കൃഷ്ണ: ഭാഗം 45

krishna

എഴുത്തുകാരി: Crazy Girl

"നീ എനി എന്റെ മുന്നിൽ നിന്നു രക്ഷപെടാം എന്ന് കരുതണ്ടാ അജു...നിന്നെ ഞാൻ വിടത്തില്ലാ...നീ എന്തോ വിചാരിച്ചു നീ എന്നേ അടിച്ചെന്ന് കരുതി ഞാൻ പേടിച്ചു എന്നോ... നിനക്കുള്ള പണി ഞാൻ തരും മോനെ " അജുവിലേക്ക് നോക്കി അച്ചു അത്രയും പറഞ്ഞിട്ടും അവന് അതൊന്നും കണ്ടത് പോലെ ഭവിക്കാതെ എങ്ങോട്ടോ നോക്കി നിന്നു.... "ഇങ്ങോട്ട് നോക്കെടാ.... അവിടെ നിന്റെ ഓള് പെറ്റു കിടക്കുന്നുണ്ടോ... എന്റെ അച്ഛനോട് നിന്നെ കുറിച് ഞാൻ പറഞ്ഞാൽ ഉണ്ടല്ലോ നിന്നെ പീസ് പീസ് ആകും കേട്ടോടാ... ചളിയാ "ദേഷ്യം വരുത്തി അവൾ പറഞ്ഞതും അജു അച്ചുവിലേക്ക് നോക്കി അവളുടെ അരയിൽ പിടിത്തമിട്ടു... അവനിൽ നിന്നു പ്രതീക്ഷിക്കാതെ പിടിച്ചത് കൊണ്ട് തന്നെ അവളൊന്നു ഞെട്ടി... പതിയെ ചുമരിൽ നിന്നു കയ്യെടുത്തു... ശരവേഗം അജു അവളെ തിരിച്ചു ചുമരിൽ തട്ടി നിർത്തി.... ഇത്രയും നേരം അവനോട്‌ സംസാരിക്കുമ്പോൾ ഉണ്ടായാ ദൈര്യം എല്ലാം ചോർന്നു പോകുന്നത് പോലെ അച്ചു അറിഞ്ഞു... അവളുടെ വിറയാർന്ന ചുണ്ടുകളിലേക്ക് നോക്കുന്ന അജുവിനെ കണ്ടത്... അവളുടെ ശരീരമാകെ ഒന്നങ്ങാൻ പോലും പറ്റാതെ തറച്ചു നിന്നു.... പെട്ടെന്ന് അജുവിന്റെ മാറ്റം കണ്ടതും കിച്ചു വാ കയ്യ് വെച്ചു പൊത്തി... ദ്രുവു ആകാംഷയോടെ അവനെ നോക്കി നിന്നു..... ഋഷി കിച്ചുവിനോട് ചേർന്ന് നിന്നു... അവന്റെ നിശ്വാസം കഴുത്തിൽ തട്ടിയതറിഞ്ഞു കിച്ചു ഋഷിയെ പാളി നോക്കി... ഋഷി അവൾക് കണ്ണിറുക്കി കാണിക്കുന്നത് കണ്ട് അവള് അവനെ തുറുക്കനെ നോക്കി പേടിപ്പിച്ചു... ഋഷി പതിയെ അവളിൽ നിന്ന് അകലം പാലിച്ചു അജുവിലേക്ക് ദൃഷ്ടി പായിച്ചു... കിച്ചുവും അങ്ങോട്ടേക്ക് നോക്കി... അജു അച്ചുവിൽ നിന്നു കണ്ണെടുക്കാതെ നോക്കി നിന്നു... അച്ചുവിന്റെ മുഖം തനിയെ കുനിഞ്ഞു... അജു ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടിയിൽ തൊട്ടു മുഖം പൊക്കി ആ കണ്ണുകളിലേക്ക് നോക്കി...

ചുണ്ടിൽ പുച്ഛച്ചിരി കലർന്നൊരു ചിരി അവൾക്ക് സമ്മാനിച്ചു.... "നിന്നെ ഞാൻ ശല്യപെടുത്തില്ല അശ്വതി ഇപ്പൊ നീ എന്നേ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതായാണ് അതും പറഞ്ഞു കൊണ്ട് അവളിൽ നിന്നു പിടി വിട്ടു... പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് അവളെ നോക്കി.... തന്നിലേക്ക് ഉറ്റുനോക്കുന്ന അശ്വതിയെ ചുണ്ടിൽ മന്തസിച്ചു അവളോട് പറഞ്ഞു... നീ പറഞ്ഞത് ശെരിയാ എനിക്ക് നിന്നെക്കാൾ നല്ലത് വരും... നിന്നെ എന്റെ ജീവിതത്തിൽ കയ്യ് പിടിച്ചു കയറ്റി വീട്ടുകാരുടെ നാട്ടുകാരുടെ കുറ്റം പറച്ചിൽ എന്നേ നിന്നിൽ നിന്നു അടർത്തും.. പതിയെ എന്റെ ഉപയോഗം കഴിഞ്ഞാൽ നിന്നെ ഞാൻ കളയുകയും ചെയ്യും... കാരണം നീ വേശ്യയുടെ മോള് ആണല്ലോ... അത് കൊണ്ട് നിന്നെ എന്ത് ചെയ്താലും അത് നിന്റെ തെറ്റായിട്ടേ നാട്ടുകാർ കാണു... അവസാനം നീ സങ്കടം സഹിക്കാതെ വല്ല പുഴയിലോ കയറിലോ ഞരമ്പ് മുറിച്ചോ ജീവിതം അവസാനിപ്പിക്കും... എനിക്ക് പിന്നെ ഫ്രീയാ... പുതിയ തറവാടിയായ പെണ്ണിനെ കെട്ടാം...നീ എത്രപെട്ടന്നാ എന്നേ കുറിച്ച് പറഞ്ഞത്... അതിനർത്ഥം നിനക്ക് എന്നേ നന്നായി അറിയാം എന്നെല്ലേ... അല്ലെ അശ്വതി... " "അജു ഞാൻ... നിന്നെ ബുദ്ധിമുട്ടിക്കാൻ "അജുവിന്റെ സംസാരം കേട്ടതും അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു....അവൾക് വാക്കുകൾക്ക് വേണ്ടി പരതി.. "സ്റ്റോപ്പ്‌ ഇറ്റ് അശ്വതി "കൈകൾ ഉയർത്തി അവളോട് പറഞ്ഞു അച്ചു ഒന്ന് ഞെട്ടി... "എനി എന്റെ പുറകെ നീ വരണ്ടാ...ഞാനും വരില്ലാ... എന്നേ ഒരു ചീപ്പ്‌ ആയിട്ട് കാണുന്ന ആരെയും എനിക്ക് വേണ്ടാ...പിന്നെ ഒരു ബോസ് ആണ്... പിണക്കണ്ടാ കൂട്ട് കൂടാം എന്ന് വിചാരിച്ചാണ് നീ എന്റെ പുറകെ കൂടുന്നുണ്ടെങ്കിൽ അതിന്റെ ആവിശ്യം ഇല്ലാ...

ഈ പ്രോഗ്രാം ഒന്ന് കഴിഞ്ഞോട്ടെ... ഋഷിയുടെ പിഎ ആയി നിന്നെയും ഋഷിയുടെ പിഎ ശ്രേയയെ എന്റേത് ആക്കാനും ഞാൻ ശ്രേമിക്കുന്നുണ്ട്... സൊ യൂ ഡോണ്ട് വറി "അജുവിന്റെ മുഖത്തെ പുച്ഛം കലർന്ന ചിരിയും അവന്റെ സംസാരവും എല്ലാം കേട്ടപ്പോൾ അച്ചുവിന് മനസ്സിലായി അജു തന്നെ എത്രമാത്രം വെറുത്തെന്ന്... അവള് ഇരുകൈയ് കൊണ്ട് മുഖം പൊത്തി വിങ്ങി... തന്റെ തോളിൽ ആരുടെയോ കരസ്പർശം അറിഞ്ഞു അച്ചു പ്രതീക്ഷയോടെ കൈകൾ മാറ്റി നോക്കി... കിച്ചുവിനെ മുന്നിൽ കണ്ടതും അവള് ചുറ്റും കണ്ണോടിച്ചു... കിച്ചുവിന്റെ പുറകിൽ ആയി നിൽക്കുന്ന ഋഷിയെയും ദ്രുവിനെയും മാത്രമേ അവള് കണ്ടുള്ളു... കിച്ചുവിലേക്ക് നോക്കിയതും "അവന് പോയി "അച്ചു തിരയുന്നത് ആരെയാണ് എന്നറിഞ്ഞുകൊണ്ട് കിച്ചു പറഞ്ഞു... അച്ചു കിച്ചുവിനെ വാരി പുണർന്നു...പതിയെ അടർന്നു മാറി മുഖം അമർത്തി തുടച്ചു ചുണ്ടിൽ ചെറുപുഞ്ചിരി ഫിറ്റ്‌ ചെയ്ത് അവള് നടന്നു... അച്ചുവിന്റെ നടത്തം ഒരു വേദനയോടെ അവർ നോക്കി നിന്നു..... ************ 'ചില്ലുറാന്തൽ വിളക്കേ... ചിരി നീ പൊഴിക്കേ.. ഇടനെഞ്ചിൻ മണിചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ... കിന്നരിക്കാനടുക്കേ....ഉലയും പതുക്കെ..... പുതുവെള്ളിക്കൊലുസ്സിട്ടെന്റെ മനസ്സിലെത്തുമുശസ്സേ.... തെന്നൽ... ചിലമ്പുമായെന്നേ തൊടുന്നുവോ... (കലി മൂവി :ചില്ലുറാന്തൽ സോങ് )" "ഏയ് താനെന്തു കാണിക്കുവാ "പ്രവി "നീ കാണുന്നില്ലേ ലൈറ്റ് ഫിറ്റ്‌ ചെയ്യുകയാ... "ദ്രുവ് "എന്താ ബ്രോ... അവള്ടെ മൊബൈൽ ഇപ്പൊ വീണേനെ "മിഥുൻ "നിന്നോട് ഇവിടെ അറേഞ്ച് ചെയ്യാൻ പറഞ്ഞിട്ട് നീ ചെയ്തോ "ദ്രുവ് കടുപ്പിച്ചു ചോദിച്ചു.. "ഇല്ലാ "മിഥുൻ തല കുനിച്ചു.. "എന്നാ പോയി ചെയ്യ് " ദ്രുവ് പറഞ്ഞതും മിഥുൻ പ്രവിയെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു... പ്രവിക്ക് അവള്ടെ ടിക്ടോക് എടുത്തത് ദ്രുവ് കൊളമാക്കിയതിന്റെ ദേഷ്യത്തിൽ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി മിഥുന്റെ പുറകെ നടക്കാൻ ഒരുങ്ങി...

"നീ എവിടെ പോകുവാ "ദ്രുവ് "ഞാൻ എവിടെ പോയാലും തനിക്കെന്താ... "പ്രവി.. "എന്ത് പറഞ്ഞാലും തർക്കുത്തരം... പറയാൻ മറക്കരുത്... നിന്നെ ഒക്കെ പോറ്റുന്നതെ വേസ്റ്റ് ആണ് "ദ്രുവ് "താനല്ലല്ലോ എന്നേ പോറ്റുന്നേ...അതോണ്ട് എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും "പ്രവി.. പെട്ടെന്നാണ് അവള്ടെ ചെവിയിൽ ആരോ പിടിച്ചു തിരിച്ചത്... അവള് അലറി കൊണ്ട് അവരെ നോക്കി അമ്മയുടെ കലി നിറഞ്ഞ മുഖം കണ്ട് അവളൊന്നു ഞെട്ടി... "അമ്മ വിടമ്മാ... വേദനിക്കുന്നമ്മാ... പ്ലീസ്‌ "പ്രവിയുടെ അമ്മയുടെ കയ്യ് വീടുവെക്കാൻ നോക്കി "ഹ്മ്മ് നിന്റെ മൂത്തത് അല്ലെ ഇവന്.. അവനോട് റെസ്‌പെക്ട് ചെയ്ത് സംസാരിക്കാൻ അറിയില്ലേ... നിനക്ക് ഇഷ്ടമുള്ളത് ചെയ്യും പോലും... ദ്രുവ് ഇവളെന്ത് കുരുത്തക്കേട് കളിച്ചാലും നല്ല പെട വെച്ചു കൊടുത്തോ ആരും ചോദിക്കാൻ വരില്ലാ " "അമ്മാ.... "അമ്മയുടെ വർത്താനം കേട്ട് അവളുടെ അമ്മയെ ഞെട്ടിച്ചു വിളിച്ചു... "നിന്നെ നന്നാക്കാൻ കയ്യോ എന്ന് നോക്കട്ടെ... മോനെ ഇവളെ ഒന്ന് സൂക്ഷിക്കണം കേട്ടോ " "ആന്റി പേടിക്കണ്ട... ഇവള് നോക്കേണ്ട കാര്യം ഞാൻ ഏറ്റു...." "ഡീ മോന് പറഞ്ഞതും കേട്ടു നിന്നോളണം അല്ലേൽ വീട്ടിൽ നിന്നു പച്ചവെള്ളം തരില്ലാ കേട്ടല്ലോ " അതും പറഞ്ഞു അമ്മ പോയി... പ്രവി ചെവിയിൽ വേദന കൊണ്ട് തടവികൊണ്ടു ദ്രുവിനെ നോക്കി പേടിപ്പിച്ചു... അവന് കയ്യ് കെട്ടി അവള് നോക്കി പുച്ഛത്തിൽ ചിരിച്ചു... പ്രവി അവനു നേരെ വന്ന് നിന്നു കയ്യ് ചൂണ്ടി... "എന്റമ്മ പറഞ്ഞു എന്ന് കരുതി നിന്റെ അടിമ ആകും എന്നൊന്നും നീ കരുതണ്ടാ...

കള്ള കടുവേ "അവനെ നോക്കി അവള് പിന്നിലേക്ക് നടക്കാം ഒരുങ്ങിയതും ദ്രുവ് പ്രവിയുടെ കൈകളിൽ പിടിത്തമിട്ടു... പെട്ടെന്നുള്ള വലിയിൽ പ്രവി ദ്രുവിന്റെ നെഞ്ചത്തേക്ക് വീണു... ദ്രുവിന്റെ കൈ പ്രവിയുടെ കയ്യും കൂട്ടി വെച്ചു പുറകിലേക്ക് കെട്ടി... ദ്രുവിന്റെ മസിൽ മുട്ടി നിന്നതും പ്രവി അവന്റെ മസിൽ നോക്കി നിന്നു ഉമിനീരിറക്കി....അവള് ഏതോ ലോകത്ത് എന്ന പോലെ ലയിച്ചു നിന്നു... പെട്ടെന്നാണ് അവള്ടെ അമ്മ പിടിച്ച അതെ ചെവിയിൽ ദ്രുവും പിടിച്ചത്... "oww"അവള് അലറി "കണ്ടല്ലോ ചുവന്നു തുടുത്ത ഈ ചെവി ഞാൻ പറിച്ചെടുക്കും ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ... കേട്ടോടി അഹങ്കാരി... "അതും പറഞ്ഞു അവന് കയ്യ് വിട്ടു.. അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് പ്രവി നടന്നു... ഉഫ് അവൻ ചെവി പിടിച്ചില്ലെങ്കിൽ അവനെ ഞാൻ ന്തേലും ചെയ്ത് പോയേനെ... എന്നാ ബോഡിയാ ഈശ്വര... കണ്ട്രോൾ തരണേ.... ഈ പാവത്തിന്..... ചെ ഞാൻ എന്തൊക്കെയാ പറയുന്നേ... ആ കടുവയെ പീസ് പീസ് ആക്കി... വെട്ടിനുറുക്കി പെട്ടിയിലാക്കി പട്ടിക്കിട്ടു കൊടുക്കണം... ബ്ലഡി ഫൂൾ... ദ്രുവ് അവള് പിറുപിറുത്ത് പോകുന്നത് നോക്കി നിന്നു... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കാന്താരി... നിന്നെ എന്റെ പുറകെ വരുത്തിക്കാനും ഞാൻ പറയുന്നത് അക്ഷരം വിടാതെ അനുസരിപ്പിക്കാനും ഈ എനിക്ക് അറിയാം അതിനുള്ള പണി ഈ ദ്രുവ് പണിക്കറുടെ പക്കൽ ഉണ്ട്... അവന്റെ ചുണ്ടിൽ മന്ദഹാസം തെളിഞ്ഞു... എന്നാൽ പ്രവിയെ നോക്കി ചിരിക്കുന്ന ദ്രുവിനെ കണ്ടതും... പണ്ട് ഋഷിയെ കിച്ചുവിലേക്ക് അടുപ്പിക്കാൻ ശ്രേമിച്ച അതെ കുരുട്ട് ചിരി അജുവിന്റെ ചുണ്ടിൽ തിരിഞ്ഞു.... പെണ്ണിനെ കണ്ട വെട്ടിവിറകുന്ന നിന്നെ കൊണ്ട് ഈ പെണ്ണിന്റെ ചൂടിൽ ഞാൻ തണുപ്പിക്കുമെടാ ന്റെ ചക്കര കുട്ടാ.....

************ "അമ്മേ... അച്ഛനും അമ്മയും നാളയെതും "രാധിക.. "അഹ്‌ണോ... അവരോട് നാളെ ഇങ്ങോട്ട് വരാം പറയാം "ഋഷിയെട്ടന്റെ അമ്മ "അല്ലമ്മേ... അവർ നാളെ വരും എന്നേ കൂട്ടാൻ " "അതെന്തേ... "അമ്മ "അത് പിന്നെ ശരാണേട്ടന്റെ അമ്മക് ഒരേ നിർബന്ധം അവിടെ നിന്നാൽ മതിയെന്ന്... ഒരേ ഒരു മോന്റെ കുട്ടി അല്ലെ അമ്മേ "രാധിക... "എന്നാലും "അമ്മ "അവള് പറഞ്ഞതാ ശെരി... അവർക്കും ഉണ്ടാവില്ലേ... ആഗ്രഹം... ഏതായാലും അവള് അവിടെ നിന്നോട്ടെ.. ഇവിടുത്തെക്കാൾ അവരുടെ അമ്മ ഇവളെ നോക്കും " കിച്ചുവിന്റെ അമ്മ പറയുന്നത് ഷെരിവെച്ചു....വീട്ടിൽ അത്യാവശ്യം എല്ലാവരെയും വിളിച്ചിരുന്നു... ഇന്ന് അണിവേഴ്സറി ആയത് കൊണ്ട് തന്നെ ശരാണേട്ടനും രാധികെച്ചിയും നന്നായി ഒരുങ്ങി... ഹാൾ എല്ലാം ഋഷിയെട്ടനും പടയും കൂടി ഒരുക്കി വെച്ചു... അത്യാവശ്യം സ്വീറ്റ്‌സ് എല്ലാം കിച്ചുവും പ്രവിയും ആക്കി വെച്ചു... അച്ചു രാധികയെ ഒരുക്കാൻ തുടങ്ങി... അജുവിലേക്ക് പ്രതീക്ഷ വിടാതെ അച്ചു നോക്കി നില്കുമെങ്കിലും അവന് അവളെ പാട് അവഗണിച്ചു... എന്നാൽ അച്ചുവിന് നേരത്തെ പോലെ അവന്റെ മുന്നിൽ ചെന്ന് നില്കാനുള്ളാ ദൈര്യം ഇല്ലായിരുന്നു... "ആഹ് മോള് മാറിക്കെ എനി ഞാൻ ചെയ്യാം " "വേണ്ട മാറിയമ്മാ ഇത് കുറച്ചൂടെ ഉള്ളൂ ഞാൻ തന്നെ ചെയ്യാം... അല്ലാ സ്നേഹ എവിടെ " "കിച്ചു ഞാൻ പറയേണ്ടത് പറയണമല്ലോ... ആ കുട്ടി ഇന്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് ഒരുപോലെയാ... അവൾക് കൂടി ഭക്ഷണം ആകണം അത്രയേ ഉള്ളൂ" കിച്ചു മറിയാമ്മ പറയുന്നത് കാതോർത്തു... "എന്താ ഇപ്പൊ അങ്ങനെ തോന്നുന്നേ "കിച്ചു "ആ കുട്ടിക്ക് പണിയൊന്നും അറിയില്ലാ എന്ന് തോന്നുന്നു... ആദ്യത്തെ ദിവസം കുറച്ചു സഹായം ചെയ്തിരുന്നു... എന്നാൽ ഇപ്പോ അതും ഇല്ലാ... ഏത് നേരവും ആ മൊബൈലും കൊണ്ടാണ് നടക്കുന്നെ... "

"പോട്ടെ മറിയാമ്മേ... ചെറിയ പെണ്ണല്ലേ...എന്റെ അത്രയേ അതിനും വയസ്സുള്ളൂ... ചിലപ്പോൾ ശെരിയായികോളും... " കിച്ചു അങ്ങനെ പറഞ്ഞെങ്കിലും അവൾക് അന്ന് മാളിൽ വെച്ചു സ്നേഹ പറഞ്ഞത് ഓർമ വന്ന് "എനിക്ക് വീട്ടു പണി അല്ലാതെ വേറെ ഒന്നും അറിയില്ലാ "ഹ്മ്മ് ചിലപ്പോ ശെരിയാകുമായിരിക്കും... അവള് ഓർത്തു... വീണ്ടും ജിലേബിക്ക് വേണ്ടി എണ്ണയിൽ ഇടുമ്പോൾ ആണ് സ്നേഹ വന്നത്... അവള് കിച്ചുവിന്റെ അടുത്തായി വന്ന് നിന്നു.... "ആഹ് താൻ എവിടെ പോയതായിരുന്നു "കിച്ചു... "അത് പിന്നെ ഒരു ഫോൺ വന്ന് മുൻപ് ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്നു "സ്നേഹ "എന്തിനാ വിളിച്ചേ " "ഏയ് അത് ആ വീട്ടിലെ പെൺകുട്ടി എന്റെ ഫ്രണ്ട് ആണ് അങ്ങനെ വിളിച്ചതാ " "ഹ്മ്മ് " "അല്ലാ ഋഷി സർ എവിടെ "സ്നേഹ "ഋഷിയെട്ടൻ ഹാളിൽ ഉണ്ടാകും എന്തെ " "ഏയ് ഒന്നുല്ലാ... എപ്പോഴും തന്റെ കൂടെ കാണാലോ... അത് കൊണ്ട് ചോദിച്ചതാ... ശെരിക്കും നിങ്ങള് തമ്മിൽ നല്ല മാച്ച് ആട്ടൊ " കിച്ചു ഒന്ന് ചിരിച്ചു... "ഞാൻ തന്നെ കുറിച്ച് ഒരുവിധം ഒക്കെ അറിഞ്ഞു... ആദ്യം ഋഷിയും താനും വെല്ല്യ അടുപ്പം ഒന്നും ഇല്ലായിരുന്നു അല്ലെ... " "ഹ്മ്മ് "കിച്ചു ഒന്ന് മൂളി "അത് താൻ ഒരു വേലക്കാരി ആണെന്ന് അറിഞ്ഞത് കൊണ്ടല്ലേ...ഇപ്പൊ തനിക് അച്ഛനും അമ്മയും ഒക്കെ കിട്ടി അതുകൊണ്ടല്ലേ ഋഷി സർ തന്നെ സ്വീകരിച്ചത്... അതിനർത്ഥം.. തന്റെ സ്വത്ത്‌ കണ്ടിട്ടായിരിക്കില്ലേ ഋഷി സർ വീണ്ടും തന്നെ ഭാര്യ ആക്കിയത് "സ്നേഹ അവളെ നോക്കി പുച്ഛത്തിൽ പറഞ്ഞു... എന്നാൽ കിച്ചുവിന്റെ മനസ്സിൽ ചെറുതായി അത് കൊണ്ട്... അവള് അത് മറച്ചു വെച്ചു... "ഏയ് അതൊന്നുമല്ല... ഋഷിയെട്ടൻ എന്നേ ആദ്യം സ്നേഹിച്ചില്ല എന്നത് ശെരിയാ... പക്ഷെ ഇപ്പൊ എന്നേ സ്നേഹിച്ചു വീർപ്പുമുട്ടിക്കുകയാ പാവം " "അപ്പൊ തന്നോട് സ്നേഹം ഉണ്ടേൽ അത് ആദ്യമേ പറയണ്ടേ...

പക്ഷെ തനിക് അച്ഛന് അമ്മ കിട്ടി എന്നത് അറിഞ്ഞതിനു ശേഷം അല്ലെ ഋഷി സർ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് "വീണ്ടും സ്നേഹ കുത്തി ചോദിക്കാൻ തുടങ്ങി... "അതൊന്നുമല്ല... ഋഷിയെട്ടൻ എനിക്ക് എല്ലാം നേടി തന്നതിന് ശേഷമാണ് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്... അതിനർത്ഥം ഋഷിയെട്ടൻ അതിനുമുന്നേ എന്നേ സ്നേഹിച്ചിരുന്നു... എന്റെ അച്ഛനും അമ്മയെയും അതുകൊണ്ടല്ലേ ഋഷിയെട്ടൻ എനിക്ക് കാണിച്ചു തന്നത്... " "എന്നാലും " "വേണ്ട സ്നേഹ.. തനിക്കിത് അറിഞ്ഞിട്ട് കാര്യമൊന്നും ഇല്ലല്ലോ... അതൊക്കെ കഴിഞ്ഞതാണ്... എനിയും എന്റെ പാസ്സ്റ്റിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല... എന്നോട് ചെയ്ത തെറ്റിന് ഋഷിയെട്ടൻ എന്നേ സ്നേഹിച്ചു ആ തെറ്റുകൾ തിരുത്തുന്നുണ്ട്... ആ സ്നേഹം മതിയെനിക്ക്... കിച്ചു സ്നേഹയുടെ മുഖത്തേക്ക് നോക്കി... എനി ഋഷിയെട്ടൻ എന്നെയും എനിക്ക് ഋഷിയേട്ടനെയും ഒരു കാര്യം കൊണ്ടും വെറുക്കാൻ കഴിയില്ലാ കരണം ഞങ്ങൾ ഇന്ന് അത്രമേൽ സന്തോഷത്തിൽ ആണ്... ആര് പറഞ്ഞാലും അതിൽ നിന്നു ഒരിഞ്ചു കുറയാനും പോണില്ല "കിച്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... സ്നേഹ അവളെ നോക്കി വിളറിയ ചിരി കൊടുത്തു... പതിയെ അവളുടെ മുഖം വലിഞ്ഞു മുറുകി... കിച്ചു എണ്ണയിൽ നിന്നു ജിലേബി കോരി എടുത്തു പ്ലേറ്റിൽ വെക്കാൻ തിരിഞ്ഞു... സ്നേഹയുടെ കണ്ണിൽ എരിയുന്ന തീയെക്കാൾ കത്തിജ്വലിച്ചു... അവള് തിളക്കുന്ന എന്ന പത്രതിന്റെ അറ്റം പിടിച്ചു അതറിയാതെ കിച്ചു ഓരോന്ന് എടുത്ത് വെക്കുന്ന തിരക്കിൽ ആയിരുന്നു.... സ്നേഹയുടെ ചുണ്ടിൽ ക്രൂരമായി ചിരി പടർന്നു.. അവള് കണ്ണുകൾ ഇറുക്കിയടച്ചു പത്രം പെട്ടെന്ന് വലിച്ചു... "ആാാാ "അവളുടെ ചെവിയിൽ കിച്ചുവിന്റെ ശബ്ദം തുളച്ചു കയറി...സ്നേഹ ചുണ്ടിൽ മന്ദഹസിച്ചു കൊണ്ട് കണ്ണ് തുറന്നതും... മുന്നിൽ ഋഷിയെ കെട്ടിപിടിച്ചിരിക്കുന്ന കൃഷ്ണയെ കണ്ടതും അവളുടെ മുഖം വലിഞ്ഞു മുറുകി... നിലത്തു വീണ എണ്ണ അവളുടെ ശരീരത്തിൽ പോലും ഒരിറ്റു വീണില്ല എന്നവൾക്ക് മനസ്സിലായി... കവിളിൽ ആഞ്ഞു പതിഞ്ഞ 5 വിരലുകൾ ആണ് സ്നേഹയെ ബോധത്തിൽ കൊണ്ട് വന്നത്... അവള് വിരലുകൾ കവിളത്തു വെച്ചു മുന്നിൽ കലി തുള്ളി നിൽക്കുന്ന ഋഷിയെ നോക്കി..

അവന്റെ നോട്ടം കണ്ടു വിറച്ചു കൊണ്ട് ഒരടി പുറകിലോട്ടു വേച്ചു പോയി... വീണ്ടും അവളെ അടിക്കാൻ കയ്യ് ഉയർത്തിയ ഋഷിയെ കിച്ചു തടഞ്ഞു നിർത്തി.... "എന്തിനാ ഋഷിയെട്ടാ അവളെ അടികുന്നെ... മാറി നിൽക്ക് "കിച്ചു ഋഷിയെ പിടിച്ചു പുറകിലോട്ട് നടക്കാൻ തുടങ്ങി "ഞാൻ വന്നില്ലായിരുന്നുവെങ്കിൽ ഇവള് നിന്നേ കൊന്നേനെ "ഋഷിയുടെ ദേഷ്യം കണ്ട സംസാരം കണ്ട് കിച്ചു ഭയന്ന് എന്നാൽ അവന് സ്നേഹയെ വല്ലതും ചെയ്യുമെന്ന് ഭയന്ന്... "ഋഷിയെട്ടാ അവളല്ല എന്റെ സാരി കുടുങ്ങിയിട്ടാണ്... "കിച്ചു "ഇവള് പാനിൽ പിടിക്കുന്നത് ഞാൻ കണ്ടതാ... ഇവള് തന്നെയാ... "ഋഷി വീണ്ടും സ്നേഹക്ക് നേരെ ചൂണ്ടി... കിച്ചു അവളെ നോക്കിയപ്പോൾ മുഖം ചുവന്നു കൊണ്ട് അവള് ഇല്ലെന്ന് തലയാട്ടി... കിച്ചുവിന് പാവം തോന്നി... തന്റെ സാരി കുടുങ്ങിയിട്ടാണ് മറിഞ്ഞതെന്ന് അവള് ഊഹിച്ചു... "അല്ലാ ഋഷിയെട്ടാ അവള് അങ്ങനെ ചെയ്യില്ലാ... വാ പോകാം ഒന്നും പറ്റിയില്ലല്ലോ "വീണ്ടും കിച്ചു ഋഷിയെ പിടിച്ചു നടക്കാൻ തുടങ്ങി... അവന്റെ മുറുകി വരുന്ന കൈകൾ കണ്ട് അവള് ഭയന്ന്... ശബ്ദം കേട്ടു മറിയാമ്മയും ഋഷിയെട്ടന്റെ അമ്മയും ആന്റിയും അമ്മയും എല്ലാം വന്ന്... അവരോട് എണ്ണ മറിഞ്ഞു എന്ന് പറഞ്ഞു ഋഷിയെട്ടനെയും വലിച്ചു കൊണ്ട് നടന്നു... മുറിയിൽ ചെന്ന് നിന്നു ഋഷിയെട്ടന്റെ കയ്യ് വിട്ടു ഡോർ അടച്ച് കൊണ്ട് തിരിഞ്ഞു... ദേഷ്യം കൊണ്ട് നിന്ന് വിറക്കുന്ന ഋഷിയെ കണ്ടപ്പോൾ കിച്ചുവിനും ഭയം തോന്നി... പതിയെ അവള് അവന്റെ അടുത്ത് ചെന്ന് കൈകളിൽ പിടിച്ചു... "പോട്ടെ ഋഷിയെട്ടാ.. കിച്ചൻ ആകുമ്പോ ഇങ്ങനെയൊക്കെ ഉണ്ടാകും അതിനു ഇങ്ങനെ ദേഷ്യപ്പെട്ടിട്ടു എന്താ കാര്യം... "അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു... ഋഷി അവളിലെ കയ്യ് വിട്ടു ഇരുകൈയ് കൊണ്ട് അവളുടെ മുഖം കോരിയെടുത്തു... "നിനക്ക് വേദന വരുന്നത് ഒന്നും എനിക്ക് സഹിക്കില്ല കിച്ചു... ഞാൻ വന്നില്ലായിരുന്നുവെങ്കിൽ... എനിക്ക് ഓർക്കാൻ കൂടി വയ്യാ... നിനക്ക് നോവുന്ന ഓരോ നോവും എന്റെ നെഞ്ചിനെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ട് എന്ന് നിനക്കറിയില്ലാ കിച്ചു...

നീ ഇല്ലാതെ ഈ ഋഷിക്ക് പറ്റില്ലാ "ഋഷിയുടെ ദയനീയ ഭാവം കണ്ടു കിച്ചുവിന് ആകെ വല്ലാതായി... അവന്റെ പിടക്കുന്ന കണ്ണുകളിൽ നോക്കുമ്പോൾ അവള് കണ്ടു എത്രത്തോളം സ്നേഹം ആ കണ്ണുകളിൽ ഉണ്ടെന്ന്... ഋഷി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കിച്ചുവിന്റെ കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീർ പുറത്തു വന്ന്... ഋഷി ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു... അവനെ വാരി പുണർന്നു കൊണ്ട് ഋഷിയുടെ ഹൃദയ താളം കിച്ചു ചെവികോർത്തു... വേഗത്തിൽ തുടികുന്ന ഹൃദയം അവള് മൃദുവായി തടവി... ഋഷി ശാന്തമായി എന്ന് മനസ്സിലാക്കിയപ്പോൾ കിച്ചു പതിയെ അടർന്നു മാറി... അവന്റെ കോപം, സങ്കടം എല്ലാം മാറി.. അവള് അവന്റെ നെറ്റിയിൽ ഏന്തി വലിഞ്ഞു ഒരുമ്മ കൊടുത്തു കൊണ്ട് പുറത്തേക്ക് നടന്നു... ഒന്നും പറയാതെ നിൽക്കുന്ന ഋഷിയെ തിരിഞ്ഞു നോക്കി കണ്ണുചിമ്മി... റിഷിയിൽ ചിരി പടർന്നു... അവന് കുറച്ചു മുൻപ് നടന്നതെല്ലാം മറന്നു... ഋഷിയുടെ ഭാവം കിച്ചുവെ ഭയപ്പെടുത്തി.... അവന് ഭ്രാന്തമായി തന്നെ സ്നേഹിക്കുന്നുണ്ടെന്നു അവൾക്ക് തോന്നി...ഋഷിയുടെ അമിതമായ പ്രണയം തനിക് നോവ് ആകുമോ എന്നവൾ ഓർത്തു... പെട്ടെന്നുള്ള അവന്റെ ദേഷ്യം അപകടമാണെന്നും അവൾക് തോന്നി.... ദീർഘശ്വാസമെടുത്തു അവള് നടന്നു... ************* അജു തന്നെ എത്രമാത്രം വെറുത്തു എന്ന് മനസ്സിലായി... അവന് തന്നെ നോക്കുന്നു പോലും ഇല്ലാ എന്തിനു തന്നെ ഒന്ന് പരിഗണിക്കുന്നു പോലും ഇല്ലാ എന്ന് ഓർത്തു അച്ചുവിന് സങ്കടം തോന്നി... നാളെ അജു എന്നേ അവന്റെ പിഎ ആയി മാറ്റും...ഞാൻ അവനെ അത്രക്ക് വേദനപെടുത്തിയോ ഈശ്വര... എന്റെ അച്ഛന് വേദനിക്കാതെ നിൽക്കാൻ വേണ്ടിയാ ഞാൻ പറഞ്ഞത്.... അജുവിനെ എനിക്ക് എന്ത് ഇഷ്ടാമാണെന്ന് നിനക്ക് അറിയില്ലേ... റിപ്ലൈ കൊടുക്കാത്ത അവന്റെ മെസ്സേജുകൾ വായിച്ചു എത്രത്തോളം സന്തോഷവതി ആയിരുന്നു... അവനു നൽകിയ ഓരോ അവഗണയും അവന്റെ ജീവിതത്തിൽ ഒരു കരടായി ചെല്ലാതിരിക്കാൻ അല്ലേ.... പക്ഷെ അവനെ എനിക്ക് മറക്കാൻ കഴിയില്ല എന്ന് നീ തെളിയിച്ചു...

അവന് മിണ്ടാതെ നില്കുമ്പോ എത്രത്തോളം ഞാൻ ഉരുകുന്നുണ്ട്.... അവനെ മറക്കാൻ കഴിയില്ലാ... അവന്റെ സാനിദ്യം ഇല്ലാതെ എനിക്ക് പറ്റില്ലാ.... ഹാളിൽ ഇരുന്ന് സംസാരിക്കുന്ന അജുവിനെ നോക്കി അവള് ഓർത്തു.. അജു തന്നെ നോക്കുന്നുണ്ട് എന്നറിഞ്ഞ അവള് കണ്ണുകൾ പിൻവലിച്ചുകൊണ്ട് കണ്ണുകൾ തുടച്ചു... സമയം 7 മണി ആയി... ഒരുവിധം എല്ലാരും ഒരുങ്ങി വന്നു... ശരാണേട്ടനും രാധികേച്ചിയും കേക്ക് നു മുന്നിൽ നിന്നു... ചുറ്റും എല്ലാരും കൂടി നിന്നു... "എന്നാൽ നമ്മക്ക് കേക്ക് കട്ട്‌ ചെയ്താലോ "പ്രവി "മിണ്ടാതെ നിക്ക് കൊതിച്ചി "അജു "സമയം ആയില്ലേ പിന്നെന്താ കാത്ത് നില്കുന്നെ "പ്രവി കേക്ക് നോക്കി വെള്ളമിറക്കി കൊണ്ട് പറഞ്ഞു... കൂടെ കൂട്ടും അത് ശെരി... "ഒരഞ്ചു മിനുറ്റ് ഇപ്പൊ മുറിക്കാം "അജു "നീ ആരെയാ കാത്ത് നില്കുന്നെ അജു "ഋഷി "എനിക്ക് വേണ്ടപെട്ടാ ഒരാൾ വരാൻ ഉണ്ട്... അത് കഴിഞ്ഞ്‌ മുറിക്കാം "അജു "അതാരാ ഞങ്ങൾ അറിയാത്ത ആള് "അജുവിന്റെ അമ്മ "എനിക്ക് വേണ്ടപ്പെട്ട ആളെ അമ്മ ഇപ്പൊ കാണും... എനിക്ക് പ്രിയപ്പെട്ട ഒരാൾ ആണ് അത് " അജു പറഞ്ഞു കഴിഞ്ഞതും എല്ലാരും സംശയത്തോടെ അവനെ നോക്കി... "വല്ല മഞ്ജുവോ ചിഞ്ചുവോ ആയിരിക്കും..." പ്രവി കിച്ചുവും അച്ചുവും കേൾക്കുന്ന മട്ടിൽ പറഞ്ഞു... അച്ചുവിന്റെ നെഞ്ഞോന്നു വിങ്ങി... പെട്ടെന്ന് അജുവിന്റെ മൊബൈൽ റിങ് ചെയ്തു... അവന് മൊബൈൽ നോക്കിയതും ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു ഡോറിന്റെ അടുത്തേക്ക് നടന്നു എല്ലാരും സംശയത്തോടെ നോക്കുമ്പോൾ കിച്ചുവിന്റെ കണ്ണു കലങ്ങി... പ്രവി പറഞ്ഞത് പോലെ ആണെങ്കിലോ എന്നോർത്ത് അവള് നിലത്തേക്ക് ഉറ്റുനോക്കി... അജുവിന്റെ കൂടെ വരുന്ന ആളെ കണ്ടതും എല്ലാരും പരസ്പരം നോക്കി... "ഇതാരപ്പാ "പ്രവി അച്ചു അത് കേട്ടതും നിലത്തു നോക്കി നിന്നവൾ പതിയെ തല ഉയർത്തി..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story