കൃഷ്ണ: ഭാഗം 76

krishna

എഴുത്തുകാരി: Crazy Girl

ഇന്നാണ് മഞ്ഞൾ കല്യാണം..കിച്ചുവും പ്രവിയും കൂടെ അച്ചുവിനെ മഞ്ഞ ധാവണിയിൽ ഒരുക്കി... അതിനു മാച്ച് ആയ ഒർണമെന്റ്സും ഇട്ടു കൊടുത്തു... കിച്ചു മഞ്ഞ സാരിയും പ്രവി മഞ്ഞ ടോപ്പും മിഡിയും ഇട്ടു ഒരുങ്ങി വന്നു... ഓഡിറ്റോറിയത്തിൽ നിന്നാണ് പരിവാടി... ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ തന്നെ കണ്ടു രണ്ടായി ഭാഗം വെച്ചിട്ട്... ആണുങ്ങളും പെണ്ണുങ്ങളും രണ്ട് ഭാഗത്താണ്... അത് കൊണ്ട് തന്നെ പ്രവിയും കിച്ചുവും അച്ചുവിനെയും കൊണ്ട് സ്ത്രീകൾ ഉള്ള ഭാഗത്തേക്ക് നടന്നു... ഒരുവിധം എല്ലാ കുടുംബക്കാരും എത്തിയിട്ടുണ്ട്... അച്ചുവിനെ അവിടെയുള്ള സോഫയിൽ ഇരുത്തി... അച്ചുവും കിച്ചുവും അവള്ടെ രണ്ടു സൈഡിൽ ആയും നിന്നു...

ഒരുപാട് പിറുപിറുക്കൽ ഉണ്ടായിരുന്നു... അച്ചുവിന്റെ മുഖം മങ്ങാൻ തുടങ്ങിയതും കിച്ചു അവളെ നോക്കി കണ്ണിറുക്കി... പതിയെ കോപ്പയിൽ കൊണ്ട് വെച്ച മഞ്ഞൾ എടുത്തു അവള്ടെ രണ്ടു കവിളിലും തേച്ചു കൊടുത്തു... പ്രവിയുടെ വക ഡാൻസും ഉണ്ടായിരുന്നു.... കിച്ചുവും പ്രവിയും തകർപ്പൻ ഡാൻസ് ഒക്കെ കളിച്ചു കളർ ആകുമ്പോൾ ആണ്...രണ്ടു പേർ വന്നു അച്ചുവിന്റെ മുഖത്ത് മഞ്ഞൾ പുരട്ടുന്നത് കണ്ടത്... "ഇതേതാ താത്തമാർ... "പ്രവി കിച്ചുവിന്റെ ചെവിട്ടിൽ ചോദിച്ചു.. "ചിലപ്പോ അജുവിന്റെ വീട്ടുകാർക്ക് അറിയുന്ന ആരെങ്കിലും ആയിരിക്കും... "കിച്ചു അവരെ നോക്കി തന്നെ പറഞ്ഞു...

അവർ തിരിഞ്ഞു നിന്നു അച്ചുവിന്റെ മുഖത്ത് മഞ്ഞൾ ഇടുന്നത് കൊണ്ട് തന്നെ മുഖം വ്യക്തമല്ല... എന്നാ അച്ചുവിന്റെ മുഖത്ത് ഷോക്കടിച്ച മട്ടായിരുന്നു.... ************ അജുവിന്റെ മഞ്ഞൾ ചടങ്ങ് എന്ന പേര് മാത്രമേ ഉള്ളൂ... അച്ഛന്മാർ ഒടുക്കത്തെ കത്തിയടി ആണ്... ആണുങ്ങൾ ആണേൽ pubg എന്തിനു മണവാളൻ വരെ.... എന്തിനോ തിളക്കുന്ന സാമ്പാർ എന്നാ പോലെ കപ്പിലെ മഞ്ഞൾ കിടക്കുന്നുണ്ട്... അപ്പോഴാണ് എതിർ സൈഡിൽ നിന്നു നല്ല പാട്ടും മേളവും കളിചിരിയൊക്കെ കണ്ടത്..... അജു വെറുതെ ഒന്ന് തലയിട്ടു നോക്കിയതും അവിടമാകെ ഡാൻസും കളിയും എല്ലും ആണ്.. ഇതെന്റേംകൂടി കല്യാണം ആണ് അല്ലാതെ അവള്ടെ മാത്രമല്ല ...

അവന് സ്വയം പിറുപിറുത്തു... ശേഷം തന്റെ ഭാഗത്തേക്ക് നോക്കി.. ഓരോ ഭാഗത്തു ചെയർ ഇട്ടു ഇരുന്ന് മൊബൈൽ നോക്കുന്നവരെ കണ്ടു അവന് പിറുപിറുത്തു കൊണ്ട് ഋഷിയുടെ അടുത്തേക്ക് നടന്നു... "ഡാ പന്ന കിളവാ... നീ ഇങ്ങനെ കളിച്ചിരുന്നു . ദേ കിച്ചുവിനെ ഒക്കെ നോക്കിയേ ഡാൻസ് കളിച്ചു അടിച്ചു പൊളിക്കുവാ..." "ഡാൻസോ... യെപ്പോ "അവന് തല ഉയർത്തി ചോദിച്ചു... "നീ ചെവി അടിച്ചു പോയോ... ഈ പാട്ട് വരുന്നതൊന്നും നീ കേൾക്കുന്നില്ലേ... " "അതിനു അവർ അടിച്ചു പൊളിച്ചോട്ടെ നിനക്കെന്താ "ഋഷി അവനെ നോക്കി കണ്ണുരുട്ടി...

"എടാ കോപ്പേ... ഇന്ന് എണീറ്റിട്ട് ഞാൻ എന്റെ പെണ്ണിനെ കണ്ടില്ലാ...നീയും കിച്ചുവും അടിയായിരുന്നപ്പോൾ ഞാൻ എന്തോരം കഷ്ടപെട്ടിട്ടുണ്ട് നിങ്ങളെ ഒന്നിപ്പിക്കാൻ... എന്നിട്ട് എന്റെ കല്യാണം വന്നപ്പോ നീ എന്താടാ എന്റെ പെണ്ണിനോട് സൊള്ളാൻ സഹായിക്കാത്തെ. മനസാക്ഷി വേണമെടാ... മനസ്സാക്ഷി "അജു അവനെ നോക്കി പറയുന്നത് കേട്ട് ഋഷി വാ തുറന്ന് അവനെ നോക്കി... "എടാ പൊട്ടാ അതിനു അവിടെ പോകാൻ പറ്റില്ലാ... അവിടെ സ്ത്രീകൾ മാത്രമല്ലെ ഉള്ളൂ "ഋഷി "അതിനു... "അജു "അതിനു കുന്തം... ഒന്ന് പോയെടാ" "ശെരി ശെരി ഞാൻ ഒരു ഐഡിയ പറയാം.. പക്ഷെ കൂടെ നിക്കണം.. നമ്മക് പോയാലോ " "ഹ്മ്മ് പറ " അജുവിന്റെ ഐഡിയ കേട്ടാണ്...

ഋഷി വെല്ല്യ ഷാളും തലയിൽ ഇട്ടു അങ്ങോട്ടേക്ക് നോഴഞ്ഞു കേറിയത്... ആ തട്ടം കൊണ്ട് ഋഷിക്ക് ആകെ ചടച്ചു എന്നാ അജുവിന്‌ കിച്ചുവിനെ കാണാനുള്ള ആക്രാന്തം കാരണം അതൊന്നും ഒരു വിഷയമേ അല്ലാ.... അച്ചുവിന്റെ അടുത്ത് എത്തിയതും അവള് അവരെ കണ്ടു കണ്ണു തള്ളി നിന്നു... ശർവാണിയും പാന്റും ആണ്.. കൂടെ തലയിൽ ഒരു തട്ടവും....ഋഷി അവളെ മുഖത്ത് മഞ്ഞൾ പുരട്ടി.. അവള് ഒന്ന് ഞെട്ടി അവരെ നോക്കി... "അയ്യേ നിങ്ങളെന്താ ഇവിടെ... "അച്ചു ഒച്ചവെച്ചു പറഞ്ഞു "ഡീ പോത്തേ മിണ്ടാതിരി... ആരേലും കെട്ട ശിവനെ "അജു തട്ടം വായേല് വെച്ചു മറച്ചു ചുറ്റും നോക്കി... "അല്ലാ നിങ്ങളെന്താ ഇവിടെ "

അച്ചു സൗണ്ട് കുറച്ചു ചോദിച്ചു "നിന്നെ കാണാൻ വന്നതാടി "അജു പെട്ടെന്നാണ് രണ്ടു പേരുടെ തലയിൽ നിന്നു തട്ടം ശക്തിയായി ബാക്കിലോട്ടു വലിച്ചത്... അവർ ഞെട്ടി പുറകിലേക്ക് നോക്കിയതും... ഒരുക്കയ്യിൽ ഷാളും മറ്റേ കയ്യ് നടുവിൽ കുത്തി നിൽക്കുന്ന കിച്ചുവും പ്രവിയും.. "അപ്പോഴേ പറഞ്ഞതാ വേണ്ടാ എന്ന് "ഋഷി പല്ലു കടിച്ചു അജുവിനെ നോക്കി... അവന് നന്നായി ഒന്ന് ഇളിച്ചു കാണിച്ചു... അവിടെയുള്ള സ്ത്രീ ജനങ്ങൾ ഒക്കെ എന്തോ വന്യ മൃഗത്തെ കണ്ട മാതിരിയുള്ള നോട്ടം കണ്ടു... ഋഷിക്ക് ആകെ ചടച്ചു... അവന് അജുവിന്റെ കാലിൽ നന്നായി ഒന്ന് ചവിട്ടി.. "ഹമ്മേ" അവന് അലറി കൊണ്ട് കാല് വലിച്ചു...

ഋഷി കിച്ചുവിനെ ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് അവിടുന്ന് മെല്ലെ എസ്‌കേപ്പ് ആയി.. "ഞാൻ വെറുതെ ഇത് വഴി വന്നപ്പോ.. ചുമ്മാ... നിങ്ങളെ കാണാൻ... കേറിയപ്പോൾ... മഞ്ഞൾ കണ്ടപ്പോ... "അജു അതും പറഞ്ഞു മെല്ലെ നടന്നു മുങ്ങി... അവരുടെ കളി കണ്ടു കിച്ചുവും പ്രവിയും പരസ്പരം നോക്കി ചിരിച്ചു... അച്ചുവിന്റെ മുഖം ചുവന്നു തുടുത്തു... വന്നു... ************** മഞ്ഞൾ കല്യാണം ഒക്കെ കഴിഞ്ഞു... അതിന്റെ പിറ്റേ ദിവസം തന്നെ ആയിരുന്നു മൈലാഞ്ചി ഇടൽ ചടങ്ങ്... ഇപ്പ്രാവശ്യം രണ്ട് ഭാഗം ഒന്നും വേണ്ടി വന്നില്ല ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു തന്നെയാണ്... പക്ഷെ എന്നാലും റിഷികും കിച്ചുവിനും..

അജുവിനും അച്ചുവിനും പരസ്പരം സംസാരിക്കാൻ പോലും പറ്റിയില്ലാ...കിച്ചുവിന്റെ തിരക്ക് പിടിച്ച നടത്തം കണ്ടു ഋഷിക്ക് ആകെ ചൂട് പിടിച്ചു നിന്നു... എന്നാലും പുറമെ അവന് ചിരിച്ചു നടന്നു... പ്രവി ദ്രുവിനെ കാണുമെങ്കിലും അവന്റെ അടുത്തേക്ക് പോകാൻ അവൾക് കഴിയില്ല അവനു ചുറ്റും ആൾകാർ ആയത് കൊണ്ട് തന്നെ അവനെ വളക്കാനുള്ള വഴി എടുക്കാൻ അവൾക് പറ്റിയില്ലാ... കിച്ചുവിന്റെ കയ്യ് നിറയെ മെഹന്ദി ഇട്ടു... അതിന്റെ ഉള്ളിൽ ഋഷികേശ് എന്ന പേര് എഴുതാനും അവള് മറന്നില്ലാ... കയ്യില് മെഹന്ദി ആയത് കൊണ്ട് തന്നെ അവള് ഒരു മൂലയിൽ ചെന്നു നിന്നു... എല്ലാവരും മെഹന്ദി ഇടുന്ന ചടങ്ങിൽ ആയത് കൊണ്ട് തന്നെ..

അവള് എല്ലാവരിൽ നിന്നു മാറി തൂണിൽ ചാരി നിന്നു... പെട്ടെന്നാണ് അവളുടെ വാ പൊത്തിയത്... അവള് പിടഞ്ഞു കൊണ്ട് മാറുന്നതിനു മുൻപേ അയാളുടെ കൈകൾ അവളുടെ വയറിനെ ചുറ്റി പിടിച്ചു പൊക്കിയിരുന്നു... ഏറ്റവും പുറകിൽ ഉള്ളാ ഡ്രസിങ് റൂമിൽ കേറി അവളെ നിർത്തി... അവള് പേടിയോടെ തിരിഞ്ഞു നോക്കിയതും ഡോർ ലോക്ക് ചെയ്യുന്ന ഋഷിയെ കണ്ടു അവൾക് ശ്വാസം നേരെ വീണു.... ശേഷം അവനെ നോക്കി കണ്ണുരുട്ടി... "എന്താണ് ഋഷിയെട്ടാ... ഞാൻ പേടിച്ചു പോയി... " അവള് അവനെ നോക്കി കണ്ണുരുട്ടി പറഞ്ഞതും അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു... "പേടിക്കണം അതിനു തന്നെയാ ഞാൻ അങ്ങനെ ചെയ്തത് "

"ദേ ഋഷിയെട്ടാ കളിക്കല്ലേ.... വാ നമ്മക്ക് പോകാം... അവിടെ നിറച്ചും ആൾക്കാർ ഉണ്ട്... "അവന്റെ മുഖത്തെ ദേഷ്യ ഭാവം കണ്ടു അവള് നടക്കാൻ ഒരുങ്ങിയതും ഋഷി അവളുടെ ഉണങ്ങിയ മൈലാഞ്ചി കയ്കളിൽ പിടിത്തമിട്ടു... "എന്താ നിന്റെ മനസ്സിൽ നിനക്ക് കൂടുതൽ ആളുകളെ കിട്ടിയപ്പോൾ എന്നേ മടുത്തോ "ഋഷി പറയുന്നത് കേട്ട് അവള് ഞെട്ടി... എന്താ ഇങ്ങനെയൊക്കെ പറയുന്നേ അവള് ഓർത്തു... "ഋഷിയെട്ടാ എന്താ ഇങ്ങനെയൊക്കെ "അവള് വിക്കി കൊണ്ടു അവന്റെ കണ്ണുകളിൽ നോക്കി... "ദേ എന്റെ കയ്യ് നോക്കിയേ ഋഷിയെട്ടന്റെ പേരാണ് "അവന്റെ ഉറ്റുനോട്ടം കണ്ടു അവള് വിഷയം മാറ്റി പറഞ്ഞു .. "ഇത് വെറും ഷോ ഓഫ്‌ അല്ലെ കിച്ചു...

നിന്റെ കയ്കളിൽ എഴുതിയ പേര്... നിന്റെ മനസ്സിനെ മടുപ്പിച്ചോ... "അവന്റെ പുച്ഛത്തോടെയുള്ള സംസാരം കെട്ടു അവള് അവനെ തുറിച്ചു നോക്കി... "എന്താ ഇങ്ങനെ പറയണേ... ഏഹ്... റിഷിയേട്ടന് അറിയുന്നതല്ലെ.. അച്ചുവിന് കൂടെ ഞങ്ങൾ മാത്രമേ ഉള്ളൂ എന്ന്... അതുകൊണ്ടല്ലേ.. അവളുടെ പുറകെ ഇങ്ങനെ നടക്കുന്നെ... " "അപ്പൊ നിനക്ക് ബാക്കി ഉള്ള ആളുകളോട് സംസാരിക്കാൻ സമയം ഉണ്ടല്ലോ...വിശാലിനോടും ജിതിനോടും ഒക്കെ അതെന്തേ... ഇപ്പൊ അവരെ മതിയോ..."അവന് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ ഋഷിയുടെ കവിളിൽ കയ്യ് പതിഞ്ഞിരുന്നു... പെട്ടെന്നുള്ള അടിയിൽ അവന് ഒന്ന് ഞെട്ടി...

"എന്താ പറയുന്നേ എന്ന് വല്ല വിചാരവും ഉണ്ടോ... ഇത്ര തരംതാണു പോയോ എന്റെ ഋഷിയെട്ടൻ... "ഒരു തുള്ളി കണ്ണുനീർ തുളുമ്പി കവിളിൽ വീണു.. അവളുടെ ചുവന്ന മുഖം കണ്ടു അവനു പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.. പെട്ടെന്ന് അവന് അവളുടെ മുടിയിൽ പിടിച്ചു ചുംബിക്കാൻ അവളുടെ അധരങ്ങളോട് അടുത്തതും കിച്ചു അവനെ തള്ളി മാറ്റി... "ഋഷിയെട്ടാ മതി... എപ്പോഴും കാണിക്കാറുള്ള എന്റെ ശരീത്തോടുള്ള സ്നേഹം എന്നോട് ഉണ്ടെങ്കിൽ ഇന്നിങ്ങനെ പറയില്ലായിരുന്നു... "അവള് അവനെ കൂർപ്പിച്ചു പറഞ്ഞു.. "അപ്പൊ നീ പറഞ്ഞത് ഞാൻ ഈ കാണിക്കുന്നത് എന്റെ സുഖത്തിനു വേണ്ടി ആണെന്നാണോ... "

അവന്റെ മുഖം ദേഷ്യത്താൽ വരിഞ്ഞു മുറുകി... കിച്ചു എന്തോ പറയാൻ വന്നതും അവന് കൈ നിവർത്തി തടഞ്ഞു... "നിന്റെ മനസ്സിൽ എന്റെ ചിത്രം ഇങ്ങനെയാണെന്ന് ഞാൻ അറിഞ്ഞില്ല... "അവന് അവളെ നോക്കി പറഞ്ഞു ഡോർ തുറക്കാൻ നടന്നതും "ഋഷിയെട്ടാ..."കണ്ണു നിറഞ്ഞു കൊണ്ട് അവന്റെ കൈകളിൽ പിടിത്തമിട്ടു "വിടെടി "അവളുടെ കൈകൾ ദേഷ്യത്തോടെ കുടഞ്ഞു കൊണ്ട് അവന് മുറിയിൽ നിന്നിറങ്ങി... എപ്പോഴും അവളുടെ സാനിധ്യത്തിൽ അവളുടെ അടുത്ത് തന്നെ നില്കുന്നത് കൊണ്ടാണെന്നു അറിയില്ല... രണ്ട് ദിവസം മിണ്ടാതെ നില്കുന്നത് കണ്ടപ്പോ സഹിച്ചില്ല...

പണ്ട് എത്രയൊക്കെ അകന്ന് നിന്നാലും സമാധാനം ആയിരുന്നു എന്നാൽ ഇന്ന് അവളുടെ ഒരു നോട്ടം തനിക് നേരെ ഇല്ലെങ്കിൽ ശ്വാസം പോകുന്ന പോലെ ആണ്... അതുകൊണ്ടാണ് മുന്നിൽ കിട്ടിയപ്പോൾ തന്റെ സ്നേഹം മുഴുവൻ ദേഷ്യം ആയി പുറത്തേക്ക് വന്നതാ... കുടുംബക്കാരെ കിട്ടിയപ്പോൾ തന്നെ മൈൻഡ് പോലും ചെയ്യുന്നില്ലാലോ എന്നേ ഉദ്ദേശിച്ചുള്ളൂ... പക്ഷെ ദേഷ്യത്തിൽ പലരെയും വലിച്ചിട്ടു.. പക്ഷെ അവള്ടെ ഉള്ളിൽ അവളുടെ ശരീരത്തിനോട് മാത്രം നോക്കുന്ന ഒരുവനെ പോലെ ആണ് കാണുന്നത് എന്ന് ഞാൻ അറിഞ്ഞില്ലാ... ഋഷിയുടെ നെഞ്ച് വിങ്ങി ഒരിക്കലും അവളിൽ നിന്നു ഇങ്ങനെ ഒരു വാക്കുകൾ അവന് പ്രദീക്ഷിച്ചില്ല...

കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... "ഈശ്വരാ താൻ എന്താണ് പറഞ്ഞത്... ഒരിക്കലും മനസ്സാലെ ഞാൻ അങ്ങനെ കരുതിയതല്ല... പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോ വീണു പോയതാണ്.. അല്ലാതെ ഋഷിയെട്ടന്റെ സ്നേഹം തനിക് എത്രത്തോളം വിലയുള്ളതാണെന്ന് അറിയാം... പക്ഷെ.. ഞാൻ... ദേവിയെ...ഞാൻ എന്താ പറഞ്ഞെ... ഋഷിയേട്ടന് സഹിക്കാൻ പറ്റിയിറ്റുണ്ടാകുമോ....." കിച്ചു ചുമരിൽ ചാരി ഊർന്നിരുന്നു... ************** മൈലാഞ്ചി ചടങ്ങ് ആയത് കൊണ്ട് തന്നെ ഒരുപാട് ആളുണ്ട്...

പ്രവി മെഹന്ദി ഒക്കെ ഇട്ടു.. കിച്ചുവിനെ ചുറ്റും നോക്കി.. കാണാത്തത് കൊണ്ട് അവള് മുറിയിൽ ഉണ്ടാകും എന്ന് കരുതി ലിഫ്റ്റിൽ കയറി... റൂമിലേക്ക് നടന്നു... എതിർ ഭാഗത്തു നിന്നു നടന്നു വരുന്ന ദ്രുവിനെ കണ്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു. അവന് മൊബൈലും നോക്കിയാണ് നടക്കുന്നത് അതുകൊണ്ട് പ്രവിയെ കണ്ടില്ലാ.. .. അവള് ചുറ്റും നോക്കി... ആരുമില്ല എന്ന് കണ്ടതും എങ്ങനെ അവനോട് മിണ്ടുക എന്ന് ആലോചിക്കുമ്പോൾ ആണ് അവള്ടെ മൊബൈൽ അടിഞ്ഞത്....

മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം കെട്ടു അവന് തല ഉയർത്തി നോക്കി... പ്രവിയെ കണ്ടതും അവളെ മറികടന്നു പോകാൻ നിന്നു... പെട്ടെന്നാണ് അവള്ടെ തലയിൽ ബൾബ് കത്തിയത് "എടൊ എടൊ... "ദ്രുവിന്റെ മുന്നിൽ ചെന്നു നിന്നു.. വീണ്ടും ഒന്ന് പോകാൻ നിന്നതും അവള് അവന്റെ മുന്നിൽ കേറി നിന്നു... "ഹാ പോകല്ല.. ഒരു മിനിറ്റ് "അവള് അവന്റെ മുഖത്ത് നോക്കി കെഞ്ചി "എന്താടി "ദ്രുവ് അവനെ നോക്കി കൂർപ്പിച്ചു... "ദേ ഈ മൊബൈൽ ഒന്ന് എടുത്ത് തരുവോ "

ഇടുപ്പിൽ ഇറുക്കി വെച്ചിരുന്ന മൊബൈൽ കാട്ടി അവള് പറയുന്നത് കേട്ട് അവന് അവളെ തുറിച്ചു നോക്കി... "നോക്കി നിക്കാതെ ഒന്ന് എടുക്കടോ..കയ്യില് മൈലാഞ്ചി ഉള്ളത് കൊണ്ടല്ലേ "അവള് അവനെ നോക്കി പറഞ്ഞു "സ്വയം എടുത്താ മതി... മാറി നിക്കെടി "അവളേം തള്ളി ദ്രുവ് മുന്നിലേക്ക് നടന്നു... "വിശാലെട്ട.. ഈ മൊബൈൽ എടുത്തു തരുവോ "പ്രവി പറഞ്ഞു നാവെടുത്തതും ദ്രുവ് പാഞ്ഞു വന്നു അവളെ ചുമരിനോട് തട്ടി നിർത്തിയതും ഒരുമിച്ചായിരുന്നു... അവന്റെ കൈകൾ അവളുടെ കൈകളിൽ മുറുകിയതും അവള് എരിവ് വലിച്ചു അവനെ നോക്കി... "മൊബൈൽ എടുക്കാൻ പറ്റുന്നില്ലെങ്കിൽ ദേ ഇത് കഴുകി കളയണം അല്ലാതെ "

അവന് അവളെ നോക്കി പല്ലുകടിച്ചു പറഞ്ഞു "എന്ത് മനുഷ്യൻ ആടോ താൻ... ഈ മെഹന്ദി ഇപ്പൊ വെച്ചേ ഉള്ളൂ.. ചുവന്നിട് പോലും ഉണ്ടാകില്ല... പിന്നെ തനിക്ക് വയ്യങ്കിൽ പറഞ്ഞോ.. ഞാൻ വേറെ ആരോടേലും പറഞ്ഞോളാം " താൻ ഈ പ്രവിയോടാണ് ഏറ്റുമുട്ടുന്നേ എന്ന് മറന്നു പോയോ..... ഹ്മ്മ് തന്നെ വഷീകരിക്കാൻ എനിക്ക് കഴിയോ എന്ന് നോക്കണല്ലോ പ്രവി മനസ്സിൽ.ഊറി ചിരിച്ചു... പെട്ടെന്ന് അവളുടെ മുഖഭാവം മാറി... എന്തിനോ അവളുടെ ശരീരം വിറച്ചു... അവന്റെ വിരലുകൾ തന്റെ ഇടുപ്പിൽ ചൂട് തട്ടുംപോലെ തോന്നി... ഒരുനിമിഷം അവരുടെ കണ്ണുകൾ കോർത്ത്... അവനോടുള്ള പ്രണയം പറയാൻ നാവിനു തുമ്പിൽ വന്നതും...

അവന്റെ കൈകൾ അവളിലെ പിടി വിട്ടു... "എടുത്തോണ്ട് പോടീ നിന്റെ ഐഫോൺ " അവള്ടെ കയ്യില് വെച്ചു അവന് പുച്ഛത്തോടെ പറഞ്ഞു... അമ്മയുടെ നോക്കിയ മൊബൈൽ ആണ്... ഈ കാലമാടൻ തന്റെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചതും പോരാ... എന്നിട്ട് അമ്മയുടെ മൊബൈൽ കരഞ്ഞു കാലു പിടിച്ചു പാമ്പിന്റെ ഗെയിം കളിക്കാൻ കൈയിൽ ആക്കിയപ്പോൾ എന്നേ പരിഹസിക്കുന്ന.. കള്ള ബടുവാ... അവള് പല്ലു കടിച്ചു നടന്നു പോകുന്ന ദ്രുവിനെ നോക്കി ************ അച്ചു കയ്യ് നിറയെ ഇട്ട മെഹന്ദിയിൽ നോക്കി അതിൽ അജുവിന്റെ പേരു കണ്ടതും ... പതിയെ തല ഉയർത്തി ചെയറിൽ ഇരിക്കുന്ന അജുവിനെ നോക്കി...

അവന്റെ നോട്ടം തന്നിലേക്കാണ് എന്ന് മനസ്സിലായതും അവള് അവനെ ചുണ്ട് കോട്ടി കാണിച്ചു.. തന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന അച്ഛനിൽ അവളുടെ കണ്ണു ഉടക്കിയപ്പോൾ അവള്ടെ നെഞ്ച് വിങ്ങി... അവള് ചെയറിൽ നിന്നു എണീറ്റു രാമന്റെ മുന്നിൽ ചെന്നു നിന്നു... "അച്ഛന് എന്താ ഇങ്ങനെ നോക്കണേ " "എന്റെ മോള് സുന്ദരി ആയിട്ടുണ്ട് "രാമൻ അവളുടെ തലയിൽ തലോടി പറഞ്ഞു "അച്ഛന്റെ മോളല്ലേ.. സുന്ദരി അല്ലാതെ നിക്കുമോ "അവള് കുറുമ്പൊടെ പറഞ്ഞതും അയാൾ ഒന്ന് പുഞ്ചിരിച്ചു.. പക്ഷെ ആ ചിരിയിലും വേദന ഉള്ളത് പോലെ തോന്നി... എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു... അത് കാണാതെ നിൽക്കാൻ..

.അച്ചു വാഷ്‌റൂമിലേക്ക് നടന്നു... ഇതെല്ലാം കണ്ടു അജുവിന്റെ കണ്ണും നിറഞ്ഞിരുന്നു... അവന് അവള് നടന്ന വഴിയേ നോക്കി... അവള് പോയതും അജു രാമന്റെ അടുത്ത് ചെന്നു... അയാളെ ചേർത്ത് പിടിച്ചു കണ്ണു ചിമ്മി കാണിച്ചു... അത് മതിയായിരുന്നു... രാമന്.. തന്റെ മകൾ അവന്റെ കയ്യില് സുരക്ഷിത ആയിരിക്കും എന്ന് ഉറപ്പിക്കാൻ... ഒരുപാട് നേരം അച്ചു പോയ വഴി നോക്കിയിട്ടും അവളെ കണ്ടില്ലാ.. അജു അച്ചുവിനേം നോക്കി വാഷ്‌റൂമിൽ ചെന്നപ്പോൾ അവള് അവിടെയില്ല...തിരിഞ്ഞു നടക്കാൻ തുടങ്ങിയതും.. നിലത്തു പൊട്ടികിടക്കുന്ന വളകൾ കണ്ടു അവന് ഒന്ന് ഞെട്ടി ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story