കൃഷ്ണ: ഭാഗം 32

krishna

എഴുത്തുകാരി: Crazy Girl

"മതി കുട്ടു അത് ചേച്ചിക്ക് വെക്ക്.. അല്ലേൽ അവള് നിന്നെ എടുത്ത് കഴിക്കും " "ഓളോട് പോകാൻ പറ.... അമ്മേ അമ്മക്കറിയോ ഈ ചേച്ചി ഇന്നലെ സാനോ വാങ്ങാൻ പോയപ്പോ എന്റെ ക്ലാസ്സിലെ പെണ്കുട്ടിയില്ലേ ആമി അവളുടെ മുന്നിൽ വെച്ച് എന്നേ നിക്കറിൽ മുള്ളി എന്ന് വിളിച്ചമ്മേ " വീട് അടിച്ചുവാരി കൊണ്ടിരിക്കുന്ന അമ്മയോട് കുട്ടു പറഞ്ഞു "അയ്യോടാ ഞാൻ പറഞ്ഞതിൽ എന്താടാ തെറ്റ്... നീ മിഞ്ഞാന്ന് വരെ നിക്കറിൽ മുള്ളീറ്റില്ലേ... ഇനീം പറയും... " "ആഹ് എണീറ്റോ... അല്ല പ്രവി ഈ നേരത്തും കാലത്തും എണീക്കുകയും ഇല്ലാ... എണീറ്റു കഴിഞ്ഞാലോ ഈ ഇത്രേം ചെറിയ ചെക്കനോട് അടിയും... ദേ പെണ്ണെ എനിക്ക് നിന്നേ അടിക്കാൻ അറിയാഞ്ഞിട്ടൊന്നുമല്ല... ഇപ്പോഴും നിന്നേം അടിക്കുവാ എന്ന് അറിഞ്ഞ എനിക്കാ നാണക്കേട് " ചൂല് പൊക്കി കൊണ്ട് അമ്മ പറഞ്ഞ്‌ നിർത്തി "ഓഹ് പറീന്ന കേട്ടാാ തോന്നും ഇപ്പൊ എന്നേ അടിക്കാറേ ഇല്ലന്ന് " "നിന്റെ കളി കൊണ്ടല്ലേ... ഞാൻ നല്ല കുട്ടി ആയോണ്ട് അമ്മ എന്നേ അടിക്കാറില്ലല്ലോ.. അല്ലെ അമ്മേ " "ട ചെർക്ക... അത് നിന്റെ വെറും തോന്നൽ ആണ് മോനെ.. നീ അമ്മെടെ പഴമ്പൊരി കഴിച്ചിട്ടില്ല സൂപ്പർ ടേസ്റ്റാ പണ്ട് മുത്തച്ഛന്റെ കൂടെ പണി വരുന്ന ബംഗാളി ചേട്ടന് അമ്മേടെ പഴമ്പൊരി ഇഷ്ടായിട്ട് ദിവസവും പഴമ്പൊരിക്ക് വേണ്ടി നിന്നെ വിറ്റതാ...

അതുകൊണ്ടാ അമ്മക്ക് നിന്നെ ഇഷ്ടം... ഞാൻ അമ്മേടെ ശെരിക്കും മോള് ആയോണ്ട് എന്നേ അടികുന്ന്... നീ ശെരിക്കും നീയല്ലാ നീ എവിടെയോ അങ്ങ് ബംഗാളിടെ കൂടെ നിക്കേണ്ടവനാ... കേട്ടോടാ പഴമ്പൊരി വിറ്റു കിട്ടിയ കുരുപ്പേ " അത് കേട്ടപ്പോ ലവൻ വിതുമ്പാൻ തുടങ്ങി ഹോ അത് കണ്ടപ്പോ ഒരു മനസ്സുഖം... "നീ പോടീ പട്ടി.. കൊരങ്ങതി " കണ്ട കണ്ടാ ഇത്രേം പറഞ്ഞിട്ടും ചെക്കന്റേം നാവിന്റെ നീളം നോക്ക് കുട്ടി പിശാഷ്.. "പട്ടി നിന്റെ അച്ഛന് " "എന്തോ വിളിച്ചോ "പുറത്ത് പത്രം വായിച്ചോണ്ടിരിക്കുന്ന അച്ഛന്.. "ഒന്നുല്ല അച്ഛാ ഇവിടെ പറഞ്ഞതാ" "എന്ന ശെരി "അതൊങ്ങാനൊരു അച്ചൻ...  "ആ അങ്കിൾ എന്താണ് രാവിലെ തന്നെ പത്രത്തിൽ ആണല്ലോ... " "ആ ഇതാര് ഋഷിയോ... " "ഋഷി മാത്രമല്ല ഞങ്ങൾ എല്ലാരും ഉണ്ടേ "അജു ആയിരുന്നു... അപ്പോഴാ അയാൾ ശ്രേദ്ധിച്ചത് റിഷിയും കിച്ചുവും അജുവും കിച്ചുവും ദ്രുവും ഗേറ്റിന്റെ സൈഡിൽ നിർത്തി വെച്ചാ കാറിൽ നിന്ന് ഇറങ്ങി വരുന്നത്... "ആഹ്ഹ എല്ലാരും ഉണ്ടല്ലോ... എന്താ പ്രതേകിച്ചു " "അത് ഇന്ന് കല്യാണ ഡ്രെസ്സും മറ്റു ഫങ്ക്ഷന് ഡ്രെസ്സും എടുക്കാൻ പോണം... കൂടെ പ്രവിയെയും അയക്കുവോ " എന്ന് പറഞ്ഞപ്പോ രവി അങ്കിൾ ചാടി എണീറ്റു... അത് കണ്ടപ്പോ വീട്ടിലേക്ക് കയറാൻ നിന്ന ഞങ്ങൾ ഫുൾ സ്റ്റോപ്പ്‌ ഇട്ട പോലെ നിന്നു പോയി... "ഞാൻ അപ്പോഴേ പറഞ്ഞതാ അതിനെ കൂട്ടണ്ടാ എന്ന്... അങ്കിൾ അവളെ വിടത്തില്ല നോക്കിക്കോ "ദ്രുവ് ഞങ്ങൾക്ക് പാകം പറഞ്ഞു...

അതിനു കിച്ചു അവനെ കണ്ണുരുട്ടി.. "എടാ ചെലപ്പോ ആ പെണ്ണിനെ അങ്ങനെ വിടാറുണ്ടാവില്ല.... ചില അച്ഛനമ്മമാർ അവരുടെ കൂടെ അല്ലാതെ വേറെ ആരുടേം കൂടെ വിടില്ലായിരിക്കും "അർജുൻ "അല്ലേടാ അങ്ങനെ ഒന്നുമില്ല... ഒന്നില്ലേലും ഓൾടെ ഏട്ടൻ അല്ലെ ഞാൻ "ഋഷി അപ്പോഴേക്കും രവി അങ്കിൾ അവരടെ മുന്നിൽ എത്തിയിരുന്നു... അയാളുടെ മുഖഭാവം കണ്ട് എല്ലാർക്കും അവളെ കൂട്ടാൻ വരണ്ടായിരുന്നു എന്ന് തോന്നി പോയി... "എന്റെ പൊന്ന് ഋഷി നീ അവളെ കൂട്ടികൊണ്ട് പോകുന്നതിൽ എനിക്ക് ഒരു കുഴപവുമില്ല...സന്തോഷമേ ഉള്ളൂ... ഇന്ന് ശനിയാണ് ലീവ് ആണ്... എവിടേം പോകാൻ കെയ്‌ലാ അവള്ടെ കൂടെ ടിക്‌റ്റോക് ചെയ്യണമല്ലോ എന്നോർത്തപ്പോൾ ഞാൻ എങ്ങോട്ടേലും ഇറങ്ങി ഓടിയാലോ എന്ന് ആലോചിച്ചതാ... ഇതിപ്പോ നിങ്ങളായി കൊണ്ട് പോകുവാണല്ലോ.... എന്ന സമയം കളയണ്ടാ.. അവള് ആ കിച്ചണിൽ ഉണ്ടാകും ചായ കുടിക്കുന്നതെ ഉണ്ടാവുള്ളു " രവി അങ്കിൾ ന്റെ സംസാരം കേട്ടപ്പോ ചിരി പൊട്ടി..സ്വന്തം അച്ഛന് അമ്മക്കും വരെ ഭയങ്കരം മതിപ്പാണല്ലോ എന്നോർത്തപ്പോ പ്രവിയെ ഞങ്ങൾക്ക് ആരാധിക്കാൻ തോന്നി... "നീലാ ബക്കറ്റ്.... പച്ച ബക്കറ്റ്....ചുവന്ന ബക്കറ്റ്... ഇതെന്റെ ബക്കറ്റ്..... "

കിച്ചണിൽ പോയപ്പോ കിച്ചൻ സ്ലാബിൽ കേറി ഇരുന്നു ദോശ തിന്നുകൊണ്ട് പാടുന്ന പ്രവിയെ ആണ് കണ്ടത്... അതിനടുത്തായി കുട്ടുവും ചെവി പൊത്തിപിടിച്ചു ഇരിക്കുന്നുണ്ട്... "ഹായ് ആരിത് മേലേ പ്യാരി സിസ്സി പ്യാരി ആൻഡ് പ്യാരി സേട്ടാ... നീങ്കോ ഇവിടെ എന്ന പൺറുങ്കെ " "പേടിക്കണ്ട ഡോൺ... ഇടക്ക് ചേച്ചിക്ക് അണ്ണാച്ചി പ്രേതം കേരാറുണ്ട്... അതിന്റെയ " കുട്ടുന്റെ സംസാരം കേട്ട് എല്ലാരും ചിരിച്ചു "അമ്മേ കുറച്ചു പഴമ്പൊരി എടുത്ത് കൊടുത്തേ ഇവർക്ക് " പ്രവി കുട്ടുവിനെ നോക്കി പറഞ്ഞപ്പോൾ അവന് കൊഞ്ഞനം കുത്തി പോയി... "അല്ല മക്കളെ എന്താ എല്ലാരും കൂടെ... " "അത് ചേച്ചി പ്രവിയെ ഷോപ്പിംഗ് കൂട്ടാൻ ആണ് " "ഓഹ് ഐ സി... ഒരഞ്ചു മിനിറ്റ് ദേ പോയി ദാ വന്നു "എന്നും പറഞ്ഞു പ്രവി ഓടി പോയി... *********** "അല്ലാ ചേട്ടാ നമ്മോ ഇങ്ങനെ ഇട്ടാൽ ഇങ്ങനെ കാണാണം "പ്രവി "നമ്മോ എങ്ങനാ ഇട്ടാലും കാണാനുവർ കണ്ടോളും ഇവള് എന്ത് മാങ്ങാത്തൊലിയാ പറയണേ "ദ്രുവ് "യൂ shut up ബ്ലഡി ബ്ലാബ്ബറിങ് ജയ്ജനിക് ജംബോ ജെറ്റ് "പ്രവി ദ്രുവിനെ നേരെ കാറി "മതി മതി രണ്ടും കൂടി എനി വാ തുറക്കരുത് ഇതിപ്പോ അജുവും അച്ചുവിനേക്കാളും കഷ്ടമാണല്ലോ "എന്ന് കിച്ചു പറഞ്ഞു നിർത്തുമ്പോൽ അജുവും കിച്ചുവും അവിഞ്ഞ ചിരി പാസ്സ് ആക്കി.. "കുറച്ചു കഴിഞ്ഞാൽ വേറെയും ബ്രൈഡൽ കളക്ഷൻ വരുവല്ലോ... അപ്പൊ ഇങ്ങോട്ട് വരാം.. അപ്പോഴേക്കും ഞങ്ങൾ ബോയ്സിന്റെ സൈഡിൽ പോകാം " കിച്ചു പറയുന്നത് ശെരി വെച്ച എല്ലാരും അങ്ങോട്ട് ചെന്ന്...

റിഷിക്കാണെൽ കിച്ചുവിനെ ഒന്ന് തനിച് കിട്ടാൻ കളിക്കുവാ... അത് കിച്ചുവിന് മനസ്സിലായെലോ അവൾ അവനെ ഇട്ടു വട്ടം കറക്കുവാ... എന്നാൽ അച്ചുവും അജുവും ഓരോ ആളുടെയും വളവും ചെരിവും... ഡ്രസ്സും ലൂക്കും എല്ലാം നോക്കി നിൽകുവാ... ആ അതെന്നെ വായിനോട്ടം...എന്ന ദ്രുവ് പ്രവിടെ ഓരോ കളിയും നോക്കി അവൾക്കിട്ട് താങ്ങുവാ അവളും അവനിട്ടു പണിയാൻ മറന്നില്ല... "കയ്യ് വിട് ഋഷിയെട്ടാ ആൾകാർ കാണും.. "കിച്ചു... "പിന്നെ എന്റെ ഭാര്യ അല്ലെ.. കുറച്ചു കഴിഞ്ഞ നമ്മക്ക് അങ്ങ് മാറി നിക്കാട്ടോ "എന്ന് കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ അവള് ഒന്ന് കയ്യില് നുള്ളി കൊണ്ട്... പ്രവിയുടെയും അച്ചുവിയുടെയും അടുത്ത് ചെന്ന് ഋഷിയെ പാളി നോക്കി നിനക്ക് കാണിച്ചു താരാടി എന്നും കാണിച്ച് മൂപ്പരും നടന്നു ബോയ്സ് സെക്ഷനിൽ കേറിയപ്പോൾ ആണ് പ്രവി സ്റ്റക്ക് ആയി നിന്നത്... പെട്ടെന്ന് അവള് ഓടി ചെന്ന് അവിടെ ഷർട്ട്‌ നോക്കുന്ന ഒരു ചെക്കന്റെ പോയി മുട്ടി വിളിച്ചു... ഞങ്ങൾ എല്ലാരും പരസ്പരം നോക്കി... കാരണം അവള്ടെ സന്തോഷം കണ്ടാ അവള്ടെ അടുത്ത് അറിയുന്ന ആരോ ആണെന്ന് തോന്നുന്നു... ഞങ്ങൾ മനസ്സിൽ ആര അത് എന്ന് പറയുമ്പോൾ... "ആര അവന് "ദ്രുവ് ഉച്ചത്തിൽ പറഞ്ഞായിരുന്നു... അവനെ ഞങ്ങൾ നോക്കിയപ്പോൾ അവന് നേരെ മൊബൈലിലേക്ക് എന്തോ കളഞ്ഞു പോയ പോലെ തപ്പുന്നുണ്ട്... എന്നാളും ആരാത്? ............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story