കൃഷ്ണ: ഭാഗം 44

krishna

എഴുത്തുകാരി: Crazy Girl

രാധിക ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് 3 വർഷം തികയാറായി.....പക്ഷെ ചില ശാരീരിക പ്രശ്നം കരണം അവർക്ക് കുട്ടികളില്ലായിരുന്നു....അതുകൊണ്ട് ഇത്രയും കാലം ഹോസ്പിറ്റലിലും ജോലിസിനെയും ഒക്കെ മാറി മാറി കണ്ടു... എന്നാൽ ഇന്ന് അവർ വന്നത് സന്തോഷവാർത്തയുമായിട്ടായിരുന്നു... രാധികേച്ചി പ്രെഗ്നന്റ് ആണ്... അതിന്റെ സന്തോഷത്തിലാണ് അച്ഛനും അമ്മയും എല്ലാരും... അതുപോലെ നാളെയാണ് അവരുടെ വെഡിങ് അണിവേഴ്സറി എന്നും കൂടി അറിഞ്ഞു... ഇത് ഒരു ആഘോഷം ആകാമെന്ന് തന്നെ എല്ലാരും ഉറപ്പിച്ചു... അജുവും അവന്റെ അച്ഛനും അമ്മയും നേരത്തെ എത്തി... ദ്രുവും മിഥുനും അച്ഛനും അമ്മയും ഇപ്പൊ വന്നതേ ഉള്ളൂ... എന്തുണ്ടെലും അവർ ഇല്ലെങ്കിൽ ഋഷിയെട്ടന്റെ അച്ഛന് സമാധാനം ഉണ്ടാവില്ല.... അച്ചുവും പതിയെ വന്ന് അവൾക് സങ്കടം ഉണ്ടെങ്കിലും ഈ നല്ല ദിവസം അവള് മുഖത്ത് പുഞ്ചിരി വിരിച്ചു തന്നെ നടന്നു... അപ്പോഴാണ് വീട്ടിലേക്ക് വരുന്ന പ്രവിയെയും ആന്റിയെയും ആംഗിളിനെയും കണ്ടത് കൂട്ടുവും പ്രവിയോട് എന്തെക്കൊയോ പറഞ്ഞു വരുന്നുണ്ട്... അവള്ടെ മുഖം ഒരു കൊട്ടകണക്കെ കനം ഉണ്ടായിരുന്നു... എന്നാ അവള്ടെ അമ്മയുടെ മുഖം അതിനേക്കാൾ ഉണ്ടായിരുന്നു... കൂടുതൽ വഷളാക്കണ്ടാ വെച്ചു ഞങ്ങൾ ചോദിക്കാൻ നിന്നില്ലാ... അങ്ങനെ എല്ലാരും ഇന്ന് ഇവിടെ ഒത്തുകൂടാം എന്ന തീരുമാനവുമായി പോയി... ഋഷിയെട്ടനും ദ്രുവും അജുവും മിഥുനും കുട്ടുവും ഹാളിൽ വന്നിരുന്നു... പ്രവി നേരത്തെ അവിടെ സ്ഥാനം പിടിച്ചിരുന്നിരുന്നു... ഞാനും അച്ചുവും പ്രവിയുടെ അടുത്ത് പോയി.. അവള് കണ്ട ഭാവം കാട്ടിയില്ല... ഒന്നുടെ അടുത്ത് ഇരുന്ന് തോണ്ടി നോക്കി... അവള് നമുക്ക് നേരെ കണ്ണുരുട്ടിയപ്പോൾ മനസ്സിലായി ആള് നല്ല കലിപ്പിൽ ആണ്... "എന്താ പ്രവി കുട്ടിയെ ആകെ ഒരു കനം "അച്ചു അവളെ തോണ്ടി പറഞ്ഞു "ആരും മിണ്ടണ്ടാ പോ " "അത് ചേച്ചിയെ അമ്മേടെ കയ്യിന്ന് ഇവൾക്ക് നല്ല കിട്ടി "

കുട്ടു കയ്യിലുള്ള മിച്ചർ കഴിച്ചോണ്ട് പറഞ്ഞു... പ്രവി അവനെ നോക്കി കണ്ണുരുട്ടി... "എന്തിനു "കിച്ചു "ക്ലാസ്സ്‌ കട്ട്‌ ചെയ്തത് കറങ്ങാൻ പോയത് ആന്റി അറിഞ്ഞിട്ടുണ്ടാകും നല്ല പെട വെച്ചു കൊടുത്തിട്ടില്ലെങ്കിലേ അത്ഭുദം ഉള്ളൂ "ദ്രുവ് ആകാശം നോക്കി പറഞ്ഞു അത് കണ്ടു പ്രവിക്ക് ദേഷ്യം ഇരിച്ചുകേറി... പ്രവിക്ക് അതോടെ ഉറപ്പായി അവന് തന്നെയാ അമ്മയോട് പറഞ്ഞത് എന്ന് "അയിന് തനിക് നഷ്ടമൊന്നും ഇല്ലല്ലോ... എന്റെ അമ്മയല്ലേ എന്നേ അടിച്ചേ "അവള് കലിതുള്ളി ദ്രുവിനോട് പറഞ്ഞു... ദ്രുവ് പ്രവിയെ നോക്കി കണ്ണുരുട്ടുമ്പോൾ രണ്ടിന്റെയും കളി കണ്ട് ചിരി കടിച്ചു പിടിക്കുവായിരുന്നു... അപ്പോഴാണ് രാധിക ചേച്ചിടെ ഭർത്താവ് ശരൺ ഏട്ടനും സോഫയിൽ വന്ന് ഇരുന്നത്..... "അല്ലാ ഋഷി ഇങ്ങനെയൊക്കെ നടന്ന മതിയോ ഞങ്ങൾക്കും നോക്കണ്ടേ "ശരൺ ഏട്ടൻ അവന്റെ തോളിൽ തട്ടി പറഞ്ഞു "എന്ത് "ഋഷി പുരികം പൊക്കി ചോദിച്ചു "അല്ലാ നിങ്ങൾക്കും ഒരു കുട്ടി ഒക്കെ വേണ്ടേ എന്ന് "അത് പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരിലും ഒരു മൂളലും ചീറ്റലും ഒക്കെ ഉയർന്നു... ഇത് വരെ ദേഷ്യം പിടിച്ചിരുന്ന പ്രവി എന്നേ നോക്കി കളിയാക്കാൻ തുടങ്ങി... "അയ്യോ ഞങ്ങൾക്ക് ഇപ്പളെ വേണ്ടേ ആദ്യം എന്നേ മാമാന്ന് വിളിക്കാൻ ഒരാള് വരട്ടെ " "അതിനു നന്ദു ഉണ്ടല്ലോ "അജു "പിന്നെ ജനിച്ചിട്ട് ഇന്നേവരെ അവള് എന്നേ മാമ പോയിട്ട് ഏട്ടാന്ന് വരെ വിളിച്ചിട്ടില്ല...എനി എന്റെ പ്രതീക്ഷ ന്റെ രാധേച്ചിടെ വാവയെയാ"ഋഷി നെടുവീർപ്പിട്ടു പറഞ്ഞു "അതിനു മാമാന്ന് വിളിക്കാൻ അല്ലെ... നിനക്ക് അച്ചാന്ന് വിളിക്കാൻ ഒരാള് വേണ്ടെടാ "ശരാണേട്ടൻ ചോദിച്ചതും ഋഷിയെട്ടന്റെ നോട്ടം എന്നിലേക്ക് തങ്ങി നിന്നു....എന്തോ അത് വരെ ഇല്ലാത്താ വികാരം എന്നേ ആകെ മൂടി.... "ഹ്മ്മ് അതിനൊക്കെ സമയമില്ലേ അളിയാ "എന്നിൽ നിന്നു കണ്ണെടുത്തു പറഞ്ഞു... "അധികം വൈകിക്കണ്ട ഋഷി... ഇത്പോലെയാ ഞങ്ങളും പറഞ്ഞത്.....

പക്ഷെ ഒരുപാട് വൈകി പോയി കണ്ടില്ലേ.... എന്നാലും ഈശ്വരൻ ഞങ്ങളുടെ പ്രാർത്ഥന കേട്ടു " ശരണേട്ടൻ പറയുമ്പോളും ഋഷിയെട്ടന്റെ നോട്ടം എനിക്ക് നേരെ തങ്ങി നിന്നു.... ശെരിയാ ഇന്ന് വരെ ഒരു ഭാര്യ ഭർത്താ ബന്ധം ഞങ്ങൾ മനസ്സ് കൊണ്ട് മാത്രമേ തുടങ്ങിയുള്ളൂ... ശരാണേട്ടന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഞെട്ടിയത്.... എല്ലാരിലും നിന്നും എഴുനേറ്റു കിച്ചണിലേക്ക് നടന്നു.... കൂടെ അച്ചുവും പ്രവിയും കൂടി... അന്നത്തെ ദിവസം എല്ലാരും സന്തോഷത്തിൽ ആയിരുന്നു രാത്രി ഹാളിൽ എല്ലാരും വട്ടത്തിൽ ഇരുന്നു ഓരോന്ന് പറഞ്ഞും കളിച്ചും ഇരുന്നു.... അച്ചുവും അജുവും പരസ്പരം മിണ്ടുന്നില്ലെങ്കിലും അവരും ഹാപ്പി ആയിരുന്നു ഞങ്ങളുടെ മുന്നിൽ.... പ്രവി എന്റെ മടിയിൽ തലവെച്ചു കിടന്നു ഓരോന്ന് കെട്ടും പറഞ്ഞും ഇരുന്നു.... അച്ചു എന്റെ മറ്റേ സൈഡിലും... ഋഷിയെട്ടനും അജുവും ദ്രുവും മിഥുനും ഒരുമിച്ചു... അച്ഛന് അമ്മമാരെല്ലാം സോഫയിലും.... എല്ലാവരും സംസാരിക്കുന്നുന്ടെലും തനിക് നേരെ വീഴുന്ന ഋഷിയെട്ടന്റെ നോട്ടങ്ങൾ മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു... എന്നാൽ അച്ചുവും ഇതേ അവസ്ഥയിൽ ആയിരുന്നു അവളുടെ കണ്ണുകൾ അജുവിനെ നേരെ ആയിരുന്നു അവന് അതൊന്നും ബാധിക്കാതെ ദ്രുവിനോടും മിഥുനോടും വീര കഥ പറയുന്ന തിരക്കിൽ ആണ്... പ്രവി മടിയിൽ തലവെച്ചു കിടന്നു കൊണ്ട് അജു പറയുന്നത് കേട്ടിരിക്കുന്നു... "അങ്ങനെ അവര് ഒളിച്ചോടാൻ തീരുമാനിച്ചു... പക്ഷെ പെണ്ണിന്റെ തന്തയില്ലെ ഒരു പുലി ആയിരുന്നു.... മൂപര് നേരത്തെ അറിഞ്ഞിരുന്നു അന്ന് രാത്രി ഞാനും അവനും അവള്ടെ വീട്ടിൽ പ്ലാൻ പകരം പോയി അവളേം കൂട്ടി വീടിന്റെ ഗേറ്റ് വരെ എത്തിയതും ഒരു 7 അടി പൊക്കവും തടിച്ചു കൊഴുത്ത മസിൽ പിരുപ്പിച്ചു വരുന്ന 5, 6 ഗുണ്ട.. ഉഫ് അവരെ കണ്ടപ്പോൾ തന്നെ ഞങ്ങൾടെ കാറ്റ് പോയിരുന്നു... അവന് എന്റെ പുറകിൽ വന്ന് നിന്നു അവന്റെ പുറകിൽ ആ പെണ്ണും... അവസാനം രണ്ടും കല്പിച്ചു കണ്ണും പൂട്ടി ഞാൻ ഓരോന്നിനെയും അടിച്ചിട്ടു.... എല്ലാത്തിനേം പൊക്കി എറിഞ്ഞു... അത് കണ്ടാണ് ആ പെണ്ണിന്റെ അച്ഛന് വന്നത്...

അയാൾ എന്റെ കാലിൽ വീണു... അയ്യോ മോനെ ഞങ്ങളെ ഒന്നും ചെയ്യരുത്.. എന്റെ മോളേ ഞാൻ തന്നേക്കാവെ എന്ന്... അത് കണ്ടപ്പോ സന്തോഷം കൊണ്ട് അവളും അവനും എന്നേ ഒരുപാട് പൊക്കി പറഞ്ഞു ഇതൊക്കെ എന്ത് എന്ന രീതിയിൽ ഞാനും.... "അജുവിന്റെ കൂടെ ഡിഗ്രിക്ക് പഠിക്കുന്ന ചെക്കന്റെ പെണ്ണിനെ ഒളിച്ചോടാൻ സഹായിച്ച കഥ പറഞ്ഞതാണു... "എന്നിട്ട് അവർ ഇപ്പൊ ഹാപ്പി ആണൊ "പ്രവി ആകാംഷയോടെ ചോദിച്ചു "പിന്നെ അവർ ഇപ്പൊ ഇരട്ട പിള്ളേരുടെ സുഗായി ജീവിക്കുന്നു " "അല്ലാ മോന് എപ്പോ പഠിക്കുമ്പോൾ ആണെന്നാ പറഞ്ഞെ "ഋഷി "ഡിഗ്രിക്ക് " "അപ്പൊ ഋഷിയും നിന്റെ കൂടെ അല്ലെ ഡിഗ്രി പഠിച്ചേ "ദ്രുവ് "ആഹ്... ആഹ്ഹ്.. അപ്പൊ അവന് അച്ഛന്റെ കൂടെ ഇംഗ്ലണ്ടിൽ പോയ സമയം ആയിരുന്നു "അജു തപ്പി തപ്പി പറഞ്ഞു "ഓഹോ എന്നിട്ട് ഇതുവരെ നീ എന്നോട് പറഞ്ഞിട്ടില്ലല്ലോ ഇങ്ങനെ ഒരു കഥ "ഋഷി "അത് നിനക്കറിയാലോ എന്നേ പൊക്കി പറയുന്നത് എനിക്ക് ഇഷ്ടമല്ല എന്ന്... പിന്നെ ഞാനും അത് വെല്ല്യ കാര്യമായിട്ടു എടുത്തില്ല "അജു ഋഷി മൊബൈൽ എടുത്ത്... എന്തോ നോക്കിയ ശേഷം അവന് ഫോൺ എല്ലാവർക്കും നേരെ നീട്ടി പിടിച്ചു... അത് ഒരു പയ്യന്റെ pic ആയിരുന്നു... "ഡിഗ്രിക് പഠിക്കുമ്പോ തടി പോയിട്ട് ഒരു മീശ പോലും മുളക്കാത്ത ഇവനാ 5, 6 തടിമാടന്മാരെ അടിച്ചിട്ടത് " ഋഷിയെട്ടൻ പറഞ്ഞതും ആ ഫോട്ടോ എല്ലാരും വാങ്ങി നോക്കി അജുവിനെ നോക്കി ചിരിച്ചു... അവനെ കണ്ടാൽ മാമുക്കോയെടെ അത്രയേ ഉണ്ടായിരുന്നുള്ളു.... അവന്റെ തള്ള് കേട്ട് വിശ്വസിച്ച പ്രവി ആ ഫോട്ടോ കണ്ടു അവനെ പൊതിരെ തല്ലി... "ശ്ശെ എന്നാലും എന്ത് തള്ളാ അജുവേട്ടാ ഇങ്ങള് പറഞ്ഞത്... "പ്രവി തടിക്ക് കൈ വെച്ചു പറഞ്ഞു.. "തള്ളല്ലാടി എന്റെ സ്വപ്നം ആയിരുന്നു ഇങ്ങനെയൊക്കെ നടക്കണം എന്ന്...

ഹാ... പിന്നെ ഞാൻ അത് പറഞ്ഞു സന്തോഷിക്കുന്നു "എന്നവൻ ഇളിച്ചു കൊണ്ട് പറഞ്ഞപ്പോൾ എല്ലാവരും അയ്യേ എന്ന് പറഞ്ഞു കയ്യ് പൊക്കി... വാ പൊത്തി ചിരിക്കുന്ന അച്ചുവിനെ അജു കണ്ടതും അവൻ മുഖം തിരിച്ചു... അച്ചുവിന് അത് വല്ലാതെ ഫീൽ ആയി... ഞാൻ അവള്ടെ കയ്യ് പിടിച്ചു കണ്ണു ചിമ്മികാണിച്ചു... അച്ചു ഒന്ന് പുഞ്ചിരിച്ചു... അപ്പോഴാണ് ഋഷിയെട്ടൻ മൊബൈലും കൊണ്ട് എഴുന്നേറ്റത്... എല്ലാവരും സംസാരത്തിൽ തന്നെ ആയിരുന്നു... "പ്രവി ഇങ് വന്നേ "ഋഷിയെട്ടൻ അവളെ വിളിച്ചപ്പോൾ ഒരു മടിയോടെ അവള് മടിയിൽ നിന്നു എണീറ്റു... "ഇന്നാ നിനക്കാ കാൾ "ഋഷി അവള്ടെ കയ്യില് മൊബൈൽ കൊടുത്തു... "എനിക്കോ "പ്രവി "ആ നിനക്ക് "എന്നും പറഞ്ഞു അവന് നടന്നു വന്ന് കിച്ചുവിന്റെ അടുത്ത് വന്നിരുന്നു അവള്ടെ മടിയിൽ തലവെച്ചു... പ്രതീക്ഷിക്കാതെ വന്നിരുന്നപ്പോൾ കിച്ചു ഒന്ന് ഞെട്ടി... അവന് അവൾക് കണ്ണു ചിമ്മി കാണിച്ചു.. എല്ലാവരും ചളി പറയുന്ന തിരക്കിൽ ആയത് കൊണ്ട് ഞങ്ങളെ ആരും ശ്രെദ്ധിക്കുന്നില്ലായിരുന്നു... അപ്പോഴാണ് പൈസ തീർന്നത് പറയാൻ വിളിച്ച മൊബൈൽ ഫോൺ വെല്ല്യ കാര്യം പോലെ പ്രവി ചെവിയിൽ വെച്ചതും... "തങ്ങളുടെ ഡാറ്റാ പ്ലാൻ നാളെയും കൂടെ... എത്രയും പെട്ടെന്ന് റീചാർജ് ചെയ്യുക "എന്ന് കേട്ടതും അവള് കലിപ്പോടെ അങ്ങോട്ട് വന്ന്... തന്റെ സ്ഥലത്ത് വന്നിരുന്നു കിച്ചുവിന്റെ മടിയിൽ കിടക്കുന്നത് കണ്ടതും അവൾക് ദേഷ്യം വന്ന്... ഋഷി കൊഞ്ഞനം കുത്തി... ആ ദേഷ്യത്തിൽ പ്രവി അവിടെ ദേഷ്യത്തോടെ നിലത്ത് ആഞ്ഞു ചവിട്ടി "മമ്മാ " ദ്രുവിന്റെ കാറൽ കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി അപ്പോഴാണ് അവൻ കയ്യ് കുടയുന്നത് കണ്ടത്... ഋഷിക്ക് പെട്ടെന്ന് കാര്യം കത്തി അവന് വാ പൊത്തി ചിരിച്ചു....ദേഷ്യത്തിൽ ആഞ്ഞു ചവിട്ടിയത് ദ്രുവിന്റെ കയ്യില് ആയിരുന്നു... പ്രവി അവനെ നോക്കി ഇളിച്ചു... ദ്രുവ് അവളെ നോക്കി കണ്ണുരുട്ടി....

എല്ലാരും സംസാരത്തിലേക്ക് തിരിച്ചു വന്ന് വീണ്ടും പലതും പറയാൻ തുടങ്ങി... കുട്ടു ഉറങ്ങിയത് കരണം ആന്റിയും ആംഗിളും അവനെയും എടുത്ത് വീട്ടിലേക്ക് പോയി... പ്രവി ഞങ്ങൾടെ കൂടെ നിൽക്കാം എന്നു പറഞ്ഞു... പതിയെ എല്ലാരുടെയും അച്ഛനും അമ്മയും ഉറക്ക് വന്നു എണീറ്റു... എന്നാൽ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു... മിഥു അവന്റെ എക്സ് ലോവറേ പറ്റി പറയുകയായിരുന്നു.. പ്രവി അവനെ തന്നെ നോക്കിയിരിക്കുന്നു.... പ്രവി മാത്രമല്ല കിച്ചുവും അച്ചുവും എല്ലാം... തന്റെ കൈകളിൽ പിടി മുറുകുന്നത് കണ്ടാണ് കിച്ചു റിഷിയിലേക്ക് നോക്കിയത് .. അവന് തന്നിലേക്ക് തന്നെ നോക്കി നില്കുവാണെന്ന് കണ്ടപ്പോൾ കിച്ചുവിനെ ആകെ വല്ലായ്മ തോന്നി... ഋഷി അവളുടെ കയ്കൾ എടുത്തു മുടിയിൽ വെച്ചു.. കണ്ണുകൊണ്ട് പ്ലീസ് എന്നു പറഞ്ഞു... ഒരു ചിരിയോടെ അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു... പരസ്പരം കണ്ണുകൾ കോർത്തു ഇരുന്നു അവർ സംസാരിക്കുന്നതും സമയം പോകുന്നതും ഒന്നും അവർ അറിഞ്ഞില്ല.... മിധുവിന്റെ സംസാരം കേൾക്കുകയായിരുന്നു അച്ചു...എപ്പോഴോ അജുവിന്റെ കണ്ണുകൾ അവൾക് നേരെ തിരിഞ്ഞു... അവളുടെ നിഷ്കളങ്കമായ മുഖം അവനിൽ വേദനയും പ്രണയവും തോന്നിച്ചു... പിൻവലിക്കാൻ ആകാത്ത വിധം അവളിൽ തറച്ചു നിന്നു.... എപ്പോഴോ അച്ചുവും അജുവിലേക്ക് തിരിഞ്ഞപ്പോൾ രണ്ടു പേരും കണ്ണുകളും കൂട്ടിമുട്ടി.. പരസ്പരം മാറ്റാൻ ആകാതെ... അജു കഷ്ടിച്ച് അവളിൽ നിന്നു കണ്ണുകൾ പിൻവലിച്ചു.... തന്റെ തോളിലേക്ക് ചെയുന്നത് അറിഞ്ഞാണ് ദ്രുവ് തിരിഞ്ഞത്...പാതിയടഞ്ഞ കണ്ണുകളുമായി തന്റെ കയ്യില് തല വെച്ചിരിക്കുന്ന പ്രവിയെ കണ്ടപ്പോൾ അവന് കയ്യ് വലിക്കാൻ നിന്നതും അവളുടെ കൂമ്പിയടഞ്ഞ കണ്ണുകൾ കണ്ട് അവനു കയ്യ് വലിക്കാൻ തോന്നിയില്ലാ.... പതിയെ ഉറക്കത്തിലേക്ക് വീണു പ്രവി അവന്റെ മടിയിലേക്ക് തല വെച്ചതും ഒരുമിച്ചായിരുന്നു...

ആരേലും തന്നെ ശ്രെദ്ധിക്കുന്നുണ്ടോ എന്ന് അവന് ചുറ്റും കണ്ണോടിച്ചു... എല്ലാരും അവരുടെതെയാ രീതിയിൽ ആണ് എന്ന് കണ്ടതും അവന് പ്രവിയിലേക് നോക്കി... മുഖത്ത് വീഴുന്ന അവളുടെ മുടികളുടെ കൈകൊണ്ട് ചെവിയിൽ ഒതുക്കി വെച്ചു......പെട്ടെന്ന് മിഥുന്റെ ആവി വിടുന്ന ശബ്ദം കേട്ടതും എല്ലാരും ഒരുപോലെ ഞെട്ടി... മതി മതി എനി ഉറങ്ങാം എന്ന് പറഞ്ഞു ഋഷി എണീറ്റു... കൂടെ അജുവും അങ്ങനെ എല്ലാരും എഴുന്നേറ്റപ്പോൾ ആണ് ദ്രുവിന്റെ മടിയിൽ കിടക്കുന്ന പ്രവിയെ കണ്ടത്... ദ്രുവിന്റെ വിളറി വെളുത്ത മുഖം കണ്ടപ്പോൾ എല്ലാർക്കും ചിരി പൊട്ടി... ഋഷിയും അജുവും കാണാത്ത പോലെ നടന്നു... മിഥുൻ അവളെ എടുക്കാൻ പോകുന്നു കണ്ട അജു തന്ത്രപൂർവം അവനെ വിളിച്ചു അവസാനം സഹികെട്ടു ദ്രുവ് അവളെ കോരിയെടുത്തു... "കിച്ചു " സ്നേഹയുടെ വിളിയാണ് പടികൾ കയറാൻ നിന്ന കിച്ചുവെ നിർത്തിച്ചത്.. "എന്താടോ... " "അത് എന്റെ മുറിയാണ് അർജുൻ സർ ന്റെ അച്ഛനും അമ്മയും കിടന്നേക്കുന്നെ... ഞാൻ എവിടെയാ ഇന്ന് " ശെരിയാണല്ലോ... മിഥുനും ദ്രുവും അജുവും ഗസ്റ്റ് റൂമിൽ കിടന്നാൽ.. പെണ്പടകൾ എവിടെ കിടക്കും.... ഹാ ഋഷിയെട്ടനെ തള്ളി പുറത്താക്കാം... മുറിയിലേക്ക് പോകാൻ പടികൾ കയറാൻ നിൽക്കുന്ന ഋഷിയെട്ടനോട് കാര്യം പറഞ്ഞപ്പോ മൂപ്പരുടെ മുഖം ചുളിഞ്ഞു അത് കണ്ട് ചിരി കടിച്ചു പിടിച്ചു... "എന്നേ എന്റെ മുറിയിൽ നിന്ന് പുറത്താക്കാൻ നോക്കുവാനല്ലേ ഞാൻ പോവൂലാ" "ദേ കളിക്കല്ലേ ഋഷിയെട്ടാ... ഇന്ന് ഒരു ദിവസം അല്ലെ... "എന്ന് താണു പറഞ്ഞപ്പോൾ മൂപര് ok ആയി ഋഷിയെട്ടൻ സ്നേഹ അടുത്തുള്ളത് അറിയാത്ത പോലെ തന്റെ അരയിലൂടെ ചേർത്തു നിർത്തി കവിളിൽ ഉമ്മ വെച്ചു...

പെട്ടെന്നുള്ള പ്രവർത്തി എന്നേ ഞെട്ടിച്ചു... കണ്ണിറുക്കി കൊണ്ട് ഋഷിയെട്ടനും ഗസ്റ്റ് റൂമിലേക്ക് നടന്നു... തന്നെ നോക്കി നിൽക്കുന്ന സ്നേഹയുടെ മുഖത്ത് വളിച്ച ചിരി കൊടുത്തു നടക്കാൻ തുടങ്ങി... അപ്പോഴാണ് പ്രവിയെ കിടത്താൻ റൂം നോക്കുന്ന ദ്രുവിനെ കണ്ടത്... അവനോട്‌ എന്റെ മുറിയിൽ കിടത്തിക്കോ എന്നും പറഞ്ഞു നടന്നു.... ഡ്രെസ്സിൽ ദേഷ്യം കരണം പിടി മുറുകി സ്നേഹയും നടന്നു... അവളുടെ രക്തം തിളച്ചു... ഒരു നിമിഷം കിച്ചുവിനെ എന്തും ചെയ്യും എന്ന മട്ടിലായിരുന്നു അവള്ടെ അവസ്ഥ... റാം പറഞ്ഞത് ഓർത്തപ്പോൾ അവള് കണ്ണുകൾ ഇറുക്കി അടച്ച് കിച്ചുവിന്റെ കൂടെ മുറിയിലേക്ക് നടന്നു... പിറ്റേന്ന് എല്ലാവരും വീട് ഒരുക്കുന്ന തിരക്കിൽ ആയിരുന്നു... എല്ലാം സന്തോഷം കൊണ്ട് നിറഞ്ഞു എന്നാൽ അച്ചുവും അജുവും ഞങ്ങളിൽ ഒരു നോവ്‌ ആയി... അജുവിനോട് സംസാരിക്കാൻ പോകുന്ന അച്ചുവിനെ മനപ്പൂർവം അവന് കണ്ടില്ലെന്ന് നടിച്ചു... എന്നാൽ അച്ചു അവനെ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു... പ്രവിയും മിഥുനും ഒരുമിച്ചു തന്നെ എല്ലാത്തിനും ഓടി നടന്നു... ദ്രുവും ഋഷിയെട്ടനും കിച്ചുവിനൊപ്പം കൂടി... ഒറ്റക്ക് നിക്കുന്ന അജുവിനെ കണ്ടതും ചുണ്ടിൽ ചിരി നിറച്ചു അച്ചു അവന്റെ മുന്നിൽ ചെന്ന് നിന്നു... അവന് അവളെ കണ്ടതും പോകാനായി തിരിഞ്ഞു എന്നാൽ പ്രദീക്ഷിക്കാതെ അച്ചു അവന്റെ കയ്യില് പിടിച്ചു ചുമരിൽ തട്ടി നിർത്തി... "എന്താ എന്താടാ നിന്റെ ഉദ്ദേശം... ബോസ് ആണെന്നുള്ള അഹങ്കാരം ആണൊ... എന്നാലേ ഈ അശ്വതിയോടു വേണ്ട....ഞാനെ ആള് പെശകാ... ലുക്ക്‌ ഉണ്ടെന്നേ ഉള്ളൂ വെറും കൂതറയാ " അവള്ടെ മറ്റും ഭാവവും കണ്ടതും അജു ഒന്ന് ഞെട്ടി... "എന്താടാ മിണ്ടാതെ നില്കുന്നെ... എന്തേലും പറയുന്നില്ലേ... എന്റെ അച്ഛനെ കളിയാകുന്നില്ലേ... പറ മോനെ "എന്നും പറഞ്ഞു അജുവിന്റെ മുഖത്തോടെ വിരലോടിച്ചു... അതുകണ്ടാണ് കിച്ചുവും ദ്രുവും ഋഷിയും എത്തിയത് അവർ ഒരു തൂണിൽ മറഞ്ഞു നിന്നു... അജുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് കാത്തിരിക്കാം 😉............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story