കൃഷ്ണ: ഭാഗം 46

krishna

എഴുത്തുകാരി: Crazy Girl

"അച്ഛാ "അച്ചുവിന്റെ വിളിയാണ് എല്ലാരും അവളെ നോക്കി.... എല്ലാരിൽ നിന്നും അടർന്നു മാറി അവള് അജുവിന്റെയും അവന്റെ കൂടെ വരുന്ന വെള്ള ഷർട്ടും മുണ്ടും ഇട്ടു വരുന്ന അവള്ടെ അച്ഛന്റെ അടുത്തേക്ക് പാഞ്ഞു... "അച്ഛാ അച്ഛനെന്താ... ഇവിടെ.."അവള് ആകാംഷയോടെ ചോദിച്ചു... അതിനു അദ്ദേഹം അവളുടെ തലയിൽ തലോടി കൊണ്ട് ചേർത്തു നിർത്തി അവളെയും കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി... അതിനു പിറകിൽ അജുവും.... എന്നാൽ ഇത്രയും കാലം പപ്പാ എന്നും വിളിച്ച അവള് പെട്ടെന്ന് അച്ഛാ എന്ന് വിളിച്ചതിലും... അജുവിന്‌ എങ്ങനാ അവള്ടെ അച്ഛനെ അറിയാം എന്നതിലും ടെൻഷനിൽ ആയിരുന്നു കിച്ചു.... അദ്ദേഹം പെട്ടെന്ന് ചെന്ന് എല്ലാ അച്ചന്മാർക്കും കൈ കൊടുത്തു... അവർ തിരിച്ചും... പതിയെ ധര്മേന്ദ്രൻ അങ്കിളിന്റെ അടുത്ത് ചെന്ന് നിന്നു.... "എന്റെ മോള് നിങ്ങളെയൊക്കെ സങ്കടപെടുത്തി എന്നറിഞ്ഞു... ഒന്നും മനപ്പൂർവം അല്ലാ... അവൾക് ഞാനെന്നു വെച്ചാൽ ജീവനാ....എന്നേ ഓർത്താണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞത് " അച്ചു അച്ഛന് പറയുന്നത് കേട്ട് ഞെട്ടി നില്കുവായിരുന്നു... കരണം അവള് നടന്നത് ഒന്നും അച്ഛനോട് പറഞ്ഞില്ലായിരുന്നു... അവള് അജുവിനെ പാളി നോക്കി എന്നാൽ അവന് പുഞ്ചിരിച്ചു കൊണ്ട് രണ്ട് അച്ചന്മാരുടെ നടുക്ക് നില്കുന്നു.... "ഏയ്... ഞങ്ങൾ അതൊന്നും കാര്യമാകീട്ടില്ല... അവള് പറഞ്ഞതാ ശെരി...സ്വന്തം കാര്യം അത് അവളോടും വീട്കാരോടും ചോദിക്കാതെ എടുത്തത് ഞങ്ങൾടെ തെറ്റ് ആണ് "

അവർ അച്ചുവിനെ നോക്കി പറഞ്ഞപ്പോൾ അവള് തല കുനിച്ചു... "മതി മതി ബാക്കി പിന്നെ വാ കേക്ക് മുറിക്കാം "അജു പറയുന്നത് കേട്ട് എല്ലാരും കേക്കിന് ചുറ്റും കൂടി നിന്നു.... രാധികയും ശരണേട്ടനും കേക്ക് മുറിച്ചു പരസ്പരം വായിൽ വെച്ചു കൊടുത്തു... "ആഹ് മതി നിങ്ങള് മാറിക്കെ... എനി വേണ്ടവർ വന്നു എടുത്തോളി "എന്നും പറഞ്ഞു പ്രവി അവരെ മാറ്റി അതിൽ നിന്നു വലിയ കേക്ക് മുറിച്ചു പ്രവി നടന്നു... കൂടെ കുട്ടുവും ഒരു കേക്ക് എടുത്തു... എല്ലാവരും ഓരോ പീസ് എടുത്ത് കഴിക്കാൻ തുടങ്ങി.. ... ആരും കാണാതെ തന്നിലേക്ക് നീട്ടിയ ഋഷിയുടെ കേക്ക് കിച്ചു സന്തോഷത്തോടെ കഴിച്ചു.... തന്റെ കയ്യിലെ കേക്ക് തീർന്നപ്പോൾ പ്രവി ആരെങ്കിലും ഒരു കേക്ക് തനിക് ധാനമായി തരുമെന്നോർത് കാത്ത് നിന്നു... മിഥുൻ അവൾക് നീട്ടിയ കേക്ക് ആവേശത്തോടെ കഴിക്കാൻ വാ തുറന്നതും അതിന്റെ നടക്കുടെ ദ്രുവ് നടന്നു.. മിഥുന്റെ കയ്യിലെ കേക്ക് നിലത്തേക്ക് വീണത്.. സങ്കടത്തോടെ പ്രവി നോക്കി... ശേഷം ദ്രുവിനെ നേരെ കണ്ണുരുട്ടി ... ദ്രുവ് അവള്ടെ നോട്ടം കണ്ട് തന്റെ കയ്യിലെ കേക്ക് അവൾക്കു നീട്ടിയപ്പോൾ അവള് കൊഞ്ചിക്കൊണ്ട് ദ്രുവിന്റെ അടുത്ത് കേക്ക് കഴിക്കാൻ വാ തുറന്നതും അത് മുഴുവൻ ദ്രുവ് അവന്റെ വായിൽ തന്നെ ഇട്ടു... കയ്യ് കൊണ്ട് അവൾക് സൂപ്പർ എന്ന് കാണിച്ചു... അതും കൂടി ആയപ്പോൾ അവൾക് ദേഷ്യവും സങ്കടവും വന്ന്... മെല്ലെ മെല്ലെ നുണഞ്ഞു കഴിക്കുന്ന കുട്ടുവിന്റെ കേക്ക് തട്ടി പറിച്ചു വായിലിട്ടു... എന്നാൽ അച്ചു മാത്രം അച്ഛന്റെ അടുത്തായി ഒതുങ്ങിയിരുന്നു... അജു രണ്ട് കേക്ക് എടുത്തു അവള്കരികിൽ നടന്നു വരുന്നത് കണ്ട് അച്ചുവിന്റെ കണ്ണുകൾ തിളങ്ങി.... ഒന്നെടുത്തു അവന് അച്ചുവിന്റെ അച്ഛന് കൊടുത്തു... മറ്റേത് തനിക്കാണെന്ന് കരുതി കയ്യ് നീട്ടിയതും അജു അച്ഛന്റെ മറ്റേ സൈഡിൽ ആയി നിന്നു കഴിക്കാൻ തുടങ്ങി... വീണ്ടും അവളിൽ നിരാശ പടർന്നു.....

ടേസ്റ്റ് നു മാത്രം അച്ഛന് വായിൽ വെച്ചു ബാക്കി മൊത്തം അച്ചുവിന് കൊടുത്തു .. എന്നാൽ അവളുടെ കണ്ണുകൾ അജുവിനെ നേരെ ആയിരുന്നു... തന്നോട് ഒന്ന് മിണ്ടുന്നു പോയിട്ട് നോക്കുന്നു കൂടി ഇല്ലല്ലോ എന്നോർത്തു അവൾക് കരച്ചിൽ വന്നു.... ************ "അർജുൻ എന്നേ ഇന്നലെയാണ് കാണാൻ വന്നത്....ആദ്യം എനിക്ക് ആളെ തിരിഞ്ഞില്ലെങ്കിലും ധര്മേന്ദ്രന്റെ മോന് ആണെന്ന് അറിഞ്ഞപ്പോൾ മനസ്സിലായി... ഒന്നുല്ലെലും ഒരേ നാട്ടിൽ കളിച്ചു വളർന്നവർ അല്ലെ നമ്മള്... അച്ചുവിന്റെ അച്ഛന് പറയുന്നതോടപ്പം അജുവിന്റെ മുഖത്ത് ഒഴികെ ബാക്കിയുള്ളവരുടെ മുഖത്ത് നവരസങ്ങൾ വരാൻ തുടങ്ങി.. പിന്നീട് അർജുൻ പറയുന്നത് കേട്ട് എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല... കരണം എന്റെ മോള്ക്ക് ഇത്രയും പക്വതയുണ്ടോന്നു വരെ തോന്നി... ഇന്നേവരെ എന്റെ മുന്നിൽ എല്ലാം കളിതമാശ ആയിരുന്നു... അതിനു കരണം അവൾക് ഈ അച്ഛന് സങ്കടപെടുന്നത് ഇഷ്ടമല്ലാഞ്ഞിട്ടാണ് എന്നറിയാം.... നിനക്കറിയാലോ ധര്മേന്ദ്ര... അവള്ടെ അമ്മ " പറയാൻ വന്ന അച്ചുവിന്റെ അച്ഛനെ തടഞ്ഞു കൊണ്ട് അങ്കിൾ പറയാൻ തുടങ്ങി "ഒന്നും പറയണ്ടാ എനിക്ക് അറിയാം നിന്നെ....നിന്റെ മകൾ ആണെന്ന് അറിയുന്നതിന് മുന്നേ ആണ് ഞങ്ങൾ ഇവളെ അജുവിന്‌ വേണ്ടി ചോദിച്ചത്... ഇപ്പൊ നിന്റെ മകൾ ആണെന്ന് അറിഞ്ഞിട്ടും ഞങ്ങള്ക്ക് സന്തോഷമേ ഉള്ളൂ... ഇന്നേവരെ അജു കാര്യമായിട്ടൊന്നും ഞങ്ങളോട് ചോദിച്ചിട്ടില്ല... അവന് ഇവളെ മാത്രമേ ഞങ്ങളോട് ചോദിച്ചുള്ളൂ...അവന് അവന്റെ പാതിയെ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല എന്ന് ഞങ്ങള്ക്ക് ഉറപ്പുണ്ട് ... അതുകൊണ്ട് ഒന്നുടെ ഞങ്ങൾ ചോദിക്കുവാ...

അജുവിന്റെ പെണ്ണായിട്ട് ഞങ്ങള്ടെ മോള് ആയിട്ട് തരുവോ അച്ചുവിനെ..." ധര്മേന്ദ്രൻ അങ്കിൾ അത്രയും പറഞ്ഞതും അച്ചുവിന്റെയും അച്ഛന്റെയും കണ്ണുകളിൽ ഈറനണിഞ്ഞു... അച്ചു അജുവിലേക്ക് നോക്കിയപ്പോൾ യാതൊരു ഭാവ വെത്യാസം ഇല്ലത്തെ അവന്റെ നിർത്തം അവൾക് വല്ലായ്മ തോന്നി.... എന്തിനാ ഇങ്ങനെ അവഗണിക്കണേ... എന്ന് അച്ചുവിന്റെ മനസ്സ് പുലമ്പികൊണ്ടിരിന്നു... എല്ലാം കലങ്ങി തെളിഞ്ഞ സന്തോഷത്തിൽ ഇരുന്നു....പരസ്പരം മിണ്ടിയും പറഞ്ഞും... എന്നാൽ അജു അച്ചുവിനെ മിണ്ടുന്നില്ല എന്നത് ഋഷിയും കിച്ചുവും നോക്കി വെച്ചു... "അമ്മേ "പെട്ടെന്നാണ് ഹാൾ ആകെ ആ ശബ്ദം ഉയർന്നത് പെട്ടെന്നാണ് ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാവരും ഞെട്ടികൊണ്ട് നോക്കി.... "അയ്യോ മോളെ പ്രവി... "പ്രവിയുടെ അമ്മ നിലവിളിച്ചു കൊണ്ട് ബോധം പോയ പ്രവിയുടെ അടുത്തേക്ക് നടന്നു... കൂടെ എല്ലാരും പ്രവിയുടെ അടുത്ത് നിൽക്കുന്ന ദ്രുവിനെ കുറ്റവാളിയെ പോലെ നോക്കി... ദ്രുവിന്റെ മുഖം വിളറി വെളുത്തു.... അവന് ബോധം പോയ പ്രവിയെ നോക്കി... അപ്പോഴേക്കും കിച്ചു ഒരു ജഗ് വെള്ളവുമായി വന്ന്... അവള്ടെ മുഖത്ത് കുടയാൻ തുടങ്ങി... അവൾക് ചുറ്റും എല്ലാരും നിന്നു... "നീ എന്താടാ പെണ്ണിനെ ചെയ്തത് "അമ്മ "മമ്മ ഞാൻ ഒന്നും ചെയ്തില്ല... "അവന് പറഞ്ഞു... "പിന്നെങ്ങനെ പ്രവി മോളു വീണു കിടക്കുന്നത്.. "അമ്മ വെപ്രാളത്തോടെ ചോദിച്ചു ദ്രുവിന്റെ മുഖം പതിയെ കുനിഞ്ഞു.. അത് കണ്ടു ഋഷി അവന്റ അടുക്കൽ ചെന്നു.... "എന്താടാ കാര്യം "ഋഷി "എടാ ഞാൻ ഒന്നും ചെയ്തിട്ടില്ല... ഇന്ന് വന്ന ന്യൂസ്‌ കാണിച്ചു... ടിക്‌റ്റോക്കും മറ്റു 58 ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു എന്ന് പറഞ്ഞതെ ഓർമ ഉള്ളൂ ഇവള് ചക്ക വെട്ടി വീഴുമെന്ന് ഞാൻ ഓർത്തില്ലാ... " ദ്രുവ് പറഞ്ഞു നിർത്തിയതും എല്ലാരും അവനെയും പ്രവിയെയും മാറി മാറി നോക്കി പെട്ടെന്ന് അവിടെ കൂട്ടചിരി ഉയർന്നു... അത് കണ്ടു കൊണ്ടാണ് പ്രവി കണ്ണുകൾ തുറക്കുന്നത്...

അത് കണ്ടു അച്ചു അവള്ടെ അടുത്ത് ചെന്നിരുന്നു... "എന്റെ പെണ്ണെ ടിക്‌റ്റോക് നിരോദിചതിനാണോ നിന്റെ ബോധം പോയെ "എന്ന് പറഞ്ഞതും വീണ്ടും ബോധം പോകുന്ന പോലെ കണ്ണുകൾ അടഞ്ഞു... അത് കണ്ടതും പ്രവിയുടെ അമ്മ അവളുട ചെവിയിൽ പിടിച്ചു തിരിച്ചു... പ്രവി അലറി കൊണ്ട് എഴുനേറ്റു... "ഹോ മനുഷ്യന്റെ ഉള്ള ജീവനങ്‌ പോയി... ഏതായാലും നന്നായി എനി മനസ്സമാധാനത്തോടെ വീട്ടിൽ ഇരിക്കാലോ "പ്രവിയുടെ അച്ഛന്റെ സംസാരം കേട്ടതും എല്ലാരും വീണ്ടും ചിരിച്ചു... എന്നാൽ പ്രവി ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു എന്ന രീതിയിൽ മിഥുനെ നോക്കി അവന് ചിരിക്കണോ കരയണോ എന്ന മട്ടിലും... പിന്നീട് പോകുന്നത് വരെ നനഞ്ഞ കോഴിയെ പോലെ ആയിരുന്നു പ്രവി... അവളുടെ സങ്കടം കണ്ടു എല്ലാർക്കും ചിരിക്കാനും തോന്നുന്നു സഹതാപവും തോന്നുന്നു എന്ന അവസ്ഥയിൽ ആയിരുന്നു... എന്നാൽ ശവത്തിൽ കുത്തുന്നത് പോലെ ദ്രുവ് ഇടക്ക് ചെന്ന് ഓരോന്ന് ഇട്ടു കുത്താൻ മറന്നില്ല.... ************* "കിച്ചു ഇങ് വന്നേ "അച്ചു "എന്താടി.. "കിച്ചു "സത്യമായിട്ടും എനിക്ക് വട്ടു പിടിക്കുവാ... അജുവേ മിക്കവാറും ഞാൻ കൊല്ലും... നിനക്കറിയോ.. ആ അജു എന്നേ ഋഷിയുടെ ക്യാബിനിലേക്ക് മാറ്റി " "ഏഹ് എപ്പോ "കിച്ചു "ദാ ഇപ്പൊ "അച്ചു നഗം കടിച്ചു പറയുമ്പോൾ അജുവിന്റെ ക്യാബിനിലേക്ക് നടക്കുന്ന ശ്രേയയെ കിച്ചു കണ്ടു... "ശ്ശെ അവന് എന്താ പറ്റിയെ...ഇപ്പൊ ഋഷിയെക്കാളും കലിപ്പ് അവന് ആണല്ലോ" "അറിയില്ല കിച്ചു... ഇന്നലെ അച്ഛന് പറഞ്ഞു അജു നല്ല പയ്യനാ... അവനെ വിഷമിപ്പിക്കല്ലേ എന്നൊക്കെ... അവന് വിഷമിക്കാതിരിക്കാൻ അല്ലെ ഞാൻ ഇത്രയൊക്കെ ചെയ്തെ.. എന്നിട്ടും അവന് എന്താ മനസ്സിലാവാത്തെ " "ന്താ ഇവിടെ ഒരു ഡിസ്കഷൻ.... "അപ്പോഴാണ് ദ്രുവ് അങ്ങോട്ടേക്ക് വന്നത് "അജു "കിച്ചു

"അജുവോ.. അവനെന്താ പറ്റിയെ "ദ്രുവ് "ആഹ് അതെന്നേയാ ഞങ്ങള്ക്ക് അറിയണ്ടത്.. അവന് എന്താ പറ്റിയത്... "കിച്ചു ദ്രുവ് അച്ചുവിന്റെ മുഖത്ത് നോക്കിയപ്പോൾ അവള്ടെ സങ്കടം നിഴലിച്ചത് കണ്ടു ദ്രുവിന് കാര്യം മനസ്സിലായി.... അവർ മൂന്നാളും അജുവിന്റെ പെരുമാറ്റം ആലോചിച്ചു നിൽകുമ്പോൾ ആണ് ഋഷിയും അങ്ങോട്ടു വന്നത്... അങ്ങനെ മൂന്നാളിൽ നാലാളും അവന്റെ തനി സ്വഭാവം പുറത്തെടുക്കാനുള്ള പ്ലാനിങ് ആലോചിക്കാൻ തുടങ്ങി.... ************* ഋഷിയും ദ്രുവും വിളിച്ചിട്ട് അജു ഋഷിയുടെ വീട്ടിലേക്ക് ചെന്നത്.. അപ്പോൾ കണ്ടു ഹാളിൽ ഇരിക്കുന്ന അച്ചുവിനെ അവന് അവളെ കണ്ടത് പോലെ ഭാവിച്ചില്ല.... ഋഷിയുടെ അടുത്തേക്ക് നടന്നു....ഋഷി ടിപോയിലെ ഓരോ ഫയലുകൾ കറക്ഷൻ ചെയ്യുകയായിരുന്നു... കൂടെ ദ്രുവും ഉണ്ട്... അജുവും അവന്റെ അടുത്ത് ഇരുന്നു ഓരോന്ന് നോക്കാൻ തുടങ്ങി... അജു കാണാതെ ഋഷിയും ദ്രുവും പരസ്പരം കണ്ണു കൊണ്ട് ആക്ഷൻ ഇട്ടു... " ദാമു... നീ ഒന്ന് മേലേ എന്റെ റൂമിൽ പോയിട്ട് അവിടെ ടേബിളിൽ ഉള്ള Rk കമ്പനിയുടെ ഫയൽ ഒന്ന് എടുത്തിട്ട് വരാവോ "ഋഷി "നിനക്ക് പോയാൽ പോരെ എനിക്കൊന്നും വയ്യ നടക്കാൻ "അജു മടിയോടെ പറഞ്ഞു. "pls ഡാ അത്യാവശ്യം ആണ് "ഋഷി "ഹ്മ്മ് " അവന് ഇഷ്ടമില്ലാത്ത മട്ടിൽ പറഞ്ഞു.... അജു മുറിയിലേക്കുളള പടികൾ കയറിയതും കിച്ചു കിച്ചണിൽ നിന്നു വന്ന് അച്ചുവിനോട്‌ കണ്ണു കൊണ്ട് മേലേക്ക് പോകാൻ പറഞ്ഞു...എന്നിട്ട് ഋഷിയുടെ അടുത്ത് ചെന്നിരുന്നു മൂന്നുപേരും പരസ്പരം നോക്കി തമ്പ്സപ്പ് കാണിച്ചു കൊണ്ട് ചിരിച്ചു... "ഇവന് ഇതെവിടെയാ വെച്ചത്... ഇവിടെ ഫയൽ പോയിട്ട് ഒരു ബുക്കും കാണുന്നില്ലല്ലോ " അജു അവിടെമാകെ നോക്കാൻ തുടങ്ങി...

പുറകിൽ ആരുടെയോ കാല് പെരുമാറ്റം തോന്നി... "ആഹ് നീ വന്നോ ഇവടെയൊന്നും കാണുന്നില്ലാലോ "തല ഉയർത്താതെ തന്നെ അവന് പറഞ്ഞു... ശബ്ദമൊന്നും കേൾക്കാതെ നിന്നപ്പോൾ ആണ് അവന് സംശയത്തോടെ തിരിഞ്ഞു നോക്കി....പുറകിൽ നിൽക്കുന്ന അച്ചുവിനെ കണ്ടതും അവന് പെട്ടെന്ന് പുറകിലേക്ക് വേച്ചു പോയി... "നീ... നീ എന്താ ഇവിടെ "അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.. "ഞാനോ.. ഞാൻ വന്നത്... ഞാനില്ലേ... "പ്രതേക താളത്തിൽ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നതും ടാബിളിൽ തട്ടി ഒരടി പുറകോട്ടു നടക്കാൻ പറ്റാതെ അജു തറഞ്ഞു നിന്നു... പെട്ടെന്ന് കിട്ടിയ ദൈര്യതിൽ കയ്യ് ഉയർത്തി അവളോട് നിൽക്കാൻ പറഞ്ഞു... എന്നാൽ അതൊന്നും കാര്യമാക്കാതെ ഉയർത്തിയ കൈകളിൽ തലോടിക്കൊണ്ട് അച്ചു തൊട്ടതും അജു ദേഷ്യത്തിൽ കൈകൾ പിൻവലിച്ചു... അച്ചു ചുണ്ടിൽ മന്ദഹസിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു...അജുവിന്റെ തൊട്ടു മുന്നിൽ കൈകൾ കെട്ടി അവനെ നോക്കി നിന്നു... "നീ... നീ.. നോക്കുവോന്നും വേണ്ടാ... നിന്നോട് ഇഷ്ടമുള്ളത് കൊണ്ടൊന്നുമല്ല... എന്റെ അച്ഛന്റെ ഫ്രണ്ട് ആണ് നിന്റെ അച്ഛന് എന്നറിഞ്ഞപ്പോൾ... ഒന്ന് കാണാൻ തോന്നി... പണ്ട് നിന്റെ വീട്ടിൽ ഞാൻ വന്നിട്ടുണ്ട്... അതുകൊണ്ട് മാത്രമാ.. നീയുമായിട്ടു കല്യാണം നടത്താൻ തീരുമാനിച്ചപ്പോൾ ഞാൻ മിണ്ടാതെ നിന്നത്... നീ പേടിക്കണ്ടാ നിനക്ക് വിശ്വാസമില്ലാത്ത എന്നേ നിനക്ക് നിന്റെ പാതിയായി കഷ്ടപ്പെട്ട് സ്വീകരിക്കണ്ടാ... എല്ലാം തെളിഞ്ഞില്ലേ ഞാൻ തന്നെ നിന്റെ അച്ഛനോട് പറഞ്ഞോളാം... " അജു പറഞ്ഞത് ഒന്നും അച്ചു കേട്ടില്ലാ.. അവള് അവന്റെ കണ്ണുകളിൽ ലയിച്ചു പോയിരുന്നു...

തന്നിൽ നോക്കി നിൽക്കുന്ന അച്ചുവിനെ അവന് നോക്കിയതും പരസ്പരം കണ്ണുൾ തമ്മിൽ ഉടക്കി... ഒന്നും മിണ്ടാതെ പരസ്പരം നിന്നും... അച്ചു തന്റെ കൈകൾ അജുവിന്റെ കഴുത്തിലൂടെ ചുറ്റി... അച്ചുവിന്റെ കണ്ണുകൾ നിറയുന്നത് അജു അറിഞ്ഞു... അവന്റെ മനസ്സിൽ നീറ്റൽ ഉണ്ടായി... "നിന്നെ വിശ്വാസമില്ലാഞ്ഞിറ്റല്ലടോ... നിന്റെ ഈ സ്നേഹം നഷ്ടപ്പെടുമോ...അല്ലെങ്കിൽ ഞാൻ കരണം നീ വിഷമിക്കുന്നത് കാണാൻ പറ്റാത്തത് കൊണ്ടാ ഞാൻ അന്ന് അങ്ങനെയൊക്കെ... .. അത് നിന്നെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് അന്ന് നിന്റെ അടിയിൽ നിന്നെനിക്ക് മനസ്സിലായി... ക്ഷമ പറഞ്ഞത് കൊണ്ട് നിന്നിലെറ്റ മുറിവ് മായില്ല എന്നറിയാം എന്നാലും എന്നോട് ക്ഷമിചൂടെ... നിന്റെ ഓരോ അവഗണനയും എന്നേ കൊല്ലാതെ കൊല്ലുന്നുണ്ട്... "അച്ചു വിതുമ്പി കൊണ്ട് പറഞ്ഞത് കണ്ടു അജുവിൽ വേദന തോന്നി... "നിന്നെ എനിക്ക് എത്ര മാത്രം ഇഷ്ടമാണെന്നൊ അച്ചു... അന്ന് നീ അങ്ങനെ പറഞ്ഞപ്പോൾ സഹിച്ചില്ല....."അജു വീണ്ടും പറയാൻ വാ തുറന്നതും ഒരു ആവേശത്തോടെ അവന്റെ ചുണ്ടുകളിൽ അച്ചു ചുണ്ടുകൾ ചേർത്തിരുന്നു....പെട്ടെന്നുള്ള അവള്ടെ പ്രവർത്തിയിൽ അജുവിന്റെ കണ്ണുകൾ തള്ളി വന്ന്... എന്നാൽ കണ്ണുകൾ കൂമ്പിയടച്ചു തന്നിലേക്ക് മധുരം നൽകുന്ന അച്ചുവിനെ നോക്കിയതും അവന്റെ കണ്ണുകളും പതിയെ അടഞ്ഞു... അജു അവളുടെ ഇടുപ്പിൽ കയ്യ് വെച്ച് കൊണ്ട് പരസ്പരം അടരാതെ തിരിച്ചു നിന്നു അവളെ ടേബിളിൽ ഇരുത്തി...അച്ചുവിന്റെ കൈകൾ അജുവിന്റെ കഴുത്തിനെ ചുറ്റിപിടിച്ചു... ************ അജുവിനെ മേലേക്ക് പറഞ്ഞു വിട്ടിട്ട് ഒരുപാട് സമയമായി... എനി അച്ചു അവന്റെ തല അടിച്ചു പൊളിച്ചോ എന്ന ടെൻഷനിൽ ആയിരുന്നു കിച്ചു... അതുപോലെ തന്നെ ആയിരുന്നു ഋഷിയും... ഋഷി മെല്ലെ എണീറ്റ് മുറിയിലേക്ക് നടന്നു... കുറച്ചു കഴിഞ്ഞു കിച്ചുവും പുറകിലെ വിട്ടു...

ഋഷിയുടെ മുറിക്ക് പുറത്ത് തന്നെ നിൽക്കുന്ന ഋഷിയെ കണ്ടതും അവള് പതുങ്ങി അവന്റെ അടുത്തെക്കായി നിന്നു... ഋഷി എന്നാൽ കിച്ചു വന്നതും അടുത്ത് നിന്നതും ഒന്നും അറിഞ്ഞിട്ടില്ല... കിച്ചു മുറിയിലേക്ക് നോക്കിയതും അവള് കണ്ണുകൾ ഇറുക്കിയടച്ചു... പെട്ടെന്ന് ഒരു കണ്ണു തുറന്ന് പിടിച്ചു ഋഷിയെ നോക്കുമ്പോൾ അവന്റെ നോട്ടം അങ്ങോട്ട് തന്നെ ആണെന്ന് മനസ്സിലായി... കിച്ചു അവന്റെ വയറ്റിനിട്ടു ഒരു കുത്തു കൊടുത്തു... കിച്ചുവെ കണ്ടതും അവന് അവിഞ്ഞ ചിരി പാസ്സ് ആക്കി... അപ്പോഴാണ് ദ്രുവ് നടന്നു വരുന്നത് രണ്ടും കണ്ടത്... "എന്താ ഇവിടെ അജു എവിടെ "അവന് റൂമിലേക്ക് കേറാൻ നിന്നതും ഞങ്ങൾ രണ്ടു പേരും അവന്റെ മുന്നിൽ കയറി നിന്നു "നിങ്ങള് എന്താ ഇങ്ങനെ നില്കുന്നെ "ദ്രുവ് സംശയത്തോടെ ചോദിച്ചു "അതൊന്നുല്ല നീ താഴെ പോ "കിച്ചു "നിങ്ങള് എന്തിനാ ഇങ്ങനെ മറഞ്ഞു നില്കുന്നെ അജു എവിടെ എനിക്ക് അവനെ കാണണം "ദ്രുവ് "അവൻ അവിടെ ഉണ്ട് തത്കാലം മോന് കാണണ്ടാ നീ വാ "ഋഷി അതും പറഞ്ഞു അവനെ വലിച്ചു. എന്നാൽ ദ്രുവിന് എന്തോ വശപെശക് തോന്നി... അവന് ഒരു കയ്യില് ഋഷിയെയും മറ്റേ കയ്യില് കിച്ചുവിനേം പിടിച്ചു മാറ്റി തള്ളി കൊണ്ട് ഉള്ളിലേക്ക് എത്തിനോക്കി... ദ്രുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി... കിച്ചുവും ഋഷിയും തലക്ക് കയ്യ് കൊടുത്തു അപ്പോഴേക്കും അവിടുന്ന് മുങ്ങി... താഴെ എത്തിയതും കിച്ചണിലേക്ക് പോകുന്ന കിച്ചുവിനെ ഋഷി പിടിച്ചു കൊണ്ട് തൂണിലെക്ക് മറഞ്ഞു നിന്നു... അവന്റെ കണ്ണുകളിലെ കുസൃതി നിറഞ്ഞ നോട്ടവും... മീശ പിരിച്ചു കൊണ്ട് തന്റെ ഇടുപ്പിൽ മുറുകിയ അവന്റെ കരങ്ങൾ അവളിൽ ഒരു മിന്നൽ വേഗത്തിൽ ശരീരം കോരിത്തരിച്ചു നിന്നു...

ദ്രുവ് നിന്നനിൽപായിരുന്നു... അജുവിൽ നിന്നു അവന് ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല... ടേബിളിൽ ഇരുത്തിയ അച്ചുവിനെ നിന്നു കൊണ്ട് അവനെ പുണർന്നു ചുംബിക്കുന്നത് ആണ് അവന് കണ്ടത്... പെട്ടെന്നാണ് കാതിൽ കൊലുസിന്റെ ശബ്ദം തുളച്ചു കയറിയത്...ദ്രുവ് മുഖം തിരിച്ചു നോക്കിയതും മൂളി പാട്ടും പാടി പടികൾ കയറി വരുന്ന പ്രവിയെ ആണ് കാണുന്നത്...... ദ്രുവിനെ കണ്ട പ്രവി അവനെ മൈൻഡ് ചെയ്യാതെ മുറിയിലേക്ക് കയറാൻ തുനിഞ്ഞതും എന്തോ ഓർത്ത പോലെ ദ്രുവ് അവള്ടെ കയ്യില് പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി... "വിടെടാ... ഡാ.. വിടാനാ പറഞ്ഞെ "അവള് പിടഞ്ഞു കൊണ്ട് ദ്രുവിനോട് പറഞ്ഞു "നീ നീ എങ്ങോട്ട് ഓടി പോകുവാ "അവന് ദേഷ്യത്തിൽ പറഞ്ഞു "എനിക്കെന്താ ഋഷിയെട്ടന്റെ മുറിയിൽ പൊയ്ക്കൂടേ "പ്രവി "നീ എന്തിനാ ഇപ്പം പോണേ എന്ന ചോദിച്ചേ "ദ്രുവിന്റെ പിടി മുറുകി... " അത്.. കിച്ചുവെച്ചിയെ കാണാൻ മിഥുൻ വന്നിട്ടുണ്ട് താഴെ "വേദന കൊണ്ട് അവള് പറഞ്ഞു... പതിയെ ദ്രുവ് അവളുടെ പിടി ലേശം അയഞ്ഞു പിടിച്ചു... "കിച്ചു താഴെ ഉള്ളെ... നീ താഴെ പോയാൽ മതി "ദ്രുവ് വീണ്ടും പറഞ്ഞു... പ്രവിക്ക് ഡൌട്ട് അടിച്ചു അതെന്താ ഞാൻ മുറിയിൽ ചെന്നാൽ.. ഇവനെന്തോ ഒളിപ്പിക്കുന്നുണ്ടല്ലോ... പ്രവി അവന്റെ മുഖത്ത് ഉറ്റുനോക്കികൊണ്ട് ചിന്തിച്ചു... "നീ എന്താടി നോക്കുന്നെ "ദ്രുവ് കണ്ണുരുട്ടി "ഏയ്യ്... ഒന്നുല്ല... ന്ന ഞാൻ താഴെ പോട്ടെ "എന്നും പറഞ്ഞു ഇളിച്ചു കാട്ടി ദ്രുവ് പതിയെ കൈകൾ വിട്ടു എന്നറിഞ്ഞതും അവനെ തള്ളി മുറിയിലേക്ക് കയറാൻ കാല് വെച്ച്...പെട്ടന്ന് അവള് സ്റ്റക്ക് ആയി നിന്നു... ദ്രുവ് ശ്ശെ എന്നും പറഞ്ഞു തിരിഞ്ഞു നിന്നു... അവന് കരുതി എനി അവൾക് എന്നേ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാകും...

അപ്പോഴേ പറഞ്ഞതല്ലേ... ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ അവന് വിചാരിച്ചു അവള് നാണിച്ചു ഇറങ്ങി പോയി കാണും എന്ന് കരുതി തിരിഞ്ഞു നോക്കി... എന്നാൽ അവരെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടതും.. അവന്റെ കിളികൾ എല്ലാം പോയി... ഈ സാധനത്തിന് നാണവും ഇല്ലേ... എന്ന് കരുതി... വീണ്ടും ഉള്ളിലേക്ക് നോക്കി നിൽക്കുന്ന അവളെ അവന് വീണ്ടും വലിച്ചു ഭിത്തിയിൽ കൊണ്ട് നിർത്തി... പെട്ടെന്ന് അവള് ബോധത്തിൽ വന്നതും... പ്രവി ഒന്ന് ഇളിച്ചു... "നിനകെന്താടി നാണമില്ലേ... ഇങ്ങനെ നോക്കി നിൽക്കാൻ " "ശോ ഞാൻ ഇതുവരെ സിനിമയിൽ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളൂ... നീ മാറഡാ .. ഒന്നുടെ നോക്കട്ടെ "അവള് പറയുന്നത് കേട്ടതും ദ്രുവ് വാ തുറന്ന് അവളെ നോക്കി... "അത്രക്ക് നിർബന്ധം ആണേൽ നോക്കി നില്കുന്നത് എന്തിനാ ഒരുത്തനെ പിടിച്ചു ഉമ്മവെക്കേടി..." " ആ ആറ്റുനോറ്റു കാത്ത് വെച്ച എന്റെ ആദ്യ കിസ് ഒരു അലവലാദിക്ക് കൊടുത്ത് ചീറ്റിപ്പോയി... എന്റെ സെക്കന്റ്‌ കിസ്സ് എങ്കിലും കിടു ആകണേ ഈശ്വരാ "അവള്ടെ സംസാരം കേട്ട് ദ്രുവിന് ചിരിയും ദേഷ്യവും വന്ന്... പ്രവി പിടഞ്ഞു കൊണ്ട് അവനിൽ നിന്ന് കുതറി മാറി നിന്നു... പെട്ടെന്ന് അവള്ടെ കണ്ണുകൾ താഴേക്ക് പതിഞ്ഞു... തൂണിൽ മറഞ്ഞു നിന്നു കൊണ്ട് ഉമ്മ വെക്കുന്ന ഋഷിയെയും കിച്ചുവിനെയും കണ്ടു... "എന്റെ ശിവനെ... ഈ വീട്ടിൽ ചുംബനം മത്സരം ആണൊ... സിംഗിൾ ആയി നടക്കുന്ന പിള്ളേരെ വഴി തെറ്റിക്കാൻ "പ്രവിയുടെ സംസാരം കേട്ട് ദ്രുവും അവള്ടെ അടുത്ത് ചെന്ന് അങ്ങോട്ടേക്ക് നോക്കിയപ്പോൾ അവന്റെ കിളി കൂടും കിടക്കയും എടുത്ത് നാട് വിട്ടിരുന്നു...

"എനിക്കെന്നാണവോ ഇങ്ങനെയൊക്കെ "പ്രവി പറയുമ്പോൾ ദ്രുവ് അവളെ ഉഴിഞൊന്നു നോക്കി... അപ്പോഴാണ് അവരുടെ കണ്ണിൽ താഴെ സോഫയിൽ ഇരിക്കുന്ന മിഥുനെ കണ്ടത്... അവള് ചാടി തുള്ളി പോകാൻ തുനിഞ്ഞതും ദ്രുവ് അവളെ വലിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു... "നീ എന്തിനാ എന്നേ ഇങ്ങനെ വലിച്ചു നടക്കുന്നെ... ദേ ഒറ്റ തന്നാൽ ഉണ്ടല്ലോ "പ്രവി കയ്യ് കുടഞ്ഞു കൊണ്ട് പറഞ്ഞു "മോളേ പ്രവിയെ... നിന്റെ അമ്മ നിന്നെ നന്നാക്കാൻ എന്നോട് ആണ് പറഞ്ഞത്... അത് കൊണ്ട് നിന്റെ നാക്ക് ഒക്കെ അടക്കി വെച്ചോ "ദ്രുവ് പുച്ഛത്തിൽ പറഞ്ഞു നിർത്തി... "അയ്യോടാ മോനെ... നിന്റെ പൂതി ഒക്കെ അങ്ങ് മനസ്സിൽ വെച്ചാ മതി..നീ പറയുന്ന പോലെ ഞാൻ കേൾക്കുമെന്ന് സ്വപ്നതിൽ പോലും കരുതണ്ടാ... കടുവേ " "നീ കേൾക്കും മോളേ നിന്നെ കൊണ്ട് കേൾപ്പിക്കും... " അതിനു അവള് പുച്ഛിച്ചു തള്ളി... "നീ എനി മിഥുന്റെ കൂടെ നടക്കാൻ പാടില്ലാ എന്ന് പറയുന്നില്ല... പക്ഷെ ഡിസ്റ്റൻസ് വെച്ച് നടന്നില്ലെങ്കിൽ നിന്നെ ഞാൻ ശെരിയാക്കും"ദ്രുവ് കയ്യും കെട്ടി പറഞ്ഞു "ഓഹ് ഉത്തരവ് രാജാവേ... ഒന്ന് പോയെടാ.. നീ പറയുന്നത് ഈ പ്രവി കേൾക്കില്ല എന്ന് ഞാൻ പറഞ്ഞു... ഈ പ്രവീണ ഒരു തവണ സൊന്നാൽ നൂറു തവണ സൊന്ന മാതിരി " "നീ കേൾക്കും " "ഇല്ലാ ഇല്ലാ ഇല്ലാ " അവള് തറപ്പിച്ചു പറഞ്ഞപ്പോൾ ദ്രുവ് അവന്റെ മൊബൈൽ എടുത്ത് എന്തോ ചെയ്തു ശേഷം അവൾക് നേരെ നീട്ടി... പ്രവി അതിലേക്ക് നോക്കിയതും അവളുടെ കണ്ണുകൾ പുറത്തേക്ക് വന്ന്... പെട്ടെന്ന് അത് തട്ടിപ്പറിക്കാൻ നിന്നതും അവന് മൊബൈൽ വേഗത്തിൽ പിന്നോട്ട് വലിച്ചു മൊബൈൽ കറക്കാൻ തുടങ്ങി... അവള് അവനെ തുറക്കനെ നോക്കി...

അവന്റെ ചുണ്ടിൽ വിജയഭാവ പുഞ്ചിരി ആയിരുന്നു... "അപ്പൊ മോള് സേട്ടൻ പറഞ്ഞത് മറക്കണ്ടാ... stay away from മിഥുൻ... ബാക്കി ഞാൻ പതിയെ പറയാം... അത് നീ അനുസരിക്കും... അല്ലാ അനുസരിപ്പിക്കും "എന്നും പറഞ്ഞു പോക്കറ്റിൽ മൊബൈൽ ഇട്ടു നടന്നു.... *********** സ്നേഹയുടെ കയ്യിലെ ചില്ലു പത്രം നിലത്തു വീണത് അറിഞ്ഞാണ് ഋഷിയും കിച്ചുവും അടർന്നു മാറിയത്... പരസ്പരം രണ്ട് പേരും തലകുനിച്ചു നിന്നു... എന്നാൽ അവർക്ക് മുഖം കാണിക്കാതെ കണ്ണുകളിൽ ചുവപ്പ് പടർന്നു സ്നേഹ ചിന്നി ചിതറിയ പത്രവും പൊറുക്കി എടുത്ത് കിച്ചണിലേക്ക് നടന്നു.... അപ്പോഴേക്കും പടി ഇറങ്ങി ദ്രുവ് വന്ന്... പുറകെ ഷാളിൽ കൈകൾ തിരിച്ചു കൊണ്ട് പ്രവിയും അവള്ടെ മുഖത്തെ വെപ്രാളം കണ്ടു കിച്ചു വിചാരിച്ചു അവിടത്തെ scene കണ്ടിട്ടായിരിക്കും എന്ന്... എല്ലാവരും ഹാളിൽ വന്നിരുന്നു... പെട്ടെന്നാണ് അജുവും പുറകിൽ വരുന്ന അച്ചുവിനെയും കണ്ടത്...പെട്ടെന്ന് പ്രവി ചുമക്കാൻ തുടങ്ങി അത് ദ്രുവിന് പകർന്നു അവനും കിടന്ന് കുരക്കാൻ തുടങ്ങി... അവസാനം മിഥുൻ ഒഴികെ എല്ലാവരും അച്ചുവിനെയും അജുവിനെയും നോക്കി കുരച്ചു കൊണ്ടേ ഇരുന്നു... അവർ രണ്ട് പേരും വിളറി വെളുത്ത് നില്കുന്നത് കണ്ട് എല്ലാരും ചിരിച്ചു... ചിരിച്ചു കൊണ്ട് മിഥുനെ തമാശയിൽ അടിക്കാൻ കയ്യ് പൊക്കിയ പ്രവി ദ്രുവിനെ കണ്ടതും കയ്യ് പുറകോട്ട് വലിച്ചു... അത് കണ്ടു ദ്രുവിന് ചിരി പൊട്ടി............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story