കൃഷ്ണ: ഭാഗം 35

krishna

എഴുത്തുകാരി: Crazy Girl

"റെഡി one ടു ത്രീ... ഓടിക്കോ പ്രവിയേ കണ്ടം വഴി "സ്വയം പറഞ്ഞു ഓടാൻ തിരഞ്ഞപ്പോളേക്കും ദ്രുവ് അവളെ വയറിൽ ചുറ്റിപിടിച്ചു ചേർത്തിരുന്നു... അവള് കിടന്നു കയ്യ് കൊണ്ടും അവനെ അടിക്കാൻ തുടങ്ങി..ദ്രുവ് അവള്ടെ രണ്ട് കയ്യും പുറകിലേക്ക് കൂട്ടിപ്പിടിച്ചു.. "വിടെടാ... വിടെടാ നാറി... "അവള് പിടച്ചു കൊണ്ട് പറഞ്ഞുകൊണ്ടിരുന്നു... അതിനു കണക്കായി അവള്ടെ കൈകൾ അവനിൽ മുറുകി... "തുള്ളടി ആഞ്ഞു... തുള്ളു... എന്തെ നിനക്ക് ഭീഷണി പെടുത്തണ്ടേ... ചെയ്യടി എന്നേ ബ്ലാക്ക് മെയിൽ ചെയ്യടി... കാണട്ടെ.. എത്രത്തോളം നീ പൊവ്വും എന്ന് എനിക്ക് കാണണം.." "ചെ കയ്യ് വിടെടാ പെണ്ണ് പിടിയാ... അല്ലെൽ ഞാനും കൂക്കും... വിടെടാ" "ഓഹോ എന്ന അതൊന്നു കാണണമല്ലോ... നിന്നെ എനി എന്റെ വഴിക്ക് കൊണ്ട് വരാൻ കഴിയുമോ എന്ന് നോക്കട്ടെ " ദ്രുവ് അവള്ടെ കയ്യില് പിടി വിടാതെ അവളെ തിരിച്ചു നേർക്ക് നേർ നിറുത്തി... ഒരു കൈ അവള്ടെ കയ്യ് പുറകിൽ പിടിച്ചു വെക്കാനും മറ്റേ കയ്യ് കൊണ്ട് അവള്ടെ താടിയിൽ പിടിച്ചു പൊക്കി.... പ്രവിക്ക് വേദന വന്നെങ്കിലും അവള് തോറ്റു കൊടുക്കാൻ നിശ്‌ചയിച്ചില്ലായിരുന്നു... അവള് ശക്തിയോടെ കുതറാൻ നോക്കുന്നോരും അവൻ അവളെ ഇറുക്കി പിടിച്ചുകൊണ്ട് ഇരുന്നു...രണ്ടുപേരും ഒരു നൂൽ കടത്തി വിടാനുള്ള സ്പേസ് പോലും ഇല്ലാതെ ചേർന്നു ...

അവന്റെ പിടി അവളിൽ മുറുക്കികൊണ്ടിരുന്നു "ആന്റി "പ്രവി പുറകിലേക്ക് നോക്കി പറഞ്ഞതും ദ്രുവ് അവളിൽ പിടി ഇളകി... ശരവേഗം അവന്റെ നെഞ്ചിൽ അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങുന്നത് അവന് അറിഞ്ഞു... ഒരു പിടച്ചിലോടെ അവളെ പിടിക്കാൻ തുനിഞ്ഞതും അവള് ഓടി കഴിഞ്ഞിരുന്നു... "വിടില്ലെടി പിശാശ്ശെ "നെഞ്ചും തടവി ദ്രുവ് പ്രവിയുടെ പുറകെ വെച് പിടിച്ചു... *********** ഷവറിലെ വെള്ളം കവിലൂടെ ഒലിച്ചിറങ്ങി വയറിലേക്ക് പതിഞ്ഞപ്പോൾ അവള് കണ്ണുകൾ ഇറുകിയടച്ചു... ഋഷിയുടെ ഓരോ സ്പർശനവും അവളിൽ ഹൃദയമിടിപ്പ് കൂട്ടി... അവള് ശരീരത്തോടെ വിരലോടിച്ചു പറ്റി പിടിച്ച മഞ്ഞൾ പുഞ്ചിരിയാലെ കഴുകി മാറ്റി... കുളിച്ചിറങ്ങി കണ്ണാടിക്കു മുന്നിൽ നിന്നു തല തുവർത്തി... കിച്ചുവിന്റെ ചുണ്ടിൽ മണിക്കൂറോളമായി അവള് പോലും അറിയാതെ പുഞ്ചിരി നില നിന്നിരുന്നു .... ഡോറിൽ ആരുടെയോ കാൽപ്പെരുമാറ്റം കണ്ടപ്പോൾ ആണ് അവള് അങ്ങോട്ടേക്ക് കണ്ണു പായിച്ചത്... "ഹ്മ്മ് എന്താ " "ഒന്നുല്ല " "ഒന്നുല്ലെങ്കി മോന് പോ " "പോണോ " "ആ പോണം " "അല്ലാടി നീയിപ്പോ നിന്റെ വീട്ടിലേക്ക് പോകില്ലേ " "പിന്നെ പോകാണ്ട് " "എനി കാണണേൽ നാളെയാവണ്ടേ " "പറീന്ന കേട്ട തോന്നും ഞാൻ ഗൾഫിലേക്ക് പോകുവാണെന്ന്... ഋഷിയെട്ടാ ഓവറാക്കി ചളമാക്കല്ലേ" "കുറച്ചു സെന്റി കൂടി പോയല്ലേ " "കുറച്ചല്ല നല്ലോണം " "ഏതായാലും പോവ്വുകയല്ലേ... വല്ലതും കഴിക്കാൻ വേണം... എന്നാലേ സുഖമുള്ള ഉറക്ക് കിട്ടൂ " "വിശക്കുന്നേൽ വല്ലതും കഴിക്ക് മനുഷ്യാ...

ഇവിടെ ഈ റൂമിൽ എന്ത് തരാനാ " അതും പറഞ്ഞു കിച്ചു മുടി ചീകി ഷാൾ എടുത്ത് പുറത്തേക്ക് നടക്കാൻ നിന്നതും ഋഷി കയ്യില് പിടിച്ചു ഡോർ അടച്ച് ഡോറിൽ ചാരി നിർത്തി... "എനിക്ക് വേണ്ടതേ... ദേ ഈ തെൻ ആണ്... ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ ഇതൊന്നു നുകരാൻ അപ്പോഴൊക്കെ എന്തേലും മുടക്കം വന്നോളും... നീ ഈ സേട്ടന്റെ അവസ്ഥ ഒന്ന് മനസ്സിലാക്കും പൊണ്ടാട്ടി " "അയ്യെടാ... എന്താ ഒരു പൂതി... ദേ ചെക്കാ.. ആദ്യമൊക്കെ ഞാൻ നിങ്ങളെ കണ്ടപ്പോൾ മൂരാച്ചിയാണെന്നാ കരുതിയത്.. ഇതിപ്പോ ഒലിപ്പീരിന്റെ ആശാൻ ആണല്ലോ... " "എന്തെടി ഞാൻ നിന്നോട് അല്ലെ കാണിക്കുന്നേ... അതും ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനോട്.. അതിനു എനിക്ക് ഒരു നാണവും ഇല്ലാ.. എനി നീ തരില്ല എന്നാണെൽ വാങ്ങാൻ എനിക്കറിയാം... " ഋഷി രണ്ടും കൽപ്പിച്ചായിരുന്നു.. കിച്ചു അവനെ കയ്യ് കൊണ്ട് തള്ളാൻ നോക്കിയെങ്കിലും അവന് രണ്ട് കയ്യും പിടിച്ചു ഡോറിനു മുട്ടിച്ചു...അവന്റെ ചിരിയും നോട്ടവും കൂടെ വീണ്ടും അവളിൽ വെപ്രാളം കൊള്ളിച്ചു അവനിൽ നിന്നു രക്ഷയില്ല എന്ന് കരുതി കണ്ണടച്ചതും... ഡോറിൽ ആരോ തട്ടിയതും ഒരുമിച്ചായിരുന്നു... "ശ്ശെ നശിപ്പിച്... " ഓഹ് പിന്നെ എന്നും പറഞ്ഞു കിച്ചു അവനെ പിടിച്ചു മാറ്റി ഡോർ തുറന്നു..... സ്നേഹയെ കണ്ടപ്പോ കിച്ചു പുറത്തേക്ക് നടന്നു... എന്നാൽ ഋഷിക്ക് ദേഷ്യമാണേലും കിച്ചുവിനെ ചൊടിപ്പിക്കാൻ അവന് ആഗ്രഹിച്ചില്ല... "കൃഷ്ണ തന്നെ ഇയാളുടെ അച്ഛന് അമ്മയും വിളിക്കുന്നുണ്ട് " "ശോ പോകാൻ ആയി തോന്നുന്നു...

കൊറേ ലേറ്റ് ആയി... "ഋഷിയെ നോക്കി കണ്ണുരുട്ടിയപ്പോൾ അവന് ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ ആക്ഷൻ ഇട്ടു... സ്നേഹയുടെ മുന്നിൽ വെച്ചു അവന്റെ കോപ്രായം അവള് കണ്ടോ എന്നറിയാൻ കിച്ചു സ്നേഹയെ നോക്കിയപ്പോൾ അവള്ടെ മുഖം റിഷിയിലും പിനീട് എനിക്കുമായിരുന്നു... ഒരു ചിരി തന്നു അവള് നടന്നു... ഋഷിയെട്ടനെ തലക്ക് മേട്ടം കൊടുക്കാൻ നിന്നപ്പോൾ ആണ് പ്രവിയുടെ അലറൽ കേട്ടത്... മേലെന്ന് താഴേക്ക് ഏന്തി വലിഞ്ഞു നോക്കി... എല്ലാരുമുണ്ട് താഴെ ഇതെവിടുന്ന ശബ്ദം എന്ന് നോക്കിയപ്പോൾ കണ്ടു അടുക്കളയിൽ നിന്നു ഓടി വരുന്ന പ്രവിയെ... "വല്ല കൂറയും ഓടിച്ചു കാണും " ഋഷി താഴേക്ക് നോക്കി പറഞ്ഞു.. "യ്യോ മനുഷ്യ കൂറയല്ല എന്റെ അനിയൻ ആണ്.. ദേ നോകിയെ "അപ്പോൾ ആണ് അവൾക്ക് പുറകെ ഓടി വരുന്ന ദ്രുവിനെ രണ്ട് പേരും കണ്ടത്... ഋഷിയും കിച്ചുവും താഴേക്ക് ഓടി ചെന്നു...അവരുടെ ഓട്ടം കണ്ട് എല്ലാരുടെ കിളിയും പോയേക്കുവാണ്... "കിച്ചു ഋഷി അജു...പിടിക്കവളെ "ദ്രുവ് പ്രവിയുടെ പുറകെ ഓടിക്കൊണ്ട് ഞങ്ങളിൽ പറഞ്ഞു... "ഇന്നോ ഇപ്പൊ... വെള്ളിയാഴ്ച ആവട്ടെ "അതും പറഞ്ഞു വീണ്ടും അവള് ഓടി... പക്ഷെ ഈ ഓട്ടത്തിൽ കാര്യം അറിയാതെ ആണേലും പിടിക്കാൻ ഋഷിയെട്ടനും അജുവും കൂടി.... അവസാനം രണ്ട് പേരും അവളെ പിടിച്ചു വെച്ചു.... "പറയടാ അളിയാ നിന്നെ എന്താ ഇവള് ചെയ്തെ "ഋഷി "അതേടാ നീ പറാ "

അജു അവള് കടിച്ചത് ഒഴികേ ബാക്കി എല്ലാം വള്ളി പുള്ളി തെറ്റാതെ അവന് പറഞ്ഞു.. അതിനു പ്രതികാരമായി ഒരു ബക്കറ്റ് മഞ്ഞൾ വെള്ളം അവള്ടെ തലയിൽ കൂടി കമിഴ്ത്തി... നനഞ്ഞ കോഴിയെ പോലുള്ള അവള്ടെ നിർത്തം കണ്ട് ചിരി കടിച്ചു പിടിച്ചു..എല്ലാവരും പ്രവിക്ക് നേരെ നിന്നു.. "പ്രതികാരം അത് വീട്ടാൻ ഉള്ളതാ"ഋഷി അജു ദ്രുവ് പ്രവി എല്ലാരും ഒരുപോലെ പറഞ്ഞപ്പോ കൊഞ്ഞനം കുത്തി അവള് അവള്ടെ വീട്ടിലേക്ക് ഓടി.. അത് കണ്ട് അവർ ചിരിച്ചു മറിഞ്ഞു... ************ എനി നാളെ ഒരു ദിവസം അത് കഴിഞ്ഞാൽ മനസ്സറിഞ്ഞു ഋഷിയെട്ടന്റെ പെണ്ണായി ആ വീട്ടിലേക്ക്... പക്ഷെ സ്നേഹിച്ചു മതിയായില്ല അതിനു മുന്നേ ഈ വീട്ടിൽ നിന്ന് ഇറങ്ങണം... കിച്ചുവിന് ഒരുപോലെ സന്തോഷവും സങ്കടവും തോന്നി... എന്നാൽ അവള്ടെ അച്ഛന്റെയും അമ്മയുടെയും സന്തോഷം അവളിലെ സങ്കടം മായിച്ചു കളയാനുള്ള ശക്തി ഉണ്ടായിരുന്നു... ഇന്നാണ് കല്യാണ തലേന്ന്... പക്ഷെ ഈ വീട്ടിൽ ചെറിയ ചടങ്ങ് മാത്രമേ ഉള്ളൂ... പരിപാടിയെല്ലാം കഴിഞ്ഞാൽ എല്ലാരും ഋഷിയെട്ടന്റെ നാട്ടിലെ ഹോട്ടലിലേക്ക് പോകും... അവിടെയാണ് കല്യാണ മണ്ഡപം ഇവിടുന്ന് ഋഷിയെട്ടന്റെ വീട്ടിലേക്ക് ഒരു മണിക്കൂർ ദൂരം ഉണ്ട്... അതുകൊണ്ടാണ് ഇങ്ങനൊരു മാറ്റം... എല്ലാരും സന്തോഷത്തിൽ ആണ്... അച്ചു അതിലും കാരണം അവള്ടെ പപ്പാ നാട്ടിലേക്ക് വന്നു....പക്ഷെ മൂപ്പരെ ആരും കണ്ടില്ലാ... എന്നാലും എന്റെ കൂടെ കല്യാണം കഴിയുന്നത് വരെ ഉണ്ടാകും എന്ന് അവള് ഉറപ്പ് തന്നിരുന്നു...

അതുകൊണ്ട് തന്നെ ഹോട്ടലിലേക്ക് പോകുമ്പോൾ അവളും ഉണ്ടായിരുന്നു... അച്ഛനും അമ്മയും ഒരു മുറി എടുത്തു അതിനു അടുത്ത് തന്നെ ദ്രുവും... അതിനു അടുത്ത മുറിയിൽ ഞാനും അച്ചുവും... ബാക്കിയുള്ളതിൽ റിലേറ്റീവ്സ് അങ്ങനെ എല്ലാ അറേഞ്ച്മെൻറ്സും കഴിഞ്ഞു... എല്ലാത്തിനും ഋഷിയെട്ടനും പ്രവിയും ഉണ്ടായിരുന്നു... ദ്രുവിനേം അജുവിനേം കാണാൻ പോലും കിട്ടിയില്ലാ എല്ലാം അവരുടെ തലയിൽ ആണ്... അതിന്റെ പുറകെയുള്ള ഓട്ടത്തിലും അജു അച്ചുവിനെ അന്നോഷിക്കാൻ മറന്നില്ല... ദ്രുവ് പ്രവിക്ക് പണിയാനും... അന്ന് ഈവെനിംഗ് ഋഷിയെട്ടൻ വീട്ടിലേക്ക് മടങ്ങി പ്രവി ആണേൽ പിന്ന വന്നോളാം അവൾക്ക് കുറച്ചു നേരം ഞങ്ങൾടെ കൂടെ ഇരിക്കണം എന്ന് പറഞ്ഞു... ************ വീട്ടിൽ എത്തിയപ്പോൾ തന്നെ അച്ഛനും അമ്മയും റിലേറ്റീവ്സ്നെ സ്വീകരിക്കുന്ന തിരക്കിൽ ആണ്....രാവിലെ ഉള്ള ഓട്ടം ആണ് ഒന്ന് കുളിച്ചു ബെന്യനും ഷോർട്സും ഇട്ടു കുറച്ചു നേരം കണ്ണടച്ച് കിടന്നു... മനസ്സ് നിറയെ അവളുടെ മുഖം ആണ്....ആദ്യാമായി കതിർമണ്ഡപത്തിൽ ഒരുങ്ങി വന്നപ്പോൾ അവളോടുള്ള ദേഷ്യവും അവളെ നോക്കുമ്പോൾ കണ്ണിൽ ചുട്ടു കൊല്ലാനുള്ള പകയും... എന്നാൽ ഇപ്പൊ അവളെ കെട്ടാൻ മുട്ടി നിക്കുവാ... എന്താ അറീലാ അവളെ ആലോചിക്കുമ്പോൾ ഇത് വരെ ഇല്ലാത്താ തുടിപ്പാണ് നെഞ്ചിനു..... എന്റെ അടുത്തില്ലെങ്കിലും എനിക്ക് അവള് അടുത്തുള്ള പ്രതീതിയാണ്...

മുടിയിടയിൽ കിച്ചുവിന്റെ മൃദവായ തലോടൽ അറിഞ്ഞപ്പോൾ പതിയെ കണ്ണു തുറന്നു... അവളുടെ കൈകൾ പിടിച്ചു എന്റെ അടുത്തിരുത്തി...അവളുടെ നാണമായ മുഖം ഞാൻ എന്റെ കയ്ക്കുള്ളിൽ ആക്കി... "ഋഷി... " അമ്മയുടെ വിളിയാണ് എന്നേ ബോധത്തിൽ കൊണ്ടെത്തിച്ചത്... പക്ഷെ ഞാൻ പിടഞ്ഞെഴുന്നേറ്റു... എന്റെ അടുത്തായി ഇരിക്കുന്ന സ്നേഹയെ കണ്ട്... . "ഡീ... നീ നീ എന്താ ഇവിടെ... നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ മുറിയിൽ നീ കയറരുത് എന്ന്... ഇറങ്ങി പോടീ " "ഞാൻ ഋഷിക്ക് വെള്ളം തരാൻ വന്നതാ " "ഋഷിയോ ആരുടെ ഋഷി... കാൾ മി സർ... "അറിയില്ല അവളിലേക്ക് നോക്കുമ്പോൾ എനിക്ക് ദേഷ്യം അടങ്ങുന്നില്ല... കരണം നോക്കി പൊട്ടിക്കാൻ അറിയാഞ്ഞിട്ടല്ല... കിച്ചുവിനെ ഓർത്തു മാത്രമാണ്.. "സോറി സർ ഞാൻ വെള്ളം തരാൻ വന്നപ്പോൾ... സർ തല തടുവായിരുന്നു വേദനയാണെന്ന് കരുതി ഞാൻ മസ്സാജ് ചെയ്യാൻ നിന്നപ്പോൾ സർ ആണ് കയ്യ് വലിച്ചു അവിടെ ഇരുത്തിയത്.. അല്ലാതെ ഞാൻ "സ്നേഹ പറഞ്ഞു നിർത്തി ഇത്രയും നേരം കിച്ചുവെന്ന് കരുതി ഇവളെയാണോ... ഛെ... "ഇറങ്ങി പോടീ "കേൾക്കേണ്ട താമസം അവള് ഇറങ്ങി... അവിടെ തലപിടിച്ചിരുന്നു... അപ്പോഴേക്കും അമ്മ മുറിയിൽ കയറിയിരുന്നു... "ഋഷി എന്താടാ സുഖമില്ലേ " "ഒന്നുല്ലമ്മേ... രാവിലെ ഓടി നടന്നതല്ലേ തലവേദന... അതിന്റേതാ" അതും പറഞ്ഞു അമ്മയുടെ മടിയിൽ കിടന്നു കുറച്ചു നേരം അമ്മ തലയിൽ തലോടി.. പുറത്ത് റിലേറ്റീവ്സ് ഉള്ളതിനാൽ അമ്മക്ക് അവരെ നോക്കാതെ ഇരിക്കാൻ കഴിയില്ല... എനിക്കെന്തോ ലെറ്റർ വന്നു അത് തരാൻ ആണ് വന്നത് എന്നും പറഞ്ഞു അമ്മ അതവിടെ വെച്ചു പോയി...

എനിക്ക് ലെറ്റെറോ... അതിനു ആരാണ് എനിക്ക് ലെറ്റർ നൽകേണ്ടത്... മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ വന്നു.. അവസാനം രണ്ടും കല്പിച്ചു അത് എടുത്തു പുറത്തു തന്നെ എന്റെ പേരും അഡ്രസ്സും വേറൊന്നും അതിൽ ഇല്ലാ... ഞാൻ അത് തുറന്നു നോക്കി "നിന്റെ ജീവിതത്തിൽ ഞാൻ അല്ലാതെ വേറൊരു പെണ്ണ് ഉണ്ടാവില്ല ഋഷികേശ് ദേവ്... അഥവാ അങ്ങനൊരു പെണ്ണ് വന്നാൽ... കൊല്ലാനും മടിക്കില്ല ഞാൻ.. ഓർത്തോ നീ " അതിൽ എഴുതിയത് കണ്ടതും ഒരുനിമിഷം ഞാൻ പിടഞ്ഞെഴുനേറ്റു... വീണ്ടും വീണ്ടും അതിലേക്ക് നോക്കി... അത് തിരിച്ചും മറിച്ചും നോക്കി.. പക്ഷെ ആര് അയച്ചെന്നോ ഒരു പിടിയും ഇല്ലാ... എല്ലാം തെളിഞ്ഞെന്നാണ് കരുതിയത്... പക്ഷെ ഓരോന്നിനു പുറകെ ഓരോ ശകുനങ്ങൾ വരുവാണല്ലോ... "ഡേയ് അളിയാ " ഡോറിൽ ചാരി നിൽക്കുന്ന ദ്രുവിനേം അജൂനേം അപ്പോഴാണ് കണ്ടത്... അവരുടെ കയ്യില് നാളെ ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ എടുത്തുകൊണ്ടാണ് വരവ്... "എന്താടാ മുഖത്തൊരു വാട്ടം... കിച്ചു എന്തേലും എടുത്തടിച്ചോ "അജു "ഇതെന്താ അളിയാ കയ്യില് " ദ്രുവ് കയ്യില് നിന്നും അതെടുത്തു... അതിൽ നോക്കിയതിനു ശേഷം അവന് എന്നേ ഞെട്ടലോടെ നോക്കി അതുകണ്ട് അജുവും അത് അവന്റെ കയ്യില് നിന്ന് വാങ്ങി ആ ലെറ്ററിലേക്ക് നോക്കി.. "എന്താടാ ഇത്... ആര ഇത് അയച്ചത് "അജു "അറിയില്ലടാ അമ്മ കൊണ്ട് വന്നതാ... ആരാണെന്ന് ഒരു പിടിയും ഇല്ലാ "ഋഷി "ഇത് ആര കൊണ്ട് വന്നത് എന്നറിയോ "ദ്രുവ് "ഇല്ലാ... "ഋഷി "സാരില്ല ഞങ്ങൾക്ക് നോക്കാം പക്ഷെ ഇത് തല്ക്കാലം ഞങ്ങളിൽ ഒതുങ്ങിയാ മതി...

വെറുതെ എല്ലാരേയും ടെൻഷൻ ആക്കേണ്ടാ... ചെലപ്പോൾ ആരേലും പണി തരാൻ ചെയ്തതായിരിക്കും "ദ്രുവ് ഋഷിക്കും അതാണ്‌ ശെരിയെന്നു തോന്നി... അവന് അത് ചുരുട്ടി ബെഡിലേക്ക് എറിഞ്ഞു ... അപ്പോഴാണ് അവന്റെ മൊബൈലിൽ പ്രവിയുടെ കാൾ...അവന് അത് അറ്റൻഡ് ആക്കി.. അവളുടെ സംസാരം കേട്ട് അവന് ഭൂമിപിളർന്നു പോയെങ്കിൽ എന്ന് തോന്നി ഫോൺ വെച്ചു അവന് ഇട്ട ഡ്രെസ്സോടെ കാറിന്റെ കീ എടുത്ത് ഓടി... കൂടെ കാര്യം അറിയാതെ ദ്രുവും അജുവും... കാറെടുത്തു സ്പീഡിൽ വിടുമ്പോഴും മനസ്സ് തിളച്ചൂ മറിയുകയായിരുന്നു... എത്രയൊക്കെ സ്പീഡിൽ എടുത്തിട്ടും അവിടെ എത്താത്തത് പോലെ... "എന്താടാ എന്ത് പറ്റി... എന്തിനാ പ്രവി വിളിച്ചത് "ദ്രുവ് "നിന്ന് ടെൻഷൻ അടിപ്പിക്കാതെ പറ പുല്ലേ.. എന്താ കാര്യം " "കിച്ചുവിനെ കാണുന്നില്ല പോലും ... ആ ലെറ്ററും ഇതും.. എന്തോ പേടിയാവുന്നെടാ... "ദ്രുവ് പറഞ്ഞു നിർത്തി "എന്താ... കിച്ചുവിനെ കാണുന്നില്ലെന്നോ... അവള് എവിടെ പോവ്വാനാ "അജു "അറീല്ലടാ... എന്താ പറ്റിയത് എന്ന്"ഋഷിയുടെ ശബ്ദം ഇടറി "നിങ്ങള് ടെൻഷൻ അടിക്കാതെ... കിച്ചുവിന് ഒന്നും സംഭവിക്കില്ല... " ദ്രുവ് പറഞ്ഞെങ്കിലും...നെഞ്ചിൽ തീ ആയിരുന്നു... കാർ പെട്ടെന്ന് പാർക്ക്‌ ചെയ്തു ഞങ്ങൾ ഹോട്ടലിലേക്ക് കയറി... പ്രവിയെ വിളിച്ചു ഇതേ സമയം അവരെ തേടി മറ്റൊരു ലെറ്റർ ഋഷിയുടെ അച്ഛന്റെ കയ്യില് എത്തിയിരുന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story