കൃഷ്ണ: ഭാഗം 71

krishna

എഴുത്തുകാരി: Crazy Girl

പ്രവി രാവിലെ തന്നെ എണീറ്റു ഡോർ തുറന്നു... നല്ല തണുത്ത കാറ്റ് വീശിയതും അവള് കൈകൾ വിടർത്തി കണ്ണുകൾ അടച്ചു... പതിയെ കൈകൾ മാറിൽ കെട്ടി.. കണ്ണുകൾ തുറന്നു... "ഹോ നമ്മുടെ പുലർച്ചയ്ക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ.. "അവള് ആകാശത്തേക്ക് അതിശയമായി നോക്കി... കാരണം മുപ്പത്തി ആദ്യമായിട്ടാണ് പുലർച്ചെ 6 മണി എന്നാ സമയം കാണുന്നത് തന്നെ... എവിടുന്നോ അവളിൽ ഒരു കുളിര്കാറ്റു വീശി... അവളിലെ രോമങ്ങൾ എഴുനേറ്റു നില്കുന്നത് പോലെ.. തോന്നി... ഇതേ സമയം ജനലിലൂടെ സൂര്യനുദിക്കുന്നത് നോക്കി നില്കുവായിരുന്നു ദ്രുവ് അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് അവള് ആയിരുന്നു... പക്ഷേ മനസ്സിൽ എന്തോ നോവ്... അറിയില്ലാ എന്തുകൊണ്ടാണെന്ന്... അവന് ഓർത്തു... ************

"ഹാപ്പി ബര്ത്ഡേ ടു യു ഹാപ്പി ബര്ത്ഡേ ടു യു... ഹാപ്പി ബര്ത്ഡേ dear പ്രവി... ഹാപ്പി ബര്ത്ഡേ ടു യു.. "ഹാളിൽ മുഴുവൻ കോറസ് പാടി വരുന്ന ഋഷിയും കിച്ചുവും അജുവും അച്ചുവും പിന്നാ അച്ഛനമ്മമാരെ കണ്ടു അവള് സോഫയിൽ നിന്നു ഞെട്ടി എണീറ്റു... അവള് മിഴിച്ചു നിന്നു... എല്ലാവരും വീണ്ടും ബര്ത്ഡേ സോങ് പാടി അവൾക് ചുറ്റും നിന്നു... "ഇന്നാണോ എന്റെ ബര്ത്ഡേ "അവള് കണ്ണുകൾ വിടർത്തി ചോദിച്ചു "അതേലോ ഇന്നാണ് ആ ദുരന്തം ഉണ്ടായത് "അജു ആയിരുന്നു.. "പൊ കുരുപ്പേ "അവള് അജുവിന്റെ കൈക്ക് അടിച്ചു കൊണ്ട് പറഞ്ഞു..., " ഔ എന്റെ ചേട്ടാ ഇതിനെ ഉണ്ടാകുന്ന സമയത്ത് നിങ്ങൾക് വല്ല സെക്കന്റ്‌ ഷോ ക്കും പോയിക്കൂടായിരുന്നോ "

അവന് കയ്യ് ഉഴിഞ്ഞു കൊണ്ട് പറയുന്നത് കേട്ട് എല്ലാവർക്കും ചിരി പൊട്ടി... "എന്റെ ബര്ത്ഡേ ആയിട്ട് നിങ്ങളെന്താ എനിക്കിട്ട് താങ്ങാൻ വന്നതാണോ... ഞാൻ ഇല്ലാ നിങ്ങള്ടെ കൂടെ പൊ ആട്ന്നു "അവള് ചുണ്ട് ചുളുക്കി ദേഷ്യത്തോടെ പടികൾ കയറി പോന്നത് എല്ലാരും ചിരിയോടെ നോക്കി... "പാവം എന്റെ കുട്ടി അതിനു ഇപ്പൊ എന്തൊക്കെയോ കൊഴപ്പം ഉണ്ടെന്ന് തോന്നുന്നു... ഇപ്പൊ എവിടേലും വെറുതെ ചിരികുവാ... കുട്ടുവിന്റെ കൂടെ അടിയൊക്കെ നിർത്തി അവന്റെ കൂടെ കളിക്കുവാ... എന്തിനു 10 മണി കഴിയാതെ കണ്ണു തുറക്കാത്തവൾ ഇന്ന് 6 മണിക്കേ എണീറ്റു കുളിച്ചു " പ്രവിയുടെ അമ്മ പറയുന്നത് കേട്ട് വീണ്ടും അവിടെ ചിരി ശബ്ദം ഉയർന്നു...

"ഹ്മ്മ്മ്... എല്ലാരും കണക്കാ... പാവം ഞാൻ.. ഇങ്ങനെ എല്ലാരുടേം കളിയാക്കൽ കേൾക്കാൻ എന്റെ ജീവിതം എനിയും ബാക്കി 😬... പക്ഷെ ദ്രുവ് വന്നില്ലല്ലോ... എന്തായിരിക്കും എനിക്ക് മറക്കാൻ പറ്റാത്ത ഒരു ദിവസമാണെന്ന് പറഞ്ഞത്... എനി ചിലപ്പോ ബര്ത്ഡേ പാർട്ടി ആയിരിക്കുമോ... ദേവിയെ ഒരു പാർട്ടി യും വേണ്ടാ... കടുവയുടെ വായീന്ന് i w എന്ന് മാത്രം മതി... പിന്നെ ഞാൻ ഒരിക്കലും പൂജാരിക്ക് കൊടുക്കാൻ വെച്ച പണം മോഷ്ടിക്കില്ല.. നീയാണ് സത്യം... ശ്ശെ എന്നാലും എന്തായിരിക്കും... ഇന്നലെ അതോർത്തു ഒരുപോള കണ്ണടിച്ചില്ലാ... പോരാത്തതിന് രാവിലെ എണീറ്റത് തന്നേ ഇതോർത്തിട്ടാണ്... "

പ്രവി ബെഡിൽ ഇരുന്ന് ഓരോന്ന് പിറുപിറുത്ത്... "അയ്യേ ബര്ത്ഡേക്കാരി പിണങ്ങിയിരിക്കാ... "റൂമിലേക്ക് കയറി വന്നു കിച്ചു പറയുന്നത് കേട്ട് അവള് തിരിഞ്ഞിരുന്നു... "അയ്യേ എന്റെ പ്രവി കുട്ടി ഇത്രയേ ഉള്ളൂ... ദേ വേഗം പോയി ഈ ഡ്രസ്സ്‌ ഇട്ടിട്ടു വന്നേ... എന്തൊക്കെ ചെയ്യാൻ കിടക്കുന്നു "ബെഡിൽ ഒരു കവർ വെച്ചു കിച്ചു പറഞ്ഞു "ഞാൻ ഇല്ലാ എന്നേ എനിയും കളിയാക്കാൻ അല്ലെ " "അല്ലേടി പോത്തേ... നീ വേഗം മാറ്റ്.. ഇപ്പൊ എന്റെ അച്ഛനും അമ്മയും ഒക്കെ എത്തും.. ഇന്ന് എല്ലാരും അടിച്ചു പൊളിക്കും.. നീ വേഗം റെഡി ആയെ " "ശെരിക്കും... കിച്ചു ചേച്ചീടെ വീട്ടിൽ നിന്നു എല്ലാരും വരുവോ "പ്രവി ആവേശത്തോടെ ചോദിച്ചു

"ആഹ്ടി... അച്ഛനും അമ്മയും എല്ലാരും വരും.. നിന്റെ ബെസ്റ്റ് ഫ്രണ്ട് മിഥുനും വരും " കിച്ചു പറയുന്നത് കേട്ട് അവള്ടെ മുഖം മങ്ങി.. "ഹും അവന് എന്റെ ഫ്രണ്ട് ഒന്നുമല്ല" അവള് ദേഷ്യത്തോടെ പറഞ്ഞു "ഓ ആയ്കോട്ടെ... നീ വേഗം റെഡി ആവ് ട്ടൊ.. ഞാൻ താഴെ ഉണ്ടാകും" അതും പറഞ്ഞു കിച്ചു മുറിയിൽ നിന്നിറങ്ങി താഴേക്ക് ചെന്നു... ഋഷിയും അജുവും അവിടെ ബലൂൺ ഒട്ടിച്ചും കളർ പേപ്പർ വെച്ചു പ്രവിയുടെ പേര് ഒട്ടിച്ചൊക്കെ അലങ്കരിക്കാൻ തുടങ്ങി... അച്ചു ബലൂൺ ഊതി വീർപ്പിച്ചു അവരുടെ കൈകളിൽ കൊടുത്തു... കുട്ടി മിട്ടായി ഒക്കെ പ്ലേറ്റിൽ വെക്കാൻ തുടങ്ങി ഇടയ്ക്കു ആരും കാണാതെ രണ്ടെണ്ണം വായിലിടാനും മറന്നില്ലാ....

അങ്കിളും ആന്റിയും അച്ഛനും അമ്മയും അടുക്കളയിൽ ചെന്നു... പ്രവി കിച്ചു പോയതും ഡോർ അടച്ച് മൊബൈൽ എടുത്തു.. ഇന്നത്തെ സ്റ്റാറ്റസ് മൊത്തം താൻ ആണെന്ന് കണ്ടു അവള് മൊത്തം നോക്കി....പിന്നെ ഇൻസ്റ്റയിൽ കേറി ഓരോ ആള് ഇട്ട സ്റ്റോറിയും നോക്കിയിരിക്കെ ദ്രുവിന്റെ സ്റ്റോറി ഇട്ടത് കണ്ടതും അവള് തന്റെ ഫോട്ടോ ആയിരിക്കും എന്നോർത്തു അത് നോക്കി.. പക്ഷെ വേറേതോ ഒരു ചെറുക്കന്റെ ബര്ത്ഡേ സ്റ്റോറി കണ്ടതും അവള് ദേഷ്യത്തോടെ മൊബൈൽ വായിച്ചു ബെഡിൽ ഇട്ടു... "ഹും അല്ലെങ്കിലും ഞാൻ ഇത്രയൊക്കെ പ്രധീക്ഷിച്ച മതി.. ഇത്രയും ദിവസം കൂടെ നിന്നിട്ട് അറ്റ്ലീസ്റ്റ് എന്റെ കൂടെ ഫ്രണ്ട് ആകാൻ പോലും നിന്നില്ല...

മനുഷ്യൻ ആയാൽ ഇത്ര ജാഡ പാടുണ്ടോ?.. ഹോ .. എന്റെ പൊന്ന് മനസ്സേ.. ഈ ലോകത്തു ഇഷ്ടം പോലെ ആണ്പിള്ളേര് ഇണ്ടായിട്ടും എന്തിനാ നീ ആ കടുവയെ തന്നെ പിടിച്ചു നെഞ്ചിൽ കെട്ടിയത്... നിനക്കെന്തിന്റെ കേടാ... ഒരു കുത്തു തന്നല്ലോ ഉണ്ടല്ലോ... oww... "അവള് സ്വയം പറഞ്ഞു നെഞ്ചിൽ കുത്തി... വേദനിച്ചതും അവള് തന്നെ നെഞ്ച് തടവി... ************* അച്ഛനേം അമ്മയെയും കൂട്ടി ദ്രുവും മിഥുനും കാറിൽ നിന്നിറങ്ങി... അവരെ കണ്ടതും കിച്ചു ഓടി ചെന്നു അച്ഛന്റെ അമ്മേൻറേം നടുക്ക് ചെന്നു കൈപിടിച്ചു പ്രവിയുടെ വീട്ടിലേക്ക് സംസാരിച്ചു കൊണ്ട് വന്നു... ദ്രുവ് വീടിന്റെ വാതിക്കൽ നിന്നു കേറാൻ നിന്നതും പടികൾ ഇറങ്ങി വരുന്ന പ്രവിയെ കണ്ടു അന്താളിച്ചു നിന്നു...

റോസ് നിറത്തിലുള്ള ഗൗണും.. കഴുത്തിൽ ഒട്ടിച്ചേർന്നു വെള്ള ചോക്കർ മാലയും...കാതിൽ വലിയ കമ്മലും ഇട്ടു... മുടി പിന്നിൽ ബൺ ചെയ്തു കെട്ടി വെച്ചു കുറച്ചു മുടി തോളിൽ തട്ടുന്നത് പോലെ മുന്നിലിട്ട് ഗൗണും പൊക്കി നടന്നു വരുന്നത് കണ്ടു അവിടെയുള്ളവർ എല്ലാവരും അവളെ നോക്കി നിന്നു... "ആഹാ ഡ്രസ്സ്‌ കൊള്ളാല്ലോ... ആരെടെയാ സെലെക്ഷൻ എന്ന് നോക്കണ്ടേ.. ശോ ഞാനാരാ മോള് "പ്രവി താഴെ എത്തിയതും അച്ചു അവളുടെ അടുത്ത് ചെന്നു ചുരിദാറിന്റെ കളർ പൊക്കി പറഞ്ഞു... "നിന്റെ മാത്രമൊന്നല്ലാ എന്റെയും സെലെക്ഷൻ ആണ് "അജുവും അവള്ടെ മറ്റേ സൈഡിൽ നിന് കൊണ്ട് പറഞ്ഞു...

എന്നാൽ പ്രവിയുടെ നോട്ടം അവിടെയുള്ളവർ മൊത്തം പരതി...അവസാനം ആഗ്രഹിച്ചവനെ കണ്ണുകളിൽ കൂട്ടിമുട്ടിയതും അവന് കണ്ണുകൾ പിൻവലിച്ചു അവളെ പാടെ അവഗണിച്ചു... എന്തോ അവളുടെ ശിരസ് താണു... എന്നാൽ തന്നെ നോക്കി വെള്ളമിറക്കുന്ന മിഥുനെ കണ്ടതും അവള് അവനെ നേരെ പുച്ഛിച്ചു കൊണ്ട് മുന്നോട്ടേക്ക് നടന്നു... "ഹാപ്പി ബര്ത്ഡേ പ്രവി... ഹാപ്പി ബര്ത്ഡേ ടു യു ഹാപ്പി ബര്ത്ഡേ ടു me " എല്ലാരും ബര്ത്ഡേ കോറസ് പാടി കൂടെ പ്രവിയും പാടി കൊണ്ട് കേക്ക് മുറിച്ചു അച്ഛന്റേം അമ്മയുടേം കുട്ടുവിൻറെയും വായിൽ വെച്ചു കൊടുത്തു... പിന്നീട് ദേവന്റെയും ശ്രീദേവിയുടെയും ശേഖരിന്റെയും രാധികയുടെയും ഋഷിയുടെയും കിച്ചുവിന്റെയും അജുവിന്റെയും അച്ചുവിന്റെയും വായിൽ കേക്ക് വെച്ചു....

എല്ലാവരും സന്തോഷത്തോടെ അവളുടെ കയ്യില് നിന്നു കേക്ക് കടിച്ചു... അടുത്തത് മിഥുൻ ആയിരുന്നു... അവൾക്കെന്തോ അവനു കൊടുക്കാൻ മടി തോന്നി എന്നാൽ എല്ലാരുടെ മുന്നിൽ വെച്ചു അവനു കൊടുക്കാതെ മറികടന്നു പോകുന്നത് നല്ലതല്ല എന്നവൾ ഓർത്തു അവന്റെ വായിൽ കയ്യ് മുട്ടാതെ കേക്ക് വെച്ചു കൊടുത്തു... അവന് അവൾക്കു പാകം വശ്യമായ പുഞ്ചിരി നൽകിയതും അവള് അവനെ പാടെ അവഗണിച്ചു... ദ്രുവിന് നേരെ എത്തിയതും പ്രവിയുടെ ഹൃദയം ബാൻഡ്മേളം പോലെ കൊട്ടാൻ തുടങ്ങി... അവനു നേരെ തല ഉയർത്തി നോക്കുമ്പോളും അവന്റെ കണ്ണുകൾ അവളിൽ തറച്ചു നില്കുന്നത് കണ്ടു അവളുടെ കണ്ണുകൾ താണു...

അവസാനം രണ്ടും കല്പ്പിച്ചു അവന്റെ വായിൽ കേക്ക് വെച്ചു കൊടുത്തു... എല്ലാവർക്കും കേക്ക് കൊടുത്തു അവസാനതെ കഷ്ണം ആയത് കൊണ്ടു തന്നെ അവളുടെ കയ്യില് ചെറിയ കഷ്ണം ആയിരുന്നു... അവള് ദ്രുവിന്റെ വായിൽ വെച്ചു കൊടുത്തതും അവളുടെ തള്ള വിരൽ കൂടെ അവന്റെ നാവിൽ മുട്ടി... അവളുടെ കയ്യിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെ അവൾക് നോക്കി... "എന്നാ ബാക്കി കേക്ക് എടുത്ത് ഫ്രിഡ്ജിൽ വെച്ചേക്ക്.. വെറുതെ കളയണ്ട "രാധിക അമ്മയോട് പറയുന്നത് കേട്ടു അവള് അവനിൽ നിന്നു മാറി.. എല്ലാരുടെയും അടുത്ത് പോയി നിന്നു... എല്ലാവരും സംസാരതിൽ ആയപ്പോൾ അവള് കയ്യിലെ ക്രീം ഒക്കെ നുണഞ്ഞു...

തള്ളവിരലും അവള് നുണയുമ്പോൾ അവളിലെ നുണക്കുഴി വിരിഞ്ഞു പുഞ്ചിരി തെളിഞ്ഞിരുന്നു... "ഹിഹി... എനി ഞാൻ ഒരു മാസം ഈ കയ്യ് നനയ്ക്കില്ല... "അവള് സ്വയം പറഞ്ഞു അവിടെയുള്ള ടവലിൽ കൈകൾ തുടച്ചു... ************* "ധര്മേന്ദ്രനെ എന്താ അജു കൊണ്ട് വരാഞ്ഞേ അവനെ വിളിച്ചില്ലേ "ദേവൻ ആയിരുന്നു... "ഇല്ലാ അങ്കിൾ... വീട്ടിൽ കുറച്ചു പണിയുണ്ട്... അതുകൊണ്ട് വരുന്നില്ലാ എന്ന് പറഞ്ഞു "അജു പറഞ്ഞത് കേട്ട് ദേവൻ മൂളി... "പിന്നെ ഇന്നിവിടെ എല്ലാരും ഉള്ളത് കൊണ്ട് എനിക്കൊരു പ്രധാനപെട്ട കാര്യം പറയാനുണ്ട് "അജു ഹാളിൽ നടുക്ക് വന്നു പറഞ്ഞതും.. ഓരോ മൂലയിൽ നിന്ന ഓരോ ആൾക്കാരും ഹാളിൽ വന്നു നിന്നു...

അജു ഋഷിയെയും ദ്രുവിനേം നോക്കി... അവരുടെ മുഖത്തെ പുഞ്ചിരി കണ്ടതും അവന് അച്ചുവിനെ നോക്കി... ശേഷം അവളെ കണ്ണുകൊണ്ടു അടുത്തേക്ക് വിളിച്ചു അവള് ചിരിയോടെ അവന്റെ അടുത്തേക്ക് നടന്നു... "ഞാനും അച്ചുവും തമ്മിലുള്ള കല്യാണം നെക്സ്റ്റ് വീക് അതായത് അടുത്ത സൺ‌ഡേ അമ്പലത്തിൽ വെച്ചു നടക്കുമെന്ന് എല്ലാവരെയും അറിയിച്ചു കൊള്ളുന്നു "അവന് തമാശ രൂപേണ പറയുന്നത് കേട്ടു റിഷികും ദ്രുവിനും കിച്ചുവിനും ചിരി വന്നു എന്നാൽ ബാക്കിയുള്ളവറേ മുഖത്ത് നിറയെ സംശയം ആയിരുന്നു... "ഏഹ് നിങ്ങളെന്താ ഇങ്ങനെ നോക്കണേ... അങ്കിൾ മാരെ നിങ്ങൾക് ഒന്നും പറയാനില്ലേ... എന്നോട് പറയൂ..

നല്ലത് വരുമെന്ന് എന്നോട് പറയൂ ആന്റിമാരെ നന്നാവാൻ എന്നേ ഉപദേശിക്കൂ... ഹേ ഇതെന്താ എല്ലാരും ഇങ്ങനെ നികുന്നെ "അവന്റെ സംസാരവും കളിയും കണ്ടു കേട്ടു ഋഷിയും ദ്രുവും പൊട്ടി ചിരിച്ചു... "അല്ലാ അപ്പൊ നിന്റെ അച്ഛന് വന്നു പറഞ്ഞത് " "എന്റെ അച്ഛന് ബുദ്ധിയില്ലാതെ അങ്ങനെ പലതും പറയും നിങ്ങള് കാര്യക്കണ്ടാ.. അച്ഛന് ഇടക്ക് ഇങ്ങനെ പിച്ചും പെയ്യും പറയുന്നതാ സില്ലി ബോയ് "ദേവന്റെ മുന്നിൽ നിന്നു വെല്ല്യ കാര്യം പോലെ അജു പറയുന്നത് കേട്ട് അയാൾ അവനെ തുറിച്ചു നോക്കി.. "നിന്റെ അച്ഛനെ ആട തെണ്ടി നീ പറയുന്നേ "ഋഷി അവന്റെ ചെവിയിൽ ചെന്നു പറഞ്ഞു "അച്ചൻ ഇല്ലാത്തപ്പോൾ അല്ലെഡാ ഇങ്ങനെയൊക്കെ പറയാൻ കഴിയൂ"

അവന് കണ്ണിറുക്കി പറഞ്ഞു കൊണ്ടു ദേവനോട് വീമ്പു പറയാൻ തൊടങ്ങി... ************* "ഓഹോ അയാൾക് അത്രക്ക് അഹങ്കാരമോ.. അശ്വതി സമ്മതിച്ചാലും എന്റെ സംമ്മധമില്ലാതെ ഒരു കല്യാണവും നടക്കില്ല.. ഈ കല്യാണം നടക്കണമെങ്കിൽ എനിക്ക് വേണ്ട കാര്യങ്ങൾ നടക്കണം...എനിക്ക് ആവശ്യമുള്ളത് കിട്ടണം അല്ലാതെ അവളെ ഞാൻ കല്യാണം കഴിക്കാൻ സമ്മതിക്കില്ല.. അഥവാ എന്നേ വിഡ്ഢിയാക്കി നടത്താൻ നോക്കിയാൽ സ്വന്തം മോള് ആണെന്ന് നോക്കില്ല കൊന്നു കളയും ഞാൻ അവളെ " സുജാത റൂമിൽ തന്റെ പ്രതിബിംബത്തെ നോക്കി പല്ലുകടിച്ചു പറഞ്ഞു... ഇല്ലാ രാമ കൃഷ്ണ.. ഒരിക്കലും നിങ്ങളുടെ ആഗ്രഹം ഞാൻ നിറവേറ്റില്ല... ഞാൻ ഇല്ലാതെ നിന്നിട്ടും നിങ്ങള് ഇത്രയേറെ വളർന്നു... വിടില്ല എനിയും സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കില്ല ഞാൻ... ************

പ്രവിയുടെ വീട്ടിലെ അരി കുറഞ്ഞതിനാൽ കിച്ചു ഋഷിയുടെ വീട്ടിലേക്ക് നടന്നു... അവള് ഗേറ്റിനു അടുത്ത് എത്തിയതും ഹെൽമെറ്റ്‌ വെച്ചു ഒരുത്തൻ ബൈക്കിൽ പോയതും ഒരുമിച്ചായിരുന്നു.... അവള് ഒന്ന് നിന്നു... "വീട്ടിൽ ആര വന്നത്... വീട്ടിൽ സ്നേഹ മാത്രമല്ലെ ഉള്ളൂ...വേറെ ആര വന്നത്... അവളെ കാണാൻ ആര വന്നത്... "കിച്ചുവിനു സംശയം തോന്നി അവള് വീട്ടിലേക്ക് നടന്നു.. ഡോർ തുറന്നതിനാൽ ഉള്ളിലേക്ക് കയറി... "സ്നേഹേ.. സ്നേഹേ " "എന്താ കൃഷ്ണ എന്ത് പറ്റി "കിച്ചണിൽ നിന്നു ഹാളിലേക്ക് വന്നു സ്നേഹ ചോദിച്ചു "അല്ലാ ആര വന്നത് "അവള് പുറത്തേക്ക് ചൂണ്ടി പറഞ്ഞു "ആരുമില്ലല്ലോ " "ഞാൻ കണ്ടതാണ് " "ഇല്ലാ കിച്ചു ആരും വന്നില്ലാ..

ഞാൻ കിച്ചണിൽ പോട്ടെ കുറച്ചു പണിയുണ്ട് "അതും പറഞ്ഞു സ്നേഹ പോയതും അവള് ഓർത്തു.. എനി എനിക്ക് തോന്നിയതാണോ... അല്ലാ ഞാൻ കണ്ടതാ... അവള്ടെ മനസ്സിൽ സംശയം തോന്നി... അതൊക്കെ മനസ്സിൽ വെച്ചു അടുക്കളയിൽ ചെന്നു അരി എടുത്തു പ്രവിയുടെ വീട്ടിലേക്ക് നടന്നു... ************ താഴെ എല്ലാരും കിച്ചണിൽ പണിയിലാണ്... ഋഷിയും അജുവും ദ്രുവും മേലേ ബാൽക്കണിയിൽ ഇരുന്നു സംസാരിക്കുന്നുണ്ട്... പ്രവി തന്റെ മൊബൈൽ എടുക്കാൻ മുകളിലേക്ക് ചെന്നു മുറിയിലേക്ക് കയറിയതും പിന്നിൽ തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് തോന്നി അവൾ തിരിഞ്ഞു നോക്കിയതും മിഥുനെ കണ്ടു അവള് മുഖം തിരിച്ചു...

"നിന്നെ കാണാൻ എന്ത് ഭംഗിയാ പ്രവി.. വാ ഒരു ഫോട്ടോ എടുക്കട്ടെ "അവന് കൈനീട്ടി വിളിച്ചു മുറിയിൽ കയറി അവളുടെ തോളിൽ പിടിച്ചു... "തൊട്ടുപോകരുത് എന്നേ "അവള് ശബ്ദമെടുത്തു പറഞ്ഞതും അവന് പുച്ഛിച്ചു കൊണ്ട് കയ്യെടുത്തു... "എന്താടി നിന്റെ മറ്റവനെ ഓർത്താണോ ഇങ്ങനെ " "അതേടാ അവനെ ഓർത്തു തന്നെയാ... എന്റെ ചെക്കന് ഇഷ്ടമല്ല നിന്നെ പോലെ ഒരുത്തനുമായി കൂട്ടുകൂടുന്നത്... ഞാൻ അവനോട് പറഞ്ഞാൽ ഉണ്ടല്ലോ പിന്നെ നിന്നെ നിലത്ത് നിന്നു വടിച്ചെടുക്കേണ്ടി വരും.. "അവള് മിഥുനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു മുറിയിൽ നിന്നിറങ്ങിയതും... കയ്യില് മൊബൈൽ പിടിച്ചു നിൽക്കുന്ന ദ്രുവിനെ കണ്ടു അവളുടെ മുഖം വിടർന്നു... അവള് അവനെ നോക്കി ചിരിച്ചതും അവന് അവളെ നോക്കാതെ തിരിഞ്ഞു നടന്നു... പ്രവി ഗൗൺ പൊക്കി അവന്റെ മുന്നിൽ ചെന്നു നിന്നു...

അവന് അവളെ കണ്ണുരുട്ടി നോക്കി.. അവള് അതൊന്നും കാര്യമാക്കാതെ... അവന്റെ അടുത്ത് ചെന്നു "താനല്ലേ പറഞ്ഞെ എനിക്കെന്തോ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ആയിരിക്കുമെന്ന്... ഹ്മ്മ് എന്നാ പറ എന്താ അത് "അവള് ആകാംഷയോടെ ചോദിച്ചു... "ഇത്രയും കാത്ത് നിന്നില്ലേ.. എനി കുറച്ചൂടെ നിൽക്ക്... "അവന് പുച്ഛത്തോടെ പറഞ്ഞു നടന്നതും അവളിൽ ആകാംഷ നിറഞ്ഞു.. അതെന്താണെന്ന് അറിയാൻ... എന്നാൽ പ്രവി മിഥുനോട് പറയുന്നത് കേട്ടു ദ്രുവിന് അവളോട് ദേഷ്യം തോന്നി... എന്തിനെന്നു അറിയില്ലാ.. പക്ഷെ അവന്റെ മനസ്സിൽ എന്തോ അവളോടുള്ള ദേഷ്യം നിറഞ്ഞു നിന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story