കൃഷ്ണ: ഭാഗം 81

krishna

എഴുത്തുകാരി: Crazy Girl

അന്ന് ഒരു പോലെ കണ്ണടച്ചില്ല പ്രവി... അവന്റെ അടിയിൽ കവിളൊക്കെ നീരുവെച്ചു വന്നു... ഉത്സാഹത്തോടെ പോയ അവള് തിരിച്ചു വരുമ്പോൾ കവിളിലെ പാട് കണ്ടു അമ്മ ചോദിച്ചെങ്കിലും ബസ്സിൽ ബ്രേക്ക്‌ പിടിച്ചപ്പോൾ ഒരു ചേച്ചിയുടെ കയ്യ് കൊണ്ട് എന്നാണ് പറഞ്ഞത്... പിന്നീട് ഒന്നും പറയാതെ മുറിയിൽ കേറി എല്ലാം വലിച്ചെറിഞ്ഞു ഒറ്റ കിടത്തം ആയിരുന്നു... അപ്പൊ ശെരിക്കും എന്നേ ഇഷ്ടല്ല ഞാനാ മണ്ടി.. വെറുതെ ഓരോന്ന് കേറി ഇടപെട്ടിട്ടു.. എന്നാ അടിയ അടിച്ചേ... നല്ല വേദന ഉണ്ട്...അവള് കവിളിൽ തൊട്ടു... അതിനേക്കാൾ വേദന ഉണ്ട് എന്റെ ഹൃദയത്തിൽ... അങ്ങനെ തന്നെ വേണം നിനക്ക് ആര പറഞ്ഞെ ഇതിനെയൊക്കെ പ്രണയിക്കാൻ...

പ്രവി ഓരോന്ന് പിറുപിറുത്തു ബെഡിൽ ചുരുണ്ടു കൂടി... കണ്ണിലൂടെ ഒഴുകി വരുന്ന കണ്ണുനീർ തുടക്കാതെ അതോടപ്പം വേദനയും ഒഴുകി പോട്ടെ എന്നവൾ കരുതി തിരിച്ചു ഇഷ്ടമാണെന്ന് പറയും എന്ന് പ്രതീക്ഷിച്ചില്ല... ഒരടിയും ഉറപ്പായിരുന്നു എന്നാൽ ഞാൻ ചെയ്ത തെറ്റ് എന്താ... അവൾക് വേണ്ടി എന്നേ അടിക്കാൻ മാത്രം അവൾ ആര... അവളല്ലേ തെറ്റ് ചെയ്തത്... എപ്പോഴും ഏതേലും പെമ്പിള്ളേർ മുട്ടിയാൽ എടുത്തിട്ടടിക്കുന്ന നിങ്ങള് ഇന്നെന്ത മിണ്ടാഞ്ഞെ അതല്ലേ ഞാൻ ചെന്ന് അടിച്ചത്... എന്നിട്ടോ എന്നേ മോശപ്പെട്ട പെണ്ണാക്കി... ആരേലും സ്വന്തം ഫീലിംഗ്സ് വെച്ച് കളിക്കുമോ.. ഞാൻ എല്ലാം ആൺപിള്ളേരെയും വളക്കാൻ ഇറങ്ങുന്ന തരംതാണ പെണ്ണായിട്ടല്ലേ പറഞ്ഞത്....

ഈശ്വരൻ പൊറുക്കില്ലടോ കാലമാട തന്നോട്.... പ്രവി തലയിണയിൽ മുഖം പൂഴ്ത്തി ************** ഉറക്കം ഞെട്ടി അച്ചു കണ്ണുകൾ വലിച്ചു തുറന്നു... എന്തോ ഒരു ഭാരം... അവള് തല ഉയർത്തി നോക്കി.. തന്റെ മേലേ തലച്ചായിച്ചു കിടക്കുന്ന അജുവിനെ കണ്ടു അവളുടെ മുഖം ചുവന്നു... അവന്റെ മുടിയിൽ തലോടി കൊണ്ട് കുറച്ചു നേരം അവള് അവിടെ കിടന്നു.... അപ്പോഴാണ് ക്ലോക്കിലെ സമയം കണ്ടത്.. "അയ്യോ 7 മണി ആയി... "അവള് അജുവിനെയിം തള്ളിമാറ്റി പുതപ്പെടുത്ത് ദേഹം മറച്ചു എണീക്കാൻ നിന്നതും എന്തിലോ കുടുങ്ങി അവള് സ്റ്റക്ക് ആയി... തിരിഞ്ഞു നോക്കിയതും അജു പുതപ്പിൽ പിടിച്ചു വെച്ചിരിക്കുകയാണ്...

എന്തോ അവന്റെ നോട്ടം അവൾക് ചമ്മൽ തോന്നിയെങ്കിലും അത് മറച്ചു വെച്ച് അവനോട് ദേഷ്യപ്പെട്ടു... "ദേ അജു കളിക്കാതെ എന്നേ വിട്... എനിക്ക് പോണം..." "അതിനു നീ എന്തിനാ പുതപ്പ് എടുത്തോണ്ട് പോകുന്നെ... എനിക്ക് പുതച്ചു കിടക്കണം എന്താ തണുപ്പ് " "അയ്യെടാ... നീ ഇതിൽ നിന്നു കയ്യ് വിട്ടേ സമയം 7 ആയി... അമ്മയെന്ത്‌ വിചാരിക്കും" "എന്റെ അമ്മയല്ലേ ഒന്നും വിജരിക്കില്ല.. നീ ഇങ് വന്നേ "അവന് പുതപ്പിൽ വലിച്ചു കൊണ്ട് വിളിച്ചു... "ഏയ് അജു ഞാൻ ഇല്ലാ"അവളും അതിൽ പിടിച്ചു വലിച്ചു പക്ഷെ അജുവിന്റെ വലിയിൽ അവള് ബെഡിലേക്ക് തന്നെ വീണിരുന്നു...

അവന് വീണ്ടും അവളുടെ മാറിൽ ആയി തല വെച്ച് പുണർന്നു കൊണ്ട് കിടന്നു.... അവള് ഒന്ന് പിടഞ്ഞു എണീക്കാൻ നോക്കിയെങ്കിലും അവന്റെ അടിയിൽ കിടന്നു എണീക്കാൻ കയ്യില്ലെന്ന് മനസ്സിലായി...അവന് അവളെ തലോടിക്കൊണ്ട് കിടന്നു എന്തോ പോയ ഉറക്കം വീണ്ടും അവളിൽ തിരിച്ചു വന്നിരുന്നു... ************* കുളിച്ചിറങ്ങി കണ്ണാടിയുടെ മുന്നിൽ നിന്ന് തലതുവർത്തി.. മുടി വിടർത്തുംമ്പോൾ കണ്ടു കഴുത്തിൽ പതിഞ്ഞ പ്രണയ മുദ്ര...കിച്ചു അതിലൂടെ ഒന്ന് വിരലോടിച്ചു... സ്സ്... ഒരുപോലെ വേദനയും അതിനേക്കാൾ സുഖവും തോന്നി... അത് മറക്കാൻ എന്ന പോലെ അവന് സാരിയുടെ ബ്ലൗസ് കുറച്ചു കേറ്റി.....

പെട്ടെന്നാണ് തന്നെ വന്നു ചുറ്റിപിടിച്ചു തോളിൽ മുഖം വെച്ച് പാതി ഉറക്കത്തോടെ ഋഷി വന്നത്.... "എണീറ്റോ "കിച്ചു കണ്ണാടിയിലൂടെ അവനെ നോക്കി... അവന് ഒന്നുടെ അവളെ ഇറുക്കെ പിടിച്ചു കഴുത്തിൽ മുഖം പൂഴ്ത്തി... കിച്ചുവിന് ഇക്കിളി ആവുന്നത് പോലെ തോന്നി... "നിന്ന് കളിക്കാതെ.. ഒന്ന് പോയി ഫ്രഷ് ആയെ... "അവന്റെ വയറ്റിന് ചുറ്റിപിടിച്ച കൈകൾ വീടുവെക്കാൻ നോക്കി കൊണ്ട് അവള് പറഞ്ഞു... "ഹ്മ്മ് ലാ.. എനിക്ക് ഉറങ്ങണം "അവന് മടിയോടെ പറഞ്ഞു... "ന്നാ പോയി കിടന്നോ... ഇന്ന് സൺ‌ഡേ അല്ലെ എവിടേം പോകണ്ട " "നീയും ബാ "അവന് കൊഞ്ചലോടെ പറയുന്നത് കേട്ട് കിച്ചു അവനെ കൂർപ്പിച്ചു നോക്കി..

"അയ്യെടാ ഇള്ള കുട്ടിയാണെന്ന വിചാരം.. പോയെ പോയെ... എനിക്ക് കുറച്ചു പണി ഉണ്ട് " "ഓ നീയാര്പ്പാ... നീ വന്നേ... "അവന് അവളേം വലിച്ചു നടക്കാൻ ബെഡിൽ പോകാൻ നിക്കുമ്പോൾ അവള് അവന്റെ കൈകളിൽ ഒന്ന് നുള്ളി... "ഔ "വേദന കൊണ്ട് അവന് കയ്യ് വിട്ടു.. "എന്ത്‌ വെച്ചാടി നീ എന്നേ കുത്തിയത് "വേദന കൊണ്ട് അവന്റെ ഉറക്കം മുഴുവൻ പമ്പ കടന്നു... അവൻ കയ്യ് തടവി കൊണ്ട് കിച്ചുവിനോട് ചോദിച്ചു..കിച്ചു ഋഷിയുടെ ഭാവം കണ്ടു ചിരി കടിച്ചു പിടിച്ചു കൈകൾ വിടർത്തി കാണിച്ചു... അപ്പോഴാണ് നീട്ടിവളർത്തിയ നഗം കണ്ടത്...

"എന്തുവാടി... യക്ഷി.. നിന്നെ ഇന്ന് "ഋഷി അവളെ പിടിക്കാൻ തുനിഞ്ഞപ്പോളേക്കും അവള് ഓടി മുറിവിട്ടിറങ്ങിയിരുന്നു... ************** രാവിലെ വീർത്ത കവിളോടെ പ്രവി എണീറ്റു... ആകെ മൊത്തം തല പെരുക്കും പോലെ... വേദന ഉണ്ടേലും അവള് എണീറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി... കണ്ണാടിയുടെ മുന്നിൽ നിൽകുമ്പോൾ അവൾക് തന്നെ ആകെ വല്ലാതായി... ഇടാതെ കവിൾ നീരുവെച്ചു ചുവന്നിട്ടുണ്ട്.. കൺപോളകൾ ഒക്കെ വീർത്തു വന്നു... ശ്ശെ ഇന്നലെ സുന്ദരി ആയി ഞാൻ തന്നെ കണ്ണു വെച്ചപ്പോൾ ഓർത്തില്ലല്ലോ ഇത് പോലെ മുഖം വികൃതമാകാൻ ആണെന്ന്... താഴെ ചെന്നപ്പോൾ അച്ഛനും അമ്മയും തിരക്കിട്ട പണിയിലാ...

ഇന്ന് ഋഷിയെട്ടനും കിച്ചുവും ഒക്കെ ഉണ്ടാവുമല്ലോ എന്നോർത്തു പ്രവി ആരോടും പറയാതെ അങ്ങോട്ടേക്ക് പോയി... " ആ ഇതാര് കാന്താരിയോ ... എവിടെ ആയിരുന്നു "ഗേറ്റ് കടന്നു വരുന്ന പ്രവിയെ കണ്ടു ദേവൻ പറഞ്ഞു അപ്പോഴാണ് അവള്ടെ വീർത്തു വന്ന കവിൾ കാണുന്നത്... "അയ്യോ പ്രവി എന്ത് പറ്റി മോളേ "അയാൾ വേവലാതിയോടെ ചോദിച്ചു.. "ഒന്നില്ല വല്യച്ച "അവള് ചെറുതായി പറഞ്ഞു കൊണ്ട് വീട്ടിലേക്ക് കയറി പിന്നാലെ ദേവനും... ഋഷിക്ക് ചായ കൊടുക്കുകയായിരുന്നു ശ്രീ ദേവി... പ്രവിയെ കണ്ടു എല്ലാരും ഞെട്ടി നോക്കാണ് അത്രമാത്രം മാറ്റമുണ്ട് അവള്ടെ കവിളിൽ...

കിച്ചു അവളോട് ചോദിക്കുന്നുണ്ടേലും അവള് വാ തുറക്കാൻ തന്നെ പാട് തോന്നി... അതുകൊണ്ട് എല്ലാവരും പിന്നെ ചോദിക്കാൻ നിന്നില്ല... ഫുടൊക്കെ കഴിച്ചു സോഫയിൽ ഇരിക്കുമ്പോൾ ആണ് ദ്രുവും അജുവും അച്ചുവിന്റെയും എൻട്രി... "ആഹാ പ്രണയദമ്പതികൾക്ക് ഇപ്പോഴാണോ ഇവിടേക്ക് വരാൻ സമയം കിട്ടിയത് "കിച്ചു അവരെ കണ്ട ഉടനെ പറഞ്ഞു... "എന്റെ കിച്ചു ഒരുപാട് പോകാൻ ഉണ്ടായിരുന്നു.. ഒരുക്കലും മാത്രല്ലേ അവിടെ പോകൂ എനി മൊത്തം ഇവിടെ തന്നെ അല്ലെ "അച്ചുവും അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. "അല്ല ഇവനെ എവിടുന്ന് കിട്ടി "ദ്രുവിനെ കാണിച്ചു ഋഷി അജുവിനോട് ചോദിച്ചു..

"നിങ്ങളുടെ വീടിനു മുറ്റത് നിന്ന് തന്നെ ആണ്... ഞങ്ങൾ വരുമ്പോൾ ഇവന് ബൈക്ക് പാർക്ക്‌ ചെയ്‌യായിരുന്നു "അജു അതും പറഞ്ഞു അജുവും സോഫയിൽ ഇരുന്നു കൂടെ ദ്രുവും അപ്പോഴാണ് ഓപ്പോസിറ്റ് സീറ്റിൽ ഇരിക്കുന്ന പ്രവിയെ രണ്ടും കണ്ടത്... "ആഹാ പ്രവി ഉണ്ടോ ഇവിടെ... അല്ലാ ഇവളെന്താ മൗനവൃതത്തിൽ ആണൊ... അല്ലെങ്കിൽ വീട്ടിൽ കേറുമ്പോഴെ കേക്കണ്ടതാണല്ലോ ചീവിടിന്റെ ശബ്ദം "അജു തമാശയുടെ പറഞ്ഞ് ചിരിച്ചു... അത് കണ്ടു എല്ലാരും അവനെ കണ്ണ് കൊണ്ട് അരുതെന്ന് കാണിക്കുന്നുണ്ടേലും അവനു മനസ്സിലായില്ല... പ്രവി അവനെ തല ഉയർത്തി കണ്ണുരുട്ടി ....

"അയ്യോ ഇവള്ടെ മുഖതെന്താ..."അജുവിന്റെ അലറൽ കേട്ട് അത് വരെ എങ്ങോട്ടോ നോക്കി നിന്ന ദ്രുവ് അവളെ നോക്കി... അവളെ കണ്ട അവനൊന്നു ഞെട്ടി... ആകെ വീർത്തു നീരുകെട്ടിയ കവിൾ... ഇന്നലെ കരഞ്ഞു തളർന്നു തീർത്ത കൺപോളകൾ .. എന്തോ അവന്റെ ഹൃദയത്തിൽ നിന്നു കുത്തുന്നത് പോലെ തോന്നി... അജു വീണ്ടും അവളോട് ചോദിക്കാൻ നിൽകുമ്പോൾ ആണ് പ്രവിയുടെ അമ്മ വീട്ടിലേക്ക് കയറി വന്നത്... "ഡീ പ്രവി നിനക്ക് ഇങ്ങോട്ട് വരുന്നുണ്ടേൽ ഒന്ന് പറഞ്ഞിട്ട് വന്നൂടെ "കേറി വരുമ്പോൾ തന്നെ ഇതും പറഞ്ഞാണ് വന്നത്... "പ്രവി പറയാതെ ആണൊ വന്നത് ആന്റി

"ഋഷി ആണ് "എന്റെ ഋഷി ഇന്നലെ വന്നത് മുതൽ മുറിയിൽ കേറി ഇരുക്കുന്നതാണ്..രാവിലെ വിളിക്കാൻ ചെന്നപ്പോ ഇവളേം കാണുന്നില്ല ഡോർ ആണേൽ തുറന്നിട്ടിട്ടും... "അപ്പോഴേക്കും പ്രവിയുടെ അച്ഛനും കുട്ടുവും എത്തിയിരുന്നു... "വാ ഇവിടെ ഇരിക്കാതെ... കല്യാണത്തിന് പോണ്ടേ "പ്രവിയെ നോക്കി വിളിക്കുമ്പോൾ ആണ് അവളുടെ മുഖം അമ്മയും കാണുന്നത്... "അയ്യോ ദേവിയെ എന്റെ കുട്ടീടെ കവിളിനു എന്ത്‌ പറ്റി "അമ്മ അടുത്ത് വന്നിരുന്നു ഒച്ചവെക്കുന്നത് കേട്ട് പ്രവി കണ്ണുരുട്ടി... "അമ്മയോട്... ഇന്നലെ പറഞ്ഞതല്ലേ... ബസ്സിൽ ആരുടെയോ കയ്യ് തട്ടി എന്ന്... പിന്നെന്തിനാ ഇവിടെ കിടന്ന് ഒച്ചവെക്കുന്നെ " വേദനയോടെ ഒച്ചവെച്ചു പറഞ്ഞുകൊണ്ട് ഉറഞ്ഞു തുള്ളുന്ന അവളെ കണ്ടു എല്ലാരുടെയും കിളി കൂടും കിടക്കയും എടുത്ത് പോയി..

എന്നാൽ അവളുടെ ദേഷ്യം മുഴുവൻ തന്നോട് ആണെന്ന് ദ്രുവിന് അറിയാമായിരുന്നു... ദ്രുവിന് കടുപ്പിച്ചു ഒരു നോട്ടം കൊടുത്ത് പ്രവി അവള്ടെ വീട്ടിലേക്ക് പോയി "എന്തിനാ അവള് ഇങ്ങനെ ചൂടാവാണെ... നീയെന്തേലും പറഞ്ഞോ "ദേവൻ പ്രവിയുടെ അമ്മയോടായി പറഞ്ഞു... "ഇല്ലാ ഏട്ടാ... ഇന്നലെ അവള് നല്ല സന്തോഷത്തിൽ ഒരുങ്ങി കെട്ടി പോകുന്നത് കണ്ടതാ വരുമ്പോൾ മുഖം ചെറിയെ പാട് ഉണ്ടായിരുന്നു... ബസ്സിൽ വെച്ച് ബ്രേക്ക്‌ പിടിച്ചപ്പോൾ ആരുടെയോ കയ്യ് തട്ടി എന്നാണ് പറഞ്ഞത്... എന്നാൽ ഇത് പോലെ വീർക്കും എന്ന് കരുതീല... എന്നാലും ആരാണോ ഈശ്വര എന്റെ മോൾടെ കവിളിൽ ഇങ്ങനെ പതിഞ്ഞത്...

ദേഷ്യത്തിൽ പോലും അവളെ ഇത്ര അടിക്കാറില്ല... ആരുടെ തുരുമ്പ് പിടിച്ച കയ്യാണോ എന്തോ " പ്രവിയുടെ അമ്മ പറയുന്നത് കേട്ട് ദ്രുവ് അവന്റെ കയ്യില് തന്നെ സ്വയം ഒന്ന് നോക്കി... അവന്റെ മുഖം ആകെ വല്ലാതായി... പ്രവിയുടെ അച്ഛനും അമ്മയും കുട്ടുവും കല്യാണത്തിന് ഇറങ്ങി... പ്രവിയെ ഒന്ന് ശ്രെദ്ധിക്കാൻ അവരോട് പറഞ്ഞു കൊണ്ട്.... എല്ലാവരും അവരവരുടെ പണിക്ക് മുഴുകി കിച്ചു അച്ചുവിനേം കൊണ്ട് കിച്ചണിലേക്ക് നടന്നു ദേവനും ശ്രീദേവിയും ആരെയോ കാണാനുണ്ട് എന്ന് പറഞ്ഞു ഇറങ്ങി... "എന്തായി ദ്രുവ് പോയ കാര്യം "സോഫയിൽ ഇരുന്നു ദ്രുവിനോട് ഋഷി ചോദിച്ചു "അവർക്ക് പറ്റില്ല എന്ന് പറഞ്ഞു.. ഒരുപാട് പറഞ്ഞു നോക്കി..

പക്ഷെ അടുക്കുന്നില്ല... പിന്നെ എനിക്ക് ദേഷ്യം വന്നിട്ട് ഞാൻ പിന്നെ ചോദിക്കാൻ നിന്നില്ല എത്രയാ എന്ന് വെച്ചാ..അവരുടെ കാല് പിടിക്കാൻ ഒന്നും എനി എന്നേ കൊണ്ട് വയ്യ "ദ്രുവ് അരിശതോടെ പറഞ്ഞു... "ഹ്മ്മ്മ് അയാൾ ഇത്തിരി അഹങ്കാരം പിടിച്ചതാണെന്ന് കേട്ടിട്ടുണ്ട് ഏതായാലും എനി കാണാൻ ഒന്നും പോണ്ടാ "ഋഷിയും പറഞ്ഞു "പക്ഷെ വരുന്ന വഴിക്ക് ആ രാമകൃഷ്ണനെ കണ്ടു... അയാൾക് കോൺട്രാക്ടിനു താല്പര്യം ഉണ്ടെന്ന് പറഞ്ഞു അത് പറയാനാ ഞൻ വന്നത് " "ആഹാ.. അപ്പോ ആ മൊശടന്റെ കോൺട്രാക്ട് പോയത് നന്നായി അതിനേക്കാൾ നല്ലത് വന്നില്ലേ "അജു ആണ്...

അത് ശെരി വെച്ച് മൂവരും ഇരുന്നു... മൂന്നാളും സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ഋഷിക്ക് കാൾ വന്നത് അവന് സോഫയിൽ നിന്നു എണീറ്റു കൊണ്ട് കാൾ എടുത്ത് പോയി... എന്നാൽ ദ്രുവിന്റെ മുഖത്തെ തെളിച്ച കുറവും നേരത്തെ പ്രവിയുടെ ഇവനോടുള്ള നോട്ടവും കുറുക്കൻ കണ്ടിരുന്നു... "ഹ്മ്മ് പറ നീ എന്തിനാ അവളെ അടിച്ചത് " "ഏഹ് എന്താ "ദ്രുവ് അജുവിന്റെ ചോദ്യം കേട്ട് ഞെട്ടി "നീയെന്തിനാ അവളെ അടിച്ചത് എന്ന് " "നീയെങ്ങനെ അറിഞ്ഞു ഞാൻ ആണ്... അല്ല അവള് നിന്നെ വിളിച്ചു പറഞ്ഞോ " "ഓ അപ്പൊ പറഞ്ഞത് ശെരിയാണ് നീ തന്നെ ആണല്ലേ അവളെ അടിച്ചത്... എന്ത് മഹാപാപം ആണെടാ.. അതിന്റെ കവിൾ കണ്ടോ നീ...

എങ്ങനാ ഉണ്ടായിരുന്ന പെണ്ണാ... "അജു അവനോട് ദേഷ്യപ്പെട്ടു "അത് ഞാൻ പെട്ടെന്ന് ദേഷ്യത്തിൽ "ദ്രുവ് വാക്കുകൾ കിട്ടാതെ പരതി... അവനും അറിയാമായിരുന്നു അത്രമാത്രം അവള് വേദനിച്ചു എന്ന് "എന്ത് ദേഷ്യം.. ദേഷ്യം വന്ന ഇത് പോലെ ആണൊ ചെയ്യേണ്ടത്... അതും ഒരു പെൺകുട്ടിയോടെ... പോട്ടെ നിനക്ക് ഋഷിയെ ഓർത്തുടായിരുന്നോ " "എനിക്കപ്പോൾ അതൊന്നും ഓർമ വന്നില്ല.. അല്ലേലും അവള് ചോദിച്ചു വാങ്ങിയതാ... ഇന്നലെ അത്രയും ആളുടെ മുന്നിൽ വെച്ച് എന്നേ മുന്നിൽ നിർത്തി എന്റെ ആളാണെന്നു പച്ചക്കള്ളം പറയുവാ... കണ്ടവൾമാരോട് തർക്കിക്കാൻ എന്നേ കരുവാക്കി കള്ളം പറഞ്ഞത് എനിക്ക് പിടിച്ചില്ല..

അല്ലേലും അവൾക് എല്ലാം കുട്ടിക്കളിയല്ലേ... അവൾക് എന്നോട് പ്രേമം ആണ് പോലും... എല്ലാം ക്ഷമിക്കാം എന്നോട് പ്രതികാരം ചെയ്യാൻ ഇങ്ങനെ ഒക്കെ ആണൊ പറയേണ്ടത് "ദ്രുവ് അജുവിനോടും തർക്കിച്ചു... "എടാ പൊട്ടാ നീയെന്തൊക്കെയാ പറയുന്നേ തമാശയോ... ദേ ഒറ്റ വീക്ക് തന്നാൽ ഉണ്ടല്ലോ... എടാ പുല്ലേ... അവള് നിന്നോട് ശെരിക്കും ഇഷ്ടമാണ് " "ദേ കളിക്കല്ലേ അജു... നീ അവളോടപ്പം ചേർന്ന് എന്തിനാ കള്ളം പറയണേ " "എടാ കള്ളമല്ല സത്യമാ... അതും ഇന്നും ഇന്നലേം തുടങ്ങിയതൊന്നല്ല കുറച്ചു ദിവസമായി... കഴിഞ്ഞ മാസം അവള്ടെ ബര്ത്ഡേ ടൈം ആണ് അവള് എന്നോട് ഇത് പറഞ്ഞത്...

ആ പാവം നിന്നെ വളക്കാൻ എന്തൊക്കെ കോപ്രായം കാണിച്ചേന്ന് അറിയുവോ... ഞാനും വെറുതെ ഒന്ന് തമാശിക്കാൻ അവളോടപ്പം കൂടി... എന്നാൽ നീ അതിനെ ഇങ്ങനെ തല്ലണ്ടായിരുന്നു... ഇത് അറിഞ്ഞിരുന്നേൽ ഞാൻ നിന്നോട് പറഞ്ഞേനെ " അജു പറയുന്നത് കേട്ട് ദ്രുവിന് വല്ലാതായി... അപ്പൊ അവൾക് ശെരിക്കും എന്നോട് ഇഷ്ടമാണോ... അവന് മനസ്സിൽ എന്തൊക്കെയോ കടന്നു കൂടി അജുവിനോട് ചോദിക്കാൻ നിന്നപ്പോളേക്കും അച്ചു വന്നു അജുവിനെയിം വലിച്ചു നടന്നു... ദ്രുവിന് ആകെ ശ്വാസം മുട്ടുന്നത് പോലെ തോന്നി... അവന് അവളെ അടിച്ച കയ്യ് അവിടെയുള്ള സോഫയിൽ വലിചടിച്ചു...

എല്ലാവരോടും യാത്ര പറഞ്ഞു ബൈക്ക് എടുത്ത് ഇറങ്ങുമ്പോൾ അവന് വെറുതെ അവളുടെ വീട്ടിലേക്ക് എത്തി നോക്കി... മേലേ ബാൽക്കണിയിൽ ഇരുന്ന് മൊബൈൽ നോക്കുന്ന പ്രവിയെ കണ്ടു അവന് ബൈക്ക് ഓൺ ആക്കി... അപ്പോഴാണ് ദ്രുവിനെ അവള് കണ്ടത്... കണ്ടയുടനെ അവള് ഉള്ളിലേക്ക് കയറി പോയി... ************* അജുവും അച്ചുവും പോകാൻ വൈകിയിരുന്നു... അവർ പോയി കഴിഞ്ഞു ഋഷി മുറിയിലേക്ക് നടന്നു... അവന് ബെഡിൽ കിടന്നു എന്തോ ക്ഷീണം കാരണം അവന് ഉറങ്ങി പോയിരുന്നു... കിച്ചു പ്രവിക്ക് ചായെം പലഹാരവും അവള്ടെ വീട്ടിൽ കൊടുത്തു തിരിച്ചു വന്നു കിച്ചണിൽ ചെന്നു ചായ ഗ്ലാസിൽ ഒഴിക്കുകയായിരുന്നു .

"അല്ല മോള് ആർക്കാ ചായ എടുക്കണേ "മറിയാമ്മ ആയിരുന്നു "റിഷിയേട്ടന് കൊടുത്തില്ല... " "ഋഷി മോന്ക് സ്നേഹ ചായ എടുത്തു പോയല്ലോ... നിന്റെ കയ്യില് കൊടുക്കാം എന്നാണ് പറഞ്ഞത്... സ്നേഹയെ കണ്ടില്ലേ "മറിയാമ്മ പറഞ്ഞു "ഓ ഞാൻ പ്രവിയുടെ വീട്ടിൽ ഒന്ന് പോയായിരുന്നു... ആ ഏതായാലും ഞൻ മുറിയിൽ ചെല്ലട്ടെ " അതും പറഞ്ഞ്‌ കിച്ചു മുറിയിലേക്ക് ചെന്നതും അവിടുത്തെ കാഴ്ച കണ്ടു അവള് തറഞ്ഞു നിന്നു... "സ്നേഹേ "ഒരുതരം അലർച്ചയോടെ കിച്ചു വിളിച്ചു അപ്പോഴാണ് ഉറങ്ങി കിടന്ന ഋഷി ഞെട്ടി ഉണർന്നത്... അവന് ഒച്ചകേട്ട് ഞെട്ടി നോക്കി...

തന്റെ അടുത്ത് നിൽക്കുന്ന സ്‌നേഹയെ കണ്ടു അവന് സംശയത്തോടെ നോക്കി... അപ്പോഴേക്കും കിച്ചുവിന്റെ കൈകൾ സ്നേഹയുടെ കവിളിൽ പതിഞ്ഞിരുന്നു .. "കൃഷ്ണ "സ്നേഹ അവളെ ദേഷ്യത്തിൽ വിളിച്ചു "മിണ്ടിപ്പോകരുത്... ഇപ്പൊ ഇറങ്ങി പോണം നീ "കിച്ചു അവളോട് വിരൽ ചൂണ്ടി പറഞ്ഞു "ഡീ "സ്നേഹ അവളെ കണ്ണുരുട്ടി... "ഇറങ്ങി പോയിക്കോ അല്ലേൽ എന്റെ സ്വഭാവം നീ അറിയും "വീണ്ടും കിച്ചു അവളെ നോക്കി ദേഷ്യപെട്ടതും സ്നേഹ ഋഷിയെ ഒന്ന് നോക്കി കിച്ചുവിന്റെ അടുത്ത് നിന്നു "എന്നേ അടിച്ചതിനു നീ കാത്തിരുന്നോടി "ഒരുതരം പകയോടെ തന്റെ കാതോരം പറയുന്ന സ്നേഹയെ അവള് അന്തിച്ചു നോക്കി...

ഇതുവരെ കണ്ട ഭാവം അല്ലായിരുന്നു അവൾക്... അതും പറഞ്ഞു ദേഷ്യത്തിൽ അവള് മുറിവിട്ടു ഇറങ്ങി... ഇതൊക്കെ കണ്ടു അന്തം വിട്ടു നിക്കുന്ന ഋഷിയുടെ അടുത്ത് കിച്ചു ഇരുന്നു... "കിച്ചു എന്താ പറ്റിയെ എന്തിനാ നീ അവളെ " അതിനു കിച്ചു അവനെ നോക്കി കണ്ണുരുട്ടി... എന്നിട്ട് അവിടെയുള്ള ടേബിളിൽ വെച്ചിരുന്ന ജഗ്ഗിലെ വെള്ളം അവന്റെ മുഖത്തേക്ക് ഒറ്റ ഒഴിക്കൽ ആയിരുന്നു... ഋഷി വെള്ളത്തിൽ കുളിച്ചു ഞെട്ടി നോക്കി... അപ്പോഴേക്കും കിച്ചു അവള്ടെ സാരിയുടെ തുമ്പ് വെച്ച് അവന്റെ മുഖം തേച്ചു ഉരക്കാൻ തൊടങ്ങി "കിച്ചു നീ എന്താ ചെയ്യണേ... എനിക്ക് മുഖത്ത് എന്താ... എടി മെല്ലെ ഉരക്കേടി വേദനിക്കുന്നു "ഋഷി വേദന കൊണ്ട് പറഞ്ഞു.. "വേദനിക്കണം...

എനിക്ക് കണ്ടവളുടെ ഉമ്മ വാങ്ങുമ്പോൾ ഈ വേദന ഓർമ വരണം "അതും പറഞ്ഞു വീണ്ടും അമർത്തി ഒരക്കാൻ തുടങ്ങി "ഉ..ഉ.. ഉമ്മയോ "ഋഷി ഞെട്ടി "ഉ.. ഉ.. ഉമ്മയല്ല... ഉമ്മാ... അവള് ഞാനില്ലാത്ത തക്കം നോക്കി നിങ്ങളുടെ കവിളിൽ ഉമ്മ വെക്കുവായിരുന്നു... ശോ ഞാൻ അറിഞ്ഞില്ലല്ലോ അവള് അത്തരക്കാരി ആണെന്ന് " "അപ്പോഴേ പറഞ്ഞതല്ലേ അവളെ വേണ്ടാ എന്ന്... നിന്റെ സെന്റിമെന്റസ് കാരണം അല്ലെ... അനുഭവിച്ചോ " "ദേ ഒറ്റ കുത്ത് വെച്ച് തന്നാൽ ഉണ്ടല്ലോ... ഇങ്ങനെ ഉറങ്ങി കിടന്ന മതി ആര് ഉമ്മ വെച്ചാലും വെടി വെച്ചാലും അറിയരുത്... അല്ലാ നിങ്ങളോട് ആര ഈ സമയം ഉറങ്ങാൻ പറഞ്ഞെ "കിച്ചുവിന്റെ ദേഷ്യം തീർന്നില്ലായിരുന്നു

"ഓഹോ ഇപ്പൊ ഞാൻ ഉറങ്ങിയാതാണു തെറ്റ്... ഇന്നലെ ഒരുപോലെ കണ്ണടക്കാൻ പറ്റീല... ആ ഷീണതിൽ ഒന്ന് ഉറങ്ങി പോയപ്പോ "ഇല്ലാത്ത നിഷ്കുവോടെ ഋഷി പറയുന്നത് കേട്ട് കിച്ചു തേച് കഴുകൽ നിർത്തി അവനെ നോക്കി... എന്നിട്ട് വീണ്ടും ബാക്കി വന്ന ജഗ്ഗിലെ വെള്ളം എടുത്ത് അവന്റെ മുഖത്തേക്ക് ഒഴിച്ച് വീണ്ടും തേക്കാൻ തുടങ്ങി... "ഔ ഇങ്ങനെ തേച്ചാൽ എന്റെ കവിൾ പറിഞ്ഞു പോകും... ഇതിപ്പോ കഴുകിയാൽ പോകത്തൊന്നും ഇല്ലാ "ഋഷി വേദന കടിച്ചു പിടിച്ചു പറഞ്ഞു "എന്നാ വാ കുളിക്കാം "കിച്ചു തേക്കൽ നിർത്തി കൊണ്ട് പറഞ്ഞു "ഓ കവിളിൽ ഉമ്മ വെച്ചതിനു എന്തിനാടി കുളിക്കുന്നെ കുളിച്ചാലും പോകില്ല" "അപ്പൊ പിന്നെ എന്ത് ചെയ്യും...

"കിച്ചു നഗം കടിച്ചു പറയുന്നത് കേട്ട് ഋഷിക്ക് ചിരി വന്നു അവന് കടിച്ചു പിടിച്ചു അവളെ നോക്കി നിഷ്കു ഭാവത്തിൽ ഇരുന്നു.. "ആ ഒരു ഐഡിയ ഉണ്ട് "അവന് വളരെ കാര്യമായി ചിന്തിച്ചു കൊണ്ട് പറഞ്ഞു... "സോപ്പും വെള്ളത്തിൽ മുക്കാൻ ആണോ "കിച്ചു നഗം കടിച്ചു ചോദിച്ചു... "അയ്യെടി അതൊന്നല്ല " "പിന്നെ " "അവള് ഉമ്മ വെച്ച സ്ഥലത്ത് നീ ഒരു 10 ഉമ്മ തന്ന് അവള്ടെ ഉമ്മ മായിച്ചു കളഞ്ഞ മതി " ഋഷി കുസൃതിയോടെ പറയുന്നത് കേട്ട് അവള് കണ്ണുരുട്ടി പക്ഷെ എന്തുകൊണ്ടോ അവന് പറഞ്ഞതിൽ കാര്യമുണ്ടെന്നു കരുതി... അവന്റെ മുഖം കയ്യിലെടുത്തു കവിളിൽ അമർത്തി എണ്ണിക്കൊണ്ട് പത്തുമ്മ വെച്ച്... "എനി ഞാൻ അവളെ പോയി കാണട്ടെ...

"അതും പറഞ്ഞു ദേഷ്യത്തിൽ പോകുന്ന കിച്ചുവിനെ കണ്ടു ഋഷി കണ്ണു മിഴിച്ചു നോക്കി... "എന്റമ്മോ എന്റെ കവിൾ... ഉഫ് ഇങ്ങനെയും ഉണ്ടോ കുശുമ്പ്... എനി അവള് വേറെ വല്ലതും ചെയ്തിരുന്നേൽ അവള് എന്നേ കിണറ്റിൽ മുക്കി എടുത്തേനേ... അല്ലാ ആ സ്നേഹ എന്തിനാ അങ്ങനെ ചെയ്തെ അവൾക്കെന്ത് ദൈര്യം ഉണ്ടായിട്ട എന്നേ തൊട്ടതു... അവളോട് ആയിരം തവണ പറഞ്ഞിട്ടുണ്ട് ഈ മുറിയിൽ കയറരുത് എന്ന്... " ഋഷിക്കും അവളുടെ പ്രവർത്തി ദേഷ്യം വരുന്നുണ്ടായിരുന്നു... അവനും കിച്ചുവിന്റെ പുറകെ താഴെ ചെന്നപ്പോൾ സ്നേഹ അവളുടെ സാദനം എല്ലാം എടുത്തു കിച്ചുവിനെ പകയോടെ നോക്കി പോകുന്നത് കണ്ടു...

എന്റെ പെണ്ണിനെ നോക്കി പേടിപ്പിച്ച ആ കണ്ണുകൾ ച്ചൂഴ്ന്ന് എടുക്കാൻ തോന്നി അവന്... പക്ഷെ അവള് പോയത് കണ്ടു അവന് സമാധാനം തോന്നി ... എന്തുകൊണ്ടോ ആദ്യമേ ഋഷിക്ക് അവളെ കാണുന്നതേ വെറുപ്പായിരുന്നു... അവള് കൺക്കേ കിച്ചു അവനിൽ ചേർന്ന് നിന്നു... ഇത് കണ്ടാണ് രജി ഗേറ്റ് കടന്നത്... "വിടില്ലെടി നിന്നെ ഞാൻ... ഇതിനു ഞാൻ പകരം നൽകിയിരിക്കും "രജി തീപ്പറുന്ന പകയോടെ മനസ്സിൽ കുറിച്ചിട്ടു..... ************* അച്ഛനും അമ്മയും എത്തുമ്പോൾ രാത്രി ആയിരുന്നു ... അവർ ഫുഡ്‌ കഴിച്ചിട്ടാണ് വരുന്നേ എന്ന് പറഞ്ഞത് കൊണ്ട് ഋഷിയും കിച്ചുവും അവരെ കാക്കാതെ ഫുഡ്‌ കഴിച്ചിരുന്നു...

കിടക്കാൻ വേണ്ടി ഋഷിയും കിച്ചുവും സ്റ്റെയർ കേറുമ്പോൾ aആണ് അമ്മയുടെ ചോദ്യം... "എവിടെ അവള് സ്നേഹ... കാണുന്നില്ലല്ലോ "അമ്മ ചോദിച്ചത് കേട്ട് കിച്ചു ഋഷിയെ നോക്കി അവന് അവള് എന്ത് പറയും എന്ന് കാതോർത്തു നില്ക്കാണ്.. "അത് പിന്നെ അമ്മേ അവള് എനി വരുന്നില്ല പറഞ്ഞു "കിച്ചു വിനയത്തോടെ പറയുന്നത് കേട്ട് ഋഷിക്ക് ചിരി വന്നു .. "ആഹഹാ എന്താ വിനയം കുശുമ്പ് കാരണം പൊറത്താക്കിയാതാ എന്ന് പറയട്ടെ "ഋഷി അവള് കേൾക്കെ ചെവിയിൽ പറഞ്ഞു... കിച്ചു അവനെ നോക്കി കണ്ണുരുട്ടി...

"എന്താ അവള് പെട്ടെന്ന് പോയെ "അമ്മ ആണ് "അറിയില്ല അമ്മേ ചെലപ്പോ വേറെവിടെലും ജോലി കിട്ടി കാണും "കിച്ചു പറഞ്ഞത് അമ്മ വിശ്വസിച്ചു അമ്മ വെള്ളവും എടുത്ത് മുറിയിലേക്ക് നടന്നു... അപ്പോഴാണ് ഋഷി പിടിച്ചു വെച്ച ചിരിയെല്ലാം പുറത്തേക്ക് വന്നു... കിച്ചു അവന്റെ കാലിൽ ആഞ്ഞു ചവിട്ടി അവനെ നോക്കി പേടിപ്പിച്ചു മുറിയിലേക്ക് നടന്നു "അയ്യോ പെണ്ണിന് തീരെ പിടിച്ചില്ലാന്നു തോന്നുന്നു.. ഇന്ന് ഞാൻ പട്ടിണി കിടക്കേണ്ടി വരുവോ.... ശ്ശെ... ഒന്ന് സോപ്പിട്ടു നോക്കാം... കിച്ചു ഇതാ ഞാനും വരുന്നു... "അതും പറഞ്ഞു ഋഷി മുറിയിലേക്ക് ഓടി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story