക്കമുള്ള തടിമാടന്മാരായാ ബോഡിഗാർഡ്‌സ്... "ok... എല്ലാരും ഇവിടെ കണ്ട സീൻ കണ്ടിട്ട് ഞെട്ടിയിരിക്കുകയാണെന്ന് അറിയാം... ഇങ്ങനൊരു സീൻ ഇവിടെ ക്രീറ്റ് ചെയ്തത് എല്ലാവരും കാണാൻ വേണ്ടി തന്നെയാണ്... എനി ഒരു ചോദ്യം വരാതിരിക്കാൻ... അപ്പൊ ഈ ഫങ്ക്ഷന് തുടങ്ങുന്നതിനു മുൻപ് എല്ലാവർക്കും ഞാൻ ഒരു കഥ പറഞ്ഞു തരാം...pls be സീറ്റഡ് ur ചെയർ " എന്ന് ദ്രുവ് പറഞ്ഞപ്പോൾ എല്ലാവരും ഓരോ ചെയറിൽ ഇരുന്നു... അവന്റെ പപ്പയും മമ്മയും കൂടെ ഋഷിയെട്ടന്റെ അച്ഛനും അമ്മയും മുൻപിൽ തന്നെ സ്ഥാനമുറപ്പിച്ചു.. എന്തിനോ വേണ്ടി എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഇവിടെ എന്താ നടക്കുന്നേ എന്ന് പോലും അറിയാതെ ഒരു പാവ കണക്കെ കുറെ നേരമായി എല്ലാം കണ്ടും കേട്ടും നില്കുന്നു....ഞാൻ ദ്രുവിലേക്ക് നോക്കി അവന് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു വീണ്ടും അവരിലേക്ക് തിരിഞ്ഞു..... "പണിക്കർ കുടുംബത്തിലെ ഏറ്റവും വല്ല്യ മുതിർന്ന അല്ലേൽ ഏറ്റവും വല്ല്യ സമ്പന്നനായ ഒരാളായിരുന്നു ശങ്കർ പണിക്കർ എന്ന എന്റെ മുത്തശ്ശൻ..

3 മക്കളിൽ ഏറ്റവും ഇളയവനും ഒരേ ഒരു ആൻന്തരിയുമാണ് ശേഖർ പണിക്കർ എന്ന എന്റെ പപ്പാ.. വളരെ ലാളനയും സ്നേഹവും ഒരേ ഒരു ആൺതരിയും എന്നത് കൊണ്ട് മുത്തശ്ശൻ മകന്റെ എല്ലാ തോന്നിവാസത്തിനു കൂട്ടു നിന്നിരുന്നു അല്ലെ പപ്പാ.. (എന്ന് ദ്രുവ് ചിരിച്ചു കൊണ്ട് പറഞ്ഞു അവന്റെ പപ്പക്ക് നേരെ തിരിഞ്ഞപ്പോൾ എല്ലം ഒരു കഥ പോലെ അയാളുടെ ജീവിതം കേൾക്കുകയായിരുന്നു... ) ആ പണിക്കർ തറവാട്ടിലെ വേലക്കാരിയായ അമ്മിണി എന്ന സ്ത്രീയുടെ മകളായിരുന്നു രാധിക എന്ന എന്റെ മമ്മ.. ചെറുപ്പം തൊട്ടേ കണ്ടു വളർന്ന അവർ വളരെ നല്ല കൂട്ടുക്കാർ ആയിരുന്നു.. ശേഖറിന്റെ കയ്യില് തൂങ്ങി എപ്പോഴും താങ്ങും തണലായും രാധിക ഉണ്ടാകും....ആരെയും അസൂയപ്പെടുത്തുന്ന കൂട്ടുകെട്ട്... അവരുടെ മാതാപിതാക്കളും അവരുടെ സ്നേഹവും കൂട്ടുകെട്ടും കണ്ട് സന്തോഷിച്ചു..ശങ്കർ മകന് എന്തേലും സങ്കടം ഉണ്ടെന്ന് അറിഞ്ഞാൽ ആദ്യം അത് രാധികയോടാണ് ചോദിക്കുക അദ്ദേഹത്തിന് അറിയാം അവന്റെ മനസ്സ് സൂക്ഷിപ്പ് കാരി അവളാണെന്ന്... അങ്ങനെയിരിക്കെ സ്കൂൾ പടി പോലും കാണാത്ത രാധിക ശേഖറിന്റെ ആഗ്രഹ പ്രകാരം അവന്റെ അച്ഛന് രാധികയെയും സ്കൂളിൽ ചേർത്തു.. കുട്ടികളിൽ നിന്നും കൗമാരത്തിലേക്കുള്ള നാളുകൾ..

സ്വയം തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള രണ്ട്പേർ...പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക് ചേർന്നപ്പോൾ രാധികയേ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കാൻ അവളുടെ അമ്മ ആഗ്രഹിച്ചു അതറിഞപ്പോൾ രാധിക ആദ്യം വന്നു പറഞ്ഞത് അവന്റെ കളികൂട്ടുകാരനോട് തന്നെ ആയിരുന്നു... വലിയ ബിസിനസ്‌ ആകാൻ എന്ന മോഹത്തിൽ അദ്ദേഹം അന്യ നാട്ടിൽ തുടർ പഠനത്തിന് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു... രാധികയെ കെട്ടിക്കാൻ നോക്കുന്നു എന്ന വാർത്ത അവനും കേട്ടപ്പോൾ സന്തോഷമായിരുന്നു... അവന് അവളെ കളിയാക്കാനും തമാശിക്കാനുമൊക്കെ തുടങ്ങി.. അവളും അത് കണ്ട് ചിരിച്ചും കളിച്ചും നടന്നു... അവന് അന്യ നാട്ടിൽ എത്തിയപ്പോൾ ദിവസവും രണ്ട് തവണയെങ്കിലും രാധികയെ വിളിക്കാൻ മറന്നില്ല....ഓരോ ചെറിയ കാര്യങ്ങൾ വരെ അവർ പരസ്പരം പങ്കു വെച്ചു... പിന്നീട് അവള് പറഞ്ഞത് ഒരു കൂട്ടർ ഇന്ന് എന്നെ കാണാൻ വന്നിരുന്നു.. പെട്ടെന്ന് കല്യാണം ഉണ്ടാകും എന്നതായിരുന്നു... ശേഖറും എല്ലാം കേട്ട് കൊണ്ടിരുന്നു.. പക്ഷെ പിന്നീട് അവളുടെ ഫോണിലേക്ക് വിളിച്ചാൽ സ്വിച്ച് ഓഫ്‌... ദിവസവും വിളിച്ചു കൊണ്ടിരിക്കുന്ന ശേഖറിന് ഒരു ദിവസം അവളുടെ ശബ്ദം കേൾക്കാതെ ആയപ്പോൾ നെഞ്ചിൽ കല്ലെടുത്തു വെച്ച അനുഭൂതി...

ആകെ ഭ്രാന്ത് പിടിക്കും പോലെ.. അവന്റെ അച്ഛനെ വിളിച്ചു ചോദിച്ചപ്പോൾ അറിഞ്ഞു.. അവളുടെ എൻഗേജ് പെട്ടെന്ന് കഴിഞ്ഞു... ആ മൊബൈല് ഒക്കെ മാറിയെന്നു.. അത് അവനെ ഒരുപാട് സങ്കടത്തിലാഴ്ത്തി.. പുതിയ ഒരാളെ കിട്ടിയപ്പോൾ എന്നെ മറന്നു പോയല്ലേ എന്ന് അവനു തോന്നി....പിന്നീടുള്ള ദിവസങ്ങളിൽ മുറിയിൽ ഒറ്റപെട്ടു ക്ലാസിനു പോലും പോകാതെ.. മൊബൈലും മുന്നിൽ വെച്ച്‌ രാധികയുടെ ഒരു വിളിക്കായി കാത്ത് നിന്നു.. അപ്പോഴാണ് അവന് അറിഞ്ഞത് അവളെ ഒരിക്കലും പിരിയാൻ പറ്റാത്ത വിധം മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട് എന്ന്... അവളുടെ ഒരു അകൽച്ച പോലും അവനെ ഭ്രാന്തനാക്കുന്നു എന്ന് അവളുടെ ശബ്ദം കേട്ടില്ലേൽ തന്റെ ജീവൻ പോകുന്ന പോലെ ഉണ്ടെന്ന് ... അവന് അറിയുകയായിരുന്നു അവളെ പ്രണയിക്കുന്നു എന്ന സത്യം.. .. (ദ്രുവ് ഒന്ന് പറഞ്ഞു നിർത്തി.. അവന് അവന്റെ പപ്പനേം മെമ്മേനേം നോക്കിയപ്പോൾ കണ്ടു മമ്മയുടെ കയ്യില് മുറുകി പിടിച്ചിരിക്കുന്ന ആ പഴെ ശേഖറിനെ... ആ കാഴ്ച അവന്റെ കണ്ണുകളിൽ ആനന്തം നൽകി.. ഇതേ സമയം ഋഷിയുടെ മനസ്സിലും കൃഷ്ണ ഇല്ലാഞ്ഞപ്പോൾ ബാംഗ്ലൂരിൽ അവന് കഴിഞ്ഞു കൂട്ടിയത് ഓർമയിൽ വന്നു... അവന് അവളെ നോക്കിയപ്പോൾ ദ്രുവിലേക്ക് കൊച്ചു കുട്ടികൾ ആഷ്ച്ചര്യത്തോടെ കഥ കേൾക്കുന്ന പോലെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ പ്രണയാർദ്ദമായി ആ ചുണ്ടിൽ ചിരി വിടർന്നു നേരിയ മന്ദഹാസത്തോടെ ആ സ്റ്റേജിൽ നിന്നു ബാക്കി അറിയാൻ ഉറ്റുനോക്കുന്ന ആളുകളെ നോക്കി ദ്രുവ് വീണ്ടും തുടർന്നു ) ഒരു മാസം വരെ ശേഖർ കടിച്ചു പിടിച്ചു നിന്നു..

അങ്ങനെ വെക്കേഷൻ ആയപ്പോൾ അന്ന് വൈകുന്നേരം തന്നെ അയാൾ നാട്ടിലേക്ക് തിരിച്ച്‌....മകന്റെ വരവ് അറിഞ്ഞു ശങ്കർ പണിക്കർ ഒരുപാട് സന്തോഷിച്ചു...അച്ഛന്റെ സന്തോഷവും തന്റെ അടുത്ത് നിന്ന് മാറാതെയും കണ്ടപ്പോൾ രാധികയെ കാണാനുള്ള ആഗ്രഹം മനസ്സിൽ വെച്ചു.. എന്നാലും ഞാൻ വന്നിട്ട് അവള് എന്നെ കാണാൻ വന്നില്ലല്ലോ എന്ന പരിഭവം ആ സന്തോഷങ്ങൾകിടയിലും അവന്റേം മനസ്സ് വേദനിച്ചു... പിറ്റേന്ന് രാവിലെ അവന് രാധികയെ കാണാൻ തിടുക്കത്തിൽ ഇറങ്ങി അവളുടെ വീട്ടിലേക്ക് നടക്കുമ്പോൾ ഇതുവരെ തോന്നാത്ത ഒരു നെഞ്ചിടിപ്പ് അവന് അറിഞ്ഞു.. പുറത്ത് മുളക് പൊടിക്കാൻ ഉണക്കിയിടുന്ന രാധികയുടെ അമ്മ തന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷിച്ച്‌ വിശേഷങ്ങൾ ചോദിച്ചും... മുതലാളിയുടെ മകൻ വീട്ടിൽ വന്നു എന്നുള്ള വെപ്രാളവും എല്ലാം ആ മുഖത്ത് ഉണ്ടായിരുന്നു... "രാധു എവിടെ "ചുറ്റും നോക്കിയപ്പോൾ അവളെ മാത്രം കണ്ടില്ല അതുകൊണ്ട് തന്നെ അവരോട് അത് ചോദിച്ചു. "മുറിയിലുണ്ട്... വിവാഹമുറപ്പിച്ചതിൽ പിന്നെ അവള് ആ കുന്ത്രാണ്ടവും കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങിയിട്ടില്ല... " "എന്ത് " "ആ തൊട്ടു നോക്കി വിളിക്കുന്നത് ഇല്ലേ അതെന്നെ...രമേഷ് കൊണ്ട് കൊടുത്തതാ..." എന്നും കൂടി പറഞ്ഞപ്പോൾ അവന്റെ നെഞ്ചോന്ന് പിടച്ചു..പഠനത്തിന് പോകുന്നതിനു മുൻപ് അവളെ വിളിക്കാൻ അവനും ഒരു മൊബൈൽ കൊടുത്തിരുന്നു...

അത് അവള് കളഞ്ഞു കാണും പുതിയത് കിട്ടിയപ്പോൾ എന്നവൻ ഓർത്തു... അവളുടെ അമ്മ തിരക്കിട്ട് അടുക്കളയിൽ പോയപ്പോൾ ഞാൻ അവളുടെ മുറിയിലേക്ക് നടന്നു... പാതിയടച്ച ഡോറിൽ ക്കൂടി ഉള്ളിലേക്ക് ഞാൻ നോക്കി... ഞാൻ വന്നത് അവള് അറിഞ്ഞിട്ടില്ല ബെഡിൽ കണ്ണുമടച്ചു കമിഞ്ഞു കിടക്കുകയാണ്... ഒച്ചവെക്കാതെ അവന് പതിയെ മുറിയിൽ കയറി ഡോർ അടച്ച്‌... ചുറ്റുമൊന്ന് വീക്ഷിച്ചു... അവന് കണ്ടു ബെഡിൽ നിരത്തി വെച്ചിരിക്കുന്ന ഞങ്ങളുടെ ചെറുപ്പത്തിലേ ഫോട്ടോ...അവന് പതിയെ അതൊന്നു എടുത്തു നോക്കി അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു... അപ്പോഴാണ് ടേബിളിൽ കിടക്കുന്ന 4 കഷ്ണങ്ങളായി നിരത്തി വെച്ചിരിക്കുന്ന മൊബൈലിലേക്ക് അവന്റെ കണ്ണുകൾ ഉടക്കിയത്... അവന് അതെടുത്തു നോക്കി അതാവൻ അവൾക്ക് സമ്മാനിച്ചത് ആയിരുന്നു... ശേഖറിന് തോന്നി എന്തോ വേണ്ടാത്തത് നടന്നത് പോലെ... അവന് ബെഡ്‌ഡിലിരുന്നു അവളെ നോക്കി നിന്നു... ആ നിസ്കളങ്കമായ മുഖത്ത് സങ്കടം നിഴലിച്ചിരിക്കുന്നത് അവന് കണ്ടു... അവന് അവളുടെ മുടിയിലേക്ക് തഴുകി... കൂമ്പിയടച്ച കണ്ണുകൾ പതിയെ തുറന്നു വന്നു... പെട്ടെന്ന് അവനെ കണ്ടപ്പോൾ അവള് ഞെട്ടിക്കൊണ്ട് എണീട്ടിരുന്നു കണ്ടത് സ്വപ്നമാണോ സത്യമാണോ എന്നറിയാൻ രാധു അവനെ മുഖത്തും തൊട്ടും മുട്ടിയും നിന്നു...

അവൾടെ മുന്നിൽ തന്റെ കളികൂട്ടുകാരൻ ഉണ്ടെന്ന് അവൾക്ക് ഉറപ്പായി... അവള് അവനെ വാരി പുണർന്നു.. അത് ആഗ്രഹിച്ചത് പോലെ അവനും അവളെ ചേർത്ത് പിടിച്ചു... പരസ്പരം വിങ്ങിപ്പൊട്ടി ഒരുപാട് പറയാനുണ്ടേലും രണ്ട് പേര് കണ്ണീർ പൊടിഞ്ഞു അത് പോലെ ഇരുന്നു.. പെട്ടെന്ന് അവളുടെ അമ്മയുടെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ രണ്ടുപേരും പരസ്പരം കുതറി മാറി... പരസ്പരം മുഖം നോക്കാതെ തല കുനിഞ്ഞു നിന്നു... "ഇന്ന് വൈകിട്ട് കുളക്കടവിൽ വരണം ഒരുപാട് പറയാനും ചോദിക്കാനുമുണ്ട് "എന്ന് പറഞ്ഞു ഒരു നോട്ടം കൊടുത്ത് അവന് മുറിയിൽ നിന്നറങ്ങി... അപ്പോഴേക്കും അവള് വാ പൊത്തി കരച്ചിൽ അടക്കി പിടിക്കാൻ ശ്രെമിച്ചിരുന്നു വൈകിട്ട് കുളിച്ചൊരുങ്ങി അമ്മയോട് പറഞ്ഞു അവള് കുളക്കടവിലേക്ക് ചെന്ന് അവിടെ കണ്ടു വെള്ളത്തിലേക്ക് നോക്കി നിൽക്കുന്ന തന്റെ കൂട്ടുകാരനെ... അവള് വന്നത് അവന് അറിഞ്ഞില്ലെന്നു മനസ്സിലായി... അപ്പോഴാ അവൾക് കുസൃതി തോന്നിയത് അവന്റെ അടുത്ത് പമ്മി പമ്മി ചെന്ന് അവനെ ഞെട്ടിക്കും വിധം ഒച്ചവെച്ചതും അവന് ഞെട്ടിക്കൊണ്ട് അവളെ പിടിച്ചു വലിച്ചു...

ചിരിച്ചുകൊണ്ടിരുന്ന രാധു അവന്റെ മടിയിൽ ബാലൻസ് കിട്ടാതെ വീണു പോയി... അവളുടെ ചിരി മാറി... കണ്ണുകളിൽ പല വികാരവും കണ്ടു അവന്... മുഖത്ത് വീണ മുടികളുടെ ഒതുക്കി അവന് അവളുടെ കണ്ണുകളിൽ നോക്കി... അറിയാതെ ധാവണിക്കിടയിൽ അവളുടെ ശരീരത്തിൽ മുട്ടിയപ്പോൾ അവളൊന്നും പിടച്ചിലോടെ എഴുന്നേറ്റ് അവന്ക്ക് അരികിൽ ഇരുന്നു... നിശബ്ദദയെ കീറി മുറിച് ശേഖർ പറഞ്ഞു തുടങ്ങി.. "എവിടെ ആയിരുന്നു നീ... നിനക്ക് എന്നെ ഒന്ന് വിളിക്കാൻ തോന്നിയില്ലലോ... അറ്റ്ലീസ്റ്റ് നിന്റെ എൻഗേജ് കഴിഞ്ഞത് എങ്കിലും പറയാമായിരുന്നു... " അവന് പറഞ്ഞു നിർത്തി വെള്ളത്തിലേക്ക് കൺചിമ്മാടെ നോക്കി നിൽക്കുന്ന അവളെ നോക്കി.. .. "എന്താ മിണ്ടാതെ... ഞാൻ ഓർത്തു പുതിയ ആളെ കിട്ടിയപ്പോൾ നീ എന്നെ മറന്നു എന്ന്... പക്ഷെ എനിക്ക് അതിനു പറ്റിയില്ലാ "അവന് ഗൗരവത്തോടെ പറഞ്ഞു നിർത്തിയതും അവള് പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ മാറിൽ വീണു... കാര്യാമറിയാതെ കുറച്ചു നേരം അങ്ങനെ നിന്നു... പതിയെ അവള് അടർന്നു മാറി കണ്ണുകൾ അമർത്തി തുടച്ചു അവനിലേക്ക് നോക്കി... പറയാൻ തുടങ്ങി.....................തുടരും………..

കൃഷ്ണ: ഭാഗം 24

Share this story