കൃഷ്ണ: ഭാഗം 56

krishna

എഴുത്തുകാരി: Crazy Girl

കണ്ണിൽ തട്ടിയ പ്രകാശം അറിഞ്ഞുകൊണ്ടാണ് കഷ്ടപ്പെട്ട് കണ്ണുകൾ തുറന്നത്... കണ്ണുകൾ തിരുമ്പി കൊണ്ട് ചുറ്റും നോക്കിയതും ഒന്ന് ഞെട്ടി... പെട്ടെന്നാണ് വീട്ടിൽ അല്ലല്ലോ എന്നാ ഓർമ വന്നത്.. എഴുനേൽക്കാൻ നിന്നതും തന്റെ ദേഹത്തു പുതപ്പിച്ച കറുത്ത കോട്ട് കണ്ടു... പെട്ടെന്ന് ചുറ്റും നോക്കി.. "അയ്യോ കടുവ എവിടെ പോയി എനി പറഞ്ഞ പോലെ എന്നേ ഇട്ടിട്ട് പോയോ " കോട്ടും പിടിച്ചു കൊണ്ട് പെട്ടെന്ന് എഴുനേറ്റു... അവള് ആ കുടിൽ ഒന്ന് കണ്ണോടിച്ചു നോക്കി.. നിലത്ത് വെറകുകൊള്ളി കത്തിച്ച ചാരം ഉണ്ട്... രാത്രിയായത് കൊണ്ട് അവൾക് അവിടം ഒന്ന് കണ്ടില്ലായിരുന്നു... പെട്ടെന്ന് മനസ്സിൽ ഭയം വന്ന് മൂടി... ആ കൂടിനുള്ളിൽ താൻ മാത്രമേ ഉള്ളൂ എന്നവൾ ഓർത്തു... പെട്ടെന്ന് ഇടിഞ്ഞു വീഴാറായ ഡോർ തുറന്നു... നേരം വെളുത്തു സൂര്യപ്രകാശം മുഖത്ത് തട്ടുന്നുണ്ടായിരുന്നു... അവള് ചുറ്റും ഒന്ന് നോക്കി... മരം കൊണ്ട് നിറഞ്ഞ കാടാണ്...

ദ്രുവിനെ അവിടെ എവിടെയും കാണുന്നില്ലാ... മനസ്സ് കിടന്നു പിടക്കാൻ തുടങ്ങി... അപ്പോഴാണ് അവളുടെ കാതിൽ വെള്ളമൊഴുകുന്ന ശബ്ദം പതിഞ്ഞത്... അവള് ചുറ്റും ഒന്നുടെ കണ്ണോടിച്ചതിനു ശേഷം കുടിലിനു പുറകിലായി കള്ളും മണ്ണും ചപ്പും ചവിട്ടി നടന്നു... കുടില് പുറകിൽ എത്തിയതും അവളുടെ കണ്ണുകൾ വിടർന്നു... "wow " അവളുടെ കാലുകൾ ആ ദിശയിലേക്ക് നടന്നു... വെള്ളചാട്ടം ആയിരുന്നു അവിടുന്ന് ഒഴുകിവരുന്ന വെള്ളം ഒഴുകി പോകുന്നുണ്ട്... കുറച്ചൂടെ അവള് മുന്നോട്ട് നടന്നു വെള്ളത്തിനടുത് എത്തിയതും കണ്ടു.... വെള്ളത്തിനു നടുവിലായി ഒരുപാട് പാറക്കല്ലിന്റെ നടുക്കായി ഇരുന്നു മുട്ടിന്മേൽ കൈവെച്ചു വെള്ളച്ചാട്ടത്തിലേക്ക് നോക്കി നിൽക്കുന്ന ദ്രുവിനെ... ഒരുവേള ആ ദൃശ്യം പ്രവിയുടെ കണ്ണിൽ കുളിരണിയിച്ചു... പ്രവിയുടെ സാനിദ്യം മനസ്സിലായതും ദ്രുവ് തല ചെരിച് നോക്കി..

അപ്പോഴാണ് വെള്ളത്തിന്റെ കരയിൽ ആയി നിൽക്കുന്ന പ്രവിയെ കണ്ടത്... അവൾക് അവന്റെ അടുത്തേക്ക് നടക്കണം എന്നുണ്ട്... എന്നാൽ അവിടെ മാകെ വഴുക്കാണ് താൻ വീഴുമോ എന്ന് ഭയന്നു... ദ്രുവ് പതിയെ അവിടുന്ന് എഴുനേറ്റു.. ഷൂ കയ്യില് എടുത്തു പാറക്കല്ലിൽ തന്നെ വെച്ചു പ്രവിയുടെ അടുത്തേക്ക് സൂക്ഷിച് പതിയെ നടന്നു.... പ്രവിയുടെ അടുത്ത് എത്തിയതും അവൾക്ക് നേരെ കയ്യ് നീട്ടി... പ്രവി അവനെ അത്ഭുദത്തോടെ നോക്കി... ഇത്രയും സ്നേഹം ഉണ്ടായിരുന്നോ നിനക്ക്... എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ കടുവേ ... കടുവ ആണേലും സ്നേഹിക്കാൻ അറിയുന്ന ഒരു മനസ്സുണ്ട്... അവൾക് സ്വപ്‌നമാണെന്ന്‌ തോന്നി... ഒരുപെണ്കുട്ടിയോടു അടുപ്പം കാണിക്കാത്ത ദ്രുവ് തന്റെ പേടി മനസ്സിലാക്കി കയ്യ് നീട്ടിയത് ഓർത്തു അവളിൽ പല്ലു കാണിച്ചു ചിരി വിടർന്നു... വീണ്ടും ദ്രുവ് കയ്യ് നീട്ടിയതും ചിരിയോടെ തന്റെ കൈകൾ അവനിലേക്ക് വെക്കാൻ തുടങ്ങിയതും അവന് കയ്യ് പുറകോട്ട് വലിച്ചു... "നിന്റെ കയ്യ് അല്ലാ എന്റെ കോട്ട് തരാനാ പറഞ്ഞെ " ദ്രുവ് പറഞ്ഞത് കേട്ടത് അവളിലെ ചിരി സ്വിച്ച് ഇട്ട പോലെ മാഞ്ഞു..

ശേഷം മുഖം തുടുത്തു വന്ന്... വീർപ്പിച്ചു നിന്നു... അവന്റെ കോട്ട് എടുത്തു അവന്റെ കയ്യില് ദേഷ്യത്തിൽ ഇട്ടു അമർത്തി കൊടുത്തു "ഇന്നാ പുഴുങ്ങി തിന്ന് "എന്ന് സ്വയം പറഞ്ഞു കയ്യും കെട്ടി നിന്നു... കോട്ട് കിട്ടിയപ്പോൾ ദ്രുവ് വീണ്ടും പാറകളിലേക്ക് സൂക്ഷിച്ചു നടക്കുന്നത് പ്രവി പല്ലുകടിച്ചു നോക്കി.. "ഓഹ് ഇങ്ങേരെ ആണല്ലോ ഇത്രേം നേരം ഞാൻ നല്ലത് ഓർത്തത്.. ഇങ്ങേർ ഒരുകാലത്തും നന്നാവാൻ പോണില്ല... കള്ള കടുവ... കൊരങ്ങൻ... "പ്രവി അവിടെ തന്നെ നിന്നു പിറുപിറുത്തു... എന്നാൽ തിരിഞ്ഞു നടക്കുമ്പോൾ ദ്രുവിന്റെ ചുണ്ടിൽ പുഞ്ചിരി മിന്നി... പ്രവി തന്റെ പാന്റ് ലേശം കെട്ടി വെച്ചു.. ടോപ്പിനു പിടിച്ചു പതിയെ വെള്ളത്തൂടെ നടന്നു..... തന്റെ കാലിന് മേലെകൂടി വെള്ളം ഒഴുകുന്നത് അവള് നോക്കി നടന്നു... ശേഷം ദ്രുവിന്റെ അടുത്ത് പാറക്കല്ലിൽ ചെന്നു നിന്നു... പ്രവി അവിടുന്ന് വട്ടംകറങ്ങി ചുറ്റും നോക്കി... "ഇത്രയും ഭംഗിയുള്ള പ്ലേസ് ഞാൻ ഇത് വരെ കണ്ടിട്ടില്ലാ... "പ്രവി ആരോടെന്നില്ലാതെ പറഞ്ഞു... അവിടമാകെ പച്ചപ്പ് ആയിരുന്നു....വെള്ളച്ചാട്ടത്തിൽ നിന്നു വരുന്ന വെള്ളം തങ്ങളെ മറികടന്നു ഒഴുകി പോകുന്നത് അവള് നോക്കി നിന്നു...

ശേഷം കുനിഞ്ഞു കൊണ്ട് രണ്ടു കൈകൾ കൊണ്ടും വെള്ളം കോരിയെടുത്തു മുഖം കഴുകി ..... ആ തണുത്ത വെള്ളം അവളിൽ അറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി... ഇതുവരെ തനിക് ഇങ്ങനൊരു പ്രഭാതം ഉണ്ടായിട്ടില്ല എന്നോർത്ത്..... ദ്രുവ് അവളുടെ ഓരോ കളിയും നോക്കി നിന്നു... എന്നാൽ പ്രവി അവളുടേതായ സന്തോഷങ്ങൾ കണ്ടെത്തുകയായിരുന്നു... പാറക്കല്ലിൽ നിന്നു എതിർവശത്തെക് വെള്ളത്തിൽ കാലിട്ടു ഇരിക്കാൻ പ്രവി നടക്കാൻ തുടങ്ങി... "ഡീ അങ്ങോട്ട് പോകണ്ടാ... വഴുക്കാണ് വീഴും " ദ്രുവ് പറഞ്ഞത് കേട്ട് അവനെ നോക്കി പുച്ഛിച്ചു കൊണ്ട് നടന്നു നേരത്തെ തന്നെ പറ്റിച്ചതിന്റെ ദേഷ്യം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു... അതുകൊണ്ട് ദ്രുവ് പറയുന്നത് കാര്യമാക്കാതെ നടന്നു... പക്ഷെ അവന് പറഞ്ഞത് പോലെ തന്നെ കാലുകൾ വഴുതി അവള് വെള്ളത്തിലേക്ക് വീണു... അവള് മുങ്ങി പൊങ്ങുന്നത് കണ്ടതും ദ്രുവ് ഓടി ചെന്നു വെള്ളത്തിൽ ചാടി ...

പ്രവിയുടെ കൈകളിൽ പിടിച്ചു പൊക്കി അവളുടെ അരയിൽ പിടിച്ചു... പെട്ടെന്നാണ് അവന് നിലത്ത് കാല് കുത്തിയത്... വിചാരിച്ചത് പോലെ വെള്ളത്തിനു ആഴമൊന്നുമില്ല... അവന് വെള്ളത്തിൽ അവളേം പിടിച്ചു നേരെ നിർത്തി... അവരുടെ വയറോളമേ വെള്ളമുള്ളു... എന്നാൽ പെട്ടെന്നുള്ള വീഴ്ചയിൽ പ്രവി ആകെ മുങ്ങി... "ഡീ പൊട്ടി... നിന്നോട് അല്ലെ പറഞ്ഞെ വഴുക്കാണ്.. വീഴും എന്ന് "ദ്രുവ് അവളെ നോക്കി പേടിപ്പിച്ചു "അതു പിന്നെ എനിക്ക് വഴുക്കാൻ തോന്നി "പ്രവി അവനേം നോക്കി പറഞ്ഞു "എന്തോന്ന് "ദ്രുവ് കാര്യം മനസ്സിലാവാതെ ചോദിച്ചു "എനിക്ക് വഴുക്കാൻ തോന്നി.. ഞാൻ വഴുക്കി... ഹോ മനുഷ്യന് വഴുക്കാനും പറ്റൂലെ... എപ്പോഴും വടി പോലെ നടക്കാൻ കൈലല്ലോ"അവള് പറയുന്നത് കേട്ടതും ദ്രുവ് വാ പൊളിച്ചു നിന്നു ശേഷം നോക്കി പേടിപ്പിച്ചു പാറക്കല്ലിൽ കേറി ഇരുന്നു "കണ്ട സിനിമയൊക്കെ കണ്ടു ഡയലോഗ് അടിക്കാൻ ഒരു കുറവും ഇല്ലാ "ദ്രുവ് അവനോടായി തന്നെ പിറുപിറുത്തു... അതൊന്നും കാര്യമാക്കാതെ ദ്രുവിന്റെ അടുത്തായി പാറക്കല്ലിൽ അവളും ഇരുന്നു വെള്ളത്തിൽ കാലിട്ടു...

കുറച്ചു നേരം അവരുടെ ഇടയിൽ മൗനം തളംകെട്ടി നിന്നു... അവർ പ്രകൃതിഭംഗിയിൽ ആസ്വദിച്ചിരിക്കുകായായിരുന്നു..... "പോകണ്ടേ" എങ്ങോട്ടോ നോക്കി ദ്രുവ് പറയുന്നത് കേട്ട് പ്രവി ദ്രുവിനെ നോക്കി... "എന്താ " "പോണ്ടേ എന്ന് "അവന് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു പെട്ടെന്ന് പ്രവിക്ക് അവിടുന്ന് പോകാൻ മടി പോലെ തോന്നി.. "ദേ കണ്ടില്ലേ ദേഹം മൊത്തം വെള്ളമാ... "കയ് പൊക്കി ദേഹത്ത് പറ്റിയ ഡ്രെസ്സും കാണിച് പറയുന്ന കേട്ട് ദ്രുവ് മുഖം തിരിച്ചു... തന്റെ മുന്നിൽ മടിയില്ലാതെ ഒട്ടിയ ഡ്രെസ്സും ഇട്ടു ഇരിക്കാൻ ഇവൾക്ക് പേടിയില്ലേ...ശെരിക്കും ബുദ്ധി വളർന്നില്ല... മണ്ടു... അവന് സ്വയം ഓർത്തു.. ശേഷം തന്റെ കയ്യിലെ കോട്ട് അവള്ടെ മടിയിൽ വെച്ചു... കുറച്ചൂടെ അവിടെ നിക്കാൻ പറഞ്ഞ അടവായിരുന്നു പക്ഷെ ദ്രുവ് കോട്ട് തന്റെ മടിയിൽ വെക്കുന്നതും അവള് ഓർത്തു എനി കോട്ടും ഇട്ടു ഇവിടുന്നു പോകാൻ ആയിരിക്കുമോ എന്നോർത്തു... ശേഷം കോട്ട് അവിടെ വെച്ച് വെള്ളത്തിലേക്ക് തുള്ളി.. പെട്ടെന്ന് ദ്രുവ് ഒന്ന് ഞെട്ടി അവളെ പിടിക്കാൻ ഒരുങ്ങിയെങ്കിലും അവള് നടന്നു കൊണ്ട് മുന്നോട്ട് നടന്നു...

ശേഷം ഒന്ന് തിരിഞ്ഞു നോക്കി... "പ്ലീസ് കുറച്ചു കഴിഞ്ഞു പോകാം... എനി ചിലപ്പോ ഇവിടെ ഒന്നും വരാൻ കഴിഞ്ഞില്ലെങ്കിലോ... എന്ത് രസാലെ ഇവിടെ... "കൊച്ചുകുട്ടിയെ പോലെ ചിണുങ്ങുന്നത് കണ്ടു ദ്രുവിന് ചിരി വന്നെങ്കിലും അവന് ഗൗരവത്തോടെ അവളെ നോക്കി... ദ്രുവിന്റെ മുഖം കണ്ടു അവള് അവന്റെ അടുത്ത് ചെന്നു കയ്യില് പിടിച്ചു തൂങ്ങി... "പ്ലീസ് പ്ലീസ്...പ്ലീച്... കൊർച് "അവള് ചിണുങ്ങുന്നത് കണ്ടത് സമ്മതം പോലെ അവന് തലയാട്ടി... ശേഷം ചിരിച്ചു കൊണ്ട് അവന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു... പെട്ടെന്ന് അവളുടെ മാറ്റം നോക്കുവായിരുന്നു... കണ്ടാൽ അടി കൂടാൻ വരുന്ന ഇവളെന്താ ഇത്ര സോഫ്റ്റ്‌ ആയിട്ട് സംസാരിക്കുന്നെ എന്നവൻ ഓർത്തു വെള്ളത്തിലൂടെ നടന്നു... ദ്രുവിന്റെ അനക്കം ഒന്നും കാണാഞ്ഞപ്പോൾ പ്രവി ഒളികണ്ണിട്ടു അവനെ നോക്കി.. മുന്നോട്ട് നോക്കി നടക്കുന്ന അവനെ കണ്ടതും അവള് തൊണ്ടയനാക്കി... അത് കണ്ടു ഇനിയെന്ന എന്നാ രീതിയിൽ ദ്രുവ് നോക്കി... "അതെ " "ഹ്മ്മ് ന്താ " "ഞാൻ ഒരുകാര്യം പറയട്ടെ " എന്തെന്ന് രീതിയിൽ ദ്രുവ് അവളെ നോക്കി "ഏതായാലും നമ്മള് ഫ്രണ്ട്സ് ആയ സ്ഥിതിക്ക്...

ആ വീഡിയോ ഡിലീറ്റ് ആകുവോ "പ്രവി വളരെ നിഷ്കളങ്കമായി പറഞ്ഞു ഓഹോ അപ്പോ ഇതാണ് ഇത് വരെ ഇല്ലാതാ സ്നേഹം ഞാൻ വിചാരിച്ചു നന്നായി പോയെന്ന്.. ... കാണിച്ചു താരാടി കുരുട്ടെ... "യെന്തോ എങ്ങനാ aaya സ്ഥിതിക്ക് " "ഫ്രണ്ട്സ് ആയാ സ്ഥിതിക്ക് "പ്രവി അവനെ നോക്കി ഇളിച്ചു പറഞ്ഞു "പിന്നേ കൂട്ടു കൂടാൻ പറ്റിയ മൊതല്... "അവന് അവള്ടെ കയ്യ് എടുത്തു മാറ്റി മുന്നോട്ട് നടന്നു പ്രവി പല്ലുകടിച്ചു അവനെ അടിക്കും പോലെ കയ്യോങ്ങി .. എന്തോ ഓർത്ത പോലെ ദ്രുവ് തിരിഞ്ഞതും അവള് കയ്യ് പൊക്കിയത് കണ്ടു അവന് പുരികം പൊക്കി അത് കണ്ടു പ്രവി കയ്യ് കൊണ്ട് കാക്കക്ക് റ്റാറ്റാ പറഞ്ഞു.. "കാക്ക റ്റാറ്റാ "അവനെ പാളി നോക്കി അവള് പറഞ്ഞു.. അത് കണ്ടു ദ്രുവ് ചിരി കടിച്ചു പിടിച്ചു നടന്നു... കുറച്ചു കഴിഞ്ഞു അവർ കാട്ടിലൂടെ റോഡിലേക്ക് എത്താൻ നടക്കാൻ തുടങ്ങി..വെള്ളം നനഞ്ഞത് കാരണം ദ്രുവ് കൊടുത്ത കോട്ട് അവള് ഇട്ടു കൊണ്ട്... പക്ഷെ ദ്രുവിന്റെ കയ്യിന്ന് എത്രയൊക്കെ കിട്ടിയാലും അവള് പടികൂലാ എന്ന് മനസ്സിലായി.. വീണ്ടും ഓരോന്ന് പറഞ്ഞു നടന്നു.... *************

"അമ്മ തുന്നലിനു പോകുമ്പോ വീട്ടിൽ വെറുതെ ഇരിക്കുന്നതിന് അച്ഛന് ആണ് മൊബൈൽ വാങ്ങി തന്നത്... ചില ദിവസം ഉച്ചയ്ക്ക് സ്കൂൾ വിട്ട് വന്നാൽ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടാകില്ല... അങ്ങനെ ബോർ അടിച്ചിരിക്കുമ്പോൾ ആയിരുന്നു ഫേസ് ബുക്ക്‌ എന്നാ ആപ്പ് ഫ്രണ്ട് പറഞ്ഞു തന്നത്... അതിൽ എപ്പോഴും എനിക്ക് അറിയാത്ത ആൾകാർ മെസ്സേജ് ആകുമെങ്കിലും ഞാൻ നോക്കി വിടാറായിരുന്നു പതിവ്... ഒരു ദിവസം സ്കൂൾ ഉച്ചയ്ക്ക് വിട്ടു നേരത്തെ വന്ന്.. എന്നും പോലെ മൊബൈൽ എടുത്തു നോക്കി ഫ്രന്റിസിനൊക്കെ മെസ്സേജ് അയക്കുമ്പോൾ ആയിരുന്നു ജീവൻ എന്നാ ഏട്ടൻ മെസ്സേജ് അയക്കുന്നത്... ആദ്യം കണ്ടില്ലെന്ന് നടിച്ചെങ്കിലും... ആ ഏട്ടൻ ഞങ്ങളെ കുറിച് എല്ലാം അറിയുന്നത് പോലെ പറഞ്ഞു... ശേഷം ചോദിച്ചു ഋഷിയുടെ ഏട്ടന്റെ മോള് അല്ലെ എന്ന്... ആദ്യം വിചാരിച്ചു തന്റെ ഫ്രണ്ട് ആരേലും ഫേക്ക് അക്കൗണ്ട് ആക്കി കളിപ്പിക്കുന്നത് ആയിരിക്കും എന്ന്... എന്നിട്ട് ഞാൻ അക്കൗട്ടിൽ കേറി നോക്കിയപ്പോൾ ആ ഏട്ടന്റെ ഫോട്ടോ കണ്ടു... അമ്മക്ക് ഓർമ ഉണ്ടോ അന്ന് കിച്ചേച്ചി നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ടു നമ്മള് ഒരു പാർടിക്ക് പോയത്...

എന്നിട്ട് കിചേച്ചിക്ക് അച്ഛനേം അമ്മയെയും കിട്ടിയത് അന്നവിടെ ഋഷിയെട്ടനും ബോഡി ഗാർഡ്‌സിലും ആ ഏട്ടനെ പിടിച്ചിട്ടുണ്ടായിരുന്നു... " നന്ദു ഏട്ടത്തിയെ നോക്കി പറഞ്ഞപ്പോ ഋഷിയും എല്ലാരും കരുതിയത് ശ്രാവൺ ആണെന്നാണ്....ഏട്ടത്തി ആണെന്ന് തലയാട്ടി... "ആ ഏട്ടൻ ആയിരുന്നു... ആദ്യം എന്നേ... എങ്ങനെ അറിയാം എന്നൊക്കെ ചോദിച്ചപ്പോൾ ആ ഏട്ടൻ ഋഷിയെട്ടന്റെ ഫ്രണ്ട് ആണെനോക്കെ പറഞ്ഞു... പിന്നീട് എപ്പോഴും ചാറ്റ് ചെയ്യാൻ വരുമായിരുന്നു... അമ്മയും അച്ഛനും ജോലി തിരക്ക് കഴിഞ്ഞു എന്നോട് സംസാരിക്കാൻ പോലും കൂട്ടാക്കാറില്ല... പക്ഷെ ആ ഏട്ടൻ എപ്പോഴും എന്നോട് ഓരോ കാര്യം ചോദിക്കുവായിരുന്നു... വീട്ടിലെ കാര്യം സ്കൂളിലെ കാര്യം എല്ലാം...അങ്ങനെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി... ഞാൻ എടുക്കുന്ന ഓരോ ഫോട്ടോസും അമ്മക്ക് കാണിക്കുമ്പോൾ അമ്മ നോക്കുക പോലും ഇല്ലാ എന്നാ ആ ഏട്ടൻ എന്റെ ഓരോ ഫോട്ടോ കാണുമ്പോഴും എന്നേ എപ്പോഴും നല്ലത് പറയുമായിരുന്നു...

" നന്ദു പറയുന്നത് കേട്ട് ഏട്ടന്റെ ഏട്ടത്തിയുടെയും മുഖത്ത് കുറ്റബോധം തളംകെട്ടി... "എന്തിനു കഴിഞ്ഞ മാസം എന്റെ ബര്ത്ഡേ പോലും നിങ്ങള് ഓർമിച്ചില്ല... പക്ഷെ എന്നേ ആ ഏട്ടൻ സ്കൂളിൽ കാണാൻ വന്ന് ഒരുപാട് ഗിഫ്റ്റുമായിട്ട് ആ ഗിഫ്റ്റ് അമ്മയെ കാണിക്കാൻ വന്നപ്പോൾ അമ്മ ഒന്ന് നോക്കുക പോലും ചെയ്തില്ലാ..... പതിയെ ആ എട്ടന് ആയിരുന്നു എന്റെ ബെസ്റ്റ് കൂട്ടുകാരൻ ആയത്... എനിക്ക് മാത്‍സ് മാർക്ക്‌ കുറഞ്ഞപ്പോൾ അമ്മ വഴക്ക് പറഞ്ഞത് ഞാൻ അയാളോട് പറഞ്ഞു എന്നാൽ ആ ഏട്ടൻ എന്നേ മാത്‍സ് പഠിക്കാൻ സഹായിക്കുകയാ ചെയ്തത്... നന്ദു ഒന്ന് നിർത്തി... പക്ഷെ ഒരു ദിവസം രാവിലെ എണീറ്റപ്പോൾ ആ ഏട്ടന്റെ ഗുഡ്മോർണിംഗ് എന്നാ മെസ്സേജ് വരുമല്ലോ എന്നോർത്ത് തുറന്ന് നോക്കിയപ്പോൾ കാണുന്നത്... " നന്ദുവിന്റെ കണ്ണു നിറഞ്ഞു... അവള് തല കുനിച്ചു... "ബാക്കി ഞാൻ പറയാം... "കിച്ചു പറയുന്നത് കേട്ട് എല്ലാവരും അവളെ നോക്കി "റാം ആയിരുന്നു ജീവൻ എന്ന പേരിൽ അക്കൗണ്ട് ആക്കി അവന്റെ ഫോട്ടോസ് ഇട്ടുകൊണ്ട് നന്ദുവിൽ ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കുകയായിരുന്നു... "

പെട്ടെന്നു കിച്ചു പറയുന്നത് കേട്ടതും എല്ലാവരും ഞെട്ടി... അപ്പൊ റാം ആയിരുന്നോ ഇതിനു പിന്നിൽ എന്ന് ഋഷി ഓർത്തതും അവന്റെ കൈകൾ മുറുകി... "അവള് പലപ്പോഴും അവനോട് ഒരു കൂട്ടുകാരൻ എന്നാ രീതിയിൽ സംസാരിച്ചു അവളുദേ ഓരോ കാര്യവും അവള് അവനോട് പറഞ്ഞു... എന്തിനു താൻ എടുക്കുന്ന ഓരോ ഫോട്ടോവും ഒരു കൂട്ടുകാരൻ എന്നാ നിലയിൽ റാമിന് അയച്ചു കൊടുത്തു.. എന്നാൽ ഇതൊന്നും നിങ്ങള് അറിഞ്ഞില്ലാ... നന്ദുവിന്റെ മനസ്സിൽ ഒരു നല്ല കൂട്ടുകെട്ട് ആണേലും അവന്റെ ഉള്ളിൽ എന്താണെന്ന് എല്ലാർക്കും അറിയില്ലേ... അതുകൊണ്ടാണ് എന്നിൽ എത്തിപെടാനാണ് അവന് നന്ദുവിനെ കൂട്ടുപിടിച്ചത്... നന്ദു അയച്ച കൊടുത്ത ഫോട്ടോയിലെ തല മാത്രം എടുത്തു നഗ്നമായ ഫോട്ടോയിൽ ചേർത്തു കൊണ്ടാണ് അവന്റെ വൃത്തികെട്ട കളി കളിച്ചത്.... അത് കണ്ടതും അവള് ഭയന്ന് അവനെ ബ്ലോക്ക്‌ ഇട്ടെങ്കിലും നന്ദുവിനെ നേരിട്ട് പോലും പോയി കണ്ടു ഭീഷണിപ്പെടുത്തി... പണത്തിനൊന്നും അല്ല... ഒരുദിവസം അവളെ നേരിട്ട് കാണണം അതും ഈ നാട്ടിൽ വെച്ച്... അത് കേട്ടതും അവള് ആകെ ഭയന്ന്...

പഠിപ്പിലും എല്ലാത്തിനും പുറകോട്ടു ആയി... റാമിന്റെ ആഗ്രഹം പോലെ തന്നെ.. നന്ദു ഇങ്ങോട്ട് വന്നു... നന്ദുവിനെ ജീവനോടുള്ള ചാറ്റ് കണ്ടപ്പോഴും ഞാൻ ഓർത്തില്ല അത് റാം ആയിരിക്കും എന്ന്... അന്ന് അവൾക് വന്ന കാൾ ഇപ്പൊ എന്റെ മുന്നിൽ വരണം എന്നാൽ ഫോട്ടോ ഡിലീറ്റ് ആകാം എന്നായിരുന്നു... ഞാൻ ആണ് കാൾ എടുത്തത്....അതുകൊണ്ടാണ് ഇവളെയും കൊണ്ട് ഞാൻ തന്നെ പോയത്... ഞാൻ വിചാരിച്ചു എനിക്ക് താങ്ങാവുന്നതേ ഉള്ളൂ എന്ന്... നിങ്ങള് അറിയുന്നതിനു മുൻപേ എല്ലാം ശെരിയാക്കണം എന്നേ ഓർത്തുള്ളു... പക്ഷെ ഇതൊക്കെ റാമിന്റെ കളിയാണെന്ന് ഞാൻ അറിഞ്ഞില്ലാ ... അറിഞ്ഞിരുന്നേൽ ഞാൻ പോകില്ലായിരുന്നു " കിച്ചു തല കുമ്പിട്ടു പറഞ്ഞു... അത് കണ്ടു എല്ലാവരും പരസ്പരം നോക്കി.... ഏട്ടനും ഏടത്തിയും നന്ദുവിനെ അടുത്ത് വന്ന് അവളെ കെട്ടിപിടിച്ചു... "സോറി മോളേ എലാം അമ്മേടെ തെറ്റാ... ഞൻ നിന്നെ നോക്കാൻ കഴിഞ്ഞില്ലാ...

അല്ലാ ശ്രെമിച്ചില്ല..."ഏടത്തിയുടെ കണ്ണുകൾ നിറഞ്ഞു... "എന്റെ മോൾക് ഒന്നും പറ്റില്ലല്ലോ അച്ഛന് അത് മതി... എനി ആ മൊബൈൽ വേണ്ടാട്ടോ "ഏട്ടൻ അവളെ നോക്കി പറഞ്ഞു "അപ്പൊ റാം ആയിരുന്നു അല്ലെ ഇതിനു പിറകിൽ... ശ്ശെ... ശ്രാവൺ അറസ്റ്റിൽ ആണ്... അപ്പോൾ റാം എവിടെ. "അജു എല്ലാവരെയും നോക്കി പറഞ്ഞു അത് ഷെറിവെച്ചു ഋഷിയെട്ടന്റെ അച്ഛന് മുന്നോട്ട് വന്ന് "ഹ്മ്മ് പോലീസ് ഇൻഫോം ചെയ്യ് റാമാണ് ഇതിനു പിന്നിൽ എന്ന്... എനി മേലാൽ അവന് ഇങ്ങനെ ചെയ്യരുത് " എല്ലാം കേട്ട് കൊണ്ടിരുന്നു സ്നേഹ മൊബൈലും എടുത്തു പതിയെ വലിഞ്ഞു.. അടുക്കള പുറകിൽ ചെന്നു... ഋഷി പെട്ടെന്ന് ചാടി എണീറ്റു മുറിയിലേക്ക് നടന്നു... "പ്രവിയും ദ്രുവും...? " "അവർ കുറച്ചു കഴിഞ്ഞു എത്തും പേടിക്കാൻ ഒന്നുമില്ല "അച്ഛന് എന്തോ പറയാൻ വന്നതും അജു കേറി പറഞ്ഞു അത് എല്ലാവർക്കും ആശ്വാസമായി... "എന്നാ മക്കള് പോയി റസ്റ്റ്‌ എടുക്ക് "അതും പറഞ്ഞു അമ്മ നടന്നു... അജുവും അച്ചുവും അച്ഛനും അമ്മയും ഇറങ്ങി... പ്രവിയുടെ അച്ഛനും അമ്മയും കുട്ടുവും അവരുടെ വീട്ടിലേക്ക് പോയതിനു ശേഷം ഞാൻ മുറിയിലേക്ക് ചെന്നു...

അപ്പോഴേക്കും ഋഷിയെട്ടൻ കുളിച്ചിറങ്ങിയിരുന്നു... ഞാനും ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി... വെള്ളം തട്ടുമ്പോൾ തലയിൽ ചെറിയ വേദന ഉണ്ടേലും... ഋഷിയെട്ടന്റെ പെരുമാറ്റം ആണ്.. വല്ലാതെ വേദനിച്ചത്... നെറ്റിയിലെ വെള്ളം തുടച്ചു മാറ്റി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ഋഷിയെട്ടൻ ഉറങ്ങിയിരുന്നു... മുടി തുവർത്തി അടുത്ത് ചെന്നു കിടന്നു... ക്ഷീണം കാരണം ഞാനും പെട്ടെന്ന് മയങ്ങി... ************* "എന്റെ പൊന്നു ചേട്ടാ ഒന്ന് പെട്ടെന്ന് വിശന്നു വയർ കരിഞ്ഞു " "ഓട്ടോ ആണ് മോളേ പ്ലെയിൻ അല്ല പറപ്പിച്ചു വിടാൻ " "ശോ അറിഞ്ഞില്ല ചേട്ടാ നേരത്തെ പറയണ്ടേ " വിശന്നു കരിഞ്ഞു ഇരിക്കുന്ന അവളോട് ഓട്ടോക്കാരൻ പറഞ്ഞതും അവളും തക്കതായ മറുപടി കൊടുത്തു... അത് കേട്ട് ദ്രുവ് കണ്ണുരുട്ടിയെങ്കിലും അവള് മുഖം തിരിച്ചു... വീടെത്തിയതും പ്രവി ചാടി ഇറങ്ങി വീട്ടിലേക്ക് ഓടി... ദ്രുവ് പൈസ കൊടുത്തു അവള് പോയ വഴിയേ നോക്കി...

ഋഷിയുടെ വീട്ടിലേക്ക് നടന്നു... ************* സ്നേഹയിൽ നിന്നു റാം എല്ലാം അറിഞ്ഞിരുന്നു... അവന് ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ നടക്കുമെന്ന്.... "ശ്ശെ.. എന്നാലും എങ്ങനാ മിസ്സ്‌ ആയി...ഇനിയിപ്പോ ഇവിടെ നിൽക്കണ്ടാ... ബാംഗ്ലൂർക്ക് പോകണം "സ്നേഹ പറഞ്ഞു "പോയിട്ടെന്താണ് കാര്യം.. എങ്ങനാ ആണേലും പോലീസ് പിടിക്കും... എന്തായാലും പിടികുന്നേൽ പിടിക്കട്ടെ... രജി നിന്നെ അവിടെ ആരും തിരിച്ചറിഞ്ഞിട്ടില്ല... സൊ കെയർഫുൾ " "എനിക്കറിയാം... എനി എന്താ നിന്റെ പ്ലാൻ " "പോലീസ് പിടിക്കട്ടെ... ബാക്കി ഞാൻ ആലോചിച്ചോളാം " റാം പലതും കണക്കുകൂട്ടി കൊണ്ട് മൊബൈൽ കട്ട്‌ ചെയ്തു.... ************ പ്രവി കുളിക്കാതെയും നനക്കാതെയും ഭക്ഷണം കഴിച്ചു... അവളുടെ അമ്മ ഒന്നും പറയാനും പോയില്ലാ...പറഞ്ഞിട്ടും കാര്യമില്ലെന്നു അറിയാമായിരുന്നു.. "ഈ കോട്ട് ആരുടെയാ ചേച്ചി "കുട്ടു കുട്ടു പറഞ്ഞപ്പോൾ ആണ് അവള് ഇട്ടിരിക്കുന്ന കോട്ടിൽ ശ്രെദ്ധ പോയത്...

ഇടതു കൈ കൊണ്ട് അതൊന്നു പിടിച്ചു.. "ഇതേ...ദ്രുവിന്റെതാ " "ദ്രുവോ.. നിന്റെ മടിയിൽ കിടത്തിയാണോടി പേര് ഇട്ടത്.. ഏട്ടാന്നു വിളിക്ക് "അമ്മ അവളെ ശകാരിച്ചു "ഓഹ് പിന്നെ രണ്ട് വയസ്സ് മൂത്തതാ അത്രേ ഉള്ളൂ "പ്രവി ചുണ്ട് കോട്ടി.. എണീറ്റു കയ്യ് കഴുകാൻ ചെന്നു "നല്ല പയ്യനാ.. അല്ലെങ്കിൽ ഇവള് നോക്കി ഒറ്റക്ക് പോകുമായിരുന്നു... നെഞ്ചിൽ തീ ആയിരുന്നു ഇവളെ കാണാതെ ആയപ്പോൾ... എന്നാൽ ആ പയ്യൻ കണ്ടു എന്നറിഞ്ഞപ്പോൾ ആണ് സമാധാനമായത്... " കോണിപ്പടികൾ കേറുമ്പോൾ കേട്ടു അവളുടെ അച്ഛന് അമ്മയോട് പറയുന്നത്... മുറിയിൽ ചെന്നു കോട്ട് അഴിച്ചു ബെഡിൽ ഇട്ടു... . ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങി... ബെഡിൽ മലർന്നു കിടന്നു... അപ്പോഴാണ് ദ്രുവിന്റെ കോട്ടിൽ കണ്ണുടക്കിയത്... നിലാവിന്റെ വെളിച്ചത്തിൽ തന്റെ അടുത്ത് ഇരുന്നു തന്നെ ചേർത്തു ഉറങ്ങുന്ന ദ്രുവിന്റെ മുഖം മനസ്സിൽ തെളിഞ്ഞു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story