കൃഷ്ണ: ഭാഗം 65

krishna

എഴുത്തുകാരി: Crazy Girl

ഇന്റെ പൊന്നെ.. ശിവനെ.. ഇങ്ങേരെ ഇങ്ങനെ വീഴ്ത്താൻ അല്ലാ ഞാൻ പ്രാർത്ഥിച്ചേ... ശ്ശെടാ ഇതൊരുമാതിരി മറ്റേടത്തെ വീഴ്ചയായി പോയല്ലോ... എന്നാലും കിടക്കാൻ നല്ല സുഗിണ്ട്.. ഈ ബെഡ്‌ഡിനെ ഉടലോടെ വീട്ടിൽ കൊണ്ട് പോയാലോ.... എന്തിനാ ഇങ്ങനെ നെഞ്ച് പിടക്കണെ... എനി എന്റെ ഹൃദയോ ഇങ്ങേരുടെ പേര് പറയുന്ന പോലെ എന്റെ പേരു അങ്ങേര് പറയുന്നത് ആണൊ... പ്രവി ഒന്നുടെ ചെവി നെഞ്ചിൽ അമർത്തി.. അവന്റെ ഹൃദയമിടിപ് അവള് കേൾക്കുന്നുണ്ടായിരുന്നു.... "ഡീ പുല്ലേ.. നീ എന്ത് കാണിക്കുവാ എണീക്കടി "ദ്രുവ് അവളെ പിടിച്ചു കുലുക്കി... "ഇശ്ശ്... മിണ്ടല്ലേ..."പ്രവി തല പൊക്കി നെഞ്ചിൽ കയ്യ് വെച്ച്.. "ഇതെന്തിനാ ഇടിക്കുന്നെ... "അവള് നിഷ്കളങ്കമായി ചോദിച്ചു...

"നിന്നെ കൊല്ലാൻ... എണീച്ചു പോടീ കുരുപ്പേ "ഒരലർച്ച ആയിരുന്നു... അവള് എണീറ്റോ നിന്നതൊന്നും.. അവള് അറിഞ്ഞില്ലാ... ദ്രുവ് നിലത്തു കയ്യ് കുത്തി എണീറ്റ്... ഷിർട്ടിന്റെയും പാന്റിന്റെയും പോടീ തട്ടി പ്രവിയെ നോക്കി കണ്ണുരുട്ടി... ഇതൊന്നും കാര്യമാക്കാതെ അവനെ നോക്കി ഇളിച്ചു കൊണ്ടിരിക്കുന്ന അവളെ കണ്ടു അവനൊന്നു കൊടുക്കാൻ തോന്നി... "ഡീ... നിനക്ക് വീഴണേൽ ഒറ്റക്ക് വീണാൽ പോരെ ബാക്കി ഉള്ളോരടെ നെഞ്ചിൽ കേറാൻ എന്നിട്ട് ഇളിക്കുന്ന നോക്ക് ഒന്ന് വീക്കങ് തന്നാൽ ഉണ്ടല്ലോ.. ഭിത്തിയിൽ നിന്നു വടിച്ചെടുക്കേണ്ടി വരും " ഹ്മ്മ്മ് കുരുപ്പുകാലൻ... എന്നേ പറീന്ന കേൾക്കുന്നില്ലേ... എനിക്ക് പറയാൻ അറിയാഞ്ഞിട്ടല്ല...

എന്റെ വീഡിയോ നിങ്ങള്ടെ കയ്യില് ആയി പോയി.. കൂടെ എന്റെ ഹൃദയവും... ആദ്യം എന്റെ വീഡിയോ ഞൻ കൈക്കൽ ആകട്ടെ.. എന്നിട്ട് നിങ്ങൾക്കുള്ള കുഴി ഞാൻ കുത്തുന്നുണ്ട്... അതിൽ നിങ്ങളെ മൂക്കും കുത്തി ഞാൻ വീഴിപ്പിക്കും... കാലമാട... ഹും നോട്ടം കണ്ടില്ലേ ഉണ്ടക്കണ്ണൻ... "ഡീ പുല്ലേ പറയാൻ ഉണ്ടേൽ മുഖത്ത് നോക്കി പറയെടി " ശ്ശെടാ ഇങ്ങേർക്കങ്ങനെ മനസ്സിലായി ഞാൻ മനസ്സിൽ പ്രാകുവാണെന്ന്... അപ്പൊ എന്റെ മനസ്സിൽ ഉള്ളത് അറിയാലേ കൊച്ചു ഗള്ളൻ... അവള്ടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... ഈശ്വര... ഇതിനു വട്ടാണോ ... എന്താ ഒന്നും മിണ്ടാത്തത്... എക്സ്സ്പ്രെഷൻ ആണേൽ വാരി വിതറുന്നുണ്ട്... എനി ശെരിക്കും നട്ട് പോയോ..ദ്രുവ് ഒന്ന് ഓർത്തിട്ടു ചുറ്റും കണ്ണോടിച്ചു മെല്ലെ നടക്കാൻ തുടങ്ങി... അവള് നിന്ന നില്പിൽ അവനെ തന്നെ നോക്കുന്നത് കണ്ടു ലവന് പേടി തോന്നാതിരുന്നില്ല എനി വല്ല ബാധയും..

ഏയ് അവളെക്കാൾ വല്ല്യ ബാധ ഒന്നും ഉണ്ടാവില്ല... ദ്രുവ് പിറുപിറുത്ത് നടന്നു.... ************** "അച്ചു... മോളേ "അജു അവളെ തട്ടി കൊണ്ട് അടർത്തി മാറ്റി... അവള് കണ്ണുകൾ തുടച്ചു... "അയ്യോ കണ്ണു തുടക്കല്ലേ ഐലൈനർ ഒക്കെ പോയാ എല്ലാരു പേടിച്ചു പോകും " അതിനു അവള് ഒന്ന് കൂർപ്പിച്ചു നോക്കി... "എന്താ എന്റെ അച്ചൂട്ടിക്ക് പറ്റിയെ"അവൻ അവളുടെ മുഖം കയ്യിലെടുത്തു ചോദിച്ചു "ഏതാ ആ അപർണ.. ഹും പറയ്‌.. നിങ്ങള് തമ്മിൽ കല്യാണം കഴിക്കണം എന്ന് ഉറപ്പിച്ചത് ആണൊ... ഞാൻ നിന്റെ ലൈഫിൽ വലിഞ്ഞു കേറി വന്നതാണോ.. നിന്നേ ഞാൻ കയ്യും കാലും കാണിച്ചു വളച്ചെടുത്തതാണെന്നോ പറ... " "ഇതൊക്കെ നിന്നോട് ആരാടി പറഞ്ഞെ "അവളെ സംശയത്തോടെ നോക്കി കൊണ്ട് അജു "ഞാൻ പറഞ്ഞത് ഉത്തരം താ... " "എടി പൊട്ടിക്കാളി പണ്ട് വിവരമില്ലാത്ത സമയത്ത്.. വീട്ടുകാർ അങ്ങനെയൊക്കെ ഉറപ്പിച്ചിരുന്നു..

പക്ഷെ എന്റെ സമ്മതം ഉണ്ടേൽ മാത്രം എന്നും പറഞ്ഞിരുന്നു... എനിക്ക് അവള് പെങ്ങളെ പോലെ ആണ്... എന്ന് എന്റെ അച്ഛനും അമ്മയ്ക്കും അറിയാ... അപ്പോഴല്ലെടി ഈ തള്ളിസ്റ്റ് അച്ചുവിനെ ഞാൻ കണ്ടത്... എനിക്ക് നിന്നെ മാത്രം ആണ് ഇഷ്ടം ഞാൻ ആണ് നിന്നെ കയ്യും കാലും കാണിച്ച വളച്ചെടുത്തത് "അവസാന ഡയലോഗ് പറയുമ്പോ അവനു ചിരി പൊട്ടി... "അയ്യെടാ കാണാൻ പറ്റിയ കയ്യ് "അവളും അവനെ കളിയാക്കി... "ഹ്മ്മ് ആര നിന്നോട് ഇതൊക്കെ പറഞ്ഞെ.. അതിനാണോ പൊട്ടി നീ മോങ്ങുന്നേ " "പെട്ടെന്ന് പറഞ്ഞപ്പോ സഹിച്ചില്ല... പിന്നെ ഇന്റെ അമ്മയെന്ന സ്ത്രീ കാരണം നിങ്ങൾക്കും മാനക്കേട് "ബാക്കി പറയാൻ അജു സമ്മതിച്ചില്ല അവന് അവളുടെ വാ പൊത്തി...

"എനിക്ക് വേണ്ടത് നിന്നെയാണ്...അല്ലാതെ നീ തെരുവിൽ വളർന്നതാണോ.. നീ അനാഥയാണോ എന്നൊന്നും എനിക്ക് കുഴപ്പമില്ല... ഞാൻ സ്നേഹിക്കുന്നത് എന്റെ ഈ തള്ള് മോളേ ആണ് "അവളുടെ കണ്ണുകളിൽ നോക്കി കുസൃതിയോടെ പറയുമ്പോളും അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന അച്ചുവിനെ അവള് കാണുന്നുണ്ടായിരുന്നു... പതിയെ അവന് കയ്കൾ മാറ്റിയതും... അച്ചു അവന്റെ ചുണ്ടിലേക്ക് മുത്തി... അജുവിന്റെ കണ്ണുകൾ തള്ളി പെട്ടെന്നുള്ള അവള്ടെ മുത്തം അവന്റെ കിളികൾ പറന്നു... അവന് തരിച്ചു നിന്നു.. കിളികൾ തിരികെ കൂട്ടിൽ കേറിയതും അവന്റെ ചുണ്ടിൽ ചിരി തെളിഞ്ഞു... രണ്ടു കയ്യ് കൊണ്ടും അവള്ടെ അരയിൽ പിടിച്ചു ചേർത്തു നിർത്തി...

അവളുടെ മേൽച്ചുണ്ടിൽ ചുണ്ടുകൾ ചേർത്തതും അച്ചു കുറുകി കൊണ്ട് അവനെ വീടുവെക്കാൻ നോക്കിയെങ്കിലും ചുംബനത്തിന്റെ ആവേശത്തിൽ അവന് അവളെ ഇറുക്കെ ചേർത്തു നിർത്തി... അച്ചു പിടഞ്ഞിട്ടും അവന്റെ കൈകൾ വിട്ടില്ല... പതിയെ അവളിലെ എതിർപ്പ് മാറി... അവളുട കൈകൾ അവന്റെ കഴുത്തിനെ ചുറ്റി വരിഞ്ഞു... ഇരുമ്പ്ചോയ വന്നിട്ടും പരസ്പരം അടരാതെ അവർ ചുംബനത്തിൽ ലയിച്ചു നിന്നു... പതിയെ ശ്വാസം പോകുമെന്ന് തോന്നിയപ്പോൾ പരസ്പര അടർന്നു മാറി... അജു കുറുമ്പൊടെ ചുണ്ടുകൾ തുടയ്ക്കുമ്പോൾ അച്ചു കിതച്ചു കൊണ്ട് നിലത്തേക്ക് നോക്കി... അവനെ നോക്കുവാൻ അവൾക് പറ്റിയില്ലാ... എന്തോ അവന്റെ മുഖത്തേക്ക് നോക്കാനുള്ള ദൈര്യം ചോർന്നു പോയത് പോലെ അവൾക് തോന്നി.... അത് മനസ്സിലാക്കിയെന്ന പോലെ അവന് അവളെ നെഞ്ചോടു ചേർത്തു... അവൾക്കെന്തോ അത് വല്ലാത്ത സമാധാനം നൽകി...

"ആഹഹ മതി മതി... ബാക്കി കെട്ടിപിടിത്തമൊക്കെ കല്യാണം കഴിച്ചിട്ട്... " പ്രവി മുറിയിൽ ചാടി കയറി പറഞ്ഞതും അച്ചു അജുവിൽ നിന്നു പിടി വിട്ടു മാറി നിന്നു... "ഹോ എവിടെ പോയാലും ഉണ്ടാവുമല്ലോടി ആകെ ഈ സാധനത്തിന്റെ ഇങ്ങനെയൊക്കെ റോമൻസിക്കാൻ കഴിയൂ എപ്പോഴാ ഇതിന്റെ സ്വഭാവം മാറാൻ പോകുന്നെ പറയാൻ കഴിയില്ലാ..."അജു പ്രവിയെ നോക്കി പറഞ്ഞതും അച്ചു അവന്റെ പുറത്തിട്ടു കൊടുത്തു ഒരു കുത്ത്... "ഔ.. കണ്ട കണ്ട.. ഇവള്ടെ സ്വഭാവം മാറിയത് കണ്ടാ "നടു ഉഴിഞ്ഞു അച്ചുവിനെ നോക്കി പറയുമ്പോളും അവള് കണ്ണുരുട്ടി അവനെ നോക്കി... ശേഷം പ്രവിയെയും കൊണ്ട് താഴേക്ക് നടന്നു... പുറകെ അജുവും... ************

കഴുത്തിലേറ്റാ ചൂടുശ്വാസം അറിഞ്ഞാണ് കിച്ചു തലചെരിച്ചു നോക്കിയത്.. അപ്പോഴേക്കും കഴുത്തിനു ചേർത്ത് ഋഷി മുഖം കുനിച്ചിരുന്നു... "എല്ലാരും അവിടെ നില്കുമ്പോ നീ എന്താ ഇവിടെ ഒറ്റക്ക് ചെയ്യുന്നേ "അവളുടെ തോളിൽ മുഖം വെച്ച് അവന് പറഞ്ഞു... "ഹ്മ്മ്ഹ് ഒന്നുല്ല ഞൻ വെറുതെ വീട് കാണാൻ... ഋഷിയെട്ടൻ എന്താ ഇവിടെ " "ഞാനോ ഞാൻ നിന്നേ കാണാൻ" "അയ്യെടാ മാറിയട്ടെ അങ്ങോട്ട്... ഇതേ നമ്മടെ റൂം അല്ലാ അജുവിന്റെ വീടാ... ആരേലും കണ്ടാ പിന്ന അത് മതി... മോന് ചെല്ല് " റിഷിയിൽ നിന്നു അടർന്നു മാറി അവള് മുന്നോട്ടേക്ക് നടക്കാൻ ഒരുങ്ങിയെങ്കിലും കിച്ചുവിന്റെ വയറിലൂടെ കയ്യിട്ടു അവളെ വീണ്ടും അതെ സ്ഥാനത് കൊണ്ട് വന്നു അത് പോലെ നിന്നു...

"പിന്നെ എന്റെ പെണ്ണിനോട് സൊള്ളാൻ എനിക്ക് നേരവും കാലവും സ്ഥലവൊന്നും നോക്കണ്ടാ.. അടങ്ങി ഇരുന്നാൽ നിനക്ക് കൊള്ളാം.. അല്ലേലെ ഞാൻ ചിലപ്പോ ഇതെന്റെ ബെഡ്‌റൂം ആകും... കേട്ടോടി"അവള്ടെ വയറിൽ മൃദുവായി പിച്ചികൊണ്ടു അവന് പറഞ്ഞതും അവള് ഒന്ന് കുറുകി... കിച്ചു കപട ദേഷ്യം കാണിച്ചു മുഗം തിരിച്ചു ഋഷിക്ക് അത് കണ്ടു ചിരി വന്നു... എന്നാലും അവന് അവളെ വിട്ടില്ല... "ദേ നോകിയെ ഋഷിയെട്ടാ... നല്ല സ്ഥലമല്ലേ... എന്നാ രസവാ കാണാൻ... അജു ഇവിടെയൊക്കെ പോയിട്ടുണ്ടല്ലേ "ചുമരിൽ വെച്ച കറങ്ങാൻ പോയപ്പോൾ എടുത്ത അജുവിന്റെ ഫ്രെയിം ചെയ്ത ഫോട്ടോയിൽ നോക്കി കിച്ചു പറഞ്ഞതും ഋഷി അവളെ വിട്ട് ഫോട്ടോയിലേക്ക് നോക്കി...

"അജു മാത്രമല്ല ഞങ്ങളും ഉണ്ട്... "ഋഷി ചുമരിനടുത് ചെന്നു പുറകിൽ കിച്ചുവും... കിച്ചു ചുമരിൽ തൂകി വെച്ച ഓരോ ഫോട്ടോയിലേക്കും അത്ഭുദത്തോടെ നോക്കി... അതിൽ പല ഫോട്ടോസിലും ദ്രുവും ഋഷിയും ഉണ്ട്... "ശോ നിങ്ങളൊക്കെ ഒരുപാട് കറങ്ങാൻ പോയിരുന്നു അല്ലെ... "അവള് ഫോട്ടോയിൽ ഉറ്റുനോക്കി കൊണ്ട് പറഞ്ഞു... "പിന്നെ... ഇത് മാത്രമല്ല എനിയും ഉണ്ട് ഞാൻ കാണിച്ചു തരാം "ഋഷി മൊബൈൽ എടുത്തു ഗാലറിയിൽ പോയി അവന് കറങ്ങിയ പ്ലസിൽ നിന്നെടുത്ത ഒരു ഫോട്ടോ അവൾക് കാണിച്ചു കൊടുത്തു.. കിച്ചു അവന്റെ കയ്യില് നിന്നു മൊബൈൽ വാങ്ങി... ഫോട്ടോസ് മാറി മാറി നോക്കാൻ തുടങ്ങി.... അവള്ടെ മുഖത്തെ അത്ഭുദവും കൗതുകവും അവനിൽ വാത്സല്യം തോന്നി...

"നീ എവിടെയൊക്കെ പോയിട്ടുണ്ട്"തിരികെ ഫോൺ വാങ്ങിക്കുമ്പോൾ ഋഷി അവളോടായി ചോദിച്ചു... "ഋഷിയെട്ടൻ കൂടെ ബാംഗ്ലൂർ...അവിടെയും ശെരിക്കും കണ്ടില്ലാ "അവള് കീഴ്ചുണ്ട് പിളർത്തി പറയുന്നത് കേട്ട് അവനു ചിരി വന്നു... "അയ്യോടി "ഋഷി ചിരി കടിച്ചു പിടിച്ചു പറഞ്ഞു "കാലിയാക്കണ്ടാ ഞാൻ കാര്യോം പറഞ്ഞെ... ഞാൻ എന്റെ നാട് പോലും നേരെ കണ്ടിട്ടില്ലാ...അപ്പോഴാ ബാംഗ്ലൂർ... എന്നേ എവിടെയും കൊണ്ട് പോയിട്ടില്ലല്ലോ.. ബാംഗ്ലൂരിൽ ചെന്നപ്പോ എന്നേ ഒറ്റക്ക് ഇട്ടു വട്ടം ചുറ്റിക്കാ എന്നല്ലാതെ ബാംഗ്ലൂർ ചുറ്റിക്കാൻ ഒന്നും കൊണ്ട് പോയില്ലല്ലോ.. എന്ന് നിന്നു ഇളിക്കുവാ... പോ അവിടുന്ന് " അവനേം തള്ളി മാറ്റി കിച്ചു റൂമിൽ നിന്നിറങ്ങി... ഋഷിക്ക് ചിരി വന്നു അവള്ടെ കള്ള ദേഷ്യം കണ്ടപ്പോ നന്ദുവിനെ പോലെ അവളും കുട്ടിയാണെന്ന് അവനു തോന്നി... ************ ആഹാ എന്നേ കൂട്ടാതെ എല്ലാരും ഫുഡ്‌ കഴിക്കാലെ... സമ്മതിക്കില്ല ഞാൻ...

പ്രവി വീട് മൊത്തം ചുറ്റി തിരിഞ്ഞു നടന്നു വന്നപ്പോൾ ആണ് ടാബിൽ ചുറ്റും ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത് കണ്ടത്... വെല്ല്യ മൂന്ന് ടേബിൾ ഉണ്ട്.... കിച്ചുവും ഋഷിയും അടുത്തടുത്ത്.. ഋഷിയുടെ അടുത്ത് അച്ചു അച്ചുവിന്റെ സൈഡിൽ അജു... രണ്ട് സീറ്റ്‌ ബാക്കി... ഇപ്പറത്തെ സൈഡിൽ കുട്ടു.. മിഥുൻ.. പിന്നെ അവിടുത്തെ 3 പിള്ളേരും... പ്രവി വരുന്നത് കണ്ടു മിഥുൻ അവന്റെ സീറ്റിലേക്ക് കണ്ണു കൊണ്ട് കാണിച്ചത് അവള് പാടെ അവഗണിച്ചു... അപ്പോഴാണ് അജുവിന്റെ അടുത്ത് തുള്ളി ചാടി ഇരിക്കാൻ വരുന്ന ആ അപർണ എന്നാ കൃമിയെ കണ്ടത്... പ്രവി അതുക്കും മേലേ ഓടി അജുവിന്റെ അടുത്ത് ഇരുന്നു.... "എന്റെ പ്രവി നിനക്ക് തിന്നാൻ ഉള്ളത് ആരും കൊണ്ട്പോവില്ല..

"അവള്ടെ ഓടി വന്നുള്ള ഇരുത്തം കണ്ടു അജു അവളെ നോക്കി പറഞ്ഞു... ഹ്മ്മ് ഇവനെയൊക്കെ സഹായിക്കാൻ വന്ന എന്നേ വേണം പറയണം... ഞാൻ ഒരു നല്ല കാര്യം ചെയ്തപ്പോ കണ്ടില്ലേ.. അവള് പിറുപിറുത്തു.... തന്റെ തൊട്ടടുത്തു ആരോ ഇരിക്കുന്നത് കണ്ടതും അവൾക് ചിരി പൊട്ടി... പ്യാവം.. അജുവേട്ടന്റെ അടുത്ത് മുട്ടിയിരിക്കാന്ന് വെച്ചതാ... നിനക് ഞാൻ കാണിച്ചരാടി... പ്രവി അവള്ടെ ഹീൽ ചെരുപ്പ് കൊണ്ട് അവള്ടെ കാലിൽ ഒരു ചവിട്ട് കൊടുത്തു... "ഞ്ഞഞ്ഞ ഞ്ഞഞ്ഞ ഞ്ഞാ"അവള് കൊഞ്ഞനം കുത്തി തിരിഞ്ഞതും കണ്ണുരുട്ടി നോക്കി നിക്കുന്ന ദ്രുവിനെ കണ്ടു പ്രവി ബാക്കിലോട്ട് ചാഞ്ഞു അജുവിനെ തട്ടി...

"എടി കുരുപ്പേ എന്നാ എന്റെ മടിയിൽ കേറി ഇരിക്ക് "അജു പറയുന്നത് കേട്ട് എല്ലാരും അവളെ നോക്കി... പ്രവി ഒന്ന് ഇളിച്ചു കൊണ്ട് നേരെ ഇരുന്നു... അപ്പോഴാണ് തന്റെ ഓപ്പോസിറ്റ് നേരെ ഇരിക്കുന്ന അപർണയെ കണ്ടത്... "ശ്ശെ അവള് അവിടെ ആയിരുന്നോ ഇരുന്നത്... വെറുതെ എന്റെ കടുവക്ക് ചവിട്ട് കിട്ടി വേദനിച്ചോ എന്തോ "പ്രവി ടേബിളിനു അടിയിൽ നോക്കി... ലവൻ സൊക്ക്സ് ഇട്ടത് കൊണ്ട് കാണുന്നില്ല... ചോദിച്ചു നോക്കാം... അവന്റെ കാലിൽ നിന്നു നേരെ അവന്റെ മുഖത്തേക്ക് നോക്കിയതും അവള് പ്ലിങ്ങി... ശിവനെ ഇത്രയും നേരം ഇങ്ങേർ എന്നേ വാച്ചിയിരിക്കുവാണോ... അവള്ടെ മുഖത്ത് നവരസങ്ങൾ വരാൻ തുടങ്ങി... "ചവിട്ടി വേദനയുണ്ടോ സേട്ടാ " "യെന്തോന്ന് " "അല്ലാ കാലു വേദനയുണ്ടോ ദ്രുവേട്ടാ " ഇതിന്റെ ഞെട്ടും പൊട്ടും എല്ലാം പോയോ... ദ്രുവിന്റെ ആത്മ "പിന്നെ ഹീൽ വെച്ച് ചവിട്ടിയാൽ നല്ല സുഖല്ലേ...

നീ ഒരു ദിവസം വെറുതെ ഇറുക്ക് ഞാൻ ഒന്ന് ചവിട്ടട്ടെ " ദ്രുവ് കലിപ്പിൽ പറഞ്ഞതും അവൾ ചമ്മി... "വേദനയുണ്ടേൽ ഞാൻ " "വേദനയുണ്ടേൽ നീ "ദ്രുവ് പുരികം പൊക്കി ചോദിച്ചു "ഞാൻ പിണ്ണകതൈലം തേച്ചു തരാം "അവൾ വശ്യമായി പറഞ്ഞു.. "പ്ഫ... നിന്റെ ഓൻ കൊണ്ട് കൊടുക്കെടി പിണ്ണകതൈലം ശവം "അവന് അവളെ നോക്കി കണ്ണുരുട്ടി... അത് കണ്ടു അവൾക്കും കലിപ്പ് വന്നു... "അജുവേട്ടാ എനിക്ക് മൂന്ന് പൊറോട്ടയും പിണ്ണതൈലവും ഒഴിക്ക് "അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ടു അവള് പറഞ്ഞു കൊണ്ട് പ്ലേറ്റിലെക്ക് തിരിഞ്ഞു ആരുടേം അനക്കം കാണാതൊണ്ട് അവള് ചുറ്റും കണ്ണോടിച്ചു... എല്ലാരും തനിക് നേരെ ആണല്ലോ എന്താപ്പാ ഇവിടെ സംഭവിച്ചേ... "മോൾക് എന്ത്‌ വേണമെന്ന പറഞ്ഞെ "അജു "പൊറോട്ടയും... പിന്ന " "ആഹ് പിന്ന "അജു "ചിക്കൻ കറിയും.. "അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു... "ആണല്ലേ... ഞങ്ങൾ കേട്ടത് തെറ്റി പോയതാ...

എല്ലാരും കഴിച്ചോ കഴിച്ചോ.. ഇന്ന് എന്റെ കുട്ടി മരുന്ന് കഴിച്ചില്ല അതിന്റേതാ നിങ്ങള് കാര്യമാക്കണ്ടാ... " അജു എല്ലാരോടുമായി പറഞ്ഞു ഫുഡിലേക്ക് തിരിഞ്ഞു... ശ്ശെ ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ... പ്രവി പിറുപിറുത്തു കൊണ്ട് കണ്ണ് പായിച്ചതും ചെന്നെത്തിയത് മിഥുന്റെ മുഖത്ത് ലവൻ എന്നേ നോക്കുന്നത് കണ്ടപ്പോ ചവിട്ടി കൂട്ടി അരച്ച് പൊറോട്ടയോടൊപ്പം കഴിക്കാൻ തോന്നി... ആ ദേഷ്യവും കൂടി പ്രവി പൊറോട്ടക്ക് നേരെ ആക്രമിക്കാൻ തൊടങ്ങി... ഇത് കടിക്കുവോ എന്നാ രീതിയിൽ ദ്രുവും... ************* "ഇന്നാ പ്രവീണ നിന്റെ പ്രൊജക്റ്റ്‌ പറഞ്ഞ പോലെ ഞാൻ തീർത്തിട്ടുണ്ട്... എനി നിനക്ക് സുഗമായി ഉറങ്ങാം ക്ലാസ്സിലും പോകാം " തന്റെ നേരെ പെൻഡ്രൈവ് നീട്ടി പിടിച്ചു കൊണ്ട് ദ്രുവ് പറയുന്നത് കേട്ട് അവള് വാ പൊളിച്ചു... "കഴിഞ്ഞോ... ഇത്രയും പെട്ടെന്നൊ" "എന്തെ... ഇപ്പൊ കഴിഞ്ഞതാണോടി കുഴപ്പം... "അവന് ഒച്ചഎടുത്തു ..

"ശ്ശ് നിനക്ക് പതുക്കെ പറയാൻ അറിയില്ലേ.. ബാക്കിയുള്ളോരെ കൂടി എഴുനെല്പിക്കാൻ " അതിനു അവന് പുച്ഛിച്ചു കൊണ്ട് സോഫയിൽ നിന്നു എഴുനേറ്റു "എനിക്ക് വേണ്ടിയല്ലേ ദ്രുവ് ഇവിടെ നിന്നെ എനി കടുവ വീട്ടിലേക് പോകില്ലേ... ഇന്നും കൂടെ അല്ലെ ഇവിടെ നിക്കുള്ളൂ... ഇനിയെപ്പൊഴെങ്കിലുമല്ലേ കാണു.. " "ഇരുന്നുറങ്ങാതെ പോയി കിടന്നുറങ്ങടി" അതും പറഞ്ഞു ഗസ്റ്റ്‌ റൂമിലേക്ക് ദ്രുവ് ലാപും എടുത്തു നടന്നു പ്രവി അവനെ നോക്കി പെൻഡ്രൈവ് കയ്യിലെടുത്തു.. അപ്പോഴാണ് അവന്റെ ചുവന്നു നീരുവെച്ച കാല് അവള് കണ്ടത് ... ************** "എന്താ അവൾക്ക് പറ്റിയെ... ആകെ മാറിപ്പോയോ എന്നൊരു ഡൌട്ട്...ആ മിഥുന്റെ കൂടെ നടക്കരുത് എന്ന് നൂറുവട്ടം പറയുന്നതാ...

അതെന്താ അവൾക്ക് കേട്ടാൽ... അവന്റെ പെരുമാറ്റം ശെരിയല്ല... "എനിക്ക് പ്രവിയെ ഇഷ്ടമാണ്... വേണേൽ കല്യാണവും കഴിക്കാൻ തയ്യാറാണ്... അവൾക് കല്യാണം വേണ്ടെങ്കിൽ വേണ്ടാ... ജസ്റ്റ്‌ ടൈം പാസ്സിണെങ്കിലും അവൾക് നോക്കിക്കൂടെ... എനിക്കറിയാം അവള് എന്നോട് മിങ്കിൾ ആവും ബ്രോ... ബ്രോ നോക്കിക്കോ അവളെ എന്റെ ഗേൾ ഫ്രണ്ട് ആയിട്ട് വരും " അന്ന് അവന് അങ്ങനെ പറഞ്ഞപ്പോൾ നല്ല കൊടുക്കാൻ തോന്നിയതാ... പക്ഷേ എന്റെ വീട്ടിൽ താമസിക്കുന്ന പപ്പയുടെ സുഹൃത്തിന്റെ മകനെ തല്ലിഎന്ന് പറഞ്ഞാ.. പപ്പയ്ക്കാ മോശം... അതുകൊണ്ട് മാത്രമാ... പക്ഷെ അവൾക് നന്നായി കൂടെ എല്ലാരേയും ഒരുപോലെ കാണുന്നു... അവള് അറിയുന്നില്ലല്ലോ കൂടെ കൂടിയവർ എന്ത് ഉദ്ദേശിച്ചാണ് കൂടെ ഉള്ളത് എന്ന്... കുട്ടി പിശാശ്... "ന്റമ്മോ... പിശാശ് "ദ്രുവ് അലറി കൊണ്ട് ബെഡിൽ നിന്നു എണീറ്റു... ലൈറ്റ് ഇട്ടു...

മുടിയും വിടർത്തിയിട്ട് മുന്നിൽ പേടിച്ചു നിൽക്കുന്ന പ്രവിയെ കണ്ടതും അവനു ശ്വാസം നേരെ വിട്ടു... "ടി പ്രാന്തി... ഈ മുടിയും തുറന്നിട്ട്‌ പമ്മി പമ്മി എങ്ങോട്ടാടി.. ഇവളെ കൊണ്ട് ഇറങ്ങേടി മുറിയിൽ നിന്നു " മനുഷ്യന്റെ കാറ്റ് ഇപ്പൊ പോയേനെ... എപ്പോ ഇതിനെ ഓർത്താലും അപ്പോ മുന്നിൽ ഉണ്ടാകും... എങ്ങനാ സാദിക്കുന്നോ എന്തോ... തലയിൽ കയ്യ് വെച്ച് ദ്രുവ് തിരിഞ്ഞു നിന്നു ഓർത്തു... അവള് പോയോ എന്ന് നോക്കാൻ വീണ്ടും തിരിഞ്ഞു നോക്കി.. "ഡീ നീ പോയില്ലേ നിന്നോടല്ലേ പോകാൻ പറഞ്ഞെ "വീണ്ടും പറ പോലെ നിൽക്കുന്ന അവളെ കണ്ടു അവന് ചൂടായി... "പിന്നെ ഞാൻ ഇവിടെ സ്ഥിരതാമസം ആക്കാൻ വന്നതൊന്നുമല്ല "അവള് ആരോടെന്നില്ലാതെ പറഞ്ഞു... "ഡീ " "ശ് ഒച്ചയാക്കല്ലേ... മെല്ലെ വിളിച്ച മതി ഞാൻ കേൾക്കും "അവള് ചുണ്ട് കൊട്ടി... "പറയെടി ഈ നട്ടപാതിരക്ക് എന്താടി നിനക്ക് ഈ മുറിയിൽ കാര്യം "അവന് വിരൽ ചൂടി ചോദിച്ചു...

"പിണ്ണതൈലം "അവള് വശ്യമായി പറഞ്ഞു കൊണ്ട് കാലുകൊണ്ട് കളം വരച്ചു.. "യെന്തോന്ന് "അവന് വാ പൊളിച്ചു "പിണ്ണതൈലം... "പുറകിൽ മറച്ചു വെച്ച എന്തോ എണ്ണ മുന്നിലേക്ക് കാണിച്ചു കൊണ്ട് അവള് വീണ്ടും പറഞ്ഞു... "നീ... നീ എനിയും അത് വിട്ടില്ലേ ഇവളെ കൊണ്ട് ... ഇറങ്ങി പോടീ..."ദ്രുവ് ഡോറിന്റെ അടുത്ത് പാഞ്ഞു കൊണ്ട് ഡോർ തുറന്ന് അവളോടായി പറഞ്ഞ്... "ഞാൻ പോകൂല " "നിന്നോട് പോകാനാ പറഞ്ഞെ "അവന് വീണ്ടും ഒച്ചയിൽ പറഞ്ഞ്‌.. "കൊന്നാലും ഞാൻ പോകില്ല "അവള് ബെഡിൽ ഇരുന്നു... ഇവളെ കൊണ്ട് ഞാൻ ചീത്തപ്പേര് കേൾകുവല്ലോ ....എന്തിന്റെ കുഞ്ഞാണോ എന്തോ... "നിനക്ക് എന്താ വേണ്ടത്... "സഹികെട്ടു ദ്രുവ് ചോദിച്ചു "ഇയാളെ "അവള് മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ട് പറയുന്നത് കേട്ട് ദ്രുവ് അവളെ ഞെട്ടി നോക്കി "അല്ലാ ഇയാളുടെ കാലിൽ ഞാൻ കാരണം വേദനിച്ചല്ലോ.. അതുകൊണ്ടാ.. വാ ഞാൻ പുരട്ടിതരാം "

"എനിക്കൊന്നുമില്ല നീ പോയാട്ടെ " "ദേ ഞാൻ പറയുന്നത് കേട്ടില്ലേൽ ഇപ്പൊ ഞാൻ ഒച്ചവെയ്ക്കും " "ഓഹോ അങ്ങനെ ആണേൽ നിന്റെ ആ വീഡിയോ ഞാൻ എല്ലാരേം കാണിക്കും " "കാണിച്ചോ എനിക്ക് ഒരു കുഴപ്പവുമില്ല "അവള് ബെഡിൽ നിന്നു എണീറ്റു കൈ മാറിൽ കെട്ടി പറഞ്ഞു... "അപ്പൊ നീ പോകില്ലാല്ലേ " "ഇല്ലാ " ദ്രുവ് അവള്ടെ അടുത്തേക്ക് നടന്നു... പ്രവി ഒന്ന് ഞെട്ടി...അവള്ടെ കഴുത്തിലൂടെ വിയർപ്പൊലിച്ചു അവള് പുറകിലേക്ക് നടക്കാൻ ഒരുങ്ങിയതും ദ്രുവ് അവള്ടെ കൈകളിൽ പിടിച്ചു... "നിന്നെ എനിക്ക് പുറത്താക്കാൻ അറിയാം "അതും പറഞ്ഞു അവള്ടെ കയ്യില് വലിച്ചു റൂമിനു പുറത്തേകിട്ടു.... അവന് ഡോർ അടക്കാൻ തുനിഞ്ഞതും അവള് അലറാൻ വാ തുറന്നു... ശരവേഗം മിഥുൻ അവളുടെ വാ പൊത്തി അവള് ഒന്ന് പിടഞ്ഞതും.. അവന് വയറിൽ പിടിച്ചു ചേർത്തു കൊണ്ട് പൊക്കിഎടുത്തു മുറിയിൽ കൊണ്ടു വന്നു ബെഡിലേകിട്ടു... ഡോർ അടച്ച്...

നിന്റെ ഈ പാതിരാത്രിയിൽ ആണ്പിള്ളേര്ടെ മുറിയിൽ കേറുന്ന സ്വഭാവം ഞാൻ മാറ്റിതാരാടി... എനി നീ മേലിൽ ഞാൻ കിടക്കുന്ന മുറിയിൽ കേറരുത് എന്നൊക്കെ വിചാരിച്ചു ഡോർ ലോക്ക് ചെയ്തു തിരിഞ്ഞു ബെഡിലേക്ക് നോക്കിയതും.. യാതൊരു കൂസലും ഇല്ലാതെ ബെഡിൽ തലക്ക് കയ്യ് വെച്ച് അവനെ നോക്കി കിടക്കുന്ന അവളെ കണ്ടു അവന്റെ കണ്ണു തള്ളി.... "ബാ ബാ ഞാൻ ചോദിക്കട്ടെ "അവള് കയ്യ് മാടി വിളിച്ചു "ഇവള് ഇത് എന്ത് ഉദ്ദേശിച്ചാ... ഇത് ശെരിക്കും പെൺ തന്നെയാണോ"ദ്രുവ് തലയിൽ കൈവെച്ച് നിന്നു... അപ്പോഴും യാതൊരു കൂസലും മില്ലാതെ മൂളി പാട്ട് പാടി പ്രവി ബെഡിൽ അങ്ങോട്ടും ഇങ്ങോട്ടും ഉരുളി കളിക്കുന്നുണ്ടായിരുന്നു... .............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story