കൃഷ്ണ: ഭാഗം 60

krishna

എഴുത്തുകാരി: Crazy Girl

"ആന്റി മിഥുൻ എന്തിയെ ?? അവനെ കൂട്ടിയില്ലേ?? " "അവന് വരാനൊക്കെ ഇറങ്ങിയതാ പെട്ടെന്നെന്തോ വരുന്നില്ല എന്ന് പറഞ്ഞു " അതെന്താ അവന് വരാഞ്ഞേ ശ്ശെ... അതും പറഞ്ഞു പ്രവി തിരിഞ്ഞു നിന്നപ്പോൾ കണ്ടു മാറിൽ കയ്യുംകെട്ടി നിൽക്കുന്ന ദ്രുവിന്.. "ഈശ്വര പെട്ടു... ഒന്ന് ഇളിച്ചിട്ട് നൈസ് ആയി മുങ്ങാം "അതും ഓർത്തു പ്രവി അവന്റെ മുന്നിൽ നിന്നു... "ഈ😁സുഖല്ലേ... സുഗാണെന്ന് വിചാരിക്കുന്നു... സുഖയല്ലെ പറ്റൂ... എന്നാ പിന്ന ഞാൻ അങ്ങോട്ട് " "ഡീ "പെട്ടെന്ന് പ്രവി സഡൻ ബ്രേക്ക്‌ ഇട്ടത് പോലെ നിന്നു.... പ്രവി ദ്രുവിനെ തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ കയ്യ് കവിളിൽ തടവുന്നത് കണ്ടതും മരണ മണി അവളുടെ മനസ്സിൽ അടിയുന്നത് കേട്ടു... "ഇങ്ങോട്ട് വാ ചേട്ടൻ മോളോട് ചോയ്ക്കട്ടെ "ദ്രുവ് അടുത്ത് വന്നു കയ്യില് പിടിച്ചു... "ഞാൻ വരൂലാ.. കൊന്നാലും വരൂലാ "അവള് നിന്നു ചിണുങ്ങി "എന്താ ദ്രുവ് എവിടെയാ നീ പ്രവിയെം കൊണ്ട് പോകുന്നെ "ദ്രുവിന്റെ അമ്മ ആയിരുന്നു...

ദ്രുവിന്റെ അമ്മയെ കണ്ടതും അവന് കയ്യ് പതിയെ വിട്ടു... പ്രവി വിജയഭാവത്തിൽ അവനെ നോക്കി ചിരിച്ചു.... "ഒന്നുല്ല മമ്മ... ഇവൾക്ക് ഒരു പ്രൊജക്റ്റ്‌ ചെയ്യാൻ ഉണ്ട് അത് പറഞ്ഞു കൊടുക്കാനാ "വിട്ട കയ്യ് ദ്രുവ് അതിനേക്കാൾ മുറുക്കത്തിൽ പിടിച്ചു... പ്രവി വീണ്ടും പെട്ടു.. "ഞാൻ വരുന്നില്ല... "അവള് പറഞ്ഞു "ദേ പെണ്ണെ.. ഈ പ്രോജക്ടിന്റെ പേരും പറഞ്ഞു നീ ക്ലാസ്സ്‌ ലീവ് ആകാൻ തുടങ്ങീട്ട് ആഴ്ച ഒന്നായി... മോന് പറഞ്ഞു തരും.. മോനെ എന്തേലും കുരുത്തക്കേട് കാണിച്ച നല്ല പെട വെച്ച് കൊടുത്തേ "പ്രവിയുടെ അമ്മയും വന്നു പറഞ്ഞപ്പോൾ ദ്രുവിന്റെ മുഖത്താണ് വിജയഭാവം വന്നത്.. "ഞാൻ പോവ്വുല്ലാ... " "ദാമു സ്റ്റൈൽ കളിക്കാതെ.. വാടി പുല്ലേ "എന്നും അവൾക് കേൾക്കാൻ മട്ടിൽ പറഞ്ഞിട്ട് അവള്ടെ കയ്യും വലിച്ചു നടന്നു.... ************* "മറിയമ്മേ ഒരു ചെറിയ പീസ് കേക്ക് കഴിച്ചാൽ ഷുഗർ ഒന്നും കൂടുല്ലന്നെ ഒന്ന് കഴിക്ക്... ഇന്നാ സ്നേഹേ നീയും എടുത്തോ "

"ഹ്മ്മ് മോളു പറഞ്ഞോണ്ട് ഒരു ചെറിയ പീസ് മതി " "ഹാപ്പി ബര്ത്ഡേ കൃഷ്ണ "സ്നേഹ അവൾക് കയ്യ് കൊടുത്തു വിഷ് ചെയ്തു... അപ്പോഴാണ് കിച്ചണിലേക്ക് ഋഷി കയറി വന്നത്... "നീ ഇവിടെ നിക്കുവായിരുന്നു ഇങ്ങോട്ട് വന്നേ " "എവിടെക്കാ ഋഷിയെട്ടാ " "അതൊക്കെ ഉണ്ട് നീ വാ "പ്ലേറ്റ് എടുത്തു കിച്ചൻ സ്ലാബിൽ വെച്ച് ഋഷി കിച്ചുവേയും കൊണ്ട് നടന്നു... ഇതൊക്കെ കണ്ടു അവളുടെ കണ്ണുകൾ കുറുകി വന്നു... ഒരുപാട് നേരം dial ചെയ്തിട്ടും കിട്ടാതെ വന്ന റാമിന്റെ നമ്പറിലേക്ക് ഒന്നുടെ അവള് അടിച്ചു നോക്കി... ഋഷി കിച്ചുവിനേം കൊണ്ട് ചെന്നത് മുറിയിലേക്ക് ആയിരുന്നു... മുറിയിൽ കേറിയാ പാടെ ഋഷി ഡോർ അടച്ച്... "എന്തെ കാണിക്കുന്നേ.. ഞൻ പോട്ടെ താഴെ എല്ലാരും നിക്കുമ്പോ " "അവിടെ നിക്ക് പെണ്ണെ... "ഡോറിനടുത്തേക്ക് പാഞ്ഞു ചെന്ന കിച്ചുവിന്റെ കൈകളിൽ പിടിച്ചു വലിച്ചു... കിച്ചു അവന്റെ നെഞ്ചിൽ പോയി ഇടിച്ചു നിന്നു.. "ഹ്മ്മ് എന്താ "

അവന്റെ കണ്ണുകളിൽ ഒരുപാട് നേരം നോക്കാൻ കഴിയാതെ മിഴികൾ താഴ്ത്തി കിച്ചു ചോദിച്ചു... ഋഷി ചൂണ്ടു വിരൽ കൊണ്ട് താടിയിൽ പിടിച്ചു പൊക്കി അവളുടെ മുഖം തനിക് നേരെ ഉയർത്തി... "പിന്നെ റാം അവനെ പോലീസ് പിടിച്ചു...."ഋഷി അവളോട് പറഞ്ഞു അവള് വിശ്വസിക്കാൻ പറ്റാതെ അവനെ നോക്കി അവന് കൺചിമ്മി കാണിച്ചതും കിച്ചു അവനെ കെട്ടിപിടിച്ചു .. "എനി ഒരിക്കലും നമ്മുടെ ജീവിതത്തിൽ പോലും അവന് കടന്നു വരരുത് "കിച്ചു അവനെ ഇറുക്കെ പറഞ്ഞു... "ഹ്മ്മ് "റിഷിയൊന്നു മൂളി ശേഷം കിച്ചുവിന്റെ വേർപെടുത്തി അവളെ ബെഡിൽ ഇരുത്തി.... "ആക്ച്വലി ഇതിനല്ല ഞാൻ നിന്നെ കൊണ്ട് വന്നത് " "പിന്നെ " ഋഷി പുഞ്ചിരിയോടെ പോക്കട്ടിൽ നിന്നു സ്വർണ പാദസരം എടുത്തു... കിച്ചുവിന്റെ കണ്ണുകൾ വിടർന്നു.. അത് പുഞ്ചിരിയോടെ അവന് നോക്കി നിലത്തു ഒരു മുട്ടിന്മേൽ ഇരുന്നു... കിച്ചു ഋഷിയുടെ ഒരു നീക്കവും കണ്ണിമവെട്ടാതെ നോക്കി നിന്നു...

ഋഷി അവള്ടെ വലത്തേ കാല്പാദം തന്റെ മുട്ടിന്മേൽ വെച്ച് പാദസരം അണിഞ്ഞു കൊടുത്തു... ശേഷം അവന് കാലിൽ ഒന്ന് മുത്തി... കിച്ചു ഒന്ന് പിടഞ്ഞു... തന്റെ ഇടത്തെ കാല്പാതും എടുത്തു പാദസരം അണിഞ്ഞു അവിടേം ഒന്ന് മുത്തികൊണ്ടു എഴുനേറ്റു നിന്നു... കിച്ചു ബെഡിൽ നിന്നു എഴുനേട്ടു ശരി കുറച്ചു പൊക്കി കാലുകൾ കാണിച്ചു കൊടുത്തു... ഋഷി സൂപ്പർ എന്ന് കൈകൊണ്ടു കാണിക്കുന്നത് കണ്ടു അവള് അവനെ ഇറുക്കെ പുണർന്നു മേൽച്ചുണ്ടിൽ ചെറുതായി ഒന്ന് ചുംബിച്ചു... ശേഷം പുറത്തേക്ക് ഓടി... പെട്ടെന്നുള്ള അവള്ടെ ഉമ്മയിൽ ഋഷി ഒന്ന് ഞെട്ടി.... പിന്നീട് അവള് മുറി വിട്ട് പോയപ്പോൾ ആണ് അവനു ബോധത്തിലേക്ക് തിരിച്ചു വന്നത് തലക്ക് സ്വയം മേട്ടി കൊണ്ട് ചുണ്ടിൽ കള്ള ചിരിയുമായി പുറത്തേക്കിറങ്ങി... ************* "നിന്റെ അച്ഛന് അവിടെ എത്തിയിട്ട് വിളിച്ചോ " "ഹ്മ്മ് " "എന്താ പറഞ്ഞെ " "എന്തെക്കൊയോ പറഞ്ഞു "

"നീ എന്താടി ഉറക്കം തൂങ്ങിയ കളി കളിക്കുന്നെ... എന്തേലും വാ തുറന്ന് പറ " പുറത്തെ മരച്ചുവട്ടിൽ ഇരിക്കുവാന് അജുവും അച്ചുവും "ദേ എന്നേ കൊണ്ട് പറയിപ്പിക്കരുത്.. ഇന്നലെ 2 മണി വരെ ആ പ്രവി ഉറങ്ങാൻ വിട്ടില്ല.. അവള് ഒന്ന് ഉറങ്ങി കഴിഞ്ഞപ്പോഴാ.. എന്തോ സ്വപ്നം കണ്ടേ എന്നും പറഞ്ഞു നിന്റെ വിളി... എന്നിട്ട് പുലർച്ചെ 4 മണിക്കാ ഉറങ്ങിയേ... വല്ലതും അറിയോ " അച്ചു കണ്ണുരുട്ടിയതും അജു ഒന്ന് ഇളിച്ചു... "അത് പിന്നെ... ഇന്നലെ കൊഞ്ചുറിങ് മൂവി കണ്ട് ഉറങ്ങിയപ്പോൾ അതിലെ പ്രേതത്തെ കണ്ടാണ് ഞെട്ടിയത്.. പ്രേതത്തെ മനസ്സിൽ തെളിഞ്ഞപ്പോ നിന്നെ വിളിക്കാൻ തോന്നി " അജു പറഞ്ഞത് കേട്ടു അച്ചു ചുണ്ട് കോട്ടി മുഖം തിരിച്ചു പെട്ടെന്നാണ് അവന് പറഞ്ഞത് അവൾക് കത്തിയത്... "എടാ തെണ്ടി അപ്പൊ ആ പ്രേതത്തെ ഇന്ക് എന്നേ ആണല്ലേ ഓർമ വന്നേ ... "അവള് അവനെ രണ്ടു കയ്യ്കൊണ്ടു ഇടിക്കാൻ തുടങ്ങി.. അജു അവൾടെ കളി കണ്ടു ചിരിച്ചുകൊണ്ടിരുന്നു.

അതോന്നുടെ അച്ചുവിനെ ചൊടിപ്പിച്ചു.. അവന്റെ നെഞ്ചിൽ ഇട്ടു കുത്താൻ തുടങ്ങി... "എടി മതിയെടി... " "പോടാ കൊരങ്ങ" അടി നിർത്തില്ലെന്ന് കണ്ടപ്പോൾ അജു അവള്ടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു... അച്ചു അവന്റെ കയ്യില് നിന്നു കുതറാൻ നിന്നെങ്കിലും അജു രണ്ടു കയ്യും അവള്ടെ പുറകെ ഇട്ടു കൂട്ടിപ്പിടിച്ചു.. അവളിലേക്ക് അടുത്തിരുന്നു കൊണ്ട് അവള്ടെ മുഖത്തേക്ക് ഉറ്റു നോക്കി... "ഹും "അച്ചു ചുണ്ട് കോട്ടി മുഖം തിരിച്ചു... അവള്ടെ കളി കണ്ടു അജുവിനു ചിരി വന്നു... ശേഷം അവള്ടെ കവിളിൽ അമർത്തി മുത്തികൊണ്ടു എഴുനേറ്റു ഓടി... അച്ചു ഇരുന്നടുത്തു സ്റ്റക്ക് ആയി... അവളുടെ കണ്ണുകൾ ബുൾസയ് പോലെ തെറിച്ചു വന്നു... "എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും "അജുവിന്റെ ശബ്ദം ആണ് അവളെ ബോധത്തിൽ കൊണ്ട് വന്നത് "ഡാ... "അടിക്കാൻ കൈ വീശി കൊണ്ട് അജുവിന്റെ പുറകെ അച്ചുവും ഓടി... *************

ദ്രുവ് കൈവിട്ടതും പ്രവി ഓടാനായി തിരിഞ്ഞു ഓടാൻ തുടങ്ങി... ഓടിയിട്ടും ഓടിയിട്ടും എങ്ങും എത്തുന്നില്ല എന്ന് കണ്ടതും അവള് കാലു നോക്കി.... കാലൊക്കെ ഓടുന്നുണ്ട് പക്ഷെ ഞാൻ നീങ്ങുന്നില്ല... അവള് ദ്രുവിനെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്റെ ഷാളും പിടിച്ചു നില്കുന്നത്... പ്രവി പല്ലു കടിച്ചുകൊണ്ട് ഓട്ടം നിർത്തി... തിരിഞ്ഞു നിന്നു "എക്സ്സൈസ് ചെയ്യ്വാ കൂടുന്നോ "എന്നും പറഞ്ഞു അവന്റെ മുന്നിൽ കൂടി നിന്നെടുത്തു തന്നെ ഓടാൻ തുടങ്ങി.. "അടങ്ങി നിക്കെടി "ദ്രുവിന്റെ അലർച്ച കേട്ടതും പ്രവി ഞെട്ടി... അവള് അടങ്ങി നിന്നു മുഖം കുനിച്ചു.. വെറുതെ തലപൊക്കി നോക്കിയതും അവൾക് നോക്കണ്ടെന്ന് തോന്നിപോയി... തന്നെ കണ്ണുരുട്ടി നോക്കുന്ന അവനെ കണ്ടതും അവൾക് വേറെ വഴിയില്ലെന്ന് മനസ്സിലായി ... ശേഷം തന്റെ വലത്തേ കവിൾ ദ്രുവിന് നേരെ നീട്ടി... അവന് സംശയരൂപേണ അവളെ നോക്കി നിന്നു.. "ഞാൻ മെല്ലെ അല്ലെ കടിച്ചെ..

എന്നേം മെല്ലെ കടിക്കണെ.. "അവള് നിഷ്കുവേ പോലെ പറയുന്നത് കേട്ടതും അത് വരെ പിടിച്ചു വെച്ച ചിരിയെല്ലാം പൊട്ടി... അവന് ചിരിക്കുന്നത് കണ്ടു യാതൊരു കാരണവും അറിയാതെ അവളുടെ ചിരിക്കാൻ തുടങ്ങി...ചിരിച്ചു ചിരിച്ചു എന്റമ്മേ എന്നും പറഞ്ഞു ദ്രുവിന്റെ കയ്യില് തട്ടിയപ്പോൾ ദ്രുവ് ചിരി നിർത്തി പ്രവിയെ നോക്കി അവള് ഇതൊന്നും അറിയാതെ വെറുതെ കിടന്നു ഇളിക്കുവാ.. പെട്ടെന്നാണ് ചിരിയൊക്കെ നിർത്തി തന്നെ നോക്കുന്ന ദ്രുവിനെ അവള് കണ്ടത്... "നീയെന്തിനാ ചിരിക്കൂന്നേ " "അത് വെറുതെ കമ്പനി തന്നതല്ലേ ചിരിക്കാൻ " "ഓഹോ " "ഹ്മ്മ്.. " "നീയെന്തിനാ മിഥുനേ ചോദിച്ചേ... നിനക്ക് ഇത് വരെ മനസ്സിലായില്ലേ അവന് എത്തരത്തിൽ ഉള്ളവൻ ആണെന്ന് " മാറിൽ കൈകെട്ടി ചോദിക്കുന്ന ദ്രുവിനെ കണ്ടതും അവള് ഒന്ന് മന്ദഹസിച്ചു.... "എന്തെ... നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ " "മിഥുൻ എന്റെ ഫോട്ടോ അല്ലെ എടുത്തേ അല്ലാതെ തന്റെ പെങ്ങൾ കൃഷ്ണേച്ചിടേത് ഒന്നും അല്ലല്ലോ "പ്രവി യാതൊരു കൂസലും ഇല്ലാതെ പറയുന്നത് കേട്ടു ദ്രുവിനു ദേഷ്യം വന്നു മൂടി...

"പിന്നെ മിഥുനും ഞാനും കളിക്കൂട്ടുകാരൻ ആണ്... അവന് എന്തേലും തെറ്റ് ചെയ്‌താൽ എനിക്കറിയാം എന്താ വേണ്ടത് എന്ന്... ഒന്ന് കൊടുത്തിട്ടാണേലും അവനെ നന്നാക്കാൻ ഈ എനിക്ക് അറിയാം... അതുകൊണ്ട് താൻ അധികം കിടന്നു തുള്ളേണ്ട ... അല്ലേലും അതിന്റെ ആവിശ്യം ഇല്ലല്ലോ... തന്റെ പട്ടികയിൽ ശത്രു നമ്പർ one ഞാൻ അല്ലെ...ആ കുരുവിള കാരണം ആണേലും തന്റെ മനസ്സിൽ എനിക്കുള്ള ചിത്രം ഒരു പോക്ക് പെണ്ണാണെന്ന് എനിക്കറിയാം... അതുകൊണ്ട് ഈ എന്നേ എന്റേതായ വഴിക്ക് വിട്ടേക്ക് " പ്രവി പറയുന്ന ഓരോ വാക്കും അവനു ദേഷ്യം പിടിപ്പിച്ചു "ഡീ "എന്നും പറഞ്ഞു അടിക്കാൻ കയ്യ് ഓങ്ങിയതും അവള്ടെ കൂസലും ഇല്ലാത്ത നിർത്തം കണ്ടു അവന് നീട്ടിയ കൈ തിരികെ എടുത്തു... "എന്തെ ഞാൻ പറഞ്ഞത് ശെരിയല്ലേ... അതുകൊണ്ട് എനി എന്റെ പുറകെ നടക്കണ്ടാ... മിഥുനുള്ളത് ഞാൻ കൊടുത്തോളാം "എന്നും പറഞ്ഞു സ്ലോ മോഷനിൽ നടക്കാൻ തുടങ്ങിയതും.. "ഏഹ് പ്രവീണ.. അങ്ങനെ അങ്ങ് പോയാലോ "ദ്രുവിന്റെ വിളി കേട്ട് അവള് നിന്നു... ദ്രുവ് അവള്ടെ മുന്നിലേക്ക് വന്നു നിന്നു..

"അതേടി....നീ പറഞ്ഞ പോലെ നീ തന്നെയാണ് എന്റെ ശത്രു... എന്റെ ശത്രുവിനെ മുന്നിൽ കണ്ടിട്ട് വെറുതെ വിടാനുള്ള മനസ്സൊന്നും ഈ ദ്രുവ് പണിക്കർക്ക് ഇല്ലാ... അതുകൊണ്ട് മോളേ ഞാൻ പറഞ്ഞത് നീ കേൾക്കും....കേൾപ്പിക്കും ഞാൻ....അതിൽ ഒന്നാണ് ഞാൻ നിന്നോട് പറഞ്ഞത്... മിഥുൻ അവനോട് എനി നീ മിണ്ടരുത്....മിണ്ടുന്നതു ഞാൻ കണ്ടാൽ... " ദ്രുവ് പോക്കറ്റിൽ നിന്നു മൊബൈൽ എടുത്തു വട്ടം കറക്കി "നിന്റെ ലീലാവിലാസം നിന്റെ അച്ഛനും അമ്മയും മാത്രമല്ല ... എല്ലാരേം ഞാൻ കാണിക്കും കേട്ടോടി... പുല്ലേ.. " അതും പറഞ്ഞു തന്റെ മുന്നിൽ നിന്നു പോകുന്ന ദ്രുവിനെ അവള് പല്ലുകടിച്ചു നോക്കി.. "എവിടെ പരിപാടി അവതരിപ്പിച്ചാലും എന്റെ അവസ്ഥ ഇങ്ങനെ ആണല്ലോ ശിവനെ... ശ്ശെ നല്ല കിടുകാച്ചി ഡയലോഗ് ഒക്കെ കാച്ചിയത് വെറുതെ ആയി... തൊണ്ടയിലെ വെള്ളം വറ്റി എന്നല്ലാതെ കാടുവെടെ കൂടിപ്പോയാ എല്ലു തച്ചു പൊളിക്കാൻ കഴിഞ്ഞില്ലല്ലോ...

ഇങ്ങേരെന്റെ പൊക കണ്ടേ അടങ്ങു... കാട്ടുമാക്കാൻ " ഓരോന്ന് പിറുപിറുത്തു പുറത്തേക്കിറങ്ങിയതും പെട്ടെന്ന് ദ്രുവ് വീണ്ടും പോയ സ്പീഡിൽ റൂമിലേക്ക് തന്നെ കൊണ്ട് കേറി... "എന്താടോ.. "പ്രവി അലറി "എന്തോ "മൊബൈൽ കറക്കി പ്രതേക താളത്തിൽ അവന് ചോദിച്ചു.. "അല്ലാ ഇവിടുന്ന് ഇറങ്ങി പോയ ചേട്ടൻ എന്തിനാ എന്നേം കൊണ്ട് വീണ്ടും മുറിയിലേക്ക് വന്നത് എന്ന് ചോദിച്ചതാ "പാവത്തിനെ പോലെ നിലത്തും നോക്കി പറയുന്നത് കേട്ടു ദ്രുവിന് ചിരി വന്നു... "ഹ്മ്മ്മ് നിന്റെ പ്രൊജക്റ്റ്‌ അത് ഞാൻ പറഞ്ഞു തരാം... വേണമെങ്കിൽ എന്റെ വീട്ടിൽ വരാം അല്ലെങ്കിൽ ഞാൻ ഇവിടെ നിന്നു ചെയ്തു തരാം "ഗൗരവത്തിൽ ദ്രുവ് പറയുന്നത് കേട്ടതും പ്രവിയുടെ കണ്ണു വിടർന്നു... "സത്യം " അത് വരെ നടന്നത് എല്ലാം മറന്നു അവള് ആവേശത്തോടെ ചോദിക്കുന്നത് കണ്ടു ദ്രുവ് നോക്കി... "ഹ്മ്മ് നിന്റെ അമ്മക്ക് കൊടുത്ത വാക്ക് ആയി പോയി അല്ലെൽ...

ഞാൻ നിനക്ക് വേണ്ടി ഒന്നും ചെയ്ത് തരില്ല.."പുച്ഛിച്ചു കൊണ്ട് അവന് പറഞ്ഞത് കാര്യമാക്കാതെ.. സന്തോഷം കൊണ്ട് തുള്ളി ചാടി പ്രവി ദ്രുവിനെ കെട്ടിപിടിച്ചു കൊണ്ട് ഒന്ന് ആടി എന്നിട്ട് പുറത്തേക്ക് തുള്ളികൊണ്ടു പോയി... പെട്ടെന്നുള്ള അവള്ടെ കെട്ടിപ്പിടുത്തം ദ്രുവ് ഞെട്ടി... എന്നാൽ ഇതൊന്നും അറിയാതെ തുള്ളിപോകുന്ന അവളെ കണ്ടപ്പോ അവനു അത്ഭുദം തോന്നി... എത്രപെട്ടെന്ന അവള്ടെ മുഖം മാറുന്നെ... ഇത്രയും ഞൻ അവളെ torture ചെയ്തിട്ടും... അതൊക്കെ മറന്ന് ഞാൻ ഒരു ചെറിയ കാര്യം ചെയ്തു കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അവള്ക്ക് എത്ര സന്തോഷം... ശെരിക്കും മണ്ടിയാ അവള്... മണ്ടു... ദ്രുവ് സ്വയം ഓർത്തു... അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു പതിയെ ഗസ്റ്റ്‌ റൂമിൽ നിന്നു പുറത്തേക്കിറങ്ങി... ************ "അച്ഛാ റാം അവനെ അറസ്റ്റ് ചെയ്തു... ഇന്നലെ എസ്പി വിളിച്ചിരുന്നു..."ടേബിളിന്റെ മുന്നിൽ നിന്നു ഭക്ഷണം കഴിക്കുമ്പോൾ ആണ് ഋഷി പറഞ്ഞത്.. "ഹ്മ്മ് നന്നായി....അവനെ എനി പുറത്തേക്കിറക്കരുത്... "അച്ഛന് പറയുന്നത് കേട്ട് എല്ലാരും ഷെരിവെച്ചു... പെട്ടന്നാണ് പാത്രം പൊളിഞ്ഞു വീഴുന്ന ശബ്ദം ഹാളിൽ മുഴുകിയത് ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story