കൃഷ്ണ: ഭാഗം 58

krishna

എഴുത്തുകാരി: Crazy Girl

"എവ്ടെക്കാടാ നീ പോണേ ഇന്റെ കയ്യ് വിട് വേദനിക്കുന്ന് കോപ്പേ " "ഒന്ന് പിടിച്ചപ്പോഴേക്കും നിന്റെ കയ്യ് ചുമന്നോല്ലെടി... " തന്റെ കയ്യ് നോക്കി പറയുന്ന മിഥുനെ നോക്കി കണ്ണുരുട്ടിക്കൊണ്ടു മുറിയിൽ നടന്നു... "ഏഹ് ഇത് കടുവന്റെ മുറിയല്ലേ " മുറി കണ്ടതും പ്രവി ഒന്ന് ഞെട്ടി "കടുവയെ അതാരാ " "വേറാര് അന്റെ ബ്രോ... ദ്രുവ് പണിക്കർ " "ഹഹഹ... നല്ല പേര് കടുവാ... അല്ലേലും ശെരിയാ ബ്രോക് കടുവന്റെ ഗർജനം ആണ്..... ആഹ് അതൊക്കെ പോട്ടെ പറ നീ കാട്ടിൽ പെട്ടു പോയി എന്നൊക്കെ കേട്ടല്ലോ " "ഔ അതൊക്കെ ഒരു വെല്ല്യ കഥയാ മോനെ... പക്ഷെ കടുവ ഞമ്മളെ സേഫ് ആക്കി വീട്ടിൽ എത്തിച്ചു "ബെഡിൽ ഇരുന്നു കൈ ബെഡിൽ അമർത്തി വെച്ച് കൊണ്ട് പ്രവി പറഞ്ഞ് "ഓഹ്... നീയും ബ്രോ ഒരു ദിവസം ഒരുമിച്ചു കഴിഞ്ഞു അല്ല്ലേ "മിഥുനും അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു "ഹ്മ്മ്... "

പ്രവി പതിയെ അന്ന് രാത്രി കത്തിച്ച തീയ്ക്കിടയിലൂടെ തന്നെ നോക്കുന്ന ദ്രുവിന്റെ മുഖം മനസ്സിൽ തെളിഞ്ഞു... "എന്നിട്ട് വല്ലതും നടന്നോ "അവന് സ്വകാര്യമായി അവളോട് ചോദിച്ചു "ആഹ് ഞങ്ങൾ കൊറേ നടന്നു എന്നിട്ട് ഓട്ടോ കിട്ടിയിട്ടാണ് വീട്ടിലേക്ക് വന്നത് " "എടി അതല്ലാ... ദ്രുവ് എങ്ങനാ നിങ്ങള് തമ്മിൽ വല്ലതും " "ച്ചി പോടാ... അങ്ങനെ ഒന്നുല്ലാ.. നീ വേണ്ടാത്തത് ഒന്നും പറയല്ലേ " "എന്ത് വേണ്ടാത്തത്.. അല്ലേലും നിന്നെ പോലെ ഒരു പെണ്ണിനെ മുന്നിൽ കിട്ടിയിട്ട് അവന് ഒന്നും ചെയ്തില്ലെങ്കിൽ അതിനർത്ഥം അവനു എന്തോ പ്രോബ്ലം ഉണ്ടെന്ന" "അങ്ങനെ ഒന്നുല്ലാ ഹി ഈസ്‌ പെർഫെക്ട് ജന്റിൽമാൻ "പ്രവിയുടെ ചുണ്ടിൽ ചിരി തെളിഞ്ഞു എന്തോ ഓർത്തിരിക്കുന്ന പ്രവിയെ മിഥുൻ പുറത്തൂടെ തട്ടി... പ്രവി ഒന്ന് ഞെട്ടി അവനെ തുറുക്കനെ നോക്കിപേടിപ്പിച്ചു.. "എന്തെടി ലോലിപോപ്പ് ഇങ്ങനെ നോക്കുന്നെ... "എന്നും പറഞ്ഞു ജഗ്ഗിലെ വെള്ളം അവളുടെ മെത്തേക്ക് ഒഴിച്ചതും ഒരുമിച്ചായിരുന്നു...

"എടാ തെണ്ടി... നീ.. നീ.. എന്ത് കാണിക്കുന്നേ... എന്റെ ഡ്രസ്സ്‌ ആകെ വെള്ളം ആയി "ബെഡിൽ നിന്നു ചാടി എണീറ്റു ടോപ് കുടഞ്ഞു കൊണ്ട് പ്രവി പറയുമ്പോളും അവന്റെ കണ്ണുകൾ അവള്ടെ ശരീരത്തിൽ പരാതി നടക്കായിരുന്നു... "ഇതൊക്കെ അല്ലെ ഒരു രസം..." വീണ്ടും ജഗ്ഗിൽ ബാക്കി വന്ന വെള്ളം പ്രവി പ്രധീക്ഷിക്കാതെ അവള്ടെ ദേഹത്തു ഒഴിച്ച്... എന്നിട്ട് അവന് മുറി ചുറ്റും ഓടാൻ തുടങ്ങി "നിക്കേടാ കൊരങ്ങാ... നീ എന്താ രാവിലെ തന്നേ എന്നേ ചൂടാക്കാൻ വന്നതാണോ.. എത്ര ഗുമ്മിൽ വന്നതാ ഞാൻ ഇപ്പൊ നോക്കിയേ കുരുപ്പേ "പ്രവി അതും പറഞ്ഞു അവന്റെ പുറകിൽ ഉള്ള ഓട്ടം നിർത്തി അരക്ക് കഴുകുത്തി മിഥുനെ നോക്കി പേടിപ്പിച്ചു... "ആഹാ ഇപ്പൊ കാണാൻ നനഞ്ഞ കോഴിയെ പോലെ ഉണ്ട്... "മിഥുൻ അവളെ നോക്കി പറഞ്ഞു "ഒരുമിനുറ്റ്. നിന്നെ ഇങ്ങനെ കാണാൻ സുന്ദരി ആയിട്ടുണ്ട്... സേട്ടൻ ഒരു ഫോട്ടോ എടുക്കട്ടേ "അതും പറഞ്ഞു മിഥുൻ പോക്കറ്റിൽ നിന്നു മൊബൈൽ എടുത്തു... അത് കണ്ടു പ്രവി മുഖം പൊതിയെങ്കിലും അവന് വീഡിയോ എടുപ്പ് തുടർന്ന്...

അത് കണ്ട കിച്ചു.. അവിടെ ഫ്ലവർ വൈസ് എടുത്തു അവനെ എറിഞ്ഞു.. പെട്ടെന്ന് തല ചെരിച്ചത് കൊണ്ട് അവന്റെ തലക്ക് കൊണ്ടില്ല... "ശ്ശെ ജസ്റ്റ്‌ മിസ്സ്‌ "പ്രവി അതും പറഞ്ഞു അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് ടോപ്പിൽ വന്ന വെള്ളം കളയാൻ തുടങ്ങി.. അതുകണ്ട് മിഥുൻ അവള്ടെ അടുത്ത് ചെന്നു... "നിന്നോട് മിണ്ടില്ലാ... നീ എന്താ കാണിച്ചേ.. എനി ഞാൻ എങ്ങനാ പുറത്തേക്ക് പോകും "പ്രവി ദേഷ്യത്തോടെ അവനോട് പറഞ്ഞു.. "ഇപ്പൊ ആണെടി നിന്നെ കാണാൻ ഭംഗി... എന്താ ഒരു structure "മിഥുൻ പറഞ്ഞത് പ്രവിക്ക് ഇഷ്ടമായില്ലെങ്കിലും തന്റെ കൂട്ടുക്കാരൻ എന്നാ പരിഗണന അവള്ക്ക് ഉള്ളത് കൊണ്ട് ഒന്നും മിണ്ടീലാ... മിഥുൻ ഒരു ടവൽ എടുത്തു അവള്ടെ ഡ്രസ്സ്‌ തുടച്ചു കൊടുക്കാൻ വേണ്ടി കുനിഞ്ഞു... എന്നാൽ പ്രവിക്ക് അത് വല്ലാതെ വീർപ്പുമുട്ടിച്ചു... "മതി ഞാൻ തുടച്ചോളാം "അവള് ഇഷ്ടമല്ലാത്ത മട്ടിൽ പറഞ്ഞു "ഏയ് ഞാൻ തുടച്ചു തരാം ഞാൻ അല്ലെ നിന്നേ ഈ കോലത്തിൽ ആക്കിയത് "അവന് ഒന്നുടെ ദേഹത്തു അമർത്തി തുടച്ചത് അവൾക് ഇഷ്ടമായില്ല...പ്രാവ് പുറകോട്ടു വേച്ചു.. "മതി എനി ഞാൻ തുടച്ചോളാം..."

"അതും പറഞ്ഞു അവള് ടവൽ എടുത്തു തുടക്കുമ്പോളും മിഥുൻ അവളെ മൊബൈലിൽ പകർത്തി കൊണ്ടിരിക്കുകയായിരുന്നു.... "വാ എനി ഒരുമിച്ചു നിൽക്കാം "എന്നും പറഞ്ഞു ഫ്രണ്ട് ക്യാമറ എടുത്തു മിഥുൻ അവളുടെ അരയിലൂടെ കയ്യിട്ടു.. പ്രവി ഒന്ന് പിടഞ്ഞു കൊണ്ട് മാറി "എന്തെടി " "ഇപ്പൊ ഫോട്ടോ എടുക്കണ്ടാ... ഞാൻ പോകുവാ " "അവിടെ നിക്ക് പെണ്ണെ "എന്നും പറഞ്ഞു മിഥുൻ വീണ്ടും അവളിൽ ചേർന്ന് നിന്നു പ്രവിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി... "വേണ്ട മിഥു എനിക്ക് പറ്റണില്ല നീ മാർ "പ്രവി കുറച്ചു കടുപ്പിച്ചു പറഞ്ഞു.. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്റെ കഴുത്തിലൂടെ കയ്യിട്ടു അവന് നിന്നതും അവള് വീടുവെക്കാൻ ശ്രേമിച്ചു.. എന്നാൽ അവന്റെ ബലത്തിന് അവൾക് ഒന്നും ചെയ്യാന് കഴിഞ്ഞില്ല... "മിഥുൻ😠....." പെട്ടെന്നാണ് ഒരലർച്ച കേട്ടത് ഞാനും മിഥുനും ഒരുപോലെ വാതിക്കൽ നോക്കി...

"ബ്രോ.. ബ്രോ വന്നോ "മിഥുൻ തന്റെ ഷോൾഡറിൽ നിന്നു കയ്യെടുത്തു കൊണ്ട് പറഞ്ഞു "എന്താ ഇവിടെ "അത് കടുപ്പിച്ചായിരുന്നു... "അത് ഇവള് " "മിഥുനെ കാണാൻ "മിഥുൻ പറയുന്നതിന് മുൻപേ പ്രവി ദ്രുവിനെ നോക്കി പറഞ്ഞു... കാരണം അവന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക് മനസ്സിലായി നല്ല ചൂടിലാണ് എന്ന്... അതും പോരാഞ്ഞിട്ട് ഇങ്ങേരെ കാണാൻ വന്നതാ എന്ന് പറഞ്ഞാൽ.. ഹോ ആലോചിക്കാൻ വയ്യ... പ്രവി ഓർത്തു.. "നിനക്കിന്ന് ക്ലാസ്സില്ലെടാ " "അത് അത് ഞാൻ ഇന്ന് ലീവ് എടുത്തു "മിഥുനും വിറച്ചു വിറച്ചു പറയുന്നത് കേട്ടു അവൾക് ചിരി വന്നു... അത് ദ്രുവ് കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി ഒരു കുതിപ്പോടെ തന്റെ മുന്നിൽ പാഞ്ഞു വന്നു കയ്യില് പിടിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങിയത്.. "എന്താ ബ്രോ എവിടെ കൊണ്ട് പോകാ ഇവളെ " "ഇവള്ടെ വീട്ടിലേക്ക് "അവനെ തുറുക്കനെ നോക്കി കൊണ്ട് ദ്രുവ് പറഞ്ഞു പെട്ടെന്ന് എന്തോ ഓർത്ത പോലെ നിന്നു കൊണ്ട് മിഥുനിലേക്ക് തിരിഞ്ഞു.. ഞങ്ങൾ രണ്ടുപേരും എന്തെന്ന് രീതിയിൽ ദ്രുവിനെ നോക്കിയപ്പോൾ മിഥുന്റെ കയ്യിലെ ഫോൺ അവന്റെ കയ്യില് നിന്നു തട്ടിപ്പറിച്ചു കൊണ്ട്...

തന്റെ കയ്യും പിടിച്ചു നടന്നു... ************* "അടങ്ങിയിരിക്ക് അജു "അച്ചു കണ്ണുരുട്ടി അജുവിനെ നോക്കി.. "വീട്ടിൽ വരാൻ ഇരുന്നതാ.. അപ്പോഴാ കമ്പനിയിൽ നിന്നു കാൾ വന്നത് അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നു " "അതിനെന്താ അച്ഛാ...സോറി അങ്കിൾ .. എപ്പോ വേണേലും വരാലോ..."അജു "ഹഹ അച്ഛാ വിളിച്ച മതി... എവിടെ ഋഷിയും കൃഷ്ണയുമൊക്കെ " "ഞാൻ ഇവിടെ ഉണ്ടേ "ക്യാബിനിൽ കയറി ഋഷി പറഞ്ഞു പുറകെ ചിരിച്ചുകൊണ്ട് കൃഷ്ണയും... "ഹാ ഞാൻ ബാംഗ്ലൂരിൽ പോകുവാ....വന്നാൽ ഉടൻ എൻഗേജ്മെന്റ് നടത്തണം എന്നുണ്ട് " അത് കേട്ടപ്പോൾ അജു വീണ്ടും അച്ചുവിനെ പാളി നോക്കി എന്നാൽ അവള് അവള്ടെ അച്ഛനെ നോക്കി നില്കുവായിരുന്നു... അജു അവളുടെ ഇടുപ്പിൽ ഒന്ന് തോണ്ടി.. "അച്ചേ "പെട്ടെന്ന് അവള് ഞെട്ടി കൊണ്ട് വിളിച്ചു "എന്തെ അച്ചു നിനക്ക് സമ്മതമല്ലേ "അച്ചുവിനെ നോക്കി പുരികം പോക്കി ചോദിച്ചു..

"അല്ലാ .. അതല്ലാ അച്ഛന് എപ്പോ വരുവാ എന്ന് ചോദിക്കായിരുന്നു "അച്ചു വിക്കി പറഞ്ഞൊപ്പിച്ചു അജുവിനെ നോക്കി കണ്ണുരുട്ടി അവന് ചിരി കടിച്ചു പിടിച്ചിരുന്നു... "ഞാൻ അടുത്ത ആഴ്ച വരും... അപ്പോഴേക്കും നിങ്ങള് ഇവിടെ എല്ലാം ഒരുക്കി വെക്ക് . ഞാൻ വന്നാൽ ഉടൻ എൻഗേജ്മെന്റ്... ധര്മേന്ദ്രനോട് ഞാൻ പറഞ്ഞിരുന്നു " "എല്ലാരും സമ്മതം എന്ന് തലയാട്ടി... അച്ചു അച്ഛന്റെ കയ്യില് തൂങ്ങി പുറത്തേക്ക് നടക്കാൻ തുടങ്ങി പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞു... "പിന്നെ ഞാൻ പോയാൽ ഇവള് ഒറ്റക്കാണ്.. ബുദ്ധിമുട്ടില്ലെങ്കിൽ " "അതിപ്പോ ചോദിക്കാൻ ഉണ്ടോ അച്ഛാ അവള് എനിക്ക് സുഹൃത്തിനേക്കാൾ ഞാൻ കാണുന്നത് ന്റെ കൂടപ്പിറപ്പ് ആയിട്ടാണ്... അവള് എന്റെ വീട്ടിൽ നിന്നോട്ടെ... " കിച്ചു പറഞ്ഞത് കേട്ട് അയാൾ മനസ്സ് തുറന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി കൂടെ അച്ചുവും അജുവും... "അപ്പൊ ഞാൻ ഭർത്താവിനേക്കാൾ നിനക്കാരാ

"പെട്ടെന്നാണ് അരയിൽ പിടിച്ചു ചേർത്തു് നിർത്തി ഋഷിയെട്ടൻ കുസൃതിയോടെ ചോദിച്ചത്... "എന്റെ കള്ള കെട്ട്യോന് എപ്പോഴും കെട്ടിയോൻ ആണ് കേട്ടോടാ "അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് കിച്ചു അവന്റെ കയ്യില് നിന്നു കുതറി മാറി കൊണ്ട് പുറത്തേക്കിറങ്ങി... ************ ദേവിയെ ഇന്നേ കാക്കണേ.. കടുവ എന്നേം കൊണ്ട് പറക്കാൻ നോക്കുവാണല്ലോ ഈശ്വര... പതിയെ പ്രവി കണ്ണു തുറന്നു അതിലും സ്പീഡിൽ കന്നടച്ചു കൊണ്ട് സീറ്റ്‌ ബെൽറ്റിൽ ഇറുക്കെ പിടിച്ചു... ഇങ്ങേർ ആരെ കൊല്ലാൻ പോകുവാണോ എന്തോ.. എനിക്ക് എനിയും ജീവിക്കണം...എനിക്ക് കല്യാണം കഴിക്കേണ്ടതാ... അതും വല്ലതും ഈ കടുവക്ക് അറിയണോ.. പെട്ടെന്നാണ് സഡൻ ബ്രേക്ക്‌ ഇട്ടത് പോലെ വണ്ടി നിന്നത്.. പ്രവി ഒരുക്കണ്ണു തുറന്നു ദ്രുവിനെ ഒളിഞ്ഞു നോക്കിയപ്പോൾ ദ്രുവ് അവളെ തന്നെ നോക്കുന്നത് കണ്ടു... അവള് ഡീസന്റ് ആയി ഇരുന്നു...

"ഹ്മ്മ് എന്തേയ് "അവള് കിട്ടിയ ദൈര്യത്തിൽ ദ്രുവിന് നോക്കി ചോദിച്ചു... ദ്രുവ് അവന് ഇട്ട ഓഫീസ് കോട്ട് അഴിക്കുന്നത് കണ്ടു പ്രവിയുടെ കണ്ണു തള്ളി... അയ്യോ ഈൗ ഇങ്ങേരെന്തിനാ ഇവിടെ കാർ നിർത്തിയെ..അവള് ചുറ്റും നോക്കി.. കുറച്ചു വണ്ടി പോകുന്നുണ്ടെലും വിന്ഡോ അടച്ചത് കൊണ്ട് ആരും ഇതിനുള്ളിൽ നടക്കുന്നത് കാണില്ലാ... അയ്യോ ഈ കാറിനുള്ളിൽ ഞാനും ഇങ്ങേരും... ഈശ്വരാ കണ്ട്രോൾ തരണേ... രണ്ടു കയ്യും കോർത്തു പിടിച്ചു കൊണ്ട് പ്രവി കണ്ണടച്ച് പ്രാർത്ഥിച്ചു... പെട്ടെന്നാണ് തന്റെ ദേഹത്തു എന്തോ തട്ടിയത്... പ്രവി കണ്ണു തുറന്നതും ദ്രുവിന്റെ കോട്ട് അവളുടെ നനഞ്ഞ ശരീരത്തിൽ പുതപ്പിക്കുന്നത് കണ്ടു... പെട്ടെന്ന് രണ്ടുപേരുടെ കണ്ണുകൾ തമ്മിൽ ഉടക്കിനിന്നു... അവളുടെ മനസ്സിൽ അവന് വേണ്ടി ഒരു ടാജ് മഹൽ പണിയുന്നുണ്ടായിരുന്നു....പെട്ടെന്നായിരുന്നു താജ് മഹൽ ബോംബ് വേച്ചു പൊട്ടിച്ചത്....അതെ ദ്രുവ് എന്നേ തല്ലി....

പ്രവിയുടെ കിളി കൂടും കിടക്കയും എടുത്ത് നാട് വിടുന്നത് അവള് കണ്ടു... "നീ ഒരു പെണ്ണാണൊടി " ദ്രുവ് ചോദിക്കുന്നത് കേട്ട് അവള് കോട്ട് എടുത്ത് ദേഹത്തു ഒന്ന് നോക്കി... "അല്ലെ... "അവള് അവനെ നോക്കി പറഞ്ഞപ്പോൾ അവള് സ്റ്റിയറിങ്ങിൽ അടിച്ചു... "താനെന്തിനാ എന്നോട് ചൂടാവുന്നെ " "പിന്നെ നിന്നെ പൂവിട്ടു പൂജിക്കണോ... അല്ലേലും പെണ്ണെന്ന വർഗ്ഗത്തിൽ നിന്നെ കൂട്ടാൻ പറ്റുമോ... ഒരു പെണ്ണിന് അറ്റ്ലീസ്റ്റ് അവളുടെ ശരീരം സൂക്ഷിക്കാൻ അറിയണം... അല്ലാതെ കണ്ടവന്മാരുടെ മുന്നിൽ നനഞ്ഞ തുണിയും ഇട്ടു നടക്കുന്നതിലും ബേധം ഒന്നുമില്ലാതെ നടക്കുന്നതാ "ദ്രുവ് ദേഷ്യത്തിൽ പറഞ്ഞു നിർത്തി... "അതിനു മാത്രം എന്താ ഉണ്ടായേ ആ മിഥുൻ കുറച്ചു വെള്ളം മേത്തു ഒഴിച്ച്... അത് തമാശക്ക് " "തമാശയോ... ഇതൊക്കെ ആണൊ തമാശ "പ്രവിയെ പറയാൻ സമ്മതിക്കാതെ ദ്രുവ് മിഥുന്റെ ഫോണിൽ പകർത്തിയ അവളുടെ ഫോട്ടോസും അവളെ ഉയർത്തി കാണിച്ചു... അതിൽ തന്റെ തലയില്ലാതെ ദേഹം തുടക്കുന്ന ഒരു ഫോട്ടോ കണ്ടതും അവള് ഞെട്ടിക്കൊണ്ടു ദ്രുവിന്റെ കയ്യില് നിന്നു ഫോൺ വാങ്ങി...

പതിയെ അടുത്ത ഫോട്ടോയിലേക്ക് swipe ചെയ്തു.. അതും അതുപോലത്തെ ഒരു ഫോട്ടോ ആയിരുന്നു... അതിൽ തന്റെ ശരീരവടിവ് ശെരിക്കും കാണാം...അടുത്തത് വീഡിയോ ആയിരുന്നു... അതിൽ കണ്ടു തന്നെ മൊത്താകെ പകർത്തിയിരിക്കുന്നു വീഡിയോ... അടുത്തത് അവന്റെ ഒപ്പരം ചേർന്ന് നില്കുന്നത് മിഥുന്റെ കയ്കൾ തന്റെ അരക്ക് പിടിച്ചിരിക്കുന്നത് കണ്ടു അവൾക്കു തന്നെ അറപ്പ് തോന്നി... അവൾക് ദേഷ്യം ഇരിച്ചു കയറി.. എല്ലാം ഡിലീറ്റ് ആക്കി.. ശ്വാസം വലിച്ചെടുത്തു... "എന്തേയ് നിന്റെ നാക്ക് അടഞ്ഞു പോയോ... " പ്രവി മിണ്ടാതെ തല കുനിച്ചു നിന്നു... "അപ്പൊ അറിയാം ഈ തമാശയൊക്കെ അത്ര നല്ലതല്ലെന്ന്... പിന്നെ എന്ത് കണ്ടിട്ടാടി വീട്ടിൽ ആരുമില്ലാഞ്ഞിട്ടും നീ അവന്റെ കൂടെ നിന്നത്... അതും എന്റെ വീട്ടിൽ " പ്രവി എന്തോ പറയാൻ വന്നതും അവന് കയ്യ് ഉയർത്തി തടഞ്ഞു...

"ഹ്മ്മ് ഒന്നും പറയണ്ടാ... എനി എന്റെ വീട്ടിൽ ഇമ്മാതിരി തോന്ന്യാസം കാണിക്കരുത്... വേണേൽ വീടിനു പുറത്ത് . എന്ത് വേണേലും കാണിച്ചോ... അല്ലേലും നിന്നെയൊക്കെ നന്നാക്കാൻ അല്ലെ പാട്... നീയൊക്കെ ഇതിനപ്പുറം കടക്കും എന്ന് എനിക്കറിയാ " അവളെ കണ്ണുരുട്ടിക്ക് ദ്രുവ് പറഞ്ഞു നിർത്തിയതും പ്രവി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.... അതുകണ്ട് ദ്രുവ് കാർ എടുത്തു... "ഹ്മ്മ് ഇറങ്"ദ്രുവ് പറയുന്നത് കേട്ട് പ്രവി തല ഉയർത്തി നോക്കി.. തന്റെ വീട് എത്തി എന്നവൾക്ക് മനസ്സിലായി... അവള് സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു ദ്രുവിനെ നോക്കി അവന്റെ മുഖം പുച്ഛം നിറഞ്ഞിരിക്കുന്നത് കണ്ടു... പെട്ടെന്ന് അവള് ഇറങ്ങാൻ ഡോർ തുറക്കാൻ തുനിയുന്നത് പോലെ നിന്നു അതിലും സ്പീഡിൽ ദ്രുവിന്റെ അടുത്ത് ചെന്നു അവന്റെ കവിളിൽ കടിച്ചു... "ഡീ " പെട്ടെന്ന് ഡോർ തുറന്നു പുറത്തേക്കിറങ്ങി ഡോർ അടച്ച്... വിന്ഡോ ഗ്ലാസിൽ മുട്ടി...

കവിളിൽ കയ്യ് വെച്ച് തന്നെ നോക്കിപേടിപ്പിക്കുന്ന ദ്രുവിനെ നോക്കി കൊഞ്ഞനം കുത്തി... "എടാ തെണ്ടി.. ഈ തന്നത് ദേ നോക്കിയേ എന്റെ കവിൾ പൊന്നാക്കിയത് കൊണ്ട്.. അപ്പൊ ഇത്രെയെങ്കിലും തന്നില്ലേൽ ഞാൻ പിന്നെ പ്രവീണ എന്ന് പറഞ്ഞിട്ട് എന്താ കാര്യം... പിന്നെ താൻ പറഞ്ഞ പോലെ മിഥുനെ കാണാൻ വന്നതല്ല.. ഇയാളെ കാണാൻ വന്നതാ...പക്ഷെ മിഥുനെ അവിടെ ഉണ്ടായിരുന്നുള്ളു... പിന്നെ അവന് എന്റെ ഫ്രണ്ട് ഒക്കെ ആണ് പക്ഷെ ഈ ചെയ്തത് തെറ്റാണെന്ന് അറിയാം അതിനുള്ളത് ഞാൻ അവനു കൊടുത്തോളാം.. പിന്നെ ഇയാള് പറഞ്ഞത് മൊത്തം കേട്ട് ഞാൻ അടങ്ങി പോയെന്ന് വിചാരിച്ചോ എന്നാ അല്ലെടോ... നേരത്തെ ഈ കടി തന്നാൽ അഥവാ താൻ എന്നേ ജാം ആക്കി ബ്രെഡിൽ വേച്ചു തിന്നാലോ... ഇതിപ്പോ എന്റെ വീട്ടിൽ കേറി ഓടി തല്ലാൻ ഉള്ള ദൈര്യം ഒന്നും ഇല്ലെന്ന് അറിയാം ഹിഹി... അപ്പൊ മാഷേ.. ഞമ്മള് പോട്ടെ " "ഡീ " "ഹാ ചൂടാവല്ലേടോ... ആ പല്ലിന്റെ പാടും കൂടി വന്നപ്പോ ഇങ്ങളുടെ മൊഞ്ചു ഒന്നുടെ കൂടി... ഒന്നുല്ലെലും ഓസിക്ക് എന്റെ കയ്യില് ഉമ്മ കിട്ടിയതല്ലേ...

അപ്പൊ ഈ കടിയൊക്കെ വെറും സാമ്പിൾ " "ഡീ നിന്നെ ഞാൻ എടുത്തോളാം പുല്ലേ " " ഞഞ്ഞഞ... ഞാൻ കാത്തിരിക്കാം " "ഇവള് ഒരിക്കലും അല്ല ജന്മത്തിൽ നന്നാവില്ല "തുള്ളികൊണ്ടു പോകുന്ന പ്രവിയെ നോക്കി കവിളിൽ കൈ വെച്ച് ദ്രുവ് പറഞ്ഞു... ************* "നിങ്ങള് ഇറങ്ങിക്കോ " "അപ്പോ ഋഷിയെട്ടൻ വരുന്നില്ലേ എവിടേക്ക് പോകുവാ " "ഞാൻ വന്നോളാം നിങ്ങള് പോ.. എനിക്ക് ഒരിടം വരെ പോകാനുണ്ട് " "എവിടെ " "അതൊക്കെ വന്നിട്ട് പറയാം കിച്ചു നീ ഇറങ്ങിയട്ടെ " "ഹ്മ്മ്.. സൂക്ഷിച് പോണേ " ഋഷി തലയാട്ടിക്കൊണ്ടു കിച്ചുവിനേം അച്ചുവിനേം വീട്ടിൽ ഇറക്കി കാറിൽ പോയി... "എന്തെടി നിനക്ക് വല്ലാത്ത ചിന്ത ആണല്ലോ ഞൻ നേരത്തെ ശ്രെദ്ധിക്കുന്നു... " ബാൽക്കണിയിൽ നിന്നു കൊണ്ട് അച്ചുവാണ്... "ഒന്നുല്ലെടി ഞാൻ ഓര്കുവായിരുന്നു ഋഷിയെട്ടൻ എന്ത് പാവാലെ "കിച്ചു എന്തോ ഓർത്തു പറഞ്ഞു "എന്തേയ് "അച്ചു... "ഏയ് ഒന്നില്ല "

വീണ്ടും അച്ചു ചോദിക്കാൻ നിന്നപ്പോൾ ആണ് അച്ചുവിന്റെ മൊബൈൽ റിങ് ചെയ്തത്... സ്‌ക്രീനിനിൽ പേര് തെളിഞ്ഞതും അവള് കിച്ചുവെ പാളി നോക്കി "ഹ്മ്മ് ചെല്ല് ചെല്ല്... "അവള് ആക്കികൊണ്ടു പറഞ്ഞത് കേട്ട് മുഖം ചുവന്നു തുടുത്ത അച്ചു മൊബൈലും കൊണ്ട് നടന്നു കിച്ചു ആകാശത്തേക്ക് നോക്കി.. അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു... റാം പറഞ്ഞത് ശെരിയല്ലേ... ഇന്നേവരെ ഋഷിയെട്ടൻ തന്റെ ഈ ദേഹത്തു തൊട്ടിട്ടു പോലും ഇല്ലാ..അതിനു കാരണം ഞാൻ ആയിരുന്നു... എപ്പോഴൊക്കെ പ്രണയത്തോടെ അടുത്ത് വരുന്നോ അപ്പോഴൊക്കെ ഞാൻ ഒഴിഞ്ഞിട്ടാണ് ഉള്ളത്... പക്ഷെ എന്നിട്ടും തന്നിൽ ബലമായി ഒന്ന് തൊട്ടിട്ടു പോലും ഇല്ലാ... ഇന്ന് കണ്ട ഷീജേച്ചിയുടെ താല്പര്യത്തോടെ ആണ് കല്യാണം കഴിഞ്ഞത് എന്നിട്ടും അയാൾ അവരിലേക്ക് അവരുടെ അനുവാദം ഇല്ലത്തെ അല്ലെ പടർന്നു കേറിയത്.... എന്നാൽ തന്നെ ഇഷ്ടമില്ലാതെ കെട്ടിയിട്ടും..

തനിക്ക് ആരുമില്ലെന്ന് അറിഞ്ഞിട്ടും ഒരുമുറിയിൽ കഴിഞ്ഞിട്ടും തന്നെ നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല... മദ്യത്തിന്റെ ലഹരിയിൽ ബോധമില്ലാതെ ദ്രോഹം ചെയ്തിട്ടുണ്ട്... എന്നാൽ അതിനൊക്കെ പ്രായശ്ചിത്തമായി തന്നെ ഇപ്പൊ സ്നേഹിക്കുന്നുണ്ട് .. പക്ഷെ ഞാനോ അകറ്റി നിർത്തുവല്ലേ ചെയ്യുന്നത്... ആ മനസ്സിലും ഉണ്ടാകില്ലേ... തന്നോടപ്പം ഒന്നുചേരാൻ ഉള്ള മനസ്സ്... കിച്ചു ഓരോന്ന് ഓർത്തപ്പോൾ ആണ്.. പുറകിൽ നിന്നു ആരോ പിടിച്ചത്... "ഡീ പ്രവി " "ശ്ശ് മനസ്സിലായി അല്ലെ " "പിന്നെ മനസിലാവാതെ പൊട്ടിയെ... അയ്യോ നിന്റെ മുഖത്തെന്താ പാട് "പ്രവിയുടെ കവിളിൽ കയ്യ് വെച്ച് കിച്ചു ചോദിച്ചു... "അത്.. അത് പിന്നെ.. ഒരു കൊതുക്.. അതിനെ അടിക്കാൻ ഞാൻ അടിച്ചതാ "പ്രവി "ഓഹ് വല്ലാത്ത അടിയായി പോയി.. "കിച്ചു "അല്ല നിങ്ങള് കിടക്കുന്നില്ലേ.. സമയം എത്രയായി ". "ഋഷിയെട്ടൻ വന്നില്ലെടി " "റിഷിയേട്ടനല്ലേ മുറിയിൽ...

ഇവിടെ ഇരുന്നാൽ എങ്ങനാ കാണാനാ "പ്രവി "ഏഹ് വന്നോ ഞാൻ പോട്ടെ എന്നാൽ നീ ഇന്ന് അച്ചൂടെ കൂടെ കിടന്നോട്ടോ "ബാൽക്കണിയിൽ നിന്നു നടന്നു കൊണ്ട് കിച്ചു പറഞ്ഞു "ഹ്മ്മ്മ് പതിയെ നടക്ക് കിച്ചേച്ചി ഋഷിയെട്ടൻ എങ്ങും പോകില്ല " അവള് കളിയാക്കി ചിരിച്ചത് കാര്യമാക്കാതെ മുറിയിലേക്ക് നടന്നു... അപ്പോഴാണ് ചെയറിൽ ഇരുന്നു കൊണ്ട് മൊബൈൽ നോക്കുന്ന ഋഷിയെ കണ്ടത്... കിച്ചു കായ്കൾക്കിടയിലൂടെ തുഴഞ്ഞു കയറി അവന്റെ മടിയിൽ ഇരുന്നു... "എന്തെ വന്നിട്ട് വിളിക്കാഞ്ഞേ "ഋഷി അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ചോദിച്ചു... "ഒന്നുല്ല അച്ചു ഉള്ളതല്ലേ... അതോണ്ട് "ഋഷി മൊബൈലിൽ നോക്കി കിച്ചുവിന്റെ മുടിയിൽ ചുണ്ട് ചേർത്ത് പറഞ്ഞു... "എന്താ വരാൻ വൈകിയേ... എല്ലാരും കഴിച്ചു ഞാൻ കഴിച്ചില്ല "കിച്ചു പറഞ്ഞു "ഞാനും കഴിച്ചില്ല "ഋഷി "എന്നാ വാ ഞാൻ ഭക്ഷണം എടുക്കാം "ഋഷിയുടെ മടിയിൽ നിന്നു എഴുനേൽക്കാൻ നിന്ന കിച്ചുവിനെ മൊബൈൽ നിലത്തു വെച്ച് കൈകൾ കൊണ്ട് മുറുകി... "പിന്നെ കഴിക്കാം " "ഇനിയെപ്പോൾ എല്ലാരും ഇപ്പൊ കിടക്കും... "

"കിടന്നൊട്ടെ.. ഞങ്ങള്ക്ക് ഇങ്ങനെ കുറച്ചു നേരം ഇരിക്കാം " "പിന്നെ ഇങ്ങനെ ഇരുന്നാൽ ചെയർ പൊട്ടുംട്ടോ " "അതൊന്നുമില്ലെടി " ഋഷി പറഞ്ഞത് കേട്ടു കിച്ചു ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ പറ്റികിടന്നു ഋഷി അവളെ ചേർത്തു പിടിച്ചു... "കിച്ചു എണീക് പെട്ടെന്ന് " "എന്താ കിച്ചുവിട്ടാ ഉറങ്ങട്ടെ "അവള് ചിണുങ്ങി... "പറ്റില്ലാ നീ എണീക്ക്.. വേഗം...ടി " ഋഷി അവളെ തട്ടി വിളിച്ചു.. കിച്ചു കണ്ണുകൾ കഷ്ടപെട്ട് തുറന്നു അവന്റെ മടിയിൽ നിന്നെഴുന്നേറ്റു... "വേഗം വാ പോകണ്ടേ " "അയ്യോ രാവിലെ ആയോ... ഇന്നലെ ഫുഡ്‌ തന്നിലല്ലോ... ശ്ശെ കമ്പനി പോണ്ടേ " കിച്ചു അതും പറഞ്ഞു പെട്ടെന്ന് നടക്കാൻ തുടങ്ങിയതും ഋഷി അവളുടെ കയ്കളിൽ പിടിച്ചു... "എടി നീ ഒച്ചവെക്കാതെ... നേരമൊന്നും വെളുത്തില്ല.. നീ വേഗം ആ പാക്കറ്റിൽ ഉള്ള ഡ്രെസ്സും ഇട്ടു കൊണ്ട് വാ... വേഗം ഞാൻ ബാത്‌റൂമിൽ കേറട്ടെ " അതും പറഞ്ഞു കിച്ചു പറയുന്നത് കേൾക്കാതെ ഋഷി ബാത്റൂമിലേക്ക് നടന്നു.. ഏഹ് ഇതെന്ന സംഭവം എന്നോർത്തു കിച്ചുവും ......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story