കൃഷ്ണ: ഭാഗം 59

krishna

എഴുത്തുകാരി: Crazy Girl

ഋഷിയെട്ടൻ ബാത്‌റൂമിൽ കയറിയപ്പോളും എന്റെ ഞെട്ടൽ മാറിയില്ലായിരുന്നു... തൂങ്ങി കൊണ്ടിരുന്ന എന്റെ ഉറക്കൊക്കെ പമ്പ കടന്നു... അപ്പോഴാണ് ബെഡിൽ കിടക്കുന്ന കവർ കണ്ടത്.. അതെടുത്തു തുറന്നു നോക്കി... വെള്ളയും ചുവപ്പും നിറഞ്ഞ ഒരു ദാവണി ആയിരുന്നു..... "ഈശ്വര ഈ ധാവണിയും ഉടുത്തു ഈ നട്ടപാതിരക്ക് എങ്ങോട്ടാ ഈ മനുഷ്യൻ"ഓരോന്ന് പിറുപിറുത്തു ചുരിദാർ മാറ്റി ദാവണി എടുത്തിടാൻ തുടങ്ങി... കണ്ണാടിയുടെ മുന്നിൽ നിന്നു മുടി മെടഞ്ഞിട്ട്... താലിയുടെ കൂടെ ഒരു കുഞ്ഞു മാലയും ഇട്ടു.. കുറച്ചു പൌഡർ കൈയിലിടുമ്പോൾ ആണ് ഋഷിയെട്ടൻ ഒരുങ്ങി ഇറങ്ങിയത്... "ഏഹ് ഋഷിയെട്ടൻ എന്താ പാന്റും ഷർട്ടും ഞാൻ ധാവണിയും.. "ഞാൻ പറഞ്ഞത് ഒന്നും മൂപര് കേട്ടില്ല.. "നീയെന്താടി പൌഡർ ഒക്കെ കയ്യിലെടുത്തു... അല്ലാ ഇത്രേം ചമഞ്ഞു എവിടെ പോകുവാ " "പിന്നെ ധാവണിയൊക്കെ തന്നപ്പോൾ ഞാൻ വിചാരിച്ചു എനി വല്ലാ പാർട്ടിയും ആയിരിക്കുമെന്ന്" ഞാൻ പറഞ്ഞത് കേട്ടു ഋഷിയെട്ടൻ അടുത്ത് വന്നു തലക്ക് കൊട്ട് തന്നു...

"പിന്നെ ഈ നട്ടപാതിരാക്ക് അല്ലെ പാർട്ടി.. " "പിന്നെ എവിടേക്കാണ് പറയറാ " അതൊക്കെ പറയാം എന്ന് പറഞ്ഞു എന്നേ കണ്ണാടിക്ക് നേരെ നിർത്തി... പതിയെ കഴുത്തിലെ കുഞ്ഞു മലയിൽ കൈ വെച്ച്.. ഋഷിയെട്ടന്റെ സ്പര്ശനം കഴുത്തിൽ പതിഞ്ഞതും ശരീരമാകെ ഒരു വിറയൽ അനുഭവപെട്ടു... റിഷിയേട്ടന് അത് മനസ്സിലായത് പോലെ ചുണ്ടിൽ ചിരി തെളിഞ്ഞു... കണ്ണാടിക്കു മുന്നിൽ രണ്ടുപേരും പരസ്പരം കണ്ണുകൾ കോർത്തു നിന്നു... പതിയെ എന്റെ കഴുത്തിലെ മാല അഴിച്ചു വെച്ച്... കെട്ടിവെച്ച മുടി പതിയെ അഴിച്ചു വിട്ടു... സംശയരൂപേണ ഞാൻ ഋഷിയെട്ടനേ നോക്കി... പതിയെ എന്നേ തിരിച്ചു നിർത്തി അടുത്തുള്ള മേശ തുറന്നു അതിൽ ചുവന്ന കുപ്പിവളകൾ ഉണ്ടായിരുന്നു.. അതെടുത്തു ഇടത്തെ കയ്യ്കൊണ്ടു തന്റെ കൈകളിൽ പിടിച്ചു വലത്തേ കയ്യ് കൊണ്ട് തന്റെ കൈകളിൽ വേദനാ വരാതെ വളകൾ ഇട്ടു തന്നു...

ശേഷം രണ്ട് കയ്കളും ഒന്ന് കുലുക്കി അത് കണ്ടു എനിക്ക് ചിരി വന്നു ഋഷിയെട്ടനും എന്നേ നോക്കി ചിരിച്ചു... "എനിക്ക് നിന്നെ ഇങ്ങനെ കാണാനാ ഇഷ്ടം... "തന്റെ കണ്ണുകൾ നോക്കി പറഞ്ഞതും ഞാൻ ആകെ പൂത്തുലഞ്ഞു പോയി... വീണ്ടും കണ്ണാടിക്കു നേരെ നിർത്തി എന്റെ ഷോൾഡറിൽ തല വെച്ച് നിന്നു... "എനിക്ക് എന്റെ പെണ്ണ് നാടൻ ആയി നടക്കുന്നതാ ഇഷ്ടം... നിന്റെ ഈ കഴുത്തിൽ എന്റെ പേര് കോർത്ത താലി മാത്രം മതി... പിന്നെ ഈ മുടി അത് കെട്ടിവെക്കുന്നതിനേക്കാൾ എനിക്കിഷ്ടം ഇങ്ങനെ വെക്കുന്നതാ... "ഋഷിയെട്ടൻ തന്നെ നോക്കി പറയുമ്പോളും താൻ ആ കണ്ണുകളിൽ ലയിച്ചിരുന്നു... "ഹോ സംസാരിച്ചു സമയം പോകുവാ നീ വാ പോകാം "സമയം നോക്കി ഋഷിയെട്ടൻ പറഞ്ഞു "എങ്ങോട്ടാ ഋഷിയെട്ടാ... " "അതൊക്കെ ഉണ്ട് നീ വാ "എന്നും പറഞ്ഞു കയ്യില് പിടിച്ചു നടന്നു ശബ്ദമില്ലാതെ മുറിയുടെ ഡോർ തുറന്നു പതുങ്ങി പതുങ്ങി താഴേക്ക് ഇറങ്ങി...

പതിയെ ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി.. കാര്പോച്ചിൽ വെച്ചിരുന്ന ഋഷിയെട്ടന്റെ ബുള്ളറ്റ് പതിയെ തള്ളി കൊണ്ട് പുറത്തേക്ക് ആരും കാണാതെ പോകുമ്പോഴും എനിക്ക് ചിരിയും അത്ഭുദവുമായിരുന്നു... കള്ളം കാണിച്ചു മുങ്ങുന്ന എന്റെ നഷ്ടപെട്ട ബാല്യത്തിലേക്ക് പോകുമ്പോലെ തോന്നി... "പിടിച്ചിരിക്കെടി"ഋഷിയെട്ടൻ പറഞ്ഞതും ഋഷിയെട്ടന്റെ വയറിലൂടെ ചുറ്റിപിടിച്ചു പുറത്ത് തലവെച്ചു കിടന്നു... എന്റെ ആദ്യത്തെ അനുഭവം ആയിരുന്നു അത്.. രാത്രിയിൽ തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരുവന്റെ കൂടി പറ്റിച്ചേർന്നു പോകുന്നത് അറിയിക്കാൻ പറ്റാത്ത സുഖമുള്ള അനുഭവമായിരുന്നു... യാത്രയുടെ ഉടനീളം മൗനമായിരുന്നു... എനിക്കൊന്നും പറയാൻ തോന്നിയില്ലാ...ആകാശത്തെ നക്ഷത്രത്തെ പോലും പ്രണയത്തോടെയാണ് ഞാൻ നോക്കിയത്...അതുമനസ്സിലാക്കിയത് പോലെ ഋഷിയും ചെറുപുഞ്ചിരിയോടെ മിററിലൂടെ അവളുടെ പ്രസന്നമായ മുഖം കണ്ടു മനസ്സ് നിറഞ്ഞു കണ്ടു... "ഹ്മ്മ് ഇറങ്"ഋഷി പറഞ്ഞപ്പോൾ ആണ് കിച്ചു ഞെട്ടിയത്... അവള് ചുറ്റും കണ്ണോടിച്ചു..

ബീച്ചിലായിരുന്നു ഋഷി കൊണ്ട് വന്നത്... കിച്ചുവിന്റെ കണ്ണുകൾ തിളങ്ങി... ഋഷിയെ കൂട്ടാക്കാതെ ധാവണിയും പൊക്കി കടലിലേക്ക് ഓടി... വീശിയടിക്കുന്ന കാറ്റു കിച്ചുവിനെ മറികടന്നു പോകുമ്പോൾ താൻ പറക്കുവാണോ എന്ന് തോന്നിപോയി... കിച്ചു കൈകൾ വിടർത്തി നിന്നു... പതിയെ തന്റെ കഴുത്തിലേറ്റ ചൂടിച്ചുംബനം അറിഞ്ഞാണ് അവള് കണ്ണുകൾ തുറന്നത്... തിരിഞ്ഞു നിന്ന് ഋഷിയുടെ കഴുത്തിലൂടെ കയ്യിട്ടു... "ഹ്മ്മ്മ് എന്താ ഇങ്ങനെയൊക്കെ... എന്താ മോന്റെ ഉദ്ദേശം ഹ്മ്മ് "കുസൃതിയോടെ കിച്ചു ചോദിച്ചു "എന്തായാലും നിനക്ക് ഇഷ്ടാമായോ ഇവിടെ വന്നത്? " "ഹ്മ്മ് ഒരുപാട്... ഒരുപാട്.. ഇതുവരെ രാത്രിയിൽ ഞാൻ കടൽ കണ്ടിട്ടില്ലാത്... ദേ നോക്കിയേ എന്ത് ഭംഗിയാലെ രാത്രിയിൽ നക്ഷത്രത്തോടപ്പം കടൽ കാണാൻ "ഒരു കയ്യ് വിട്ടു കഴുത്തു ചെരിച് കടലിനെ ചൂണ്ടി പറഞ്ഞു... "ഹ്മ്മ് "ഋഷി മൂളികൊണ്ടു അവളെ വീണ്ടും ചേർത്തു നിർത്തി..

കിച്ചു കയ്യ് വീണ്ടും കഴുത്തിലൂടെ ചുറ്റി... തന്റെ കണ്ണുകളിൽ നോക്കി നിൽക്കുന്ന ഋഷിയെ അവള് എന്തെന്ന് കണ്ണു കൊണ്ട് ചോദിച്ചു... ഋഷി പുഞ്ചിരിച്ചു കൊണ്ട് തല വലത്തോട്ട് ചെരിച് ആകാശത്തേക്ക് നോക്കി... അത് കണ്ടു കിച്ചുവും അവിടം നോക്കിയപ്പോൾ... എന്തോ ആകാശത്തൂടെ പറന്നു പെട്ടെന്ന് അത് പൊട്ടി അവിടാമാകെ പലവർണത്തിൽ പടക്കങ്ങൾ പൊട്ടാൻ തുടങ്ങി... കിച്ചുവിന്റെ കണ്ണുകൾ ആശ്ചര്യം നിറഞ്ഞു... റിഷിയിൽ നിന്നു കൈകൾ അയഞ്ഞു അവള് ആകാശത്തേക്ക് നോക്കി... അവളുടെ കണ്ണുകൾ തിളങ്ങുന്നതിനപ്പുറം കൊച്ചു കുട്ടിയെ പോലെ അത്ഭുദമായിരുന്നു... ഋഷി അവളെ വാത്സല്യത്തോടെ നോക്കി... കിച്ചു അവനെ ഒരു കുതിപ്പോടെ ഋഷിയെ കെട്ടിപ്പുണർന്നു... "ഹാപ്പി ബര്ത്ഡേ കിച്ചൂസ്... എന്റെ പെണ്ണിന് സന്തോഷജന്മദിനം നേരുന്നു " ഋഷി പറഞ്ഞതും ഞെട്ടിക്കൊണ്ടു കിച്ചു ഋഷിയെ നോക്കി.. അത് കണ്ടു ഋഷിക്ക് ചിരി വന്നു..

"എന്തെടി "അവള്ടെ നോട്ടം കണ്ടു ഋഷി ചോദിച്ചു.. "ഇന്നാണോ എന്റെ ബര്ത്ഡേ " "ആഹാ അത് കൊള്ളാം നിനക്ക് ജനിച്ച ദിവസം പോലും അറിയില്ലേ " "അത് പിന്നെ ഞാൻ പോലും അറിയാതെ ആണ് ആ ദിവസം കടന്നു പോകുന്നത് ഇന്നേവരെ ഞാൻ എന്റെ ബര്ത്ഡേ date നോക്കിയിട്ട് പോലും ഇല്ലാ " കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു... "ദേ ഈൗ കടലിലെ വെള്ളം പോരാഞ്ഞിട്ടാണോ നീയും കൂടി കണ്ണീർ പൊഴിക്കുന്നേ.. ഒറ്റ ചവിട്ടു തരും ഞാൻ " അത് കേട്ടതും കിച്ചു ചിരിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു... "എങ്ങനാ അറിയാം ഇന്നാണ് എന്ന് "അവനിൽ പറ്റി ചേർന്ന് കൊണ്ട് അവള് ചോദിച്ചു... ഋഷി അവളെ അടർത്തു മാറ്റി... ശേഷം ചുണ്ടിൽ ചമ്മലും കുസൃതിയും കലർന്ന ചിരി തെളിഞ്ഞു അത് കണ്ടു കിച്ചു സംശയരൂപേണ അവനെ നോക്കി... "അത് പിന്നെ അന്ന് ബാംഗ്ലൂരിൽ വെച്ച് നിന്റെ ഫയൽ എടുത്തു അതിൽ ചവിട്ടിയത് ഓർമ ഉണ്ട്...

നീ എന്നിട്ട് എന്നേ വിറപ്പിച്ചു കൊണ്ട് അത് എടുപ്പിച്ചതൊക്കെ..അന്ന് ഞാൻ നിന്റെ date ഓഫ് ബർത്ത് കണ്ടിരുന്നു "ആകെ ചമ്മിയ പോലെ ഋഷിഏട്ടൻ നിൽക്കുമ്പോഴും അന്ന് നടന്ന ആ ഫയൽ സീൻ മനസ്സിൽ തെളിഞ്ഞു... അതൊക്കെ ഓർമ വന്നപ്പോൾ എന്റെ ചിരി പൊട്ടി...അവസാനം ആ ചിരി ഋഷിയെട്ടനിലും പകർന്നു... അവിടെമാകെ ഞങ്ങൾ പൊട്ടിചിരിച്ചു... എത്രനേരമെന്ന് പോലും അറിയില്ല ചിരിച്ചു മതിയായപ്പോൾ കിച്ചു വയറിൽ കൈവെച്ച് ഋഷിയെ നോക്കി... അവനും അതെ അവസ്ഥയിൽ ആയിരുന്നു... "ഹ്മ്മ് വാ നടക്കാം " "എങ്ങോട്ട് " "എങ്ങോട്ടേലും എന്റെ വരില്ലേ " "പാതാളത്തിലോട്ടു ആണേലും ഋഷിയെട്ടൻ ഉണ്ടേൽ ഞാനും വരും " എന്നും പറഞ്ഞു ഋഷിയുടെ കയ്യില് കോർത്തു പിടിച്ചപ്പോൾ ഋഷി ഒന്ന് പുഞ്ചിരിച്ചു... പതിയെ കരയിലൂടെ ചെരുപ്പ് കയ്യില് പിടിച്ചു രണ്ടുപേരും നടന്നു... മായാത്ത പുഞ്ചിരി രണ്ടുപേർക്കുമിടയിലും ഉണ്ടായിരുന്നു...

പെട്ടെന്ന് കരയുടെ അടുത്തായിട്ടാണ് അവർ ഒരു ടെന്റ് കെട്ടിയിട്ട് കണ്ടത്... കിച്ചു ഋഷിയെ പുരികം പൊക്കി നോക്കി ഋഷി അവൾക് വളിച്ച ചിരി പാസ്സ് ആക്കി... ടെന്റിനുള്ളിൽ കയറിയതും അവിടമാകെ ലൈറ്റ്സ് കൊണ്ട് നിറഞ്ഞിരുന്നു പലതരണ നിറങ്ങൾ ചേർന്നൊരു ലൈറ്റ്സ്....ഒരു സൈഡിൽ വെള്ള ബെഡിൽ ചുവന്ന റോസ് ഇതളുകൾ... അതിനു അടുത്തായി ആയി ഒരു കുഞ്ഞു ടാബിൾ... ഋഷി അവിടെ ബെഡിൽ ഇരിക്കുന്നത് കണ്ടു കിച്ചുവും അവിടെ ഇരുന്നു... നേരത്തെ പ്ലാൻ ചെയ്തത് പോലെ സൈഡിൽ വെച്ചിരുന്ന ഒരു ബോക്സ്‌ എടുത്തു തുറന്നു.. "happiest bday my love എന്നാ എഴുതിയ ഒരു കുഞ്ഞു കേക്ക് ആയിരുന്നു അത്... " കിച്ചുവിന്റെ കണ്ണുകൾ വിടർന്നു.. "ഹ്മ്മ് അപ്പൊ ഇതിനാണല്ലേ നേരത്തെ എവിടെയോ പോകണം എന്ന് പറഞ്ഞു മുങ്ങിയത് "കേക്കിൽ നോക്കി കിച്ചു ഋഷിയോടായി പറഞ്ഞു... "ഹ്മ്മ്.. എങ്ങനാ ഉണ്ട് " "കൊള്ളാം "ഋഷിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു...

ഋഷി അവൾക് പ്ലാസ്റ്റിക് കത്തി എടുത്തു നീട്ടി അവള് അത് വാങ്ങി.. കേക്ക് മുറിക്കാതെ തന്നെ നോക്കി നിൽക്കുന്ന കിച്ചുവിനെ കണ്ടു അവന് ഒന്ന് മന്ദഹസിച്ചു ശേഷം അവളുടെ കൈകളിൽ പിടിച്ചു രണ്ടുപേരും കേക്ക് കട്ട്‌ ചെയ്തു... ശേഷം ഋഷി ഒരു ചെറിയ കഷ്ണം കൈയിൽ എടുത്തു കിച്ചുവിന്റെ വായിൽ വെച്ച് കൊടുത്തു... അവള് നുണഞ്ഞു... പെട്ടെന്നാണ് അവള്ടെ കവിളിൽ അവന് ക്രീം പുരട്ടിയത്... "കഷ്ട്ണ്ട്ട്ടൊ "കിച്ചു ഋഷിയെ നോക്കി ചിണുങ്ങി ഋഷി അത് കണ്ടു ചിരിച്ചു... കിച്ചുവും അവന്റെ മുഖം കണ്ടു ചിരി വന്നു... ശേഷം അവളും ഒരു കുഞ്ഞു പീസ് എടുത്തു അവന്റെ വായിൽ വെച്ച് കൊടുക്കാൻ നിന്നതും ഋഷി മുഖം തിരിച്ചു... കിച്ചു സംശയത്തോടെ ഋഷിയെ നോക്കി.. അവന് വശ്യമായ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.. കിച്ചു ഋഷിയുടെ നീക്കങ്ങൾ നോക്കി ഋഷി ന്താ ചെയ്യുന്നേ എന്ന് .. പതിയെ കിച്ചുവിന്റെ മുഖത്തേക്ക് മുഖമടിപ്പിച്ചു കേക്ക് പുരട്ടിയ ഭാഗത്തു നിന്നു അവന് ചുണ്ട് കൊണ്ട് ക്രീം നുണഞ്ഞു...

കിച്ചുവിന്റെ ശരീരത്തൂടെ മിന്നൽവേഗത്തിൽ കറന്റ്‌ പാസ്സ് ആയത് പോലെ തോന്നി അവളൊന്നും പിടഞ്ഞു... ഋഷി കയ്കൾ കൊണ്ട് അവളുടെ മുഖം കോരിയെടുത്തു... അവളുടെ ചുണ്ടിൽ പറ്റിയിരിക്കുന്ന ക്രീം അവന് ആവേശത്തോടെ നുണഞ്ഞു... കണ്ണുകൾ ഇറുക്കിയടച്ചു... കിച്ചുവിന്റെ കൈകൾ അവളുടെ ധാവണിയിൽ മുറുകി... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... ഋഷിയുടെ ചുംബനത്തിന്റെ ആവേശത്തിൽ രണ്ടു പേരും പുറകോട്ടു മറിഞ്ഞു... പെട്ടെന്നുള്ള ഉൾപ്രേരണയിൽ ഋഷി അവളുടെ ചുണ്ടിൽ നിന്നു വേർപെട്ടു... കിച്ചു കിതച്ചു കൊണ്ട് കണ്ണുകൾ തുറന്നു... "കിച്ചു എനിയും വയ്യാ...may ഐ "അവന് സമ്മതം ചോദിച്ചതും മറുപടിയെന്നോണം കിച്ചു കണ്ണുകൾ ഇറുക്കിയടച്ചു ഋഷിയുടെ ചുണ്ടിൽ അമർത്തി മുത്തി... ഋഷി ഒന്ന് പുളഞ്ഞു... കണ്ണുകൾ തള്ളി... പതിയെ അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... അവളിലേക്ക് അലിഞ്ഞു ചേരാൻ അവന്റെ മനസ്സ് വെമ്പി...

പതിയെ രണ്ടുപേരും അറിഞ്ഞു തന്റെ ശരീരത്തിൽ നിന്നു ഉടുപ്പുകൾ വേർപ്പെട്ടു പോകുന്നത്... ഋഷിയുടെ കൈകൾ പരതി നടക്കുമ്പോൾ കിച്ചു ഉയർന്നു പൊങ്ങി ... പതിയെ പരസ്പരം മറയായി അവർ അലിഞ്ഞു ചേർന്നു...  സന്തോഷം കൊണ്ട് അവള് ഓടുകായായിരുന്നു... തന്റെ സന്തോഷം പങ്കു വെക്കാൻ... എന്നാൽ എത്ര ഓടിയിട്ടും അവന്റെ അടുത്ത് എത്തുന്നില്ല.... പതിയെ അയാൾ തന്നിൽ നിന്നു മറയുന്നത് അവള് കണ്ടു...ശേഷം ബലമുള്ള കയ്കൾ വലിച്ചു കൊണ്ടുപോകുന്നത്... എങ്ങോട്ടെന്നില്ലാതെ അവള് അവന്റെ കയ്യില് നിന്നു ഇഴഞ്ഞു... "വേണ്ടാ "പെട്ടെന്നാണ് കിച്ചു ഞെട്ടിയത് എണീറ്റത്.. ... അവള് ആകെ വിയർത്തു ... കണ്ട സ്വപ്നം നേരിട്ടനുഭവിച്ച അനുഭൂദിയായിരുന്നു അവൾക്... അവള് ആകെ തലയൊന്നു കുടഞ്ഞു... "എന്ത് പറ്റി കിച്ചു.. എന്താ നിനക്ക് "ഋഷിയും ഞെട്ടിയത് കണ്ടു അവള് പുതപ്പ് ദേഹത്ത് വെച്ച് മറച്ചു... അത് കണ്ടു ഋഷി അവളെ ചേർത്തു നെഞ്ചോത്തേക്ക് കിടത്തി... "ഋഷിയെട്ടൻ ഉറങ്ങീലെ "അവന്റെ നെഞ്ചിൽ പറ്റി കിടന്നു കൊണ്ട് കിച്ചു ചോദിച്ചു "മ്മ്ഹ്ഹ്.. ഇല്ലാ "അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു..

"എന്തുകൊണ്ട് "അവള് അവനെ നേരെ മുഖമുയർത്തി ചോദിച്ചു... "എന്റെ പെണ്ണിനെ നോക്കിയിരുന്നപ്പോൾ ഉറക്ക് വന്നില്ല " ഋഷി പറയുന്നത് കേട്ട് അവളുടെ മുഖം ചുവന്നു തുടുത്തു.. നാണം കൊണ്ട് മുഖം താഴ്ത്തി ഋഷിയുടെ നെഞ്ചിൽ പൂഴ്ത്തി കിടന്നു... "ഋഷിയെട്ടൻ എപ്പോഴും എന്റെ കൂടെ ഉണ്ടാകുമോ "അവന്റെ നെഞ്ചിൽ വിരലോടിച്ചു കിച്ചു ചോദിച്ചു... "എന്തെ " "പറയ്...എന്നേ ഒരിക്കലും ഒഴിവാക്കില്ലല്ലോ "അവള് ചിണുങ്ങി... ഋഷി അവളെ ബെഡിൽ കിടത്തി അവളുടെ മേലേ വന്നു കിടന്നു... "നീ ഉള്ളടുത്താണ് എന്റെ ജീവിധം ... നീ ഇല്ലെങ്കിൽ എന്റെ ജീവിധം നശിച്ചുപോയെന്നാണ് അർത്ഥം.. എനിക്കൊരു ലോകം ഉണ്ടേൽ അത് നീ മാത്രമാണ്.."ഋഷി പറയുന്നത് കേട്ട് കിച്ചു അവനെ സ്നേഹത്തോടെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞു... അത് കണ്ടു ഋഷി അവളുടെ കണ്ണുകളിൽ ചുംബിച്ചു... പ്രണയത്തിന്റെ വികാരം വീണ്ടും അവരിൽ ഉടലെടുത്തു..

രണ്ടുപേരും പരസ്പരം ആവേശത്തോടെ അലിഞ്ഞു ചേർന്നു... (NB:എനിക്ക് ഇത്രയൊക്കെ റോമൻസിക്കാനേ അറിയൂട്ടാ... വായിനോട്ടത്തിൽ അത്യാവശ്യം എക്സ്പീരിയൻസ് ആണേലും റൊമാൻസ് നമ്മക്ക് കണ്ട പരിജയമേ ഉള്ളൂ... ഹിഹി 😆😆...പിന്നെ ഇത്രയൊക്കെ എഴുതിയത് തന്നെ ഏതൊക്കെയോ കഥ വായിച്ചു അവിടുന്നും ഇവിടുന്നും പൊക്കി എന്റേതായ ഒരു തട്ടിവിട്ട റൊമാൻസ് ആണ്... ഹാ ഞമ്മളെ കൊണ്ട് ഇത്രയൊക്കെ പറ്റൂ...എനി അടുത്ത പ്രാവിശ്യം പുതുതായി വല്ല റൊമാന്റിക് സീനും കണ്ടു കിട്ടിയാൽ add ചെയ്യാട്ടോ 😂) ************ "വേദനിച്ചോ നിനക്ക് " ദാവണി ചുറ്റിവരിയുമ്പോൾ ആണ് ഋഷി ചോദിച്ചത്... കിച്ചു അവനു നേരെ മുഖമുയർത്തി തന്നേ പ്രണയത്തോടെ നോക്കുന്ന ഋഷിയോടു വാക്കുകൾ കിട്ടാതെ നാണം കാരണം തല കുമ്പിട്ടു... പുഞ്ചിരിച്ചു കൊണ്ട് തന്നെ ചേർത്തു നിർത്തി

"വാ പോകാം "കാതിൽ ചൊല്ലി കൊണ്ട് എന്നേം കൊണ്ട് പുറത്തേക്കിറങ്ങി നേരം വെളുക്കുന്നതെ ഉള്ളൂ.. അത്കൊണ്ട് തന്നെ ആരും കടലിൽ ഇല്ലാ.. ഋഷിയെട്ടനും ഞാനും കൈകോർത്തു നടന്നു... വീട്ടിൽ ശബ്ദമാക്കാതെ കേറി... ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വീണ്ടും ഞങ്ങൾ മയങ്ങി.... ഡോറിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് ഞെട്ടിയത്... സമയം 10 ആയി... മുടി വാരി കെട്ടി ചുരിദാറിന്റെ ഷാൾ കഴുത്തിലിട്ടത് ഡോർ തുറന്നതും... "ഹാപ്പി ബര്ത്ഡേ "ഒരലർച്ച ആയിരുന്നു... ശബ്ദം കേട്ട് ഋഷിയെട്ടനും ഞെട്ടി ഉണർന്നു... "എത്രനേരായിരുന്നു ഒന്ന് ഉറങ്ങി എഴുനേൽക്കാൻ കാത്ത് നില്കുന്നെ... നിങ്ങള് ഡോർ തുറന്ന് താഴെ വരും എന്ന് വെച്ച് കൊറേ കാത്ത് നിന്നു... അവസാനം സഹികെട്ടാ ഞങ്ങൾ മുട്ടിയത്... അല്ലാ ഇത്രയും നേരം ഉറക്കം പതിവില്ലാത്തത് ആണല്ലോ നിങ്ങള് എന്താ കക്കാൻ പോയോ " പ്രവിയുടെ സംസാരം കേട്ട് ഞെട്ടിക്കൊണ്ടു ഋഷിയെട്ടനെ നോക്കി... മൂപര് എന്നേ നോക്കി കണ്ണിറുക്കുന്നത് കണ്ടപ്പോൾ നാണം വന്നു മൂടി... "നീ മിണ്ടാതെ ഇരിക്ക് പ്രവി.. പെട്ടെന്ന് ഒരുങ്ങി വായോ...

താഴെ അജു വന്നിട്ടുണ്ട്...ഇപ്പൊ ദ്രുവും ഫാമിലിയും എത്തും... പെട്ടെന്ന് വാ താഴെ "അതും പറഞ്ഞു അച്ചു പ്രവിയെം വലിച്ചു കൊണ്ട് പോയി... ************ "ഹാപ്പി ബര്ത്ഡേ to യൂ... ഹാപ്പി ബര്ത്ഡേ to യു... ഹാപ്പി ബര്ത്ഡേ കിച്ചു... ഹാപ്പി ബര്ത്ഡേ to യു " എല്ലാരുടെയും ബര്ത്ഡേ കോറസ് പാടുന്നോടപ്പം ഞാൻ കേക്ക് മുറിച്ചു... ഋഷിയെട്ടനെ നോക്കിയപ്പോൾ ആദ്യം അച്ഛനമ്മക് കൊടുക്ക് എന്ന് കണ്ണുകൊണ്ടു പറഞ്ഞു... അച്ഛനമ്മക് കൊടുത്തപ്പോൾ അവർ തലയിൽ തലോടി... ആദ്യമായി ആണ് ഇങ്ങനെ ഒരു സെലിബ്രേഷൻ... ഇന്നേ വരെ പിറന്നാൾ എന്ന ദിവസവും അടുക്കളയുടെ പുകയിൽ തീരുമ്പോൾ ഞാൻ ഓർത്തില്ല തനിക്കും തന്റെ ജന്മദിന ദിവസം ഇത്രയും പ്രധാനപ്പെട്ടത് ആകുമെന്ന്... തന്റെ കണ്ണു നിറഞ്ഞത് കണ്ടു ഋഷിയെട്ടൻ തന്റെ കൈകളിൽ ഒരു പിടിച്ചു ശേഷം കണ്ണുചിമ്മി കാണിച്ചു....

എപ്പോ കണ്ണുനിറഞ്ഞാലും ഋഷിയെട്ടൻ അടുത്ത് വന്നു കൈപിടിക്കുമ്പോൾ എന്റെ സങ്കടങ്ങളെല്ലാം മാഞ്ഞു പോകുന്നത് ഞൻ അറിയും.. "നന്ദിയുണ്ട്...എല്ലാത്തിനും... എന്റെ ജീവിധത്തിൽ കടന്നു വന്നതിനു ആരുമില്ലാത്ത എനിക്ക് അച്ഛനേം അമ്മയെയും കാണിച്ചു തന്നതിന്... എന്തിനും ഏതിനും കൂടെ തന്നെ നിൽക്കുന്നതിനു.. ഈ ജന്മത്തിൽ നന്ദി പറഞ്ഞാൽ തീരില്ല... എന്നാലും പറയുവാ... ഒരുപാട് നന്ദിയുണ്ട് " നിറഞ്ഞ കണ്ണോടെ ഋഷിയെട്ടനോട് പറയുമ്പോൾ എന്നോട് ഒന്നേ പറഞ്ഞുള്ളു... "ഐ ലവ് യൂ കിച്ചു " അത് മതിയായിരുന്നു എനിക്ക്... ഞാൻ ആ നെഞ്ചിൽ ചേർന്ന് നിന്നു... അപ്പോഴാണ് അച്ഛനും അമ്മയും എനിക്ക് ഒരു സ്വർണ വള കയ്യില് ഇട്ടു തന്നത്... ഋഷിയെട്ടന്റെ അച്ഛനും അമ്മയും മോതിരമായിരുന്നു... ഏട്ടനും ഏടത്തിയും ഒരു കുഞ്ഞു ചെയിൻ.. ലോക്കറ്റിൽRK എന്ന് പണിയിപ്പിച്ചത്... ദ്രുവ് ഒരു കുഞ്ഞു കമ്മൽ ആയിരുന്നു...

അജുവും അച്ചുവും ചേർന്ന് ഒരു ബ്രേസ്‌ലെറ്റ്... പ്രവിയുടെ അച്ഛനും അമ്മയും തനിക് വേണ്ടി വിലകൂടിയ സാരി ആയിരുന്നു... എല്ലാരോടും നന്ദി പറഞ്ഞു ശേഷം എല്ലാരും പ്രവിയിലേക്ക് നോക്കി... അവള് ഒരുവലിയ ഫ്രെയിം പോലെ ഉള്ള പൊതിയായിരുന്നു....കണ്ടാൽ അറിയാം ഫോട്ടോ വല്ലതും ആയിരിക്കുമെന്ന് അതുംകൊണ്ട് എന്റെ മുന്നിൽ വന്നു നിന്നു... "എല്ലാരും ജോലിയും കൂലിയും ഉള്ളവരാ.. പിന്നെ ഇവരൊക്കെ പ്ലാൻ ചെയ്തത് ഞാൻ അറിഞ്ഞില്ലാ... അല്ലേലും എന്നോട് ഒരുവാക്ക് പറഞ്ഞില്ല ഒർണമെന്റ്സ് ആണ് തരുന്നത് എന്ന്.. എന്തായാലും ഞാനും ഒരു ഗിഫ്റ്റ് ആക്കിയിരുന്നു... ഹും " അതും പറഞ്ഞു എല്ലാരേം നോക്കി പുച്ഛിച്ചു കൊണ്ട് അത് എനിക്ക് നേരെ പുഞ്ചിരിയോടെ നീട്ടി... സന്തോഷത്തോടെ അവളുടെ കൈകളിൽ നിന്നു അത് വാങ്ങി... ആവേശത്തോടെ തുറക്കാൻ നോക്കി... എല്ലാരും അത് തുറക്കാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു... അത് തുറന്നതും എന്റെ കണ്ണുതള്ളി ശേഷം ഋഷിയെ ഒളികണ്ണോടെ നോക്കി... ഋഷിയെട്ടൻ എന്തെന്ന് കണ്ണുകൊണ്ടു ചോദിച്ചു... അപ്പോഴേക്കും അച്ചു അടുത്ത് വന്നു അത് വാങ്ങി അവള് അത് നോക്കി ചിരിച്ചു... ശേഷം അത് തിരിച്ചു പിടിച്ചു...

അന്ന് കല്യാണമണ്ഡപത്തിൽ അവള് പറഞ്ഞിറ്റ് എന്റെ കവിളിൽ മുത്തുന്ന ഫോട്ടോ ആയിരുന്നു.... എല്ലരും അത് കണ്ടു ചിരിച്ചു... "എങ്ങനാ ഉണ്ട് പൊളി അല്ലെ "കോളർ പൊക്കി പറയുന്ന പ്രവിയെ അടിക്കുന്ന പോലെ കയ്യ് നീട്ടി അവളെ ചേർത്തു പിടിച്ചു... "താങ്ക് യൂ സൊ മച്ച് കാന്താരി പ്രവികുട്ടിയെ..."അവള്ടെ കവിളിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു... അവള് എല്ലാരേം നോക്കി തല ഉയർത്തി നിന്നു... "അല്ലാ ഋഷിയെട്ടൻ ഒന്നും കൊണ്ട് വന്നില്ലേ "പ്രവി ആയിരുന്നു.. "അവൾക് വേണ്ടത് ഞാൻ നേരത്തെ കൊടുത്തു " "എന്ത് " ഒരു ആവേശത്തിൽ പറഞ്ഞതാണ് ഋഷി പെട്ടെന്നാണ് അവന് എന്താ പറഞ്ഞെതെന്ന് ഓർത്തത്.. കിച്ചുവിനെ നോക്കിയപ്പോൾ അവള് വിളറി വെളുത്തു നില്കുന്നത് കണ്ടു.... "അല്ലാ.. അവള്ക്ക് ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞതാ... പറഞ്ഞു വന്നപ്പോ മാറിപ്പോയി "അവൻ ഇളിച്ചു കൊണ്ടു പറയുന്നത് കേട്ട് അവിടെ ചുമ തുടങ്ങിയിരുന്നു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story