കൃഷ്ണ: ഭാഗം 39

krishna

എഴുത്തുകാരി: Crazy Girl

"കിച്ചു കിച്ചു.. പ്ലീസ് എന്നേ ഒന്ന് ചെയ്യല്ലേ പറ... "പ്രവി "കിച്ചു നീ അങ്ങോട്ട് മാർ..അവൾക്ക് രണ്ട് കൊടുക്കട്ടെ "ഋഷി "അതെ കിച്ചു... എന്റെ കഴുത്തിനു പിടിച്ചതിന്റെ പാതി എങ്കിലും അവൾക്ക് കിട്ടണം "അജു "ഇവൾക്ക് അല്ലേലും രണ്ട് കിട്ടാത്തതിന്റെ കുറവുണ്ട്... ഒന്ന് മാറി കൊടുക്ക് കിച്ചു "ദ്രുവ് "കണ്ട കണ്ട ഒരു അവസരം കിട്ടിയപ്പോൾ എല്ലാം കൂടി എന്റെ നെഞ്ചത്.. നിങ്ങളൊക്കെ എന്റെ ആങ്ങള ആണെന്ന് പറയാൻ പുച്ഛം തോന്നുന്നു സേട്ടാ പുച്ഛം തോന്നുന്നു... "തലയിൽ കൈ വെച്ചു പ്രവി "നീ തന്നെയല്ലേ അവസരം ഉണ്ടാക്കിയെ... എന്നിട്ട് കിടന്ന് ആക്ഷൻ ഇടുവൊന്നും വേണ്ടാ..."ഋഷി തലക്ക് വലിയ ഭാരം പോലെ തോന്നി... കണ്ണുകൾ ഇറുക്കിയടച്ചു ഒന്ന് തുറന്നു... തലയിൽ കയ്യ് വെച്ചു.. ആകെ മൊത്തം ഒരു വല്ലായ്മ... പക്ഷെ ഇവിടെ മൊത്തം അടികൂടുന്ന തിരക്കിലാ... എന്താ കാര്യം എന്ന് അറീല... പ്രവി ആണേൽ കാലുമ്മേൽ കയറി ഇരുന്നാണ് സര്ക്കസ് ഇവളെ ഇന്ന്. ഒരു ചവിട്ടായിരുന്നു..ദേ പോണു.. നിലത്തേക്ക്.... "അമ്മേ "നടുവും തടവി അവള് എണീറ്റു.... "നിനക്ക് അങ്ങനെ തന്ന വേണമെടി... "ഋഷി അതിനു അവളൊന്നും കൂർപ്പിച്ചു നോക്കി... എന്നിട്ട് എനിക്ക് നേരെ ദയനീയമായി നോക്കി അത് കണ്ടപ്പോ ചവിട്ടാണ്ടായിരുന്നു എന്ന് തോന്നിപോയി.. എന്നാലും ഇവിടെന്താ രാവിലെ തന്നെ... എല്ലാരും ഉണ്ടല്ലോ അച്ചുവിനെ നോക്കിയപ്പോ അവളും ഒന്നും തിരിയാതെ എല്ലാരുടേം മുഖത്ത് നോക്കിയിരിക്കാ...

"എന്താ എല്ലാരും രാവിലെ തന്നെ.... മനുഷ്യന്റെ തല പൊട്ടുവാ അപ്പോഴാ ഇവിടെ കലപിലാ... എന്തുവാ ഇവിടെ... എല്ലാരും എന്താ പ്രവിടെ നെഞ്ചത്തോട്ടു കേറുന്നേ " "അപ്പൊ നിനക്കൊന്നും ഓർമ ഇല്ലേ കിച്ചു "ഋഷി "എന്ത് ഓർമ... " "ഇന്നലെ നടന്നതൊന്നും "ഋഷി ഇന്നലെ എന്താ നടന്നെ... എനിക്ക് തലവേദനിക്കുന്നല്ലോ.. ഇന്നലെ എപ്പോഴാ കിടന്നേ... ഋഷിയെട്ടൻ ബാത്‌റൂമിൽ പോയതല്ലേ... തേങ്ങ വെള്ളം കുടിച്ചു.. എന്നിട്ടപ്പോഴാ കിടന്നേ... ഒന്നും ഓർമ വരുന്നില്ലല്ലോ ദേവിയെ... "ഇന്നലെ നമ്മള് എപ്പോഴാ കിടന്നേ ഋഷിയെട്ടാ... ഓർമ വരണില്ലാ " "ആ വരൂലാ എങ്ങനെ വരാൻ ആണ്... തേങ്ങ വെള്ളം എന്നും പറഞ്ഞു എടുത്ത് കുടിച്ചത് നല്ല അസ്സൽ ബ്രാണ്ടിയല്ലേ "ഋഷി പ്രവിയെ കൂർപ്പിച്ചു നോക്കി അപ്പോഴാ അവൾക്ക് സംഭവം മനസ്സിലായെ അതിനു അവളൊന്നും ഇളിച്ചു കാട്ടി... "ബ്രാണ്ടിയോ... ശിവ ശിവ... ഞാൻ ഇന്നലെ അതാണോ കുടിച്ചേ... എന്നിട്ട് " "എന്നിട്ടെന്താ നീ ആടിയാടി വന്ന് കിടന്നു "അവന് പറഞ്ഞു നിർത്തി എല്ലാം പറയാൻ അവനു മനസ്സ് വന്നില്ല... "എല്ലാത്തിനും കാരണം ഇവളാണ്.. പറയെടി നീ എന്തിനാ തേങ്ങ വെള്ളത്തിനു പകരം ബ്രാണ്ടി ഒഴിച്ചത്.. "ഋഷി പ്രവിക്ക് നേരെ ചൂണ്ടി "അത് പിന്നെ ഞാൻ പ്രതേകിച്ചു പറഞ്ഞതല്ലേ ഇത് ഋഷിക്കാണ് എന്ന്... ഫസ്റ്റ്നൈറ്റ്‌ അല്ലെ കുറച്ചു ഊർജവും ദൈര്യവും കിട്ടിക്കോട്ടേ എന്ന് വെച്ചു... അത് ഇങ്ങനെ പണി തരും കരുതീല "പ്രവി "പിന്നെ... നിന്റെ ഫസ്റ്റ് നെറ്റിന് നിന്റെ കെട്ടിയോന് കൊടുക്ക് ബ്രാണ്ടി ദൈര്യത്തിനു....

അല്ലാതെ എനിക്ക് ദൈര്യത്തിനു ഒരു കുറവും ഇല്ലാ... "ഋഷി "ആ ഞാൻ കൊടുക്കും...ബ്രാണ്ടി മാത്രല്ല... ബിയർ.. വോഡ്ക്ക, വിസ്കി, റം, കഞ്ചാവ് അങ്ങനെ എല്ലാം കൊടുക്കും... നോക്കിക്കോ " എന്നും പറഞ്ഞു തുള്ളി കൊണ്ട് പോയി അവിടെയുള്ള എല്ലാത്തിനെയും കാറ്റഴിച്ച ബലൂണ് പോലെ ആയിരുന്നു.. ഇവൾക്കെങ്ങനെ ഇതിന്റെയൊക്കെ പേരറിയാം..ഇവളെ വളരാൻ അനുവദിച്ചൂടാ... എനിയും വളർന്ന..വല്ല.. വേണ്ട.. കൂടിപോകും പറഞ്ഞാൽ ഋഷി എല്ലാത്തിനെയും പുറത്താക്കി ഡോർ അടച്ച് ബെഡിൽ ഇരുന്നു... കിച്ചുവിനെ തല വേദനിയെടുത്ത് കണ്ണടച്ച്... അവിടെ ഇരിക്കുവായിരുന്നു... ഋഷി പതിയെ അവളുടെ മുടികളുടെ ചികഞ്ഞു മാറ്റി... ഒരു ഞെട്ടലോടെ അവള് എണീറ്റു അവനെ തുറിച്ചു നോക്കി... "നീ എന്തിനാ എന്നേ നോക്കി പേടിപ്പിക്കുന്നെ ഞാൻ അല്ലാ അത് കൊണ്ട് വന്നത്... നീയാണെ സത്യം" "സത്യം പറ ഇന്നലെ എന്താ സംഭവിച്ചത്.. ഞാൻ എങ്ങനാ ബെഡിൽ എത്തിയെ " "അപ്പോ നിനക്ക് ഇന്നലെ നടന്നത് ഒന്നും ഓർമ ഇല്ലേ " "ഇല്ലാ... ഇല്ലാ.. വേം പറ എന്താ ഇന്നലെ നടന്നെ..." അവള് അഴിഞ്ഞു വീഴാറായ സാരി നേരെയാക്കി ചോദിച്ചു... "അയ്യേ നീ ഉദ്ദേശിക്കുന്ന പോലെ ഒന്നും ഉണ്ടായില്ല... ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി നിന്റെ അടുത്ത് വന്നപ്പോൾ.... "ഇന്നലെ നടന്നതെല്ലാം ഋഷി അവളോട് പറഞ്ഞപ്പോ കിച്ചുവിന്റെ കണ്ണു തള്ളി... ബെഡിൽ ഇരുന്നു... "നീ വിഷമിക്കണ്ടാ... ഞാൻ മാത്രമല്ലെ കണ്ടുള്ളു നിന്റെ കെട്ടിയോന് അല്ലെ... സാരമില്ല " "മിണ്ടിപ്പോകരുത്... ഇപ്പൊ മനസ്സിലായില്ലേ നിങ്ങോ കുടിക്കുമ്പോ എങ്ങനാ ആണെന്ന്... ഒരുകണക്കിന് പ്രവി അത് കൊണ്ട് വന്നത് നന്നായി... എനി നിങ്ങള് കുടിക്കുമ്പോ ഓർത്തോ.. നമ്മോ സ്ത്രീകൾ കുടിക്കുമ്പോ ഇത്രേം തരം താഴുമെങ്കിൽ നിങ്ങള് കുടിച്ചാൽ എങ്ങനാ ആണ് ഉണ്ടാവുക എന്ന്... എനി മേലാൽ ഇങ്ങനെ വല്ലതും കഴിക്കോ "

സമദനിപ്പിക്കാൻ പോയ ഋഷി അവള്ടെ സംസാരം കേട്ട് കിളിപോയി... ആണെന്നും അവസാനം അല്ലെന്നും തലയാട്ടി...അത് കണ്ട് പിറുപിറുത്തു സാരിയും കുത്തിപ്പിടിച്ചു കിച്ചു ബാത്‌റൂമിൽ കേറുന്നതും നോക്കി ഋഷി പ്രവിയെ പ്രാകി... ************ "കൃഷ്ണ പാൽ കുടിച്ചില്ലേ " കിച്ചണിൽ വന്ന് ഇന്നലെ മുറിയിൽ കൊണ്ട് പോയാ പാൽ കളയുമ്പോൾ ആണ് സ്നേഹ അതും ചോദിച്ചു വന്നത്.. "ഇല്ലാ കുടിക്കാൻ തോന്നിയില്ല... " സ്നേഹയുടെ മുഖത്ത് പല ഭാവങ്ങളും മിന്നിമറഞ്ഞു... "നീ എന്താ ഇവിടെ നില്കുമ്പോ.. പോയി രാവിലത്തെ ഭക്ഷണം ആകു.. "അമ്മ സ്നേഹയോട് പറഞ്ഞു.. അവള് നീങ്ങി ഞാനും അച്ചുവും കിച്ചൻ വൃത്തിയാക്കി... നേരത്തെ ചൂടിൽ പ്രവി അവള്ടെ വീട്ടിലേക്ക് പിണങ്ങി പോയി.... മൂന്ന് ഭടന്മാരും ഇരുന്ന് ഓഫീസ് കാര്യം ഡിസ്‌കസ് ചെയ്ത് അവസാനം മൊബൈലും പിടിച്ചു പബ്‌ജിൽ വന്നെത്തിയിട്ടുണ്ട്... ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ആണ് പ്രവി വന്ന് ഫുഡ്‌ കഴിക്കാൻ ഇരുന്നത് 5, 6 ഇഡലിയും സാമ്പാറും ഇട്ടു കഴിക്കാൻ തുടങ്ങി... അവള്ടെ തീറ്റ കണ്ടപ്പോൾ മനസ്സിലായി എന്തോ ഒപ്പിച്ചിട്ടുള്ള വരവാണ് എന്ന്... ഉദ്ദേശിച്ച പോലെ തന്നെ അവള്ടെ അമ്മ ചട്ടുകവും കൊണ്ട് വരുന്നുണ്ട്... "എന്താ ആന്റി രാവിലെ തന്നെ ആയുധവുമായിട്ട് "ഋഷി ആക്കിയ പോലെ പറഞ്ഞു അത് കേട്ട് എല്ലാവർക്കും ചിരി പൊട്ടിയെങ്കിലും മിണ്ടാതെ നിന്നു... "ഇത് പോലുള്ള സന്തതി ഉണ്ടായാൽ ആയുധം ഇല്ലാണ്ട് നടക്കാൻ കഴിയില്ല... ഏത് നേരത്താണോ ഈശ്വര ഇതിനെയൊക്കെ വളർത്താൻ തോന്നിയത് " പ്രവിയെ ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് എല്ലാവർക്കും മനസ്സിലായി എല്ലാവരും അവളിലേക്ക് നോക്കിയപ്പോൾ വീണ്ടും രണ്ട് ഇഡ്ഡലി പാത്രത്തിലേക്ക് ഇടുന്ന തിരക്കിൽ ആയിരുന്നു...

"എന്താ അതിനു മാത്രം പ്രശ്നം നീ ഇവിടെ ഇരിക്ക്... "അമ്മ "എന്റെ പൊന്ന് ചേച്ചി.. രാവിലെ പല്ലു തേക്കാതെയാ അവള് ഇങ്ങോട്ട് കേറി വന്നത്... കുറച്ചു കഴിഞ്ഞപ്പോൾ അത് പോലെ വീട്ടിലേക്ക് ചാടി തുള്ളി വന്ന് കുട്ടുന്റെ കാലിൽ ആഞ്ഞു ചവിട്ടി ചെക്കൻ വേദന കൊണ്ട് കരയുവാ .." "ആഹ്ഹ അവന് എന്റെ മേലേ മെക്കിട്ടു കേറിയിട്ടാണ് അല്ലാതെ വെറുതെ അല്ലാ "പ്രവി " നീ മിണ്ടർ... അതും പോട്ടെ... കഴിഞ്ഞ ആഴ്ച ഇവൾക്ക് കോഴ്സ് സെന്ററിൽ അഡ്മിഷൻ വാങ്ങി കൊടുത്തായിരുന്നു...ഇവള്ടെ ഡിഗ്രി മാർക്ക്‌ വെച്ചു കൊടുത്താൽ ഒരിക്കലും ജോബ് പോയിട്ട് എന്തിനു അടുക്കള പണി വരെ കൊടുക്കൂലാ... " "ദേ അമ്മേ വേണ്ടാത്തത് പറയരുത്... എനിക്ക് 70 % ഉണ്ട്... അത് അത്ര കൊറഞ്ഞ മാർക്ക്‌ ഒന്നുമല്ല " "കേട്ടില്ലേ 70 % പോലും... നീയും ആ ലതേടെ മോളും ഒരേ കോളേജിൽ അല്ലേടി... അവൾക് 90 മേലേ ഉണ്ട്... ആ പെണ്ണാണെൽ നല്ല പഠിപ്പും വിവരവും ... പരേന്ടസിനേം കൂട്ടി പോയാ ആ പെണ്ണിനെ ടീച്ചർ മാർ തലേൽ കേറ്റിയാ നടക്കുന്നെ... എന്നാൽ ഇവളൊ ടീചെര്മാര്ക്ക് ഉണ്ടാകും ഒരു ലോഡ് കംപ്ലയിന്റ്.. ഒരു ദിവസം മുഴുവൻ ഞാനും ഇവള്ടെ അച്ഛനും കൂടി സ്റ്റാഫ്‌റൂമിൽ നിന്ന നിൽ പായിരുന്നു... വിയർത്തു പോയി ഇവളെ കുറിച് കേട്ടപ്പോ " "ഓഹ് തുടങ്ങി.. മിക്കവാറും ആ ലത തള്ളേം മോളേം ഞാൻ വല്ല പാണ്ടി ലോറിയും കേറ്റി കൊല്ലും "പ്രവി പിറുപിറുത്തു.. "ആ അതിനു ഇപ്പൊ എന്താ കോഴ്സ് സെന്ററിൽ അഡ്മിഷൻ കിട്ടീലെ "കിച്ചു.. "അവരുടെ കയ്യും കാലും പിടിച്ചു പൈസയും അടച്ച് കിട്ടി... അവർ വിളിക്കേം ചെയ്തു നാളെ മുതൽ പോകാൻ... അവിടെ ചെന്ന് പാസ്സ് ആയാൽ ഏതേലും കമ്പനിയിൽ ജോലിക്ക് കയറാം...

പക്ഷെ ഇവളുണ്ടല്ലോ... ഇവള്ക്ക് അതിനു പറ്റില്ല പോലും... അവിടെ ചെന്നിരുന്നു ഉറക്കം വരും പോലും ഇവിടെ ഇരുന്ന് ടിക്‌റ്റോക് എടുത്ത് ലൈക്‌ വാരി കൂട്ടണം ... അതിന് ഞങ്ങൾക്ക് കയ്യൂലെങ്കിൽ കെട്ടിച് വിട്ടേക്ക് എന്ന്.. ഇത്രേം പൈസ കൊടുത്ത് അഡ്മിഷൻ വാങ്ങിയത് നല്ല ജോലി കിട്ടി സ്വയം ജീവിക്കാനുള്ള വരുമാനം ആയിക്കോട്ടെ വെച്ചിട്ടാണ്... എന്നിട്ടിപ്പോ അവൾക് വേണ്ട.. ടിക്‌റ്റോക് ചെയ്ത് ജീവിച്ച മതീന്ന്.. കൊല്ലണ്ടേ ഇവളെ " "അമ്മ ഒന്ന് നിർത്തുന്നുണ്ടോ... ഞാൻ പണിയെടുത്ത പൈസ വാങ്ങി എന്നേ കെട്ടുന്നോൻ എന്റെ പൈസ കൊണ്ട് അങ്ങനെയിപ്പോ ജീവിക്കണ്ടാ... ഒരു നല്ല ഹാൻഡ്‌സോം ചെക്കനെ കെട്ടി.. അവനു ഒരു ജോലിയും അവന് വീട്ടിൽ വന്നാൽ ടിക്കറ്റോക്കും എടുത്ത് അവന്റെ പിള്ളേരെയും നോക്കി വീട്ടിൽ തന്നെ ഇരിക്കാന് ആണ് എനിക്കിഷ്ടം.. എന്റെ ഇഷ്ടം എന്താണ് മാതാശ്രീ നിങ്ങള് മനസ്സിലാക്കാത്തത്... എനിക്ക് ഇപ്പൊ തോന്നുവാ എന്നേ തവിടു കൊടുത്ത് വാങ്ങിയതാണോ എന്ന്" "തവിടു കൊടുത്ത് വാങ്ങാൻ ആണേൽ നിന്നെ വാങ്ങുവോ... ഇതിനേക്കാൾ നല്ലതിനെ നോക്കിയല്ല വാങ്ങൂ " അതും കൂടി കേട്ടപ്പോൾ പ്രവി പ്ലേറ്റും കൊണ്ട് കിച്ചണിലേക്ക് കലിതുള്ളി പോയി.. അവള്ടെ അമ്മ ആണേൽ കലി തുള്ളി നിക്കുവാ... ഒരുവിധം അവളെ കൊണ്ട് ഞങ്ങൾ സമ്മതിപ്പിക്കാം എന്നും പറഞ്ഞു ആന്റിയെ സമാധാനമാക്കി വീട്ടിലേക്ക് അയച്ചു... ആൺപടകൾ എല്ലാം കമ്പനിയിൽ എന്തോ കാര്യം ഉണ്ട് എന്ന് പറഞ്ഞു പോയി... അമ്മയ്ക്കണേൽ ഇപ്പൊ തീരെ വയ്യ കല്യാണ തിരക്ക് കൊണ്ട് നടന്നത് കൊണ്ടാണെന്നു തോന്നുന്നു കാലൊക്കെ നീരുവെച്ചു... അതുകൊണ്ട് അമ്മ പോയി കിടന്നു...

"പ്രവി നീ വിചാരിക്കും പോലെ ഈ ടിക്‌റ്റോക് ഒക്കെ എടുത്ത് ജീവിക്കാൻ കയ്യൂല... ഒരു പെണ്ണിന് വിദ്യാഭ്യാസം വേണം... ഒരു മുട്ടുസൂചി വാങ്ങണേപോലും കയ്യ് നീട്ടേണ്ട അവസ്ഥ വരുത്തരുത്... എത്രയോ സ്ത്രീകൾക്ക് പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും നടക്കാതെ പോകുന്നു... നിന്റെ അച്ഛന് അമ്മ ഫുൾ സപ്പോർട്ട് ആണ്.. നീ പഠിച്ചു ഒരു ജോലി ആയി കാണാൻ അല്ലെ അവർ ഇത്രേം കഷ്ടപെടുന്നേ... നാളെ ഭർത്താവിന്റെ വീട്ടിൽ എന്തേലും പ്രശ്നം ഉണ്ടായാൽ സ്വന്തം കാലിൽ നിൽക്കാൻ നിനക്ക് ഒരു ജോലി അത്യാവിശ്യമാ അല്ലെങ്കിൽ അവരുടെ താളത്തിനു തുള്ളേണ്ടി വരും... ഞാൻ ഒരിക്കലും പറയില്ല.. നീ കഷ്ടപ്പെട്ട് നിന്റെ ഇഷ്ടങ്ങൾ ഒഴിവാക്കി പഠിക്കണം എന്ന്... പക്ഷെ നിന്റെ ഇഷ്ടങ്ങളിൽ ഒന്നായി നീ നിന്റെ പഠനവും കൊണ്ട് പോകണം... എല്ലാം വേണം പാട്ടും ഡാൻസും ടിക്ടോകും അതിന്റെ കൂടെ പഠിപ്പും കൊണ്ട് പോയാൽ ജീവിതത്തിൽ നല്ലതേ വരുള്ളൂ... ഞാൻ പറഞ്ഞത് മനസ്സിലായോ നിനക്ക് " ഒരു നീണ്ട ഉപദേശത്തിന് ശേഷം പ്രവി നാളെ മുതൽ പോകാം എന്ന് സമ്മതിച്ചു... "കൃഷ്ണയെ അമ്മ വിളിക്കുന്നുണ്ട്"സ്നേഹ "ആഹ് ഞാൻ ദേ വരുന്നു നിങ്ങള് ഇവിടെ " അച്ചുവിനേം പ്രവിയെം റൂമിൽ ഇരുത്തി ഞാനും സ്നേഹയും അമ്മയുടെ അടുത്തേക്ക് നീങ്ങി *********** ഇന്നലെ പാലിൽ ഉറക്ക് ഗുളിക ചേർത്തു തന്നപ്പോൾ എന്റെ ഭാഗ്യക്കേടിനു നിങ്ങള് അത് കുടിച്ചില്ല... പക്ഷെ ഇന്നലെ നീ എന്റെ ഋഷിയെ സ്വന്തമാക്കിയില്ല എന്ന് എനിക്ക് അറിയാം... പക്ഷെ നിങ്ങൾക് ദിവസങ്ങൾ നീണ്ടു കിടക്കുവാ... ഞാൻ എനിയും എന്റെ പണി തുടങ്ങാതെ ഇരുന്നാൽ ഋഷിയെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെടും...

അതിനു ഞാൻ സമ്മതിക്കില്ല... ഇത്രേം കാലം ഞാൻ കാത്തിരുന്നത് അവനെ നഷ്ടപ്പെടുന്നത് കാണാൻ അല്ലാ... അവനെ എനിക്ക് സ്വന്തമാക്കാൻ വേണ്ടിയാണ്... ഗൂഢമായ പുഞ്ചിരി നിറച്ചു പടിയിറങ്ങുന്ന കിച്ചുവിന്റെ സാരിയുടെ അറ്റത് അവള് ചവിട്ടി പിടിച്ചു... ബാലൻസ് കിട്ടാതെ പടിയിൽ നിന്നു ഉരുണ്ട് വീണ്... അവള് നിലത്തേക്ക് തലയടിച്ചു... ഒരു ചിരിയലെ അവള്ടെ കരച്ചിൽ ആസ്വദിച്ചു കണ്ടു...കിച്ചുവിനെ അലർച്ച കേട്ട് ഓടി വരുന്ന അച്ചുവേയും പ്രവിയെയും കണ്ട് കള്ള കണ്ണീരോടെ കിച്ചുവിനെ നിലത്തു നിന്നു താങ്ങി... ബോധം പോയി നെറ്റിയിൽ നിന്നു വീഴുന്ന ചോര പൊടികൾ. കണ്ട് രജിയുടെ കണ്ണു വിടർന്നു... ************ ആകെ മൊത്തം ഭാരം... പ്രയാസപ്പെട്ടു കണ്ണുകൾ തുറന്നു... താൻ എവിടെയാണ് എന്ന് അവള് ചുറ്റും നോക്കി... തന്റെ അടുത്തിരിക്കുന്ന റിഷിയിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു.. "വേണ്ടനെയുണ്ടോ "മൃദുവായി തലയിൽ തടവി ഋഷി അവളോട് ചോദിച്ചു.. കിച്ചു ഇല്ലെന്ന് തലയാട്ടി ... അപ്പോഴേക്കും അമ്മയും അച്ഛനും പടകളും അവിടെ ലാൻഡ് ആയി.. "എന്താ മോളേ സൂക്ഷിച്ചൊക്കെ പടിയിറങ്ങണ്ടേ...എന്തേലും തലക്ക് പറ്റീനെങ്കിൽ "അമ്മ ബെഡ്‌ഡിലിൽ നിന്ന് നിവർന്നു ഇരിക്കാൻ നിന്നതും ഋഷിയെട്ടൻ താങ്ങി പിടിച്ചു ചാരിയിരുത്തി... ആ കണ്ണിൽ നോക്കുമ്പോൾ എന്നോട് പലതും പറയുന്നുണ്ടായിരുന്നു... "എങ്ങനെയാ കിച്ചു വീണേ "പ്രവി "എനി ഒന്നുടെ വീണത് കാണിച് തരണോ "അജു അത് കേട്ടപ്പോൾ എല്ലാരും ഒന്ന് പുഞ്ചിരിച്ചു...

"സാരിയിൽ താനെ ചവിട്ടിയട്ടാണ് തോന്നുന്നു... സാരില്ല ഇപ്പൊ കൊഴപ്പമില്ല... " എല്ലാവരും ഒന്ന് മൂളി... "വാ മേലേ പോകാം "ഋഷി അവളെ താങ്ങി പിടിച്ചു എഴുനേൽപ്പിക്കാൻ നോക്കി "ആ പെണ്ണിന് വയ്യ... ഡോക്ടർ പറഞ്ഞത് തലക്ക് പരിക്കുണ്ട് എന്നാണ് കുറച്ചു റസ്റ്റ്‌ എടുക്കണം എന്ന്... അവള് രണ്ടു ദിവസം ഇവിടെ കിടക്കട്ടെ... മേലേ പോയാൽ ഞങ്ങൾക്ക് നോക്കാൻ പറ്റി എന്ന് വരില്ല "അമ്മ "ഞാൻ നോക്കിക്കോളാം... വാ എണീക്ക് കിച്ചു "ഋഷി വീണ്ടും അവളിലേക്ക് പിടിച്ചു "നീ അമ്മ പറയുന്ന കേൾക്ക് ഋഷി... നിനക്ക് ജോലിക്ക് പോകുമ്പോൾ അവൾക് ഒറ്റക്ക് മേലേ നിൽക്കാൻ കഴിയുമോ... രണ്ട് ദിവസം താഴെ ഇവിടെ കിടക്കട്ടെ "അച്ഛന് "അതേടാ അങ്കിൾ ആന്റി പറയുന്നതാ ശെരി "അജു എല്ലാവരും അവനോട് പറയുമ്പോൾ കിച്ചുവും അത് ശെരി വെച്ചു അവനെ നോക്കി...അപ്പോഴേക്കും അവന് എണീറ്റു പുറത്തേക്ക് നടന്നിരുന്നു.. കിച്ചുവിന് മനസ്സിലായി ഋഷിക്ക് അത് തീരെ പിടിച്ചില്ല എന്ന്... പക്ഷെ അവൾക്ക് അച്ഛനെയും അമ്മയെയും എതിർക്കാൻ കഴിഞ്ഞില്ല... "അല്ലേലും നല്ലത് പറഞ്ഞ അവനു തിരിയില്ല... മോള് റസ്റ്റ്‌ എടുക്ക് "അമ്മ അതും പറഞ്ഞു പോയി കൂടെ അച്ഛനും... തല വേദന ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു കണ്ണടഞ്ഞു പോവുകയാ... ദ്രുവ് വന്ന് നേരെ കിടത്തി.. കിടന്നോ എന്നും പറഞ്ഞു എല്ലാവരും ഇറങ്ങി... കുറെ കഴിഞ്ഞപ്പോ അച്ചുവും അജുവും ഇറങ്ങി....പ്രവി കുറച്ചുനേരം സംസാരിച്ചു കൂടെ ഉണ്ടായിരുന്നു രാത്രി ആയപ്പോൾ അവളും പോയി.....

"എന്നാലും കൃഷ്ണ താൻ ഇങ്ങനെ വീഴുമെന്ന് കരുതിയില്ല... ഞാൻ തന്നെ പിടിക്കാൻ വിട്ടു പോയി എന്നോട് ക്ഷമിക്കണം "സ്നേഹം മുറിയിൽ കയറി വന്ന് പറഞ്ഞു "സ്നേഹ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ മനുഷ്യർ ആയാൽ വീഴും..അതിനു താൻ എന്ത് പിഴച്ചു" "എന്നാലും ഞാൻ ശ്രേധിച്ചിരുന്നേൽ തനിക് ഒന്നും പറ്റില്ലായിരുന്നു " "സാരില്ലടോ നിനക്ക് അറിയില്ലല്ലോ ഞാൻ വീഴുമെന്ന്... പോട്ടെ.. എല്ലാരും ഫുഡ്‌ കഴിച്ചോ " " ആ ദേവ് സാറും മാടവും കഴിച്ചു... ഋഷി സർ വന്നില്ല... " റിഷിയേട്ടന് നല്ല ദേഷ്യം ഉണ്ട്... ഇങ്ങനൊരു തൊരപ്പൻ... നേരത്തെ പോയതിനു ശേഷം ഈ മുറിയിൽ കണ്ടിട്ടേ ഇല്ലാ... ഇങ്ങനെയൊക്കെ ദേഷ്യം പിടിക്കാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ.. "കൃഷ്ണ ഫുഡ്‌ ഇവിടെയുണ്ട് താൻ കഴിക്ക്... എനിക്ക് കിച്ചണിൽ കുറച്ചൂടെ പണിയുണ്ട് " "സ്നേഹേ... " "ഹ്മ്മ് എന്താ " " താൻ ഒന്ന് ഋഷിയെട്ടനോട് മുറിയിലേക്ക് വരാൻ പറയുമോ... " "അതിനു സർ മുറിയിൽ കേറാൻ പാടില്ല എന്ന് എന്നോട് പറഞ്ഞിരുന്നു "അവള് തല താഴ്ത്തി പറഞ്ഞു.. "അതൊന്നും കുഴപ്പമില്ല... ഞാൻ പറഞ്ഞിട്ടാണ് പറഞ്ഞ മതി.. പ്ലീസ് താൻ ഒന്ന് പറയ്യ് " അവള് ഒന്ന് മൂളി കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി... ************ അല്ലേലും എന്റെ അവസ്ഥ ആർക്കും അറിയണ്ടല്ലോ... അല്ലെങ്കിൽ 24 മണിക്കൂറും എന്നേ ചുറ്റിപറ്റി നിന്നവളാ കല്യാണം കഴിയുമ്പോ ഒന്ന് കാണണമെങ്കിൽ കണ്ണിൽ എന്ന ഒഴിച് കാത്ത് നിൽക്കണം... അതും പോരാഞ്ഞിട്ട് ഇപ്പൊ താഴെ മുറിയിലുള്ള താമസം... ഋഷിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... അതുകൊണ്ട് തന്നെ 50 പുഷ്അപ് എടുത്ത് ദേഷ്യം അടക്കി പിടിച്ചു... പുഷ്അപ് എടുത്ത് അവന് എണീറ്റതും അവന്റെ മേലേക്ക് വന്ന് വീണു... അവന് ഇരുകൈ കൊണ്ട് അവളെ താങ്ങി പിടിച്ചു.. പക്ഷെ ബാലൻസ് കിട്ടാതെ ഋഷിയും നിലത്തേക്ക് വീണു...

"ഈ കാലും വെച്ച് നീ വരണ്ടായിരുന്നു... ഒന്ന് വിളിച്ച പോരെ പെണ്ണെ "മുഖത്ത് വീണ മുടികളുടെ ചികഞ്ഞു മാറ്റി അവന് പറഞ്ഞു കഴിഞ്ഞതും സ്നേഹയുടെ മുഖം കണ്ട് അവന് അവളെ പിടിച്ചു തള്ളി... "നിന്നോട് ആര മുറിയിൽ കയറാൻ പറഞ്ഞത്... " "അത് പിന്നെ ഞാൻ സർ നു ഭക്ഷണം തരാൻ "അവള് പുഞ്ചിരിയോടെ പറഞ്ഞു.. "നിന്നൊടു ഞാൻ പറഞ്ഞോ എനിക്ക് ഫുഡ്‌ വേണമെന്ന്...ഇറങ്ങി പോടീ " "കൃഷ്ണ പറഞ്ഞിരുന്നു ഫുഡ്‌ തരാൻ... പിന്നെ അവള്ടെ അടുത്ത് ഒന്ന് പോകാമോ എന്നും " അവനെ അയക്കാൻ അവൾക്ക് ഇഷ്ടമല്ലെങ്കിലും അവനു തന്നോടുള്ള ദേഷ്യം കുറയുമല്ലോ എന്നോർത്തു അവള് പറഞ്ഞു നിർത്തി... സ്നേഹ വിചാരിച്ചത് പോലെ തന്നെ ഋഷി ദേഷ്യം കാണിച്ചില്ല... അവളോട് പ്ലേറ്റ് എടുത്തോ ഞാൻ കഴിച്ചോളാം എന്ന് പറഞ്ഞു തിരിയുമ്പോൾ അവനോട് ചേർന്ന് നിന്നു അവന് പോലും അറിയാതെ ഋഷിയെ മുട്ടി പ്ലേറ്റുകൾ എടുത്ത് നീങ്ങി... "പണ്ടും നീ ഇങ്ങനെയായിരുന്നു ഋഷി.. നിനക്കിഷ്ടമില്ലാത്തവരെ നീ അടുപ്പിക്ക പോലും ഇല്ലായിരുന്നു... എന്നെയും എത്രത്തോളം അകറ്റാൻ പറ്റുമോ അത്രയും നീ അകറ്റിയിരുന്നു.. പക്ഷെ നീ അകറ്റുന്നോരും ഞാൻ നിന്നിൽ ഒട്ടിപ്പിടിക്കുകയായിരുന്നു... നിന്നോട് ചേർന്ന് നിൽക്കുന്നവരെ എല്ലാരേയും തുടച്ചു മാറ്റിക്കൊണ്ട് ഞാൻ വീണ്ടും നിന്നിൽ അടുക്കാൻ ശ്രേമിക്കുകയായിരുന്നു... എന്നാൽ എന്നിലെ പരാജയം എന്നേ ഭ്രാന്ത് പിടിപ്പിച്ചത് കൃഷ്ണ നിന്റെ ജീവിതത്തിൽ വന്നപ്പോൾ ആണ്... അവളെയും വേരോടെ പറിച് കളയും ഞാൻ... എന്നിട്ട് ആർക്കും വിട്ട് കൊടുക്കാതെ നിന്നെയുമായിട്ട് ഞാൻ പറക്കും ഒരാൾക്കും അവകാശം പറഞ്ഞു വരാൻ കഴിയാത്തയടുത്ത് നിന്നേം കൊണ്ട് പോകും ഞാൻ "ഒന്നുടെ ഋഷിയെ നോക്കി അവള് പടിയിറങ്ങി... *********** "ഹ്മ്മ് എന്തിനാ കാണണം പറഞ്ഞെ "വാതിൽക്കൽ വന്ന് ഗൗരവത്തോടെ ഋഷി.. "ഓഹ് ഒന്ന് കാണാൻ പറ്റൂലെ... ഒന്ന് ഇങ്ങോട്ട് വരണമെങ്കിൽ ആനയിച് കൊണ്ട് വരണോ mr ഋഷി "

"ഹോ നീ എന്തിനാ എന്നേ കാണുന്നെ നിനക്ക് കാണാനും സംസാരിക്കാനും കൊറേ ആൾക്കാർ ഉണ്ടല്ലോ.. " "ഓഹോ.. ഞാൻ നിങ്ങള്ടെ ഭാര്യ അല്ലെ... ഇവിടെ വീണു കിടക്കുന്നു എന്നറിഞ്ഞിട്ടും.. എന്നേ ഒന്ന് കാണണം തോന്നീലെ " "നിനക്കറിയാം നീ എന്റെ ഭാര്യ ആണെന്ന്.. എന്നിട്ട് നീ എന്താ എന്നോട് ഇങ്ങനെ കാണിക്കുന്നേ നിനക്ക് എന്റെ കൂടെ മേലേ വന്നാൽ എന്താ... ഞാൻ നിന്നെ സൂക്ഷിച്ചു നോക്കില്ലേ... " "എന്റെ പൊന്ന് ഋഷിയെട്ടാ ഇങ് വാ ഇവിടെയിരിക്ക്... "കയ്യ് നീട്ടി ഋഷിയെ വിളിച്ചു അവന് ഗൗരവം വിടാതെ അവളുടെ അടുത്ത് വന്ന് ഇരുന്നു... "ഋഷിയെട്ടന്റെ അച്ഛനും അമ്മയും പറഞ്ഞിട്ടല്ലേ...അവർക്ക് നമ്മളോട് സ്നേഹം ഉള്ളോണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നേ.. അപ്പൊ അത് അനുസരിക്കാതിരിക്കാൻ പറ്റുമോ പറ " ഋഷിയുടെ മുഖത്ത് നോക്കി അവള് പറയുമ്പോ അവന്റെ മുഖം കുനിഞ്ഞു... "വാ നമ്മക്ക് ഫുഡ്‌ കഴിക്കാം... വിശന്നിട്ടു വയ്യ... " "നീ ഒന്നും കഴിച്ചില്ലേ " "എന്റെ കെട്ടിയോന് ചെർക്കൻ കഴിക്കാതെ ഇരിക്കുമ്പോ എനിക്കെങ്ങനെ കഴിക്കാൻ കഴിയും "ഋഷിയുടെ താടിയിൽ പിടിച്ചു പറയുമ്പോൾ അവന്റെ ഗൗരവം മാറി ചിരി സ്ഥാനം പിടിച്ചിരുന്നു... ടേബിളിൽ വെച്ചിരുന്ന പ്ലേറ്റ് എടുത്തു ചപ്പാത്തി നുള്ളിയെടുത്തു അവൾക് വായിൽ വെച്ചു കൊടുക്കുമ്പോൾ അത് വരെ ഉണ്ടായതെല്ലാം അവന് മറന്നു പോയിരുന്നു... പരസ്പരം ഊട്ടിയും സംസാരിച്ചും സമയം പോയത് അവർ അറിഞ്ഞില്ല.... അമ്മ വന്ന് ഇന്ന് എന്റെ കൂടെയാ കിടക്കുന്നെ എന്ന് പറഞ്ഞപ്പോൾ ഋഷിയെട്ടന്റെ മുഖം വീണ്ടും ഒരു കൊട്ടപോലെ നിറഞ്ഞിരുന്നു... അമ്മ ബാത്‌റൂമിൽ കയറി സമയം ബാൻഡേജ് വെച്ച് കെട്ടിയ നെറ്റിയിൽ സ്നേഹ ചുംബനം തന്നു മടിപിടിച്ചു മുറിയിലേക്ക് പോയി... ഋഷിയെട്ടന്റെ ഓരോ കുസൃതിയും വാശിയും തനിക് എത്രത്തോളം സന്തോഷം തരുന്നുണ്ട് എന്നവൾ ഓർത്തു...

പതിയെ അമ്മയെയും പുണർന്നു കിച്ചു മയക്കത്തിലേക്ക് വീണു... *********** ദിവസങ്ങൾ കടന്നു പോയി... പ്രവി കോഴ്സ് സെന്ററിൽ മടി പിടിച്ചു പോവ്വാൻ തുടങ്ങി... അച്ചുവും അജുവും ദ്രുവും ഋഷിയെട്ടനും കമ്പനിയിൽ പോകാനും തുടങ്ങി... എനിക്കാണേൽ റസ്റ്റ്‌ എടുത്ത് മടുത്തു.. ഇവിടുന്ന് തിരിയാൻ പോലും അമ്മ സമ്മതിക്കില്ല... സ്നേഹ ഋഷിയെട്ടന്റെ കാര്യങ്ങൾ നോക്കാൻ തുടങ്ങി... അത് പക്ഷെ റിഷിയേട്ടന് തീരെ ഇഷ്ടമില്ല...ഞാൻ കാരണമാ അവള് ചെയ്യുന്നേ എന്ന് പറയുമ്പോ ചാടി കേറി എന്നേ വഴക്ക് പറയാൻ വരും...അവസാനം നെറ്റിയിൽ ഉമ്മയും തന്നു പോകും... ഇടക്ക് തോന്നും ഇങ്ങേർക്ക് വട്ടാണോ എന്ന്.. ************ ഇന്നാണ് കല്യാണം കഴിഞ്ഞു എന്റെ വീട്ടിലേക്ക് പോകേണ്ട ചടങ്ങ് എല്ലാരും വരുന്നുണ്ട്.. കൂടെ പ്രവിയും കുട്ടുവും... ഇപ്പൊ തലയിൽ കേട്ട് ഒഴികേ ബാക്കി ഒന്നും കുഴപ്പമില്ല... ഋഷിയെട്ടൻ കമ്പനിയിൽ എന്തോ കാര്യം ചെയ്തു തീർക്കാൻ ഉണ്ട്... അത് കൊണ്ട് നേരെ അങ്ങോട്ട് വരും എന്ന് പറഞ്ഞു പോയി... ഞങ്ങളും എന്റെ വീട്ടിലേക്ക് തിരിച്ചു... അമ്മയെ കണ്ടപ്പോൾ സന്തോഷം കാരണം വാരി പുണർന്നു... കൂടെ അജുവും അവന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു... അച്ചു നേരെത്തെ വന്ന്.. അല്ല വരുത്തിച്ചു ഞാൻ... വീട്ടിലേക്ക് കയറുമ്പോൾ ആണ് മിഥുനും അവന്റെ ഫാമിലിയും വന്നത്... അത് കണ്ടപ്പോ പ്രവിക്കായിരുന്നു സന്തോഷം കൂടെ കൺഫ്യൂഷനും... അതുകൊണ്ട് അവള് അവനെ ചുറ്റിപറ്റി ആയിരുന്നു.. അവനും അവളിൽ കൂടുതൽ അടുക്കുന്നത് പോലെ... ഋഷിയെട്ടൻ കൂടി വന്നതോടെ ഞങ്ങള്ക്ക് അവനെ കുറിച് അറിയാൻ ആധിയായി.. ശ്രീനിഷ് അവന് തന്നെയാണെന്ന് ഞങ്ങൾ ഉറപ്പിച്ചു...അവസാനം അച്ഛന് അമ്മമാർ അവരുടെ പണിയിൽ മുഴുകിയപ്പോൾ ഞങ്ങൾ എല്ലാം കൂടി മിഥുനെ വട്ടമിട്ടു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story