കൃഷ്ണ: ഭാഗം 66

krishna

എഴുത്തുകാരി: Crazy Girl

"ആക്ച്വലി നിന്റെ പ്രശ്നം എന്താ... നിനക്ക് ഈ പെൺകുട്ടികൾ എങ്ങനാ നടക്കുന്നെ... അവർ എങ്ങനാ ഒരു പയ്യനോട് സംസാരിക്കുന്നെ എന്നൊന്നും അറിയില്ലേ... "അവന് ബെഡിൽ കിടന്നു സര്ക്കസ് കളിക്കുന്ന അവളോടായി പറഞ്ഞു "അറിയാലോ "വളരെ നിഷ്കുവായി പ്രവിയും മറുപടി കൊടുത്ത്... "ആഹ് എന്നാ ഞാൻ കാണിച്ചേരാവെ... അവിടെ നിക്ക് "ഒന്നും മിണ്ടാതെ നിക്കുന്ന ദ്രുവിനെ നോക്കി അവള് ബെഡിൽ നിന്നു എഴുനേറ്റു ഷാൾ ഒക്കെ നേരെ ഇട്ടു... മുടിയൊക്കെ ഒതുക്കി കുറച്ചു മുടി മുന്നിലിട്ടു... ദ്രുവ് അവളെന്ത്‌ തേങ്ങയാ കാണിക്കാൻ പൊന്നെ എന്നാ മട്ടിൽ അവളെ നോക്കി നിന്നു... "ശെരിക്കു നോക്കണേ "അവള് ഒന്നുടെ അവനെ നോക്കി പറഞ്ഞു..

ഷാളിന്റെ അറ്റം വിരലിൽ കറക്കി അങ്ങോട്ടും ഇങ്ങോട്ടും കുണുങ്ങി കുണുങ്ങി നടന്നു... കണ്ണുകൾ താഴ്ത്തി.. വശ്യമായി ചിരിച്ചു കൊണ്ട് അവന്റെ മുന്നിൽ വന്നു നിന്നു... ശേഷം കണ്ണുകൾ ഉയർത്തി അവനെ ഒന്ന് നോക്കിയതിനു ശേഷം കുണുങ്ങി ചിരിച്ചുകൊണ്ട് വാ പൊത്തി... "ചേട്ടാ കുറച്ചു പിണ്ണകതൈലം പുരട്ടി തരട്ടെ ഞാൻ... ശോ ഇങ്ങനെ നോക്കല്ലേ എനിക്ക് നാണം വരും "അവനെ കൈ കൊണ്ട് അടിച്ചിട്ട് തിരിഞ്ഞു നിന്നു... "ഇത്രയൊക്കെ പെണ്ണായാ മതിയോ സേട്ടാ "അവള് വശ്യമായി പറഞ്ഞു കൊണ്ട് അവനെ നോക്കി കണ്ണിറുക്കി... അതും കൂടി ആയതും ദ്രുവിന് ചിരി പൊട്ടി... അവള്ടെ കളി കണ്ടു അത്രയും നേരം പിടിച്ചു വെച്ച ചിരിയെല്ലാം പുറത്തേക്ക് വന്നു...

വയറിൽ കൈവെച്ചു ചിരിക്കാൻ തുടങ്ങി... "കണ്ട കണ്ട.. ഇത് കൊണ്ട് ഇത് കൊണ്ട് മാത്രമാ ഞാൻ ഇങ്ങനെ നടക്കുന്നെ.... എനിക്ക് അറിയാം എനിക്ക് ഒരു പെണ്ണിന്റെ വികാരം ഒന്നും വരത്തില്ല... ചിരിക്കല്ല... ഞാൻ കാര്യോം പറഞ്ഞതാ.. " അവള് പറയുന്നതിനോടൊപ്പം അവന്റെ ചിരി കൂടിയത് കണ്ടു പ്രവി ദ്രുവിന്റെ പുറത്തേക്ക് അടിക്കാൻ ഒരുങ്ങിയതും അവള് പോലും വിചാരിക്കാതെ അവള്ടെ കയ്യില് അവന് പിടിയിട്ടു... പ്രവി ഒന്ന് ഞെട്ടി നോക്കിയതും അവന്റെ മുഖത്തെ പൊട്ടിച്ചിരി മാഞ്ഞു.. പതിയെ പുഞ്ചിരി മാത്രമായി ദ്രുവ് അവളുടെ അരയിലൂടെ കയ്യിട്ടു ചേർത്ത് നിർത്തി ഒന്ന് വട്ടം കറങ്ങികൊണ്ട് ചുമലിൽ തട്ടി നിർത്തി... പതിയെ അവളുടെ കൈകളിലെ പിടി വിട്ടു...

തന്റെ തൊണ്ട വറ്റുന്നത് പ്രവി അറിഞ്ഞു... അവള് ഉമിനീരറക്കി.. അവനെ മിഴിച്ചു നോക്കി... ആ തണുപ്പുള്ള ac റൂമിലും അവളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പു കണങ്ങൾ കഴുത്തിലൂടെ നീണ്ടു അപ്രതീക്ഷമാകുന്നത് കൗതുകത്തോടെ ദ്രുവ് നോക്കി നിന്നു... അവളുടെ നെറ്റിയിൽ വീണ കുഞ്ഞു മുടികളുടെ അവന് വിരല് കൊണ്ട് ചികഞ്ഞു മാറ്റി... പ്രവിയുടെ മുഖം എന്തിനോ താണു... നെറ്റിയിലൂടെ വിരലോടിച്ചു മുക്കിനു മേലേ തഴുകി ചുണ്ടിൽ വന്നു തൊട്ടപ്പോൾ പ്രവി ഒന്ന് വിറച്ചു... അതറിഞ്ഞ ദ്രുവ് ഒന്ന് മന്ദഹസിച്ചു കൊണ്ട് വിരലുകൾ താഴ്ത്തി തള്ള വിരൽ കൊണ്ട് അവളുടെ താടി പൊക്കി മുഖമുയർത്തി... നെറ്റിയിലൂടെ പലദിശയിലൂടെ ഒഴുകുന്ന വിയർപ്പുകണങ്ങളും..

ചെറുമീനിനെ പോലെ പിടയുന്ന കണ്ണുകളും എന്തിനോ തുടുത്ത് തക്കാളി പോലെ ചുവക്കുന്ന കവിളുകളും എന്തിനോ വേണ്ടി കൊതിക്കുന്ന ആ വിറയാർന്ന ചുണ്ടുകളും കണ്ടു ദ്രുവ് വശ്യമായി ചിരിച്ചു... അവന് ഒന്നുടെ അവളിൽ ചേർന്ന് നിന്നതും പ്രവിയുടെ വിരലുകൾ അവന്റെ തോളിൽ മുറുകി... അവളുടെ നഗം അവന്റെ തോളിൽ അമരുന്നത് ദ്രുവ് അറിഞ്ഞു... പെട്ടെന്ന് അവളിൽ നിന്നു കുതറി മാറി... പ്രയാസപ്പെട്ട് പ്രവി കിതച്ചുകൊണ്ട് അവനെ നോക്കിയതും നേരത്തെ ബാക്കി വെച്ച അവന്റെ പൊട്ടിച്ചിരി വീണ്ടും കൂടി വന്നു... അവള് അത്ഭുദത്തോടെ അവനെ നോക്കി... "നീഎന്താ പറഞ്ഞെ പെൺപിള്ളേരുടെ വികാരമൊന്നും നിനക്ക് വരില്ലാന്നു എന്നല്ലേ...

പിന്നെ ഇത്രയും നേരം മോളെന്തിനാ വിറച്ചു നിന്നെ.. നിന്റെ ആ കവിള് നോക്കിയേ ചുവന്നു തുടുത്തു തക്കാളി പോലെ ആയിട്ടുണ്ട്... അവന് പറഞ്ഞത് കേട്ട് അവള് രണ്ട് കയ്യും കവിളും വെച്ച്... ഇപ്പൊ മനസ്സിലായിലായോടി നീ ഇത്രേ ഉള്ളൂവെന്നു... ദേ ഒരാനിന്റെ കൈക്കുള്ളിൽ നീ ഇത് പോലെ പൂച്ചയെ പോലെ ഒതുങ്ങും... മനസ്സിലായോ പ്രവീണ... " ചിരി നിർത്തി അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു... പ്രവിക് ദേഷ്യവും ചമ്മലും എല്ലാം വന്നു... അവനെ തള്ളി മാറ്റി അവള് ഡോർ തുറന്നു മുറിയിലേക്ക് ഓടി... ദ്രുവ് അവള് പോയ വഴിയേ നോക്കി ഡോർ അടച്ച് കൂട്ടിയിട്ടു ഡോറിനു ചാഞ്ഞു നിന്നു നെഞ്ചിൽ കയ്യ് വെച്ച്... "ഇല്ലാ കുറച്ചൂടെ അവള് നിന്നിരുന്നേൽ എന്നേ എനിക്ക് തന്നെ നഷ്ടമായേനെ...

ഇത്രയും പിടിച്ചു നിന്നത് അവളെ തോൽപ്പിക്കാൻ ആയിരുന്നു....എന്നാൽ അവളിൽ അടുക്കുമ്പോൾ എന്നേ തന്നെ ഞാൻ മറന്നു പോകുന്ന പോലെ... ദ്രുവ് പതിയെ ബെഡിൽ വന്നു മലർന്നു കിടന്നു... തുടുത്ത കവിളും.. വിറയ്ക്കുന്ന ചുണ്ട്കളോടും തന്നെ നോക്കുന്ന അവളുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു... ഹൃദയമിടിപ്പ് കൂടുന്നോടപ്പം അവന്റെ ചുണ്ടിൽ മന്തഹസം തെളിഞ്ഞു... ************* ഇരുകവിളിലും പ്രവി കൈകൊണ്ട് അടിച്ചു നോക്കി... ശേഷം മുഖം കഴുകി... വീണ്ടും കവിൾ നന്നായി ഉരച്ചു കഴുകി... വീണ്ടും ബാത്റൂമിലെ കണ്ണാടിയിൽ നോക്കി... "എന്താ ഇത്.. ഇതെന്ന പോവ്വാത്തെ... എന്തിനാ ഇങ്ങനെ ചുവക്കുന്നെ... ആരേലും നിന്നെ കടിച്ചോ ഇല്ലല്ലോ...

പിന്നെന്തിനാ ഇങ്ങനെ ചുവക്കുന്നെ എന്ന്... പോ... ഈ ചുവപ്പ് വേണ്ട പോകാനല്ലേ പറഞ്ഞെ " അവള് സ്വയം മുഖത്ത് നോക്കി പറഞ്ഞു കൊണ്ട് വീണ്ടും മുഖം കഴുകി... "ശ്ശെ അവന്റെ മുന്നിൽ ഞാൻ പതറി പോയല്ലോ.. പറ്റില്ല എന്റെ മുന്നിൽ കടുവ പതറണം അതിനു എനിക്ക് എന്തേലും ഇറങ്ങി ചെയ്യണമെങ്കിൽ ആദ്യം ആ വീഡിയോ കയ്ക്കൽ ആകണം എന്നിട്ട് വേണം ഞാൻ കുഴിച്ച കുഴിയിൽ കടുവയെ വീഴ്തിയിട്ട് അങ്ങേരുടെ പത്തു മക്കളുടെ കൂടെ അങ്ങേരെ കൊണ്ട് ആനകളിപ്പിച്ചില്ലേൽ ഇന്റെ പേര് പൂച്ചകിട്ടോ അല്ല പിന്നാ... " മനസ്സിൽ ഓരോന്ന് ഉറപ്പിച്ചു അവള് ഡോർ തുറന്നു ബെഡിൽ കിടക്കുന്ന അച്ചുവിന്റെ മേലേക്ക് കാലു കേറ്റി വെച്ച് കിടക്കുമ്പോളും അവള്ടെ മനസ്സിൽ നേരത്തെ നടന്നത് തെളിഞ്ഞു...

അവളുടെ മുഖം ചൂട് പിടിക്കുന്നത് അവള് അറിഞ്ഞു... പതിയെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു കൊണ്ട് അവള് മയങ്ങി... ************* "ഇല്ലാ ......എന്നേ വിട് " എന്നും വരാറുള്ള ആ പേടിപെടുത്തുന്ന സ്വപ്നം കണ്ടു ഞെട്ടിയാണ് കിച്ചു ഉണർന്നത്... അവള് വല്ലാതെ കിതച്ചിരുന്നു... അവന്റെ പതിയെ കണ്ണുകൾ അടച്ച് ദീർഘശ്വാസം വലിച്ചു വിട്ടു... പതിയെ ബെഡിൽ നിന്നു എണീക്കാൻ നോക്കിയെങ്കിലും പറ്റിയില്ല... അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വയറിൽ ഇറുക്കെ പിടിച്ചു കിടക്കുന്ന ഋഷിയുടെ മുടികളിൽ വിരലോടിച്ചു.... പതിയെ തലയിൽ ഒന്ന് ചുംബിച്ചു കൊണ്ടു ഋഷിയുടെ കൈകൾ മാറ്റാൻ നിന്നെങ്കിലും അതിലും ശക്തിയായി തന്നെ മുറുകെ പിടിച്ചു...

കുറച്ചൂടെ അനങ്ങാതെ കിടന്നു... ഋഷി ഒന്ന് കുറുകിയപ്പോൾ കിച്ചു അവന്റെ കൈ പതിയെ എടുത്തു മാറ്റി... തന്റെ നെഞ്ചിൽ വെച്ച് ഉറങ്ങുന്ന തലയെടുത്തു തലയണയിൽ വെച്ച് കൊണ്ട് അവള് ബെഡിൽ ഇരുന്നു... അഴിഞ്ഞു വീണ സാരി എടുത്തു ദേഹം മറച്ചു.. മുടി വാരി കെട്ടി മാറ്റിയുടുക്കാൻ ചുരിദാർ എടുത്തു ബാത്റൂമിലേക്ക് നടന്നു.... ബാത്‌റൂമിൽ നിന്നു കുളിച്ചിറങ്ങിയപ്പോൾ കണ്ടു തലയണയിലും കെട്ടിപിടിച്ചു ഇളിക്കുന്ന ഋഷിയെ... "ഓഹോ ഇങ്ങനെ കിടക്കാനാണോ പ്ലാൻ എണീറ്റെ ഋഷിയെട്ടാ "തലയിലെ ടർക്കി എടുത്തു മാറ്റി മുടി ഒന്ന് കുടഞ്ഞു കൊണ്ട് കിച്ചു പറഞ്ഞ്‌... കണ്ണാടിക്കു മുന്നിൽ ചെന്നു മുഖത്തെ വെള്ള തുള്ളികൾ തുടച്ചു മാറ്റി...

മുടി പിറകിലിട്ടപ്പോൾ ആണ് കഴുത്തിലേറ്റ പല്ലിന്റെ പാടുകൾ കണ്ണിലുടക്കിയത്... കിച്ചു അതിലൊന്ന് വിരലോടിച്ചു...അപ്പോഴേക്കും വയറിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി തോളിൽ മുഖം വെച്ച് ഋഷിയും കണ്ണാടിയിലൂടെ കിച്ചുവിനെ നോക്കി....ശേഷം അവൾക്കൊരു കള്ള ചിരി പാസ്സ് ആക്കി... "ചിരിക്കല്ലേ... ഇതാ മറ്റോ ആരേലും കണ്ട എന്താ വിചാരിക്ക... "അവള് ഒന്നുടെ കഴുത ഉയർത്തി നോക്കി കൊണ്ട് പറഞ്ഞു.. ഋഷി അവളെ ചെരിച് കൊണ്ട് തനിക് നേരെ നിർത്തി...പല്ലിന്റെ പാടുവന്നവിടെ മൃദുവായി ചുംബിച്ചു... "സ്സ്.."കിച്ചു ഒന്ന് കുറുകി... "മതി...മതി.... ഋഷി... ഏട്ടൻ പോയെ "അവള് വിക്കി വിക്കി വീണ്ടും തിരിഞ്ഞു കണ്ണാടിക്ക് നേരെ നിന്നു കൊണ്ട് തല താഴ്ത്തി പറഞ്ഞു...

"എനിക്ക് ഉറങ്ങണം "അവളുടെ ചെവിയിൽ ചുണ്ട് ചേർത്ത് പറഞ്ഞു... "പോയി പല്ലു ത്തേക്ക്... പോയെ "അവള് അവനെ തള്ളി കൊണ്ട് ബാത്‌റൂമിലാക്കി... ഡോർ അടച്ച്... ഷാൾ എടുത്തു കഴുത്തിലിട്ടുകൊണ്ട് മുറിയിൽ നിന്നിറങ്ങി... ************** "അച്ഛാ... " കിച്ചു ചായ എടുത്തു പുറത്ത് കസേരയിൽ ഇരുന്നു പാത്രം വായിക്കുന്ന ദേവന്റെ അടുത്ത് ചെന്നു... "ആഹ് കിച്ചു മോളോ... ഗുഡ് മോർണിംഗ് "അയാൾ കപ്പ്‌ വാങ്ങി കൊണ്ട് പറഞ്ഞു "മോർണിംഗ് അച്ഛാ "കിച്ചു അടുത്തുള്ള ചെയറിൽ വന്നിരുന്നു... അവള് അച്ഛന്റെ പത്രത്തിൽ തന്നെ ഉറ്റുനോക്കി ചായ കുടിച്ചുകൊണ്ടിരുന്നു... അച്ഛന്റെ അനക്കം ഒന്നും കാണാഞ്ഞിട്ട് അവള് തല ഉയർത്തി നോക്കി... തന്നെ നോക്കി നിക്കുന്ന അച്ഛനെ കണ്ടതും അവള് സംശയത്തോടെ അച്ഛനെ നോക്കി... "ഹ്മ്മ്ഹ് ഒന്നുല്ല "അയാൾ ചുമൽ കൂച്ചി.... "അത് കള്ളം... എന്താണ് ഇങ്ങനെ നോക്കുന്നെ "അവള് മന്തഹാസത്തോടെ ചോദിച്ചു...

"ഞാൻ ഓർക്കുവായിരുന്നു മോള് ഈ വീട്ടിൽ എന്റെ മകന്റെ ഭാര്യ ആയി വന്ന ദിവസം...അന്നൊക്കെ എന്റെ മനസ്സ് ഒരുപാട് നീറിയിട്ടുണ്ട് മോൾടെ അവസ്ഥ കണ്ടിട്ട്... എന്നിട്ടും നിന്നെ എന്റെ മോന്റെ കൂടെ നിർത്താന ഞാൻ ആഗ്രഹിച്ചത്.. അവനെ നന്നാക്കണം എന്നാ ഒറ്റ ഉദ്ദേശം കൊണ്ട്.. അപ്പോഴും എന്റെ മോൾടെ വേദന ഞാൻ നോക്കിയില്ല അവിടെ അവന്റെ കൂടെ ഒറ്റക്ക് ആയിട്ട വന്നത് ചിലപ്പോ ഒരഛന്റെ സ്വാർത്ഥതയാകാം... പക്ഷെ ഇപ്പൊ ഞാൻ സന്തോഷിക്കുന്നു... "അയാൾ സ്പെക്സ് എടുത്തു മാറ്റി കണ്ണൊന്നു തുടച്ചു... "ഞാനല്ലേ അച്ഛാ നന്ദി പറയേണ്ടത്... ഒരുനിമിഷം അച്ഛന് എന്നേ റിഷിയേട്ടനുമായി അകറ്റിയിരുന്നേൽ എനിക്ക് എന്റെ ഋഷിയെട്ടന്റെ സ്നേഹം അനുഭവിക്കാൻ കഴിയുമായിരുന്നോ...

എന്റെ അച്ഛനേം അമ്മയേയും അനിയനെയും കിട്ടുമായിരുന്നോ... ദൈവം എത്രയൊക്കെ ഒരാളെ പരീക്ഷിച്ചാലും അതിനർത്ഥം അവർക്ക് സന്തോഷം കൊണ്ടു മൂടാനുള്ള ഒരു ചെറിയ പരീക്ഷ അത്ര മാത്രം ആണ്... അത്പോലെ ഇപ്പൊ ആ പഴേ കൃഷ്ണ അല്ല ഞാൻ... അവള് പോയി... എങ്ങോട്ടോ ഓടി മറഞ്ഞു..."വിദൂരത്തേക്ക് നോക്കി കിച്ചു പറയുന്നത് കേട്ട് അയാൾ അവള്ടെ തലയിൽ ഒന്ന് തലോടി.. അവള് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അച്ഛന്റെ കപ്പും കൊണ്ട് ഉള്ളിലേക്കു കയറി... ************* "ഋഷി നീ ഓഫീസിൽ നിന്നു one മന്ത് ലീവിൽ ആണെന്ന് എംപ്ലോയീസിനോട് പറഞ്ഞോ" ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആണ് അച്ഛന് ഋഷിനോട്‌ ചോദിച്ചത്.. അത് കേട്ട് കിച്ചുവും അച്ചുവും ദ്രുവും അവനെ നോക്കി...

"ആഹ് അച്ഛാ ലീവ് എടുത്തിട്ടുണ്ട്" "ഋഷിയെട്ടാ എന്തിനാ ലീവ് എടുത്തെ.. എന്നോട് പറഞ്ഞില്ലല്ലോ "കിച്ചു ഋഷിയുടെ ചെവിട്ടിൽ പറഞ്ഞു "അളിയാ... എന്താ കാര്യം.. ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ "ദ്രുവ് ഋഷിക്ക് നേരെ പറഞ്ഞു.. "ഞങ്ങള്ക്ക് വേണ്ട പ്രൊജക്റ്റ്‌ ഇപ്പോൾ കിട്ടി കഴിഞ്ഞില്ലേ... അതിനു നിങ്ങള് ഒക്കെ കൊറേ ഹാർഡ് വർക്ക്‌ ചെയ്യുകയും ചെയ്തു... എനി വരുന്ന പ്രൊജക്റ്റ്‌ ഞാൻ റൈഹാനോട്‌ നോക്കാൻ പറഞ്ഞിട്ടുണ്ട്... അതുകൊണ്ട് എനി അജുവിന്റെ മാര്യേജ് കഴിയുന്നത് we ക്യാൻ സ്പെന്റ്‌ ടൈം വിത്ത്‌ ഫാമിലി..ഞാൻ മാത്രമല്ല നിങ്ങൾക്കും one മന്ത് ലീവ് ആണ് "ഋഷി ദ്രുവിനെ നോക്കി കണ്ണുറുക്കി പറഞ്ഞപ്പോൾ ദ്രുവ് പൊന്നളിയാ എന്ന ഭാവത്തിൽ അവനെ നോക്കി...

"അച്ഛാ അച്ഛനും കുറച്ചു വീട്ടിലിരിക്ക് എത്രയാന്ന് വെച്ചാ ഇങ്ങനെ കമ്പനിയും നോക്കി നില്ക്കാ നമ്മക്കും വേണ്ടേ എൻജോയ് ചെയ്യാൻ "കിച്ചു ആയിരുന്നു... "അത് മോളേ " "കിച്ചു ന്റെ അച്ഛനും നിന്റെ അച്ഛനും എന്തിനു അജ്ജുന്റെ അച്ഛന് വരെ ഞാൻ ലീവിന് കൊടുത്തിട്ടുണ്ട് "ഋഷി ദേവനെ പറയാൻ സമ്മതിപ്പിക്കാതെ പറഞ്ഞു... ദേവൻ ഋഷിയെ പുരികം പൊക്കി ഉഴിഞ്ഞു നോക്കി... അവന് നന്നായി ഒന്ന് ഇളിച്ചു... "നിങ്ങള് ചെക്കനെ നോക്കി പേടിപ്പിക്കൊന്നും വേണ്ടാ ഞാനാ പറഞ്ഞെ കുറച്ചു കമ്പനിയിൽ നിന്നു ലീവ് ആകാൻ.. കൊറേ ആയി പറയുന്നു ഒന്ന് ഗുരുവായൂർ അമ്പലത്തിൽ ഒക്കെ പോകാൻ... ഏതായാലും അജ്ജുന്റെ കല്യാണം ഉറപ്പിച്ചത് കൊണ്ടു ധർമേട്ടനെ കൊണ്ട് അജ്ജുന്റെ അമ്മ പോകുന്നുണ്ട് എന്തായാലും എനിക്കും പോണം "ശ്രീദേവി പറയുന്നത് കേട്ട് ദേവൻ ഋഷിയെ നോക്കി..

ഋഷി അച്ഛനെ നോക്കി പാവോ അമ്മ എന്ന് ആക്ഷൻ ഇട്ടപ്പോൾ അച്ഛന് ഒന്ന് മൂളി കൊണ്ട് ടേബിളിൽ കൊണ്ടു വെച്ച ഇടിയപ്പം പത്രത്തിൽ ഇട്ടു... "അല്ലാ പ്രവി എവിടെ..."അമ്മ ആയിരുന്നു "ഞാൻ എണീറ്റപ്പോൾ നല്ല ഉറക്കായിരുന്നു... വിളിച്ചിട്ടൊന്നും എണീറ്റില്ല... ഇന്നലെ എപ്പോഴാ വന്നു കിടന്നേ അറിയില്ല പിന്ന ഉറങ്ങിക്കോട്ടെ വിചാരിച്ചു "അച്ചു പറഞ്ഞു.. "അല്ല ദ്രുവ് അവള്ടെ പ്രൊജക്റ്റ്‌ എന്തായി "കിച്ചു "അത് കഴിഞ്ഞു കിച്ചു... ഇന്നലെ തന്നെ "അവന് ഭക്ഷണത്തിൽ നോക്കി മറുപടി പറഞ്ഞു... വീണ്ടും എല്ലാരും കഴിക്കാൻ ഇരുന്നപ്പോൾ ആണ് പടിയിറങ്ങി പ്രവി വന്നത്... അവള് വേഗം അച്ചുവിന്റെ അടുത്ത് ചെയറിൽ വന്നിരുന്നു... "ഗുഡ് മോർണിംഗ് "ഉറക്കപിച്ചോടെ അവള് പറഞ്ഞു... "ഹ്മ്മ് ഇതത്ര നല്ലതല്ലാട്ടൊ പ്രവി....വെല്ല്യ പെണ്ണായി എനി രാവിലെ ഒക്കെ എണീക്കണം " "എന്റെ വല്യമ്മേ ഞാൻ അത്ര വലുതൊന്നും ആയില്ല ദേ നോക്കിയേ "അവള് എണീറ്റു നിന്നു...

"ദേ ഇവരെക്കൾ ഒക്കെ ചെറുതാ ഞാൻ കണ്ടില്ലേ " "ഈ പെണ്ണ് "അവള് ഇളിച്ചു കൊണ്ട് പറയുന്നത് കേട്ട് എല്ലാവരും തലയിൽ കയ്യ് വെച്ച്..അവള് വീണ്ടും ചെയറിൽ ഇരുന്നു ഇടിയപ്പം പ്ലേറ്റിൽ ഇട്ടു... "നാളെ കെട്ടുന്നോന്റെ വീട്ടിൽ നിൽക്കേണ്ടതാ.. നിന്റെ ഈ വായാടിത്തം ഒക്കെ മാറ്റി..പെണ്ണിന്റെ അച്ചടക്കം ഒക്കെ പഠിക്കണം കേട്ടോ "ശ്രീ ദേവി പറഞ്ഞത് കേട്ടതും അവള് ഒന്ന് ഞെട്ടി... കറി പ്ലേറ്റിലേക്ക് ഒഴിക്കുമ്പോൾ മെല്ലെ കണ്ണു ഉയർത്തി ദ്രുവിനെ നോക്കി... അവന് പ്ലേറ്റിൽ നോക്കി ഇളിക്ക.. പട്ടി...നിന്റെ ഇളി ഞാൻ മാറ്റിയത് തരുന്നുണ്ട്... അവള് പിറുപിറുത്തു "പ്രവി നിനക്ക് മുങ്ങി കളിക്കാൻ ആണൊ വീണ്ടും കറി ഒഴിചോണ്ട് ഇരിക്കുന്നെ... നീ അത് ഇങ് തന്നെ "കിച്ചു പറയുന്നത് കേട്ട് അവള് പ്ലേറ്റിലെക്ക് നോക്കി...

"ഓ ട്ടേറർ... രാവിലെ തന്നെ പണി പാളുവാണല്ലോ " അവള് എല്ലാരേം നോക്കി ഇളിച്ചു കൊണ്ട് ദ്രുവിനെ നോക്കി കണ്ണുരുട്ടി... അവന് കണ്ണുകൊണ്ടു എന്തോ കാണിച്ചു.. അവള് എന്തെന്ന ഭാവത്തിൽ നിന്നു വീണ്ടും അവൻ പതിയെ കവിളിൽ തൊട്ടു കാണിച്ചപ്പോൾ പ്രവി ഓർത്തു വീണ്ടും തന്റെ കവിൾ chuvanno എന്ന് ഓർത്തു അവള് ഞെട്ടി കൊണ്ട് കറി ആയാ കയ്യ് വെച്ച് കവിളിൽ തൊട്ടു അത് കണ്ടതും അവന് അത് കണ്ടു പുച്ഛിച്ചു.... അപ്പോഴാണ് അവൾക് അമളി മനസ്സിലായത്... "കിച്ചേച്ചി "അവള് അലറി കൊണ്ട് വിളിച്ചത് കേട്ട് എല്ലാരും ഞെട്ടി നോക്കി... "എന്താ എന്താ കിച്ചു "കിച്ചു അവളെ നോക്കി പറഞ്ഞു... "കിച്ചേച്ചി ഇയാൾ എന്നേ കളിയാക്കുന്നു "അവള് ദ്രുവിനെ നോക്കി പറഞ്ഞു....

"ഞാനോ... ഞാൻ നിന്റെ നിന്റെ മുഖം കണ്ടിട്ട് നോക്കിയതല്ലേ ദേ നോക്കി കിച്ചു അവള്ടെ മുഖം കറിയിൽ മുക്കിയിട്ട് "ദ്രുവ് അവളെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. "ശെരിയാണല്ലോ "അച്ചു അവള്ടെ മുഖത്ത് തടവി കൊണ്ട് പറഞ്ഞു.. "എന്റെ പ്രവി നീ ആക്രാന്തം കാണിക്കല്ല നിന്റെ ഫുഡ്‌ ആരും കൊണ്ട് പോകില്ല" ഋഷി പറയുന്നത് കേട്ട് അവിടെ ചിരി പൊട്ടി... പ്രവി കലിപ്പിൽ ചാടി എണീറ്റു പ്ലേറ്റും കൊണ്ട് കിച്ചണിലേക്ക് നടന്നു... "ഞാനെ ഇവിടുന്ന് കഴിച്ചോളാം "അടുക്കളയിൽ പോകുമ്പോൾ അവള് വിളിച്ചു പറയുന്നത് കേട്ടു എല്ലാർക്കും വീണ്ടും ചിരി പൊട്ടി...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story