കൃഷ്ണ: ഭാഗം 77

krishna

എഴുത്തുകാരി: Crazy Girl

പൊട്ടിയ വള കണ്ടു അവന് ഒന്ന് ഞെട്ടി... അതിന്റെ അടുത്ത് ചെന്ന് വളയെടുത്തു... "അച്ചു... അച്ചൂ... "അവന് ചുറ്റും നോക്കി വിളിച്ചു.. അവന്റെ നെഞ്ഞോന്നു കാളി... മനസ്സിൽ തികട്ടി ഭയം കൊണ്ട് വളയുമായി അവന് വാഷ്‌റൂമിനു പുറത്തിറങ്ങി... അപ്പോഴാണ് അതിനു അടുത്തുള്ള പുറത്തേക്കുള്ള ഡോർ തുറന്നിട്ടും അതിനു പറ്റി പിടിച്ചിരിക്കുന്ന മൈലാഞ്ചിയും അവന്റെ കണ്ണിൽ പെട്ടത്... ************* "നിങ്ങളെന്തിനാ എന്നേ കൊണ്ട് വന്നേ... പറ... " ബെഡിന്റെ ഓരം ചേർന്ന് മുട്ടിന്മേൽ കയ്യ് വെച്ചു അച്ചു അലറി.. "നീയെന്റെ മോളാ.. എനിക്ക് നിന്നിൽ അവകാശം ഉണ്ട്...

അതുകൊണ്ട് കൊണ്ട് വന്നതാ നിന്നെ "സുജാത ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. "ഹ്മ്മ് മോളു.... " അവൾ ഒന്ന് പുച്ഛിച്ചു "ആ ഒരു ഒറ്റ കാരണം കൊണ്ടാ ഞാൻ എന്റെ ജീവിതം തന്നെ വെറുത്തു പോകുന്നെ.. നിങ്ങൾക് നാണമുണ്ടോ.. മോളെന്നു പറഞ്ഞു അടുത്തേക്ക് വരാൻ "അച്ചു അവരെ നോക്കി പുച്ഛിച്ചു... "പ്ഫ നിർത്തേടി... നിന്റെ അച്ഛന് പറഞ്ഞു തന്നതായിരിക്കും... അല്ലേലും അങ്ങേർക്ക് അതിനെ കഴിയൂ... പണ്ട് അങ്ങേരെ വാശിക്ക് കെട്ടി നിന്നെ വയറ്റിൽ ഉള്ളപ്പോ തന്നെ കൊല്ലാതെ നിന്നത് അങ്ങേരോടും നിന്നോടുമുള്ള സ്നേഹം കൊണ്ടൊന്നും അല്ലാ... നിന്നിൽ ഉള്ളത് എല്ലാം എനിക്ക് അവകാശപ്പെട്ടത് ആണെന്ന് കരുതിയിട്ടാ...

ഇപ്പൊ തോന്നുന്നു അപ്പോഴേ നിന്നെയൊക്കെ നശിപ്പിച്ചു കളയണം എന്ന്.. " അവർ പറയുന്ന ഓരോ വാക്കും അച്ചുവിന്റെ മനസ്സ് തകർത്തു.. ഒരമ്മയുടെ വായിൽ നിന്നു കേട്ടത് അവൾക് സഹിക്കാൻ പറ്റിയില്ല പക്ഷെ അവള് മനസ്സിൽ ഒതുക്കി വെച്ചു... "എന്തെടി നിന്റെ നാക്ക് വളഞ്ഞു പോയോ... ഓ കയ്യില് മൈലാഞ്ചി ഒക്കെ ഇട്ടു വെച്ചിട്ടുണ്ടല്ലോ... ഹോ നാളെ കല്യാണം അല്ലെ... നിന്റെ അച്ഛന് എന്നോടുള്ള വാശിക്ക് നടത്തുന്നതാ ഇത്.. എനിക്ക് കാണണം നീയില്ലാതെ അങ്ങേരെങ്ങനെ ഇത് നടത്തും എന്ന് .... അങ്ങേരെ നശിപ്പിച് വേരോടെ എടുത്ത് കളയണം.. " "ദേ എന്റെ അച്ഛനെ എന്തേലും ചെയ്‌താൽ ഉണ്ടല്ലോ അമ്മയാണെന്ന് നോക്കില്ല ഞാൻ "

അച്ചു ചുവന്ന മുഖമോടെ പറഞ്ഞതും സുജാത അവളുടെ അടുത്തേക്ക് ചെന്നു കവിളിൽ ആഞ്ഞടിച്ചു... അച്ചു വേദന കൊണ്ട് അലറി.. അവളുടെ ചുണ്ട് പൊട്ടി.. വീണ്ടും അടിക്കാൻ തുനിഞ്ഞപ്പോളേക്കും ഡോറിൽ ആരോ തട്ടി.... "നിനക്ക് ഞാൻ തരാമെടി "എന്നും പറഞ്ഞു അവർ ചെന്ന് ഡോർ തുറന്നു.. "മമ്മിഎന്തിനാ ഇങ്ങോട്ട് വരാൻ പറഞ്ഞെ "റാം പറഞ്ഞു കൊണ്ട് മുറിയിൽ കയറി വന്നു... റാമിനെ കണ്ടതും അച്ചു ഞെട്ടി... കൂടെ അവന്റെ മമ്മി എന്നാ വിളിയും... റാം അവളെ കണ്ടു തറഞ്ഞു നിന്നു.... "എന്താ മമ്മി ഇവൾ.. ഇവളെന്താ ഇവിടെ"റാം അച്ചുവിനെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു...

"അത് പിന്നേ... വേറൊന്നുമല്ല... നമ്മുടെ ആവിശ്യത്തിന് ആണ്... "സുജാത ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞു... എന്നാൽ റാമിനും അച്ചുവിനും ഒന്നും മനസ്സിലായില്ല... "നിങ്ങള് എന്തിനാ എന്നേ ഇവിടെ കൊണ്ട് വന്നേ.. എനിക്ക് പോണം "സുജാതയും റാമും സംസാരിച്ചിരിക്കേ അച്ചു അലറി കൊണ്ട് പറഞ്ഞു... "നീയെന്താടി ഒച്ചവെകുന്നേ... നിനക്ക് പോകണമെങ്കിൽ എനിക്ക് വേണ്ട ആള് ഇവിടെ എത്തണം "അവർ ചെയറിൽ നിന്നു എണീറ്റു കൊണ്ട് പറഞ്ഞു... "ആരെയാ ആരെയാ നിങ്ങൾക് വേണ്ടേ... പറ "

"അത് ഞാൻ പറയും പക്ഷെ അതിനു മുൻപ് നിന്റെ തന്തയെ എനിക്ക് തോല്പ്പിക്കണം... അതുകൊണ്ട് എന്റെ മോള് റെഡി ആയി ഇരിക്ക് ഞാൻ ഇപ്പൊ വരും നിന്റെ ചെക്കനുമായി... "അവർ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് മുറിയിൽ നിന്നിറങ്ങി കൂടെ റാമും... അച്ചു ബെഡിൽ നിന്നു ചാടി എണീറ്റു... അവള് കണ്ണുകൾ അമർത്തി തുടച്ചു.. ഇതെവിടെയാ ഞാൻ... അവള് ഓർത്തുകൊണ്ട് ചുറ്റും നോക്കി... "ഇത് ഇത് ഞങ്ങൾടെ ഹോട്ടൽ തന്നെ ആണല്ലോ... അപ്പോ എന്നേ ഇവരെ എന്തിനാ ഇവിടെ ഇട്ടു പൂട്ടിയത്... എന്താ അവർക്ക് വേണ്ടത്... എന്നെയാണ് വേണ്ടതെങ്കിൽ പിന്നെ എന്തിനു എല്ലാവരുമുള്ള ഇതേ ഹോട്ടലിൽ ഒളിപ്പിക്കുന്നെ... "

മനസ്സിൽ നിറഞ്ഞു വന്ന ചോദ്യം അവളെ ആകപ്പാടെ സമനില തെറ്റിച്ചു... അച്ചു ടാബിളിലും ചുറ്റും പരതി തനിക് സഹായമായി എന്തേലും കിട്ടുമോ എന്നറിയാൻ എന്നാൽ എല്ലാം നിരാശയായിരുന്നു... ************** "മമ്മി പ്ലീസ് സ്റ്റോപ്പ്‌ ദിസ്‌ നോണ്സെന്സ്... എന്തിനാ മമ്മി അവളെ കൊണ്ട് വന്നതാ. ആൻഡ് യു നോ ആ ഋഷിയും അർജുനും എല്ലാം താഴത്തെ ഫ്ലോറിൽ അവളെ നോക്കി ഇറങ്ങിയേക്കുവാ... അവളേ നോക്കി ഇവിടെ വന്നാൽ "...അവന് പാതി പേടിയോടെ പറഞ്ഞു നിർത്തി...എന്നാൽ അവരുടെ മുഖത്ത് വെല്ല്യ ഭാവമാറ്റം ഒന്നുമില്ലായിരുന്നു... "നീ എന്താ എന്നേ കുറിച് വിചാരിച്ചേ... നിന്റെ അച്ഛനെ പ്രണയിക്കുന്ന സമയം ഞങ്ങള്ക്ക് ജനിച്ചവൻ ആണ് നീ...

അതിനു ശേഷം പണത്തിനു വേണ്ടി കെട്ടിയതാ ആ രാമകൃഷ്ണനെ... അയാളിൽ എനിക്കുണ്ടായാ എന്റെ മകളാണ് അവള്... " സുജാത ഒന്ന് പറഞ്ഞു നിർത്തി.. റാം അവരെ ഞെട്ടി നോക്കി അവനു അറിയാം അമ്മയുടെ പണ്ടത്തെ ലീലാവിലാസം എന്നാൽ അവരിൽ ഉണ്ടായ മകൾ അശ്വതി ആണെന്ന് അവൻ വിചാരിച്ചില്ല... "താഴെ വാലിനു തീ പിടിച്ച പോലെ നടക്കട്ടെ എല്ലാം... എന്നിട്ട് അവളെ കണ്ടു പിടിച്ചു അവളെ തിരികെ എൽപ്പിക്കണം എന്ന് യാജിക്കുമ്പോൾ നമ്മക് വാങ്ങാം നിന്റെ പെണ്ണിനെ... കൃഷ്ണയെ... " "പക്ഷെ മമ്മി... അതെങ്ങനെ.. "റാം അവരെ ഉറ്റുനോക്കി... "കൃഷ്ണ തന്നെ വരും നിന്റെ കൂടെ... അവള്ക്കൊരിക്കലും അശ്വതി നരകികുന്നത് കാണാൻ സഹിക്കില്ല... "

അവരുടെ ചൂണ്ടിൽ ഗൂഢമായ പുഞ്ചിരി വിടർന്നു പതിയെ അത് റാമിലും... ************* അവരുടെ അടിയിൽ അച്ചുവിന്റെ മുഖം വല്ലാതെ വേദനിച്ചു... അതിലും വേദനക്കൊണ്ട് അവളുടെ മനസ്സ് നീറി... "അമ്മയാണ് പോലും.. അമ്മയെന്ന് വിളിക്കാൻ കഴിയുമോ അവരെ... എന്റെ അച്ഛനെ ദ്രോഹിച്ചിട്ടു എനിയും ആ സ്ത്രീക്ക് മതിയായില്ലേ... എന്റെ അജു നിന്നെ നഷ്ടപ്പെടുമോ... ഇല്ലാ... അതിനു കഴിയില്ല... എന്റെ അച്ഛന് പാവം തളർന്നു കാണും എന്നേ കാണാഞ്ഞിട്ട്... എങ്ങനെ അറിയിക്കും ഞാൻ ഇവിടെ ഉണ്ടെന്ന്... " അച്ചുവിന്റെ മനസ്സ് പുലമ്പുമ്പോൾ ആണ് ഡോർ തുറന്ന് റാമും കൂടെ സുജാതയും വന്നത്...

അവള് ബെഡിൽ നിന്നു ഞെട്ടിയെഴുനെറ്റു ...അവരുടെ പുറകെ വരുന്ന കറുത്ത തടിച്ച കയ്യിലും കഴുത്തിലും സ്വർണം ഇട്ടു വരുന്ന അയാളെ കണ്ടു അവള് അവരെ ഉറ്റു നോക്കി... അയാളുടെ നോട്ടം തന്റെ ശരീരത്തു ആണെന്ന് അവർ അറപ്പോടെ മനസ്സിലാക്കി... "ശങ്കർ... ഇവാനാണ് അശ്വതി നിന്റെ മാരൻ... " "ച്ചി അമ്മയാണോ നിങ്ങള്.. നിങ്ങള്ടെ കൂടെ കിടന്നവനെ പിടിച്ചു മകളെ കെട്ടിക്കാൻ... ഹും... അതിനു ഈ അശ്വതിയെ കിട്ടില്ല.. " "പ്ഫ നിർത്തേടി മോളേ... ഞാൻ പറയുന്നതേ ഇവിടെ നടക്കൂ... ശങ്കർ... കെട്ടുന്നതിന് മുൻപ് നിനക്ക് എന്ത് വേണേലും ഇവളോട് സംസാരിക്കാം ... വേണേൽ ഒന്ന് ട്രൈ ചെയാം... ഞങ്ങൾ പുറത്ത് തന്നെ ഉണ്ടാകും "

അയാൾക്കു നേരെ പറഞ്ഞുകൊണ്ട് തന്നെ നോക്കി പേടിപ്പിച്ചു അവർ മുറിവിട്ടു ഇറങ്ങുമ്പോൾ പുറകെ ഓടാൻ നിന്ന അച്ചുവിനെ അയാൾ ബലമായി വലിച്ചു ബെഡിൽ ഇട്ടു.. "മമ്മി ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം... ഇവിടെ എന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല "റാം "ഹ്മ്മ് നിന്നെ മാറ്റി നിർത്തണം... ഇപ്പൊ നിന്റെ ആവിശ്യം ഇവിടെ ഇല്ലാ... ചിലപ്പോ നീ ഇവിടെ നിന്നാൽ ഞാൻ ഉദ്ദേശിച്ചത് പോലെ നടക്കില്ല .. നീ പോയി രജിയുടെ അടുത്ത് ചെന്ന് എല്ലാം പറയണം "സുജാത റാമിനോട് പറഞ്ഞു അവന് ആ ഹോട്ടലിൽ നിന്നു ആരും കാണാതെ ഇറങ്ങി... **************

ഋഷിയെട്ടന്റെ ദേഷ്യത്തിൽ കരഞ്ഞു തീർത്തപ്പോൾ ആണ് പുറത്ത് ചുറ്റും ഒച്ചയും ബഹളവും കേട്ടത്... പതിയെ ഹാളിൽ ചെന്ന് നോക്കിയപ്പോൾ എല്ലാവരും മുഖത്ത് സങ്കടം ഋഷിയെയും അജുവിനെയും ദ്രുവിനെയും പ്രവിയെയും മാത്രം കാണാനില്ല... "എന്താ എന്താ പറ്റിയെ "കിച്ചു എല്ലാവരോടുമായി ചോദിച്ചു "മോളേ അശ്വതിയെ കാണാനില്ല "അമ്മ പറയുന്നത് കേട്ട് തലപെരുക്കും പോലെ തോന്നി.. "എന്താ "വിശ്വാസം വരാതെ വീണ്ടും കിച്ചു "ഹ്മ്മ് നീ കേട്ടില്ലേ... നിന്റെ കൂട്ടുകാരി വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി... അല്ലേലും അമ്മ വേലി ചാടിയ മകൾ മതിൽ ചാടും എന്നാണല്ലോ... ഇത്രയൊക്കെ പ്രധീക്ഷിച്ച മതി.. എനിക്ക് അപ്പളേ അവളെ മനസ്സിലായതാ "

"വനജേ " വനജയുടെ സംസാരം കെട്ടു ധര്മേന്ദ്രൻ ആംഗിൾ ഒച്ചവെച്ചു അവരെ വിളിച്ചു... അവർ പുച്ഛിച്ചു കൊണ്ട് അവിടെയുള്ള കസേരയിൽ ഇരുന്നു.. എന്നാൽ എല്ലാം തകർന്നവനെ പോലെ ഇരിക്കുന്ന അച്ചുവിന്റെ അച്ഛനെ കണ്ടപ്പോൾ കിച്ചു അങ്ങോട്ട്‌ ചെന്നു... "ഒന്നും സംഭവിക്കില്ല നമ്മുടെ അച്ചുവിന് "അദ്ദേഹത്തിന്റെ അടുത്ത് മുട്ട് കുത്തിയിരുന്ന് കിച്ചു പറഞ്ഞു നിറഞ്ഞു വന്ന കണ്ണുനീരോടെ അയാൾ തലയാട്ടി... കിച്ചു വേഗം എണീറ്റു ചുറ്റും നോക്കി... ശേഷം ദ്രുവിനെ ഫോൺ ചെയ്തു... ************** ദ്രുവിന്റെ കൂടെ പ്രവിയും അജുവും ഋഷിയും എല്ലാവരും അവളെ നോക്കി നടന്നു... ഇടക്ക് വെച്ചു കിച്ചുവിനേം കണ്ടു അവളേം കൂട്ടി...

ഏറ്റവും മേലേ സ്റ്റെയർ കേറുമ്പോൾ ആണ് ഹോട്ടൽ ബോയ് ആയ ഒരുത്തനുമായി കിച്ചു തട്ടിയത്... "സോറി "അവൾ സോറി പറഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ആണ് അജു ഞെട്ടിക്കൊണ്ടു തിരിഞ്ഞു അവന്റെ കോളറിൽ പിടിച്ചത്... "എവിടെടാ അവള്... "ചുമരിൽ ചേർത്തു നിർത്തി അവന്റെ കഴുത്തിനു പിടിച്ചു ചോദിക്കുന്നത് അജുവിനെ തട്ടിമാറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല.. "ആരെ... എ...നി..ക്ക്.. അ...റി... യി.. ല്ല.. "അവന് പിടഞ്ഞു കൊണ്ട് പറഞ്ഞു "പ്ഫ പുന്നാരേ മോനെ... നിനക്കറിയില്ലേ... "എന്നും പറഞ്ഞു അജു അവന്റെ മൂക്കിനിട്ട് കൊടുത്തു... ചോരയോലിച്ചു മൂക്ക് പൊത്തി അവന് നിലത്തേക്ക് ഊർന്നിരുന്നു.... *************

സുജാത പ്രധീക്ഷിച്ചത് പോലെ ആ പയ്യനെയും തൂക്കി വരുന്ന അജുവിനെയിം എല്ലാവരേം കണ്ടു അവള് ഗൂഢമായ ചിരിയോടെ മാറി നിന്നു ഒരുപാട് പിടിയും വലിയും നടന്നെങ്കിലും അവസാനം അച്ചു തളർന്നു.. അയാളുടെ ബലിഷ്ഠമായ കൈകൾ അവളുടെ ദാവണി തുമ്പിൽ പിടിയിട്ട്... അവളിൽ അനങ്ങാൻ പറ്റിയില്ലാ.. എന്നാലേ അയാളുടെ കറുത്ത ചുണ്ടിലെ വശ്യമായ ചിരി കണ്ടു വെറുപ്പോടെ മുഖം തിരിച്ചു... അയാളുടെ പിടി വലിഞ്ഞതും അവള് കണ്ണുകൾ ഇറുക്കെ അടച്ച്... പെട്ടെന്ന് എന്തോ വലിയ ശബ്ദത്തോടെ തെറിച്ചു വീണതും അവള് ഞെട്ടലോടെ കണ്ണുകൾ തുറന്നു... മുന്നിൽ കത്തുന്ന കണ്ണാലെ നോക്കുന്ന അജു...

അവളിൽ പോലും അവന്റെ മുഖം കണ്ടു ഭയം തോന്നി ഇന്നേവരെ കാണാത്ത ഭാവം... അപ്പോഴേക്കും തന്റെ ദാവണി ഷാൾ കഴുത്തിലിട്ട് കൊണ്ട് കിച്ചു അടുത്തേക്ക് വന്നു മറ്റേ സൈഡിൽ പ്രവിയും.... അയാൾ എണീറ്റു വന്നു അടിക്കാൻ കയ്യ് നീട്ടിയതും അജു അവന്റെ കയ്യ് പിടിച്ചു തിരിച്ചു കഴുത്തിൽ കയ്യിട്ട് ശ്വാസം മുട്ടിച്ചു... ശ്വാസം കിട്ടാതെ അയാൾ പിടഞ്ഞു... പക്ഷെ അച്ചു അപ്പോഴും റാമിനെയും സുജാതയെയും നോക്കി... എന്നാൽ ആരും അവിടെ ഇല്ലായിരുന്നു.... പെട്ടെന്നാണ് അഞ്ചാറു പോലീസ് കാർ കയറി വന്നതാ... കൂടെ ആ സ്ത്രീയും അവള് ഞെട്ടി എല്ലാവരെയും നോക്കി.. അപ്പോഴും അടിച്ചു കൊണ്ടിരിക്കുന്ന അജുവിനെ പോലീസിൽ ഒരാൾ വന്നു മാറ്റി നിർത്തി.... അപ്പോഴേക്കും രാമനും ദേവനും ധര്മേന്ദ്രനും അവിടെ എത്തിയിരുന്നു... അച്ചു ഓടി രാമന്റെ നെഞ്ചിൽ വീണു...

"എന്റെ മോളേ "അവർ അവളെ ഇരു കയ്യ്കൊണ്ടു പുണർന്നു പെട്ടെന്നാണ് അവളെ ആരോ വലിച്ചത്... "സുജാതെ "രാമൻ കോപത്തോടെ അവരെ വിളിച്ചു... "ഇവള് നിങ്ങളുടെ മാത്രമല്ല എന്റെയും മോള് ആണ്... രാമനെ നോക്കി സുജാത പറഞ്ഞു കൊണ്ട് പോലീസിന് നേരെ തിരിഞ്ഞു.. "സർ എന്റെ മോള് ദേ ആ നിൽക്കുന്ന പയ്യനുമാ കല്യാണം നടത്താൻ തീരുമാനിച്ചത് ആണ്.... ദേ ഇവരൊക്കെ കൂടി അവനെ തല്ലിചതച്ചു... ഇവർക്കു എതിരെ ആക്ഷൻ എടുക്കണം "സുജാത അജുവിനെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു... "ഇവർ പറഞ്ഞത് ശെരിയാണോ "സി ഐ അച്ചുവിനെ നേരെ ചോദിച്ചു "അല്ലാ സർ ഈ സ്ത്രീ എന്നേ തട്ടിക്കൊണ്ടു വന്നതാ "

അവള് പറയുന്നത് കേട്ടു സി ഐ സുജാതയെ നോക്കി... പെട്ടെന്നാണ് സുജാത അവളുടെ കവിളിൽ അടിച്ചത്.. അച്ചു മുഖം പൊത്തി... അജു പാഞ്ഞു ചെല്ലാൻ നിന്നതും ഋഷി പിടിച്ചു വെച്ചു... രാമൻ അപ്പോളേക്കും അവള്ടെ അടുത്ത് ചെന്നിരുന്നു... "ദേ ഇയാളും മകളും കൂടെ കഴിഞ്ഞ ആഴ്ച ആണ് ഈ ശങ്കറുമായി കല്യാണം നിശ്ചയിച്ചത്... എന്നിട്ട് ഇവള് ഇയാളുടെ കൂടെ കറങ്ങിയതുമാണ്... അവസാനം കാണാൻ കൊള്ളാവുന്ന ഒരുത്തൻ വന്നപ്പോൾ അവള് അങ്ങോട്ടേക്ക് ചാടി... "സുജാത പറയുന്നത് കെട്ട് അമ്പരപ്പൊടെ എല്ലാവരും അവരെ നോക്കി... "ഈ പറയുന്നത് സത്യമാണോ "പോലീസ് ശങ്കറിനോട്‌ ചോദിച്ചു അയാൾ ആണെന്ന് തലയാട്ടി..

"കള്ളം കള്ളമാണ് ഇവർ പറയുന്നത് "അച്ചു അലറിക്കൊണ്ട് പറഞ്ഞു.. "സ്വന്തം മകളെ കുറിച് ഏതേലും സ്ത്രീ പറയുമോ "സി ഐ പുച്ചത്തോടെ പറയുന്നത് കേട്ടു അച്ചു രാമനെ നോക്കി... "ഇല്ലാ സർ ഈ സ്ത്രീ പറയുന്നത് കളവാണ്... ഇവരെ എന്റെ മോളേ ഉപേക്ഷിച്ചു പോയിട്ട് വർഷങ്ങൾ ആയി... " "അതുകൊണ്ട് എനിക്ക് ഇവളിൽ അവകാശം ഇല്ലാതെ ആകുമോ.. പിന്നെ ഇവളെ കെട്ടാൻ പോകുന്നത് ശങ്കർ ആണ്... "സുജാത പറഞ്ഞു നിർത്തി. "അതെങ്ങനാ ശെരിയാവും അമ്മായി അമ്മേ... മോളുടെ രണ്ടാം കേട്ട് നടത്തുമ്പോൾ ആദ്യത്തെ കെട്ടിയോനെ ഡിവോഴ്സ് ചെയ്യണ്ടേ "അത് വരെ മിണ്ടാതെ നിന്ന അജു സുജാതയുടെ മുന്നിൽ കയ്യ് കെട്ടി നിന്നു കൊണ്ട് ചോദിച്ചു...

സുജാത ഒന്നും മനസിലാവാതെ അജുവിനെ നോക്കി... "നിങ്ങള് ആരാണ് "സി ഐ അവനു നേരെ ചോദിച്ചു... "സർ ഞാൻ ഈ അശ്വതിയുടെ ഹസ്ബൻഡ് ആണ്... "അജു "ഹ്മ്മ്മ് അതിനു ആര് നിനക്ക് ഇവളെ കെട്ടിച്ചു തന്നു... ഇവള് ശങ്കറിന്റെ പെണ്ണാണ്... അവനെ പറ്റിച്ചു കൊണ്ട് അവള് എങ്ങനെ നിന്നെ കെട്ടും "സുജാത ഇടക്ക് കേറി പറഞ്ഞു... "അല്ലാ അമ്മായി അമ്മേ... നിങ്ങള് പറഞ്ഞ ശങ്കറുമായി അശ്വതിയുടെ പെണ്ണുകാണൽ ഇപ്പോൾ ആണെന്ന പറഞ്ഞെ.. "അജുവിന്റെ ചോദ്യം കേട്ട് സുജാത പല്ലിറുമ്മി.. എന്നാൽ പോലീസു കാരെ കണ്ടു അവർ അനങ്ങാതെ നിന്നു "ഒരാഴ്ച "താല്പര്യമില്ലാതെ അവർ പറഞ്ഞു...

"കഴിഞ്ഞ മാസം രജിസ്റ്റർ മാര്യേജ് കഴിഞ്ഞ അശ്വതിയുമായി അവള്ടെ കെട്ടിയോനുമായി ഡിവോഴ്സ് ആകത്തപ്പോൾ എങ്ങനെ ആണ് അവള്ടെ പെണ്ണുകാണൽ നടക്കുന്നെ "അജുവിന്റെ ചോദ്യം കേട്ടു സുജാത ഒന്നും മനസ്സിലാകാതെ അവനെ ഞെട്ടി നോക്കി... ധര്മേന്ദ്രനും ദേവനും ഞെട്ടി പരസ്പരം നോക്കി ബാക്കിയുള്ളവരുടെ ചുണ്ടിൽ മന്ദഹാസം ഉണ്ടായിരുന്നു... "സർ ഞാനും അശ്വതിയും രജിസ്റ്റർ മാര്യേജ് കഴിഞ്ഞവർ ആണ്... അതിന്റെ ഫോട്ടോസ് ആണ് ഇത്... പിന്നെ അതിന്റെ കോപ്പിയും "പോക്കറ്റിൽ നിന്നു പേപ്പർ പുറത്ത് എടുത്തു കൊണ്ട് അജു പറഞ്ഞു... അപ്പോഴേക്കും എല്ലാത്തിന്റെയും കിടപ്പുവിഷം പോലീസിന് മനസിലായി...

"ഹ്മ്മ് ഇത്രയും നേരം വെറുതെ ഒരു ഡ്രാമ ഉണ്ടാക്കി കള്ളം പറഞ്ഞതിന്... സുജാതയും പിന്നെ താനും പോലീസ് സ്റ്റേഷൻ വരെ ഒന്ന് വരണം " ************* സുജാതയെയും ശങ്കറിനെയും പോലീസ് കൊണ്ടുപോകുമ്പോൾ രാമൻ അവർക്കിട്ടു ഒന്ന് പൊട്ടിക്കാൻ മറന്നില്ലാ... അച്ചു രാമനെ പറ്റിയിരുന്നു എന്നാൽ ബാക്കിയുള്ളവർ അജുവിനെയിം രാമന്റെ അടുത്ത് ഇരിക്കുന്ന അച്ചുവിനേം നോക്കി... ദ്രുവും പ്രവിയും കിച്ചുവും അജുവും മൂലയിൽ ഇരുന്നു... "അന്ന് രാമൻ അങ്കിളിനെ ഹോസ്പിറ്റലിൽ നിന്നു നേരെ പോയത് രജിസ്റ്റർ ഓഫീസിൽ ആയിരുന്നു... കാരണം ഇത് പോലെ എന്തേലും മാരണം വരുമെന്ന് ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു...

കല്യാണം നടക്കില്ലെന്നു പറഞ്ഞപ്പോൾ ഞങ്ങൾ വേറെ മാർഖം ഇല്ലായിരുന്നു "ഋഷി പറഞ്ഞു നിർത്തി അവന്റെ കണ്ണുകൾ ചെന്നത് തന്നെ നോക്കിയിരിക്കുന്നാ കിച്ചുവിലേക്കാണ്... അവന് പെടുന്നനെ മുഖം തിരിച്ചു... "ഞങ്ങളോടോന്നും ഒരു വാക്ക് പറഞ്ഞില്ലല്ലോ "അജുവിന്റെ അമ്മ പറയുന്നത് കേട്ട് അവന് അവരുടെ അടുത്തേക്ക് ചെന്നു... "എന്താമ്മ... അന്ന് അങ്ങനെ ചെയ്തത് കൊണ്ടല്ലേ ഇന്ന് ഞങ്ങള്ക്ക് അച്ചുവിനെ കിട്ടിയത് അല്ലേൽ അവളുടെ അവസ്ഥ "അജു പരമാവധി നിഷ്കു ആയി പറഞ്ഞു..

അപ്പോഴേക്കും അജുവിന്റെ അമ്മ അച്ചുവിനെ ചേർത്ത് നിർത്തിയിരുന്നു എല്ലാവരിലും അത് ചിരി പടർത്തി.... "എന്നാലും ഈ ബുദ്ധി ആരുടേതാ "ധര്മേന്ദ്രൻ പുരികം പൊക്കി ഋഷിയെയും അജുവിനെയിം ദ്രുവിനേം നോക്കി.. അവരുടെ മൂന്നിന്റെയും നോട്ടം എങ്ങോട്ടോ മാറിയതും എല്ലാവരും തല ചെരിച് നോക്കി... അപ്പോൾ നിലത്തു കാലു കൊണ്ടു കളം വരക്കുന്നാ പ്രവിയെ കണ്ടു അവിടെ കൂട്ടചിരി മുഴുകി..

"എന്നാലും നിനക്ക് എങ്ങനാ മനസ്സിലായി അവന് ആണ് അച്ചുവിനെ കൊണ്ട് പോയതെന്ന് "ഋഷി അജുവിനെ നോക്കി ചോദിച്ചു.. "അവന്റെ നെഞ്ചിലെ പറ്റി മൈലാഞ്ചി കറ... അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു... പിന്നെ അവന്റെ കയ്യില് നിന്നു കുതറുമ്പോൾ ആയിരിക്കും അവന്റെ കഴുത്തിലെ ടൈ ഇളകി അവിടെ വാഷ്‌റൂമിൽ വീണിരുന്നു.. പോക്കറ്റിൽ നിന്നു ടൈ വലിച്ചു അജു അവർക്കു നേരെ നീട്ടി അവന്റെ കഴുത്തിൽ ടൈ ഇല്ലായിർന്നു അതുകണ്ടപ്പൊ എനിക്ക് ഉറപ്പായി അത് അവനായിരിക്കും എന്ന്.. " അജു പറയുന്നത് കേട്ട് അവർ പരസ്പരം നോക്കി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story