കൃഷ്ണ: ഭാഗം 50

krishna

എഴുത്തുകാരി: Crazy Girl

 അജുവിന്റെ ശബ്ദം കേട്ടതും രണ്ടും പരസ്പരം നോക്കി... "ഹോ ഞാൻ അങ്ങ് പേടിച്ചുപോയി... അജുവേട്ടനാ "പ്രവി ശ്വാസം വിട്ടു പറഞ്ഞു ഡോർ തുറക്കാൻ കയ്യ് വെച്ചു... പെട്ടെന്ന് ദ്രുവ് അവള്ടെ കയ്യില് പിടിച്ചു ചുമരിൽ തട്ടി നിർത്തി... നോക്കി പേടിപ്പിച്ചു... "ചെ വിടടാ... "പ്രവി ഒച്ചവെച്ചു പറഞ്ഞതും ദ്രുവ് അവള്ടെ വാ പൊത്തി... അവള് കിടന്നു പിടക്കാൻ തുടങ്ങി... കയ്യ് തട്ടി അവിടെയുള്ള സോപ്പ് പെട്ടി നിലത്തേക്ക് വീണു... "ടാ ദ്രുവേ നീ എന്താ ആകുന്നെ "അജു "ഒന്നുല്ലേടാ ഇപ്പൊ കഴിയും "ദ്രുവും ഒച്ചയിൽ മറുപടി പറഞ്ഞു അപ്പോഴും തന്റെ കൈക്കുള്ളിൽ കിടന്നു പിടക്കുന്ന പ്രവിയെ അവന് ഒന്നുടെ ചുമരിൽ ചേർത്തു നിർത്തി...അവന്റെ ദേഹം തന്നിൽ തട്ടി നിന്നതും അവള് ഒന്ന് അടങ്ങി... "ഡീ പുല്ലേ നീ എന്ത് പണിയാ കാണിക്കുന്നേ "ദ്രുവ് സൗണ്ട് കുറച്ചു അവളെ കണ്ണുരുട്ടികൊണ്ട് പറഞ്ഞു... "ഹ്മ്മ്മ്മ്മ്മ്മ്മ് മ്മ്മ്മ് "പ്രവി "എന്തോന്ന്... നീ എന്താ പറഞ്ഞെ "ദ്രുവ് അപ്പോഴാണ് അവള് കണ്ണു കൊണ്ട് തന്റെ വാ പൊത്തിയത് കാണിച്ചു തന്നത്... ദ്രുവ് പെട്ടെന്ന് തന്നെ കയ്യെടുത്തു .. "വായിൽ കയ്യ് വെച്ചാ ഞാൻ എങ്ങനാ പറയണ്ടേ... പിന്നെ എന്നേ എന്താ ഇവിടെ സ്ഥിരതാമസം ആകാൻ നില്കുവാണോ എന്നേ വിടെടാ "പ്രവി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു "ഡീ പോത്തേ പുറത്ത് അജു വന്നത് നീ കേട്ടതല്ലേ... "ദ്രുവ് "അയിന് "പ്രവി "അയിന് കുന്തം... ഇങ്ങനൊരു മന്ദബുദ്ധി... നിന്നെ ഇതിനുള്ളിൽ കണ്ടാ അവനെന്താ വിചാരിക്കാ "ദ്രുവ് പല്ലു കടിച്ചു പറഞ്ഞു "അതിനെന്താ ഞാൻ അല്ലെ..

ഞാൻ ബാത്‌റൂമിൽ കേറിയതാ പറഞ്ഞോളാം "പ്രവി ഒരു കൂസലും ഇല്ലാതെ പറഞ്ഞു "അയ്യ... അയിന് നീ ആര എന്റെ ഓളോ എന്റെ കൂടെ ബാത്‌റൂമിൽ കേറാൻ " അപ്പോഴാണ് പ്രവിക്ക് ഓർമ വന്നത് താൻ എന്താ കാണിക്കാൻ പോയെ എന്ന്... ഞാനമാറ്റോ ഡോർ തുറന്നിനെൽ അജുവേട്ടൻ കണ്ടാ എന്താ പറയാ... ഇങ്ങേരുടെ കുളിസീൻ കാണാൻ കയറിയത് എന്നല്ലേ വിചാരിക്കാ... ശ്ശെ... എന്തിന്റെ കേടായിരുന്നു എനിക്ക്.. "ഡീ പൊട്ടി നീ എന്താ കാണിക്കുന്നേ "മുഖത്ത് എന്തൊക്കെയോ എക്സ്പ്രെഷൻ ഇടുന്നത് കണ്ടു ദ്രുവ് ചോദിച്ചു അപ്പോൾ അവള് ഒന്നുല്ല എന്ന് പറഞ്ഞു ഇളിച്ചു കൊടുത്തു. . പക്ഷെ പ്രവിയുടെ കൈകൾ ദ്രുവിന്റെ കൈക്കുള്ളിൽ പിടി മുറുകുന്നത് കരണം അവള് എരിവ് വലിച്ചു അത് കണ്ടതും ദ്രുവ് പെട്ടെന്ന് അവളിൽ നിന്ന് അടർന്നു മാറി... "ഇനിയെപ്പൊ എന്താ ചെയ്യാ എത്ര സമയം എന്നാ വെച്ചാ ഇതിൽ ഇരിക്ക "യൂറോപ്പൻ ക്ലോസ്സെറ്റിൽ മൂടിയുടെ മേലേ ഇരുന്ന് താടിക്ക് കയ്യ് വേച്ചു പറയുന്നത് കേട്ട് ദ്രുവിന് ചിരി പൊട്ടി.. "ടോ താനെന്താ ഇളിക്കുന്നെ "പ്രവി "നീ ഇങ്ങനെ ഇരുന്ന് അത് പൊട്ടിക്കരുത് "ദ്രുവ് "ഹോ ചളിയൻ "പ്രവി പിറുപിറുത്തു "എന്തോന്നാ "ദ്രുവ് "ഒന്നുല്ലേ... ഇവിടുന്ന് എങ്ങനാ ഇറങ്ങുവാ ഒന്ന് പറ "പ്രവി കുറച്ചു നേരം എന്തോ ഓർത്തു നിന്ന നേരം ദ്രുവ് ഡോർ ചെറുതായി തുറന്നു... തല പുറത്തേക്കിട്ടു...

"ടാ അജു.. എടാ "ദ്രുവ് അജുവിനെ നോക്കി വിളിച്ചു "ഹ്മ്മ് എന്താ "അജു "ദേ ആ ഷെൽഫിൽ ടർക്കി ഉണ്ട് ഒന്നെടുത്തു താ... "ദ്രുവ് അജു ബെഡിൽ നിന്നു എണീറ്റ് ഷെൽഫ് തുറന്നു ടർക്കി എടുത്തു കൊടുത്തു.. "ടാ ഞാൻ വരാം നീ താഴെ ചെന്നോ "ദ്രുവ് "വേണ്ടടാ നീ വന്നിട്ട് പോകാം... താഴെ പോയാ തീരാ സേഫ്റ്റി അല്ല"അജു പിറുപിറുത്തു "എന്ത് "ദ്രുവ് "ഏയ് ഒന്നുല്ല നീ വന്നിട്ട് പൊക്കോളാം എന്ന് പറഞ്ഞതാ " അജു പോകില്ലാന്ന് മനസ്സിലായതും ദ്രുവ് നിരാശയോടെ ഡോർ ക്ലോസ് ആക്കി പ്രവിയെ നോക്കി... അപ്പൊ അവന് നേരത്തെ ചുറ്റി കൊടുത്ത ടർക്കിയിൽ നിന്നു ഓരോ നൂല് വലിച്ചു നിലത്ത് ഇടുന്ന തിരക്കിൽ ആണ് അവള്... ദ്രുവ് നാക്ക് കടിച്ചു ദേഷ്യത്തിൽ നോക്കി... തന്നിൽ നോക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ് പ്രവി തല പൊന്തിച്ചു ദ്രുവിനെ നോക്കിയത്.. അപ്പോഴാണ് ഷോർട് മാത്രം ഉള്ള അവനെ അവള് അടിമുടി നോക്കിയത്... "ടാ ചെർക്ക നിന്ന് ബോഡി ഷോ കാണിക്കാതെ ഡ്രസ്സ്‌ ഇടടോ "പ്രവി പറഞ്ഞു മനുഷ്യന്റെ കണ്ട്രോൾ കളയാൻ ഇങ്ങനെ നിന്നോളും... ഞാൻ ആയോണ്ട് പിടിച്ചു നില്കുന്നു വേറെ ആരേലും ആണേൽ ഹോ ആലോചിക്കാൻ വയ്യ... "ഏതായാലും കേറി എനി കുളിക്കാതെ ഇറങ്ങാൻ കഴിയില്ല"ദ്രുവ് ദേഷ്യത്തിൽ കടിച്ചു പിടിച്ചു പറഞ്ഞതും ഒരു പിടച്ചിലോടെ പ്രവി എണീറ്റു.. അവനെ അടിമുടി നോക്കി "എന്താ പറഞ്ഞെ കുളിക്കാനോ..."പ്രവി "നീ എന്താ കുളി കേട്ടിട്ടില്ലേ " എന്നും പറഞ്ഞു പൈപ്പ് നു കീഴെ തല വെച്ച് തല നനച്ചു...

ഹോ ഈ കുളി ആയിരുന്നോ ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി...പ്രവി പിറുപിറുത്തു വീണ്ടും അവിടെ ഇരുന്നു... ************** "ആഹാ നീ ഇവിടെ ഉണ്ടായിരുന്നൊ....ദേ അജു... എനി എങ്ങോട്ടും ഓടണ്ടാ.. നിന്റെ മൊബൈൽ ഞാൻ നോക്കീട്ടെ പോകൂ " കൈകൾ അരക്കു കുത്തി നിൽക്കുന്ന അച്ചുവിനെ കണ്ടതും അജു ബെഡിൽ നിന്നു പിടഞ്ഞെഴുനേറ്റു... "ഇവള് എന്നേം കൊണ്ടേ പോകൂ "അജു മനസ്സിൽ പറഞ്ഞു പക്ഷെ അത് അച്ചു കേട്ടു "അതേലോ ഞാൻ മോനേം കൊണ്ടേ പോകൂ... ഇങ് വാടാ " അവള് അതും പറഞ്ഞു അജുവിന്റെ അടുത്തേക്ക് നടന്നതും ബെഡിന്റെ ഓപ്പോസിറ്റ് സൈഡിലെക്ക് അവന് ഓടി ചെന്ന് നിന്നു... "ദേ അജു കളിക്കല്ലേ.. മൊബൈൽ തന്നോ... അല്ലെങ്കിൽ ഉണ്ടല്ലോ " ചുരിദാറിന്റെ രണ്ട് കയ്യും കെറ്റി കൊണ്ട് അച്ചു പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു അപ്പോഴേക്കും അവന് ഓടി... പിറകെ അച്ചുവും.. "ഡീ പോത്തേ... നിന്റെ ബോസ് ആടി ഞാൻ... ലേശം റെസ്‌പെക്ട് താടി "ഓടികൊണ്ട് അജു പറഞ്ഞുകൊണ്ടിരുന്നു.. "ബോസ് ഒക്കെ അങ്ങ് ഓഫീസിൽ... ഇപ്പൊ ഞാനാ ബോസ് മൊബൈൽ താടാ " ഇവളെ കൊണ്ട്... എന്നും പിറുപിറുത്തു രണ്ടും ബെഡ്‌ഡിന് ചുറ്റും ഓടി... അജുവിന്റെ പുറകെയുള്ള ഓട്ടം കാര്യമില്ല എന്ന് കണ്ട അച്ചു ബെഡിൽ കേറി നിന്നു അവനുള്ള ഭാഗത്തേക്ക് തുള്ളി പിടിക്കാൻ തുടങ്ങി... പക്ഷെ ഒരുപാട് പരിശ്രമത്തിനു ശേഷം അച്ചു കോളേറിൽ പിടി വീണതും അവള് വലിച്ചു ബാലൻസ് തെറ്റി രണ്ടും ബെഡിലേക്ക് വീണു... പെട്ടെന്നുള്ള വീഴ്ചയിൽ കണ്ണുകൾ ഇറുക്കിയടച്ചു.. ശ്വാസം വിടാതെ നിന്നു... എന്തോ ഭാരം ദേഹത്തു തോന്നിയതും കണ്ണുകൾ തുറന്നു...

തന്റെ മേലേ തന്നെ നോക്കി കിടക്കുന്ന അജുവെ കണ്ടതും അച്ചുവിന് ആകെ വല്ലാതായി... അവള് അവനെ ഒന്ന് നോക്കി അവനെ തള്ളി മാറ്റാൻ നിന്നെങ്കിലും അജു ഒരിഞ്ചു മാറാതെ അവളെ ഒട്ടി കിടന്നു.... "അജു എണീറ്റെ... " അച്ചു പറയുന്നത് ഒന്നും അവന് കേട്ടില്ലാ... അച്ചുവിന്റെ വെപ്രാളം നോക്കി നിൽക്കെ അവന്റെ ചുണ്ടിൽ ചിരി വന്ന് ഒരു കൂസലും ഇല്ലത്തെ ചിരിക്കുന്ന അജുവിനെ കണ്ടതും അച്ചുവിനു ഇരിച്ചു കയറി... "ടാ പട്ടി എണീക്ക്ടാ... എന്ത് കനവാ... തടിയാ "അച്ചു "ഈ തടിയൊക്കെ താങ്ങി ശീലാവണ്ടേ.. ഒരു കാര്യം ചെയ്യ് ഇപ്പോഴേ ട്രയൽ നടത്താം ... എന്നാൽ കുറച്ചു കഴിഞ്ഞു ഭുധിമുട്ടണ്ടല്ലോ "അജു ഒന്നുടെ മേലേക്ക് കേറി കിടന്നു അച്ചുവിന്റെ കണ്ണുകളിൽ കുസൃതിയോടെ നോക്കി... "നീ എന്റെ കയ്യില് നിന്നു വാങ്ങും "അച്ചു കള്ള ദേഷ്യത്തോടെ പറഞ്ഞു മുഖം ചെരിച്ചു... അജു ഒരു ചിരിയോടെ അവളെ നോക്കി... പെട്ടെന്നാണ് ബാത്റൂമിലെ ഡോർ തുറന്നു ദ്രുവ് പുറത്തേക്ക് വന്നത്.. അവന് ഇറങ്ങിയതും കാണുന്നത് അച്ചുവിനു മേലേ കിടക്കുന്ന അജുവിനെ ആണ്... ഡോർ തുറക്കുന്ന ശബ്ദം കേട്ട് അച്ചു കയ്യും കാലും കൊണ്ട് അജുവിനെ തള്ളി... അജു ഉരുണ്ട് നിലത്തേക്ക് ലാൻഡ് ആയതും... അച്ചു ബെഡിൽ നിന്നു ചാടി എണീറ്റു... "ഓഹോ അപ്പൊ രണ്ടും എന്റെ മുറിയിൽ കിടന്നു റൊമാൻസ് കളിക്കുവായിരുന്നുവല്ലേ... " "എന്റമ്മേ... എന്റെ ഹെലൻ ഓഫ് സ്പാർട്ട ഒക്കെ പോയിന്ന തോന്നുന്നേ "നിലത്തു നിന്നു നടുവിൽ കയ്യ് കുത്തി.. അജു എണീറ്റു കൊണ്ട് പറഞ്ഞു... അത് കേട്ട് അച്ചു വാ പൊത്തി ചിരിക്കുന്നത് കണ്ടു അജു അവളെ നോക്കി കണ്ണുരുട്ടി ശേഷം ദ്രുവിനെ നോക്കി ഇളിച്ചു... "ഹ്മ്മ്മ് മനസ്സിലാവുന്നുണ്ട്... എന്റെ മുറിയിൽ കേറി റൊമാൻസ് നടക്കില്ലാ മോനെ...

ഇവിടെ ഒരു പരിവാടിയും നടക്കില്ല... രണ്ടും ഇറങ്ങി പോയാട്ടെ " "ടാ ചക്കരെ ആരോടും പറഞ്ഞു നാറ്റിക്കരുത് "അജു "ആലോചിക്കട്ടെ.. "ദ്രുവ് "എന്താടാ അതിനു മാത്രം ഇത്ര ആലോചിക്കാൻ... നീ പറയില്ല "അജു "ഓഹോ എന്നോട് വെല്ലുവിളിക്കുന്നു.. എന്നാ ഞാൻ പറയും "ദ്രുവ് രണ്ടിനെയും മാറി മാറി നോക്കുവായിരുന്നു അച്ചു.. "ദ്രുവ് നീ എനിക്ക് ജനിക്കാതെ പോയ അനിയൻ ആണ് ഈ ചേച്ചിയെ ഓർത്തെങ്കിലും "അച്ചു "അയ്യോ എനിക്ക് ജനിക്കാതെ പോയ ചേച്ചിക്കിട്ടു പണി കൊടുക്കാൻ എന്തിഷ്ടമാണെന്നോ എനിക്ക്.. " അവന് പറയുന്നത് കേട്ടതും അച്ചുവും അജുവും പല്ലു കടിച്ചു അവനെ നോക്കി... അതിനു ദ്രുവ് ഒന്ന് പുച്ഛിച്ചു... "കുട്ടാ ചക്കരകുട്ടാ... നിന്റെ കാലു ഞാൻ പിടിക്കാം... നീ ഒന്ന് "അജു "എന്നാ പിടിക്ക് പിടിച്ചിട്ട് വേഗം ഇറങ്ങി പോ "ദ്രുവ് കാലു നീട്ടി ബാത്റൂമിലേക്ക് പാളി നോക്കി.. ശ്വാസം വിട്ടു അവന്റെ കാലും അവനേം മറി മാറി നോക്കി അജു അച്ചുവിനെ നോക്കി.. കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്ന് അവള് ചെവിയിൽ പറഞ്ഞത് കേട്ടപ്പോ അജു കുനിഞ്ഞു കൊണ്ട് ദ്രുവിന്റെ കാലിൽ തൊടാൻ നിന്നു "അയ്യോ അമ്മേ പാറ്റാ " "ഈശ്വരാ... നശിപ്പിച് "ദ്രുവ് നെറ്റിയിൽ കയ്യ് വെച്ചു.. അലറി കൊണ്ട് വന്ന പ്രവി ദ്രുവിന്റെ പുറകെ നിന്നു... ശബ്ദം കേട്ട് അജു നേരെ നിന്നു അച്ചുവും അജുവും ബാത്‌റൂമിൽ നിന്നു ഇറങ്ങിയ പ്രവിയെ കണ്ടു കണ്ണു തള്ളി... കണ്ണൊന്നു തിരുമി നോക്കി.. ഇല്ലാ ഇതവൾ തന്നെ... എന്ന് കണ്ടതും അജുവിന്റെ ചുണ്ടിൽ ചിരി വന്ന് അത് ദ്രുവ് കണ്ടതും നീ പെട്ടെടാ എന്നോർത്ത്... "ആഹാ എന്റെ പെണ്ണിനേം കൊണ്ട് നിന്റെ മുറിയിൽ റോമൻസിച്ചതിനു നീ എന്നേ കൊണ്ട് കാലു പിടിപ്പിക്കും അല്ലേടാ..

. അപ്പൊ ഈ കാന്താരി നിന്റെ ബാത്‌റൂമിൽ കേറി എന്തായിരുന്നു... പറയടാ... ഒന്ന് പറയടാ "താടിയിൽ തട്ടി കൊണ്ട് അജു ദ്രുവ് തലതാഴ്ത്തി അജുവിനെ നോക്കി ശേഷം പ്രവിയെ കണ്ണുരുട്ടി നോക്കി അവള് അവന്റെ പുറകെ ഒളിഞ്ഞു നിന്നു "ആഹ വിളിക്ക് ഋഷിയെയും കിച്ചുവിനേം വിളിക്ക്....ഞാൻ ആരോട് പറഞ്ഞു ചിരിക്കും വിളിക്ക്... എല്ലാത്തിനേം വിളിക്ക്... പെൺ വിരോധിയായാ.. എന്റെ പുന്നാര ആങ്ങള ബാത്‌റൂമിൽ കേറിയാണ് ശ്രിങ്കാരം എന്ന് പറി "അജുവിന്റെ സംസാരം കേട്ടതും ദ്രുവിന്റെ വാ തുറന്നു അവനെ നോക്കി "അജുവേട്ടാ പ്ലീസ്... നാറ്റിക്കരുത്....ഞാൻ ബാത്‌റൂമിൽ കേറിയപ്പോൾ അറിയാതെ "പ്രവി "എന്തറിയാതെ... നീ മിണ്ടരുത്... അന്ന് ജിഷ്ണു ന്റെ കല്യാണത്തിന് നിന്നെ കളിയാക്കി എന്നും പറഞ്ഞു നീ എന്റെ ഫോൺ എടുത്ത് പായസത്തിൽ ഇട്ടതും... ആ ഫോൺ ഇട്ട പായസം എനിക്ക് തന്നെ തന്ന് ഫോൺ തീറ്റിച്ചു കൊല്ലാൻ നോക്കിയതൊന്നും ഞാൻ മറക്കില്ലെടി... പിന്നെ നീ അന്ന് പോയ കല്യാണത്തിന് ഞാൻ വളചെടുക്കാൻ നോക്കിയ പെണ്ണിന്റെ മുന്നിൽ വെച്ച് പ്രേത കഥ കണ്ടു പേടിച്ചു അച്ഛന്റേം അമ്മേടേം കൂടെ കിടക്കുന്നത് പറഞ്ഞു നാറ്റിച്ചത് ഇപ്പോഴും എനിക്ക് ഓർമ ഉണ്ടെടാ "അജു പ്രതികാര ദാഹിയെ പോലെ അലറി "എടാ ഞാൻ ഉള്ളതല്ലേ പറഞ്ഞെ നീ കൊഞ്ചുറിങ് കണ്ടു പേടിച്ചു നിന്റെ അമ്മേടേം അച്ഛന്റേം നടുക്ക് കേറി കടന്നത് നിന്റെ അമ്മ ഇന്നലേം പറഞ്ഞു "ദ്രുവ് "ഓഹോ വീണ്ടും... അച്ചു പോയി കിച്ചുവെ വിളി ഞാൻ ഋഷിയെ വിളിക്കാം "

എന്നും പറഞ്ഞു രണ്ടും പുറത്തിറങ്ങി "ഡീ കാലമാടത്തി... നിന്നോട് പറഞ്ഞിട്ടില്ലേ... ഞാൻ പറയാതെ ഇറങ്ങരുത് എന്ന്"ദ്രുവ് പല്ലുകടിച്ചു പ്രവിയെ നോക്കി "അത് പാറ്റ "അവള് നിഷ്കുവേ പോലെ പറഞ്ഞ്‌.. "ഓഹ് ഒരു ചെറിയ പാറ്റ അല്ലെ അല്ലാതെ അനാകോണ്ടാ ഒന്നുമല്ലല്ലോ... നീ പാറ്റനെ ഒന്നും ചെയ്യാതിരുന്നാ മതി അത് നിന്നെ ഒന്നും ചെയ്യില്ല " ദ്രുവ് പറഞ്ഞതും പ്രവി മുഖം കോട്ടി... "കുണുങ്ങി നിൽക്കാതെ... താഴെ പോടീ " അതൊരു അലർച്ച ആയിരുന്നു... പ്രവി ജീവനും കൊണ്ടോടി...കിച്ചുവെ വിളിക്കാൻ പോയ അച്ചുവേ പ്രവി സോപ്പിട്ടു പിടിച്ചു..അതുകൊണ്ട് അച്ചുവിന് വേണ്ടി അജുവിന്റെ മൊബൈൽ അവന് അറിയാതെ എടുത്തു കൊടുക്കാം എന്നാ ധാരണയിൽ വന്നെത്തി... എന്നാൽ ദ്രുവ് അജുവിനെ.. അച്ചുവിന്റെ കയ്യില് നിന്നു മൊബൈൽ ഒളിപ്പിക്കാൻ സഹായിക്കാം എന്നാ ധാരണയിലും എത്തി ************ "വാ എല്ലാരും വന്നിരിക്ക്... ഫുഡ്‌ കഴിക്കാം "രാധിക വന്ന് പറഞ്ഞതോടെ എല്ലാരും ടേബിളിൽ ചുറ്റും ഇരുന്നു... ഋഷിയുടെ ഓപ്പോസിറ്റ് ആയി കിച്ചു ഇരുന്നു...അജുവിന്റെ ഓപ്പോസിറ്റ് ആയി അച്ചുവും ദ്രുവിന്റെ ഓപ്പോസിറ്റ് ആയി പ്രവിയും.. അച്ഛന് അമ്മയും രണ്ട് അറ്റത്തും ആയി ഇരുന്നു... "നിങ്ങള് നേരത്തെ എവിടെ പോയതായിരുന്നു... അമ്മാ ഉണ്ടാക്കിയ ഉണ്ണിയപ്പം കഴിക്കാൻ കണ്ടില്ലല്ലോ"കിച്ചു "അതോ അത്.. ഒരു പാറ്റയെ പിടിക്കാൻ പോയതാ "അജു പറഞ്ഞതും ഫുഡ്‌ കഴിക്കുന്ന ദ്രുവിന്റെ തരിപ്പിൽ കേറി.. "പാറ്റയോ എന്ത് പാറ്റ... "

ഋഷി "ആഹ്ന്നേ ദ്രുവിന്റെ ബാത്‌റൂമിൽ ഒരു വെല്ല്യ പാറ്റ... നമ്മള് കണ്ടത് കൊണ്ടും ഒന്നും ഉണ്ടായില്ല "അജു ഇപ്പൊ തരിപ്പിൽ കേറിയത്‌ പ്രവിക്കായിരുന്നു... അവള് കണ്ണും തള്ളി അജുവിനെ നോക്കി... അപ്പൊ അജു അവളെ നോക്കി കൊഞ്ഞനം കുത്തുവായിരുന്നു... "അച്ചുവെച്ചിക്ക് അജുവേട്ടന്റെ മൊബൈൽ ഒന്ന് തരണേ... അച്ഛനെ വിളിക്കാനാ "പ്രവി അജുവിനിട്ട് കൊടുത്തു... പ്രവിയുടെ സംസാരം കേട്ടതും കയ്യിലുള്ള മുട്ട വഴുതി ദ്രുവിന്റെ പ്ലേറ്റിൽ ചെന്നു വീണു... അവന് ഒളിക്കണോടെ അച്ചുവിനെ നോക്കി.. അവള് അവനെ നോക്കി ഇളിക്കായിരുന്നു.... " ഡാ പട്ടി നിന്നു കയറ്റാതെ... എന്തേലും പറഞ്ഞോ നിന്കാണു എന്നേ ഹെല്പ് ചെയ്യേണ്ട ഡ്യൂട്ടി അല്ലേൽ നിന്റെ പാറ്റ കേസ് ഞാൻ ഇവിടെ ഇപ്പൊ പറയും "അജു ദ്രുവിന്റെ ചെവിൽ മൊഴിഞ്ഞു . ഹോ എവിടെ ചെന്നാലും എന്റെ നെഞ്ഞതാണല്ലോ അവസാനിക്കുന്നത് എന്നോർത്തു ദ്രുവ് പ്രവിക്ക് നേരെ തിരിഞ്ഞു "അച്ചുവിന് വിളിക്കാൻ അവള്ടെ ഫോൺ ഇല്ലേ "ദ്രുവ് "ആ ഫോൺ കാൾ പോകുന്നില്ല "പ്രവി "കാൾ പോകുന്നില്ലേൽ ലാൻഡ് ഫോണിൽ നിന്നു വിളിക്ക് "ദ്രുവ് "അതിനു ഞാൻ നിന്നോട് അല്ലല്ലോ ചോദിച്ചേ അജുവേട്ടനോട് അല്ലെ... അയിന് താനെന്തിനാ പേടിക്കുന്നെ "പ്രവി "അതെന്തിനാ അവള് എന്റെ മൊബൈൽന്നു തന്നെ വിളിക്കുന്നെ.. ഇവിടെ വേറെ എത്ര മൊബൈൽ ഉണ്ട് "അജു ഇടക്ക് കേറി പറഞ്ഞു "എന്നേ നോക്കേണ്ട ഉത്തരവാദിത്തം നിനക്കല്ലേ അജു അപ്പൊ നീ തന്നെ മൊബൈൽ തരണം "അച്ചുവും വിട്ടു കൊടുത്തില്ല... "എന്റെ ഈശ്വരാ...

ഇതെന്താ കൂത്ത്... നിങ്ങള് എന്തിനാ പിള്ളേരെ അടി കൂടുന്നെ... കെട്ടിക്കാൻ ആയി അപ്പോഴാ "ശേഖർ ആയിരുന്നു അത് കേട്ടപ്പോഴാ അവർക്ക് സ്ഥലബോധം വന്നത്... ഋഷിയും കിച്ചുവും വഴുക്കൻ മട്ടിൽ അവരെ നോക്കിയപ്പോൾ എല്ലാം ഒരു ഇളി കൊടുത്തു ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു.. "എന്നാ ശെരിയമ്മേ ഇറങ്ങുവാ പിന്നെ വരാം "കിച്ചു "ഹ്മ്മ് ഇന്ന് ഇവിടെ നിക്കായിരുന്നു " രാധിക "എനിയും വരാലോ... ഇപ്പൊ പോട്ടെ... അച്ഛാ പോകുവട്ടെ "കിച്ചു എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി... അച്ചുവും അജുവും ഒരുമിച്ചു ഇറങ്ങി.. കിച്ചുവും പ്രവിയും ഋഷിയുടെ കാറിൽ കയറി... കിച്ചു എല്ലാർക്കും റ്റാറ്റാ കൊടുത്തു... എന്നാൽ പ്രവി പട്ടി ചന്തക്ക് പോയാ പോലെ ആയിരുന്നു വന്ന കാര്യം നടന്നില്ല.. അവള് വെറുതെ ഒന്ന് ദ്രുവിനെ പാളി നോക്കിയപ്പോൾ മൊബൈൽ കയ്യ് കൊണ്ട് കറക്കി അവളെ നോക്കി പുച്ഛിക്കുന്നത് കണ്ടത് അവൾക് ദേഷ്യം വന്ന് കാറിൽ ചാരി ഇരുന്നു... രണ്ടു കാറും പോകുമ്പോളേക്കും മിഥുൻ ദ്രുവിന്റെ വീട്ടിലേക്ക് കയറിയിരുന്നു... ************* "പത്താം ക്ലാസ്സ്‌ കഴിയാറായി എക്സാം അടുക്കുവാ... അവൾക് എന്താ പറ്റിയത് എന്ന് അറിയില്ല... ഇപ്പൊ പഠിക്കുന്നതിൽ പുറകോട്ടാ... എന്റെ മോള് എങ്ങനാ നടന്നതാ അറിയുവോ.. ഇപ്പോൾ മുറിയിൽ കേറി ഇരുത്തവാ... കുറച്ചു ലീവ് എടുത്തു അതാ ഇങ്ങോട്ട് പോന്നത്" ഹാളിൽ ചെന്നപ്പോൾ തന്നെ അവന്തിക ഏടത്തിയുടെ ശബ്ദം ആണ് വരവേറ്റത്... സോഫയിൽ അച്ഛനും അമ്മയും രാജേട്ടനും ഉണ്ട്.. ഋഷിയെട്ടനും അവരുടെ അടുത്ത് ചെന്നിരുന്നു പ്രവി വീട്ടിലേക്ക് പോയി.. ഞാനും അവരുടെ കൂടെ കൂടി "എന്താ ഏട്ടാ പറ്റിയത് "ഋഷി "അറിയില്ലടാ നന്ദു ആകെ മാറി പഠിത്തത്തിൽ ഒക്കെ ഉഴപ്പാ..

10 എക്സാം അടുക്കാറായി..."രാജ് "എന്താപ്പാ ഇങ്ങനെ... അവള് നല്ല പഠിക്കുന്ന കുട്ടി അല്ലെ "ഋഷിയെട്ടൻ "ഹ്മ്മ്... അറിയില്ലാ അവിടെ ഭയങ്കര ജോലി തിരക്കായത് കൊണ്ട് ഒന്നിനും സമയം ഉണ്ടാവാറില്ല.. അവന്തിക ആണേൽ ഇപ്പൊ തുന്നലിനു പോകുന്നുണ്ട്... അതുകൊണ്ട് അവളെ ശ്രെദ്ധിക്കാറില്ല... അല്ലേലും അതിന്റെ ആവിശ്യം ഇല്ലല്ലോ അവള് സ്വയം തന്നെയല്ലേ പടിക്കാർ "രാജ് ഏട്ടൻ പറഞ്ഞു നിർത്തി "കഴിഞ്ഞ മീറ്റിംഗ് പോയപ്പോൾ അവളുടെ മിസ്സ്‌ ആണ് പറഞ്ഞത് ഇപ്പൊ ക്ലാസ്സിൽ തീരെ ശ്രെദ്ധ ഇല്ലാന്ന് "ഏട്ടത്തി "ഹ്മ്മ് ചിലപ്പോ ഒരുപാട് ഉണ്ടാകും പഠിക്കാൻ... നിങ്ങള് അവളെ ഇങ്ങനെ പ്രഷർ കേറ്റല്ലെ...ഏതായാലും കുറച്ചു ഇവിടെ നിക്കട്ടെ... പഠിക്കാൻ തോന്നുമ്പോൾ അവള് പഠിച്ചോളും "അമ്മ "അല്ലാ എന്നിട്ട് നന്ദു എവിടെ "കിച്ചു "അവള് മുറിയിൽ ഉണ്ട്... ഫ്രഷ് ആകാൻ പോയതാ "ഏട്ടത്തി കിച്ചു നന്ദുവിന്റെ മുറിയിൽ കയറി... അപ്പോൾ അവള് കുളിച് വന്ന് കിടക്കുവായിരുന്നു... നന്ദുവിന്റെ മുടിയിൽ തലോടിയത് അറിഞ്ഞപ്പോൾ നന്ദു കണ്ണുകൾ തുറന്നു... അവള് ബെഡിൽ ഇരുന്നു.. ആകെ ക്ഷീണിച്ചു... കണ്ണുകളിൽ കറുപ്പ് പടർന്നത് കണ്ടപ്പോ കിച്ചുവിന് സങ്കടം തോന്നി "എന്താ മോളേ പറ്റിയത്... കൊലമൊക്കെ പോയല്ലോ... എന്താ ഇത് "കിച്ചു നന്ദുവിന്റെ മുഖത്ത് തലോടി കൊണ്ട് പറഞ്ഞു നന്ദു കിച്ചുവിന്റെ നെഞ്ചിൽ കിടന്നു അവളെ പുണർന്നു... "മാമി " നന്ദു സങ്കടം വന്നാൽ മാത്രമേ മാമി വിളിക്കൂ എന്നത് കിച്ചു ഓർത്തു... അല്ലേൽ കിച്ചേച്ചി.. കിച്ചു... ചേച്ചികുട്ടി എന്നൊക്കെ ആണ് "

എന്താടാ... നിനക്ക് പറ്റിയെ "കിച്ചു "എനിക്ക് പഠിക്കാൻ പറ്റണില്ല... ടീച്ചർ ഒക്കെ തോൽക്കും എന്ന് പറഞ്ഞു പേടിപ്പിക്ക... കൊറേ ഉണ്ട് പഠിക്കാൻ... ഞാൻ 10തിൽ തൊറ്റ് പോകും മാമി " നന്ദു പറയുന്നത് കേട്ട് കിച്ചുവിനു ചിരി വന്ന്.. "അയ്യോ അതാണോ നിന്റെ പ്രശ്നം പേടിക്കണ്ടാ... നിനക്ക് ഞാൻ പറഞ്ഞ്‌ താരാട്ടാ... ഇപ്പൊ നീ കിടന്നോ " അതും പറഞ്ഞു നന്ദുവിനെ കിടത്തി കിച്ചു മുറിയിലേക്ക് നടന്നു... ************ "റാം നീ പറഞ്ഞ പോലെ അവർ വന്നു...എന്താ നിന്റെ പ്ലാൻ " ................. "ഇതൊക്കെ നടക്കുവോ " ................. "ഹ്മ്മ് ശെരി... ഒക്കെ ബൈ ************ "എന്നാലും നന്ദുവിന്‌ എന്താ പറ്റിയത് "ബെഡിൽ ഇരുന്ന് കൊണ്ട് ഋഷിയെട്ടൻ ആയിരുന്നു "ഒന്നുല്ല ഋഷിയെട്ടാ.. പെണ്ണിന് പഠിക്കാൻ കൊറേ കണ്ടപ്പോ പേടി ആയതാ... അല്ലേലും ഈ ടീച്ചർ മാരൊക്കെ പേടിപ്പിക്കുവല്ലേ തോക്കും തോക്കും എന്ന് പറഞ്ഞു അത് കേട്ട് അവളൊന്നു പേടിച്ചു അത്രേ ഉള്ളൂ "കിച്ചു തലതുവർത്തി കൊണ്ട് പറഞ്ഞു അവള് തുവർത്തി കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നു മുടി ഒതുക്കിയതും ഋഷി പുറകെ വന്ന് പുണർന്നു... കണ്ണാടിയിൽ നോക്കി പുരികം പൊക്കി എന്തേയ് എന്ന് ചോദിച്ചു "കിടക്കാം "ഋഷി കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് പറഞ്ഞു കിച്ചു ഒന്ന് പിടഞ്ഞുകൊണ്ട് കുതറി മാറി "നീ എവിടെ പോകുവാ "ഡോറിന്റെ അടുത്തേക്ക് നടക്കുന്ന കിച്ചുവിനോട് ഋഷി ചോദിച്ചു "ഇന്ന് ഞാൻ നന്ദുവിന്റെ അടുത്ത് കിടക്കാം എന്ന് പറഞ്ഞിരുന്നു.. ഞാൻ ചെല്ലട്ടെ എന്നേ കാത്ത് നിൽകുവാ "എന്നും പറഞ്ഞ്‌ കിച്ചു നടന്നു "അപ്പൊ ഞാനോ "ഋഷി സ്വയം ചോദിച്ചു കൊണ്ട് നിരാശയോടെ ബെഡിലേക്ക് വീണു ........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story