കൃഷ്ണ: ഭാഗം 82

krishna

എഴുത്തുകാരി: Crazy Girl

രാധികക്ക് തലവേദന ആയത് കൊണ്ട് ദ്രുവ് അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതായിരുന്നു... മരുന്നൊക്കെ വാങ്ങി ഇറങ്ങുമ്പോൾ ആണ് ആരുടെയോ കൈകൾ അവന്റെ കയ്യില് തട്ടിയത്... ഹോസ്പിറ്റലിൽ കുറച്ചു തിരക്കുള്ളത് കൊണ്ട് അവന് കൈ വലിച്ചു നേരെ നോക്കി നടന്നു.. വീണ്ടും ആരോ അവനെ തട്ടിയപ്പോൾ ആണ് അവന് തലചെരിച്ചു അടുത്ത് നടക്കുന്നയാളെ നോക്കിയത്... "പ്രവി "അവന് ചെറുതായി മൊഴിഞ്ഞു... എന്നാൽ ദ്രുവ് അടുത്തുള്ളത് ഒന്നും അറിയാതെ... എന്തോ ഓർമയിൽ നടക്കുകയാണ് അവള്... അതുകൊണ്ട് അവള് തട്ടുന്നതും മുട്ടുന്നതും ഒന്നും അറിയുന്നില്ല...

"ആന്റി നിങ്ങളെന്താ ഇവിടെ "പ്രവിയുടെ അടുത്ത് റെസിപ്റ്റും മരുന്നും പിടിച്ചു നടക്കുന്ന പ്രവിയുടെ അമ്മയോടായി ദ്രുവ് ചോതിച്ചു... അപ്പോളാണ് പ്രവിയും സ്വപ്നത്തിൽ നിന്നു ഞെട്ടി അവനെ കാണുന്നത്... "ആ ദ്രുവോ..."ദ്രുവിനെ കണ്ടു അമ്മ അവനോട് സംസാരിക്കാൻ തുടങ്ങി അടുത്ത് തന്നെ ദ്രുവിന്റെ അമ്മയെയും കണ്ടു... "അല്ലാ ആന്റിയെന്ന ഇവിടെ "ദ്രുവ് ആയിരുന്നു.. "ബിരിയാണി വെക്കാൻ വന്നതാ.. ഹും "പ്രവി സ്വയം പിറുപിറുത്തു.. "അത് മോനെ ഇവള്ടെ കവിൾ കാണിക്കാൻ വന്നതാ വേദനാ കാരണം ഇവള് ഒരുപോലെ കണ്ണടച്ചില്ല ഇന്നലെ... "അമ്മ പറഞ്ഞു "എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു "രാധിക ആയിരുന്നു "ഓയിന്റ്മെന്റ് തന്നിട്ടുണ്ട്...

"അമ്മ പറഞ്ഞു കൊണ്ട് രാധിക അമ്മയോട് സംസാരിക്കാൻ തുടങ്ങി... അവള് പതിയെ ബാക്കോട്ട് വലിഞ്ഞു... അമ്മയുടെയും ദ്രുവിന്റെയും രാധിക അമ്മയുടെ പുറകിൽ ആയി നടന്നു എങ്ങോട്ടോ നോക്കി... "എന്നിട്ട് വെച്ചോ ബിരിയാണി "കാതോരം ചൂട് കാറ്റ് വീശിയപ്പോൾ ആണ് അവൾ ഒന്ന് ഞെട്ടിയത്... തന്റെ അടുത്ത് നടന്നു കൊണ്ട് കുനിഞ്ഞു പറയുകയാണ് ദ്രുവ്...അമ്മയും രാധമ്മയും മുന്നിൽ നടക്കുന്നുണ്ട്... അപ്പോ ഞാൻ പറഞ്ഞത് കേട്ടു കള്ള ബടുവ അവള് അവനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് വീണ്ടും നോട്ടം മാറ്റി... എന്നാൽ ദ്രുവ് അവളെ തന്നെ നോക്കുകയായിരുന്നു... ഒന്ന് പറഞ്ഞാൽ മൂന്നു പറയുന്നവളാ... എന്നാൽ ഇപ്പൊ തന്നോട് മിണ്ടുന്ന് കൂടിയില്ല...

അവളുടെ കവിളിലെ പാട് കണ്ടതും അവനു അവളോട് സഹതാപം തോന്നി... എപ്പോഴും അടിക്കാറുണ്ടെലും അവന് അധികം വേദനിപ്പിക്കാതിരിക്കാൻ ശ്രെദ്ധിക്കാറുണ്ടായിരുന്നു എന്നാൽ അന്ന് കണ്ട്രോൾ മൊത്തം പോയി... ആ മോഷഠന്റെ മീറ്റിംഗിന് ചെന്നതായിരുന്നു... അയാൾക് എന്ത് കൊണ്ടും തങ്ങളുടെ കോൺട്രാക്ടിൽ സൈൻ ഇടാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞു... ഒരുപാട് പറഞ്ഞു നോക്കി എന്നാൽ അയാൾ സമ്മതിക്കുന്നില്ല എന്ന് മാത്രമല്ല അഹങ്കാരവും ജാടയും കണ്ടു ആകെ ദേഷ്യം പിടിച്ചു നില്കുമ്പോളാ അങ്ങേരുടെ മോൾടെ ഒരു കൊഞ്ചൽ... ആകെ മൊത്തം വട്ട് പിടിച്ചു...

അയാളെ എങ്ങനേലും സൈൻ ഇടുപ്പിക്കണം എന്നേ ഉണ്ടായുള്ളൂ അതുകൊണ്ട് ആ പെണ്ണിന്റെ കൊഞ്ചൽ ഒക്കെ സഹിച്ചു അവളെ അടിക്കാൻ കയ്യ് തരിച്ചതാ... പക്ഷെ അങ്ങേരുടെ മോള് ആയി പോയി... അങ്ങേർക്ക് എന്തോ കോട്ട് വാങ്ങണം എന്ന് പറഞ്ഞ ഷോപ്പിൽ കേറിയത്... കൂടെ ലവളും വന്നത് കൂടി ആകെ വട്ടാകുന്ന പോലെ തോന്നി... എന്നിട്ടും ആ കോൺട്രാക്ട് ഓർത്തു മാത്രം കടിച്ചു പിടിച്ചു നിന്നു... അപ്പോഴാണ് നിന്ന നിൽക്കാത്ത ചെരുപ്പും ഇട്ടു വീഴാൻ പോയത്... അറിയാതെ കൈകൾ താങ്ങി പോയി ... എടുത്തുയർത്തുമ്പോൾ അവളുടെ ചുണ്ട് കവിളിൽ പതിഞ്ഞിരുന്നു... ഒന്ന് കൊടുക്കാൻ നിക്കുമ്പോളാ ആ മൊശടൻ നടന്നു വരുന്നത് കണ്ടത്...

പക്ഷെ ആരുടെയോ കയ്യ് കാറ്റത്തു വീശി പൊട്ടുന്ന ശബ്ദം കേട്ടപ്പോളാ ഒന്ന് ഞെട്ടി ... പ്രവിയെ കണ്ടതും അവളുടെ അണിഞ്ഞൊരുങ്ങി വന്നത് കണ്ടപ്പോ ഒന്ന് നോക്കി നിന്നു.. എന്നാൽ അവിടെയുള്ള സ്റ്റാഫും മോഷഠന്റെ കൂടെ വന്ന എംപ്ലോയീസും മൊത്തം അവളെ നോക്കി വെള്ളമിറക്കുകയായിരുന്നു... അത് കണ്ടപ്പോ ഉള്ളിലുള്ള ദേഷ്യം ഒന്നുടെ ഉരഞ്ഞു പൊന്തി... പോരാത്തതിന് അവളുടെ മുന്നിൽ ജയിക്കാൻ വേണ്ടി ഞാൻ അവളുടെ ആളാണെന്നും കൂടി പറഞ്ഞപ്പോൾ സഹിച്ചില്ല പൊട്ടിച്ചു ഒന്ന്... കാരണം എനിക്കറിയാം അവൾക് ഒരിക്കലും എന്നോട് അങ്ങനെ ഒരു ഇത് തോന്നില്ല എന്ന്... അവൾക് ആകെ കുട്ടികളി മാത്രമേ ഉള്ളൂ...

ആകെ കൂടി ദേഷ്യം കേറി നിക്കുമ്പോ അവളും കുട്ടിക്കളി കൊണ്ട് വന്നു അവളുടെ മുന്നിൽ ബീംബു പറയാൻ തന്നെ കരുവാക്കിയത് ഒന്നും പിടിച്ചില്ല... സത്യം പറഞ്ഞ ആ മൊശടന്റെ മോളോടുള്ള ദേഷ്യം വരെ അവളോടുള്ള അടിയിൽ തീർത്തു.... എന്നിട്ട് അവരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവിടുന്ന് ഇറങ്ങി നേരെ ക്ലബ്ബിൽ പോയി... അപ്പോഴാണ് രാമകൃഷ്ണൻ എന്ന ബിസിനസ്‌ മാനേ കണ്ടത്.. മൊശടനെക്കാൾ ഒരിഞ്ചു മേലേ നിക്കുന്നയാൾ അയാൾക് കോൺട്രാക്ടിനു സമ്മതമാണെന്ന് കണ്ടപ്പോ ദേഷ്യമൊക്കേ താനേ പോയി... പിറ്റേന്ന് ഋഷിയോട് പറയാൻ നിന്നപ്പോൾ ആണ് അവളെ കണ്ടത്... ഒന്നും മിണ്ടാതെ സോഫയിൽ ഇരുന്നു എന്നാ അജുവിന്റെ ചോദ്യം കണ്ടു തല ഉയർത്തി നോക്കിയപ്പോ അവള്ടെ കവിൾ കണ്ടു ഒരു നിമിഷം പകച്ചു...

പോരാത്തതിന് അവളുടെ അമ്മയുടെ സംസാരം കൂടി ആയപ്പോൾ അവളെ അടിച്ച കയ്യെടുത്തു ഭിത്തിയിൽ അടിക്കാൻ നോക്കി... എന്നേം കണ്ണുരുട്ടി അവള് പോയപ്പോൾ പിന്നെ ആകെ dull ആയി... അടിച്ചത് ഇത്തിരി കൂടിപ്പോയി എന്ന് മനസ്സിൽ ഉരുവിട്ടുണ്ട് നില്കുമ്പോളാ അജുവിന്റെ വായിൽ നിന്നു സത്യം അറിയുന്നത്... സന്തോഷം കൊണ്ടാണോ അതോ അവളുടെ ഫീലിംഗ്സ് വെറും കളിയായി കണ്ടത് കൊണ്ടാണോ ആകെ മൊത്തം വല്ലാതായി ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു പോകാൻ ഇറങ്ങുമ്പോൾ എന്നേ കണ്ടത് കൊണ്ട് മാത്രം അവള് ബാൽക്കണിയിൽ നിന്നു പോകുന്നത് കണ്ടപ്പോ മനസ്സിലായി അവൾക് അത്രമാത്രം വേദന ഞാൻ നൽകിയെന്ന്... "എന്നാ ഞങ്ങൾ പോട്ടെ "

പ്രവിയുടെ അമ്മയുടെ ചോദ്യം ആണ് ദ്രുവിനെ ചിന്തയിൽ നിന്ന് ഉണർത്തിയത്.. "നിങ്ങള് എങ്ങനാ വന്ന ഹസ്ബന്റ് ഉണ്ടോ "രാധമ്മ...(ദ്രുവിന്റെ അമ്മ രാധിക പ്രവിക്ക് രാധമ്മ.. ) "ഇല്ലാ ഏട്ടൻ ജോലിക്ക് പോയി .. ഞങ്ങൾ ഓട്ടോ നു ഞങ്ങൾ ബസ്സിന്‌ പോകും " "എന്തിനാ ബസ്സിൽ പോണേ പോകുന്ന വഴിക്ക് ഞങ്ങൾ ഇറക്കാം "രാധമ്മ "അയ്യോ വേണ്ടാ... വീട്ടിലേക് സാധനം വാങ്ങണം ഏതായാലും നിങ്ങള് ചെല്ല് "അമ്മയാണ്.. "എനിക്കും വാങ്ങണം .. നിങ്ങളും കൂടെ വന്ന ഒരുമിച്ച് പാർച്ചസ് ചെയ്യാം... എനിക്ക് ഒരു കൂട്ടാകുമല്ലോ... പിന്നെ പ്രവിയുടെ വേദന കൊണ്ട് ബസ്സിൽ പോകുന്നത് ബുദ്ധിമുട്ടല്ലേ തിരക്കുണ്ടെലോ "രാധമ്മ പറയുന്നത് കേട്ടപ്പോ അമ്മക്ക് ശെരിയാണെന്ന് തോന്നി...

എന്നിട്ട് പ്രവിയെ നോക്കി അവള് അമ്മയെ മാത്രം കാണിക്കേണ്ട വേണ്ടെന്ന് തലയാട്ടി...എന്നാൽ ദ്രുവ് അത് കണ്ടു "മമ്മ പറഞ്ഞതാണ് ശെരി ആന്റി ഇവളേം കൊണ്ട് ബസ്സിന്‌ പോകണ്ടാ... വാ ഞാൻ കൊണ്ട് വിടാം " ദ്രുവ് പറയുന്നത് കേട്ട് പ്രവി അവനെ കണ്ണുരുട്ടി എന്നാൽ അവന് അത് കാണാത്ത പോലെ നടന്നു കൂടെ അവരും... സാധനം വാങ്ങാൻ മാളിൽ പ്രവി ഇറങ്ങുന്നില്ല കാറിൽ തന്നേ ഇരുന്നോളാം എന്ന് പറഞ്ഞു... അവരെല്ലാവരും കാറിൽ നിന്ന് ഇറങ്ങി.. പ്രവി സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു... എന്നാൽ ആ ഇരുട്ടിലും തെളിയുന്ന മുഖം അവന്റേതാണ്... "ഹും എവിടെ പോയാലും സമാധാനം തരില്ലേ... മറക്കാൻ വേണ്ടി ശ്രേമിക്കുന്നോരും എന്തിനാ ഇങ്ങനെ മുന്നിൽ വരണേ... പറ്റില്ലാ...

ഇത് വരെ പ്രവി ആരുടെ മുന്നിലും തല കുനിച്ചിട്ടില്ലാ... ഇത് വരെ ആരുടെ മുന്നിലും താണിട്ടില്ല എന്നിട്ടും നിങ്ങള്ടെ പുറകെ ഞാൻ നടന്നില്ലേ...അതിനു താൻ എന്നേ മോശപ്പെട്ട പെണ്ണാക്കി അതും ആ പുറ്റിമോൾക്ക് വേണ്ടി അത്രയും ആളുടെ മുന്നിൽ വെച്ച്....മതി ആർക്കു വേണ്ടിയാ എനിക്ക് കരയുന്നെ.... എനി ഒരിറ്റു കണ്ണീർ പുറത്ത് വന്നാ ആ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും... " സ്വന്തം കണ്ണിലേക്കു വിരൽ ചൂണ്ടി തന്നെ അവള് പറഞ്ഞു എന്നിട്ട് വാശിയോടെ കണ്ണുകൾ തുടച്ചു... പെട്ടെന്നാണ് പുറകിലെ അവള് ഇരുന്നാൽ ഭാഗത്തെ ഡോർ തുറന്നത്... അവള് ഒന്ന് ഞെട്ടി അങ്ങോട്ടേക്ക് നോക്കി... ദ്രുവ് ആണ് അവന്റെ കയ്യിലാണേൽ ഒരു ജ്യൂസും ഉണ്ട്... അവനത് അവൾക് നേരെ നീട്ടി...

അവള് അത് പാടെ അവഗണിച്ചു കൊണ്ട് നിരങ്ങി നിരങ്ങി മറ്റേ സൈഡ് വിന്ഡോ അടുത്ത് ചെന്നിരുന്നു... ദ്രുവ് ഒന്ന് മന്ദഹസിച്ചു... കാറിന്റെ ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ അവന് പോയെന്ന് കരുതി അവള് പുറത്തേക്ക് നോക്കി നിന്ന തല നേരെ ഇരുന്നത് അടുത്ത് ഇരിക്കുന്ന ദ്രുവിനെ കണ്ടു അവള് ഒന്ന് ഞെട്ടി... "ടോ താനെന്താ ഇവിടെ "അവള് ദേഷ്യത്തിൽ അവനോട് ചോദിച്ചു... "എന്റെ കാറിൽ കേറി എന്നോട് എന്താ ഇവിടെ എന്നോ"അവനും ഗൗരവത്തിൽ പറഞ്ഞു... "രാധമ്മ അമ്മ അവരെവിടെ " "അവർ ഷോപ്പിംഗ് ചെയ്തോണ്ടിരിക്ക... "അവന് സീറ്റിൽ ചാഞ്ഞു ഇരുന്ന് കൊണ്ട് പറഞ്ഞു... അവളും പിന്നെ ചോദിക്കാൻ നിന്നില്ല... ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവളും പുറത്തേക്ക് നോക്കിയിരുന്നു... "ഇന്നാ ഇത് പിടിക്ക് രാവിലെ ഒന്നും കഴിച്ചില്ല എന്ന് കേട്ടു "കയ്യിലുള്ള ജ്യൂസ്‌ അവള് അവന് വീണ്ടും നീട്ടി പ്രവി ഒന്ന് പുച്ഛിച്ചു...

"അതിനു തനിക് കുഴപ്പം ഒന്നുല്ലല്ലോ " "നീ കുടിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ടായിട്ടൊന്നുമല്ലാ... പിന്നെ ഞാൻ കാരണം നിനക്ക് ഈ അവസ്ഥ വന്നത് കൊണ്ടാണ് " "താൻ കാരാണോ... എന്നാ താൻ കേട്ടോ... താൻ കാരണം ആണേലും ഞാൻ ഈ അടിക്ക് അര്ഹതയുള്ളവൾ ആണ്... ചോദിച്ചു വാങ്ങിയതാ ഞാൻ... ഞാൻ ഓർക്കണമായിരുന്നു തന്നെ പോലെ ഒരുത്തനെ മനസ്സിൽ കിട്ടുന്നതിന് മുൻപ്... ആ തെറ്റ് താനായിട്ട് തന്നെ തിരുത്തി തന്നു... എനി ആ സഹതാപം കാണിച്ചു വരണം എന്നില്ലാ "പ്രവിക്ക് അത്രമാത്രം ദേഷ്യം അവനോടുണ്ടായിരുന്നു... അവള്ക്ക് അത് പറയണം എന്ന് തന്നെ തോന്നി... എന്നാൽ ദ്രുവിന് അവള്ടെ വാക്കുകൾ നെഞ്ചിൽ തട്ടി...

അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... "നീ ഇത് കുടിക്കുന്നുണ്ടോ " "എനിക്ക് വേണ്ടാ... എനി ഇയാളുമായിട്ട് ഒരു ബന്ധവും എനിക്കില്ല... എനിക്കെന്റെ വഴി തനിക് തന്റെ വഴി " പ്രവി പറഞ്ഞു തീർന്നതും അവന് ദേഷ്യത്തിൽ ഡോർ തുറന്നു ജ്യൂസ്‌ വലിച്ചെറിഞ്ഞു കൊണ്ട് കാറിൽ നിന്നു ഇറങ്ങി... അവൾ ഒന്ന് ഞെട്ടി... "ഹോ എന്റമ്മേ ഞാൻ വിചാരിച്ചു എന്നേ എടുത്ത് എറിയാൻ ആണെന്ന്... ഈശ്വരാ ഞൻ എന്ത് ദൈര്യത്തിലാ അയാളോട് ദേഷ്യപ്പെട്ടെ... പ്രവി അവളുടെ ശരീരം തന്നെ ഒന്ന് നോക്കി ഹോ ഒന്നും ചെയ്തില്ലാ.. അല്ലേലും ചോദിച്ചു വാങ്ങിയതല്ലേ... ഹൃദയം തുറന്ന് കാണിച്ചപ്പോൾ ചെമ്പരത്തി പൂ എന്നും പറഞ്ഞു അത് നിലത്തിട്ട് ചവിട്ടിയിട്ടല്ലേ... ഹും... ശ്യോ പാവം ജ്യൂസ്‌...

ഞാൻ കാരണം ജ്യൂസ്‌ ആണല്ലോ റോഡിൽ ആയത്... ശ്ശെ ദേഷ്യം ജ്യൂസിനോട് കാണിക്കണ്ടായിരുന്നു.. വാങ്ങി കുടിക്കാമായിരുന്നു ഒന്നുല്ലേലും ഓസിക്ക് വാങ്ങിച് തന്നതല്ലേ പക്ഷെ എന്ത് ചെയ്യാൻ... ദേഷ്യം കാരണം കണ്ണു കണ്ടില്ലാ... " പ്രവി സ്വയം പറഞ്ഞു കൊണ്ട് തലക്കടിച്ചു... പിന്നീട് ദ്രുവ് അവളോട് മിണ്ടാൻ നിന്നില്ല അവളും... അവരെ വീട്ടിലിറക്കി ദ്രുവ് മമ്മയെയും കൊണ്ട് വീട്ടിലേക്ക് വിട്ടു... ************** കിച്ചു രാവിലെ പണികൾ എല്ലാം കഴിഞ്ഞു വെറുതെ ഒന്ന് പുറത്ത് ഇറങ്ങിയപ്പോൾ ആണ് വീടിനു പടിയിൽ ഒരു കാത്ത് പോലത്തത് കണ്ടത്... കിച്ചു അത് എടുത്തു തിരിച്ചും മറിച്ചും നോക്കി... അതിൽ ഒന്നും എഴുതിയിട്ടില്ല...

"കിച്ചൂ... ഇങ് വന്നേ... കിച്ചൂ "അത് പൊളിച്ചു നോക്കാൻ നിക്കുമ്പോൾ ആണ് ഋഷിയുടെ അലറൽ കേട്ടത്... "ഞാൻ ദാ വരണൂ "അവള് അതും പറഞ്ഞു മുറിയിലേക്ക് നടന്നു... മുറിയിൽ കേറിയപ്പോൾ ആളെ കാണാനില്ല... ഇതെവിടെ പോയി.. അവള് ആലോചിക്കുമ്പോൾ ആണ് പുറകിൽ നിന്നു കെട്ടിപിടിച്ചത്... "ദേ ഋഷിയെട്ടാ... കളിക്കല്ലേ ഇതിനാണോ കിടന്ന് അലറിയത് "അവള് കുതറി കൊണ്ട് പറഞ്ഞു.. എന്നാൽ അവന് അവളുടെ കഴുത്തിനെ ചുംബിച്ചു കൊണ്ടിരുന്നു... അവൾക്കാണെൽ അവനിൽ നിന്നു കുതറാനും കഴിയുന്നില്ല... അവന്റെ കൈകൾ അവളുടെ സാരി വിടവിലൂടെ കുസൃതി കാട്ടാൻ തുടങ്ങിയപ്പോ അവള് നഗം കൊണ്ട് ഒന്ന് നുള്ളി... "oww "അവന് വേദന കൊണ്ട് കൈകൾ വിട്ടു...

"ദേ യക്ഷി ആ നഗം വേഗം വെട്ടിക്കോ "ഋഷി വേദന കൊണ്ട് അവള്ടെ നഗം ചൂണ്ടി പറഞ്ഞു "അയ്യെടാ... ഇപ്പോളെ ഇതാണ് എന്റെ ആയുധം"അവള് കുണുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു... അപ്പോഴാണ് അവള്ടെ കയ്യിലെ ആ കവർ അവന് കണ്ടത് "എന്താ അത് "അവളുടെ കയ്യ് ചൂണ്ടി അവന് പറഞ്ഞു.. "അതോ.. എനിക്കറീല വീടിനു പടിയിൽ നിന്ന് കിട്ടിയതാ "അവള് അത് പറഞ്ഞു കൊണ്ട് അവനു നേരെ നീട്ടി... "ആ നീ ഒരു കോഫി ആക്കിതരുവോ അത് പറയാൻ വിളിച്ചതാ "അവന് അത് വാങ്ങി കൊണ്ട് പറഞ്ഞു... "അത് നേരത്തെ പറഞ്ഞൂടായിരുന്നോ വെറുതെ നുള്ള് കിട്ടിയില്ലെ "അവള് ചിരി കടിച്ചു പിടിച്ചു പറഞ്ഞു അവന് അതിനു കൊഞ്ഞനം കുത്തി കൂടെ അവളും കൊഞ്ഞനം കുത്തി കൊണ്ട് മുറിയിൽ നിന്നിറങ്ങി...

"ഇങ്ങനൊരു പെണ്ണ് "ഋഷി കിച്ചുവിന്റെ കളി കണ്ടു ചിരിച്ചു കവർ തുറന്നു... എന്നിട്ട് അതൊന്നു കുടഞ്ഞപ്പോൾ അതിൽ നിന്നു രണ്ട് ഫോട്ടോ താഴേക്ക് വീണു അവന് അത് എടുക്കാൻ കുനിഞ്ഞതും ആ ഫോട്ടോ കണ്ടു അവനൊന്നു ഞെട്ടി... അവന് അത് കയ്യിലെടുത്തു... ചുണ്ടിലെ ചിരി മാഞ്ഞു... തലക്ക് അടിയേറ്റത് പോലെ തോന്നി... അവന് ആ കവർ ചുറ്റും ഒരു തരം ഭയത്തോടെ നോക്കി.. എന്നാൽ അതിൽ ആര അത് കൊണ്ട് വന്നത് ആര അയച്ചത് ഒന്നിനും തെളിവ് ഇല്ലായിരുന്നു... കിച്ചു താഴെ നിന്നു നടന്നു വരുന്ന ശബ്ദം കേട്ടതും അവന് അത് കാട്ടിനടിയിലേക്ക് എറിഞ്ഞു... "ഋഷിയെട്ടാ ഇതാ കോഫി "കിച്ചു അവനു നേരെ നീട്ടിയതും അവന് നെറ്റിയിലെ വിയർപ്പു തുടച്ചു ചിരിക്കാൻ ഒരു ശ്രമിച്ചു. .

"എന്താ ഋഷിയെട്ടാ മുഖം വല്ലാതെ "അവന്റെ വിളറി വെളുത്ത മുഖം കണ്ടു കിച്ചു ചോദിച്ചു... "ഏയ് ഒന്നുല്ലാ.. ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം"അവള്ടെ കയ്യില് കപ്പ്‌ കൊടുത്തിട്ട് അവന് ഒരു ടീഷർട് ഇട്ടു.. "അയ്യോ എങ്ങോട്ടാ... ഇത് കുടിച്ചില്ലല്ലോ "കിച്ചു അവന്റെ പെട്ടെന്നുള്ള മറ്റം കണ്ടു അമ്പരന്നു... "ഞാൻ പെട്ടെന്ന് വരാം... "അതും പറഞ്ഞു കാറിന്റെ കീയും എടുത്ത് ഋഷി മുറിവിട്ടിറങ്ങി... റിഷിയേട്ടന് എന്ത് പറ്റി... അവള് ഓർത്തു... ഋഷി എന്നാൽ നേരെ അജുവിന്റെ വീട്ടിലേക്ക് ആയിർന്നു ചെന്നത്.. അജുവിനെ വീട്ടിൽ നിന്നു കൂട്ടി നേരെ അവർ ചെന്നത് ക്ലബ്ബിലേക്ക് ആയിരുന്നു ഋഷിയുടെ പെട്ടെന്നുള്ള ഗൗരവം കണ്ടു അജു ചോദിച്ചെങ്കിലും അവന് ഒന്നും മിണ്ടിയില്ല... ക്ലബ്ബിൽ എത്തി രണ്ട് പെഗ് അടിച്ചതും ഋഷി ആ കവർ വന്നതും അതിലെ ഫോട്ടോ കണ്ടതും അവനോട് പറഞ്ഞു... അത് കേട്ട് അജുവും ഞെട്ടിയിരുന്നു ..

"എന്നാലും ആരായിരിക്കും അത് ചെയ്തത് "അജു "അറിയില്ലാ... പക്ഷെ കിച്ചു അവള് കണ്ടിരുന്നേൽ.. എനിക്ക് ഓർക്കാൻ കൂടി വയ്യാ... "ഋഷി മദ്യം വായിലേക്ക് കമിഴ്ത്തി... "എടാ നീ ടെൻഷൻ ആകാതെ... " "പിന്നെ ഞാൻ എന്ത് വേണം... ആർക്കാ എന്നോട് ഇത്ര ശത്രുത ഉള്ളത്... എനി അവള് തന്നെ ആയിരിക്കുമോ "ഋഷി അജുവിനെ സംശയത്തിൽ നോക്കി... "ഏയ് അവള് അന്ന് തന്നെ പോയതല്ലേ... പക്ഷെ എല്ലാം അന്ന് തീർന്നതല്ലേ... ഇങ്ങനൊരു ഫേക്ക് pic ഇറക്കി തിരികെ വരേണ്ട കാര്യമില്ലല്ലോ... പിന്നെ നീ മാരീഡ് അല്ലെ.."അജു അവനെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു... "ഹ്മ്മ്... ആരായാലും വെറുതെ വിടില്ല ഞാൻ "ഋഷിയുടെ കണ്ണിൽ പക തെളിഞ്ഞു "ആ അത് വിട്...

എനി നീ ഇത് ആലോചിക്കണ്ടാ... ഏതായാലും നിന്റെ ഈ ഭാവമാറ്റം കിച്ചുവിന് സംശയം തോന്നിക്കരുത്... കേട്ടോ "അജു അവനെ തട്ടി പറഞ്ഞു... "അവള് പാവാടാ... ഞാൻ കാരണം കൊറേ അനുഭവിച്ചു... എനി ഇതും കൂടി കണ്ടാൽ... തകർന്നു പോകും എന്നിലെ വിശ്വാസം പോകും... കിച്ചുവിനെ വിട്ടുകളയാൻ ആകില്ല എനിക്ക് " ഋഷി പറയുന്നത് കേട്ട് അജുവിന്‌ മനസ്സിലായി മദ്യത്തിന്റെ ലഹരിയിൽ മുഴുകിയെന്നു... ഋഷി ടേബിളിൽ തല ചായ്ച്ചു... കുറച്ചു കഴിഞ്ഞപ്പോൾ അജു അവനേം താങ്ങി നടന്നു... ************* പിറ്റേന്ന് തല പൊട്ടിപൊളിക്കുന്ന വേദന കൊണ്ടാണ് ഋഷി കണ്ണുകൾ തുറന്നത്... അവന് ആകെ തല പെരുകും പോലെ തോന്നി... തലയിൽ പിടിച്ചു എഴുനേറ്റു ബെഡിൽ ഇരുന്നു...

തല ഒന്ന് കുടഞ്ഞു കൊണ്ട് അവന് കണ്ണുകൾ വലിച്ചു തുറന്നു... അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഓരോ സാദനവും മാറ്റി മാറ്റി വെക്കുന്ന കിച്ചുവിനെ കണ്ടു അവനൊന്നു ചിരിച്ചു... "ഗുഡ് മോർണിംഗ് കിച്ചു "ഋഷി അവളെ നോക്കി പറഞ്ഞു... എന്നാൽ പെണ്ണ് തിരക്കിട്ട പണിയിലാ.. ഓരോന്ന് എടുത്ത് വെക്കുമ്പോളും പിറുപിറുക്കുന്നുണ്ട്... ഋഷിയെ കണ്ട ഭാവം നടിക്കുന്നില്ല... അത് കണ്ടു ഋഷി അവളെ സംശയത്തോടെ നോക്കി... "എന്താടി പിറുപിറുക്കുന്നെ നിന്റെ കെട്ടിയോന് ചത്തോ " ഋഷി പറഞ്ഞത് കേട്ട് അവള് അവനെ കണ്ണുരുട്ടി വീണ്ടും പണി തുടങ്ങി... "ഇവളെ ഇന്ന് "ഋഷി അതും പറഞ്ഞു ബെഡിൽ നിന്നു എണീറ്റു പാഞ്ഞു നടക്കുന്ന കിച്ചുവിന്റെ കയ്യില് പിടിത്തമിട്ടു അവള് അവനെ നോക്കാതെ കയ്യ് വലിക്കുന്നുന്ടെലും അവൻ പിടി മുറുക്കി "വിടെന്നെ.. വിടാൻ " കിച്ചു കയ്യ് കുടഞ്ഞു

എന്നാൽ അതൊന്നു വകവെക്കാതെ ഋഷി അവളുടെ അരയിൽ പിടിച്ചു ചേർത്ത് പിടിച്ചു... കിച്ചു അവനിൽ നിന്ന് കുതറുന്നുണ്ട്... അവന് പിടി വിടുന്നില്ല എന്ന് കണ്ടതും അവള് നെഞ്ചിൽ കുത്താൻ തുടങ്ങി... "അടങ്ങിയിരിക്ക് പെണ്ണെ... ഇങ്ങനെ കുത്തിയാൽ എന്റെ ഹൃദയം പൊട്ടി പോകും... " "പൊട്ടണം ഇങ്ങനെ കുടിച് നശിക്കുന്നതിലും നല്ലത് ഞാൻ കുത്തി നശിപ്പിക്കുന്നതാ "അവള് അവനെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു.. അപ്പോ അതാണ്‌ പ്രശ്നം ഇന്നലെ കുടിച്ചതിനാണ് ഇവള് ഈ കിടന്ന് ഉറഞ്ഞു തുള്ളുന്നെ... "ഏട്ടന്റെ മുത്ത് പിണക്കത്തിലാ " "മിണ്ടിപ്പോകരുത്.. ഇന്നലെ നാലുകാലിൽ അജുവേട്ടൻ കൊണ്ട് വന്നപ്പോ അച്ഛനും അമ്മയും കാണാതെ മുറിയിൽ കെട്ടാൻ ഞാൻ പെട്ട പാട്...

അവർ കണ്ടാൽ എന്താ വിജാരിച്ച സൽസ്വഭാവിയായ മോന് കല്യാണം കഴിഞ്ഞതോടെ കള്ളു കുടിയും തുടങ്ങി എന്നല്ലേ... അല്ലേലും എന്നേ മോശക്കാരി ആകണമല്ലോ..."കിച്ചു അവനു നേരെ ചൂടാകുമ്പോളും അവളുടെ കണ്ണു ചുവന്നു വന്നു.... അവള് വായിൽ തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞു.. ഋഷി ഒന്നും പറയാതെ അവള് പറയുന്നത് കേട്ടു നിന്നു... "കഴിഞ്ഞോ "അവള് നിർത്തിയതും അവന് ചോദിച്ചു... കിച്ചു അതിനു ചുണ്ട് കൂട്ടിപ്പിടിച്ചു കൂർപ്പിച്ചു നോക്കി... "സോറി കിച്ചു ഇന്നലെ ആ കോൺട്രാക്ട് കിട്ടിയതിന്റെ സന്തോഷത്തിൽ ഒന്ന് കൂടിയതാ പക്ഷെ ഇച്ചിരി കൂടിപ്പോയി സോറി ടോ " അവള് ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കി.. "ഒന്ന് മിണ്ടേടി... ഹ മിണ്ടടി... മിണ്ടൂലെ "

അവന് അവളെ അരയിൽ ഇക്കിളി ആക്കികൊണ്ട് പറഞ്ഞുകൊണ്ടിരുന്നു.. കിച്ചു ഗൗരവത്തിൽ നിന്നു പതിയെ പൊട്ടിച്ചിരിച്ചു... അത് കണ്ടപ്പോൾ ആണ് അവനു സമാധാനം ആയത്... "ഹോ ചിരിച്ചല്ലോ നീ "അവന് അവളെ നെഞ്ചോട് ചേർത്തു... "ദേ ഇത്.ലാസ്റ്റ് ചാൻസ് എനി കുടിച്ചാൽ അമ്മയോടും അച്ഛയോടും പറഞ്ഞു കൊടുക്കും പുന്നാര മോന്റെ സ്വഭാവം "അവള് ഭീഷണി രൂപത്തിൽ അവനോടായി പറഞ്ഞു... "ഒ ശെരി തംബുരാട്ടി.. "അവന് കൈകൂപ്പി കൊണ്ട് അവളെ തൊഴുതു "ഹഹ.. ഞാൻ കോഫി കൊണ്ട് വരാം "കിച്ചു ചിരിച്ചു കൊണ്ട് അതും പറഞ്ഞു പുറത്തേക്ക് നടന്നു.. "ഹോ "അവള് പോയത് കണ്ടു ഋഷി നെഞ്ചത് കയ്യ് വെച്ച്... ************

അജു പുറത്ത് പോയി വന്നു മുറിയിലേക്ക് പാത്തും പതുങ്ങിയും കേറി... അച്ചുവിനെ പേടിപ്പിക്കാൻ വേണ്ടി... അവന് മുറിയിലേക്ക് തലയിട്ടു എത്തി നോക്കി അപ്പോഴാണ് കര്ട്ടന് പുറകിൽ ഒരു നിഴലനക്കം... അവന് പതിയെ ഒച്ചവെക്കാതെ നടന്നു കൊണ്ട് അതിനു പുറകിൽ എത്തിയതും ഒറ്റ കെട്ടിപിടിത്തം... എന്നാൽ യാതൊരു അനക്കവും ഇല്ലാത്തത് കണ്ടു അവന് ഒന്ന് നാണത്തിൽ ചിരിച്ചു... "എന്റെ ജെറികുട്ടി ടോമേട്ടനെ കാത്ത് നില്കുവാണല്ലേ "അവന് പറഞ്ഞു തീർന്നതും... "അജു..."ഒരലർച്ച ആയിരുന്നു... അവന് ഞെട്ടി പുറകിലേക്ക് നോക്കിയതും അവന് വീണ്ടു ഞെട്ടി... "ആര അവള് " "അച്ചു ഇത് അച്ചു...അപ്പൊ നീ അച്ചു... ഇതേത് അച്ചു "

"അച്ചുവോ അപ്പൊ ഞാൻ ആര മനുഷ്യ... ബേഗം പറഞ്ഞോ ആര അവിടെ മറഞ്ഞു നിക്കണേ ഇങ്ങോട്ട് വാടി "അച്ചു പാഞ്ഞു വന്നു അവിടെ മറഞ്ഞു നില്കുന്നവളെ വലിച്ചു പുറത്തിട്ടു... "ശിവനെ... നീ എന്നേ ഉടലോടെ മേലേക്ക് എടുത്തേക്കണേ "ആ മറഞ്ഞു നിന്ന പെണ്ണിനെ നോക്കി ശേഷം... അച്ചുവിന്റെ ഭാവം കണ്ടു അജു പറഞ്ഞു... "ടോമേട്ടാ "ആ പുട്ടി മോള് വിളിച്ചു.. "ഈശ്വര എനിക്കുള്ള മരണ മണിയാണോ നീ അടിച്ചത്.. " "ആരാടി നിന്റെ ടോമേട്ടൻ ഇതേ എന്റെ കെട്ടിയോനാ "അജുവിനെ ഷർട്ടിൽ വലിച്ചു അടുത്ത് നിർത്തി കൊണ്ട്....അച്ചു വിറഞ്ഞു തുള്ളുവായിരുന്നു ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story