കൃഷ്ണ: ഭാഗം 38

krishna

എഴുത്തുകാരി: Crazy Girl

"അല്ലാ സ്നേഹേ നിന്നെ കല്യാണത്തിന് കണ്ടതെ ഇല്ലല്ലോ... എല്ലാരും ചോദിച്ചു "മറിയ "ഹ എനിക്ക് കുറച്ചു പോകാനുണ്ടായിരുന്നു " രജി അതും പറഞ്ഞു അടുക്കളയിലേക്ക് നീങ്ങി.. ************ "ഹാപ്പി married ലൈഫ് ബോത്ത്‌ ഓഫ് യൂ "മിഥുൻ അപ്പോഴേക്കും അവന്റെ അച്ഛന് അമ്മ ഞങ്ങളുടെ അടുത്ത് വന്നിരുന്നു... അവരുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ നിന്നപ്പോ ബാക്കി ഉള്ളോരൊക്കെ നീങ്ങി തന്നു... "എന്താ രണ്ടാളും വണ്ടർ അടിച്ചു ഇരിക്കുന്നെ... "മിഥുൻ "ശ്രീനിഷ് അല്ലെ... "ഋഷി "എടൊ തനിക് ട്വിൻ ബ്രദർ ഉണ്ടോ "പ്രവി ചാടി തുള്ളി അടുത്ത് വന്നു.. എല്ലാവരും അവളിലേക്ക് നോക്കി പക്ഷെ അവള് മിഥുന്റെ മുഖത്തേക്ക് തന്നെ ആയിരുന്നു.. "ഈ ടിക്‌റ്റോക് ചെയ്യുന്ന ശ്രീനിഷ് എന്ന ആള് തന്റെ ട്വിൻ ആണൊ "ആകാംഷ വിടാതെ വീണ്ടും പ്രവി ചോദിച്ചു.. "മോളേ ഞങ്ങൾക്ക് ഒരു മോനെ ഉള്ളൂ അത് ഇവന് ആണ് മിഥുൻ.. അല്ലാതെ ശ്രീനിഷ് ആര "അവന്റെ അമ്മയാണ് പറഞ്ഞത്... അത് കേട്ട് പ്രവി നഖം കടിച്ചു വീണ്ടും മിഥുനെ നോക്കി അവന്റെ മുഖത്ത് ഒരു മന്ദഹാസം ഉണ്ടായിരുന്നു... അത് ശ്രീനിഷിനെ അറിയുന്ന ഞങ്ങൾക്ക് മാത്രം മനസ്സിലായി... നമ്മൊക്കൊരു ചിരി തന്നു അവരും സ്റ്റേജിൽ നിന്ന് ഇറങ്ങി.. ഒരുപാട് നേരം സ്റ്റേജിൽ തന്നെ നിന്നു.. ഋഷിയെട്ടനും ഞാനും ഓരോന്ന് പറഞ്ഞു നിന്നു ബാക്കി ഉള്ളോർ ഓരോ ഭാഗത്തു എന്നാൽ പ്രവിയെ മാത്രം പെട്ടെന്ന് കാണുമായിരുന്നു...

അവള് അങ്ങോട്ടും ഇങ്ങോട്ടും മൊബൈലും പിടിച്ചു നടക്കാൻ തുടങ്ങീട്ട് കൊറേ നേരം ആയി.. രാത്രിയിലെ ഫങ്ക്ഷന് കഴിഞ്ഞു. ഇന്നും കൂടെ കിച്ചൂടെ ഫാമിലി ഹോട്ടലിൽ തന്നെയാ പക്ഷെ ഞങ്ങളെ ഋഷിയെട്ടന്റെ വീട്ടിലേക്ക് അയക്കാൻ ഒരുങ്ങി "അമ്മേ.. അച്ഛാ പോട്ടെ " അടുത്ത് ചെന്ന് അനുഗ്രഹം വാങ്ങി... അവരുടെ കണ്ണു നിറഞ്ഞെങ്കിലും സന്തോഷത്തോടെ അയച്ചു... ദ്രുവിനെ ഒന്ന് തലോടി.. പക്ഷെ അവന് വെല്ല്യ സങ്കടം ഒന്നുല്ല്യ... വേണേൽ ഋഷിയെട്ടന്റെ വീട്ടിലേക്ക് താമസം മാറ്റാം എന്നാണ് അവന്റെ ഒരു ഇത്... കാറിൽ കയറി ഇരുന്ന് ഋഷിയെട്ടൻ ആണ് ഡ്രൈവ് ചെയ്യുന്നേ... ഒന്നുടെ എല്ലാരേം നോക്കി റ്റാറ്റാ പറഞ്ഞു കാർ വിട്ടു... ഋഷിയെട്ടന്റെ കയ്യ് എന്റെ കൈകളിൽ കോർത്തു പിടിച്ചപ്പോൾ ആണ് ഒന്ന് ഞെട്ടിയത്... "എന്തെ മിണ്ടാത്തെ... നിന്റെ മിണ്ടാട്ടം അവിടെ വെച്ചിട്ടാണോ വന്നത് "ഋഷിയെട്ടൻ എന്നേ ഒന്ന് നോക്കി പറഞ്ഞു... അതിനു ഞാൻ ഒന്ന് പുഞ്ചിരിച്ചു... "ആാാാ " "നിനക്ക് ഉറക്ക് വരുന്നുണ്ടോ കിച്ചു... " "ഇല്ലല്ലോ " "പിന്നെ എന്താ കോട്ടു വാ ഒക്കെ ഇടുന്നെ... ഉറങ്ങണേൽ എന്റെ തോളിൽ തല വെച്ചോ "ഋഷി കിച്ചുവെ നോക്കി കണ്ണുറുക്കി "ഇവിടുന്ന് അവിടേക്ക് തല എത്തില്ലടാ... നീ നേരെ നോക്കി വണ്ടി ഓടിക്ക് " സഡൻ ബ്രേക്ക്‌ ഇട്ട പോലെ വണ്ടി നിന്നു... ഞാനും ഋഷിയെട്ടനും ഒരുപോലെ കാറിന്റെ പിന്നിലേക്ക് തിരിഞ്ഞു നോക്കി... അച്ചു കൂർക്കം വലി തുടങ്ങി... എന്നാൽ അജു കോട്ടു വാ ഇട്ടു തൂങ്ങി കിടക്കുവാ...

പ്രവി രണ്ട് കണ്ണും തുറന്ന് ഞങ്ങളെ നോക്കി ഇളിക്കുന്നു... "നിങ്ങള് എപ്പോ ഇതിൽ കയറിയെ "ഋഷി "നിങ്ങള് കയറുന്നതിനു തൊട്ടു പിന്നെ "പ്രവി "നിങ്ങൾക്ക് വേറെ വണ്ടിയിൽ അല്ലെ വരേണ്ടത്... ഇത് ഞങ്ങൾക്കല്ലേ.. "ഋഷി "ഓ പിന്നെ നിങ്ങള് ഇപ്പൊ ഒറ്റക്ക് കാറിൽ ഇരുന്നിട്ട് എന്തോ ആക്കാനാ... ആ വയസ്സന്മാരെ ഒപ്പരോ പരദൂഷണം കേട്ട് വരാൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല അതോണ്ട് ഇതിൽ കേറി.. നീ വണ്ടി എടുക്കെടാ മനുഷ്യൻ ഉറക്ക് വരുന്നു "അജു എന്നാലും ഈ ടീവി യിൽ സിനിമയിലൊക്കെ കണ്ടിട്ടില്ലേ ചെക്കനും പെണ്ണും ഒരുമിച്ച് കാറിൽ ഞാൻ അതാ ഉദേശിച്ചേ ഈ മാരണങ്ങളോട് ആരാ ഇതിൽ കേറാൻ പറഞ്ഞെ കുറച്ചു റൊമാന്റിക് ആകാം എന്ന് കരുതിയപ്പോൾ എല്ലാം വെള്ളത്തിൽ ആയല്ലോ (ഋഷിയുടെ ആത്മ ) "അല്ലേടി കുരിപ്പേ ഇവർ രണ്ടും ഉറങ്ങി നിനക്കും ഒന്ന് കണ്ണടച്ച് ഉറങ്ങിക്കൂടെ " പ്രവിക്ക് നേരെ ഋഷി പറഞ്ഞു... "ഏയ് അത് പറ്റില്ല... നിങ്ങള് റൊമാൻസിക്കോളി... നിങ്ങള് കയ്യ് പിടിക്കുന്നത് ഞാൻ കണ്ടു ബാക്കിയും കൂടി ഞാൻ ഒച്ചയാക്കാതെ കണ്ടോളാം... നാളെ എനിക്കും ആവിശ്യം വരുമല്ലോ... " അത് കേട്ടപ്പോ എന്റെ കയ്യ്ക്കുള്ളിൽ ഉണ്ടായ കിച്ചുവിനെ കയ്യ് അവള് വലിച്ചു... അവള് ആകെ നാണംകെട്ട രീതിയിൽ എന്നേ നോക്കി പേടിപ്പിച്ചു... ഞാൻ ഒരു ഇളി പാസ്സ് ആക്കി പ്രവിയെ നോക്കി ഉറക്ക് വരാതെ ഇരിക്കാൻ ബോട്ടെലിലെ വെള്ളം കണ്ണിൽ ആക്കുകയായിരുന്നു തെണ്ടി... പെങ്ങൾ ആയി പോയി അല്ലെൽ വല്ല പൊട്ടകിണറ്റിലോ തള്ളി ഇട്ടേനെ...

(ഋഷിയുടെ മുഖത്ത് പല ഭാവങ്ങളും തെളിഞ്ഞു വന്നു... പതിയെ കാർ എടുത്തു ) *********** വീട്ടിലെത്തി മുറിയിൽ കയറി ഇരിക്കാൻ തുടങ്ങിയിട്ട് സമയം കൊറേ ആയി. .. ഇവരെന്താ പെണ്ണിനെ അകത്തു വിടാത്തത്... ആ പുറത്ത് പോയി നോക്കാം... ഋഷി കിച്ചുവിനേം തപ്പി പുറത്തേക്ക് നടന്നു... സ്റ്റെയർ ഇറങ്ങുമ്പോൾ അവള് കണ്ടു അച്ഛന് അമ്മ പ്രവി കുട്ടു അങ്ങനെ എല്ലാരും കൂടെ ഇരുന്നു തമാശ പറഞ്ഞു ചിരിക്കുവാ... അയ്യേ ഇതെന്താ ഇങ്ങനെ... "അമ്മേ കിടക്കണ്ടേ "ഒന്ന് ചൂളയിട്ട് നോക്കാം.. "അതിനു 9 അല്ലെ ആയുള്ളൂ അല്ലേൽ 10 11 മണി ആയാലും പോകാത്ത നിനക്കെന്താ ഇത്ര നേരത്തെ "അമ്മ ഇന്നത്തെ ദിവസം അല്ലെ എന്റെ കല്യാണം കഴിഞ്ഞേ അപ്പൊ ആ ദിവസവും ഇന്ന് തന്നെ അല്ലെ നടക്കേണ്ടത്... എന്നിട്ട് ഇവർക്കെന്താ ഒരു കുലുക്കവും കാണുന്നില്ലല്ലോ... "ടാ ഋഷി ഇവിടെ വന്നു ഇരിക്കെടാ... "അജു.. എന്റെ ആദ്യ രാത്രി വെള്ളത്തിലാക്കി ഇരുത്തിക്കാൻ നോക്കുവാണോ സമ്മതിക്കില്ല ഞാൻ... "എന്താടാ... വന്നിരിക്കെടാ... ഇവരുടെയൊക്കെ തമാശ കേട്ട് നോക്ക് ഉയ്യോ ചിരിച്ചു മതിയായി "അജു "അതിനു എന്ത് തമാശയാ ഇവർ പറയുന്നേ "ഋഷി അജുവിന്റെ അടുത്ത് ഇരുന്ന് പറഞ്ഞു.. "നീ പണ്ട് ഉപ്പുമാവ് ആക്കി കൊടുക്കാത്തതിന് ചോറിൽ മുള്ളിയതൊക്കെ "അജു "അമ്മേ നോ..." ഈശ്വരാ.. ഇതെന്താ ഇങ്ങനെ എനിയും ഇവിടെ ഇരുന്ന എന്റെ പല പല രഹസ്യങ്ങളും പറഞ്ഞു ആദ്യ രാത്രി കഴിയുന്നതിനു മുന്നേ എന്റെ മാനം പോകും....

ഹോ കിച്ചു ആണേൽ ആസ്ഥാനത്തു കുത്തുന്നത് പോലെ കുലുങ്ങി ചിരിക്കുവാ...വീണ്ടും അവർ സംസാരത്തിൽ മുഴുകി.. ഞാൻ ആണേൽ എല്ലാം നഷ്ടപെട്ടവനെ പോലെയും... അജുവിന്റെ സഹായം തേടാം വല്ലതും നടക്കാതെ ഇരിക്കില്ല.. "ടാ അജു " "എന്താടാ.. " "ഒച്ചവെക്കല്ല പട്ടി " "ഒച്ചകേൾക്കാതെ സംസാരിക്കാൻ എനിക്ക് അറിയില്ലാ മൊയലാളി... " "എടാ ദാമു... ഇന്ന് എന്റെ കല്യാണം കഴിഞ്ഞില്ലെടാ... എന്നിട്ടും നിങ്ങള് എന്താ ഇങ്ങനെ ഇരിക്കുന്നെ " "ഇരുത്തം ശെരിയായില്ലേ... എനി ചെരിഞ്ഞിരിക്കണോ..." "എടാ അതല്ല " "പിന്നെ " "എന്റെ ശാന്തിമുഹൂർത്തം "ഒച്ച കുറച്ചു മെല്ലെ പറഞ്ഞു "എന്താ ഷഷ്ടിമുഹൂർത്തമോ " "പ്ഫ.. ഷഷ്ടി അല്ലടാ ശാന്തി.. ഫസ്റ്റ്നൈറ്റ്‌ " "ഓഹ്.. കൊച്ചു ഗള്ളൻ... ഈ പകൽമാന്യൻ.. ചൂട് ഇതൊക്കെ പകൽ മാത്രമേ ഉള്ളൂ അല്ലെ.. രാത്രി ആകുമ്പോ ശ്രിങ്കാരം ലേശം കൂടുന്നുണ്ട് " "എന്റെ ഭാര്യയോടല്ലേ... അല്ലാതെ നിന്നെ പോലെ കണ്ട പെമ്പിള്ളേരോട് കണ്ട ഇൻസ്റ്റയിലും fb യിലും ഒന്നുമല്ലല്ലോ " "ഓഹോ അപ്പൊ അഭമാനം അല്ലെ... കയ്യൂല്ലടാ... നിന്റെ ശാന്തിമുഹൂർത്തം ഞാൻ നടത്തില്ലെടാ " "എന്തുവാടെ... ആശിച്ചു കഴിഞ്ഞ കല്യാണമാ... എത്ര നാളായി അറിയോ അവളോട് ഒന്ന് മിണ്ടിയിട്ട് നീ ഇങ്ങനെ പക പോക്കല്ലടാ എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്കണം... അവള് ആണേൽ ഒന്നും അറിയാത്ത പോലെ അവരുടെ പരദൂഷണം കേൾകുവാ.. നീ ഒന്ന് സഹായിക്കടാ പ്ലീസ് "കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ.. അവനൊന്നു അമർത്തി മൂളികൊണ്ട് മൊബൈൽ എടുത്തു ആർക്കോ മെസ്സേജ് വിട്ടു.. ക്ളിങ് എന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ അച്ചുവും പ്രവിയുടെയും മൊബൈൽ മെസ്സേജ് വന്നത് പോലെ..

അവർ അതൊന്നു നോക്കി എനിക്ക് നേരെ ആക്കിയ ചിരി ചിരിച്ചു എണീറ്റു... കൂടെ അജുവും ഞാൻ എണീക്കാൻ തുനിഞ്ഞതും അവന് അവിടെ പിടിച്ചിരുത്തി.... അവിടെ കിച്ചു മാത്രം ഒന്നും അറിയാതെ അമ്മയുടെ വായയും നോക്കി ഇരിക്കുവാ ഞാൻ അവളുടേതും... ഒരുപാട് നോക്കിയത് കൊണ്ടാണെന്നു തോന്നുന്നു അവള് കണ്ടു ഞാൻ നോക്കുന്നത്... കണ്ണ് വിടർത്തി അവള് എന്നേ നോക്കിയതും എന്റെ അടുത്തേക്ക് ഇരിക്കാൻ വിളിച്ചു... പക്ഷെ എന്തോ പാപം ചെയ്യാൻ പറഞ്ഞ പോലെ... അതൊന്നും പറ്റില്ല എന്ന് പറഞ്ഞു അവള് വീണ്ടും അമ്മയിലേക്ക് നോക്കി... "ok മതി മതി ഇന്നത്തെ സംസാരം മതി.. നമ്മള്ടെ ചെക്കനും പെണ്ണും കല്യാണം കഴിഞ്ഞത് ഇങ്ങനെ ഇരിക്കാൻ അല്ലാ.. അവർക്ക് വല്ലതും പറയാനൊക്കെ ഉണ്ടാകും..എല്ലാരും പിരിഞ്ഞു പോകണമെന്ന്.. അപേക്ഷിക്കുന്നതാണ് "അജു അതും പറഞ്ഞു ഞങ്ങൾടെ അടുത്തേക്ക് വന്നു... നീ പൊന്നപ്പൻ അല്ലടാ തങ്കപ്പനാ തങ്കപ്പൻ എന്ന രീതിയിലെ അവനെ നോക്കിയപ്പോ കോളർ പൊക്കി കാണിച്ചു അച്ഛനും അമ്മയും എനിക്ക് നേരെ നോക്കി.. ഒന്നും അറിയാത്ത നിഷ്കുവേ പോലെ ഇരുന്നു... അല്ലേൽ എനിക്ക് കണ്ട്രോൾ ഇല്ലാ എന്ന് തോന്നിയാലോ 😁 "എങ്ങനാ ഉണ്ട് റൂം "പ്രവി "ആ കൊയപ്പില്ല " "കൊയപ്പിലാണോ... ഇത്രേം നേരം തല കുത്തി മറിഞ്ഞു ഡെക്കറേറ്റ് ആകിയിട്ട് കൊയപ്പില്ലാ പോലും "അജു.. "ഓഹ് എന്ന സൂപ്പർ കിടു.. കിടിലോസ്കി ആയിട്ടുണ്ട് മതിയ " "ഹും പുച്ചിക്കൊന്നും വേണ്ടാ... അല്ലേലും നമ്മള് ഇത് കേൾക്കണം"അജു "ഇതെന്താ തേങ്ങ വെള്ളമോ ഇതൊക്കെ എന്തിനാ... " ടേബിളിൽ സ്‌ട്രൊ ഇട്ടു വെച്ച തേങ്ങയിൽ വെള്ളം നോക്കി ഋഷി പറഞ്ഞു...

"ഇതൊക്കെ എന്റെ ഐഡിയ ആണ്... സാദാരണ ചടങ്ങ് പാൽ ആണ് റിഷിയേട്ടന് പാൽ ഇഷ്ടല്ലല്ലോ അപ്പൊ തേങ്ങ വെള്ളം എങ്ങനാ ഉണ്ട്... പോരാത്തതിന് ഈ തേങ്ങ വെള്ളം കുടിച്ച ഒരു ഊർജം കിട്ടും... "പ്രവി "എന്ത് ഊർജം കിട്ടും.. തേങ്ങ വെള്ളം കുടിച്ചാ ഊർജ്ജമോ " "അതൊക്കെ കിട്ടും... ഫസ്റ്റ് നൈറ്റ്‌ അല്ലെ... ഊർജ്ജമൊക്കെ വേണ്ടേ.. ഈ തേങ്ങ വെള്ളം ഋഷിയെട്ടൻ തന്നെ കുടിക്കണം കേട്ടോ ഇത് കിച്ചുവിന്.."പ്രവി "നീ.ഇങ്ങനെ ഊർജം ഒന്നും കലക്കി കൊടുക്കല്ല കിച്ചുവിനെ ജീവനോടെ വേണ്ടതാ"അജു "മതി മതി എല്ലും ഇറങ്ങി പോയാട്ടെ... പിന്നെ കിച്ചുവിനെ ഒന്ന് മുറിയിലേക്ക് അയച്ചേ... എല്ലാരും മുറിയിലേക്ക് കേറുന്നു ഇറങ്ങുന്നു കേറേണ്ട ആള് മാത്രം ഇത് വരെ കേറിയില്ലാ... " എല്ലാം കൂടി ഇരുന്ന് മൂളാൻ തുടങ്ങിയപ്പോ എല്ലാത്തിനേം പുറത്താക്കി... ജനൽ തുറന്ന് പുറത്തേക്ക് നോക്കി നിലാവിൽ തെളിഞ്ഞ കിച്ചുവിന്റെ മുഖം നിറഞ്ഞു നിന്ന പോലെ...ആദ്യം കണ്ടപ്പോൾ ദേഷ്യമായിരുന്നു പക്ഷെ എന്തിനു എന്ന് പലവട്ടം ഞാൻ എന്നോട് തന്നെ ചോദിച്ചു.... അവള് അതിൽ ഒരു തെറ്റും ചെയ്തില്ലല്ലോ... പക്ഷെ എന്നാലും എന്റെ ഈഗോ വേലക്കാരിയാണവൾ എനിക്ക് ചേരേണ്ടവളല്ല എന്ന അഹങ്കാരം പണത്തിന്റെ കൊഴുപ്പ് എല്ലാം ആണ് അവളെ ദ്രോഹിക്കാൻ പ്രേരിപ്പിച്ചത്... എല്ലാം കണ്ടും കെട്ടും കണ്ണു നിറക്കുന്നത് കണ്ടപ്പോൾ ദേഷ്യം കൂടി അവളുടെ കണ്ണീർ ഹരമായി മാറി... പക്ഷെ എന്ന് മുതലാ ഈ പ്രണയം തോന്നിയത്.... അതെ അന്ന് ആദ്യമായി എന്നിലേക്ക് ശബ്ദം ഉയർത്തിയപ്പോൾ... ആദ്യമായി എന്നേ എതിർത്തു പഠിക്കാൻ തുനിഞ്ഞപ്പോൾ അപ്പോഴല്ലേ അവളിലെ ദേഷ്യം പ്രണയമായി മാറിയത് എന്നിട്ടും പുറമെ തോറ്റുകൊടുക്കാതെ ദേഷ്യമെന്ന മുഖമൂടി അണിഞ്ഞു.....

ദ്രുവ് വന്നില്ലായിരുന്നുവെങ്കിൽ അത് അപ്പോഴും മനസ്സിൽ മൂടി കിടന്നേനെ അവളോടുള്ള ഇഷ്ടം പുറത്ത് വരാതെ എനിക്ക് അവളെ നഷ്ടപ്പെട്ടേനെ... എന്നേ ഈ നിലയിൽ അല്ലെങ്കിൽ മനുഷ്യരെ പണമില്ലാത്തവനെയും ഉള്ളവനെയും ഒരുപോലെ കാണാൻ പഠിപ്പിച്ചത് അവളാണ്...അതുകൊണ്ട് ആണ് എപ്പോഴും ചെകുത്താന്റെ മുഖം പോലെ കാണുന്നവരുടെ മുന്നിൽ ഞാൻ ഇന്ന് സ്നേഹമുള്ളവനെ പോലെ നില്കുന്നത് എല്ലാത്തിനും അവളാണ് കാരണം... "അലോ... എന്താ കെട്ടിയോനെ വല്ലാത്ത സ്വപ്നം ആണല്ലോ ഞാൻ വന്നതൊന്നും അറിഞ്ഞില്ലേ " ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ പാൽ ഗ്ലാസ്‌ ടേബിളിൽ വെച്ചു കൊണ്ട് കിച്ചു നിന്നു... "ഏയ് ഞാൻ ഒന്ന് അയവർക്കുകയായിരുന്നു നമ്മള് ആദ്യമായി കണ്ടതും അടി കൂടിയതും... എല്ലാം " "എന്റെ പൊന്ന് മോനെ ഓര്മിപ്പിക്കല്ലേ... ഹോ മറന്ന് പോയാ ഭാഗങ്ങളാ അത്.. ഇപ്പൊ ഞാൻ ആ കൃഷ്ണ അല്ലാ... പുതിയ കൃഷ്ണയാ... അവള് എന്നിൽ നിന്ന് നോട്ടം മാറ്റി ജനലിന്റെ അടുത്തേക്ക് നീങ്ങി പുറത്തോട്ട് കണ്ണിട്ടിരുന്നു എനി എനിക്ക് എന്റെ നഷ്ടപെട്ട ബാല്യം സന്തോഷം തമാശകൾ എല്ലാം ഈ പുതിയ കൃഷ്ണയിൽ നിന്ന് നേടണം " നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു മാറ്റുമ്പോഴേക്കും ഇടുപ്പിലൂടെ ഇഴഞ്ഞു വന്ന കൈകൾ നെഞ്ചോട് ചേർത്ത് നിർത്തിയിരുന്നു ...നെറ്റിയിലെ തട്ടിയ ചൂടുചുംബനം ശരീരമാകെ വിറ കൊള്ളിച്ചു... തന്റെ ഇണയെ ലക്ഷ്യമാക്കി നീങ്ങുന്ന ചുണ്ടുകൾ ചേരാൻ നിന്നതും എവിടെയോ നിന്നൊരു അടങ്ങി പിടച്ചുള്ള ശബ്ദങ്ങൾ കേട്ട് ഋഷിയെട്ടനെ തള്ളി മാറ്റി ചുറ്റും കണ്ണോടിച്ചു... "എന്റമ്മേ " അജു വീണെടുത്ത് നിന്ന് നടുവും തടവി എണീറ്റു...

"ഡീ പിശാശ്ശെ..എന്ത് തള്ളാടി തള്ളിയെ "അജു "ഞാൻ പറഞ്ഞതല്ലേ കുറച്ചു സ്പേസ് തരാൻ... അപ്പൊ രണ്ടും കൂടി എന്നേ പുറത്താക്കി ഒളിഞ്ഞു നോക്കിയിട്ട് അല്ലെ "അതും പറഞ്ഞു മുറിയിലേക്ക് അച്ചു.. "ശ്ശെ ഏതാണ്ട് ഒത്തു വന്നതായിരുന്നു രണ്ടും കൂടി കൊളമാക്കി... "പ്രവി "യൂ.... അപ്പൊ എല്ലാം കൂടി ഒളിഞ്ഞു നോക്കുവായിരുന്നു അല്ലെ.... നാണമില്ലല്ലോ ഒന്നിനും..."ഋഷി "പിന്നെ ഡോർ പൂട്ടാതെ ഇരുന്ന് റൊമാൻസ് കളിക്കുമ്പോൾ ആലോചിക്കണം കല്യാണ പ്രായമായ പിള്ളേർ ഈ വീട്ടിൽ ഉണ്ടെന്ന്..." "അപ്പോ ഡോർ അടച്ചില്ലേ "കിച്ചുവിനെ നോക്കിയപ്പോൾ അവള് ഇല്ലെന്ന മട്ടിൽ തലയാട്ടി ഇളിച്ചു... "മതി മതി എല്ലും പോയാട്ടെ... "ഉന്തി തള്ളി പുറത്താക്കി... ഡോർ അടച്ച്... തള്ളിയപ്പോ അച്ചുവും അജുവും നിലത്തേക്ക് വീണു... അജുവിന്റെ മേലെന്ന് എഴുന്നേക്കാം തുനിഞ്ഞ അച്ചുവിനെ അജു വരിഞ്ഞു മുറുകി കണ്ണുകളിൽ നോട്ടമിട്ടു... "നീ ഒന്ന് മനസ്സ് വെച്ചാൽ ഈ കലവറ നമ്മുക്കൊരു മണിയറയാക്കാം " "ചി വിട് പുല്ലേ... ബോസ്സ് ആണെന്നും നോക്കില്ല... നല്ല വീക് അങ്ങ് വെച്ച തരും വിടെടാ "അവന് കയ്യ് വിട്ടതും അവള് എണീറ്റു നടന്നു... പ്രവി അത് കണ്ട് ചിരിച്ചു മറിഞ്ഞു.. "നിന്ന് കിണിക്കണ്ടാ നിനക്കും വരും ഇത് പോലൊരു അവസ്ഥ അപ്പൊ ഞാൻ വീഡിയോ ഇട്ട് നാട്ടാരെ ചിരിപ്പിക്കുമെടി കുരുട്ടെ "അജു പ്രവിക് നേരെ കാറി "ഓ കാണവേ "പ്രവി.. "ആഹ് കാണാം " രണ്ടും കയ്യ് മടക്കി രണ്ട് ഭാഗത്തേക്ക് ആയി നടന്നു... അച്ചുവും പ്രവിയുടെ വീട്ടിൽ നിന്നു അജു സോഫയിൽ അഡ്ജസ്റ്റ് ആക്കി നടക്കാത്ത മധുവിധു ഇങ്ങനെയൊക്കെ നടക്കണം എന്നോർത്തു... *********** "ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം കിടക്കല്ലേ " "ഹ്മ്മ് " ഋഷി ബാത്‌റൂമിൽ കയറി കണ്ണാടിയിന്റെ മുന്നിൽ ഷർട്ട്‌ ഒക്കെ ശെരിയാക്കി മുടിയൊക്കെ ഒതുക്കി.. പോക്കറ്റിൽ ഇട്ടു വെച്ച പെർഫ്യൂം ഒന്നുടെ പൂശി കണ്ണാടിയിൽ നോക്കി...

കിച്ചുവിനെ മാറോടു ചേർത്ത് ചുംബിക്കുന്നതും... അവളിലേക്ക് ചേരുന്നതും അവന്റെ മനസ്സിൽ ഒരു കുളിര്കാറ്റ് പോലെ വന്നു... കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ നോക്കി ഒരു ഫ്ലൈ കിസ്സ് കൊടുത്തു ഡോർ തുറന്നു... ജനലിലെ കമ്പികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്ന കിച്ചുവിനെ പുറകിലൂടെ വാരി പുണർന്നു... ഒരു പിടച്ചിലൂടെ അവള് അവനിൽ നിന്നു കുതറി മാറി... നോക്കി... കണ്ണുകൾ അടഞ്ഞു തുറന്നു കൊണ്ട് ആടുന്ന അവളെ കണ്ട് അവനൊന്നു ഞെട്ടി... "കിച്ചു " "കിച്ചോ... കിച്ചോ.. ഏത് കിച്ചോ " നാവു കുഴഞ്ഞു പറഞ്ഞതും തലക്ക് അടിയേറ്റത് പോലെ ആയി ബാത്‌റൂമിൽ കയറിയ സമയത്ത് എനി വല്ല ബാധയും ആണൊ അവളുടെ അടുത്തേക്ക് ചെന്ന് ഷോൾഡറിൽ പിടിച്ചത് തലയാടിക്കൊണ്ട് അവളെന്നെ ഒന്ന് നോക്കി.. പതിയെ എന്റെ കൈകൾ എടുത്ത് അവള് ഇടുപ്പിൽ കൊണ്ട് വെച്ചു അവളുടെ കൈകൾ കഴുത്തിലൂടെ ചുറ്റി... കണ്ണുകൾ ആയാസപ്പെട്ട് തുറന്ന് കൊണ്ട് എന്നേ നോക്കി... "ഋഷികേശ് ദേവ്.. എന്റെ ജീവന്റെ പാതി... അല്ലാ ജീവൻ തന്നെ.... എന്താ നോക്കണേ ഒരു കുത്ത് തരട്ടെ വിരൽ കൊണ്ട് കണ്ണിലേക്കു കുത്തുന്നത് പോലെ ആക്ഷൻ ഇട്ടു... തല പുറകിലേക്ക് വലിക്കുന്നത് അവളൊന്നും ചിരിച്ചു... പൊട്ടിച്ചിരി.. പേടിച്ചു പോയോ... ചുമ്മാ കാട്ടിയതല്ലേ... എന്നേ എടുക്കുവോ. അല്ലെ വേണ്ട ഞാൻ നടന്നോളാം.." സാരി തലപ്പാവും പിടിച്ചു അരയിൽ കെട്ടി നാലുകാലിൽ നടന്നുകൊണ്ട് സ്‌പീക്കറിൽ കയ്യ് തട്ടി പാട്ട് ഒൺ ആക്കി...

"മോഹമുന്തിരി വാറ്റിയ രാവ് സ്നേഹരതിയുടെ രാസനിലാവ്.. ഹൃദയ രാഗം ചിറകിൽ വിരിയും മധുരവീഞ്ഞിൽ ശലഭം വരവായി... അടടാ പയ്യാ അഴകിതയ്യാ ഉടലിതൊന്നായി ഒഴുകാൻ ഒരുക്കുറിവാ.... ആഹ്ഹാ... തൊട്ടു തൊട്ടു നിന്നു മുട്ടി മുട്ടി വന്ന് മൂത്ത മുത്തമിട്ടതാരാണ്... കണ്ണും കണ്ടറിഞ്ഞു കാതു കാത്തകണി കട്ടെടുത്ത കള്ള കാമുകനെ..... " ശിവനെ.... അവിടെ തളർന്നിരുന്നു ഞാൻ...എനിക്ക് ചുറ്റും ആടിയുലഞ്ഞു ഡാൻസ് കളിച്ചു എന്റെ മടിയിൽ വന്നിരുന്നു... കഴുത്തിലൂടെയും മുഖത്തോടെയുമെല്ലാം പാട്ടിനൊത്തു അവളുടെ കൈകൾ ഇഴഞ്ഞു... കണ്മഷിയിട്ട കണ്ണുകളും റോസാപൂ പോലെയുള്ള ചുണ്ടും അവളുടെ ശ്വാസവും എല്ലാം കൂടി മത്തുപിടിപ്പിക്കും പോലെ... നിയന്ത്രണം നഷ്ടപെട്ടു അവളിലേക്ക് ചേർത്തു പിടിച്ചു മുഖമടിപ്പിച്ചതും... കിട്ടി ഒരടി മുഖത്ത് തന്നെ... എന്തിന് എന്റെ വികാരം മൂഡ് എല്ലാം കാറ്റിൽ പറന്നു പോയി... ഡാൻസ് കളിച്ചു കൊണ്ട് അവള് എണീറ്റു... തുള്ളി സാരി അഴിഞ്ഞു നിലത്തു വീണു... എന്നിട്ടും അവളിലെ ഡാൻസിന് ഒരു മാറ്റവും ഇല്ലാ... അറിയാതെ കണ്ണുകൾ അവളുടെ ആലിലവയറിൽ പതിഞ്ഞെങ്കിലും... എഴുനേറ്റ് നിന്നു സാരി കൊണ്ട് ശരീരം മറച്ചു... അപ്പോഴേക്കും ക്ഷീണം കാരണം നെഞ്ചിൽ വീണിരുന്നു... എടുത്തു പൊക്കി ബെഡ്‌ഡിലിൽ കിടത്തി... കാറ്റത്തു പാറി കളിക്കുന്ന അവളുടെ മുടികളെ ഒതുക്കി മാറ്റി.....ഒരുനിമിഷം എന്താ സംഭവിച്ചത് എന്നറിയില്ല...അവളുടെ നെറ്റിയിൽ ചുംബിച്ചു....ആ ചുണ്ടുകളിൽ ഉമ്മ വെക്കാൻ തുനിഞ്ഞതും ആ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചു കയറി.. വീണ്ടും മുഖമടിച്ചു..... "അതെ ഇത് അത് തന്നെ ബ്രാണ്ടി 😬" പിടഞ്ഞെഴുന്നേറ്റ് അവിടെയുണ്ടായ പാലിൽ നോക്കി...

ഇല്ലാ പാൽ അതു പോലെ തന്നെയുണ്ട്... അപ്പോഴാണ് നിലത്തു വീണു കിടക്കുന്ന തേങ്ങ കണ്ടത്... ടേബിളിൽ കിടക്കുന്ന തേങ്ങ വെള്ളം കുടിച്ചു നോക്കി... രുചി മാറ്റം ഒന്നുല്ല്യ... നിലത്തു വീണത് എടുത്ത് സ്ട്രോ ഇട്ടു വലിച്ചു... നല്ല അസ്സൽ ബ്രാണ്ടി... എന്ത് തെണ്ടിയാണ് ബ്രാണ്ടി ഒഴിച്ച് എന്റെ ഫസ്റ്റ് നൈറ്റ്‌ കൊളമാക്കിയത്.. ഒന്നിനേം വെച്ചേക്കില്ല... ഹോ ഡ്രഗ്സ് കുടിച്ചാൽ ഇത്രേം എഫക്ട് ഇണ്ടാകുമോ... അപ്പൊ ഞാൻ കുടിച്ചപ്പോൾ ഇവള് എന്നേ എത്ര സഹിച്ചിട്ടുണ്ടാകും... ശ്ശെ... ഉറങ്ങുന്ന കിച്ചുവിനെ നോക്കിയപ്പോൾ അവള് പിടഞ്ഞെഴുന്നേറ്റിരുന്നു... അവള്ടെ അടുത്ത് ചെന്ന്.. കണ്ണ് തുറന്നിട്ടില്ല... ബോധമില്ലാതെയാ... അത് പോലെ പോലെ പിടിച്ചു കിടത്തിയതും അവളുടെ കൈകൾ ഷിർട്ടിൽ മുറുകി പിടിച്ചിരുന്നു... ഞാനും ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു... പതിയെ അറിഞ്ഞു നെഞ്ചിലേക്ക് തല ചായ്ച്ചു ഉറങ്ങുന്ന കിച്ചുവിനെ... ************ "വിട് വിട്..... വിടെടാ പട്ടി "അജു "വിടില്ലടാ തെണ്ടി നീയല്ലേടാ... എന്റെ ഫസ്റ്റ് നൈറ്റ്‌ കുളമാക്കാൻ അത് അവിടെ കൊണ്ട് വെച്ചത്... " "എന്ത് കൊണ്ട് വെച്ചു എന്ന പറയണേ "ദ്രുവ് "രാവിലെ തന്നെ തുടങ്ങിയോ എല്ലും... എന്താ ദ്രുവ് രാവിലെ തന്നെ "അതുവഴി അടുക്കളയിൽ പോകുന്ന അമ്മ പറഞ്ഞതും അജുവിന്റെ കഴുത്തിനു പിടി വിട്ട്.. അവന് കഴുത്തു തടവി കൊണ്ട് സോഫയിൽ ഇരുന്നു "ഒന്നുല്ല ആന്റി കിച്ചുവിനെ കാണാൻ "ദ്രുവ് "കിച്ചു എണീറ്റില്ലേ ഋഷി? " "ഇല്ലമ്മേ അവൾക്ക് തീരാ വയ്യ.. കുറച്ചു കിടന്നോട്ടെ എന്ന് വെച്ചു " ഋഷി അജുവിനെ നോക്കി പല്ലുരുമ്മി പറഞ്ഞു... അമ്മ കിച്ചണിലേക്ക് പോയതും വീണ്ടും അജുവിന്റെ കഴുത്തിൽ പിടിച്ചു.. "സത്യം പറ നിന്നെ കെട്ടിക്കാത്തതിന്റെ ദേഷ്യം അല്ലെ നീ കാണിച്ചേ.. തെണ്ടി...

അവന്റെ ഒരു തേങ്ങ വെള്ളം അപ്പഴേ തോന്നിയതാ... ഇവന് മണിയറ ഒരുക്കുന്നു... സഹായിക്കുന്നു... ശ്ശെ ഇവനെ ഒറ്റക്ക് വിടരുതായിരുന്നു " "എടാ സത്യാമായിട്ടും ഞാൻ അല്ലാ... നിന്റെ പെങ്ങൾ ആണ് തേങ്ങ പൊട്ടിച്ചു സ്ട്രോ ഇട്ടു കൊണ്ട് വന്നത് ഞാൻ വെറുതെ അവിടെ കൊണ്ട് വെച്ചു അത്രേ ഉള്ളൂ "അജു കഴുത്തുഴിഞ്ഞു പറഞ്ഞു "അവള്കെവിടുന്ന ബ്രാണ്ടി നീ വെറുതെ പറയല്ലേ "ഋഷി "ബ്രാണ്ടി കിട്ടാനാണോ പണി... നിന്റെ പെങ്ങൽക്കണേൽ എന്തായാലും കിട്ടും... "ദ്രുവ് എന്തോ അർത്ഥം വെച്ചു പറഞ്ഞു.. "കള്ള് കുടിക്കണോ സാമി.. കയ്യെ പുടിക്കാണോ സാമി " അപ്പോഴാണ് പാടി കൊണ്ട് വരുന്ന പ്രവിയെ എല്ലാരും കണ്ടത് കൂടെ അച്ചുവും എല്ലാരുടെ നോട്ടവും തനിക് നേരെയാണല്ലോ കണ്ട പ്രവി അപകടം മണത്തു... "പണി വരുന്നുണ്ടല്ലോ അവറാച്ചാ "അച്ചുവിനോട് അതും പറഞ്ഞു അവള് ഓടി പടികളിൽ കയറി... "പിടിക്കവളെ "എന്നും പറഞ്ഞു ഋഷിയും അജുവും ദ്രുവും പുറകെ ഓടി... കാര്യം അറിയില്ലേലും അച്ചുവും വെറുതെ ഓടി... അവസാനം ഉറങ്ങി കിടക്കുന്ന കിച്ചുവിനെ മേലേ പ്രവി ചാടി കയറി... ഞെട്ടിയെഴുനേറ്റു കിച്ചു പ്രവിയെ നോക്കുമ്പോൾ... ഡോർ ലോക്ക് ഇട്ടു അജുവും ഋഷിയും ദ്രുവും അച്ചുവും പ്രവിക്ക് നേരെ എത്തിയിരുന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story