കൃഷ്ണ: ഭാഗം 67

krishna

എഴുത്തുകാരി: Crazy Girl

"കിച്ചു ഞാൻ ഇന്നേതായാലും വീട്ടിൽ പോകുവാ അച്ഛന് ഒറ്റക്കാ എനി ലീവ് ഒക്കെ അല്ലെ കുറച്ചു ദിവസം അച്ഛന്റെ കൂടെ നിക്കണം " "അപ്പൊ കറങ്ങാൻ പോകുന്നില്ലേ... അച്ചു ചേച്ചി ഇല്ലാതെ എങ്ങനെ ഗുരുവായൂർക്ക് പോകാ "പ്രവി "അല്ലേടി... എനിക്ക് പോണം അച്ഛനെ രാവിലെ വിളിച്ചപ്പോൾ അച്ഛന് പറഞ്ഞു എന്റെ കൂടെ നിന്നിട്ട് കൊറേ ആയില്ലേ എന്നൊക്കെ... എന്തോ പാവം ആണ് അച്ഛന് എനിക്ക് നിക്കണം "അച്ചു അവരെ നോക്കി പറഞ്ഞു "അപ്പൊ ഗുരുവായൂർക്ക് "ചുണ്ട് പിളർത്തി പ്രവി ചോദിച്ചു "അത് പോകുമ്പോൾ അല്ലെ അപ്പോൾ അവള് ഇവിടെ വന്നോട്ടെ... അച്ചു നീ അച്ഛന്റെ കൂടെ കുറച്ചു ദിവസം നിൽക്ക് " കിച്ചു അച്ചുവിനോട് പറഞ്ഞു അച്ചു ഒന്ന് ചിരിച്ചു കൊണ്ട് സംസാരത്തിൽ മുഴുകി....

അപ്പോഴാണ് മുറിയിലേക്ക് ഋഷി വന്നത്... അവന്റെ മുഖത്തെ വെപ്രാളവും പരവേശവും കണ്ടു കിച്ചു ബെഡിൽ നിന്നു എണീറ്റു... അപ്പോഴും അച്ചുവിന്റെ മടിയിൽ ഇരുന്നു പ്രവി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു അച്ചു അവൽ പറയുന്നത് കേട്ട് ചിരിക്കുകയും തലയാട്ടുകയും ഇടക്ക് കളിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു... "എന്താ ഋഷിയെട്ടാ എന്ത് പറ്റി ആകെ മൊത്തം ഒരു വല്ലായ്മ "ഋഷിയുടെ അടുത്ത് ചെന്നു കിച്ചു ചോദിച്ചു... ഋഷി ബെഡിൽ ഇരിക്കുന്ന പ്രവിയെയും അച്ചുവിനേം നോക്കിയതിനു ശേഷം കിച്ചുവിന്റെ കയ്യില് പിടിച്ചു പുറത്തേക്ക് നടക്കാൻ ഒരുങ്ങി... "ഹ്മ്മ് കൊച്ചു ഗള്ളൻ ഒരു മിനിറ്റ് വരെ കിച്ചേച്ചി ഇല്ലാതെ പറ്റില്ലല്ലേ...."പ്രവി കളിയാക്കി പറയുന്നത് കേട്ടു അച്ചുവും കളിയാക്കി ചിരിച്ചു..

ഋഷി വിളറിയ ചിരി വരുത്തി കിച്ചുവിനേം കൊണ്ട് പുറത്തേക്ക് നടന്നു... എന്നാൽ കിച്ചു അവനെ തന്നെ നോക്കുവായിരുന്നു... റിഷിയേട്ടന് തന്നോട് എന്തോ പറയാൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി... അവർ ചെന്നെത്തിയത് ബാൽക്കണിയിൽ ആയിരുന്നു... "എന്താ ഋഷിയെട്ടാ എന്താ പറ്റിയെ"ഋഷിയെ നോക്കി അവള് ചോദിച്ചു... "അജു വിളിച്ചിരുന്നു "ഋഷി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... "അതിനെന്താ "കിച്ചു ഒന്നും മനസ്സിലാവാതെ അവനെ നോക്കി ചോദിച്ചു... "അത് പിന്നെ.. അച്ചു... അച്ചുവിന്റെ അച്ഛന് ചെറിയ ഒരു അറ്റാക്ക്.. പെട്ടെന്ന് അവളേം കൊണ്ട് സിറ്റി ഹോസ്പിറ്റലിൽ പോകണം നീ ഒന്ന് അവളോട് ഒരുങ്ങാൻ പറയ്യ് "ഒറ്റശ്വാസത്തിൽ ഋഷി പറയുന്നത് കേട്ട് കിച്ചു വാ പൊത്തി...

അവള്ടെ കണ്ണു എന്തിനോ നിറഞ്ഞു.... "ഋഷിയെട്ടാ അവള്ടെ.. അച്ഛന്... എങ്ങനാ... "കിച്ചുവിന്റെ വാക്കുകൾ മുറിഞ്ഞു.. "അറിയില്ലാ... നീ ടെൻഷൻ ആകാതെ... ഞാനും ദ്രുവും അച്ഛനും മാത്രമേ അറിഞ്ഞിട്ടുള്ളു... ഇപ്പൊ നീയും നീ പെട്ടെന്ന് അച്ചുവിനോട് ഒരുങ്ങാൻ പറ... ഈ കാര്യം പറയണ്ടാ എങ്ങനാ അവള് react ചെയ്യാ എന്ന് പറയാൻ പറ്റില്ലാ "ഋഷി ഗൗരവത്തിൽ പറഞ്ഞു "ഞാൻ...ഞാൻ എങ്ങനാ അവളോട് "കിച്ചു ആകെ കുഴഞ്ഞു നിന്നപ്പോൾ കണ്ടു താഴെ നിന്നു കാൾ ചെയ്യുന്ന ദ്രുവിനെ അവനും ടെൻഷനിൽ ആണെന്ന് കണ്ടപ്പോൾ കിച്ചുവിന് വല്ലാതായി... അത് കണ്ട ഋഷി അവളെ ചേർത്ത് പിടിച്ചു... "പേടിക്കണ്ടാ ഒന്നും സംഭവിക്കില്ല നീ വാ എനിയും ലേറ്റ് ആകാൻ പാടില്ലാ " ഋഷി അവളേം ചേർത്ത് പിടിച്ചു കൊണ്ടു നടന്നു മുറിക്കു പുറത്ത് എത്തിയപ്പോൾ അവന് അവളെ വിട്ടു... ശേഷം അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു...

"ചെല്ല്... പെട്ടന്ന് ഒരുങ്‌ ഞങ്ങൾ താഴെ ഉണ്ടാകും... "ഋഷി അവളോടായി പറഞ്ഞു കൊണ്ട് നടന്നു കിച്ചു അവിടെ നിന്നു ഋഷി പോകുന്നതും നോക്കി... അവന് പടിയിറങ്ങിയതും കിച്ചു കണ്ണുകൾ അമർത്തി തുടച്ചു... മുറിയിലേക്ക് കയറി... "ആ വന്നല്ലോ പെണ്ണ്... എന്താടി മുഖമൊക്കെ ചുമന്നിട്ടുണ്ടല്ലോ "അച്ചു കളിയാക്കി... "ഹഹ.. സോമേതിങ് ഫിഷി "പ്രവിയും കൂടി... "അച്ചു പ്രവി ഞങ്ങള്ക്ക് ഒരിടം വരെ പോകാൻ ഉണ്ട് പെട്ടെന്ന് മാറ്റ്"കിച്ചു അവർ പറഞ്ഞതൊന്നും ഗൗനിക്കാതെ അവരോടായി പറഞ്ഞു... കിച്ചുവിന്റെ ഗൗരവം പിടിച്ച മുഖം കണ്ടു പ്രവിയും അച്ചുവും പരസ്പരം നോക്കി.... "എന്ത് പറ്റിയെടി... എങ്ങോട്ടാ പോകണ്ടേ "അച്ചു ബെഡിൽ നിന്നിറങ്ങി കൊണ്ട് ചോതിച്ചു... "അതൊക്കെ പറയാം നീ പെട്ടെന്ന് ഇറങ്‌...

പ്രവി പെട്ടെന്ന് വീട്ടിൽ പോയിട്ട് മാറ്റിയിട്ട് വാ... " കിച്ചു പ്രവിയോട് പറഞ്ഞു അവള് തലയാട്ടിക്കൊണ്ടു വീട്ടിലേക്കോടി... കിച്ചു അച്ചുവിനെ ഒന്ന് നോക്കി ഡ്രെസ്സും എടുത്തു ബാത്റൂമിലേക്ക് നടന്നു... "നീ എന്താ നോക്കി നിക്കണേ... ഒന്ന് മാറ്റെഡി "കിച്ചു പുഞ്ചിരി വരുത്തി പറഞ്ഞതും അവള് എന്തോ മനസ്സിലായ പോലെ തലയാട്ടിക്കൊണ്ടു റൂമിൽ നിന്നിറങ്ങി... ************* പ്രവി വീട്ടിലേക്ക് പോകാൻ ഋഷിയുടെ വീട്ടിൽ നിന്നു ഇറങ്ങിയപ്പോൾ ആണ് പുറത്തു മൊബൈലിൽ കാൾ വെച്ചു എങ്ങോട്ടോ നോക്കി നിൽക്കുന്ന ദ്രുവിനെ കണ്ടത്... "ഒരു പണി കൊടുത്താലോ... "അവള് ഓർത്തു... ശേഷം പതിയെ പതിയെ നടന്നു അവന്റെ പുറകിൽ ശബ്ദമില്ലാതെ നിന്നു... ദ്രുവ് തിരിയാൻ നിന്നതും അവള് ഒച്ചയെടുത്തു അവന്റെ മേലേക്ക് ചാടി... ദ്രുവ് ഒന്ന് ഞെട്ടിക്കൊണ്ടു പുറകിലേക്ക് വെച്ച്... അവന്റെ പേടിച്ചരണ്ട മുഖം കണ്ടു പ്രവിയുടെ ചിരി പൊട്ടി...

"അയ്യോ പിടിച്ചേ... ഹഹഹ.. അയ്യയ്യോ "അവള് വയറിൽ കയ്യ് വെച്ച് ചിരിച്ചതും അവന്റെ കരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞു... പ്രവി ഒന്ന് വേച്ചു പോയി.. അവളുടെ കണ്ണുകൾ വേദന കൊണ്ട് നിറഞ്ഞു... അവള് കവിളിൽ കയ്യ് വെച്ചു അവനെ നോക്കി... "ഞാൻ.. തമാശക്ക് "അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടു അവള് ഭയത്തോടെ അവനെ നോക്കി പറയാൻ നിന്നതും.. "നിന്റെ ഒരു തമാശ... എല്ലായിപ്പോഴും ഈ തമാശയും കൊണ്ടു നടന്ന മതി സാഹചര്യത്തിന് അനുസരിച്ചെങ്കിലും matured ആയി നിൽക്കേടി... എനി മേലാൽ ഇമ്മാതിരി തമാശയും കൊണ്ട് മുന്നിൽ വന്നാ പിന്നെ ഇത് പോലെ ആയിരിക്കില്ല എന്റെ പ്രതികരണം"ദ്രുവ് കലിപ്പിൽ പറഞ്ഞു പോയതും പ്രവി തരിച്ചു നിന്നു...

അവളുടെ കണ്ണിൽ നിന്നു ഒരിറ്റു കണ്ണുനീർ തുളുമ്പി വന്നു.. അവള് അമർത്തി തുടച്ചു കൊണ്ടു വീട്ടിലേക്ക് ഓടി... ************** "ഞങ്ങള്ക്ക് വരുമ്പോ പാനി പൂരി കഴിക്കണം നല്ല ടേസ്റ്റ് ആണ് ഞാൻ ക്ലാസ്സ്‌ വിട്ട് വരുമ്പോ അധികവും കഴിക്കാറുണ്ട് "പ്രവി "ആണോ... ഞാൻ ഒരുവട്ടം കഴിച്ചായിരുന്നു... പക്ഷെ ടേസ്റ്റ് ഒക്കെ മറന്നു പോയി... ഏതായാലും ഇന്ന് കഴിക്കാം "അച്ചു കാറിൽ നിന്നു സംസാരിക്കുകയായിരുന്നു അച്ചുവും പ്രവിയും... ദ്രുവ് കാറോടിക്കുന്നുണ്ട്.. ഋഷി മുന്നിലും ഋഷിയുടെ നേരെ ബാക്ക് സീറ്റിലായ കിച്ചുവും പുറത്തേക്ക് നോക്കിയിരുന്നു...അവള്ടെ മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു... ഓരോ നിമിഷവും അവള് നാമം ജപിച്ചു കൊണ്ടിരുന്നു....

"ഈശ്വര ഒന്നും പറ്റരുതെ... എന്റെ അച്ചുവിന് ആകെയുള്ള സന്തോഷം അവള്ടെ അച്ഛന് ആണ്... ആ മനുഷ്യന് എന്തേലും പറ്റിയാൽ... ഈശ്വരാ ആലോചിക്കാൻ കൂടി വയ്യ " "അല്ല കിച്ചു ഞങ്ങൾ എങ്ങോട്ടാ പോകുന്നെ " പെട്ടെന്ന് ചിന്തകളിൽ നിന്നു ഞെട്ടി കിച്ചു അച്ചിവിലേക്ക് നോക്കി.. എന്തെന്ന് ചോദിച്ചു... "അല്ലാ നീയേത് ലോകത്താ.. ഞങ്ങൾ എങ്ങോട്ടാ പോകുന്നെ "അച്ചു "ഇപ്പൊ എത്തും "അത്രമാത്രം പറഞ്ഞു അവള് വീണ്ടും പുറത്തേക്ക് കന്നിട്ടിരുന്നു... പ്രവിക്കും അച്ചുവിനും ഒന്നും മനസ്സിലായില്ലെങ്കിലും അവർക്ക് എന്തോ പന്തികേട് തോന്നി... പിന്നീട് ഒന്നും മിണ്ടാതെ കാറിൽ ഇരുന്നു ഇടക്കിടക്ക് അച്ചു മൊബൈൽ തുറന്ന് നോക്കി ഇന്ന് രാവിലെ അജുവിന്‌ അയച്ച മെസ്സേജിന് ഇത് വരെ റിപ്ലൈ ഇല്ലാത്തത് കണ്ടു അവള് വീണ്ടും നിരാശയോടെ മൊബൈൽ ഓഫ്‌ ചെയ്തു കാറിൽ ചാരിയിരുന്നു *************

"എന്താ കിച്ചേച്ചി ഞങ്ങൾ ഇവിടെ"സിറ്റി ഹോസ്പിറ്റലിൽ എത്തി കാറിൽ നിന്നു ഇറങ്ങുമ്പോൾ പ്രവി ചോദിച്ചു... "നീ വാ "ഋഷി പ്രവിയുടെ കയ്യില് പിടിച്ചു "ഞാൻ കാർ പാർക്ക്‌ ചെയ്തിട്ട് വരാം "ദ്രുവ് കാറിൽ നിന്നു തന്നെ പറഞ്ഞു.. കിച്ചു അച്ചുവിന്റെ കൈകളിൽ പിടിച്ചു... എന്തിനോ അവള്ടെ മനസ്സ് പിടച്ചു.. വീണ്ടും മൊബൈൽ എടുത്തു അജുവിന്റെ മെസ്സേജ് വന്നോ എന്ന് നോക്കി...ഇല്ലാ എന്ന് കണ്ടതും അവള് കിച്ചുവിന്റെ മുഖത്തേക്ക് നോക്കി... "പറ കിച്ചു നമ്മള് എന്തിനാ ഇവിടെ വന്നത് "അത് പറയുമ്പോൾ അച്ചുവിന്റെ വാക്കുകൾ പതറിയിരുന്നു.. ഋഷി പ്രവിയെയും കൊണ്ട് മുന്നിൽ നടന്നു... കിച്ചു അവൾ പറഞ്ഞത് ഗൗനിക്കാതെ മുന്നോട്ടേക്ക് നടന്നു...

"നിക്ക് കിച്ചു പറ.. എന്താണ് ഇവിടെ....അജു അവന് എവിടെ... പറ കിച്ചു "കിച്ചുവിനെ കുലുക്കി അച്ചു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... കിച്ചു കൈനീട്ടി ദൂരേക്ക് ചൂണ്ടി....അച്ചു ഒരു വിറയലോടെ അങ്ങോട്ടേക്ക് നോക്കിയതും കണ്ടു ഋഷിയും പ്രവിയും അജുവിനോട് സംസാരിക്കുന്നത്... അച്ചു അങ്ങോട്ടേക്ക് നടന്നു... അവള് കാണുകയായിരുന്നു ICU വിനു പുറത്ത് തന്നെയും കാത്ത് നിൽക്കുന്ന അജുവിനെ.... അച്ചു അജുവിന്റെ അടുത്ത് എത്തിയതും അജു എന്തോ പറയാൻ നിന്നു എന്നാൽ അതൊന്നും നോക്കാതെ അവള് ICU വിന്റെ ഉള്ളിലേക്ക് കണ്ണുകൾ പായിച്ചു... മുഖത്തെ വെച്ചിരിക്കുന്ന oxygen മാസ്കും ശരീരത്തിൽ ഒട്ടിച്ചുവെച്ചേക്കുന്ന വയറിൽ തളർച്ചയുടെ കിടക്കുന്ന തന്റെ അച്ഛനെ കണ്ടതും അവള് തളർന്നു....

വേച്ചു കൊണ്ട് വീഴാൻ പോയതും ആരോ തന്നെ താങ്ങി പിടിച്ചിരിക്കുന്നു.. തളർച്ചയുടെ അടഞ്ഞു പോയ കണ്ണുകൾ തുറന്നു ഉയർത്തി നോക്കി.... അവള് ഒരു തേങ്ങലോടെ അജുവിന്റെ നെഞ്ചിലേക്ക് വീണു... അവന് അവളെ താങ്ങി പിടിച്ചു... പെട്ടെന്ന് ബോധത്തിൽ വന്നവൾ അവനിൽ നിന്നു കുതറി മാറി... അജുവിന്റെ കോളറിൽ പിടിച്ചു.. "എന്റെ അച്ഛന് എന്താ പറ്റിയെ... പറ അജു എന്താ എന്റെ അച്ഛന് എന്തിനാ അച്ഛന് അവിടെ കിടക്കുന്നെ..."അവള് അവനെ കുലുക്കി ചോദിക്കുമ്പോളും അവളുടെ കണ്ണുനീർ പൊട്ടിയൊഴുകിയിരുന്നു... "കിച്ചു ഞാൻ പറഞ്ഞതല്ലേ എന്റെ അച്ഛന് എന്നേ വിളിച്ചിരുന്നു കൂടെ നിക്കണം എന്നൊക്കെ പറഞ്ഞിരുന്നു എന്ന്....

എന്നിട്ട് അച്ഛനെന്താ അവിടെ പോയി കിടക്കണേ... ഇങ്ങോട്ട് വരാൻ പറ...വീട്ടിൽ പോകാന്നു പറ കിച്ചു "അജുവിൽ നിന്നു കുതറി മാറി കിച്ചുവിന്റെ തോളിൽ പിടിച്ചു പൊട്ടിക്കരയുമ്പോളും കിച്ചുവിന് അത് നോക്കി നിൽക്കാനേ പറ്റിയുള്ളൂ അച്ചുവിനെ പോലെ അവളും മനസ്സിൽ പൊട്ടി കരയുന്നുണ്ടായിരുന്നു... "ഋഷിയെട്ടാ...ഏട്ടൻ പറഞ്ഞതല്ലേ സ്വന്തം ഏട്ടനെ പോലെ കാണാൻ..അല്ലാ സ്വന്തം ഏട്ടൻ ആണെന്ന്... ഏട്ടാ എന്റെ അച്ഛന് എന്താ പറ്റിയെ... എനി എനിക്കെന്റെ അച്ഛനെ കാണാൻ കഴിയില്ലേ "ഋഷി അവളെ തന്നെ നോക്കി നിന്നു ഒരു കൈകൊണ്ട് അവളെ സ്വന്തം അനിയത്തിയെ പോലെ താങ്ങി പിടിച്ചു എന്നാൽ അവരിൽ നിന്നു കുതറി മാറി "പ്രവി ചോദിക്ക് മോളേ ഇവരെന്താ മിണ്ടാതെ...

ചോതിക്കേടി.. ആരും എന്താ മിണ്ടാത്തത് എന്ന് " പ്രവി നിസ്സഹായാവസ്ഥയിൽ അവളെ നോക്കി നിന്നു... അജുവിലെക്കും റിഷിയിലേക്കും നോക്കി... ഒരു സഹായത്തിനായി... പതിയെ കരഞ്ഞു തളർന്നവൾ പ്രവിയുടെ അടുത്തായി ഊർന്നു വീണു.... ************ "എന്താ ഋഷിയെട്ടാ ഡോക്ടർ പറഞ്ഞത് "ഋഷിയുട തോളിൽ ചാരി കിടന്നു കൊണ്ട് അച്ചു ചോദിച്ചു "പറയാൻ ആയില്ലാ... " "ശെരിക്കും എന്താ പറ്റിയത് " "സാദനം വാങ്ങാൻ കടയിൽ പോയാതായിരുന്നു...തിരികെ വരുമ്പോൾ കുഴഞ്ഞു വീണതാണു പോലും...അവിടെയുള്ള ആരോ ഹോസ്പിറ്റലിൽ കൊണ്ട് വന്നതാ.."ഋഷി എങ്ങോട്ടോ നോക്കി പറഞ്ഞു "ഹ്മ്മ്മ്മ്...ഞാൻ ഒന്ന് അച്ചുവിനെ നോക്കിയിട്ട് വരാം.... "കിച്ചു ചെയറിൽ നിന്നു എണീറ്റു... അടുത്തുള്ള മുറിയിലേക്ക് നടന്നു... എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു...

പെട്ടെന്നാണ് തന്റെ മുന്നിൽ കൂടെ ഒരാളെ കിടത്തിയിട്ട് നഴ്സുമാർ പോകുന്നത് കണ്ടത് അവർ പോകാനായി കുറച്ചു നീങ്ങി... "റാം "ദൂരെ നിന്നു നടന്നു പോകുന്ന റാമിനെ കണ്ടു കിച്ചുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു കൂടെ ഒരു വയസ്സായ സ്ത്രീയും.. അവരുടെ കൂടെ ഒരു പെൺകുട്ടിയും... ഒരു മിന്നൽ പോലെ അവളെ കണ്ടുള്ളു... കിച്ചു കണ്ണുകൾ തുടച്ചു കൊണ്ടു വീണ്ടും അങ്ങോട്ടേക്ക് നോക്കിയതും അവിടം ശൂന്യമായിരുന്നു.... അവള് നെടുവീർപ്പിട്ടു അച്ചുവിന്റെ അടുത്തേക്ക് ചെന്നു... "എന്നേ വിട് അജു എനിക്ക് അച്ഛനെ കാണണം പ്ലീസ് അജു... ഞാൻ ഒന്ന് പോകോട്ടെ .. എനിക്ക് എനിക്ക് കാണണം അജു "അജുവിന്റെ കയ്യില് കിടന്നു പിടക്കുന്ന അച്ചുവിനെ കണ്ടാണ് കിച്ചു മുറിയിലേക്ക് കയറിയത്... "മോളേ അച്ചു.. ഒന്നുമില്ലെടി... അച്ഛന് ഒന്നുമില്ലാ... "കിച്ചു അച്ചുവിന്റെ അടുത്ത് ചെന്നു അവളോടായി പറഞ്ഞതും അച്ചു കിച്ചുവിനെ നോക്കി...

"സത്യമാണോ "അവള് ഒന്ന് അടങ്ങി കൊണ്ട് ചോദിച്ചു... കിച്ചു അതെയെന്ന് തലയാട്ടി.... "എനി നിനക്ക് ഇവിടെ ഇരിക്കലോ "അജു അച്ചുവിനോടായി പറഞ്ഞ്‌... "വേണ്ട അജു നമ്മക്ക് അവിടെ icu വിനു പുറത്തിരിക്കാം പ്ലീസ്"അവള് കെഞ്ചിയത് കണ്ടു അജു സമ്മദമെന്ന തലയാട്ടി... "ദ്രുവേ നീ പ്രവിയെയും കൊണ്ട് വീട്ടിലേക്ക് പൊയ്ക്കോളൂ... ഹോസ്‌പിറ്റലിൽ ആൾകാർ കൂടിയാൽ ഇവിടുള്ളവർക്ക് ബുദ്ധിമുട്ടാകും "കിച്ചു ദ്രുവിനോട് പറഞ്ഞതും അവന് ശെരിയെന്നു പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു... പ്രവി അവന് പോകുന്നത് നോക്കി കിച്ചുവിലേക്ക് തിരിഞ്ഞു... കിച്ചു കണ്ണു കൊണ്ട് ചെല്ല് എന്ന് കാണിച്ചതും അവള് തല കുനിച്ചു അവനു പുറകെ നടന്നു.... ************** "മമ്മി വെറുതെ ഓരോന്ന് പറഞ്ഞു മനുഷ്യനെ മെനെക്കെടുത്തുവാ.. ഒരു കുഴപ്പവും ഇല്ലായിരുന്നു... എങ്ങനാ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയേ എന്നറിയാവോ "

"രജി... ഞാൻ നിന്റെ മമ്മിയാണ്... എനിക്ക് എന്തേലും സംഭവിച്ചാൽ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടത് മക്കളുടെ കടമ ആണ് " "മമ്മി പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ് അതിനു മമ്മിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ... വെറുതെ " "അതെ റാം ഞൻ എത്ര കഷ്ടപെട്ടിട്ട അവിടെ നിന്ന് ഇറങ്ങിയത് എന്നറിയുമോ.... ആ ഋഷിയും കൃഷ്ണയും വീട്ടിൽ ഇല്ലാത്തത് കൊണ്ടാ എനിക്ക് ഇവിടെ വരാൻ പറ്റിയത്.. അതുകൊണ്ട് ദയവ് ചെയ്തു എനി ഇങ്ങനെ വിളിക്കരുത് " രജി പറയുന്നത് കേട്ട് അവർ കളി തുള്ളി മുന്നിലേക്ക് നടന്നു... "ഋഷിയും കൃഷ്ണയും എവിടെ പോയതാ "റാം രാജിയോടായി ചോദിച്ചു... "ആർക്കറിയാം അവർ മാത്രമല്ല മറ്റേ മൂന്ന് ശിങ്കിടികളും ഉണ്ട്... ഇപ്പൊ അവർ ഹാപ്പി അല്ലെ....

അതോണ്ട് എവിടെയനെകിലും കറങ്ങാൻ പോയതായിരുന്നു....ഹ്മ്മ് കറങ്ങട്ടേ.. എല്ലാത്തിന്റേം അവസാന കറക്കം അല്ലെ കറങ്ങട്ടെ... ബ്ലഡി %@&#%##&" രജി ദേഷ്യം കൊണ്ടു വിറച്ചു റാമിനെ നോക്കി മുന്നിലേക്ക് നടന്നു അവന് പിറകിലും... ************* icu വിനു പുറത്തെ ചെയറിൽ ഋഷിയും കിച്ചുവും ഇരുന്നു... അതിനു ഓപ്പോസിറ്റ് സീറ്റിൽ അജുവും അച്ചുവും... നഴ്സുമാരും ഡോക്ടറും ഇടക്കെ ഇറങ്ങി കേറുന്നുണ്ടെലും അവർ ഒന്നും വെക്തമായി പറയുന്നില്ലായിരുന്നു അതുകൊണ്ട് തന്നെ അച്ചുവിന് കണ്ണുകളിൽ മുഴുവൻ ഭയമായിരുന്നു... ഇടക്കെ തന്നെ തനിച്ചാകുമോ അച്ഛാ എന്നവൾ പിറുപിറുത്തു കൊണ്ടിരുന്നു... കരഞ്ഞു കരഞ്ഞു എപ്പോഴോ അവള് തളർന്നു കൊണ്ടു അജുവിന്റെ തോളിൽ മയങ്ങി..

.അജു അവളെ ചേർത്ത് പിടിച്ചു ഒരു സങ്കടത്തിനും അവളെ വിട്ടു കൊടുക്കില്ലെന്ന് മട്ടിൽ... ************* വീട്ടിൽ എത്തുംവരെ മൗനം കൂട്ടുപിടിച്ചായിരുന്നു പ്രവിയും ദ്രുവും... അവർക്ക് സംസാരിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നു അവർ... അച്ചുവിന്റെ അവസ്ഥ അവരെയും വല്ലാതെ തളർത്തി.... പ്രവി ഓർത്തു ദ്രുവ് തന്നെ അടിച്ചത് ഇതുകൊണ്ടായിരിക്കുമെന്ന്... അതുകൊണ്ട് തന്നെ ഈ അവസ്ഥയിൽ അവള് അവനെ നോട്ടം കൊണ്ടു ബുദ്ധിമുട്ടിച്ചില്ലാ ഋഷിയുടെ വീട്ടിലേക്ക് കയറുമ്പോൾ രണ്ട് പേർക്കും ഒന്നും മനസ്സിലായില്ലാ... പുറത്ത് രണ്ട് മൂന്ന് കാറുകളും വീടിനു മുറ്റത്തെ ചെരുപ്പുകളും സംശയത്തോടെ നോക്കി കൊണ്ടാണ് അവർ വീട്ടിലേക്ക് കയറിയത്...

പ്രവി ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടു അച്ഛനും അമ്മയും കുട്ടുവും എല്ലാം ഉണ്ട് അവള് വേഗം അമ്മയുടെ പുറകിൽ ചെന്നു നിന്നു സോഫയിലേക്ക് കണ്ണു പായിച്ചു... സോഫയിൽ ഇരിക്കുന്ന ധര്മേന്ദ്രനും ഭാര്യയും കൂടെ അന്ന് കണ്ടാ ആ ചെറിയമ്മയും മോളും കൂടെ അവരുടെ ഭർത്താവും ഉണ്ട്.... ദ്രുവ് വേഗം അവർക്ക് കയ്യ് കൊടുത്തു കൊണ്ട് അവിടെ ഇരുന്നു.... "എന്താ എല്ലാരും കൂടെ അങ്കിൾ "ദ്രുവ് സംശയഭാവത്തിൽ ചോദിച്ചു... "അച്ചുവിന്റെ അച്ഛന് എങ്ങനാ ഉണ്ട് മോനെ "അജുവിന്റെ അമ്മ ആയിരുന്നു... "പറയാൻ ആയില്ല "ദ്രുവ് "ഹ്മ്മ്മ് "അവരൊന്ന് മൂളി "ഞങ്ങൾ വന്നത് വേറൊന്നുമല്ല ഈ കല്യാണം നടക്കില്ല എന്ന് പറയാനാ "ആ ചെറിയമ്മ പറയുന്നത് കേട്ടതും പ്രവിയും ദ്രുവും ഞെട്ടി എല്ലാരേയും നോക്കി... എന്നാൽ അവർ നേരത്തെ അറിഞ്ഞത് പോലെ ഉള്ള നിൽപായിരുന്നു... ദേവന്റെ തലകുനിഞ്ഞു... ധര്മേന്ദ്രനും ഒന്നും മിണ്ടാതെ നില്കുന്നത് കണ്ടു ദ്രുവ് ചോദിച്ചു... "എന്താ പറഞ്ഞെ "ദ്രുവ് ആയിരുന്നു "കല്യാണം നടക്കില്ല അത്രതന്നെ "വീണ്ടും ആ സ്ത്രീ ആയിരുന്നു .............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story