കൃഷ്ണ: ഭാഗം 54

krishna

എഴുത്തുകാരി: Crazy Girl

ശ്രാവൺ തന്റെ നേരെ അടുക്കുന്നോറും അവന്റെ സാനിദ്യം തന്നിൽ അറപ്പുള്ളവളാക്കി... അവന്റെ ബലിഷ്ഠമായ കയ്കൾ കവിളിൽ പിടിച്ചു ഞെരിക്കുമ്പോൾ വേദന കൊണ്ട് പുളഞ്ഞു... തന്നെ വിടാൻ കെഞ്ചുന്ന നന്ദുവിനെ അവന് തള്ളി... ബാലൻസ് കിട്ടാതെ നന്ദു നിലത്തേക്ക് വീണു.... "വിട് എന്നേ " പെട്ടെന്നാണ് അവന്റെ മൊബൈൽ അടിഞ്ഞത്... ചെ എന്നും പറഞ്ഞു എന്നിലെ പിടി വിട്ടു... ശരവേഗം ഞാൻ നന്ദുവിനെ എടുത്ത് എഴുന്നേൽപ്പിച്ചു... പാവം ആകെ ക്ഷീണിച്ചു...അവള് ഒരു തേങ്ങലോടെ എന്നേ ഒട്ടി നിന്നു.... ശ്രാവൺ കാൾ എടുത്ത് മൊബൈൽ ചെവിയോട് അടുപ്പിച്ചു വെച്ചു... "അവർ ഫുഡ്‌ കഴിച്ചോ " കാൾ എടുത്തപ്പോൾ തന്നെ റാമിന്റെ ചോദ്യം ആയിരുന്നു... "ഇല്ലാ... അവൾക് വാശിയ... "കിച്ചുവിനെ നേരെ കത്തുന്ന കണ്ണോടെ നോക്കി ശ്രാവൺ പറഞ്ഞു "ഹ്മ്മ് വേണേൽ കഴിച്ചോട്ടെ..പിന്നെ നിന്നെ രജി വിളിച്ചോ... ." "ആഹ് വിളിച്ചിരുന്നു അവരൊക്കെ പോലീസ് കംപ്ലയിന്റ് ചെയ്തു എന്ന് കേട്ടു.. " ശ്രാവൺ പറയുന്നത് കേട്ട് കിച്ചു അവന്റെ സംസാരം കാതോർത്തു..

"ഹ്മ്മ് നിങ്ങള് അവള്ടെ അടുത്ത് നിന്നു മാറരുത്... രക്ഷപെടാൻ അവള് ഒരുപാട് ശ്രമിക്കും... അതുകൊണ്ടു അവൾക്കു ചുറ്റും നിങ്ങൾ ഉണ്ടാകണം... പക്ഷെ നീ അവളുടെ അടുത്ത് പോലും പോകരുത്... എനിക്കറിയാം നിന്റെ കണ്ണുകൾ അവൾക് നേരെ ഉണ്ടെന്ന്... എന്നാൽ എനി അത് വേണ്ടാ... അവള് മുഴുവനായും എനിക്കുള്ളതാ....ഞാനില്ലെന്നു വെച്ച് അവളിലേക്ക് ചേരാൻ നിന്നാ കൊന്നു കളയും... കേട്ടോടാ "റാം ഉറച്ച വാക്കോടെ പറഞ്ഞതും ശ്രാവണിൽ ഞെട്ടലും ദേഷ്യവും തോന്നി... അവന് ഒരു മൂളലിൽ കാൾ കട്ട്‌ ചെയ്തു... ശേഷം കിച്ചുവിന് നേരെ തിരിഞ്ഞു... "ശ്ശെ എന്നാലും എല്ലാരും നിന്റെ പുറകെ ആണല്ലോടി...ഒന്നുല്ലെലും ആദ്യം നിന്നെ ആഗ്രഹിച്ചത് ഞാൻ അല്ലെ... പത്തിൽ പഠിക്കുമ്പോഴേ നിന്നെ മണപ്പിച്ചു പുറകെ വന്നത് ഞാൻ അല്ലെ.. ആ എന്നോട് അവന് പറയുവാ നിന്റെ അടുത്തൂടെ പോലും വരരുത് എന്ന്... " നിരാശ ഭാവത്തിൽ കിച്ചുവിനെ നോക്കി പറയുമ്പോളും അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ പരതി നടക്കുകായായിരുന്നു...പതിയെ ഏങ്ങി കരയുന്ന നന്ദുവിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു....

"പക്ഷെ ഒന്ന് പറയാലോ....ഈ നന്ദുവും സുന്ദരി ആട്ടോ... നിന്റെ ഫോട്ടോസ് ഒക്കെ ഞാനും കണ്ടതാ മോളേ....നിന്റെ മാമിയെ തൊട്ടാൽ കൊല്ലും എന്നാണ് പറഞ്ഞത്... സാരില്യ പിന്ന എടുത്തോളാം... പക്ഷെ നിന്നെ തൊട്ടാൽ ഒന്നും വരില്യ... " ശ്രാവണിന്റെ കാമകണ്ണുകൾ നന്ദുവിന്‌ നേരെ നീളുന്നത് കണ്ടതും കിച്ചു അവളെ പൊതിഞ്ഞു പിടിച്ചു...നന്ദുവിനെ തന്റെ കണ്ണുകൾക്ക്‌ മുന്നിൽ നിന്നു മാറ്റാൻ ശ്രേമിക്കുന്ന കിച്ചുവിനെ കണ്ടു ശ്രാവൺ വശ്യമായി ചിരിച്ചു..അവരുടെ അടുത്തേക്ക് നീങ്ങി... "എനിക്ക് ജീവാനുള്ളടത്തോളവും നിന്റെ മനസ്സിലിരിപ്പ് നടക്കില്ല ശ്രാവൺ... ചെ പുഴുത്ത ജന്മം ആണല്ലോ നിന്റെ... "ശ്രാവണിനെ നോക്കി അറപ്പോടെ പറഞ്ഞതും അവന്റെ മുഖം വലിഞ്ഞു മുറുകി... അവന് കിച്ചുവിൽ നിന്നു നന്ദുവിനെ പിടിച്ചു വലിച്ചു... ശ്രാവണിന്റെ വലിയിൽ നന്തു അവന്റെ കൈക്കുള്ളിൽ ചെന്നെത്തുമ്പോൾ ആശ്രയത്തിനായി പിടിച്ചു വെച്ച കിച്ചുവിനെ ചുരിദാർ കീറി... അവളുടെ നഗ്നമായാ വയറിൽ ശ്രാവണിന്റെ കണ്ണുകൾ ചെന്നെത്തുന്നതിനു മുന്നേ ഷാൾ അവൾ കീറിയ ഭാഗം ചേർത്തു പിടിച്ചു... "മാമി... മാമി... "

നന്ദുവിന്റെ കരച്ചിൽ ആണ് കിച്ചുവെ ബോധത്തിൽ കൊണ്ട് വന്നത്.. നന്ദുവേയും കൊണ്ട് പുറത്തേക്ക് കടക്കാൻ നോക്കുന്ന ശ്രാവണിനെ തന്റെ ചുരിദാർ ഇളക്കി കയ്യ് കൊണ്ട് അവന്റെ പുറത്തിടിച്ചു... ശേഷം നന്ദുവിനെ പിടിച്ചു വലിച്ചു... എന്നാൽ ശ്രാവണിന്റെ ശക്തിക്കും മുന്നിൽ അവൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലാ... ശ്രാവൺ കിച്ചുവിനെ പുറകോട്ടു തള്ളി... തലയടിച്ചു കിച്ചു നിലത്തേക്ക് വീണു... വേദന കൊണ്ട് അവള് അലറി കരഞ്ഞു... അത് കണ്ടു ശ്രാവണിന്റെ കൈയ്ക്കുള്ളിലെ നന്ദു തളർന്നു നിലത്ത് ഊർന്നു വീണു... എന്നിട്ടും ശ്രാവണ് നന്ദുവിന്റെ അടുത്തിരുന്നു മുഖമടിപ്പിച്ചു... പെട്ടെന്നാണ് ഒച്ചയോടെ മരത്തിന്റെ ഡോറു രണ്ട് ഭാഗമായി മറിഞ്ഞു വീണത്... നിലത്തിരുന്നു ശ്രാവൺ ഞെട്ടലോടെ എഴുനേറ്റു... കയ്യ് ചുരുട്ടി നിൽക്കുന്ന ഋഷിയെ കണ്ടതും അവന്റെ കണ്ണുകളിൽ ഭയം വന്ന് മൂടി... ഋഷി മുറിയിലേക്ക് കയറിയതും ശ്രാവണിനെ കണ്ടു കണ്ണിൽ തീ പാറി..

ഋഷി ചുറ്റും കണ്ണോടിച്ചു.. എന്നാൽ ശ്രാവണിന്റെ അടുത്ത് തളർന്നിരിക്കുന്ന നന്ദുവിനെയും... കുറച്ചകലെയായി പാതി ബോധത്തിൽ കിടക്കുന്ന കിച്ചുവിനെ കണ്ടതും അവന്റെ രക്തം തിളച്ചു മറിഞ്ഞു... ദേഷ്യം മൂത്ത് കണ്ണുകൾ ചുവന്നു മുഖം വലിഞ്ഞു മുറുകി ഒരു സിംഹത്തെ പോലെ ഗർജികൊണ്ട് ഋഷി ശ്രാവണിലേക്ക് പാഞ്ഞു അവന്റെ നെഞ്ചത്തേക്ക് ചവിട്ടി വീഴ്ത്തി... "ആഹ്.... "നെഞ്ചിൽ കയ്യ് വെച്ച് തലയടിച്ചു വീണ ശ്രാവൺ വേദന കൊണ്ട് അലറി... ശേഷം ഒരു കുത്തിപ്പൊടെ ശ്രാവൺ എഴുനേറ്റു റിഷിയിലേക്ക് കൈകൾ പായിച്ചതും അവന്റെ കൈകൾ ലോക്ക് ചെയ്തു വെച്ച് കുനിച്ചു കൊണ്ട് മുട്ട് മടക്കി നടുവിന് കുത്തി.. ശേഷം കാലുമുട്ടു കൊണ്ട് അവന്റെ വയറ്റിൽ മതിയാവോളം ഇടിച്ചു...ശ്രാവൺ വേദന കൊണ്ട് നിലത്തേക്ക് ഊർന്നു വീണു എന്നാൽ ഒരു ഭ്രാന്തനെ പോലെ ഋഷി അവനേ മതിയാവോളം ചവിട്ടി...

അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു ചുമരിൽ കൊണ്ട് തലയിടിച്ചു.....നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന രക്തത്തോടപ്പം ശ്രാവണിന്റെ ബോധം മറഞ്ഞു ....വീണ്ടും അടിക്കാൻ തുനിയുമ്പോൾ ആണ് അജു വന്ന് തന്നെ വലിച്ചു മാറ്റിയത്... "മതിയെടാ അവന് ചത്തുപോകും"തന്നെ തള്ളി കൊണ്ട് അജു പറഞ്ഞു "ചാവണം എന്റെ പെണ്ണിനേം മോളേം തൊട്ട ഇവന് ചാവണം.. കൊല്ലും ഞാൻ ഇവനെ "ഋഷി വീണ്ടും അവനിലേക്ക് പാഞ്ഞതും അജു അവനെ പിടിച്ചു തള്ളി "മതിയെടാ നീ കിച്ചുവിനെ നോക്ക് " അജു പറഞ്ഞതും പെട്ടെന്ന് ബോധം വന്നത് പോലെ ഋഷി തല കുടഞ്ഞു... ശേഷം കിച്ചുവിലേക്ക് പാഞ്ഞു നിലത്തിരുന്നു അവളുടെ തലയെടുത്തു മടിയിൽ വെച്ച്... "കിച്ചു എഴുന്നേൽക്കും... റിഷിയേട്ടനാ വിളിക്കുന്നെ.. കിച്ചു.."അവളുടെ മുഖത്ത് തട്ടി ഋഷി "നന്ദു... മോളേ "പാതി ബോധത്തിൽ അവള് നന്ദുവിനെ വിളിച്ചു... ഋഷി തലച്ചേറിച്ചു നോക്കിയതും നിലത്തു നിന്നു കഷ്ടപ്പെട്ട് എഴുന്നേൽക്കുന്ന നന്ദുവിനെ കണ്ടതും അവന്റെ മനസ്സ് പിടഞ്ഞു... ശേഷം അജുവിനോട് നന്ദുവിനെ പിടിക്കാൻ പറഞ്ഞു... വീണ്ടും കിച്ചുവിലേക്ക് നോക്കിയപ്പോൾ ആണ്.. അവളുടെ കീറി വലിഞ്ഞ ചുരിദാർ കണ്ടത്... തന്റെ ഷർട്ട്‌ അഴിച്ചു.. മുന്നിൽ കൂടെ ബാകിലോട്ട് ഇട്ടു മുൻഭാഗം മറച്ചു കൊണ്ട് അവളെ കോരിയെടുത്തു...

തന്റെ മാറി ബോധമറഞ്ഞു കിടക്കുന്ന കിച്ചുവിനെ മാറോടു ചേർത്തു പിടിച്ചു ഋഷി നടന്നു പുറകിൽ നന്തുവിനെ പൊക്കിയെടുത്തു അജുവും... മുറിയിൽ നിന്നു പുറത്തിറങ്ങിയതും കണ്ടു നിലത്ത് ദ്രുവിന്റെ അടി കൊണ്ട് കിടക്കുന്ന ഗുണ്ടകളെ... എല്ലാത്തിനേം ഒന്ന് നോക്കി വെച്ച് ഋഷി കിച്ചുവിനേം താങ്ങി ഇറങ്ങി.. അപ്പോഴേക്കും പോലീസ് കാർ വന്ന് എല്ലാത്തിനെയും തൂക്കിയെടുത്തിരുന്നു... ഋഷി കിച്ചുവെ കാറിൽ കിടത്തി.. നന്ദുവിനെ അജുവിന്റെ കാറിലും കിടത്തി... "താങ്ക് യൂ ഋഷികേശ്... ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനല്സിനെ ആണ് നിങ്ങള് കണ്ടെത്തിയത്... anyway നിങ്ങള്ക്ക് എങ്ങനാ അറിയാം ഇവർ ഇവിടെ ഈ കാട്ടിൽ ഉണ്ടാകുമെന്ന്.. നിങ്ങളോട് ആരാണ് പറഞ്ഞത് ഇവർ ഇങ്ങോട്ടാണ് വന്നതെന്ന് " എസിപി റൈഹാൻ ഋഷികുന്നേരെ ചോദിച്ചു ഋഷിയുടെ പുറകിലായി അജുവും ദ്രുവും നിന്നു "സർ എന്റെ czn പെങ്ങൾ ആണ് പ്രവിണ അവളാണ് ഞങ്ങളോട് പറഞ്ഞത്.. പ്രവി...പ്രവി... പ്രവീണ എവിടെ.. അവളെ കണ്ടില്ലല്ലോ " പ്രവിയെ കുറിച് പറഞ്ഞതും ഋഷിക്ക് പ്രവിയെ ഓർമ വന്ന്... അവളെയും അവിടെ എവിടെയും കണ്ടില്ലാ...

പെട്ടെന്ന് എന്തോ ഓർത്ത പോലെ അവിടെമാകെ നോക്കി എന്നാൽ പ്രവിയെ ആ കെട്ടിടത്തിൽ എവിടെയും ഇല്ലായിരുന്നു... പ്രവിയുടെ ഫോട്ടോ കാണിച്ചു പോലീസ് കാർ ചുറ്റും നോക്കാൻ തുടങ്ങി എന്നാൽ ഇരുട്ടിയതിനാൽ അവർക്കത് വളരെ ബുദ്ധിമുട്ടായിരുന്നു... "ഋഷി അജു.. നിങ്ങള് ഇവരെ ചെന്നു പെട്ടെന്ന് ഹോസ്പിറ്റലിൽ ആകണം... നോക്കു കിച്ചുവിന്റെ തല പൊട്ടി ബ്ലഡ്‌ വരുന്നുണ്ട്....എനിയും താമസിച്ചാൽ അവസ്ഥ വളരെ മോശമാകും "ദ്രുവ് അജുവിന്റെയും ഋഷിയുടെ അടുത്ത് ചെന്നു പറഞ്ഞു "എടാ പക്ഷെ പ്രവി... അവള് "ഋഷി ദ്രുവിനെ നോക്കി പറഞ്ഞു "പേടിക്കണ്ടാ.. പോലീസ് ചെക്ക് ചെയ്യുന്നുണ്ടല്ലോ... നിങ്ങള് ചെല്ല് ഞാനും നോക്കാം...അവൾക്കൊന്നും സംഭവിക്കില്ലന്നു... നിങ്ങള് പോ "അവസാനം നിർബന്ധിച്ചു അജുവിനെയും ഋഷിയെയും ദ്രുവ് പറഞ്ഞയച്ചു... എന്നാൽ ദ്രുവിന്റെ മനസ്സിൽ എരിയുന്ന തീ ആരും കണ്ടില്ലായിരുന്നു... പത്തു മണി ആയപ്പോൾ പകുതി പോലീസ് കാരും കാട്ടിൽ തിരച്ചിൽ നിർത്തി...എന്നാൽ ദ്രുവിന്റെ കണ്ണുകൾ കാടാകെ പരാതി നടന്നു.. എവിടെയാണ് എത്തിയത് എന്ന് പോലും അവന് അറിഞ്ഞില്ലാ...

നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് അവന്റെ കാല് കേറി എന്തോ പൊട്ടുന്ന ശബ്ദം കേട്ടത്.. മൊബൈൽ എടുത്ത് ടോർച്ചു സെറ്റ് ഓൺ ആക്കി നിലത്തേക്ക് നോക്കി... നിലത്തു പൊട്ടി കിടക്കുന്ന കറുത്ത കുപ്പി വള അവന് കയ്യില് എടുത്തു... അവന്റെ നെഞ്ഞോന്നു കാളി... വീണ്ടും ദ്രുവ് മുന്നോട്ട് നടന്നു... "പ്രവീ.... പ്രവീ.. " എത്ര വിളിച്ചിട്ടും അവനൊന്നും കേട്ടില്ലാ... അപ്പോഴാണ് കുറച്ചുദൂരെ ടോർച്ചും പിടിച്ചു നടക്കുന്ന ആൾക്കാരെ അവനെ കണ്ടത്... "ചേട്ടാ ഒന്ന് നിക്കണേ "ഇരുട്ടിൽ ആരാണെന്ന് മനസ്സിലാകാതെ ദ്രുവ് അവരുടെ അടുത്ത് ഓടി ചെന്നു... എന്നാൽ വെളിച്ചത്തിൽ അവരുടെ മുഖം കണ്ടതും അവനു മനസ്സിലായി കോളേജ് പിള്ളേർ ആണെന്ന്... അവരുടെ കയ്കളിലുള്ള ബീറിന്റെ ബോട്ടിൽ നോക്കിയതിനു ശേഷം അവരിലേക്ക് നോക്കി... "എന്താ ചേട്ടാ "അതിൽ ഒരുത്തൻ ദ്രുവിനോട് ചോദിച്ചു.. "അത് പിന്നെ എനിക്ക് വേണ്ടപ്പെട്ട ഒരാളെ കാണാതെ ആയി... ഇവിടെ എവിടെയോ ആണ് അവള്..നിങ്ങള് അവളെ കണ്ടിരുന്നോ "ദ്രുവ് വെപ്രാളത്തോടെ ചോദിച്ചു.. "നിങ്ങള് ആരുടെ കാര്യമാണ് പറയുന്നേ "അതിൽ വേറൊരുത്തൻ ദ്രുവിനോട് ചോദിച്ചു..

ദ്രുവ് പെട്ടെന്ന് മൊബൈൽ ഓൺ ഗാല്ലറി എടുത്ത് പ്രവിയുടെ ഒരു ഫോട്ടോ അവർക്ക് നേരെ നീട്ടി...എന്നാൽ പെട്ടെന്ന് അവരുടെ മുഖം ഭയം നിറഞ്ഞു വരുന്നത് ദ്രുവ് കണ്ടു.. "ഇവളെ അല്ലെ നമ്മള് "അതിൽ ഒരുത്തൻ എന്തോ പറയാൻ നിന്നതും വേറെ ഒരുത്തൻ അവനെ തട്ടി "ഇല്ലാ ചേട്ടാ ഞങ്ങൾകറീല "എന്ന് പറഞ്ഞു മുന്നോട്ട് നടന്നു... "നിക്കേടാ അവിടെ "ദ്രുവിന്റെ ശബ്ദം കാടാകെ നിറഞ്ഞു കേട്ട് അവർ പെട്ടെന്ന് നിന്നു കൊണ്ട് ദ്രുവിന് നേരെ തിരിഞ്ഞു.. "നിങ്ങൾക്കറിയാം... പറയെടാ അവള് എവിടെ....അത് പറയാതെ ഒന്നും പോകില്ല ഇവിടുന്ന് "ദ്രുവ് അവരെ നോക്കി ആക്രോശിച്ചു... "ഞങ്ങള്ക്.. അറിയില്ല "ഒരുത്തൻ മുഖത്ത് നോക്കാതെ പറഞ്ഞു ദ്രുവ് അവന്റെ കോളേരിൽ പിടിച്ചതും മറ്റു രണ്ടു പേരും ദ്രുവിനെ പുറകിലൂടെ പിടിച്ചു എന്നാൽ ദ്രുവിന്റെ മസിലിൽ പിടി മുറുക്കാൻ അവർക്ക് പറ്റിയില്ല... ഒരുത്തന്റെ കയ്യില് നിന്നു കുപ്പി എടുത്ത്.. നിലത്തടിച്ചു പൊട്ടിച്ചു അവർക്ക് നേരെ ചീറി... "പറയെടാ അവള് എവിടെ... അല്ലാതെ നിങ്ങള് ഒന്നും പോകില്ല... ദേ ഞാൻ ഒന്ന് വിളിച്ചാൽ ഇപ്പൊ പോലീസ് എത്തും ഒറ്റെണ്ണം പിന്നെ പുറലോകം കാണില്ല "

ദ്രുവിന്റെ ഭീഷണിക്കു മുന്നിൽ അവർ പതറി...  "താടാ അവിടെയൊരു പെണ്ണ് " "ഏതാടാ അവള്... " "അറീല കരയുവാണ് കേട്ടില്ലേ... പാവം പെട്ടു പോയതാ തോന്നുന്നു അളിയാ " "ഒന്ന് സഹായിച്ചാലോ അളിയാ... കാട്ടിൽ ഒറ്റക്ക് അവള് "അവർ പ്രവിയുടെ അടുത്തേക്ക് നീങ്ങി... പ്രവി അവരെ കണ്ടതും ഒരു ആശ്രയത്തിനായി അവരടുത്തു ചെന്നു... "എന്തിനാ കരയുന്നെ... എന്താ തന്റെ പേര് " "ഞാൻ പ്രവീണ...എന്റെ ചേച്ചിയെ നോക്കാൻ വന്നതാ... ഞാൻ ഇവിടെ പെട്ടു പോയി.. പ്ലീസ് എന്നേ സഹായിക്കണം "പ്രവി നിറഞ്ഞ കണ്ണോടെ അവരോടു പറഞ്ഞു... എന്നാൽ മദ്യത്തിന്റെ ലഹരിയിൽ അവള് പറയുന്നത് കേള്കുന്നതിനേക്കാൾ കൂടുതൽ അവർ അവളെ ആകെ ഉഴിഞ്ഞു നോക്കുകയായിരുന്നു... "പ്രവീണ സിംഗിൾ ആണൊ " അതിൽ ഒരുത്തൻ ചോദിക്കുന്നത് കണ്ടതും അവള് ദയനീയമായി അവനെ നോക്കി "നിർത്തെടാ... പ്രവീണ പേടിക്കണ്ടാ... വാ ഞങ്ങൾ റോഡിലേക്ക് കൊണ്ട് വിടാം... "

ഒരുത്തൻ പറഞ്ഞതും അവളിൽ ആശ്വാസം തോന്നി... അവരുടെ പുറകെ നടക്കുമ്പോളും അവളുടെ മനസ്സിൽ ഭയമായിരുന്നു... തന്നെ മുട്ടിയും തട്ടിയും രണ്ട് ബഹത്തും പുറകിലും നിൽക്കുന്നവരുടെ കൂടെ നടക്കുമ്പോൾ പേടിയുന്ടെലും അവള് പുറത്ത് കാണിച്ചില്ല... " ദേ റോഡ്.. "പ്രവി ആവേശത്തിൽ നടക്കാൻ ഒരുങ്ങിയതും... ഒരുത്തൻ അവളെ കയ്യില് പിടിച്ചു.. "അതെങ്ങനാ പ്രവീണ റോഡ് കാണിച്ചു തന്നതിന് ഞങ്ങള്ക്ക് ഒന്നും തരാതെ ആണൊ പൊന്നെ" "താങ്ക്സ്.. ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല പ്രവി പുഞ്ചിരിയോടെ പറഞ്ഞു കയ്യ് വീടുവെക്കാൻ നിന്നെങ്കിലും അവന്റെ പിടി മുറുകുന്നത് കണ്ടു പ്രവി അവനെ പുരികം ഉയർത്തി നോക്കി.. എന്നാൽ അവരുടെ മുഖത്തെ വശ്യമായി ചിരി കണ്ടതും അവള് അബകടം മണത്തു.. കയ്യ് വീടുവെച്ചു ഓടാൻ തുനിഞ്ഞതും നാലുപേരും അവളെ പിടിച്ചു വലിച്ചു കാറ്റിന്റെ മറവിലേക്ക് പോയി അവളെ നിലത്തിട്ടു... കരഞ്ഞിട്ട് കാര്യമില്ല എന്ന് കരുതിയ പ്രവി വീണെടുത്ത് നിന്നു മണ്ണ് വാരി കണ്ണിലെറിഞ്ഞു ഓടി... അവള് ഓടിയത് കാട്ടാന വരുന്ന വഴി ആയിരുന്നു..

അവിടെ ആരും അങ്ങനെ പോകാറില്ല... പിന്നെ കണ്ണിലെ പൊടി കളഞ്ഞപ്പോൾ അവളെ പിന്നെ കണ്ടില്ല... അതുകൊണ്ട് ഞങ്ങൾ തിരിച്ചു നടന്നു... അതിൽ ഒരുത്തൻ പറഞ്ഞു നിർത്തിയതും ദ്രുവിന്റെ കൈകൾ മുറുകി... നാലിനെയും അവന് അടിച്ചിട്ടു... നാലും നാല് ഭാഗത്തേക്ക് തെറിച്ചു വീണു.. "നിന്റെയൊക്കെ പെങ്ങൾ ആണ് പെട്ടിരുന്നേൽ നീ ഇങ്ങനെ ചെയ്യോടാ നായി%@&&#*#&&&..എനി ഒരു പെണ്ണിനെയും നോക്കാൻ പോലും ദൈര്യപ്പെടരുത്... കേട്ടോടാ ചെറ്റകളെ " ദ്രുവ് മുഷ്ടി ചുരുട്ടി ദേഷ്യം തീരതെ മുന്നിൽ കിടക്കുന്നവനെ ചവിട്ടി തെറിപ്പിച്ചു പ്രവി ഓടിയ വഴിയേ നടന്നു.... "പ്രവീ... "അങ്ങ് ഉൾഭാഗത് എത്തിയതും ദ്രുവ് അവളെ വിളിച്ചുകൊണ്ടു തന്നെ ഇരുന്നു... നേരം ഇരുട്ടിയിട്ടും അവന് നിരാശപ്പെടാതെ പ്രവിയെ കാണും എന്നാ പ്രദീക്ഷയിൽ മുന്നോട്ട് നടന്നു... ടോർച് ലൈറ്റിൽ അവന് കണ്ടു മുൾച്ചെടിയിൽ വീണു കിടക്കുന്ന അവളുടെ ഷാൾ... ദ്രുവ് അത് എടുത്തു...ഓടുമ്പോൾ വീണതായിരിക്കും... അവന്റെ കണ്ണൊന്നു നിറഞ്ഞു.. ആ ഷാൾ കൊണ്ട് അവന്റെ കണ്ണുകൾ തുടച്ചു...

ആ ഷാളും നെഞ്ചോടു ചേർത്ത് അവന് മുന്നോട്ട് നടന്നു...മനസ്സാകെ വിങ്ങി... കാട്ടാനാ ഇറങ്ങുന്ന സ്ഥലമാണ് ആരും ഇത് വഴി പോകാറില്ല... കൂടാതെ ഇഴജന്തുക്കളും... ഇതുവഴി വന്നവർ ജീവനോടെ പുറത്തിറങ്ങില്ല... അവർ പറഞ്ഞത് അവന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു... മനസ്സ് ആകെ വിങ്ങി പൊട്ടി... നടന്നു നടന്നു ഒരു വെല്ല്യ മരത്തിനു കീഴെ എത്തി... അവന് വളഞ്ഞു നടക്കാൻ തുടങ്ങിയതും എന്തോ കണ്ട പോലെ തിരിഞ്ഞു... മരത്തിനു അടുത്തായി വീണു കിടക്കുന്ന വെള്ളികൊലുസ്സ് അവന് ശരവേഗത്തിൽ നടന്നു അതെടുത്തു... വിങ്ങി പൊട്ടിയ മനസുമായി ആ കൊലുസ്സിൽ അവന് ചുംബിച്ചു.. ശേഷം "പ്രവീ.... നീയെവിടെയാ പെണ്ണെ "തടഞ്ഞു വെച്ച സങ്കടം അണ പൊട്ടിയൊഴുകി... നിലത്ത് ഊർന്നു മുട്ടിന്മേൽ ഇരുന്നു.... അവന് അലറി വിളിച്ചു... നിലത്തേക്ക് ഉറ്റുനോക്കി.... "ഡോ " അവളുടെ ശബ്ദം അവന്റെ കാതുകളിൽ തുളച്ചു കയറി.. അവളുടെ മുഖം മനസ്സിൽ നിറഞ്ഞു ... ഇരു ചെവികളും പൊത്തി പിടിച്ചു കണ്ണുകൾ അടച്ച്... "ഡോ മണ്ടാ താനെന്താ പൊട്ടൻ കളിക്കാ... "

വീണ്ടും അവളുടെ ശബ്ദം കേട്ടതും അവന് മനസ്സിലായി സ്വപ്നമല്ല യാഥാർഥ്യമാണെന്ന് അവന് എഴുനേറ്റ് ചുറ്റും നോക്കി.. " കൂയ്.. ടാ പൊട്ടാ ഇങ്ങോട്ട്... ഇതാ ഇവിടെ.. മേലേക്ക് നോക്ക് " അവിടാമാകെ പരതുന്ന ദ്രുവിനെ നോക്കി മരത്തിൽ കേറി ഇരുന്ന പ്രവി വിളിച്ചു... ദ്രുവ് മരത്തിന്റെ മേലേക്ക് നോക്കിയതും അവിടെയുള്ള കൊമ്പിൽ കേറി ഇരുന്ന പ്രവിയെ കണ്ടു അവന്റെ കണ്ണിൽ അറിയിക്കാൻ പറ്റാത്ത വികാരങ്ങൾ തെളിഞ്ഞു വന്ന്... "കിച്ചു വെച്ചിയെ കിട്ടിയോ "നിറഞ്ഞു വന്ന കണ്ണോടെ തന്നിലേക്ക് നോക്കി ചോദിക്കുന്ന പ്രവിയെ നോക്കി അവന് മൂളി... അത് കണ്ടതും അവളിൽ ചിരി പടർന്നു... ആകാശത്തേക്ക് നോക്കി കൃഷ്ണ താങ്ക്സ് ട്ടാ.. എന്നും പറഞ്ഞു നില്കുന്നത് കണ്ണിമ വെട്ടാതെ ദ്രുവ് നോക്കി.. "ടാ പൊട്ടാ നോക്കി നിൽക്കാതെ താഴെ ഇറക്ക്... എത്രനേരയെന്നോ ഇവിടെ ഇരിക്കുന്നെ " പെട്ടെന്ന് അവള് പൊട്ടാ എന്ന് വിളിച്ചതും ദ്രുവിന്റെ സംഘടവും എല്ലാം മാറി പഴേ ദ്രുവ് ആയി.. അവന് അവളെ കണ്ണുരുട്ടി നോക്കി.. "ഐശ്ശ്. ഇങ്ങനെ നോക്കാതെ ഇറക്കേടാ "അവള് വീണ്ടും പറഞ്ഞു...

"ഓഹ് നീ എങ്ങനാ കേറിയേ... അത് പോലെ ഇറങ്ങേടി "ദ്രുവ് അവളെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു "കേറുമ്പോ സിമ്പിൾ ആയിരുന്നു ഇപ്പൊ മരം ഒന്നുടെ വളർന്ന പോലെ കേറുമ്പോ ഇത്രയൊന്നും നീളം ഇല്ലായിരുന്നു "താഴെ നോക്കി പറയുന്നത് കേട്ട് ദ്രുവിന് ചിരി പൊട്ടി "എന്നാലും നീ ഇതെങ്ങനെ കേറി... വേറെവിടെയും ഇരിക്കാൻ സ്ഥലം കിട്ടീലെ "അരക്ക് കയ്യ് കുത്തി ദ്രുവ് ചോദിച്ചു "അതൊക്കെ വെല്ല്യ കഥയാ... കുറച്ചു തെണ്ടികൾ എന്നേ ഇട്ടു ഓടിച്ചു... അത് കഴിഞ്ഞു എത്തിയത് ദേ അവിടെ ആയിരുന്നു.. അപ്പോഴാ ഒരു കാട്ടാന വരുന്നത് കണ്ടത്.. pt ഉഷയെ മനസ്സിൽ ദ്യാനിച്ചു ഞാൻ ഓടി ചെന്നെത്തിയത് ദാ അവിടെ..വീണ്ടും എന്നേ ഓടിക്കാൻ വേണ്ടി അവിടെ ഒരു പാമ്പ്... വീണ്ടും ഞാൻ ഓടി വന്ന് മരത്തിൽ കേറി ഇരുന്നു..... അങ്ങനെ ഈ മരത്തിൽ എത്തി " ഓരോ ഭാഗവും ചൂണ്ടി അവള് പറയുന്നത് കേട്ട് ദ്രുവിന് ചിരി വന്നു... അത് കണ്ടു അവള് അവനെ നോക്ക് കണ്ണുരുട്ടി... "ഒന്ന് ഇറക്കടോ മണ്ടാ " "കൊരങ്ങന്റെ ജന്മം അല്ലെ കേറാൻ പറ്റുമെങ്കിൽ ഇറങ്ങാനും കഴിയും പിന്നെ ആ നാക്കിന്റ നീളം കൂടി ആയാൽ പെട്ടെന്ന് എത്തും "

ദ്രുവ് അവളെ നോക്കി മുഖം കോട്ടി പറഞ്ഞതും അവള് അവനെ നോക്കി കണ്ണുരുട്ടി.. "ഐ ക്യാൻ ഡോ ഇറ്റ്... ഐ ക്യാൻ "പ്രവി സ്വയം പറഞ്ഞു താഴേക്ക് ഇറങ്ങാൻ നോക്കി... അത് കണ്ടു ദ്രുവ് അവളെ സഹായിക്കാൻ കയ്യ് നീട്ടിയതും പ്രവി പുച്ഛിച്ചു കൊണ്ട് ഇറങ്ങാൻ നോക്കി... പെട്ടെന്ന് കാല് വഴുതി താഴേക്ക് വീഴാൻ പോയി.. "ദേവിയെ ഞാൻ ദേ വരണൂ "എന്നും പറഞ്ഞു കണ്ണു പൊത്തി താഴെ വീഴാൻ പോയതും ദ്രുവ് അവളെ പിടിച്ചു.. പെട്ടെന്നുള്ള വീഴ്ചയിൽ ദ്രുവും വീണും... അവന്റെ മേലേ ആയി പ്രവിയും... ************ കിച്ചുവിനെയും നന്ദുവിനെയും ഹോസ്പിറ്റലിൽ കാണിച്ചു... കിച്ചു ഇപ്പോഴും ബോധം വരാതെ icu വിൽ കിടന്നു... നന്ദു ആകെ തളർന്നത് കൊണ്ട് ഗ്ളൂക്കോസ് കേറ്റി റൂമിലേക്ക് മാറ്റി... ഋഷി വീട്ടിൽ അവരെ കിട്ടിയത് പറഞ്ഞു... ഹോസ്പിറ്റലിൽ ആരോടും വരണ്ടാ എന്നും കൂടി പറഞ്ഞു... എന്നാൽ നന്ദുവിന്‌ കൂട്ടിനു അജു അച്ചുവിനെ കൂട്ടികൊണ്ടു വന്ന്... ഋഷി icu വിനു പുറത്തു കിച്ചുവിനെ കാവൽ ആയി നിന്നു... അവൾക്കൊന്നും പറ്റരുതേ എന്ന് മനസ്സിൽ ആയിരവട്ടം അവന് മൊഴിഞ്ഞു...

ഡോക്ടർ വന്ന് കൊഴപ്പമില്ല എന്ന് പറഞ്ഞു അവന് അത് ആശ്വാസവുമായെങ്കിലും icu വിൽ നിന്നു മാറാൻ തുനിഞ്ഞില്ല.. അജു പതിയെ നന്ദുവിന്റെ മുറിയിലേക്ക് ചെന്നു.. നന്ദു ബെഡിൽ മയങ്ങി... അതിനടുത്തായി ബെഡിൽ തല വെച്ച് കിടക്കുന്ന അച്ചുവിന്റെ അടുത്ത് ചെയർ വെച്ച് അജു ഇരുന്നു... അവന്റെ സാനിദ്യം അരിഞ്ഞതും അച്ചു കണ്ണുകൾ തുറന്നു അവനെ നോക്കി... നെറ്റിയിൽ ബാൻഡേജ് വെച്ച കെട്ടിയ മുറിവ് കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു... കൈകൾ കൊണ്ട് പതിയെ തലോടി... "വേദന ഉണ്ടോ "പതിഞ്ഞ സ്വരത്തിൽ അച്ചു ചോദിച്ചു "ഏയ്.. ഇതൊക്കെ ചെറുത് അല്ലെ... ഇതിനേക്കാൾ കൂടുതൽ എനിക്ക് താങ്ങാൻ ആവും "അവന് കണ്ണിറുക്കി പറഞ്ഞതും.. അച്ചു അവന്റെ നെറ്റിയിൽ അമർത്തി "ഔ " അത് കേട്ട് അച്ചു ചിരിച്ചു...അജു അവളെ നോക്കി കണ്ണുരുട്ടി... പതിയെ അവളിലെ ചിരി അവനിലും പകർന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story