കൃഷ്ണ: ഭാഗം 83

krishna

എഴുത്തുകാരി: Crazy Girl

"പറ അജു ആര ഇവള്... "അച്ചു അവനു നേരെ ചൂടായി "എന്റെ പൊന്നച്ചു എനിക്കറീല ഇവളേതാണെന്ന്... ഡീ നീയേതാടി "അജു അവൾക് നേരെ കൈചൂണ്ടി.. "ഹ ടോമേട്ടൻ എന്നേ കെട്ടിപ്പിടിച്ചതും പോരാ ഇപ്പൊ ഞാൻ ആരാണെന്നോ "അവള് വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു അജു അച്ചുവിനെ ദയനീയമായി നോക്കി എന്നാൽ അവള് അവനെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് മറ്റവളെ നോക്കി... "എടി എടി.. ഞാൻ എന്റെ ഭാര്യ ആണെന്ന് കരുതി "അജു വിക്കി "കണ്ട പെമ്പിള്ളേരെയൊക്കെ കെട്ടിപിടിച്ചിട്ട് ഭാര്യ ആണെന്ന് കരുതി എന്ന് പറയുന്നത് ന്യമാണോ അർജുൻ ധർമേന്ദ്ര "ചുണ്ടിൽ ഗൂഢമായി ചിരി ഒളിപ്പിച്ചു കൊണ്ട് അവള് പറയുന്നത് കേട്ട് അജുവിനെ ഇളകി വന്നു

"നീ അധികം ചിലക്കല്ലെ മോളേ.. എന്റെ മുറിയിൽ കേറി എന്റെ ഭാര്യ ആണെന്ന് കരുതിയാ ഞാൻ പിടിച്ചത് അല്ലാതെ നിന്നെ പോലത്തെ ഒരുത്തിയെ കണ്ടു കെട്ടിപ്പിടിക്കാൻ എനിക്ക് ഞാൻ അത്രക്ക് മുട്ടി നിക്കുവൊന്നും അല്ലാ "അജുവിന്റെ ദേഷ്യം കണ്ടു അച്ചു പോലും ഒന്ന് ഞെട്ടി.... "ഹ ചൂടാവല്ലേ അർജുൻ.. ഒന്ന് പറയാം നിനക്ക് ഇവളെ പോലത്തെ ഒരു പെണ്ണിനെ അല്ലാട്ടോ മാച്ച്.. എന്തുകൊണ്ടും നിനക്ക് ഇവളെക്കാൾ നല്ല ഒരുത്തിയെ കിട്ടും... എനിയും സമയം ഉണ്ട് "അവള് വീണ്ടും ആടികുഴഞ്ഞു പറയുന്നത് കേട്ടു അച്ചുവിനും അജുവിനും ഒരുപോലെ ദേഷ്യം ഇരിച്ചു കയറി.. "ച്ചി നിർത്തേടി പുല്ലേ നീ ആരാണാടി നിന്റെ വിചാരം...

വീട്ടിലേക്ക് വലിഞ്ഞു കയറി എന്റെ മുറിയിലും കയറിയിട്ട് എന്റെ ഭാര്യയെ കുറ്റം പറയുന്നോ... നീ ഏതാടി വതൂരി "അജു "മൈൻഡ് യുവർ words... തനിക് ഞാൻ ആരാണെന്ന് അറിയില്ല "അവള് വിരിഞ്ഞു തുള്ളി "അതല്ലെടി പുല്ലേ നേരത്തെ ചോതിക്കുന്നെ നീ ആര " "സുരാജ് വർമയുടെ ഏക മകൾ ആണ് ഞാൻ... സുമിത്ര വർമ "അവള് ജാടയോടെ പറഞ്ഞു നിർത്തിയതും അജു ഒന്ന് ഞെട്ടി പിന്നെ അവന്റെ മുഖത്ത് പുച്ഛം കലർന്ന്... "ഓ നീയാണോ അത്... നിന്റെ അച്ഛനു കോൺട്രാക്ടിനു താല്പര്യം ഇല്ലെന്ന് അയാൾ പറഞ്ഞില്ലേ പിന്നെന്തിനു വീണ്ടും ഇങ്ങനൊരു കണ്ടുമുട്ടൽ "അജു പുച്ഛത്തോടെ ചോദിച്ചു

"അത് ഡാഡ് അന്ന് അങ്ങനെ പറഞ്ഞ്‌ നൗ ഹിസ് ഡിസിഷൻ changed.... he is റെഡി with യുവർ കോൺട്രാക്ട്.. സൊ നിങ്ങളുമായിട്ട് ഒരു മീറ്റിംഗ് പറയാൻ വന്നതാണ് ഞാൻ... വീട്ടിൽ ആരെയും കണ്ടില്ല അപ്പൊ വെറുതെ ഈ മുറിയിൽ ഒന്ന് കയറി അത്രേ ഉള്ളു " "ആണോ... എന്നാൽ ഞങ്ങൾക്ക് എനി അത് കൊണ്ട് പോകാൻ താല്പര്യമില്ല... സൊ ഞങ്ങള്ക്ക് കോൺട്രാക്ട് ചെയ്യാൻ വേറെ നല്ല ബിസിനസ്‌ മാനേ കിട്ടിയിട്ടുണ്ട് സൊ യു ക്യാൻ ലീവ് നൗ "അജു യാതൊരു ഭാവവ്യത്യാസം ഇല്ലാതെ അവളോടായി പറഞ്ഞു "പെട്ടെന്ന് പറയണ്ട ആലോചിച്ചു " "ഒന്നും ആലോചിക്കാൻ ഇല്ലാ പ്ലീസ് യു ക്യാൻ ലീവ് "അവന് വേറെങ്ങോട്ടോ നോക്കി പറഞ്ഞതും അവള് പല്ലു കടിച്ചു അച്ചുവിനെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് നടന്നു

അച്ചു അതിനു പുച്ഛിച്ചു കൊണ്ട് അജുവിലേക്കായി തിരിഞ്ഞു .. "ആര അജു അവള് " "അത് കമ്പനിയിലെ മാനുഫാക്ടറിങ് പ്രോഡക്റ്റ് ചെയ്യാൻ കോൺട്രാക്ട് കൊണ്ടും അവളുടെ അച്ഛന്റെ അടുത്ത് ദ്രുവ് ചെന്നതാ അപ്പോഴാ അങ്ങേരുടെ ഒരു ജാഡ.. എന്നിട്ട് അങ്ങേരെക്കാൾ ഒരുപടി മുന്നിലുള്ള ബിസിനസ്‌ മാൻ രാമകൃഷ്ണനുമായി കോൺട്രാക്ട് സൈൻ ആയത് അറിഞ്ഞത് കൊണ്ട് വന്ന വരവാ... ഇത്രയും കുശുമ്പും കാശിനു ആർത്തിയുള്ള ബിസിനസ്‌ മാൻ മാരെയും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലാ "അജു അതും പറഞ്ഞു ബെഡിൽ ഇരുന്നു... "ഹ്മ്മ്മ്മ് "അച്ചു ആലോചനയിൽ മൂളി.. "അല്ലാ മോന് എണീട്ട് പോയി കുളിച്ചാട്ടെ "അവള് അവനെ നോക്കി പറഞ്ഞു

"എടി ഞാൻ കുളിച്ചിട്ടാ പോയത് നീ ആ ടീഷർട് എടുക്ക് ഈ ഡ്രസ്സ്‌ മാറ്റട്ടെ " "അത് പറഞ്ഞ പറ്റില്ല .. ആ ശവത്തിനെ കെട്ടിപിടിച്ചതല്ലേ പോയി കുളിച്ചിട്ട് എനീ വന്ന മതി അല്ലേൽ എന്നേ അറിയാലോ "അവള് കണ്ണുരുട്ടിക്കൊണ്ടു നടന്നു പോകുന്നത് അജു തലയിൽ കയ്യ് വെച്ച് നോക്കി നിന്നു.. "കരാട്ടക്കാരി എന്റെ എല്ലും കൊണ്ടേ പോകൂ "അവന് ഓർത്തു.. ************ ദിവസങ്ങൾ കടന്നു അവരുടെ കോൺട്രാക്ടിനെ സംബന്ധിച്ചു ദ്രുവും അജുവും ഋഷിയും തിരക്കിൽ ആയി... അവർ മൂവരും ഋഷിയിടെ വീട്ടിൽ തന്നെ കൂടി പ്രസന്റേഷൻ ഒക്കെ തയ്യാറാക്കാൻ വേണ്ടി ഇടക്ക് അച്ചുവും കിച്ചുവും സഹായിക്കാൻ കൂടും ...

എന്നാൽ പ്രവി ദ്രുവിനെ പാടെ അവഗണിക്കാൻ തുടങ്ങി.. ആദ്യമൊക്കെ അവന് അത് കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് അവന്റെ കണ്ണു അവൾക്കു പുറകെ തന്നെ ആയി.. ഒരുവട്ടമെങ്കിലും തനിക് നേരെ നോക്കുമെന്ന് പ്രധീക്ഷിക്കുമ്പോൾ അവൾ അവനെ കാണാത്ത ഭാവത്തിൽ തന്നെ പിടിച്ചു നിന്നു... ഒരിക്കൽ അവന് ഋഷിയുടെ വീട്ടിൽ നിന്നു രാവിലെ ഇറങ്ങുമ്പോൾ പ്രവിയും ക്ലാസ്സിലേക്ക് പോവുകയായിരുന്നു...ദ്രുവ് അവള് വണ്ടിയിൽ കയറാൻ ഒന്ന് വിളിച്ചെങ്കിലും അവള് കേൾക്കാത്ത ഭാവത്തിൽ നടന്നു അത് അവനു ദേഷ്യം കൂട്ടി അവന് കാർ എടുത്തു പോകുമ്പോൾ വെറുതെ മിറാറിലൂടെ പുറകിലേക്ക് നോക്കി അവള് വരും എന്ന് വിശ്വസിച്ചു കൊണ്ട് എന്നാൽ അതുവഴി വന്ന ഒരു പയ്യന്റെ കൂടെ അവള് ബൈക്കിൽ കേറി പോയി...

അതവന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു... പിന്നീടുള്ള ഓരോ അവഗണയും അവനു മനസ്സിലായി എത്രത്തോളം അവന് ആ വായാടിയെ അവളുടെ സാന്നിധ്യത്തെ ആഗ്രഹിക്കുന്നുടെന്ന...രാത്രിയിൽ കണ്ണടച്ചാൽ തെളിയുന്നത് അവളുടെ നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി പറയുന്നത് . "ഇഷ്ട.. എനിക്ക് "അവന് ഞെട്ടി ബെഡിൽ ഇരുന്ന് മുടിയിൽ വിരലിട്ട് പിടിച്ചു വലിക്കും... ഓരോ നിമിഷവും മനസ്സിലൂടെ അവളുമായി ചിലവഴിച്ച നിമിഷങ്ങൾ ആണ്... അവനു ഭ്രാന്ത് പിടിക്കും പോലെ തോന്നി... പിറ്റേന്ന് രാവിലെ ഋഷിയുടെ വീട്ടിലേക്ക് ബൈക്കും കൊണ്ട് ചെല്ലുമ്പോൾ ആണ് പ്രവിയുടെ വീട്ടിൽ നിന്നു അവളുടെ ശബ്ദം കാതിലേക്ക് ഇരിച്ചു കയറിയത്...

"അമ്മേ ഞാൻ ഋഷിയെട്ടന്റെ വീട്ടിൽ ഉണ്ടാകും "പ്രവി പറയുന്നത് കേട്ടപ്പോൾ ദ്രുവ് ഋഷിയുടെ വീട്ടിലേക്ക് ഒന്ന് നോക്കി.. ആരെയും അവിടെ കാണുന്നില്ല എന്ന് കണ്ടതും അവന് വേഗം അവിടെയുള്ള തൂണിൽ മറഞ്ഞു നിന്നു.... "ടും ടും ആരോ കതകിനു തട്ടി ഞാനൊന്നു തട്ടി വീണ്ടും ഞെട്ടി ആര ഞാനാ എന്തിനു പാടിയുറക്കാൻ... അയ്യോ ഈ ശബ്ദം എനിക്കറിയാലോ... ഞാനാ അയലത്തെ സ്ർളെട മോളെ.. " പണിപാളി പാട്ടും പാടി തുള്ളികൊണ്ടു വരുന്ന അവളെ കണ്ടപ്പോൾ അവനു ചിരി വന്നു പോയി.. അവള് ചെരിപ്പഴിച്ചു ഉള്ളിലേക്ക് കയറാൻ നിന്നതും അവന് അവളുടെ കൈകളിൽ പിടിച്ചു വലിച്ചു അവള് ശബ്ദമുണ്ടാക്കുന്നതിനു മുൻപേ വാ പൊത്തിയതും ഒരുമിച്ചായിരുന്നു...

പെട്ടെന്ന് പേടിയിൽ അവള് കുതറുന്നുണ്ട്.. ഇടക്ക് കയ്യ് മുട്ട് കൊണ്ട് കുത്തും കിട്ടുന്നുണ്ട്... "അടങ്ങി നിൽക്കെടി "ദ്രുവ് അവളുടെ കാതോരം പറഞ്ഞു.. അപ്പോഴാണ് അവള് കണ്ണുകൾ ഉയർത്തി നോക്കി ദ്രുവിനെ കണ്ടത്... അവളുടെ കണ്ണുകൾ ഒന്ന് വിടർന്നോ... എന്നാൽ വീണ്ടും അവള് കുതറാൻ തുടങ്ങി അവന് പതിയെ വാ പൊത്തിയ കൈകൾ വിട്ടു... "തനിക്കെന്താ വേണ്ടത്..." "സ്സ് ഒച്ചവെക്കല്ലേടി പുല്ലേ " "വെക്കും... ഞൻ ഇപ്പൊ നിലവിളിക്കും... " "ന്നാ വിളിക്ക് എന്നിട്ട് പറ ദ്രുവ് എന്നേ പിടിച്ചു വെച്ച് എന്ന്... ഒരുത്തനും വിശ്വസിക്കാൻ പോണില്ല " അവന് പറഞ്ഞത് കേട്ട് അവൾക് ദേഷ്യം വന്നു ശെരിയാ ഞാനാ കുരുത്തക്കേട് കാട്ടുന്നത്..

ഞാൻ ദ്രുവിനെ പറഞ്ഞാലും അത് എനിക്കെ ബാധിക്കൂ.. ഞാൻ പറയണത് കള്ളമാണെന്ന് അവർ കരുതൂ... അവള് ഓർത്തു.. "എന്താ നിന്റെ പ്രശ്നം "അവന് സൗമ്യമായി ചോദിച്ചു.. "ന്ത്‌ പ്രശ്നം എനിക്ക് ഒരു പ്രശ്നവും ഇല്ലാ "അവള് എങ്ങോട്ടോ നോക്കി പറഞ്ഞു "പിന്നെ നീ എന്താ... അവന് ഒന്ന് നിർത്തി.. എന്നോട് മാത്രം മിണ്ടാതെ"അത് പറയുമ്പോൾ ആ ശബ്ദം താണിരുന്നു... "അതിനു താൻ എനിക്ക് ആരുമല്ല... എനിക്ക് തന്നോട് സംസാരിക്കുന്നത് തന്നെ ഇഷ്ടമല്ല "അവള് വീറോടെ പറഞ്ഞു... "എന്നാ പോടീ അങ്ങോട്ട് "അവന് ദേഷ്യം വന്നു "പോകാം പക്ഷെ ആദ്യം തന്നെ എന്നേ വിട് "അവള് പുച്ഛത്തിൽ പറയുന്നത് കേട്ടാണ് അവന് ഒന്ന് നോക്കിയത്...

പ്രവിയുടെ വയറിൽ ചുറ്റിപിടിച്ചു നിൽക്കുകയാണ് താൻ അവള് ആണേൽ തന്റെ നെഞ്ചിൽ തട്ടി നില്കുന്നു .. അവന് പെട്ടെന്ന് കൈകൾ പുറകിലേക്ക് വലിച്ചു.. അവള് നേരെ നിന്നു അവനു നേരെ തിരിഞ്ഞു ഒന്ന് പുച്ഛിച്ചു കൊണ്ട് വീട്ടിലേക്ക് കയറി... "ശ്ശെ... "ദേഷ്യത്തിൽ അവന് ഭിത്തി കയ്യ് കൊണ്ടിടിച്ചു ഋഷിയും അജുവും ദ്രുവും ഫയലുകൾ നോക്കുമ്പോൾ ആണ് പ്രവിയുടെ അച്ഛനും അമ്മയും കുട്ടുവും കയറി വന്നത്... അവരെ കണ്ടു സ്ത്രീജനങ്ങളും ദേവനും അങ്ങോട്ടേക്ക് വന്നു... അവർ ഫയൽ നോക്കുന്നത് നിർത്തി... വീട്ടുകാര്യം സംസാരിക്കാൻ തൊടങ്ങി.. "അത് പിന്നെ ഞങ്ങൾ വന്നത് ഒരു കാര്യം പറയാനാ "പ്രവിയുടെ അമ്മയായിരുന്നു...

"എന്താ ആന്റി കാര്യം "ഋഷി "അത് ഋഷി ദേവേട്ടാ.. പ്രവിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട് അജുവിന്റെ കല്യാണത്തിന് കണ്ടു ഇഷ്ടപെട്ടതാണത്രേ " അത് കേട്ടതും ദ്രുവിന്റെ നെഞ്ചലൂടെ ഒരു കൊള്ളിയാൽ മിന്നി അവന് പ്രവിയെ ഞെട്ടലോടെ നോക്കി എന്നാൽ അവള്ടെ മുഖത്ത് യാതൊരു ഭാവം വ്യത്യാസവും ഇല്ലാ എന്നത് അവന്ക്ക് അസ്വസ്ഥത തോന്നി... അത് അറിഞ്ഞു അജു അവന്റെ മടിയിൽ കയ്യമർത്തി അരുതെന്ന് തലയാട്ടി... "എന്നിട്ടെന്താ തീരുമാനം "ശ്രീ ദേവി ആയിരുന്നു... "ഈ ഞാറാഴ്ച അവർ വന്നു കാണാം എന്ന് പറഞ്ഞിട്ടുണ്ട്... നിങ്ങളൊക്കെ ഉണ്ടെങ്കിൽ ഞങ്ങള്ക്ക് കൊർച് ആശ്വാസം ആയേനെ... പിന്നെ നിങ്ങള്ടെ കുഞ്ഞി പെങ്ങൾ അല്ലെ ഇവള് "

"അതിനെന്താ ആന്റി ഞങ്ങൾ ഉണ്ടാകും അല്ലേടാ അജു.. "ഋഷി ആയിരുന്നു... "പ്രവിയുടെ തീരുമാനം എന്താ "അജു പ്രവിയോടായി ചോദിച്ചു "എനിക്ക് പ്രതേകിച്ചു തീരുമാനം ഒന്നുമില്ല... വരുന്നവർ വരട്ടെ "അതും പറഞ്ഞു അവള് നടന്നു... ദ്രുവിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി... എല്ലാവർക്കും പ്രവിയുടെ പക്വത ഉള്ള സംസാരം അത്ഭുതമായിരുന്നു.. അവള് പൊട്ടിത്തെറിക്കും എന്ന് കരുതിയാണ് അവളുടെ അമ്മ എല്ലാരുടെയും മുന്നിൽ വെച്ച് പറഞ്ഞത്... എന്നാൽ അവളുടെ മറുപടി അവർക്ക് അത്ഭുദം തോന്നി...

"അവളാകെ മാറി "ദേവൻ ആയിരുന്നു "ശെരിയാ എന്താണാവോ എന്റെ കുട്ടിക്ക് പറ്റിയത്.. ആ കുട്ടികളിയൊക്കെ പോയത് പോലെ "ശ്രീദേവി ആയിരുന്നു... ഇതൊക്കെ കേട്ടപ്പോൾ താൻ ആണ് അവള്ടെ മാറ്റത്തിനു കാരണം എന്നത് പോലെ ദ്രുവിന്റെ തല താണു... അവന് പുറത്ത് പോകണം എന്നും പറഞ്ഞു വീട്ടിൽ നിന്നു ഇറങ്ങി... ************ ഋഷിയും കിച്ചുവും പ്രവിയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങി.. കിച്ചു കണ്ണാടിയിൽ നോക്കി പൊട്ടു കുത്തുമ്പോൾ ആണ് അവന് അവളുടെ മുടികളുടെ മുന്നിലിട്ട് പുറകിൽ നിന്നു പുണർന്നത്... "ഞാൻ ഒരു കഥ പറയട്ടെ "ഋഷി അവളുടെ തോളിൽ താടി വെച്ച് കൊണ്ട് പറഞ്ഞു . കിച്ചു ചിരിയോടെ തലയാട്ടി...

"ഒരിക്കൽ ഒരു പയ്യൻ അവന്റെ വീട്ടുകാരോടപ്പം പെണ്ണ് കാണാൻ പോയതായിരുന്നു... വീട്ടിലേക്ക് കടന്നപ്പോൾ കണ്ടു നല്ല ഒതുക്കവും ഭംഗിയുള്ള ഒരു കുഞ്ഞു വീട്... എന്നാൽ താൻ എൻജോയ് ചെയ്ത് കളിക്കേണ്ട സമയത്ത് കല്യാണം കഴിക്കണമല്ലോ എന്ന് വന്നപ്പോ അവനു ആകെ ദേഷ്യമായിരുന്നു.. ആ ഇഷ്ടക്കേട് അവന്റെ മുഖത്ത് ഉണ്ടായിരുന്നു എന്നാൽ അമ്മയെ സന്തോഷം കരുതി അത് മനസ്സിലിട്ടു മൂടി.. വീട്ടിൽ കയറുമ്പോൾ തന്നെ ഒരു സ്ത്രീയുടെ വഴക്കാണ് കെട്ടാതെ.. കൂടെ വിതുമ്പി കരയുന്ന ഒരു മുഷിഞ്ഞ പാവടക്കാരിയും... ഞങ്ങൾ വന്നു എന്ന് കണ്ടതും ആ സ്ത്രീ നല്ലമുഖം പുറത്തിട്ടു...

എന്നാൽ ആ പാവാടകാരിയുടെ മുഖം കണ്ടില്ലായിരുന്നു എന്തിനു അവളുടെ പൊടി പോലും... ഇഷ്ടകേടോടു കൂടെ പെണ്ണ് കണ്ടു പെണ്ണിനോട് സംസാരിച്ചു കഴിഞ്ഞു ഇറങ്ങുമ്പോൾ വീണ്ടു കണ്ടു അവളെ.. കയ്യില് ഒരു പത്രവും പിടിച്ചു... അവളുടെ തല താനിറ്റായിരുന്നു നെറ്റിയിലൂടെ വിയർപ്പ് ഒഴുകുന്നുണ്ട്... കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ അറപ്പായിരുന്നു... കാരണം വൃത്തിയും നല്ല ഉടുപ്പുമില്ലാത്ത അവളെ കണ്ടപ്പോ...ആ പത്രാസ് കാരന് അവളെ ഒരു വേലക്കാരിയെക്കാൾ താണ രീതിയിൽ ആയിരുന്നു... എന്നാൽ കല്യാണം ദിവസം പെണ്ണ് കാണാൻ പോയ പെണ്ണ് വേറൊരുത്തന്റെ കൂടെ പോവ്വുകയും അന്ന് താൻ അറപ്പോടെ നോക്കിയവൾ തന്റെ അടുത്ത് തന്റെ ഭാര്യ ആയി വരുന്നത് കണ്ടപ്പോ അവനിൽ അരിശം മൂത്ത്...

അവളെ വേദനിപ്പിച്ചും കുത്തുനോവിച്ചും ആശ്വസിച്ചു. അങ്ങനെയെങ്കിലും ഒഴിഞ്ഞു പോകട്ടെ കരുതി... എന്നാൽ അവളും തനിക് നേരെ ഒച്ച ഉയർത്താൻ തുടങ്ങിയപ്പോ ആദ്യം കണ്ട ആ പാവടക്കാരി മിണ്ടാപ്പൂച്ച അല്ലായിരുന്നു അവള്.. ഗർജിക്കുന്ന സിംഹത്തിന്റെ ഒപ്പം നിൽക്കുന്ന തന്റേടി ആയിരുന്നു... വീണ്ടും തനിക് നേരെ ഒച്ചയെടുക്കുന്ന അവളെ കണ്ടപ്പോൾ ദേഷ്യം ആണ് വെറുപ്പാണ് ഉണ്ടായത്... എന്നാൽ എപ്പോഴാണ് മനസ്സിലെ വെറുപ്പ് പ്രണയമായി ഇരട്ടിച്ചത്... അവള് തന്നെ വിട്ടു മാറി നിന്നപ്പോഴോ അതോ അവള് തനിക് നഷ്ടമാകുന്നു എന്ന് തോന്നിയപ്പോഴോ... അതെ തനിക് നഷ്ടമാവും എന്ന് തോന്നിയപ്പോൾ ആണ് അവളെ ചേർത്ത് പിടിക്കാൻ തോന്നിയത്..

എന്നാൽ താൻ ഒരുപാട് വേദനിപ്പിച്ചിട്ടും.. അവൾക് ഒരവസരം വന്നപ്പോൾ എന്നേ ഒഴുവാക്കുന്നതിനു പകരം ഇരുകൈയ്യോടെ എന്റെ പാതിയായി വന്നു... എല്ലാം ക്ഷമിച്ചു കൊണ്ട് ഞാൻ കൊടുത്ത വേദനകൾ അവള് നൂറിരട്ടി പ്രണയമായി തിരികെ നൽകുന്നുണ്ട്... അതും എന്നും അവളെ അവളെമാത്രം മനസ്സിലേറ്റി അവളുടെ ഓരോ നോട്ടവും കാത്ത് ഇപ്പോൾ അവന് അവള്ടെ പ്രണയത്തിനു അടിമയായി മാറുകയാണ്... ആ പാവം പാവടക്കാരിയുടെ... " ഋഷി പറഞ്ഞു നിർത്തി കണ്ണാടിയിലൂടെ അവളെ നോക്കിയതും അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടു അവന് അവളിൽ നിന്നു പിടി വിട്ടു അവളെ തിരിച്ചു നിർത്തി...

"എന്തിനാ ഈ കണ്ണു നിറഞ്ഞത് "ഋഷി അവളുടെ മുഖമുയർത്തി ചോദിച്ചു. "ആ പാവാടകാരിയില്ല... അവള് മരിച്ചു... ഇപ്പോൾ ആ ഗര്ജിക്കുന്ന സിംഹത്തിന്റെ തന്റേടിയായ പാതിയാണ്... അതാണ്‌ അവൾക്കിഷ്ടം എന്നും ആ കൈകളിൽ ഒതുങ്ങി ജീവിക്കാൻ "കിച്ചു അവന്റെ മാറിലേക്ക് ചാഞ്ഞു അവളുടെ കണ്ണുനീർ അവന്റെ ഷർട് നനയിച്ചു... അവന് അവളെ അടർത്തി മാറ്റി ആ നെറ്റിയിൽ അമർത്തി ചുംബിച്ചു... അവളുടെ കണ്ണുകൾ ഇറുകെ അടഞ്ഞു... പതിയെ ചുണ്ടുകൾ താഴ്ത്തി അവളുടെ അടഞ്ഞ മിഴികളിൽ ഒന്ന് മുത്തി.. പതിയെ ഇരുകവിളും ചുംബിച്ചു... രണ്ടുപേരുടെ നെഞ്ചിടിപ്പ് ഉയർന്നു വന്നു...

അവന് ഒരു കുതിപ്പോടെ അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു... പതിയെ അവളുടെ ചുണ്ടുകളിൽ ആഴ്ന്നിറങ്ങി. അവളുടെ കൈകൾ അവനിൽ മുറുകി... പരസ്പരം അടർന്നു മാറാൻ ഇഷ്ടമില്ലാതെ ചേർന്ന് നിന്നു ചുംബനത്തിൽ ലയിച്ചു ചേർന്ന്.... ************** പ്രവിയെ ഒരുക്കി കിച്ചുവും അച്ചുവും അവളെ ഉഴിഞ്ഞു നോക്കി... "ഹ്മ്മ് അടിപൊളി ആയിട്ടുണ്ട് "അവർ പറയുന്നത് കേട്ട് അവള് ഒന്ന് ചിരിച്ചെന്നു വരുത്തി... "ദേ മോളേ അവർ എത്തീട്ടോ "ഋഷിയുടെ അമ്മ പറയുന്നത് കേട്ട് മൂവരും പടികൾ ഇറങ്ങി... പടിയിറങ്ങി വരുന്ന പ്രവിയെ കണ്ടു രണ്ടു കണ്ണുകൾ വിടർന്നു... പതിയെ അത് അസ്വസ്ഥതയോടെ സോഫയിൽ ഇരിക്കുന്ന ആ ചെറുപ്പകാരനിൽ തങ്ങി നിന്നു...

അവിടെ നിന്നാൽ ശ്വാസം മുട്ടി ചത്തു പോകും എന്ന് തോന്നിയതും മൊബൈൽ എടുത്ത് പുറത്തേക്കിറങ്ങി... പുറത്തേക്ക് പോകുന്ന ദ്രുവിനെ കണ്ടു അവളുടെ ചുണ്ടിൽ ചിരി ഒളിപ്പിച്ചു... "പിള്ളേർക്ക് വല്ലതും സംസാരിക്കാൻ ഉണ്ടെങ്കിൽ " മുതിർന്നവർ പറഞ്ഞത് കേട്ട് പയ്യനും പ്രവിയും പുറത്തേക്കിറങ്ങി അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ ഇരുന്നു... അപ്പോഴാണ് മൊബൈൽ പിടിച്ചു നിൽക്കുന്ന ദ്രുവ് അത് കണ്ടത്... രണ്ടുപേരും ചിരിച്ചു സംസാരിക്കുന്നു... അവന്റെ മനസ്സിൽ കുശുമ്പ് മുളച്ചോ...

ദേഷ്യം കാരണം അവന് കയ്കൾ മടക്കി... എന്നിട്ട് ദേഷ്യത്തിൽ അവിടെ നിന്നു ഉള്ളിലേക്ക് കയറി... തിരികെ സന്തോഷത്തോടെ വരുന്ന പ്രവിയെയും ചെക്കനേയും കണ്ടു എല്ലാവർക്കും സന്തോഷം തോന്നി...കല്യാണം ഉടനെ വേണമെന്നും അത് കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞാൽ ചെക്കന്റെ കൂടെ അമേരിക്കയിൽ ആണെന്നും കേട്ടതോടെ പ്രവിയുടെ അച്ഛന്റെ മുഖം കറുത്തു...അത് കണ്ടു പ്രവിയുടെ അമ്മ കണ്ണ് കൊണ്ട് അരുതെന്ന് കാട്ടി... സന്തോഷിച്ചിരിക്കുന്ന അവളുടെ മുഖം കണ്ടതും അയാൾ ഒന്നും മിണ്ടാതെ ഇരുന്നു...

അവർ ഇറങ്ങിയതും എല്ലാരും പ്രവിയെ ഇരുന്ന് കളിയാക്കാൻ തുടങ്ങി... അവള് ഒന്ന് ചിരിച്ചു കൊണ്ട് മുറിയിലേക്ക് ഓടി.. ദ്രുവിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... "അല്ലേലും എത്ര കുട്ടിക്കളി ആണേലും കല്യാണ കാര്യം വന്നപ്പോ അവളുടെ നാണം കണ്ടില്ലേ "എന്ന് ബ്രോക്കർ പറഞ്ഞത് കേട്ട് എല്ലാവരും പ്രവി ഓടിയ വഴിയേ നോക്കി.. ഇവൾക്ക് നാണമോ എന്നാ ഭാവത്തോടെ... ************* പിറ്റേന്ന് ഉച്ചയ്ക്ക് പ്രവിക്ക് ആകെ ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകിയിരുന്നു... അവൾ ദ്രുവിനെ വിളിച്ചുകൊണ്ടിരുന്നു എന്നാൽ അവന് കാൾ എടുത്തില്ല... വീണ്ടും വീണ്ടും അവള് അവനെ വിളിച്ചു...അവന് അവസാനം കാൾ എടുത്തു..

"ടോ തന്നെ ഞാൻ " "ഇന്ന് വൈകിട്ട് നാഷണൽ പാർക്കിനു അടുത്തുള്ള ബീച്ചിൽ ഞാൻ ഉണ്ടാകും... അവിടെ വെച്ച് കാണാം " അവള് പറയുന്നതിന് മുൻപേ അവന് പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു... തന്നെ അസ്തിക് പിടിച്ചു പോയി കാലമാടാ അല്ലെങ്കിൽ തന്നെ ഞാൻ ഇഞ്ചിഞ്ചു ആക്കി മിക്സിയിൽ ഇട്ടു അരച്ച് പശുവിന്റെ കാടിവെള്ളത്തിൽ ഇട്ടു പശുവിനു കൊടുത്തേനെ... മൊബൈൽ വോൾപേപ്പർ ആക്കി വെച്ച ദ്രുവിന്റെ ഫോട്ടോയിൽ നോക്കി അവള് പറഞ്ഞു കൊണ്ട് ബെഡിലേക്ക് മൊബൈൽ ഇട്ടു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story