കൃഷ്ണ: ഭാഗം 74

krishna

എഴുത്തുകാരി: Crazy Girl

"ഋ.. ശി..യെട്ടാ..കയ്യ്.."വേദന കൊണ്ട് കിച്ചു വീണ്ടും പറഞ്ഞു നോക്കി... "എന്താ "അവന്റ ശബ്ദം കടുപ്പം ആയിരുന്നു... "എന്റെ... കയ്യ് "അവള് കയ്യിലേക്ക് കണ്ണു പായിച്ചു പറഞ്ഞതും... ഋഷി എന്തോ ഓർത്ത പോലെ കയ്യ് പതിയെ വിട്ടു... കിച്ചു വേഗം കയ്യെടുത്തു... അവന്റെ വിരലിന്റെ അടയാളം പതിഞ്ഞിട്ടുണ്ട്... ഉഫ് ഇമ്മാതിരി പിടിയാ പിടിച്ചേ.... എന്റെ ഞെരമ്ബ് പൊട്ടി പോയേനെ... കയ്യ് തടവി കൊണ്ടു കിച്ചു പിറുപിറുത്തു... കുറച്ചു കഴിഞ്ഞു അവള് തല പൊക്കി.. ഋഷിയെ നോക്കിയെങ്കിലും അവന് കണ്ണടച്ച് കിടക്കുവായിരുന്നു... ഇതെന്താപ്പാ പറ്റിയെ...വരുമ്പോ കൊഴപ്പം ഒന്നുമില്ലായിരുന്നല്ലോ.. എനി എന്റെ ഡാൻസ് പിടിച്ചില്ലേ... ചോദിച്ചു നോക്കാം... "ഋഷിയെട്ടാ... "

......... (കേട്ടില്ല ) "ഋഷിയെട്ടാ " "ഹ്മ്മ്മ് "കണ്ണടച്ച് കൊണ്ട് തന്നെ ചെറുതായി ഒന്ന് മൂളി "ഋഷി.. യേട്ടോയ്യ് "വീണ്ടും അവനെ കുലുക്കി വിളിച്ചു "എന്താടി "കണ്ണുരുട്ടി കൊണ്ട് അവന് അവളോട് ഒച്ചവെച്ചതും.. കിച്ചു ബാക്കിലോട്ടു ചാഞ്ഞു പോയി... ആദ്യം അവള് ചുറ്റും ഒന്ന് കണ്ണോടിച്ചു ആരേലും കേട്ടോ എന്നറിയാൻ... ആരും കണ്ടില്ലെന്ന് മനസ്സിലായതും കണ്ണുരുട്ടുന്ന ഋഷിയെ നോക്കികൊണ്ട് തല താഴ്ത്തി... "ന്റെ ഡാൻസ് ബോർ ആയിപോയി അല്ലെ... ഞാൻ എനി കളിക്കൂലാ "തല കുനിച്ചു പറഞ്ഞു കൊണ്ട് അവള് ഋഷിയെ നോക്കി.. "എന്തോന്ന് "അവന് മനസ്സിലാകാത്ത രീതിയിൽ ചോദിച്ചു "എന്റെ ഡാൻസ് ഇഷ്ടവാതോണ്ടല്ലേ ചൂടാവുന്നെ.. എനി ഞാൻ കളിക്കുന്നില്ല "

അവള് ചുണ്ട് പിളർത്തി പറയുന്നത് കേട്ട്... ഋഷിക്ക് ചിരി വന്നു പോയി... അവന് ചിരികുന്നത് കണ്ടതും അവളുടെ മുഖം വിടർന്നു.... "എന്റെ പെണ്ണെ "എന്നും പറഞ്ഞു ഋഷി അവളുടെ തോളിലൂടെ കയ്യിട്ടു ചേർ്ത്ത് നിർത്തി.... "എന്ത് പിടിയാ പിടിച്ചേ... എന്റെ കയ്യ് വേദനിച്ചു പോയി... "കിച്ചു അവനു കയ്യ് നീട്ടി കാണിച്ചു കൊണ്ട് പറഞ്ഞു "അഹ്‌ണോടാ.... കാണിച്ചേ "അവള് പറയുന്നത് കേട്ട് ഋഷി അവളുടെ കയ്യെടുത്തു നോക്കി... ചുവന്നിട്ടുണ്ട് പിടി മുറുകിയതിനാൽ കയ്യിന്റെ പാട് ആ വെളുത്ത കൈകളിൽ കണ്ടപ്പോൾ തന്നെ അവനു മനസ്സിലായി അവൾക് വല്ലാതെ നൊന്തു കാണുമെന്നു.... തള്ള വൈറൽ കൊണ്ട് പതിയെ ഒന്ന് തലോടി...

കിച്ചുവിന്റെ ചുണ്ടിൽ മന്ദഹാസം ഉണ്ടായിരുന്നു... അവള് ഋഷിയെ തന്നെ നോക്കിയിരുന്നു... എന്നാൽ പ്രതീക്ഷിക്കാതെ ആണ് അവന് അവളുടെ കൈത്തണ്ടയിൽ ചുണ്ടുകൾ ചേർത്തത്... അവളൊന്നും വെട്ടിവിറച്ചു... പതിയെ ചുണ്ടിലെ ചിരി മാഞ്ഞു.. മറ്റെന്തോ വികാരം ഉടലെടുത്തു... വീണ്ടും അവന്റെ ചുണ്ടുകൾ പതിഞ്ഞതും... അവളുടെ കണ്ണുകൾ അടഞ്ഞു തുറന്നു... വിറയാർന്ന ചുണ്ടുകളും പിടയ്ക്കുന്ന കണ്ണുകളോടെ ചുറ്റും കണ്ണോടിച്ചു... ദ്രുവും അജുവും മൊബൈലിൽ നോക്കുകയാണ്... പക്ഷെ ഒന്ന് ചെരിഞ്ഞു നോക്കിയാൽ....ചെ... അവള് ഋഷിയുടെ കയ്യില് നിന്നു കയ്യ് വലിച്ചു...

. ഋഷി വീണ്ടും അവളെ കണ്ണുരുട്ടുന്നത് കണ്ടപ്പോൾ അവള് അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു... "എനിക്കെ ഉറക്ക് വരുന്നു "അവള് നെഞ്ചിൽ മുഖം പൂഴ്ത്തി പറയുന്നത് കേട്ട് അവനു ചിരി വന്നു.. അവന് പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു കണ്ണടച്ച് ചാരിയിരുന്നു.... നെഞ്ചിൽ മുഖം ചേർത്തു കിടക്കുമ്പോളും കിച്ചുവിന്റെ കണ്ണുകൾ വിൻഡോയിലൂടെ ആകാശത്തെ നിലാവിനെ ആയിരുന്നു... അവള് ചെറുതായി തല പൊക്കി ഋഷിയെ നോക്കി... "എന്നേ നോക്കാതെ കിടക്കെടി "കണ്ണുകൾ തുറക്കാതെ ഋഷി പറയുന്നത് കേട്ട് കിച്ചു നാക്ക് കടിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ഒന്നുടെ പറ്റിച്ചേർന്നു കിടന്നു... **************

ഹോട്ടൽ എത്തിയതും ട്രാവലർ സൈഡിൽ നിർത്തി വെച്ച്... രാമൻ.. സീറ്റിൽ നിന്നു എണീറ്റു സീറ്റ്‌ മടക്കി കൊണ്ട് പുറകിലേക്ക് വന്നു... എല്ലാവരെയും ഉണർത്തി... "കിച്ചു.. എണീക്ക്.. സ്ഥലമെത്തി "ഋഷി അവന്റെ കൈക്കുള്ളിൽ കിടന്നുറങ്ങുന്ന കിച്ചുവിനെ തട്ടി വിളിച്ചതും അവള് ഒന്ന് ചിണുങ്ങി കൊണ്ട് ഒന്നുടെ അവന്റെ നെഞ്ചിൽ പറ്റി കിടന്നു... ഋഷിക്ക് ചിരി വന്നു അവളുടെ കളി കണ്ടു... എന്നാൽ എല്ലാവരും സീറ്റിൽ നിന്നു എണീക്കുന്നത് കണ്ടതും അവന് ഒന്നുടെ തട്ടി വിളിച്ചു... അവള് ഒന്ന് മൂളികൊണ്ടു അവന്റെ മാറിൽ നിന്നു അടർന്നു കണ്ണുകൾ കഷ്ടപ്പെട്ട് തുറന്നുകൊണ്ടു കൺചിമ്മി ഋഷിയെ നോക്കി... അവളുടെ കളി കണ്ടു അവനു വാത്സല്യം തോന്നി...

മുന്നില് വീണ മുടികളുടെ ഒതുക്കി... അവള് അണിഞ്ഞ ചുരിദാറിന്റെ ഷാൾ അവന്റെ തന്നെ നേരെയാക്കി കൊടുത്തു... ശേഷം അവള്ടെ മുഖത്ത് തഴുകി.. "ഏയ്.. മതി.. ബാക്കി.. പിന്നെ ഉറങ്ങാം "തൂങ്ങി കൊണ്ടുന്ന നിൽക്കുന്ന അവളുടെ മുഖത്ത് തട്ടി പറഞ്ഞതും അവള് കണ്ണുകൾ ഒന്നുടെ തുറന്നു... ഋഷി അവളെയും കൊണ്ട് വണ്ടിയിൽ നിന്നു ഇറങ്ങി... അപ്പോഴേക്കും ആൺപടകൾ മുഴുവൻ എണീറ്റു ബാഗും പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു... കിച്ചു അമ്മയുടെ കയ്യില് നിന്നു മിനറൽ വാട്ടർ വാങ്ങി... ഒഴിഞ്ഞ ഭാഗത്തു ചെന്നു മുഗം കഴുകി... ഋഷി അവള്ടെ പുറകെ... ബാഗും പിടിച്ചു വന്നു.. ശേഷം അവനു കഴുകി... എല്ലാവരും നില്കുന്നടുത്തേക്ക് വന്നു...

ട്രാവലറിൽ നിന്നു ഇറങ്ങി ആന്റിയും അങ്കിലും പ്രവിയെ തൂക്കി പിടിച്ചു വരുന്നത് കണ്ടു എല്ലാവർക്കും ചിരി വന്നു... "ഉറങ്ങി കഴിഞ്ഞാൽ ഇവള് ഭൂമി കുലുങ്ങിയാൽ വരെ അറിയില്ലാ "ആന്റി എല്ലാവരുടെയും ചിരി കണ്ടു പറഞ്ഞു... അവസാനം അച്ചു അവള്ടെ തലക്ക് തട്ട് കൊടുത്തപ്പോൾ ആണ് അവള് ബോധത്തിൽ വന്നത്... ദ്രുവും അജുവും ഋഷിയും റിസപ്ഷനിൽ ചെന്ന് ബുക്ക്‌ ചെയ്ത റൂമിന്റെ കീ വാങ്ങി... 5 വലിയ മുറികൾ ആണ് അവർ ബുക്ക്‌ ചെയ്തത്... അതുകൊണ്ട് തന്നെ അമ്മമാർ കുട്ടുവും ഒരു മുറിയിൽ.. അച്ചന്മാർ എല്ലാം വേറൊരു മുറിയിലും.. അജുവിന്റെ കസിൻ ആൺപടകൾക്ക് ഒരു മുറി...

ഋഷിയും അജുവും ദ്രുവും ഒരു മുറി കിച്ചുവും അച്ചുവും പ്രവിയും അപർണ്ണയും മറ്റൊരു മുറിയിലുമായി നിന്നു.... അജുവും ഋഷിയും കൂടെ ബാഗുകൾ മുറിയിൽ വെച്ച് കൊടുത്തു പുറത്തേക്കിറങ്ങി.. കൂടെ അച്ചുവും കിച്ചുവും വാതിക്കൽ വന്നു നിന്നു.... "എന്തേലും ആവിശ്യം ഉണ്ടേൽ വിളിക്കണം... ഞങ്ങള് ദേ ആ മുറിയിൽ തന്നെ ഉണ്ട് "തൊട്ടടുത്ത മുറി കാണിച്ച് ഋഷി പറഞ്ഞു "ഹാ... എന്നാ പോയി കിടന്നോ... ഗുഡ് നൈറ്റ്‌ "കിച്ചു പറഞ്ഞു കൊണ്ട് ഋഷിയെ ഒന്ന് നോക്കി അവനുപാകം ഒരു പുഞ്ചിരി നൽകി മുറിയിലേക്ക് കയറി... ഋഷിയും മുറിയിലേക്ക് ഡോർ തുറന്ന് കയറി... അജുവും അച്ചുവും മാത്രമായി അവിടെ...

അജു അച്ചുവിനെ നോക്കിയപ്പോൾ അച്ചു ഡോറിൽ ചാരി തൂങ്ങുവായിരുന്നു.. അവർ പോയതൊന്നും അവള് അറിഞ്ഞില്ല... "ഇങ്ങനെ ഒരു ഉറക്കപ്രാന്തി... "അവന് സ്വയം പറഞ്ഞു.. കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു... "ഡീ... പോയി മുറിയിൽ ചെന്നു കിടക്കടി "അവളുടെ തലയിൽ തട്ടി പറഞ്ഞതും അവള് പിടഞ്ഞു കൊണ്ട് കണ്ണു തുറന്നു അവനെ നോക്കി "എന്താ "ഉറക്കപിച്ചോടെ കണ്ണു മിഴിച്ചു ചോദിക്കുന്നത് കണ്ടു അവനു ചിരി പൊട്ടി... "ഒന്നുല്ലാ മുത്തേ... പോയി കിടക്ക് നീ "അവന് ചിരി കടിച്ചു പറയുന്നത് കേട്ട് അവള് കണ്ണുരുട്ടി അവനെ നോക്കി "കളിയാക്കല്ലേ... "ചുണ്ട് കോട്ടി പറഞ്ഞു കൊണ്ട് അവള് മുറിയിലേക്ക് കയറാൻ നിന്നതും അവന് അവൾടെ കൈകളിൽ പിടിത്തമിട്ടു...

തന്റെ കയ്യില് പിടിച്ച അജുവിനെ എന്തെന്ന രീതിയിൽ നോക്കി... അവന് അപ്പൊ മുറിയിലേക്ക് എത്തി നോക്കുന്നത് കണ്ടു അവിടെയെന്താ അറിയാൻ അവളും തലചെരിച്ചു നോക്കി... പെട്ടെന്നാണ് അവന്റെ ചുണ്ടുകൾ കവിളിൽ പതിഞ്ഞത്... "ഗുഡ് നൈറ്റ്‌ "ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരിയോടെ അവന് അതും പറഞ്ഞു മുറിയിലേക്ക് കയറുമ്പോൾ അവള് ഡോറിനടുത്ത്.. കണ്ണും മിഴിച്ചു നിന്നു... തന്റെ ഉറക്കൊക്കെ പമ്പ കടന്നത് പോലെ അവൾക് തോന്നി.. അറിയാതെ വിരലുകൾ കവിളിൽ തൊട്ടപ്പോൾ ചുണ്ടിൽ എന്തിനോ വേണ്ടി പുഞ്ചിരി തത്തി കളിച്ചു.... "നമ്മള് ഇവിടെ എവിടെ കിടക്കാനാ "

കിച്ചുവും അച്ചുവും നടുവിന് കൈകുത്തി കൊണ്ട് ബെഡിലേക്ക് നോക്കി റൂമിൽ വന്നു കേറിയപ്പോൾ തന്നെ പ്രവിയും അപർണ്ണയും ബെഡിലേക്ക് വീണിരുന്നു... പ്രവി ഒന്നാംസ്ഥാനം കിട്ടാൻ ഓടുവാണെൽ അപർണ ആരെയോ ചവിട്ടുന്ന മട്ടിലുള്ള കിടത്തം ആയിരുന്നു... "നോക്കിയേ കീരിയും പാമ്പും ആണ് അടയും ചക്കരയും പോലെ കിടക്കുന്നത് "പ്രവിയുടെ കൈകൾ അപർണയുടെ മേലേ അവളെ കെട്ടിപിടിച്ചു കിടക്കുന്നത് കിച്ചു പറഞ്ഞു... അച്ചു ചിരിയോടെ അത് നോക്കി രണ്ടിനേം വലിച്ചു നേരെ കിടത്തി... കിച്ചുവും അച്ചുവും കേറി കിടന്നു.. വലിയ ബെഡ് ആയത് കൊണ്ട് തന്നെ നല്ല സ്പേസ് ഉണ്ടായിരുന്നു...

അച്ചു കിടന്നപ്പോൾ തന്നെ മയങ്ങിയെങ്കിലും കിച്ചുവിന്റെ ഉറക്കമെല്ലാം പോയത് പോലെ തോന്നി... അവന്റെ നെഞ്ചിലെ താളം കേൾക്കാതെ അവന്റെ ഗന്ധമില്ലാതെ അവൾക് ഉറങ്ങാൻ പറ്റിയില്ല... വല്ലാതെ മിസ്സ്‌ ചെയ്യുന്നത് പോലെ അവൾക് തോന്നി... അവള് ഒന്ന് കിടക്കയിൽ ഇരുന്നു.. അച്ചുവിന്റെ അടുത്തുള്ള ടേബിളിൽ ഏന്തി വലിഞ്ഞു മൊബൈൽ എടുത്തു... "മിസ്സ്‌ യു ❤" തന്നെ കാത്ത് നിൽക്കുന്ന മെസ്സേജ് കണ്ടതും അവളിൽ പുഞ്ചിരി നിറഞ്ഞു... "മിസ്സ്‌ യു ടൂ ❤"എന്ന് അവള് അയച്ചതും അവന് അത് കണ്ടു.. "മൊബൈൽ വെച്ച് പോയി കിടക്കെടി... ഗുഡ് നൈറ്റ്‌ 💋"എന്ന് അവന് വീണ്ടും അയച്ചതും അവള് നാക്ക് പുറത്തിട്ടു ഇമോജി അയച്ചു കൊണ്ട് മൊബൈൽ ഓഫ്‌ ചെയ്തു കിടന്നു... *************

"ദേ കിച്ചു കീ എടുക്കാൻ മറക്കല്ലേ"അച്ചു "ആഹ് ഇല്ലാ... എല്ലാരും റെഡി ആയെങ്കിൽ ഇറങ്ങിക്കൂടെ "കിച്ചു "ദേ ഞാൻ ഈ എയേലിനെർ ഒന്ന് ഇട്ടോട്ടെ എന്നിട്ട് പോകാം " അപർണ "നിന്നെ പെണ്ണ് കാണാൻ കൊണ്ട് പോവുകയല്ല... ഒന്ന് വേഗം ഒരുങ്ങുവോ മനുഷ്യൻ ഇവിടെ റെഡി ആയി കുത്തിയിരിക്കാം തുടങ്ങിയിട്ട് കൊറേ സമയം ആയി"പ്രവി "നിനക്ക് കാക്കക്കുളിയും കുളിച് ഇറങ്ങിയാൽ മതി എന്ന് വെച്ച്... "അപർണ കണ്ണാടിയിലൂടെ പ്രവിയെ നോക്കി പറഞ്ഞു "ഡീ പുട്ടി പിശാശേ എന്നേ എന്തേലും പറഞ്ഞ നിന്നെ ഞാൻ ഫൗണ്ടേഷനിൽ മുക്കി കൊല്ലും "പ്രവി ബെഡിൽ നിന്നു ചാടിയെണീറ്റു കയ്യ് ചൂണ്ടി പറയുന്നത് കേട്ട് അച്ചുവും പ്രവിയും തലക്ക് കയ്യ് വെച്ച്...

"എന്റെ മക്കളെ... ഒന്ന് മതിയാക്കി വേഗം ഇറങ്ങിയാൽ... നമ്മക് പർച്ചസ് ചെയ്യാൻ സമയം കിട്ടും... അല്ലേൽ പിന്നെ ലേറ്റ് ആകുവേ "കിച്ചു പറഞ്ഞത് കേട്ട് പ്രവി അപർണയെ നോക്കി പുച്ഛിച്ചു കൊണ്ട് മുറിയിൽ നിന്നു ഇറങ്ങി.. പുറകെ അപർണ്ണയും... "ഇവരെ ഇന്ന് കണ്ടാൽ പറയോ.. ഇന്നലെ കെട്ടിപിടിച്ചു കിടന്ന പൂച്ചകുട്ടികൾ ആണെന്ന് "കിച്ചു റൂം ലോക്ക് ചെയ്തു കൊണ്ട് അവരെ നോക്കി കളിയാക്കി.. അത് കേട്ട് അച്ചുവും ചിരിച്ചു പ്രവിയുടെ തോളിലൂടെ കയ്യിട്ടു നടന്നു... അമ്മമാരും അച്ചന്മാരും എല്ലാം അത്യാവശ്യം കുടുംബക്കാരെ ക്ഷണിക്കാനും ശിവക്ഷേത്രത്തിൽ എല്ലാം ഒന്ന് പറഞ്ഞു ശെരിയാകാനും... അവർ ഇറങ്ങി...

ബാക്കിയുള്ളവർ മാളിലേക്ക് ഡ്രസ്സ്‌ എടുക്കാനും വിട്ടു... മാളിൽ എത്തി എല്ലാവർക്കും ഫങ്ക്ഷന് വേണ്ട ഡ്രെസ്സും കല്യാണത്തിനു വേണ്ടതും.. അത്യാവശ്യം ഒർണമെന്റ്സും എടുക്കുമ്പോഴേക്കും സമയം വൈകുന്നേരം ആയിരുന്നു.... കുറച്ചു സമയം കൊണ്ട് തന്നെ അമലും സൂര്യനും അഭിരാമും വിശാലും കിച്ചുവിനേം അച്ചുവിനേം പ്രവിയെയും കയ്യില് എടുത്തിരുന്നു...സൂര്യൻ കുറച്ചു ഗൗരവൻകാരൻ ആണേലും ബാക്കി ഉള്ളവർ എല്ലാം പൊളി ആയിരുന്നു...അപര്ണക്ക് അവരെ നേരത്തെ അറിയുന്നത് കൊണ്ട് അവരെയും തൂങ്ങി ആയിരുന്നു അവള് നടന്നത്... അവരുടെ കൂടെ നടക്കുമ്പോൾ തന്നെ പ്രവിയും കിച്ചുവും അച്ചുവും അവരുടെ കൂടെ കൂടി കലപില ആയിരുന്നു... "ഇവരെ എനിയും വളരാൻ അനുവദിചൂടാ " മുന്നിൽ കൂട്ടത്തോടെ നടക്കുന്നവരെ നോക്കി അജു പിറുപിറുത്ത്...

"നിനക്ക് എവിടുന്ന് കിട്ടിയെടാ ഇതിറ്റിങ്ങളാ ... നമ്മക് ഒന്ന് സംസാരിക്കാൻ പോലും പെണ്ണിനെ കിട്ടുന്നില്ലല്ലോ "ഋഷിയും അവന്റെ കൂടെ കൂടി... "ഈ കുടുംബത്തിൽ പോപുലേഷൻ കുറച്ചു കൂടുതൽ ആണ്...അങ്ങനെ ഇവരെ കൂടാതെ എനിയും ഉണ്ട്.. ഭാഗ്യത്തിന് അവർ അങ്ങ് പുറത്തായത് കൊണ്ടു ഇവരെ സഹിച്ച മതി "അജു അവരെ തന്നെ നോക്കി പറഞ്ഞു.. ഋഷിയുടെയും അജുവിന്റെയും സംസാരം കേട്ട് ദ്രുവും മുന്നിലെ കൂട്ടത്തിൽ നോക്കി... അവന്റെ കണ്ണു ആദ്യം പതിഞ്ഞത് തന്നെ വിശാലിനോട് വീമ്പു പറഞ്ഞു നടക്കുന്ന പ്രവിയിലേക്കാണ്.. അവന് ഒന്ന് തല കുടഞ്ഞു കൊണ്ട് മൊബൈലിലേക്ക് നോക്കി... പ്രവി ഇടയ്ക്കിടെ പുറകിലേക്ക് നോക്കി...

എന്നാൽ നിരാശയായിരുന്നു... "അങ്ങേർക്ക് കുശുമ്പ് വരുവോ എന്ന് അറിയാന ഞാൻ ഇങ്ങനെ ഇവരോടൊക്കെ കത്തിയടിക്കുന്നെ... എന്നിട്ട് വല്ല കുലുക്കവും ഉണ്ടോ എന്ന് നോക്കിയേ... കുറച്ചീസം മൈൻഡ് ആകാതെ നിന്ന അന്നത്തെ വീഡിയോ പ്രശ്നത്തിൽ സോറി പറഞ്ഞു വരും എന്ന് വിചാരിച്ചു കാത്തു നിന്നത് വെറുതെ അജുവേട്ടൻ പറഞ്ഞ പോലെ ഇങ്ങേർക്ക് സെന്റിമെന്റൽ ഇമോഷൻ നടത്തിയിറ്റ് കാര്യമൊന്നുമില്ല.....എനി ഞാൻ തന്നെ പോയി മിണ്ടി മൂപരുടെ ഐസ് മല ഉരുക്കണം... അതിനു അജുവേട്ടന്റെ ഹെല്പ് വേണമല്ലോ.. അജുവേട്ടനെ ആണേൽ ഒറ്റക്കും കിട്ടുന്നില്ല കോപ്പ്... സാരില്ല . എനിയും ഒരാഴ്ച സമയം ഉണ്ടല്ലോ... മയക്കിയെടുക്കാം...

അല്ലാ മയക്കിയെടുക്കണം "സ്വയം ഓരോന്ന് ഓർത്തു കൊണ്ട് പ്രവി നടന്നു... ************ എല്ലാവരും കുളിച്ചൊരുങ്ങി ബുക്ക്‌ ചെയ്ത ഓഡിറ്റോറിയത്തിലേക്ക് വിട്ടു....എല്ലാവരും സിമ്പിൾ ഡ്രസ്സ്‌ ഒക്കെ ഇട്ടു വന്നു... ബോയ്സിന്റെ വക ഡാൻസ് ഉണ്ട്.. അവർ റിഹേഴ്സൽ ചെയ്യാൻ എന്നും പറഞ്ഞു മൂലയിൽ ചെന്നിരുന്നു വട്ടമിട്ടു pubg കളിക്കാൻ തുടങ്ങി... ഋഷിയെയും അജുവിനെയും നോക്കി വന്ന കിച്ചുവും അച്ചുവും കണ്ടത്... നല്ല ഫോമിൽ pubg കളിക്കുന്ന അവരെ ആണ്... "ഡാ കൊല്ലവനെ.. ഇങ്ങോട്ട്... തോക്ക് എടുക്ക്... കുനിയെടാ കുനി.... ഇരിക്ക്... ഇന്ന് നമ്മക്ക് ചിക്കൻ ഡിന്നർ കിട്ടണം മോനെ " അജു ഋഷിയോടു pubg കളിച്ചു പറയുന്നത് കേട്ടു അച്ചുവും കിച്ചുവും പരസ്പരം നോക്കി...

അച്ചു അജുവിന്റെ അടുത്ത് ചെന്നു അവന്റെ ചെവിയിൽ പിടിച്ചതും അവന് മൊബൈലിൽ നോക്കി കൊണ്ട് തന്നെ അച്ചുവിലെക്ക് നോക്കി വീണ്ടും മൊബൈലിലേക്ക് കണ്ണ് പായിച്ചു... "അച്ചു വിടെടി.. എന്നേ ഇപ്പൊ കൊല്ലും... എടി ചെവി വിടെടി "അവന് കളി നിർത്താതെ തന്നെ പറയുന്നത് കേട്ട് അച്ചു ചെവി വിട്ടു "നിങ്ങൾക് ഗെയിം കളിക്കാനാണേൽ പിന്നെ എന്തിനാ വന്നേ വീട്ടിൽ തന്നെ ഇരുന്നാൽ പോരായിരുന്നോ "കിച്ചു "നീ ഒന്ന് പോയെ കിച്ചു... മരണപോരാട്ടം ആണ് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല "ഋഷി ആയിരുന്നു... "ഓഹോ ദ്രുവേ..നീയും ഇവരെ പോലെ ആണൊ "അച്ചു "ഡാ കൊല്ലെടാ അവനെ "ദ്രുവിന്റെ പെട്ടെന്നുള്ള സംസാരം കേട്ടു അച്ചുവും കിച്ചുവും പരസ്പരം നോക്കി തലയിൽ കയ്യ് വെച്ച്...

അവർ ചവിട്ടി തുള്ളി കൊണ്ട് അവിടെയുള്ള അലങ്കരിക്കാൻ വന്ന ചെക്കന്മാരുടെ അടുത്ത് ചെന്നു... കിച്ചുവും അച്ചുവും അവിടെ വരുമ്പോളേക്കും പ്രവി അവിടെ ഹാജർ ആയിരുന്നു... അവള് അവിടെയുള്ളവരുടെ ചെവി തിന്നു... "തെ യഥുവേട്ടാ ... ആ സ്റ്റേജിൽ റോസ് മതീട്ടോ... അതാവുമ്പോ നല്ല കാണാൻ ഭംഗിയുണ്ടാകും "പ്രവി "അതൊക്കെ ശെരിയാക്കാം പ്രവികുട്ടി " ആ പയ്യൻ വിളിക്കുന്നത് കേട്ട് കിച്ചുവും അച്ചുവും കണ്ണു തള്ളി നോക്കി "നിനക്ക് ഇവനെ അറിയുമോ "അച്ചു അവനെ ചൂണ്ടി കൊണ്ട് പറഞ്ഞു "ഏയ് ഞങ്ങൾ ഇപ്പൊ പരിചയപെട്ടെ ഉള്ളൂ... പിന്നെ ഏട്ടന്മാരെ ഇതാണ് കല്യാണ പെണ്ണ്.. അശ്വതി എന്ന അച്ചു...

ഇത് കൃഷ്ണ എന്റെ ഏട്ടന്റെ ഭാര്യ ആണ്... പിന്നെ കിച്ചേച്ചി അച്ചുവേച്ചി ഇത് യധുവേട്ടൻ.. ഇത് സഹലേട്ടൻ... ഇത് രാജുവേട്ടൻ.. ഇത് സൈമൺ ഇച്ചായൻ "അവള് പരസ്പരം പരിചയപ്പെടുത്തി കൊടുത്തു... ശേഷം അവരും കൂടി അവരുടെ കൂടെ അലങ്കരിക്കാനും സംസാരിക്കാനും... പൊട്ടിച്ചിരികൾ കേട്ടാണ് ഋഷി തല ഉയർത്തി നോക്കിയത്...പെട്ടെന്ന് അവന്റെ കണ്ണു തള്ളി.. അജുവിനെ തോണ്ടി... അവന് കളിയിൽ മുഴുകിയതും ഋഷി അവന്റെ കാലിൽ ചവിട്ടി... "എന്താടാ "അജു അവനെ നോക്കി കണ്ണുരുട്ടി.... അവന് അങ്ങോട്ട്‌ നോക്കി കണ്ണ് കാണിച്ചതും അവന് താല്പര്യമില്ലാത്ത മാറ്റി അവിടെയെന്താ എന്നും പറഞ്ഞു നോക്കി.. വീണ്ടും മൊബൈലിൽ നോക്കാൻ നിന്നപ്പോൾ ആണ് അജു വീണ്ടും ഞെട്ടി അങ്ങോട്ടേക്ക് നോക്കിയത്... "ഇത് നമ്മക്ക് തല വേദന ആവും "പല്ലു കടിച്ചു അജു പറയുന്നത് കേട്ട് ഋഷിയുടെയും മുഖവും ചുവന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story