കൃഷ്ണ: ഭാഗം 30

krishna

എഴുത്തുകാരി: Crazy Girl

"എന്താ കണ്ടത് "അച്ചു "ഞാൻ കണ്ടത് " "ആ പറയ്യ് എന്താ കണ്ടത് "കണ്ണും മിഴിച്ചു നോക്കി നിക്കുന്ന കിച്ചു കൺചിമ്മാതെ ചോദിച്ചു.. "കണ്ടത് " "സസ്പെൻസ് ഇടാതെ പറ കോപ്പേ "അച്ചു "കുരുവിളയും ദ്രുവും ചേർന്ന് നിന്നു ഒട്ടിയിരുന്നു സംസാരിക്കുന്നത് ആണ് " അന്ന് മാത്രമല്ലാ പിന്നീട് പല തവണ ഞാൻ അത് കണ്ടു.... പക്ഷെ എന്നേ അത് ബാധിച്ചതെ ഇല്ലാ...പക്ഷെ ഇത്രേം വിരോധി ആയ അവന് എങ്ങനാ ആ കുരുവിളയെ ലൈൻ അടികുന്നെ എന്നതിൽ എനിക്ക് ഡൌട്ട് വരാതെ ഇരുന്നില്ല... ഒരിക്കൽ ഞാൻ ഇത് അപ്പുവിനോട് പറഞ്ഞു... എല്ലാം അറിയുന്ന അവൾക്ക് ഇത് അറിയില്ലാ... അവൾക്ക് മാത്രമല്ലാ ആർക്കും... പിന്നീടാണ് എനിക്ക് കത്തിയത് ഇത് വെറും അഭിനയമാണെന്ന്... പക്ഷെ ഞാനും അത് അറിഞ്ഞത് പോലെ നിന്നില്ല അവരുടെ ആക്ടിങ് എത്ര വരെ പോകണം എന്ന് അറിയണമല്ലോ.. അതുകൊണ്ട് മൗനം ഭൂഷണം എന്ന പോലെ ഞാൻ ഒന്നും മിണ്ടാതെ നിന്നു... "ഡീ... " മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് കുരുവിള തോണ്ടാൻ വന്നത് വന്നത് മിക്കവാറും ഇവളെ ഞാൻ മാന്തും... 

"എന്തൊക്കെ ആയിരുന്നു.. അവനെ കൊണ്ട് എന്റെ മുന്നിൽ വെച്ച നിന്നെ പ്രൊപ്പോസ് ആകും.. എന്നിട്ടെന്തായി... ഇപ്പൊ ചെയർ മാൻ സുന്ദരൻ എന്റെ പുറകെ ആണ്... കണ്ടില്ലേ നീ " "അല്ലേലും ആൺപിള്ളേരെ മയക്കാൻ നീ മുന്നിൽ അല്ലെ... പക്ഷെ അവനെ നീ വീഴ്ത്തിയില്ലാ എന്ന് എനിക്കറിയാം മോളേ... നിന്റെ ഈ അഭിനയം എന്റെ മുന്നിൽ മാത്രം ആണെന്നും എനിക്കറിയാം... അതുകൊണ്ട് ഞാൻ പറഞ്ഞ വാക്ക് ഞാൻ പാലിക്കും അവനെ കൊണ്ട് എന്നെ ഇഷ്ടാമാണെന്ന് ഞാൻ പറയിച്ചിരിക്കും " "ഒന്ന് പോടീ എനി അത് നടക്കില്ലാ... കാരണം നാളെ എന്റെയും അവന്റെയും രജിസ്റ്റർ മാര്യേജ് ആണ്... അത് നിനക്ക് കാണണമെങ്കിൽ നാളെ ഫ്രീ റോസ് ഹോട്ടലിലേക്ക് വാ... നിനക്ക് കാണാം " *********** "അപ്പോ ശെരിക്കും നിനക്ക് അവളെ ഇഷ്ടമായിരുന്നോ? "ഋഷി "അല്ലേടാ അത് വെറും ഡ്രാമ ആണ്... പ്രവിയുടെ മുന്നിൽ മാത്രം... അതുകൊണ്ട് തന്നെ കോളേജിൽ ആർക്കും അങ്ങനെ ഉള്ളത് ഞൻ അറിയിച്ചില്ല.. പക്ഷെ പിറ്റേന്ന് കോളേജിൽ വന്നപ്പോൾ ഞാൻ കേൾക്കുന്നത് ഞാനും ആ ഊർമിളയും കട്ട പ്രണയത്തിൽ ആണ് എന്ന വാർത്ത ആണ്... അതിനെ ചൊല്ലി ഞാൻ ഊർമിലെയും ശരത്തിനെയും എടുത്തിട്ടടിക്കാൻ ചെന്നപ്പോ അവർ പറഞ്ഞത് ഇതെല്ലാം പ്രവിയുടെ പ്ലാൻ ആണ് അവള് എന്നെ മനപ്പൂർവം നാണം കെടുത്താൻ ചെയ്തത് ആണെന്നാണ്... അവളെയും നോക്കി ഞാൻ അവളുടെ ക്ലാസ്സിൽ ചെന്നപ്പോൾ അവള് അവിടെയില്ല...

അങ്ങനെ ലൈബ്രറിയിൽ ചെന്നപ്പോ കണ്ടു പക്ഷെ അത് അവളെയല്ല.. "പിന്നെ "ദാമു "അവള്ടെ വാല് ആയ അപർണ എന്ന പെണ്ണിനെ.. അവള് എന്നെ കണ്ടപ്പോ തന്നെ ഒന്ന് ചിരിച്ചു... പക്ഷെ ഞാൻ അത് മൈൻഡ് ആകാതെ തിരിഞ്ഞു നടന്നു... അപ്പോഴാ എനിക്ക് കത്തിയത്... അവള് എന്നെ കുറിച് പാടിയത് ഇവൾക്ക് അറിയായിരിക്കില്ലേ... ഇവളെ പേടിപ്പിച്ചാൽ ചിലപ്പോ അവള്ടെ മനസ്സിൽ ഉള്ളത് അറിയാൻ പറ്റും... അതുകൊണ്ട് തന്നെ ഞാൻ ലൈബ്രറിയിലേക്ക് തന്നേ കയറി അവളേം കൊണ്ട് അവിടെയുള്ള സീറ്റിൽ ഇരുന്നു... അവിടെയുള്ളവർ എല്ലാരും ഞങ്ങളെ ആയിരുന്നു ഉറ്റുനൊക്കുന്നത്... അതൊന്നും ഞാൻ കണ്ടതായിട്ട് ഭാവിച്ചില്ല... പക്ഷെ അപർണയുടെ മുഖത്തുള്ള പേടി എനിക്ക് ശെരിക്ക് മനസ്സിലായി .... "പറ " "അയ്യോ ചേട്ടാ എനിക്കൊന്നും അറീലാ... ഞാൻ പ്രവിയുടെ കൂടെ നടന്നു ഇവിടെയുള്ള കാര്യമൊക്കെ അവൾക്ക് പറഞ്ഞ് കൊടുക്കും എന്നേ ഉള്ളൂ... പാവം ക്ലാസ്സിൽ കേറാത്തത് കൊണ്ട് ഒരു ചെറിയ സഹായം അല്ലാതെ... എനിക്കൊന്നും അറിയില്ല " അവള്ടെ പേടിയോടെയുള്ള സംസാരം കേട്ട് എല്ലാവരുടെയും നോട്ടം ഞങ്ങളിലേക്ക് തന്നെ ആയി.. "കിടന്നു ഒച്ച വെക്കണ്ടാ.. ഞാൻ ചോദിച്ചത് നീയും അവളുടെ തമ്മിലുള്ള ബന്ധം അല്ല... ഞാനും ആ ഊർമിളയും തമ്മിൽ ലവ് ആണെന്ന് അവള് നിന്നോട് പറഞ്ഞിരുന്നോ " "ആഹ് പറഞ്ഞിട്ടുണ്ട് " അവള് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായി പ്രവി തന്നെയാ ഇത് പാട്ടാക്കിയത് എന്ന്....

ഒരു നിമിഷം അവളെ കൊന്നു കളഞ്ഞാലോ എന്ന് വരെ തോന്നി പോയി... അത്രക്ക് എനിക്ക് ദേഷ്യം വന്നു (ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ ദ്രുവ് ഋഷിയെ ഒന്ന് പാളി നോക്കി... അവന് കഥ കേൾക്കുന്ന ഇന്റെരെസ്റ്റിൽ ആയോണ്ട്... വീണ്ടും കഥയിലേക്ക് തിരിഞ്ഞു.. അല്ലാ പെങ്ങളെ പറഞ്ഞാൽ മൂപ്പർക്ക് സഹിച്ചില്ലെല്ലോ 😜) "ഓഹോ എന്നിട്ട് കോളേജ് മൊത്തം എന്നേ പറയിപ്പിച്ചിട്ട് അവള് എവിടെ പോയി കിടക്കുവാ.. വിളിക്കവളെ എനി ഒരുനിമിഷം അവള് കോളേജിൽ കാണില്ല " "അയ്യോ അവള് എന്നോട് പറഞ്ഞത് എന്നത് ശെരിയാ ബട്ട് കോളേജു മൊത്തം അറിഞ്ഞത് അവള് പറഞ്ഞിട്ടല്ലാ " "പിന്നെ " "ഇന്നലെ ഞങ്ങൾ girls ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നായിരുന്നു... ചേട്ടനും ആ ഊർമിളയും തമ്മിൽ കല്യാണം നടക്കുവാന് എന്നത്.. അത് കണ്ടിട്ടാണ് ഇപ്പൊ കോളേജ് മൊത്തം അറിഞ്ഞത് " "മെസ്സേജോ... ആരാ അത് അയച്ചത്... അറിയില്ല... ഒരു നമ്പർ ആയിരുന്നു... അത് പറഞ്ഞ ഉടൻ അയാൾ ലെഫ്റ്റ് ആയി... " "നമ്പർ കാണിക്ക് " ഞാൻ പറഞ്ഞയുടൻ അവള് ഗ്രൂപ്പ്‌ എടുത്ത് എനിക്ക് കാണിച് തന്നു ഞാൻ നമ്പർ നോട്ട് ചെയ്ത് പുറത്തേക്ക് നടക്കാൻ ഒരുങ്ങി.. "ചേട്ടാ ഈ നമ്പറിൽ നിന്നു പ്രവിക്കും പ്രൈവറ്റ് ആയിട്ട് മെസ്സേജ് വന്നിരുന്നു... " "എന്ത് മെസ്സേജ് " "അത് അറിയത്തില്ല... പക്ഷെ അതിൽ അവളോട് എങ്ങോട്ടോ പോകാൻ ആണ് പറഞ്ഞത്... അത് കൊണ്ട് ആണൊ ഇന്ന് കോളേജിൽ വരാതെ.. അവള് അവിടെ ചെന്നത് " അവള് പറയുന്നത് കേട്ടപ്പോൾ ശെരിക്കും എന്താണ് നടക്കുന്നത് എന്ന് തിരിഞ്ഞില്ല...

ഇതെനിക്കുള്ള ട്രാപ് ആണൊ അതോ അവൾക്കുള്ള ട്രാപ് ആണൊ എന്ന് പോലും ഡൌട്ട് ആയി... അത് കൊണ്ട് തന്നെ ആ നമ്പർ സൈബർ സെല്ലിൽ കൊടുത്ത് അതിന്റെ ഉടമയെയും.. ആ മൊബൈൽ ഉള്ള സ്ഥലത്തേക്കും ഞാൻ ചെന്ന്.... അവിടെ എത്തിയപ്പോൾ കണ്ടു വെല്ല്യ ബോർഡിൽ "ഫ്രീ റോസ് ഹോട്ടൽ "എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതി വെച്ചേക്കുന്നത്... *********** "എന്നിട്ട് നീ ആ ഹോട്ടലിൽ ചെന്നോ "കിച്ചു "പിന്ന ചെല്ലാതെ... എനിക്കിട്ട് പണി തന്നവളെ കാണാതെ എനിക്ക് ഒരു സമാധാനവും ഇല്ലാ... പിന്നെ ആ പെൺ വിരോധി എന്നേ കൊറേ അടിച്ചല്ലോ എന്ത് കണ്ടിട്ടാ ഇവളെ കെട്ടുന്നത് എന്ന് അറിയാൻ എനിക്കും വാശിയായി...അതുകൊണ്ട് തന്നെ ഞാൻ കോളേജിൽ പോകാതെ നേരെ അങ്ങോട്ട് ചെന്ന്... " "എന്നിട്ട് എന്നിട്ട്... "അച്ചു.. "ഞാൻ അവിടെ എത്തിയപ്പോൾ ആണ് ഇങ്ങള അനിയൻ കാറും കൊണ്ട് പാഞ്ഞു വരുന്നത് ഞാൻ കണ്ടത്... അപ്പൊ തന്നെ ഞാൻ അവിടെ മറഞ്ഞു നിന്നു... റിസപ്ഷനിസ്റ്റ്നോട്‌ എന്തോ ചോദിച്ചു അവന് ലിഫ്റ്റിൽ കാത്ത് നിന്നു... ************ അവിടെയെത്തി ഞാൻ ലിഫ്റ്റിൽ കയറി ആ നമ്പറിന്റെ ഉടമയെ നോക്കി ചെന്ന്... റൂം നമ്പർ 106 എത്തിയപ്പോൾ ബെൽ അടിക്കാൻ തുനിഞ്ഞ ഞാൻ റൂമിനുള്ളിൽ സംസാരം കേട്ട്...

ഒരു നിമിഷം അവിടെ നിന്നു.. "എല്ലാം ok അല്ലെ " "ഡബിൾ ok.. അവന് ഇപ്പൊ വരും നീ ഇവിടെ ഇരിക്കണം... അപ്പോഴേക്കും ആ പ്രവീണ വന്ന് ഇത് കൺ നിറയെ കണ്ട് പോകാൻ നിന്നോളും... അവളേം കൊണ്ട് രക്ഷപെടാൻ എനിക്ക് അറിയാം... പിന്നെ എല്ലാം നിന്റെ കയ്യില് ആണ് " "പക്ഷെ കോളേജിലോ... അവിടെ എന്ത് പറയും " "പ്രവീണേ നോക്കി ദ്രുവ് വരുന്നത് അവള്ടെ ഫ്രണ്ടിനു അറിയാം... ആ അപർണയെ ഒന്ന് ചടപ്പിച്ചാൽ മതി... അവള് പറഞ്ഞോളും ദ്രുവ് ആണ് അവളെ " അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നപ്പോഴേക്കും ദ്രുവിന്റെ കണ്ണിൽ തീപ്പാറി... ആരുടെ മുന്നിലും ഇത് വരെ തോക്കാതെ നിന്ന അവനു അമളി പറ്റിയത് തിരിഞ്ഞു... അവന് ആ ഡോർ ആഞ്ഞു ചവിട്ടി... ശബ്ദം കേട്ട് ഡോർ തുറന്ന ഊർമിള കണ്ടത് കത്തുന്ന കണ്ണാലെ നിൽക്കുന്ന ദ്രുവിനെ ആണ്... അവള് ഒന്ന് പതറിപ്പോയി... ദ്രുവ് ഉള്ളിലേക്ക് ചെന്ന് ഊര്മിളയുടെ രണ്ട് കവിളിലും ആഞ്ഞടിച്ചു... അതിനു ശേഷം ശരത്തിന്റെ അടിക്കാൻ തുടങ്ങി... അവന്റെ വയറ്റിനിട്ടു ചവിട്ടി വീഴ്ത്തി വീണ്ടും ഊര്മിളയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ശരത് ഉയർന്നെഴുന്നേറ്റ് മുറിയിൽ നിന്ന് പുറത്തേക്ക് ഓടി വാതിൽ അടച്ച് പൂട്ടി... ദ്രുവിന് എന്തിനാ അവന് അങ്ങനെ ചെയ്തത് എന്ന് മനസ്സിലായില്ല...

അവന് ഡോറിന്റെ അടുത്ത് ചെന്ന് ഒരുപാട് മുട്ടി... പക്ഷെ ആരും തുറക്കാൻ തയ്യാറായില്ല... അവന് ഊര്മിളയുടെ അടുത്തേക്ക് ചെന്ന് അവള്ടെ മുടിക്ക് പിടിച്ചു.. "പറയെടി അവനെന്തിനാ നിന്നെ ഇവിടെ ആക്കി പോയത്.... സത്യം പറഞ്ഞോ.. എനി നിന്റെ ഒരു തോന്ന്യവാസവും നടക്കില്ല " വേദന കൊണ്ട് പുളയുന്നുണ്ടെങ്കിലും അവള്ടെ ചുണ്ടിൽ ക്രൂരമായാ ചിരി ഉണ്ടായിരുന്നു... അത് ദ്രുവിന്റെ മുഖം ദേഷ്യത്തിൽ വരിഞ്ഞു മുറുകി അവന് അവളെ ആഞ്ഞു തള്ളി... അവൾ നിലത്തേക്ക് വീണു.....അപ്പോഴാണ് പുറത്ത് നിന്നു ഡോർ തുറക്കുന്ന ശബ്ദം കേട്ടത്... ഞാൻ ഡോറിന്റെ അടുത്തേക്ക് ചെന്നതും ഡോർ തുറന്നു കൊണ്ട് പുറത്ത് കാത്ത് നിൽക്കുന്ന പോലീസിനെ ആണ് കണ്ടത്.. കൂടെ പോലീസിന്റെ കൂടെ നിക്കുന്ന ശരത്തിനെയും... "അപ്പൊ നമ്മക്ക് പോയാലോ "മീശപിരിച്ചു അയാളുടെ സംസാരം കേട്ടപ്പോൾ ഞാൻ ഒന്ന് പതറി "... ഇത് സർ വിചാരിക്കുന്ന പോലെ അല്ലാ... ദേ ട്രാപ്പ്ഡ് me.. " "ട്രാപ് ആണൊ അല്ലയോ എന്ന് നമ്മക്ക് അങ്ങ് പോലീസ് സ്റ്റേഷനിൽ ചെന്ന് തീരുമാനികാം " "നീ ശേഖർ പണിക്കരുടെ മകന് അല്ലെ " അപ്പോഴാണ് അതിൽ നിന്ന് ഒരു കോൺസ്റ്റബിൾ എന്നേ നോക്കി പറഞ്ഞത് ഞാൻ അതെ എന്ന് തലയാട്ടി... "അല്ല മോനെ നിനക്കെങ്ങനെ തോന്നി ഇങ്ങനൊരു കാര്യം ചെയ്യാൻ... ഈ പെണ്ണ് ആരാ " ഇൻസ്‌പെക്ടർ ഉള്ളിലേക്ക് കയറി കൊണ്ട് ചോദിച്ചു.. "സർ വിചാരിക്കുന്ന പോലെ ഒന്നുമില്ലാ... എനിക്ക് ഇങ്ങനൊരു മുറിയെടുക്കേണ്ട ആവിശ്യവും..

ഇല്ല.. പ്ലീസ് understand മി... " "നീയേതാടി കൊച്ചേ... നീയും ഇവനും തമ്മിൽ എന്താ ബന്ധം "ഞാൻ പറയുന്നത് ഒന്നും കേൾക്കാതെ അയാൾ ഊര്മിളയുടെ അടുത്ത് ചെന്ന് അവള് കള്ള കണ്ണീർ ആയി നിന്നപ്പോൾ അടിച്ചു പല്ലു പൊട്ടിക്കാനാ തോന്നിയത് ഒരു നിമിഷം അച്ഛനേം അമ്മയെയും ഓർത്തു എന്റെ നെഞ്ച് വിങ്ങി.. "പറയെടി "ഇൻസ്‌പെക്ടർ അവളെ ഞെട്ടിച്ചു.. "ഞങ്ങൾ കല്യാണം കഴിക്കാൻ വന്നതാ "അവള് പറഞ്ഞു നിർത്തി.. "കള്ളം ഇവള് പറയുന്നത് കള്ളമാ എനിക്ക് ഇവളുമായി യാതൊരു ബന്ധവും ഇല്ലാ " അയാൾ എന്നേ ഒന്ന് നോക്കി വീണ്ടും അവളിലേക്ക് നോക്കി.. "അവന് നീയുമായി ഒരു ബന്ധവും ഇല്ലാ... ചെലപ്പോ കള്ളമായിരിക്കാം പക്ഷെ നീ പറഞ്ഞ പോലെ കല്യാണം കഴിക്കാൻ ആണേൽ എന്തിനാ ഇവിടെ വന്നേ " "അത് വേട്ടക്കാർക്ക് സമ്മതമല്ല അത് കൊണ്ട് വീട്ടിൽ ലെറ്റർ എഴുതി വെച്ചിട്ട് ഇവിടെ വണ്ൺ റെജിസ്ട്രറേ വിളിച്ചു രജിസ്റ്റർ ചെയ്യാം എന്നാണ് വിചാരിച്ചത് " "അപ്പൊ നിന്റെ വീട്ട്ക്കാർക്ക് അറിയില്ലേ നീ ഇറങ്ങി വന്നത് " "ഞാൻ കോളേജിൽ പോകുന്നു എന്ന് പറഞ്ഞാണ് ഇറങ്ങിയത്... " "സർ ഞാൻ ഇവള്ടെ ഏട്ടൻ ആണ് ഞാൻ ആണ് സർ നെ എന്റെ പെങ്ങളെ കാണുന്നില്ല എന്ന് പറഞ്ഞു വിളിച്ചത്... ഇവള് ഇങ്ങനെ ചെയ്യും എന്ന് എനിക്ക് അറിയില്ലായിരുന്നു... എനി ഇത് നാട്ടുകാർ അറിഞ്ഞാൽ എന്റെ അനിയത്തിയൂടെ ജീവിതം " എന്നും പറഞ്ഞ് ശരത്തിന്റെ അഭിനയം കണ്ടപ്പോൾ മനസ്സിലായി ഇത് ഇവർ നേരത്തെ പ്ലാൻ ആക്കിയാൽ ഒരു ട്രാപ് ആണെന്ന്...

എനിക്ക് കാണിക്കാൻ ഒരു തെളിവും ഇല്ലായിരുന്നു... ശേഖർ പണിക്കരുടെ മകന് ആണെന്ന് respect തരുന്നുണ്ടെലും.. അവർ പറഞ്ഞതാണ് പോലീസ് വിശ്വസിച്ചത്... അത് കൊണ്ട് തന്നെ അവർ പറഞ്ഞ പോലെ രജിസ്റ്റർ വന്നു... അവസാനം പോലീസ് പറഞ്ഞു എന്നോട് അവളെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ.. ഞാൻ എതിർത്തെങ്കിലും ആ ഊര്മിളയുദേ കള്ള കണ്ണീരും... അവള്ടെ ജീവിതം തകർക്കല്ലേ എന്നും പറഞ്ഞു വന്നപ്പോൾ പോലീസ്ക്കാർ എന്നേ നിർബന്ധിച്ചു ഒപ്പിടാൻ പ്രേരിപ്പിച്ചു... അവരുടെ വലയിൽ കുടുങ്ങിയെന്ന് എനിക്ക് ഉറപ്പായി... അവസാനം ഒപ്പിടാൻ നിൽക്കുമ്പോ ആണ്... ഓടി കൊണ്ട് വന്നു ഊര്മിളയുടെ കവിളിൽ ആഞ്ഞടിച്ചത്... "ആര് "ഋഷി "വേറാര് നിന്റെ പെങ്ങൾ... എന്റമ്മോ അത് കഴിഞ്ഞു അവള്ടെ ആക്ടിങ് നീ കേൾക്കണം " *********** "അവന്റെ പുറകെ അവന് പോലും കാണാതെ ചെന്ന്... അവന് ഒരു മുറിയിൽ കയറിയതും കുറച്ചു കഴിഞ്ഞു ശരത് കിതച്ചു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങുന്നതും കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി... ശരത് മൊബൈൽ എടുത്ത് ആരെയോ വിളിച്ചു തന്റെ പെങ്ങളെ കാണാൻ ഇല്ലാന്ന് പറയുന്നത് കേട്ടു... ഞാൻ അവിടെ തന്നെ ഒളിഞ്ഞു നിന്നു അപ്പോഴാണ് ഒരു കൂട്ടം പോലീസ് വന്നത്.. അവർ മുറി തുറന്നു ഉള്ളിലേക്ക് കയറിയപ്പോൾ ഞാനും ഉണ്ടായിരുന്നു ഡോറിനു പുറത്ത്..

അവരുടെ സംഭാഷണം കേട്ടപ്പോൾ മനസിലായി ഇതെനിക്ക് മാത്രം ഉള്ളാ ട്രാപ് അല്ലാ... ദ്രുവിനും അവർ എന്തിനോ വേണ്ടി ട്രാപ്പിൽ പെടുത്തിയത് ആണെന്ന്... അവസാനം അവരുടെ രജിസ്റ്റർ ചെയ്യാൻ police.പറഞ്ഞപ്പോ നിങ്ങള്ടെ അനിയന്റെ മുഖം കാണണം...എന്നേ അടിച്ചതിന്റെ എന്നേ കുറ്റ പെടുത്തിയതിന്റെ.. ആ കുരുവിലേടെ ഒപ്പറോ കൂടിയതിന്റെ എല്ലാത്തിന്റെയും ദേഷ്യം ഉണ്ടായിരുന്നു അതോണ്ട് അവനു പണി കിട്ടിയ സന്തോഷത്തിൽ നമ്മള് തിരിഞ്ഞു നടക്കാൻ ഒരുങ്ങി... പക്ഷേ കുരുവിളയുടെ മുഖത്തെ സന്തോഷം കണ്ടപ്പോ എനിക്ക് ചൊറിഞ്ഞു വന്നു....ഒന്നുല്ലേലും അവൾടെ കുടുക്കിൽ വീണതിന് കടുവയെ കുറ്റം പറഞ്ഞിട്ട് കാര്യുല്ലല്ലോ എന്ന് ഓർത്തപ്പോ ശെരിയാണ് എന്ന് തോന്നി... "എന്നിട്ട് നീ എന്റെ അനിയനെ രക്ഷിച്ചില്ല പ്രവി "കിച്ചുവായിരുന്നു "പിന്നെ രക്ഷിക്കാതെ... കുരുവിളക്കും കടുവക്കും ഞാൻ പണി കൊടുക്കുന്നോടപ്പം കടുവേ ഞാൻ രക്ഷപ്പെടുത്തുകയും ചെയ്തു ഒരു വെടിക്ക് രണ്ട് പക്ഷി " "ഏഹ് അതെങ്ങനെ.. "അച്ചു "അവർ രജിസ്റ്റർ ഒപ്പിടാൻ നിക്കുമ്പോ ആണ് ഞാൻ ഓടി ചെന്ന് അവള്ടെ കവിളത്തു ആഞ്ഞടിച്ചത്... അത് കണ്ടപ്പോ അവിടെയുള്ളവർ എല്ലാരും ഞെട്ടി.. "എന്താ എന്താ താൻ ചെയ്യുന്നേ... താൻ ആരാ " ഒരു പോലീസ് എന്നേ പിടിച്ചു കൊണ്ട് ചോദിച്ചപ്പോൾ ഞാൻ എന്റെ ആക്ടിങ് തൊടങ്ങി... "സർ.. ഇവൻ എന്റെ പ്രാണൻ ആണ്...

ഇവനെ ഇവളെ കൊണ്ട് കെട്ടിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ലാ... ഇവള് എന്റെ ദ്രുവിനെ തട്ടിയെടുക്കാൻ വേണ്ടി ഡ്രാമ നടത്തിയതാണ്.. പാവോ എന്റെ ദ്രുവ് അവള്ടെ വലയിൽ വീണു പോയതാണ് സർ " എന്ന് ഞാൻ മൂക്കൊലിപ്പിച്ചു പറഞ്ഞപ്പോൾ പോലീസ് കാർ കൺഫ്യൂഷൻ ആയി നോക്കുന്നുണ്ട്... ശരത്തും ഊർമിളയും ഒന്നും തിരിയാതെ ദേഷ്യത്തിലും എന്നാൽ കടുവ നേരെ തിരിച്ചായിരുന്നു.... ഇവളെന്ത് തേങ്ങയാ കാണിക്കുന്നേ... എന്ന രീതിയിൽ ഇഞ്ചി കടിച്ച മങ്കിയേ പോലെ ആർന്നു... അത് കണ്ടപ്പോ ചിരി പൊട്ടിയെങ്കിലും.. ഞാൻ അടക്കി പിടിച്ചിരുന്നു.. "അപ്പോ ഈ കുട്ടി പറഞ്ഞതോ " "അവള് കള്ളം പറയുന്നത് ആണ് സർ... ഇതാ നോക്ക് ഇവള് ഇന്നലെ എനിക്ക് മെസ്സേജ് ആകിയത് ആണ്... "നിന്റെ ദ്രുവിനെ നീ ഐ ലവ് യു പറയുന്നതിന് മുൻപേ ഞാൻ കെട്ടാൻ പോകുവാ.. നിനക്ക് കാണണമെങ്കിൽ 10 മണിക്ക് ഫ്രീ റോസ് ഹോട്ടലിൽ "ആ മെസ്സേജ് കാണിച്ചപ്പോൾ അവർക്ക് വിശ്വവസം വന്നു ഒരുനിമിഷം ആ മെസ്സേജ് അവള് അയച്ചതിൽ എനിക്ക് തുള്ളികളിക്കാൻ തോന്നി... അപ്പോഴാണ് ഒരു ലേഡീസ് കോൺസ്റ്റബിൾ അവളെ അടിച്ചത്... അടിക്കേണ്ടാ താമസം അവള് തത്ത പറയുന്നത് പോലെ പറയാൻ തുടങ്ങി... "ശരത് പറഞ്ഞിട്ടാണ് അവള് ചെയ്തത്...ഈ വർഷം നടക്കുന്ന എലെക്ഷനിൽ പങ്കെടുക്കുന്നത് ദ്രുവ് ആണ്... അതിൽ അവന് വിജയിച്ചാൽ... അവനു മറ്റു നാടുകളിൽ പോയി വിസിറ്റ് ചെയ്യാനോക്കെ പറ്റും...

അതുകൊണ്ട് അവനു ബാഡ് ഇമേജ് കൊടുത്തിട്ട് ശരത്തിനു അതിൽ ചേരാൻ വേണ്ടിയാണ് ഇങ്ങനെയൊരു നാടകം... പോരാതെ എന്നോടുള്ള ശത്രുതയും എന്ന് അവള് പറഞ്ഞ് നിർത്തി... പോലീസ് കാർ വീണ്ടും അവളോട് ഓരോന്നു ചോദിച്ചു കൊണ്ടേ ഇരുന്നു... അപ്പോഴാണ് എനിക്ക് ഒരു പൂതി... "ഠപ്പേ " ശബ്ദം കേട്ട് എല്ലാരും കവിളിൽ കയ്യ് വെച്ച ദ്രുവിലേക്കും എന്നെയും നോക്കി... കിട്ടിയ ചാൻസ് ഞാൻ അങ്ങ് മുതലാക്കി... "എന്തിനാ എന്നേ ഒറ്റക്ക് ആക്കി ഇങ്ങോട്ട് വന്നേ... ഞാൻ പറഞ്ഞതല്ലേ അവള് പറ്റിക്കുന്നതാ എന്ന്... ഇപ്പൊ ഞാൻ വന്നില്ലായിരുന്നു വെങ്കിൽ നഷ്ടപെടുമായിരുന്നില്ലേ എന്നെന്നേക്കുമായി പറ... എന്നും പറഞ്ഞു ഞാൻ പൊതിരെ തള്ളാൻ തുടങ്ങി.. എന്റെ സങ്കടം കൊണ്ടുള്ള സ്നേഹ പ്രകടനം ആണെന്നും ഒരു കാമുകിയുടെ രോധനം ആണെന്ന് കരുതി പോലീസ് കാർ നോക്കുമ്പോൾ... എന്നേ അടിച്ച അടി കൂലിയും പലിശയും ആയി തിരിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു... എന്റെ പൊന്ന് ചേച്ചി ആാാ അടി കൊടുക്കുമ്പോൾ ഉണ്ടല്ലോ.. ശോ എനിക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി പോയി... "അപ്പൊ നീ അടിച്ചിട്ടും അവന് ഒന്ന് നിന്നെ പറഞ്ഞില്ലേ "അച്ചു "എങ്ങനാ പറയാൻ പറ്റും പോലീസ് കാരുടെ മുന്നിൽ ഞാൻ അങ്ങേരുടെ girl ഫ്രണ്ട് അല്ലെ... police കാർ ഉള്ളോണ്ട് എന്നേ ദേഷ്യം കടിച് പിടിച്ചു നോക്കുവായിരുന്നു.. എന്നിട്ടും എനിക്ക് പണി കൊടുത്ത് മതിയായില്ല എന്നിട്ട് ഞാൻ എന്താ ചെയ്തെ എന്നറിയോ..

"എന്താ ചെയ്തെ "കിച്ചു പൊതിരെ തല്ലി കഴിഞ്ഞു ഞാൻ മൂക്കൊലിപ്പിച്ച മൂപ്പരുടെ കയ്യില് പിടിച്ചു... കടുവ അത് വിട് വെക്കാൻ നോക്കുന്നുന്ടെലും ഞാൻ അത് വിടാതെ മുറുക്കി പിടിച്ചു... "ഐ ലവ് യു ചേട്ടാ... എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടാണ്...എന്റെ സ്നേഹം മനസ്സിലായില്ലേ നിനക്ക്.. "എന്ന് ഞാൻ നെഞ്ചിൽ കുത്തി പറഞ്ഞു... ഇതെല്ലാം നോക്കി പോലീസ് കാർ ഉണ്ടായിരുന്നു... ഞാൻ എന്നിട്ട് അവരുടെ മുന്നിൽ വെച്ച എന്നോട് ഐ ലവ് യു ന്ന് പറ എന്ന് പറഞ്ഞപ്പോൾ മൂപര് കനപ്പിച്ചൊന്നു നോക്കി പക്ഷെ ഞാൻ വിടാൻ ഉദ്ദേശിച്ചിലായിരുന്നു... അവരുടെ മുന്നിൽ വെച്ച വീണ്ടും പറഞ്ഞപ്പോൾ കടുവക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... അവസാനം മൂപര് എന്നോട് പറഞ്ഞു ഐ ലവ് യു എന്ന് അങ്ങനെ എനിക്ക് കിട്ടിയ പണിയുടെ പത്തിരട്ടി മൂപ്പർക്ക് കൊടുത്തപ്പോൾ എന്റെ പറശ്ശിനി മുത്തപ്പാ പുരനിറഞ്ഞു നിക്കുന്ന എനിക്ക് ഇല്ലാത്താ എന്റെ മൂത്തമോളെ കെട്ടിച്ച സുഖമായിരുന്നു 😂😂 *********** അവൾക്ക് ഐ ലവ് യു എന്നും പറഞ്ഞ് ആ തെണ്ടി പോലീസിന്റെ നമ്പരും വാങ്ങി അവളേം കൊണ്ട് ഞാൻ കാറിൽ കയറി... പിന്നെ ഒരു ചിരി ആയിരുന്നു... കൊലച്ചിരി എന്നൊക്കെ പറഞ്ഞാൽ അതായിരിക്കും.. "എന്തൊക്കെ ആയിരുന്നു... ഞാൻ മനസ്സിൽ പോലും കരുതാതെ ആരോ തന്റെ ഫോട്ടോ യിൽ ഐ ലവ് യു എഴുതിയതിനു എന്നേ അടിക്കുന്നു... കുരുവിളയുമായിട്ട് പ്രണയം നടകം തുടരുന്നു...

എന്നേ ഇട്ടു വട്ടക്കുന്നു... ഇപ്പൊ എന്തായി ഇത്രേം ആളുടെ മുന്നിൽ വെച്ച എന്നോട് പറഞ്ഞത് ഓർക്കുന്നുണ്ടോ... ഓർക്കുന്നില്ലേ ഞാൻ പറഞ്ഞു തരാം ഐ ലവ് യു ന്നു... 😂😂അയ്യോ പോയെ അയ്യയോ പോയെ... ഇപ്പൊ മനസ്സിലായ എന്നോട് കളിച്ചാൽ എങ്ങനാ ഉണ്ടാകും എന്ന്... " "ഡീ പോത്തേ മിണ്ടാതെ ഇരുന്നോണം അല്ലേൽ എടുത്തെറിയും " "അയ്യോ മോനൂസെ... നീ എനി എന്റെ രോമത്തിൽ തൊടില്ല.. എനി എന്നേ തൊട്ടാൽ കണ്ടല്ലോ പോലീസ് സർ ന്റെ നമ്പർ ആണ് ഞാൻ അങ്ങ് വിളിക്കും എന്നിട്ട് പറയും അയ്യോ സർ അന്ന് എന്നേ കൊണ്ട് ഇവന് പറയിച്ചതാണ്... ഇപ്പൊ എന്നേ ഇവന് ദ്രോഹിക്കുന്നു എന്ന്.. പിന്നെ മോന്ക് ജയിലിൽ നിന്ന് ഉണ്ട കഴിക്കാം കേട്ടോടാ എന്ന് അവൾ പറഞ്ഞപ്പോ മനസ്സിലായി ലവൾ പണി തുടങ്ങിയെന്നു... പിനീട് ആ പേരും പറഞ്ഞു കോളേജിൽ ഫുൾ shining ആയിരുന്നു... ഓരോ ദിവസവും എന്റെ കയ്യില് നിന്ന് 1000 രൂപ വാങ്ങീട്ട് ഫുഡ് അടിക്കും കൊടുക്കില്ല എന്ന് പറഞ്ഞാൽ അപ്പൊ തുടങ്ങും ആ മൊബൈലും കൊണ്ടുള്ള ഭീഷണി... സത്യം പറഞ്ഞ എന്റെ പൊന്നളിയാ തന്റെ അനിയത്തീടെ കയ്യില് നിന്ന് രക്ഷപെട്ടതാ ഞാൻ... പിന്നീട് ഞാൻ ആ കോളേജിന്റെ പടി ചവിട്ടീട്ടില്ല...

എന്തിനു പറയുന്നു മീറ്റ് up വെച്ചാ പോലും പോകാറില്ല.. ആ കുട്ടി പിശാശിനെ ആണ് ഓർമ വരിക... പക്ഷെ ഇതാ വീണ്ടും വണ്ൺ അതും അളിയന്റെ സാത്താൻ അനിയത്തി ആയിട്ട് എങ്ങനാ സഹിക്കുന്നു അവളെ 😬😬 എന്ന് ദ്രുവ് താടിയിൽ കയ്യ് വെച്ച പറഞ്ഞപ്പോൾ ഋഷിയും ദാമുവും അവന്റെ സംസാരം കേട്ട് ചിരിച്ചു ബെഡിലേക്ക് മറിയുക ആയിരുന്നു..... *********** "എന്റെ പൊന്നെ നീ ശെരിക്കും എന്റെ അനിയനെ പിഴിഞ്ഞു അല്ലെ... അത് പോട്ടെ.. നീയും ആ കുരുവിളയും ഇത്രേം ശത്രുത ആവാൻ കാരണമെന്ന "കിച്ചു "അവളില്ലെ ആ കുരുവിള എന്റെ ബെസ്റ്റ് ഫ്രണ്ട് ആയ എന്റെ മിഥുനെ കയ്യും കാലും കാണിച്ച തട്ടിയെടുത്ത്..... എനിക്ക് സങ്കടം വന്നിട്ട് ഒരു ദിവസം ഞാൻ അവള്ടെ തലയിൽ എന്റെ ഒരു വടി എടുത്ത് അടിച്ചു അതിനു ശേഷം വീട്ടിൽ അറിഞ്ഞു സീൻ ആയി കൊർച് ദിവസം സസ്പെന്ഷന് ഒക്കെ കിട്ടി... പിനീട് ഞങ്ങൾ കാണുമ്പോൾ അടിയാണ് " "പ്ലസ് ടുവിൽ പഠിക്കുമ്പോൾ ആണൊ "കിച്ചു.. "ഏയ് അപ്പോ അല്ലാ " "എന്ന പത്തിൽ പഠിക്കുമ്പോൾ "അച്ചു "അതും അല്ലെന്ന് " "9 തിൽ "കിച്ചു "അല്ല " "പിന്നെ എപ്പോ പഠിക്കുമ്പോൽ ആണ് പറ " "lkg യിൽ പഠിക്കുമ്പോ "😁😁 പറഞ്ഞതും പിന്നീട് അവിടെ പൊട്ടിച്ചിരി ആയിരുന്നു.. lkg യിലെ ശത്രുത ഉള്ള പ്രവിയുടെ കഥ കേട്ടാപ്പോൾ രണ്ടും കൂടി ചിരിച്ചു മറിഞ്ഞു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story