കൃഷ്ണ: ഭാഗം 47

krishna

എഴുത്തുകാരി: Crazy Girl

അന്നത്തെ ദിവസം പതിവിലും സന്തോഷമായിരുന്നു... അജുവിന്റെയും അച്ചുവിന്റെയും പിണക്കം മാറിയതോടെ അവർ പഴേ ടോം ആൻഡ് ജെറി ആയി മാറി.... രാത്രി ഫുഡും കഴിച്ചു അവർ ഒക്കെ പോയി... സ്നേഹക്ക് തല വേദന ആണെന്ന് പറഞ്ഞു അവള് പോയി കിടന്നു.... മറിയമ്മ പോയതോടെ കിച്ചണിലെ പണിയൊക്കെ കഴിഞ്ഞു... ഞാനും മുറിയിലേക്ക് നടന്നു... ഡോർ തുറന്ന് വലിയ അനക്കം ഒന്നും ഉണ്ടായില്ല... ഡോർ അടച്ച് കുറ്റിയിട്ടതും എവിടുന്നോ രണ്ട് കൈകൾ വന്ന് ചുറ്റിപിടിച്ചതും ഒരുമിച്ചായിരുന്നു... ആദ്യം ഒന്ന് പേടിച്ചെങ്കിലും.. നെഞ്ചിലെ ഹൃദയ താളം കേട്ടപ്പോൾ ശ്വാസം വീണു... "ഞാൻ പേടിച്ചു പോയി "എന്നും പറഞ്ഞു നെഞ്ചിൽ ഒരു കടി കൊടുത്തു... പെട്ടെന്ന് എന്നേ കുതറി മാറ്റി കൊണ്ട് നെഞ്ച് തടവി നോക്കി പേടിപ്പിച്ചു... അത് കാണാത്ത പോലെ നിന്നു ടേബിളിൽ വെച്ചിരുന്ന ജഗ്ഗിലെ വെള്ളം വായിൽ ഒഴിച്ചു കുടിച്ചു ബെഡിൽ വന്നിരുന്നു... "ഹ്മ്മ് എന്താ "തന്നെ നോക്കി നിൽക്കുന്ന ഋഷിയെട്ടനോട് പുരികം പൊക്കി ചോദിച്ചതും മൂപര് വശ്യമായ ചിരിയുമായി അടുത്ത് വന്നിരുന്നു.... "അജുവും അച്ചുവും ഒന്നായി... അവരുടെ കല്യാണം പെട്ടെന്ന് ഉണ്ടാകും എന്ന് തോന്നുന്നു " "ആഹ് അത് വേണമല്ലോ... " "അജുവിന്റെ ആക്രാന്തം വെച്ച് നോക്കുമ്പോൾ കല്യാണം കഴിഞ്ഞു ഒരുമാസം ആയാൽ അവനു ട്രോഫി കിട്ടും "ഋഷി താടിൽ തടവി പറഞ്ഞു "അയിന് "ഋഷിയെട്ടന്റെ ഉള്ളിലിരിപ്പ് മനസ്സിലായെങ്കിലും...മിണ്ടാതെ നിന്നു "ഞാൻ അല്ലെ കല്യാണം കഴിച്ചേ... അപ്പൊ എനിക്കല്ലേ ഫസ്റ്റ് ട്രോഫി വേണ്ടേ " ചെറിയ കുട്ടികൾ ആദ്യം എനിക്കല്ലേ ചോക്ലേറ്റ് തരേണ്ടത് എന്ന പരാതി പറയുന്ന പോലെ ആണ് ഋഷിയെട്ടൻ പറഞ്ഞപ്പോൾ എനിക്ക് തോന്നിയത്...

എങ്ങോട്ടോ നോക്കി നിന്ന ഋഷിയെട്ടൻ എന്നേ നോക്കിയതും... എന്റെ നോട്ടം കണ്ടു ചോദിച്ചത് അബദ്ധമായോ എണ്ണം രീതിയിൽ നിന്നു.... ഋഷിയെട്ടന്റെ മുഖത്തെ ഭാവങ്ങൾ മാറി മറിയുന്നത് കണ്ടു ചിരി പൊട്ടി... അത് ഋഷിയെട്ടനിലും പകർന്നു... പരസ്പരം മുഖത്തോടു മുഖം നോക്കി ചിരിച്ചു ബെഡിലേക്ക് കമിഞ്ഞു കിടന്നു... കറങ്ങുന്ന ഫാനിലേക്ക് രണ്ടു പേരും നോക്കി നിന്നു... പെട്ടെന്നു ഋഷിയെട്ടൻ തനിക് നേരെ ചെരിഞ്ഞു കൊണ്ട് തലയിൽ കയ്യ് വെച്ച് കിടന്നു... ഋഷിയെട്ടനെ പുഞ്ചിരിയോടെ തന്നെ നോക്കി... പതിയെ അറിഞ്ഞു സാരിയുടെ വിടവിലൂടെ കൈകൾ ഇഴയുന്നത്... രണ്ടു പേരുടെ കണ്ണുകളും തമ്മിൽ പിരിയാത്ത വിധം ഉടക്കി നിന്നു....ആ നോട്ടത്തിൽ ഒന്നുമറിയാതെ ഞങ്ങളുടെതായ ലോകത്തിൽ ആയിരുന്നു... ഋഷിയെട്ടന്റെ കൈകൾ തന്റെ ഇടുപ്പിൽ അമർത്തി പതിയുമ്പോൾ ആ ചുണ്ടുകൾ തന്റെ നെറ്റിയിൽ പതിഞ്ഞിരുന്നു.... കണ്ണുകളടച്ചു ഇരുകൈകൾ കൊണ്ട് ഋഷിയെട്ടന്റെ കഴുത്തിലൂടെ ചുറ്റി... നെറ്റിയിൽ നിന്നു കവിളിലേക്ക് ചുണ്ട് ചേർത്തു... ശരീരമാകെ കോരിതരിക്കുന്നോടൊപ്പം ഋഷിയെട്ടന്റെ കഴുത്തിലെ എന്റെ പിടി മുറുകി കൊണ്ടിരുന്നു... പതിയെ ആ ചുണ്ടുകൾ തന്റെ ഇണയെ നുണയാൻ വെമ്പി നിന്നു... "ഋഷി.... ഋഷി.... ഡോർ തുറന്നെ " ആ ശബ്ദം കേട്ടതും പരസ്പരം ഞെട്ടി കൊണ്ട് ഞങ്ങൾ ബെഡിൽ നിന്നു നിവർന്നിരുന്നു... എന്തുകൊണ്ടാ അറിയില്ലാ... ഹൃദയമിടിപ്പ് അതിവേഗമിടിച്ചു കൊണ്ടിരുന്നു... എന്തിനോ ഞാൻ വല്ലാതെ കിതച്ചു... ഋഷിയെട്ടന്റെ മുഖത്തേക്ക് പോലും നോക്കാൻ പറ്റാതെ നിന്നു... ഇതേ അവസ്ഥയിൽ ആയിരുന്നു ഋഷിയും... "നിങ്ങള് ഉറങ്ങിയോ... ഋഷി.. ഡോർ തുറക്കടാ " വീണ്ടും വാതിലിൽ മുട്ടിയപ്പോൾ ആണ് ഋഷിയെട്ടൻ ബെഡിൽ നിന്നു എണീറ്റത്... കൂടെ ഞാനും ഡോർ തുറക്കാൻ ഋഷിയെട്ടൻ ലോക്കിൽ പിടിച്ചതും എന്തോ ഓർത്ത പോലെ തിരിഞ്ഞു നോക്കി...

ആ മുഖത്ത് നോക്കാൻ ചമ്മൽ തോന്നിയെങ്കിലും എന്തിനാ നോക്കിയത് എന്നറിയാൻ ഋഷിയെട്ടനോട് പിരികം പൊക്കി ചോദിച്ചു... ആ കണ്ണുകൾ വയറിൽ പതിഞ്ഞപ്പോൾ പെട്ടെന്നു തന്നെ സാരി ശെരിയാക്കി മാറ്റി തലയിൽ ഞാൻ തന്നെ സ്വയം മേട്ട് കൊടുത്തു... അത് കണ്ടു ഋഷി ചിരിച്ചുകൊണ്ട് ഡോർ തുറന്നു... "എന്താ അച്ഛാ... " "നിങ്ങള് കിടന്നോ " "ഇല്ലാ... "കിച്ചുവെ പാളി നോക്കി കൊണ്ട് പറഞ്ഞു... "ആ ഒരു പ്രധാനപെട്ട കാര്യം പറയാനാ... നീ ഒന്ന് താഴേക്ക് വാ... l അച്ഛന് അതും പറഞ്ഞു പോയപ്പോൾ ഋഷിയെട്ടന്റെ മുഖം കാണണമായിരുന്നു....എന്നേ എന്തോ കളഞ്ഞു പോയ നിരാശയോടെ നോക്കിയപ്പോൾ ചിരിയും സങ്കടവും തോന്നി... അവസാനം റ്റാറ്റാ... എന്നും പറഞ്ഞു ഒരു ഫ്ലൈ കിസ്സും തന്നു മൂപര് പോയി.... അച്ഛന്റെ കൂടെ നാളെ ബാംഗ്ലൂരിൽ പോണം.. കമ്പനിയിൽ എന്തോ തരികിട നടന്നിട്ടുണ്ട്... അതുകൊണ്ട് നാളെ രാവിലെ തന്നെ പുറപ്പെടണം എന്ന് കേട്ടപ്പോൾ ആകെ ടെൻഷൻ ആയി.. അതിലും കൂടുതൽ കിച്ചുവെ പിരിഞ്ഞിരിക്കണം എന്നോർത്തപ്പോൾ സങ്കടവും... അച്ഛനോട് സംസാരിച്ചു കഴിഞ്ഞു സമയം നോക്കിയപ്പോൾ 11 അര... മുറിയിലേക്ക് ചെന്നപ്പോൾ കണ്ടു ബെഡിൽ ചാരി ഇരുന്നു ഉറങ്ങുന്ന കിച്ചുവെ... അവളുടെ ഉറങ്ങുന്ന മുഗം കണ്ടപ്പോൾ പ്രണയത്തെക്കാൾ വാത്സല്യം ആണ് തോന്നിയത് ......ഡോർ ലോക്ക് ചെയ്തു... അവളെ പിടിച്ചു നേരെ കിടത്തി... ഞാനും കിടന്നു കൊണ്ട് ലൈറ്റ് ഓഫ്‌ ചെയ്തു... അവളോട് ചേർന്ന് കിടന്നു... നാളെ ബാംഗ്ലൂരിൽ പോകേണ്ടത് ആലോചിച്ചപ്പോൾ ആകെ ഒരു വീർപ്പുമുട്ടൽ... ചിലപ്പോൾ ഒരാഴ്ച അല്ലേൽ ഒരുമാസം വേണ്ടി വരും ഇതിനു വേണ്ടി... എന്റെ വയറിലൂടെ കയ്യിട്ടു നെഞ്ചോട് ഒന്നുടെ കിച്ചു പറ്റികിടന്നു... അവളുടെ നെറ്റിയിൽ ഒന്നുടെ ചുംബിച്ചു കൊണ്ട് അവളെ പുണർന്നു ഞാനും ഉറക്കത്തിലേക്ക് വഴുതി... ************* "ഇന്ന് തന്നെ പോണോ..." ബാഗ് പാക്ക് ചെയ്യുമ്പോൾ ആണ് കൊഞ്ചികൊണ്ട് കിച്ചു പറഞ്ഞത്... അതിനു ഞാൻ ഒന്ന് പുഞ്ചിരിച്ചു... "എന്നാലും പെട്ടെന്ന് ബാംഗ്ലൂരിലേക്ക് പോകുവാ എന്നൊക്കെ പറഞ്ഞാൽ എങ്ങനാ...ഹ്മ്മ് ചിലപ്പോ എന്തേലും സീരിയസ് ആയോണ്ടായിരിക്കും അല്ലെ... അല്ലാതെ അച്ഛന് പെട്ടെന്ന് പോകാൻ നിൽക്കില്ലല്ലോ...

എന്നാലും വല്ലാത്ത പണിയായിപ്പോയി.... എന്നാ ഞാനും നിങ്ങളുടെ കൂടെ വന്നാലോ... അല്ലേൽ വേണ്ടാ അത് നിങ്ങൾക് കൂടുതൽ ബുദ്ധിമുട്ടാകും... " അവളുടെ ചോദ്യത്തിന് അവളെന്നെ ഉത്തരം നൽകുന്നത് കണ്ടപ്പോൾ ചിരി പൊട്ടി...ഇങ്ങനെയൊരു പൊട്ടി... ബാഗ് പാക്ക് ചെയ്ത് കിച്ചുവിന്റെ അടുത്ത് ചെന്നു അവളുടെ മുഖം കയ്യിലെടുത്തു... "സൂക്ഷിക്കണേ ഋഷിയെട്ടാ... തട്ടിപ്പ് ആണെന്നല്ലേ പറഞ്ഞത്... എല്ലാരോടും ദേഷ്യം ഒന്നും കാണിക്കല്ലേ... എവിടേലും പോകുമ്പോ ഒറ്റക്ക് പോണ്ടാ ആരേലും ഒരാളെ കൂടെ കൂട്ടണം...ഫ്രീ ആകുമ്പോ വിളിക്കാൻ മറക്കല്ലേ... ഓഫീസ് ടെൻഷൻ ആണെന്ന് വെച്ച് ഫുഡ്‌ കഴിക്കാതെ ഇരിക്കല്ലേ " അവള് വീണ്ടും എന്തോ പറയാൻ വാ തുറന്നതും ചൂണ്ടു കയ്യ് ചുണ്ടിൽ വെച്ചു... "നീ പേടിക്കണ്ടാ പെണ്ണെ...ഞാൻ പെട്ടെന്ന് വരും... ഫ്രീ ആകുമ്പോൾ ഒക്കെ വിളിക്കും... എനി ഞാൻ വരുന്നത് വരെ ആ മൊബൈൽ നിന്റെ കയ്യില് നിന്ന് താഴെ വെക്കരുത് കേട്ടല്ലോ "അത് പറയുമ്പോൾ എന്റെ വയറ്റിനു ചുറ്റിപിടിച്ചു അവള് മുഖം ചേർത്തിരുന്നു...  "എന്നാൽ ഇറങ്ങുവാ...അമ്മേ ഞാൻ ഞാൻ പോകുവട്ടെ ... മരുന്ന് കഴിക്കണം എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടന്നു കാലിനു നീര് കൂട്ടണ്ടാ.. " "ഇല്ലെടാ ഋഷി... മോന് സൂക്ഷിച്ചു പോയിട്ട് വാ... അച്ഛന്റെ കൂടെ തന്നെ വേണം എപ്പോഴും .... ദേവേട്ടാ.. ഇവന്റെ ദേഷ്യം ഒക്കെ ശ്രെദ്ധിക്കണേ " "ആ ഞാൻ നോക്കാം വാ ഋഷി ലേറ്റ് ആയി... " അച്ഛന് അതും പറഞു ബാഗ് എടുത്തു നടന്നു കൂടെ ഞാനും.. തിരികെ നടക്കുമ്പോൾ വെറുതെ ഒന്ന് പുറകിലേക്ക് നോക്കി.. തന്റെ നോട്ടത്തിനായി കാത്ത് നിൽക്കുന്ന കിച്ചുവെ കണ്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു... ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആരും കാണാതെ കയ്യ് കൊണ്ട് ഉമ്മ പറത്തി തന്നു...ചിരിച്ചുകൊണ്ട് ഞാൻ കാറിൽ കയറി... ഋഷിയെട്ടന്റെ കാർ മായുന്നത് വരെ അവള് നോക്കി നിന്നു... കാർ മുന്നിൽ നിന്ന് മാഞ്ഞതും അവള് മുറിയിലേക്ക് കയറി... മനസ്സിൽ ഭാരം പോലെ... എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞു...

കല്യാണം കഴിഞ്ഞിട്ട് 2 മാസം ആകാറായി ഇന്നേ വരെ പിരിഞ്ഞു നിന്നിട്ടില്ല എന്നോർത്തപ്പോൾ കിച്ചു തലയണയിൽ മുഖം ചേർത്തു വിങ്ങി അന്ന് കമ്പനിയിൽ പോയില്ലാ... ലീവ് എടുത്തു... അന്നത്തെ ദിവസം മുറിയിൽ നിന്നു ഇറങ്ങിയില്ല എന്ന് പറയുന്നത് ആയിരിക്കും ശെരി... അന്ന് പ്രവി വന്നു കുറെ നേരം നിന്നു.. പതിയെ അവള് വീട്ടിലേക്ക് പോയി... പിറ്റേ ദിവസം മുതൽ കമ്പനിയിൽ പോയി തുടങ്ങി... അച്ചുവും അജുവും ദ്രുവും ഉള്ളത് കൊണ്ട് കുറച്ചു സമാധാനം ആയിരുന്നു...രാവിലെയും രാത്രിയും ഫ്രീ ടൈം കിട്ടുമ്പോഴും ഒക്കെ ഋഷിയെട്ടൻ വിളിയും ആയി ദിവസങ്ങൾ കടന്നു.... രണ്ടിൽ കൂടുതൽ റിങ് ആയാൽ പിന്നെ അത് മതി അന്നത്തെ ദിവസം ചെവി തിന്നാൻ... അതുകൊണ്ട് തന്നെ മൊബൈലും കയ്യില് പിടിച്ചു നടക്കാൻ തുടങ്ങി... ഫുടൊക്കെ കഴിച്ചു പത്രമൊക്കെ എടുത്തു വെക്കാൻ സ്നേഹയെ സഹായിച്ചു മുറിയിൽ കയറി ഡോർ അടക്കുമ്പോൾ ആയിരുന്നു ബെഡിൽ വെച്ചിരുന്ന ഫോൺ കത്താൻ തുടങ്ങി... ഓടി ചെന്നു ഫോൺ എടുത്തു... വീഡിയോ കാൾ ആയത് കൊണ്ട് തന്നെ മുഖം ചുവന്നിരിക്കുന്ന ഋഷിയെട്ടനെ കണ്ടപ്പോൾ തന്നെ കഴിച്ച ഫുഡ്‌ ഒകെ ആവിയായി പോയി... "എവിടെ പോയി കിടക്കായിരുന്നു... എത്ര നേരായി വിളിക്കുന്നു " ദേവിയെ ചൂട് ആണല്ലോ ഇന്ന് "അത് പിന്നെ ഫുഡ്‌ കഴിച്ചു വരുവായിരുന്നു... " "ഫുഡ്‌ കഴിക്കാൻ ഇത്രയും സമയമോ... ഒരു മണിക്കൂർ ആയി വിളിക്കാൻ തുടങ്ങിയിട്ട് " "അത് പാത്രമൊക്കെ എടുത്ത് വെച്ചപ്പോളേക്കും സമയം കൂടി പോയി.. അതാ " "നീ പാത്രം കൊണ്ട് വെക്കാൻ ആണേൽ എന്തിനാ സ്നേഹയെ പണിക്ക് വെച്ചത്... ദേ കിച്ചു ഒരുപകരം ഇല്ലാത്ത അവളെ നാളെ തന്നെ പറഞ്ഞു വിട്ടോ " "എന്റെ പൊന്ന് ഋഷിയെട്ടാ സോറി... എന്താ ഇപ്പൊ ഇത്ര ചൂട്... അച്ഛന് എന്തേലും പറഞ്ഞോ... അതോ കമ്പനിയിൽ എന്തേലും പ്രശ്നമുണ്ടോ " "ഒന്നുമില്ല "

"ശെരിക്കും " "ആ ശെരിക്കും " "എന്നാലേ ഒന്ന് ചിരിച്ചാട്ടെ... ദേ ഇങ്ങനെ "എന്നും പറഞ്ഞു ഇളിച്ചു കാണിച്ചു കൊടുത്തു... വീണ്ടും കള്ള ദേഷ്യം കാണിക്കാൻ നിന്നെങ്കിലും എന്റെ മുന്നിൽ ഇങ്ങേർക്ക് അത്ര നേരം ഒന്നും ചൂടിൽ നിൽക്കാൻ കഴിയില്ലാ... "ഹ്മ്മ് പറ ഫുഡ്‌ ഒക്കെ കഴിച്ചോ "ഋഷി "കഴിച്ചു... നീ കിടന്നോ " "ഇല്ലാ കിടക്കുവാ "എന്നും പറഞ്ഞു ബെഡിൽ കിടന്നു കൊണ്ട് മൊബൈലിൽ നോക്കി... അത് കണ്ടപ്പോൾ ഋഷിയെട്ടനും കിടന്നു... ഒരുപാട് നേരം സംസാരിച്ചു... സംസാരിച്ചു മതിയായപ്പോ ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു... ഉറങ്ങുന്നത് വരെ... "കൃഷ്ണ താൻ ഒന്ന് എന്റെ കൂടെ ഹോസ്പിറ്റലിൽ വരവോ "ഓഫീസിൽ ഇറങ്ങാൻ നേരമാണ് സ്നേഹ പറഞ്ഞത്.. "എന്താ തനിക് എന്ത് പറ്റി " "എന്തോ നല്ല വയർ വേദനയാടോ" അവള് വയറിൽ കൈ വെച്ച് പറഞ്ഞ്‌... സ്നേഹയുടെ മുഖം കണ്ടപ്പോൾ പോകാതിരിക്കാൻ തോന്നിയില്ല... അവളെയും കൂട്ടി ടൗണിൽ ഹോസ്പിറ്റലിൽ കാണിച്ചു... ഡോക്ടർ പ്രതേകിച്ചു കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു... മരുന്ന് വാങ്ങാൻ ഹോസ്പിറ്റലിനു പുറത്തെ മെഡിക്കൽ ഷോപ്പിൽ പോകുമ്പോൾ ആണ് തന്നെ ആരോ പിന്തുടരുന്നത് ആയി തോന്നിയത്... ചുറ്റും കണ്ണോടിചെങ്കിലും ആരെയും കണ്ടില്ലാ... എന്തോ മനസ്സിൽ ഭയം നിറഞ്ഞു.. എനിക്ക് തോന്നുന്നതല്ല ആരോ തന്നെ പിന്തുടരുന്നുണ്ടെന്നു മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു... അത് കൊണ്ട് വേഗം കാറിൽ കയറി പോകാൻ നിന്നപ്പോൾ ആണ് സ്നേഹക്ക് ദാഹികുന്നു എന്ന് പറഞ്ഞത്... വീണ്ടും കാറിൽ നിന്നു ഇറങ്ങി വെള്ളം വാങ്ങി കാറിൽ കയറാൻ നിന്നതും തന്റെ കയ്യില് ആരോ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story