കൃഷ്ണ: ഭാഗം 29

krishna

എഴുത്തുകാരി: Crazy Girl

"റെഡി one ടു ത്രീ സ്റ്റാർട്ട്‌ "പ്രവി മേലേ മാന താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തുതുടങ്ങുന്നു ടുരുരുരുരുട്ടു ട്ടുട്ടുരുട്ടു.... തീരാമോഹം ബാധകമാമാൻ തൂവൽ മെയ്യിൽ തഴുകിയിറങ്ങുന്നു.... ടുരുരുരുരുട്ടു ട്ടുട്ടുരുട്ടു.... 💃💃💃💃💃💃💃💃💃💃 "കൊള്ളാം കൊള്ളാം ഇത് കലക്കിയിട്ടുണ്ട് "മൊബൈലിൽ നോക്കി പ്രവി ഉരുവിട്ട്... അത് കേട്ടതും ഞാനും അച്ചുവും ബെഡിലേക്ക് തളർന്നു വീണു.. "എപ്പോ തുടങ്ങിയതാ മിനിമം 100 ടേക്ക് എങ്കിലും എടുത്തു കാണും അല്ലെ... കഴിച്ചതെല്ലാം ദഹിച്ചു പോയി എനിക്ക് വിശകുണ് "കിതച്ചു കൊണ്ട് പറയുന്ന അച്ചുവിനെ നോക്കി ഞാനും തലയാട്ടി... എന്നിട്ട് നമ്മോ രണ്ടു പേരും പ്രവിയെ നോക്കിയപ്പോൾ ലവൾ ഡാൻസ് വീഡിയോ ഫിൽറ്റർ ഇട്ടു പുഷ്പിക്കുന്ന തിരക്കിലാ.... "ദേവിയെ ഇവള്ടെ അടുത്തേക്കാണല്ലോ ഞാൻ പോണ്ടത്.. മിക്കവാറും അവളെന്നെ വൈറൽ ആകും... "(ആത്മ ) ദ്രുവിന്റെ മറ്റവളെയും... ഇവളും ദ്രുവും തമ്മിലുള്ള കീരീ പാമ്പ് ബന്ധം എന്താ എന്ന് അറിയാൻ ചോദിച്ചതാ... അത് പറയണേൽ അവള്ടെ കൂടെ ടിക്‌റ്റോക് ചെയ്യണം പോലും...

ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഒന്ന് നിവർന്ന് നിന്നെ ഉള്ളൂ... ഇതാ 12 മണി വരെ അവള്ടെ ഒരു ടുരുരു സോങ്ങിന് വേണ്ടി ടേക്ക് എടുത്ത് ടേക്ക് എടുത്ത് എന്റെ നടു ഒടിഞ്ഞു... "നോക്കിയേ ഇതെങ്ങനെ ഉണ്ട്.. കൊള്ളാല്ലേ..."മൊബൈലും കൊണ്ട് വന്ന് അവള് പറഞ്ഞപ്പോൾ ഞാൻ ആ മൊബൈൽ എടുത്ത് ബെഡിൽ ഇട്ടു... "മതി നിന്റെ ടിക്‌റ്റോക്... എനി പറ നീയും എന്റെ പുന്നാര അനിയനും തമ്മിലുള്ള ബന്ധം എന്താ "കിച്ചു "പറയെടി നീയും അവനും തമ്മിൽ അവിഹിധമല്ലേ "അച്ചു.. "ppha.. ഞാൻ അത്തരക്കാരി നഹീഹെ " "പിന്നെ നീ എത്തരക്കാരിയാണെന്ന് ഒന്ന് പറ കുഞ്ഞേ... മനുഷ്യന് രാവിലെ എണീച് കമ്പനിയിൽ പോണ്ടതാ " ഞാനും അച്ചുവും അവളെ കയ്യ്കൂപ്പി കൊണ്ട് പറഞ്ഞു... അപ്പൊ അവള് ഒരു അവിഞ്ഞ ഇളി പാസ്സ് ആക്കി... ********** (ഇതേ സമയം ഋഷിയുടെ വീട്ടിൽ ) "എന്താണ് എന്നെ ഇങ്ങനെ നോക്കുന്നത് "ലാപ്ടോപ്പിൽ നിന്ന് തല ഉയർത്തി ദ്രുവ് ആണ്... അവന്റെ രണ്ട് സൈഡിലും ദാമുവും ഋഷിയും കണ്ണും മിഴിച്ചു നിക്കുവാ... "ടാ മോനെ.. നിന്റെ അളിയൻ എന്ന അധികാരം കൊണ്ട് ചോയ്ക്കുവാ... ഇത്രേം കാലം പെണ്ണ് എന്ന് കേട്ടാ വിറയ്ക്കുന്ന നിന്റെ കൂടെ ഏത് പെണ്ണടാ... " "എന്റെ ഋഷി... നിങ്ങളുടെ പെങ്ങൾ എന്ന് പറയുന്ന ആ ജന്തു ഓരോന്ന് വിളിച്ചു പറയുന്നതാ "

അവന് അത് പറഞ്ഞു ലാപ്ടോപ്പിൽ പൂട്ടി വെക്കുമ്പോളും രണ്ട് പേരും അവനെ ഒന്ന് ഇരുത്തി നോക്കി... അവന്റെ പെട്ടെന്നുള്ള വെപ്രാളം അവർക്ക് മനസ്സിലായി... "കള്ള പന്നി... നീ എന്നെ ഒരു കോഴി ആക്കിയത് ഞാൻ സഹിക്കും...പക്ഷെ ഞാൻ അറിയാതെ ഏത് പെണ്ണാടാ നിന്റെ കൂടെ... എനിക്ക് അറിയണം അല്ലേൽ മോനെ ഞാൻ പറയിപ്പിക്കും... "എന്നും പറഞ്ഞു ദാമു ദ്രുവിന്റെ മേലേ കേറി ഇരുന്നു അവന്റെ കഴുത്തിനു പിടിച്ചു... അതിന്റെ കൂടെ ഋഷിയും അവനെ കയ്യും കാലും പിടിച്ചു വെച്ചു... അവസാനം അവിടെ ഒരു യുദ്ധം തന്നെ നടന്നു... "മതി എനി എന്നെ കൊണ്ട് പറ്റില്ലാ... ഇവനെന്താ ഉരുട്ടി കയറ്റി വെച്ചിരിക്കുന്നെ... വെള്ളം വെള്ളം "അർജുൻ തളർന്നു വീണു.... ഋഷിയും ദ്രുവിന്റെ മേലെന്ന് അടർന്നു മറി കിതപ്പോടെ അവനെ നോക്കി....ഇത്രേം യുദ്ധം കഴിഞ്ഞിട്ടും യാതൊരു ഷീണവും ഇല്ലാതെ വടി പോലെ നിക്കുന്ന അവനെ കണ്ടപ്പോ രണ്ടും കൂടി താടിയിൽ കയ്യ് വെച്ചു...അവസാനം ദ്രുവും ഏറ്റു പറയാൻ സമ്മതിച്ചു... ********** "പലനാടുകളിൽ നിന്ന് വന്ന് പഠിക്കുന്ന അതിമനോഹരമായ കോളേജ്..

" തൂത്തുതൂത്തൂരുരു... തൂത്തുതൂത്തുരു... "അല്ല നീയും ദ്രുവും തമ്മിലുള്ള ബന്ധം എന്താണ് "കിച്ചു "അതാണ്‌ ഞാൻ പറഞ്ഞു വരുന്നത് " "പലനാടുകളിൽ നിന്ന് വന്ന് പഠിക്കുന്ന അതിമനോഹരമായ കോളേജ്.. " തൂത്തുതൂത്തൂരുരു... തൂത്തുതൂത്തുരു... "എതാണ് ആ പെണ്ണ് "അച്ചു "ആ അതൊക്കെ വരുന്നുണ്ട്...ഞൻ പറയട്ടെ " "പലനാടുകളിൽ നിന്ന് വന്ന് പഠിക്കുന്ന അതിമനോഹരമായ കോളേജ്.. " തൂത്തുതൂത്തൂരുരു... തൂത്തുതൂത്തുരു... "നീ കോളേജിൽ പഠിക്കാൻ ആണൊ പോയെ "അച്ചു "അല്ലാ ബിരിയാണി വെക്കാൻ... എന്തോന്നടെയ് എന്നെ ഒന്ന് പറയാൻ വിട് "പ്രവി "ആഹ് പറയ്യ് "കിച്ചു "പലനാടുകളിൽ നിന്ന് വന്ന് പഠിക്കുന്ന അതിമനോഹരമായ കോളേജ്.. " തൂത്തുതൂത്തൂരുരു... തൂത്തുതൂത്തുരു... "ഓഹ് ഇത് പറഞ്ഞു "അച്ചു "ഞാൻ ഇല്ലാ നിങ്ങള് പോയാട്ടെ... ഒരു ഫ്ലോ യിൽ പറയാൻ നിക്കുമ്പോ ഇജ്ജാതി വർത്തനമായിട്ട് വരല്ല... "എന്നും പറഞ്ഞു അവള് ബെഡിൽ കിടന്നു... അവസാനം ഞങ്ങൾ എനി വാ തുറക്കൂല എന്ന് ശബദം ചെയ്ത് അവളെ പിടിച്ചു ഇരുത്തി.. ഞാനും അച്ചുവും പ്രവിയും ചുറ്റിനും ഇരുന്നു...

പ്രവി വീണ്ടും പറയാൻ തുടങ്ങി... "പലനാടുകളിൽ നിന്ന് വന്ന് പഠിക്കുന്ന അതിമനോഹരമായ കോളേജ്.. " തൂത്തുതൂത്തൂരുരു... തൂത്തുതൂത്തുരു... "അവിടെ ചേരുമ്പോൾ മനസ്സിൽ പല പല കണക്കു കൂട്ടലായിരുന്നു... കോളേജ് ലൈഫ് പൊളിക്കണം.. കറങ്ങാൻ പോണം ഫുഡ്‌ അടിക്കണം... ഹോസ്റ്റൽ വാർഡിനെ കുപ്പിയിൽ ആക്കണം... നൈറ്റ്‌ റൈഡ് പോണം... അങ്ങനെ പല പല സ്വപ്നം കണ്ട് ഞാൻ ചെന്ന് കേറിയത് കേരള യൂണിവേഴ്സിറ്റി എന്നാ ആ കോളേജിൽ ആണ്... " അവളൊന്നും നെടുവീർപ്പിട്ടു.. ഇത് ഇന്നെങ്ങാനും തീരുവോ എന്ന ഇരുത്തത്തിൽ ആണ് കിച്ചുവും അച്ചുവും... "ആദ്യ ദിവസ റാഗിങ് അത് സർവ്വസാദാരണമാണെന്ന് അറിയാം അത് കൊണ്ട് തന്നെ റാഗിങ് അടിപൊളി ആക്കണം എന്ന് നന്നായി പ്രാക്റ്റീസ് ആക്കി കൊണ്ടാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്...കോളേജിൽ കാലു കുത്തിയതും ഞാൻ കണ്ടു അവളെ എന്റെ മിത്രത്തിന്റെ മിത്രമായ എന്റെ ശത്രുവിനെ അതെ she is ഊർമിള എന്ന കുരുവിള... അവള് ആ കോളേജിൽ ആണെന്ന സത്യം ഞാൻ അപ്പോൾ ആണ് അറിഞ്ഞത്... അവളെ പുച്ഛിച്ചു തള്ളി മുന്നോട്ടേക്ക് നടന്നു... അന്നത്തെ ദിവസം ക്ലാസ്സിൽ കയറാതെ നല്ല ശാന്തമായി തന്നെ തീർന്നു... പക്ഷെ പിറ്റേന്ന് ആണ് എനിക്കുള്ള പാര പണി തന്നത്...

ആ കുരുവിളയും എന്റെ അതെ ഡിപ്പാർട്മെന്റ് ആയിരുന്നു... അവൾക്ക് ആ കോളേജ് സീനിയർ ആയിട്ട് ഒരു തലതെറിച്ച ചേട്ടനും ഉണ്ടായിരുന്നു... നല്ല അന്തസ്സായി കുളിക്കാതെ ഒരുങ്ങി കെട്ടി നല്ല വെടിപ്പായി കോളേജ് പോയ എന്നെ കാത്ത് നിന്നത് അവളും എനിക്ക് റാഗ് തരാൻ കാത്ത് നിൽക്കുന്ന അവള്ടെ തെണ്ടി ആങ്ങളയേയും ആണ്... അതിനു പിറകിൽ അവളാണെന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് തന്നെ ഞാൻ സ്മാർട്ട്‌ ആയിട്ട് അല്ലാ ഓവർ സ്മാർട്ട്‌ ആയിട്ട് തന്നെ അവരുടെ മുന്നിൽ ചെന്ന്... "എന്താടി നിന്റെ പേര് "കുരുവിളയുടെ ഏട്ടൻ കരുമാടി അഭിഷേക് ആയിരുന്നു ആയിരുന്നു അത്... റാഗിങ് ആയത് കൊണ്ടും അത് എനിക്കുള്ള 8ഇന്റെ പണി ആണെന്ന് അറിയുന്നത് കൊണ്ടും ഞാൻ നിഷ്കളങ്കമായി എന്റെ പേര് അങ്ങ് പറഞ്ഞു... പക്ഷെ എന്റെ നിഷ്കളങ്കത.. അവരുടെ രീതിയിൽ അഹങ്കാരം ആണെന്ന് മനസ്സിലായത് അവന് തുള്ളി കൊണ്ട് എന്റെ മേലേക്ക് ചാടിയപ്പോൾ ആണ്... "ഡീ നീ അധികം നികളിക്കൊന്നും വേണ്ടാ... ഊർമിള നിന്നെ കുറിച് പറഞ്ഞപ്പോൾ വല്ല താടി മാടി കുട്ടി ആകും എന്ന കരുതിയത് പക്ഷെ ഇത് ഐറ്റം പീസ് ആണല്ലോ " "ടാ പുല്ലേ...തന്റെ അമ്മയെ പോയി വിളിക്കെടാ നാറി ഐറ്റം എന്ന്... ഡീ കുരുവിളെ നിന്റെ ഈ ഏട്ടനോട് പറഞ്ഞേക്ക് എന്റെ മെക്കിട്ടു കേറാൻ വരണ്ടാ എന്ന്..

കേട്ടോടി " "ഡീ എന്റെ അമ്മയെ വിളിക്കുവോ നീ "എന്ന് പറഞ്ഞു അവന് എന്റെ അടുത്ത് വന്നപ്പോൾ "സോറി അമ്മൂമ്മക്ക്‌ വിളിക്കാനാണ് വന്നത്... പക്ഷെ വന്നപ്പോ അമ്മ ആയി പോയി "എന്നും പറഞ്ഞു അവിടുന്ന് സ്ലോ മോഷനിൽ നടന്നു അതിനു ശേഷം പല തവണ അവർ റാഗിങ് തരാൻ നിന്നെങ്കിലും ഞാൻ അതൊന്നും കണ്ടതായി ഭവിചെ ഇല്ലാ... പക്ഷെ അന്ന് ഫ്രഷേഴ്‌സ് ഡേയ്ക്ക് എന്റെ ഒരു ഉഡായിപ്പും നടക്കില്ലാ.. seniors തലകുത്തി മാറിയണം എന്ന് പറഞ്ഞാൽ പോലും അത് ചെയ്യണം..... അങ്ങനെ ഓരോ ആളെ വിളിച്ചു കൊണ്ടേ ഇരുന്നു..ഓരോ ആൾക്കാർ കാന്താരി തിന്നലും മൈദയിൽ കുളിക്കലും എന്തിനു ഓരോ ആളുടെ ചുംബന മത്സരം വരെ കാണേണ്ടി വന്നു... പക്ഷെ ആ കുരുവിളക്ക് മാത്രം അവർ ഒരു പണിയും കൊടുത്തില്ല എന്നത് ഞാൻ നോട്ടമിട്ടു വെച്ചു... സാരില്ല നിനക്കുള്ള പണി ഞാൻ തരുമെടി കുരുവിളെ എന്ന് ഓർത്തെ ഉള്ളൂ എന്റെ ഊഴം പറന്നെത്തി... "അപ്പൊ നമ്മക് തുടങ്ങിയാലോ മോളേ " കരുമാടി ആയിരുന്നു... അവന്റെ അവിഞ്ഞ ചിരി കണ്ടപ്പോ രണ്ട് കൊടുക്കാൻ തോന്നി... "നിനക്കുള്ള ടാസ്ക് എന്താണ് വെച്ചാൽ ഈ പൂവ് എനിക്ക് തരണം... അത് ഞാൻ വാങ്ങുന്നത് വരെ നീ തരണം... " "ഇത്രേ ഉള്ളൂ "എന്റെ ആത്മകം ചെറുതായി ഉച്ചത്തിൽ ആയി പോയി

"അല്ലാ ഇത് ഞാൻ വാങ്ങിയാൽ നീ എനിക്ക് ഇവിടെ ഒരു ഉമ്മതന്നിട്ട് പൊക്കോ "എന്ന് അവന് സൗണ്ട് കുറച്ചു പറഞ്ഞപ്പോ അവിടെ ഉള്ളവരൊക്കെ ആക്കിയ രീതിയിൽ നോക്കി... നല്ല പെട വെച്ച കൊടുത്താലോ എന്നാലോചിച്ചപ്പോ ആണ് എല്ലാരുടെയും നോട്ടം ഞങ്ങളിലേക്ക് ആണ് എന്ന് മനസ്സിലായത്... "പറ്റില്ലാ തനിക്ക് ഞാൻ ഈ റോസ് തരത്തില്ല... അല്ലേലും ഞാൻ കൊടുക്കുന്നുണ്ടേൽ സ്റ്റാൻഡേർഡ് ഉള്ളവർക്കേ കൊടുക്ക്‌ തന്നെ പോലെ കോളനി ആയവർക്ക് കൊടുക്കുന്ന പ്രശ്നം ഇല്ലാ " അത് പറഞ്ഞതും അവന് എന്തൊക്കെയോ പറയാൻ വന്നു.. പക്ഷെ എന്നെ താങ്ങിക്കൊണ്ട് കൊറേ പിള്ളേർ കയ്യൊക്കെ അടിച്ചപ്പോൾ അവനു ഒന്നും പറയാൻ കഴിഞ്ഞില്ലാ... അവന് കണ്ണുരുട്ടി കൊണ്ട് എന്നെ നോക്കിയപ്പോ ചുണ്ട് കോട്ടി ഞാൻ നിന്നു... "ok നീ എനിക്ക് താരണ്ടാ ബട്ട്‌ ആ ചെക്കന് കൊടുക്കണം... അവന് വാങ്ങിയാൽ നീ ഞാൻ പറഞ്ഞ പോലെ കവിളിൽ കിസ്സ് കൊടുത്തിട്ടേ പോകൂ... അല്ലേൽ മോളേ നീ വെറും പറച്ചിൽ മാത്രം ആണെന്ന് ഞങ്ങൾ അങ്ങ് കരുതും " അവന് അത് പറയുമ്പോൾ ഈ കിസ്സ് എന്നത് ഞാനും ആ സ്റ്റേജിൽ ഉള്ളവരും മാത്രമേ കേള്കുന്നുള്ളു... ആാാ എന്തേലും പണി ആയിരിക്കും എന്നോർത്തു അവർ പറഞ്ഞ ആ പയ്യനെ നോക്കിയപ്പോൾ അവന് ഈ ലോകത്തു ഒന്നുമല്ല... മൊബൈലിൽ ആണ്...

അവിടെയുള്ളവർ എനിക്ക് വേണ്ടി കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന കണ്ടപ്പോ കരച്ചിൽ വന്നു.. ശോ ഈ പിള്ളേർക്ക് എനിക്ക് അടി വാങ്ങിച് തരായിട്ട് ഒരു സമാധാനവും ഇല്ലേ... തോറ്റുകൊടുക്കാൻ മനസ്സില്ലാത്തത് കൊണ്ട് തന്നെ അവന്റെ കയ്യില് നിന്ന് ആ റോസ് വാശിയോടെ വാങ്ങി ഞാൻ ആ ചെക്കന്റെ അടുത്തേക്ക് നടന്നു... എന്റെ സാനിദ്യം അറിഞ്ഞിട്ടാണോ അറിയില്ലാ അവന് തല ഉയർത്തി നോക്കി... അത് പോലെ ആ ഹാളിൽ ഉള്ളവർ എല്ലാവരും ഞങ്ങളിലേക്ക് ആണ്... "അതെ ചേട്ടാ എനിക്ക് തന്നെ അറിയില്ലാ അതുപോലെ എനിക്ക് തന്നെ ഇഷ്ടവും അല്ല .... പക്ഷെ എനിക്ക് ഈ പൂവ് തന്നെ പറ്റൂ..... ഫ്രഷേഴ്‌സ് day ആണെന്ന് അറിയാലോ.. pls ഇതൊന്നു വാങ്ങണം എന്ന് പറഞ്ഞു ഞാൻ അവന്റെ കയ്യില് കൊടുത്തു " അത് കൊടുത്തതും അവന് അത് എറിഞ്ഞിട്ട് പോകാൻ തുനിഞ്ഞു... പക്ഷെ ഞാൻ ഏന്തി വലിഞ്ഞു അവർ പറഞ്ഞ പോലെ കവിളിൽ ഒരു ഉമ്മ കൊടുത്തതും... എന്റെ കവിൾ പുകയും വിധം അവന്റെ കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു... എന്റെ കിളികൾ ഒക്കെ കൂടും എടുത്ത് പറഞ്ഞ് പോയി... പൂമ്പാറ്റകൾ കൂടും എടുത്ത് എന്റെ തലക്ക് ചുറ്റും പറക്കുന്നത് ഞാൻ അറിഞ്ഞു (ഇത് പറയുമ്പോൾ പ്രവിയുടെ കയ്യ് അറിയാതെ അവളെ കവിളിൽ തൊട്ടു...

അത് കണ്ടപ്പോ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു കിച്ചുവും അച്ചുവും ) "എത്ര ദൈര്യമുണ്ടെടി എന്നെ തൊടാൻ "എന്ന് അവന് അലറി പറഞ്ഞപ്പോൾ എന്റെ ദൈര്യമൊക്കെ ചോർന്നു പോയ പോലെ.. "അത് റാഗിംഗ് ആണ് "എന്ന് തപ്പി തടഞ്ഞു ഞാൻ പറഞ്ഞു.. "ആരാടി എന്നെ ഉമ്മ വെക്കാൻ നിന്നോട് പറഞ്ഞത് "എന്നും പറഞ്ഞു എനിക്ക് നേരെ തുള്ളി.. അപ്പോ തന്നേ സ്റ്റേജിലേക്ക് ഞാൻ കയ്യ് ചൂണ്ടി അവന് എന്നെയും കൊണ്ട് സ്റ്റേജിലേക്ക് പാഞ്ഞു കയറി... "നീയാണോടാ ഇവളോട് എന്നെ ഉമ്മ വെക്കാൻ പറഞ്ഞത് "എന്ന് അവന് കരുമാടിയോട് തട്ടിക്കയറി... "അയ്യോ ഞാൻ പൂവ് തരാൻ മാത്രമേ പറഞ്ഞുള്ളു " "കള്ളം കള്ളം പച്ചക്കള്ളം ഇവനാ പറഞ്ഞത് " "ദ്രുവ് ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല നീ വേണേൽ ഇവിടെയുള്ളവരോട് ചോദിച്ചു നോക്ക് "എന്നും പറഞ്ഞു.. അപ്പൊ ആ ദ്രുവ് അവരോട് ചോദിച്ചപ്പോൾ എല്ലാരും എനിക്ക് എതിരായിരുന്നു... അപ്പോഴാ എനിക്ക് അമളി മനസ്സിലായത് ... അവന് ഉമ്മ കൊടുക്കണം എന്ന് പറഞ്ഞത് അവനും അവന്റെ ഫ്രെണ്ട്സും കേൾക്കാൻ പാകത്തിൽ ആയിരുന്നു... വേറെ ആരും അത് കേട്ടില്ലാ... ഒരു നിമിഷം എനിക്ക് എന്ത് ചെയ്യണം എന്ന് പോലും തിരിഞ്ഞില്ല.... വീണ്ടും അവന് എന്റെ കവിളിൽ ആഞ്ഞടിച്ചു കൊണ്ട് പോയി...

അറിയാതെ അവന്റെ അടിയിൽ എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു... അവിടെയുള്ളവരെ ഒരു നോക്ക് നോക്കി ഞാൻ അവിടുന്ന് ഇറങ്ങി ഓടി... പിറ്റേന്ന് ഒന്നും നടക്കാത്ത പോലെ കോളേജിൽ ചെന്നപ്പോ ഞാൻ കണ്ടത് അവിടെ മൊത്തം ഫ്ലക്സിൽ ഒട്ടിച്ചു നിക്കുന്ന എന്റെ aa ഉമ്മ കൊടുക്കുന്ന പിക്ചർ ആയിരുന്നു അതിലായിട്ട് ഇങ്ങനെയും ഐ ലവ് യു എന്ന് എഴുതിയിട്ടുണ്ട് ... ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ എല്ലാരും എന്നെ തന്നെ എന്തോ മൃഗം പോലെ നോക്കുന്നതാ കണ്ടത്... ഇത് ചെയ്തത് ആ കുരുവിള ആണെന്ന് എനിക്ക് നല്ലാ ഉറപ്പുണ്ടായിരുന്നു... "ഡീ " "എന്താടി "കുരുവിള.. "ദൈര്യമുണ്ടേൽ ഒറ്റക്ക് ഏറ്റുമുട്ട് മോളേ.. കണ്ടവന്റെ തലേൽ കേറി എന്റെ നെഞ്ചത്തേക്ക് ഇടാതെ നേർക് നേർ പോരാടു നീ " "നേർക് നേർ പോരാടാൻ നീ ഉണ്ടായാൽ അല്ലെ... നിനക്കറിയോ നീ ഇന്നലെ പോയി ഉമ്മ വെച്ചാ അവന് ആരാണെന്ന്... അവനാണ് മോളേ കോളേജിലെ ചെയർ മാൻ... പെമ്പിള്ളേരെ തന്നെ അലര്ജിയായ.. ആ മനുഷ്യന്റെ അടുതാണ് നീ ഇന്നലെ പോയി ഉമ്മ വെച്ചത്... " "ഓഹോ അപ്പൊ വിചാരിച്ചത് പോലെ നീയും നിന്റെ ഒരെല്ലു കൂടുതൽ ഉള്ള ആങ്ങളയും ചെയ്ത പണി ആണല്ലേ... നീ കണ്ടോ ആ പയ്യന്റെ കയ്യില് നിന്ന് അടി കിട്ടിയെന്നേ ഉള്ളൂ...

ആ അടിക്ക് പകരം അങ്ങേരെ കൊണ്ട് ഈ എന്നെ നോക്കൂ ഐ ലവ് യു എന്ന് നിന്റെ മുന്നിൽ നിന്ന് ഞാൻ പറയിക്കും ഇത് പ്രവീണയുടെ വാശിയാണെന്ന് തന്നെ കൂട്ടിക്കോ.."  "ഹരേ വഹ്ഹ... നല്ല പഞ്ചു ഡയലോഗ്... എന്നിട്ട് ദ്രുവ് നിന്നോട് ഐ love യു പറഞ്ഞോ "അച്ചു "തോക്കിൽ കേറി വെടിവെക്കല്ലേ ഞാൻ പറയട്ടെ "  അവളെ നോക്കി വെല്ലു വിളിച്ചു സ്ലോ മോഷനിൽ നടക്കാൻ തിരിഞ്ഞതും... ദേ നിക്കുന്നു ചെയർ മാൻ തെണ്ടി... അവന് അടിച്ചത് ഞാൻ മറന്നിട്ടൊന്നുള്ള അവനുള്ള പണി എന്തായാലും കൊടുക്കും പക്ഷെ ഇപ്പൊ ഇവളെ പിടിച്ചു ചുമരിൽ ഒട്ടിക്കേണ്ട ആവിശ്യം എന്റേത് ആയത് കൊണ്ട് അവനെ ചാക്കിലാക്കാൻ ഞാൻ നല്ല വളിച്ച ചിരിയുമായി അവന്റെ അടുത്ത് ചെന്ന്... "ട്ടൊ " "എന്താ അവന് പടക്കം പൊട്ടിച്ചോ "അച്ചു "പടക്കമല്ല എന്നെയിട്ടാ പൊട്ടിച്ചത്... എന്റെ ഏട്ടത്തി ഏട്ടത്തിക്ക് അറിയോ ഏട്ടത്തിടെ അനിയൻ ഇല്ലേ... ഓരോ ദിവസം ഓരോ പടക്കം പോലെ എന്റെ ചെകിടത്തിട്ടു പൊട്ടിക്കും... " "നിന്റെ സ്വഭാവം വെച്ച നീ അടങ്ങി ഇരുന്നിട്ടുണ്ടാവില്ലല്ലോ മോളൂസേ "ഏട്ടത്തി എന്നെ അടിമുടി നോക്കിയപ്പോ നിഷ്കു ആയി ഞാൻ ഒരു ഇളി പാസ്സ് ആക്കി... "ഡോ തനിക്ക് തോന്നുമ്പോ തോന്നുമ്പോ എന്നെ ഇട്ടു തള്ളാൻ ഞാൻ എന്താ തന്റെ ചെണ്ടയാണോ "

"എന്റെ ചെണ്ടാ ആകണേലും അതിലും വേണമെടി അതിന്റെതായ യോഗ്യത... നീ എന്താടി വിചാരിച്ചിരിക്കുന്നെ... ഇത് പോലെ ഫ്ലക്സ് ഒട്ടിച്ചു വെച്ച ഐ ലവ് യു പറഞ്ഞ നിന്നെ ഞാൻ അങ്ങ് പ്രണയിക്കും എന്നോ " "അതിനു ഞാൻ അല്ലാ " "ഇവള് തന്നെയാ ഇവള് ഒട്ടിക്കുന്നത് ഞാൻ കണ്ടത് "എന്ന് പറഞ്ഞു കൊണ്ട് ശരത് വന്നു അത് ശെരി വെച്ച പലരും മുന്നോട്ട് വന്നപ്പോൾ ദ്രുവ് അത് വിശ്വസിച്ചു... "എനി എന്റെ ഏഴയലത്തു നിന്നെ കണ്ടാൽ ഉണ്ടല്ലോ മോളേ.. നീ എന്റെ വേറെ മുഖം കാണും... " എന്ന് പറഞ്ഞു അവന് പോയി... സത്യം പറഞ്ഞ നമ്മൾടെ കൂടെ ഏറ്റു പറയാൻ ഒരു തെണ്ടിക്കും ദൈര്യമില്ല... എല്ലാവരും ചെയർമാനെ പേടിയാണ്... അതുപോലെ ആ ശരത്തിനെയും... വീണ്ടും എന്നെ പുച്ഛിച്ചു കൊണ്ട് കുരുവിള പോകുന്നത് കണ്ടപ്പോ ഈ കോളേജ് തീ ഇട്ടു കത്തിക്കാൻ തോന്നി പോയി... "ഹൈ " ക്യാന്റീനിൽ ഇരുന്നു സങ്കടം മുഴുവൻ ബിരിയാണിയോട് തീർക്കുമ്പോൾ ആണ് ഒരു പെണ്ണ് വന്ന് മുന്നിൽ ഇരുന്നത്... "ഹ്മ്മ് എന്താ " "പ്രവീണ എന്നല്ലേ പേര് " "ആണെങ്കിൽ " "സോറി ചൂടാവല്ലേ... താൻ ഇപ്പൊ ഫേമസ് അല്ലെ.. ഒന്ന് പരിചയപ്പെടാൻ വന്നതാ " അവളെ ഒന്ന് ഇരുത്തി നോക്കി ഞാൻ വീണ്ടും ഫുഡിനോട് മല്ലടിച്ചു... "എന്നാലും ഇത്രേം ആണ്പിള്ളേര് ഉണ്ടായിട്ടും താൻ എന്തിനാടോ ആ ദ്രുവിന്റെ പോയി കിസ്സ് അടിച്ചത് " "അതെന്താ ദ്രുവ് ആണല്ലേ " "ആണൊക്കെ തന്നെയാ... പക്ഷെ അവനോട് മിണ്ടാൻ ഇവിടുത്തെ ബോയ്സിന് വരെ പേടിയാ "

"അതെന്തേ " "അറിയില്ലാ... അവന്റെ ലൈഫിൽ എന്തൊക്കെയോ പ്രോബ്ലം ഉണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്... ചിലപ്പോ അതായിരിക്കും.. ബട്ട് ഹി is സ്മാർട്ട്‌ " "ദേ കൊച്ചേ എന്നെ കൊണ്ട് പറയിപ്പിക്കരുത് സ്മാർട്ട്‌ പോലും... അത്രക്ക് സ്മാർട്ട്‌ ആണേൽ അവന് ഒരു തെറ്റും ചെയ്യാതെ എന്നെ എന്തിനു അടിചോണ്ടിരിക്കുന്നെ... സ്മാർട്ട്‌ ആണേൽ ഇവിടെ എന്താ നടക്കുന്നെ എന്ന് കണ്ണു തുറന്ന് നോക്കാൻ പറ " "ആക്ച്വലി എനിക്ക് അറിയാം തനിക്ക് ഇതിൽ ഒരു പങ്കും ഇല്ലാന്ന്.. ഞാൻ കണ്ടതാ ആ ശരത്തും ടീമും ഫ്ലക്സ് വെക്കുന്നത് ഞാൻ മാത്രമല്ല ഒരു വിധം സ്റ്റുഡന്റസ് മൊത്തം കണ്ടു " "നിങ്ങള്ടെ വായിൽ എന്താ അപ്പം ഉണ്ടായിരുന്നോ ആ സമയത്ത്... നിനക്ക് അവനോട് പറഞ്ഞൂടെ... വെറുതെ എനിക്ക് ഒരടി കിട്ടി " "അത് പറഞ്ഞാൽ പിന്നെ തന്റെ സ്ഥാനത് അടുത്തത് എനി ഞാൻ ആയിരിക്കും.. ശരത് ടീമും ഒരാളെ കിട്ടിയാൽ നിലത്തിട്ട് പറ്റിച്ചിട്ടേ പോകു... " "ഓഹോ അവർക്കറിയില്ല ആരോടാ കളിക്കുന്നെ എന്ന്... കാണിച് കൊടുക്കുന്നുണ്ട് ഞാൻ.." എന്തോ എന്റെ സംസാരം കേട്ടിട്ടാണോ അതോ എന്റെ ഉഡായിപ്പത്തരം കണ്ടിട്ടാണോ അറിയില്ല... അപർണ എന്ന അപ്പു എന്റെ കട്ട ചങ്കായി.... അവള് നല്ലാ ഒന്നംതരം ഗൂഗിളും കൂടി ആണ്... പ്രിൻസിപ്പൽ എ പ്പോൾ തുമ്മി? എന്ന് അടിച്ചു നോക്കിയാൽ അവള് ദിവസവും സ്ഥലവും എന്തിനു സമയം വരെ പറഞ്ഞു തരും ************ "എന്നാലും എന്റെ പെങ്ങളെ എങ്ങനെ തോന്നിയെടാ അടിക്കാന്.. ആള് കുറച്ചു കാന്താരി ആണ്... സ്കൂളിൽ പഠിക്കുമ്പോ അവളെ അടിച്ചാ maths സർ ന്റെ കാറിന്റെ ടയറിൽ കാറ്റ് അഴിച്ചു വിട്ടത് പോലെ ചെറിയ ചെറിയ കുരുത്തക്കേട് ഉണ്ടേലും... ആളൊരു പാവം ആണ് "ഋഷി ദ്രുവിനെ നോക്കി പറഞ്ഞു..

"ഉറങ്ങുമ്പോൾ പോലും അവള് പാവം ആണെന്ന് പറയരുത് പ്ലീസ്.. ശെരിയാ ആദ്യമൊക്കെ അവള് മനപ്പൂർവം അറിയാത്ത കാര്യത്തിനാ ഞാൻ അടിച്ചത്... അതിനു സോറി പറയാൻ ഞാൻ തയ്യാറുമാണ്.. പക്ഷെ പിന്നീട് നടന്നത് നിങ്ങള് കേൾക്കണം എന്നിട്ട് പറ അവളേതാ ഇനം എന്ന് " "അപ്പൊ കാര്യമായിട്ട് എന്തോ നടന്നിട്ടുണ്ട്... എന്താ മോനെ ബാക്കി പറയ്യ് "അർജു  "ചേട്ടാ ഇത് ചേട്ടന്റെ ഫോൺ പേഴ്സ് ആണൊ " പുറകിൽ നിന്ന് ഒരു പെൺകുട്ടി വന്ന് ചോദിച്ചപ്പോൾ ഒന്ന് മൂളി കൊണ്ട് ഞാൻ അത് വാങ്ങി തുറന്നു... അപ്പോഴാണ് അതിൽ വീണ്ടും ഐ ലവ് യു എന്ന് എഴുതിയത് കണ്ടത്... "ആരാടി ഇത് എഴുതിയത് " "ഞാൻ അല്ലാ എനിക്ക് ക്ലാസ്സിൽ നിന്ന് കിട്ടിയതാ "എന്ന് അവള് കണ്ണും നിറച്ചു പറഞ്ഞു അപ്പോഴാണ് എന്റെ ക്ലാസ്സിലെ ശരത് വന്നത്... അവന് പറഞ്ഞു അത് അവന്റെ പെങ്ങൾ ആണ് ഊർമിള.. എന്നൊക്കെ... പക്ഷെ എനിക്ക് അത് എഴുതിയ ആളെ ആണ് വേണ്ടിയിരുന്നത്... "നിനക്ക് ഇത് എവിടുന്നാ കിട്ടിയത്." "അത് പിന്നെ പ്രവീണയുടെ സീറ്റിൽ നിന്നു "ഊർമിള "ആര പ്രവീണ " "എടാ അന്ന് നിന്നെ പിടിച്ചു ഉമ്മ വെച്ചില്ലേ അവള്... അതിനു കുറച്ചു ഇളക്കം കൂടുതലാണ് അളിയാ വിട്ടേക്ക് " "അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ കോളേജ് തുറന്നിട്ട അത്രയേ ആയുള്ളൂ ഇത് വരെ ഒരു പെണ്ണും എന്റെ രോമത്തിൽ തൊടാൻ ദൈര്യപെട്ടിട്ടില്ല😡" ഞാൻ അവള്ടെ ക്ലാസ്സിലേക്ക് നടന്നു കൂടെ ശരത്തും ഊര്മിളയും ഉണ്ടായിരുന്നു...

അവള്ടെ അടുത്തേക്ക് ചെന്നപ്പോൾ അവള് എന്നെ കണ്ടെങ്കിലും ക്ലാസ്സിരുന്നു കൊള്ളിചിപ്‌സ്‌ കഴിക്കുന്ന ആക്രാന്തത്തിൽ ആയിരുന്നു... അത് എന്നെ ഒന്നുടെ ദേഷ്യം കൂട്ടി...അവളിൽ നിന്ന് ഞാൻ ആ പാക്കറ്റ് തട്ടിപ്പറിച്ചു "ടാ തെണ്ടി കൊള്ളിചിപ്സ് വേണേൽ അത് പറഞ്ഞ മതി... ചന്ത പിള്ളേരെ പോലെ അത് തട്ടി പറിക്കണ്ട " നിന്റെ ഒരു ചിപ്സ് എന്ന് പറഞ്ഞു അതെടുത്തു എറിഞ്ഞു... "ഇത് നീ ആണോ എഴുതിയത് " "പിന്നെ എനിക്കെന്താ വട്ടാണോ ഇങ്ങനെ എഴുതാൻ " "എടി കള്ളി ഇവള് തന്നെയാ എഴുതിയത്... ഇവള്ടെ സീറ്റിൽ നിന്നാ ഞാൻ ഇത് എടുത്തത് " ഊർമിള അത് പറഞ്ഞു വന്നപ്പോൾ അവള് ഒന്ന് ഞെട്ടി പക്ഷെ പിന്നീട് അത് പുച്ഛം നിറഞ്ഞ ചിരിയിലേക്ക് മാറി... "ഓ നീയാണോ ഇതിനു പിന്നിൽ...എന്നാലേ നിങ്ങള് കേട്ടോ എനിക്ക് ഇങ്ങേരെ ഇഷ്ടം ആണേൽ അത് ഇങ്ങനെ ഒളിച്ചും പാത്തും പറയേണ്ട ആവിശ്യം ഇല്ലാ... പിന്നെ എനി ഇത് നിങ്ങള് വിശ്വസിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം അതുകൊണ്ട് എനി ചെയ്യാത്ത തെറ്റിന് ഇവന്റെ കയ്യില് നിന്ന് ഞാൻ അടി മേടിക്കില്ല... അതോണ്ട് ഞാൻ എനി തെറ്റ് ചെയ്തോണ്ട് അടി മേടിക്കാൻ തയ്യാർ ആണ് എന്ന് പറഞ്ഞു അവള് എനിക്ക് നേരെ നിന്നു... ഐ ലവ് യു ചേട്ടാ... ഐ ലവ് യു സോം much...

ചേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലാ... ലവ് യൂ ലവ് യൂ സൊ much... എന്ന് പറഞ്ഞു കയ്യും കെട്ടി നിന്നു... അവിടെയുള്ളവരൊക്കെ എന്റെ പ്രതികരണം കാത്ത് നിൽക്കുവായിരുന്നു... അവർക്കറിയാം എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ ഒരു പെണ്ണും ഈ കോളേജിൽ ഇല്ലാ... പക്ഷെ അവളെക്കാൾ തന്റേടിയാണ് ഇവള്... അതുകൊണ്ട് തന്നെ എന്നെ പേടിച്ചു നോക്കുന്ന പല കണ്ണുകളും അവളെ വെല്ല്യ സംഭവം പോലെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലാ... അവിടെയുള്ള ബെഞ്ചിൽ ആഞ്ഞടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി "ദ്രുവ് ഞാൻ പറഞ്ഞില്ലേ അവള് വിചാരിക്കുന്ന പോലെ അല്ലാ... ഇതാ ഇവള്ടെ കൂടെ പഠിച്ചതാ അവള് ഇവൾക്കറിയാം അവള്ടെ ഫുൾ ഡീറ്റെയിൽസ് " "അതെ ചേട്ടാ... അവളിപ്പോൾ ചേട്ടനെ പ്രൊപ്പോസ് ആക്കിയത് ശെരിക്കും ആണ്... അതിനു മറുപടി കൊടുക്കാൻ എനി ഒരു ഐഡിയ മാത്രമേ ഉള്ളൂ... " എന്താ അത് എന്ന രീതിയിൽ ഞൻ ഊര്മിളയെ നോക്കി... "എന്നോട് ദേഷ്യപ്പെടരുത്... എനിക്ക് ചേട്ടനെ അറിയാം ഗേൾസിനെ നോക്കെത്താ type ആണ് എന്ന്... ബട്ട് അവൾക്ക് പണി കൊടുക്കാന് ഇതേ വഴി ഉള്ളൂ " "എന്ത്‌ " *********** "അന്ന് ലൈബ്രറിയിലേക്ക് പോകുവായിരുന്നു ഞാൻ... അവിടെ എത്തിയപ്പോൾ ആകെ ശൂന്യം... തിരിഞ്ഞു നടക്കാൻ തുനിഞ്ഞപ്പോൾ ആണ് ഞാൻ അത് കണ്ടത്... എന്റെ കണ്ണു തള്ളി പോയി അത് കണ്ടപ്പോ..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story