കൃഷ്ണ: ഭാഗം 84

krishna

എഴുത്തുകാരി: Crazy Girl

ഋഷി ആരെയോ കാണാൻ ഉണ്ട് എന്ന് പറഞ്ഞു പോയി... കിച്ചു പണിയൊക്കെ കഴിഞ്ഞു മുറി ഒന്ന് ഒതുക്കി വെക്കുമ്പോൾ ആണ് കട്ടിലിനു താഴെ കിടക്കുന്ന ഇന്നലെ കൊണ്ട് വന്ന കവർ കണ്ടത്... "ഈ ഋഷിയെട്ടന്റെ കാര്യം.. വൃത്തിയും വെടിപ്പും ഇല്ലാതെ നിക്കുവും ഇല്ലാ എന്നാ ഇതൊക്കെ ഇവിടെ ചാടീട്ട് പോയേക്കുവാ "അവള് പിറുപിറുത്ത് കൊണ്ട് അതെടുക്കാൻ കുനിഞ്ഞു അപ്പോഴാണ് കട്ടിലിനു അടിയിൽ കുറച്ചു ഫോട്ടോ പോലത്താത് കണ്ടത് അതെടുത്തു ഉയർത്താൻ നിന്നപ്പോളേക്കും കാറ്റത്തു ഉയരുന്ന പോലെ അത് പൊങ്ങിയിരുന്നു... "ഹോ ഋഷിയെട്ടനോ.. ഞാൻ പേടിച്ചു പോയി "ഋഷിയെ കണ്ടു അവള് ശ്വാസം നേരെ വിട്ടു... "അല്ലാ എന്താ വല്ലാതെ നിക്കണേ... വയ്യേ "

അവള് അവന്റെ മുഖത്ത് കൈ വെച്ച് കൊണ്ട് പറഞ്ഞു.. "ഒ.. ഒന്നുല്ല നീ എനിക്ക് എന്തേലും കുടിക്കാൻ എടുക്ക് ദാഹിക്കുന്നു "അവൻ തൊണ്ടയിൽ കയ്യ് വെച്ച് പറഞ്ഞു... "ആ ഒരു മിനിറ്റ്.. ഇപ്പൊ വരാം "അതും പറഞ്ഞു കിച്ചു നടന്നു... ഋഷിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്... അവന് പെട്ടെന്ന് തന്നെ അത് കീറി കഷ്ണങ്ങൾ ആക്കി ജനലിലൂടെ പുറത്തേക്കിട്ടു... അപ്പോഴേക്കും കിച്ചു ജ്യൂസ്‌ കൊണ്ട് വന്നിരുന്നു... "എന്താ ഋഷിയെട്ടാ വയ്യേ "അവള് അവനു നേരെ ജ്യൂസ്‌ നീട്ടി... എന്നാൽ ജ്യൂസ്‌ വാങ്ങുന്നോടപ്പം അവന് അവളുടെ അരയിൽ പിടിച്ചു ചേർത്തു നിർത്തി... ഇത്രയും നേരം എന്തോ കണ്ടു പേടിച്ച പോലെ ഭാവമിട്ട ആള് ഇപ്പൊ റൊമാന്റിക് മൂഡ് വന്നത് കണ്ടു കിച്ചുവിന്റെ കണ്ണു മിഴിഞ്ഞ്‌... ഇങ്ങേർക്കിത് എന്ത് പറ്റി... അവള് ഓർത്തു...

അപ്പോഴേക്കും അവന് അവളേം കൊണ്ട് ചുമരിൽ തട്ടി നിന്നിരുന്നു... ************** എന്നാലും ഇങ്ങേരെന്തിനാ ഇമ്മാതിരി പണി ചെയ്തെ... മനുഷ്യനെ കൊലക്ക് കൊടുക്കാൻ...ഹോ ഇത്തിരി സമാധാനം തരില്ല എന്ന് വെച്ചാൽ... ഇനിയെന്തിനായിരിക്കും എന്നേ കാണണം എന്ന് പറഞ്ഞത്... ഈശ്വര ഞാൻ ചെക്കനെ കൊണ്ട് വന്നു ഷൈൻ ആകിയതിനു അങ്ങേര് വേറെ പെണ്ണിനെ കൊണ്ട് വന്നു എനിക്കിട്ടു താങ്ങാൻ ആണൊ... അങ്ങനെ വല്ലതും ആണേൽ ആ കടലിൽ മുക്കി കൊന്നു കൊലവിളിക്കും ഞാൻ.... ഹോ സമയം നാല് ആയി.. അഞ്ചു മണിക്കാണ് എത്താൻ പറഞ്ഞത്... എനി കുളിക്കണോ... അല്ലേൽ വേണ്ടാ അന്ന് കുളിച്ചൊരുങ്ങി പോയിട്ടാണ് നല്ല അഡാർ പണി കിട്ടിയത്...അതുകൊണ്ട് പെർഫ്യൂം വെച്ച് അഡ്ജസ്റ്റ് ചെയ്യാം... ഈശ്വരാ കടുവെന്റ മുന്നിലാ പോകുന്നെ എന്നേ നീ തന്നെ കാത്തോളണേ...

ഇത് വരെ എങ്ങനാ അങ്ങേരെ കാണുമ്പോ മുഖം തിരിച്ചു നിന്നു പിടിച്ചു വെച്ചത് എന്ന് എനിക്കെ അറിയൂ... എന്നാലും ഒരിറ്റു സ്നേഹം വരാനൊന്നും പോകുന്നില്ല എന്ന് അറിയാം.. പിന്നെ നമ്മക്ക് ഇങ്ങനെയൊക്കെ ചെയ്തല്ലേ ആശ്വസിക്കാൻ പറ്റൂ ആ എന്റെയൊക്കെ ഒരു വിധിയെ... ഡ്രെസ്സും ഇട്ടു കണ്ണും എഴുതി ഹാൻഡ്ബാഗും എടുത്തു ഇറങ്ങിയപ്പോൾ ആണ് അവൾക് ഓർമ വന്നത്... "ഈശ്വര വീട്ടുകാരോട് എന്ത് പറയും "അതും ഓർത്തു പടിയിറങ്ങി.. "അമ്മേ "എന്ന് വിളിച്ചതും അമ്മ അടുക്കളയിൽ നിന്നു പാഞ്ഞു വന്നു.. "എവിടെക്കാ നീ ഒരുങ്ങി കെട്ടി പോകുന്നെ " "അതമ്മേ ഒന്ന് ഫ്രണ്ടിനെ കാണാൻ " "അതൊക്കെ നാളെ കണ്ട മതി.... നീ കേറി പോയെ " "അമ്മേ പെട്ടെന്ന് വരും പ്ലീസ് " "പറ്റില്ലാ.. ആൺപിള്ളേരെ പോലെ തോന്നുമ്പോ കേറാനും പോകാനൊന്നും നിന്നെ വിടില്ല... അതും സന്ത്യ നേരത്ത്... പെണ്ണ് കാണൽ കഴിഞ്ഞ പെണ്ണാ നീ..

അടങ്ങി ഒതുങ്ങി വീട്ടിലിരുന്നോളണം " "ദേ അമ്മേ പെണ്ണ് കണ്ടു എന്നേ ഉള്ളൂ കല്യാണമൊന്നും കഴിഞ്ഞില്ലാലോ... എന്തായാലും എനിക്കിന്ന് പോയെ പറ്റൂ "പ്രവിക്ക് ദേഷ്യം വന്നു.. അത് കേട്ട് കൊണ്ടാണ് അവളുടെ അച്ഛന് മുറിയിൽ നിന്നു ഹാളിലേക്ക് വന്നത്... "അവള് പൊയ്ക്കോട്ടേ... വേഗം വരണം കേട്ടോ മോളേ " "താങ്ക് യു അച്ചാ" എന്നും പറഞ്ഞു പ്രവി അച്ഛനെ കെട്ടിപിടിച്ചു ഓര്മ്മയും കൊടുത്തു ചാടി തുള്ളി നടന്നു... "ദേ മനുഷ്യ എന്ത് കണ്ടിട്ടാ നിങ്ങള് അവളെ അയച്ചത് അതും ഈ സമയത്ത്... " "എടി അവള് ദ്രുവിന്റെ കൂടെയാ പോകുന്നെ പേടിക്കാൻ ഒന്നുമില്ല "അച്ഛന് പറഞ്ഞത് കേട്ട് ചെരുപ്പിടാൻ നിന്ന പ്രവി ഇറങ്ങിയതിനേക്കാൾ സ്പീഡിൽ ഉള്ളിലേക്ക് കയറി...

"അച്ഛനെങ്ങനെ അറിയാം ദ്രുവിനെ കാണാൻ ആണെന്ന് "പ്രവി കണ്ണുമിഴിച്ചു ചോദിച്ചു... "അവന് എന്നേ വിളിച്ചിരുന്നു...അന്ന് അവന് ചെയ്ത് തന്ന പ്രസന്റേഷൻ അടിപൊളി ആയത് കൊണ്ട് നീ അവനു ട്രീറ്റ്‌ കൊടുക്കാം എന്ന് ഏറ്റിരുന്നു എന്നും... അതുകൊണ്ട് ഇന്നിവളെ കൂട്ടിക്കോട്ടെ എന്നവൻ ചോദിച്ചിരുന്നു എന്നോട് " അച്ഛന് പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു അമ്മ ആശ്വാസത്തോടെ കിച്ചണിലേക്ക് പോയി... ശ്ശെടാ കടുവ അച്ഛനേം കയ്യിലെടുത്തോ... ഈ ബുദ്ധിയെന്താ എനിക്ക് നേരത്തെ തോന്നഞ്ഞേ... "മോൾക് പൈസ വല്ലതും വേണോ "അച്ഛന് ചോദിക്കുന്നത് കേട്ടപ്പോൾ ആണ് അവള് ബോധത്തിലേക്ണ് വന്നത്... അവള് വേണമെന്ന് തലയാട്ടി.. ഇങ്ങോട്ട് ക്യാഷ് വേണോ എന്ന് ചോതിക്കുമ്പോ എന്തിനാ വെറുതെ വേണ്ടന്ന് പറയുന്നേ ഓസിക്ക് കിട്ടുന്നതല്ലേ 😝 ************* ബീച്ചിലേക്ക് നടക്കും വഴി മനസ്സിൽ പലതുമായിരുന്നു...

എനി തന്നോടുള്ള ദേഷ്യത്തിൽ ആയിരിക്കുമോ അങ്ങനെ ചെയ്തത്... എനി അന്ന് ഞാൻ പറഞ്ഞ പോലെ ഒരു ബന്ധവും വേണ്ടെന്ന് സ്ഥാപിക്കാൻ വേണ്ടിയാകുമോ ഈ കൂടിക്കാഴ്ച .. അങ്ങനെ ആണേൽ അങ്ങേരെ വെള്ളത്തിൽ മുക്കി കൊന്നു ഞാനും വെള്ളത്തിലേക്ക് ചാടും അല്ലപിന്നെ.... അപ്പോഴാണ് ദ്രുവ് ദൂരെ ആൾകാർ കുറവുള്ള സ്ഥലത്തായി നില്കുന്നത് കണ്ടത്... പ്രവി... സീരിയസ് മോഡ് ഓൺ... എന്നും പറഞ്ഞു ധീർഘശ്വാസം എടുത്ത് അവന്റെ അടുത്തേക്ക് നടന്നു... "ആ വന്നോ... കറക്റ്റ് 5 ആണല്ലോ.. "അവളെ കണ്ടതും അവന് ചുണ്ടിൽ ഗൂഢമായി ചിരിച്ചു കൊണ്ട് പറഞ്ഞ്‌... "ടോ താനെന്തിനാ കാണണം എന്ന് പറഞ്ഞത്... എന്തിനാ താൻ അജയിനെ അടിച്ചത്(അജയ് പ്രവിയെ പെണ്ണ് കാണാൻ വന്ന പയ്യന്റെ പേര് )..

ഹ... അവന് എന്ത് ചെയ്തിട്ടാ താൻ അവനെ കേറി അടിച്ചത് എന്ന് "അവൾക് ദേഷ്യം ഇരിച്ചു കേറി... "അവനെ അടിക്കാനല്ല കൊല്ലാൻ വേണ്ടിയാ ചെന്നത്... പക്ഷെ അവന് വിളിച്ചു പറയുന്നത് കേട്ട് സഹതാപം തോന്നി അതുകൊണ്ടാ ഹോസ്പിറ്റലിലേക്ക് ചെന്ന് ആക്കിയത്... ഇത് കുറച്ചു നേരത്തെ അറിഞ്ഞിരുന്നേൽ ഞാൻ കാണാൻ പോകില്ലായിരുന്നു... "ചുണ്ടിൽ ഗൂഢമായി ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട്... പ്രവി ഒന്ന് ഞെട്ടി... "താൻ താൻ എന്തറിഞ്ഞു... എന്നാ പറയുന്നേ "അവളുടെ പതർച്ചയോടെ ഉള്ള സംസാരം കേട്ട് അവന് ഒന്ന് മന്ദഹസിച്ചു... ശേഷം അവളുടെ അടുത്തേക്ക് രണ്ട് അടി വെച്ച് പ്രവി ഒരടി പോലും പുറകോട്ടു പോവ്വാതെ തറഞ്ഞു നിന്നു... അവന്റെ മുഖം കുനിഞ്ഞു... "വീട്ടുകാരുടെ മുന്നിൽ അരങ്ങേറിയ പെണ്ണ് കാണൽ നാടകം "അവന് ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു അവളെ നോക്കി...

പ്രവി തലപൊക്കി അവനെ നോക്കി അവന്റെ ചുണ്ടിൽ ഒളിഞ്ഞിരിക്കുന്ന പുച്ഛച്ചിരി അവളിൽ ദേഷ്യം ഇരട്ടിച്ചു... എല്ലായിടത്തും ഞാൻ തോറ്റു പോയല്ലോ എന്നവൾ ഓർത്തു "അതെ നാടകം തന്നെ ആയിരുന്നു... തന്റെ മനസ്സിൽ ഒരു ചെറിയ സ്നേഹമുണ്ടെങ്കിലോ അത് പറയുമെന്ന് കരുതി.. എന്നാൽ താൻ എന്നേ തോൽപ്പിക്കാൻ മനപ്പൂർവം ആ പാവത്തെ അടിച്ചു... എന്തിനാണ് ഇങ്ങനെ... ഞാൻ സ്നേഹിച്ചിട്ടല്ലേ ഉള്ളൂ... തനിക്കറിയോ 2 മാസമായി ഞാൻ ഉറങ്ങിയിട്ട്... തന്നോടുള്ള ഇഷ്ടം മനസ്സിൽ വെച്ച് ഓരോ കുഞ്ഞു കുഞ്ഞു വഴക്ക് പറയുമ്പോളും ഞാൻ ആസ്വദിക്കുക ആയിരുന്നു.... പിന്നീട് നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് തന്നോട് പറയാനായി വന്നതാ ഞാൻ...

അവിടെയും എന്റെ ഫീലിംഗ്സ് വെച്ച് താൻ എന്നേ മോശക്കാരിയാക്കി.... എന്നിട്ടും മുന്നിൽ വരാതെ ഒളിഞ്ഞും മറഞ്ഞും നോക്കി ആ കണ്ണിൽ എന്നോടുള്ള കരുതലുണ്ടോ എന്ന് അറിയാം പക്ഷെ അവിടേം താൻ എന്നേ മനപ്പൂർവം തോൽപ്പിക്കാൻ വേണ്ടി അജയേട്ടനെ അടിച്ചു... ഒന്ന് ചോദിച്ചോട്ടെ താനെന്തിനാ എന്നേ ഇങ്ങനെ torture ചെയ്യുന്നേ... ശെരിയാ ഞാൻ സ്നേഹിച്ചു പോയി... എങ്ങനെയാ എന്റെ മനസ്സിൽ കേറിയത് എന്നറിയില്ല... പക്ഷെ എല്ലാം നിർത്തുവാ ഞാൻ... മുൻപ് കോളേജിൽ വെച്ച് നടന്ന എന്റെ ചെറിയ തമാശകൾ താൻ മനസ്സിലിട്ട് എന്നോട് ഇത്രയും പകയും ദേഷ്യവും ഉണ്ടാവുമെന്ന് കരുതീല.. എല്ലാത്തിനും സോറി " ഉറച്ച ശബ്ദത്തോടെ പറഞ്ഞു തുടങ്ങി അവസാനം ഒരു തരം പതർച്ചയോടെ അവള് പറഞ്ഞു നിർത്തി...

എന്നാൽ യാതൊരു ഭാവമാറ്റവും ഇല്ലാതെ നോക്കുന്ന ദ്രുവിനെ കണ്ടു അവള്ടെ കണ്ണുകൾ മിഴിഞ്ഞു... അല്ലെങ്കിൽ ഞാൻ ഈ പറഞ്ഞത് എന്റെ സമാധാനത്തിനു വേണ്ടി അല്ലാതെ ഇങ്ങേർക്ക് അതൊന്നും കൊള്ളാൻ പോകുന്നില്ല...ഒക്കെ വെറുതെയാ..... "അജയന്റെ കാര്യം എനി വീട്ടിൽ പറയണ്ടേ... മകളുടെ ഈ കള്ളകളി " ഇത്രയും നേരം താൻ ഇവിടെ കിടന്ന് തൊള്ള പൊളിച്ചതല്ലാ പ്രശ്നം അജയനെ കുറിച് വീട്ടിൽ പറയാഞ്ഞിട്ട... ഇങ്ങേർക്ക് എന്നേ കെട്ടിച്ചിട്ട് എന്താ വേണ്ടേ... കാലമാടൻ... "ഞാൻ പറഞ്ഞോളാം... അച്ഛനും അമ്മയും എനിക്ക് നല്ലൊരുത്തനെ കാണിച്ചു തരും... താൻ വേവലാതി പെടേണ്ട "അവള് അവനെ കണ്ണുരുട്ടി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവളുടെ കൈകളിൽ പിടിത്തമിട്ടു... "ഓ.. ഇങ്ങേർക്ക് എന്റെ വായിൽ നിന്ന് കേട്ടതൊന്നും മതിയായില്ലേ... എനി എനിക്കൊരു അടി താരാഞ്ഞിട്ട് സമാധാനം ഉണ്ടാവില്ല "മനസ്സിലെ ദേഷ്യം കടിച്ചു പിടിച്ചു തിരിഞ്ഞു നോക്കി...

ഒരു മുട്ടില് ഇരിക്കുന്ന ദ്രുവിനെ കണ്ടു അവള് ഒന്ന് അത്ഭുതപ്പെട്ടു.... "സോറി... ആൻഡ് ലവ് യു പ്രവി "വലത്തേ കയ്യില് ഒരു കുഞ്ഞു മോതിരം നീട്ടി ദ്രുവ് പറയുന്നത് കേട്ടു... ആകെ മൊത്തം ഇരുട്ട്... തന്റെ ശരീരം തളരുന്ന പോലെ... ദേ പോണു ചക്ക വെട്ടിയ പോലെ പ്രവി പുഴിയിലേക്ക് മലർന്നു വീണു "പ്രവി... പ്രവി.. എണീക്ക് "ദ്രുവിന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണുകൾ വലിച്ചു തുറന്നത്....ദ്രുവിനെ മുന്നിൽ കണ്ടതും വീണ്ടും ബോധം പോകാൻ എന്ന പോലെ തല കറക്കി... "എനി ബോധം പോയാൽ കടലിലേക്ക് ഏറിയും പുല്ലേ "ദ്രുവിന്റെ അലർച്ച കേട്ട് കെടാൻ പോയ ബോധം പെട്ടീം കിടക്കേം എടുത്ത് പോയി... ചെലപ്പോ പറഞ്ഞ പോലെ ചെയ്താലോ... mr കടുവ പുറത്തേക്ക് വന്നിരികുവല്ലേ..

പ്രവി തലയിൽ കയ്യ് വെച്ച് ദ്രുവിന്റെ കയ്യില് നിന്നു അകന്നു... ചെ ബോധം പോകും എന്ന് അറിഞ്ഞിരുന്നേൽ ഒന്ന് കുളിച്ചേനെ... അവള് ഓർത്ത് കൊണ്ട് പൂഴിയിൽ ഇരുന്നു കൂടെ ദ്രുവും നേരെ ഇരുന്ന് ചുറ്റും കൂടിയവരോട് പോകാൻ പറഞ്ഞു.. അപ്പോഴാണ് അവള് അവരെ കണ്ടത്.. എല്ലാവർക്കും ഒരു വളിച്ച ചിരി പാസ്സ് ആക്കി അവന് കടലിലേക്ക് നോക്കി.... ശിവനെ ഞാൻ കേട്ടത് മാറിപോയതാണോ... എനി ഐ ഹേറ്റ് യു എന്ന് പറഞ്ഞു കാലിൽ പിടിച്ചു തള്ളിയിടാൻ ആയിരിക്കുമോ മുട്ട് കുത്തിയത്.... പക്ഷെ എന്റെ ചെവിക്ക് കൊഴപ്പം ഒന്നുല്ലല്ലോ ഐ ലവ് യു എന്നല്ലേ കേട്ടത്... എനി ചോദിച്ചു നോക്കിയാലോ... വേണോ... ആ ചോദിച്ചു നോക്കാം...

ദ്രുവിനോട് ചോദിക്കാൻ കടലിൽ നിന്നു നേരെ തലചെരിച്ചു അടുത്തിരിക്കുന്ന ദ്രുവിനെ നോക്കി... തന്നെ നോക്കിയിരിക്കുന്ന അവനെ കണ്ടതും പറയാൻ വന്നതും എനി പറയാനുള്ളതും മുൻപ് പറഞ്ഞതും എല്ലാംകൂടി മറന്ന് പോയി സുബാഷ്... ഞാനെന്താ ഇങ്ങനെ.... "പ്രവി ആർ യു ok "സായിപ്പാണ്‌... ആ കടുവ തന്നെ... "ഹ.. ok... ok ok... "അവള് തല യാട്ടി പറഞ്ഞോണ്ടിരുന്നു... അവന് ആണേൽ ഇവള്ടെ കിളി പോയോ എന്നാ അവസ്ഥയിൽ നോക്കി... ആകെ മൊത്തം ഇരുട്ട് വ്യാപിച്ചു...രണ്ടുപേർക്കിടയിലും മൗനം.. അവസാനം പ്രവി പോട്ടെ എന്ന് പറഞ്ഞു രക്ഷപെടാൻ നില്കുമ്പോ ആണ് വീണ്ടും അവന് കയ്യില് പിടിച്ചത്... "എനിയും ബോധം കെടാൻ വയ്യ "അവള് ഓർത്തു കൊണ്ട് അവനെ നോക്കിയതും അവന് ആകാശത്തിലേക്ക് കണ്ണുകൾ പായിച്ചു.. അവിടെയെന്താണെന്ന് അറിയാൻ അവളും അങ്ങോട്ടേക്ക് നോക്കി...

ദൂരെ നിന്നു എന്ത് വന്നു പൊട്ടി നക്ഷത്രങ്ങളുടെ ഇടയിൽ നിന്നു വലിയ ഒരു ഹാർട്ട്‌ വന്നു അതിനുള്ളിൽ പ്രവിയെന്നും... കണ്ടത് വിശ്വസിക്കാനാവാതെ അവളുടെ കണ്ണുകൾ വിടർന്നു... താൻ സ്വപ്നലോകത്താണോ എന്നവൾക്ക് തോന്നി... ദ്രുവിനെ നോക്കിയപ്പോൾ എപ്പോഴും കാണുന്ന ദേഷ്യമാണ് പകരം നിറഞ്ഞു തുളുമ്പുന്ന പ്രണയമാണ് ആ കണ്ണുകളിൽ എന്നവൾ അറിഞ്ഞു....അവൾക് ആ സമയം എന്താ തോന്നിയത് എന്ന് പോലും അറിയില്ലാ എല്ലാം യാദ്രിശ്ചികമായിരുന്നു... ദ്രുവ് അവളേം കൊണ്ട് ഹോട്ടലിൽ പോയതും ഫുഡ്‌ കഴിച്ചതും തിരിച്ചു വീട്ടിൽ കൊണ്ടാക്കിയതും അവള് മായാലോകത് എന്നത് പോലെ കണ്ടു... **************

രാവിലെ ഉറക്കമുണർന്നപ്പോൾ ചുണ്ടിൽ മായാതെ പുഞ്ചിരി ഉണ്ടായിരുന്നു... കൈകൾ നീട്ടി നീളം വലിഞ്ഞു അവള് കണ്ണുകൾ തുറന്നു... ഇന്നലെ നടന്നതെല്ലാം സ്വപ്നമാണോ എന്നവൾക്ക് തോന്നി... എന്തോ വിശ്വസിക്കാൻ പാട് പോലെ...ദ്രുവ് പിടിച്ച കൈകളിൽ അവള് പ്രണയപ്പൂർവം നോക്കി.. "പ്രവി... പ്രവി എണീക്ക്... എന്ത് ഉറക്കാ പെണ്ണെ... ഇന്നലെ കേറി കിടന്നതാ... "അമ്മയുടെ അലർച്ച കേട്ട് മടിയോടെ അവള് എണീറ്റു കുളിച്ചു ഫ്രഷ് ആയി... "അമ്മ എവിടെ പോകുവാ "അണിഞ്ഞൊരുങ്ങി നിൽക്കുന്ന അമ്മയെ കണ്ടു അവള് ചോദിച്ചു.. "ഞാൻ കുട്ടുവിന്റെ സ്കൂളിൽ അവന് parents മീറ്റിംഗ് ഉണ്ട്.. നീ ഋഷിടെ വീട്ടിലേക്ക് ചെല്ല്.. ഈ വീട് ഞാൻ പൂട്ടും"

"ഇത്ര രാവിലെ മീറ്റിംഗോ " "രാവിലെയോ സമയം 11 ആയി.. പോത്ത് പോലെ ഉറങ്ങീട്ടല്ലേ "അതിനു അവള് വളിച്ച ഇളി പാസ്സ് ആക്കി "ആഹ് പിന്നെ അമ്മേ വരുമ്പോ ബർഗർ കൊണ്ട് വരണേ "അവള് പുറത്തേക്കിറങ്ങി കൊണ്ട് പറഞ്ഞു "ബർഗർ മാത്രം ആക്കണ്ടടി പിസ്സയും കൊണ്ടു വരാം 😬" "അതമ്മയുടെ ഇഷ്ടം "എന്നും പറഞ്ഞു അവള് ചാടി തുള്ളി പോകുന്നത് അവർ തലയിൽ കയ്യ് വെച്ച് നോക്കി.. ഋഷിയെട്ടന്റെ വീട്ടിലേക്ക് നടക്കുമ്പോൾ കണ്ടു ദ്രുവിന്റെ ബുള്ളറ്റ്... അവളിൽ എന്തോ വന്നു മൂടി... ബൈക്കിൽ ഒന്ന് തലോടിക്കൊണ്ട് വീട്ടിലേക് കയറി... സോഫയിൽ ഇരിക്കുന്ന ദ്രുവിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു... അവള് അവനെ തന്നെ നോക്കി കൊണ്ട് വീട്ടിലേക്ക് കയറി...

"ആഹ് ഇതാര് പ്രവി മോളോ " "ആ വല്യമ്മേ... അമ്മ സ്കൂളിൽ പോകാ അതോണ്ട് വന്നതാ "അവള് ശ്രീദേവിയോട് പറഞ്ഞതെങ്കിലും കണ്ണുകൾ ദ്രുവിൽ ആയിരുന്നു എന്നാൽ അവന് അവളെ ഒന്ന് മൈൻഡ് പോലും ആകാത്തത് കണ്ടു അവൾക് അത്ഭുദം തോന്നി.. അവന് കാണെ അങ്ങോട്ടും ഇങ്ങോട്ടും ഒരു കാര്യവുമില്ലാതെ ഉലാത്തികൊണ്ടു നടന്നു.. എവിടെ ആലുവ മണപ്പുറത്തു കണ്ട പരിജയം വരെ ഇല്ലാ... "ഈശ്വര അപ്പൊ ഞാൻ വിചാരിച്ച പോലെ അത് മൊത്തം ഉറക്കത്തിലെ സ്വപ്നമായിരുന്നോ... എന്നാലും ഇത്രയും ക്ലിയർ ഉള്ള 4G സ്വപനം ആർക്കേലും കാണാൻ പറ്റുമോ... അതും വിത്ത്‌ ഡയലോഗ്...എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു "അവള് മേലോട്ട് നോക്കി പറഞ്ഞതും ആരുടെയോ കരങ്ങൾ അവളുടെ അരയിലെ താങ്ങി വലിച്ചത് ഒരുമിച്ചായിരുന്നു...

"എന്തെടി മേലോട്ട് നോക്കി പിറുപിറുക്കുന്നെ "മുഖത്തേക്ക് ചൂടുശ്വാസം തട്ടിയതും അവള് ഒന്ന് പിടഞ്ഞു... തന്റെ മുന്നിൽ നിൽക്കുന്ന ദ്രുവിനെ കണ്ടു അവളുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി.... അവള് ചുറ്റും നോക്കി അപ്പോഴാണ് കിച്ചുവിനേം വലിച്ചു മുറിയിലേക്ക് നടക്കുന്ന ഋഷിയെ കണ്ടതു...ഇപ്പൊ ഹാളിൽ ഞാനും ദ്രുവും മാത്രം അവള് നെഞ്ചിടിപ്പോടെ മനസ്സിലാക്കി... ദ്രുവിന്റെ കൈകൾ നെറ്റിയിൽ വീണ മുടികൾ ഒതുക്കുമ്പോൾ ആണ് അവള് ഞെട്ടി അവനെ നോക്കിയത്.... പതിയെ അവന്റെ കൈകൾ അവളുടെ വിരലിൽ കോർത്തു പിടിച്ചു... ശേഷം പതിയെ കൈകൾ വിട്ടു...

അപ്പോഴാണ് അവള് അവളുടെ കൈകളിലേക്ക് നോക്കിയത് ഹൃദയത്തിന്റെ ഷേപ്പ് ഉള്ള ഒരു ഡയമണ്ട് മോതിരം... അവളുടെ കണ്ണുകൾ വിടർന്നു... എന്തുകൊണ്ടോ ഇപ്പോഴും അവൾക് ഇത് അവന് തന്നെ ആണൊ അതോ നിന്ന് കൊണ്ട് സ്വപ്നം കാണുവാണോ എന്ന് തോന്നി... അവള് പതിയെ കൈകൾ അവന്റെ തോളിൽ വെച്ച് ഒന്ന് നുള്ളി... "ആഹ് "ദ്രുവ് അലറി "സ്വപ്നമല്ല " പ്രവി പിറുപിറുക്കുന്നത് കേട്ട് ദ്രുവ് അവളെ എന്ത് എന്ന മട്ടിൽ നോക്കി "അത് പിന്നെ സ്വപ്നമാണോ... ഉറക്കത്തിലാണോ എന്ന് അറിയാൻ "അവള് വിക്കി വിക്കി പറയുന്നത് കേട്ട് അവനു ചിരി വന്നു... "ഓഹോ ഇപ്പോഴും നിനക്ക് വിശ്വാസം ഇല്ലാല്ലേ.." ദ്രുവ് ചോദിക്കുന്നത് കേട്ട് അവള് ആണെന്നും അല്ലെന്നും തലയാട്ടി....

"ഇത് സത്യമാണെന്ന് ഞാൻ തെളിയിക്കാം "അവന് പറഞ്ഞത് കേട്ട് അവന് എന്താ ചെയ്യാൻ പോണേ എന്നവൾ കണ്ണു മിഴിച്ചു നോക്കി... അവന്റെ മുഖമടുപ്പിച്ചു കവിളിൽ അമർത്തി ഉമ്മ വെച്ച്... ദ്രുവിന്റെ താടി അവളുടെ മുഖത്ത് കുത്തിയിറക്കി... അവള് കണ്ണുകൾ ഇറുക്കെ അടച്ച്... അവന്റെ ചുണ്ടുകൾ അവളുടെ നുണക്കുഴിയെ കുത്തി തോട്ടായാകുമോ എന്ന് തോന്നി അത്രയും അമര്ത്തിയാണ് അവന് ഉമ്മവെച്ചത്.... പ്രവിയുടെ ഹൃദയം ബാൻഡ് മേള തൊടങ്ങി.... കണ്ണുകൾ തുറക്കാതെ അവള് നിന്നു... കുറച്ചു കഴിഞ്ഞു അനക്കം ഒന്നും കാണാതെ വന്നപ്പോൾ അവള് കണ്ണുകൾ തുറന്നു... "എവിടെ... അയ്യോ ദ്രുവ് എവിടെ...

ആവിയായി പോയോ "അവള് ചുറ്റും കണ്ണോടിച്ചു അപ്പോഴാണ് സോഫയിൽ ഇരിക്കുന്ന ഋഷിയുടെ അടുത്ത് ദ്രുവിനെ കണ്ടത്... "ഏഹ് ഇതും സ്വപ്നമാണോ" അവള് ഓർത്തു അവനെ മിഴിച്ചു നോക്കി എന്നാൽ അവൾക് പാകം അവന് കണ്ണിറുക്കി... പ്രവിക്ക് ചിരിക്കണോ കരയണോ എന്നറിയാതെ പകച്ചു നിന്നു.... ************** ഇങ്ങനെയൊരു കാന്താരി ഇപ്പോഴും അവൾക് സ്വപ്‌നമാണെന്നാണ് കരുതുന്നെ... പൊട്ടി... ഇന്നലെ ഇഷ്ടം പറയാൻ തന്നെയാ വിളിച്ചത് പക്ഷെ എന്ത് കൊണ്ടോ തുടങ്ങാൻ ഒരു മടി... അതുകൊണ്ടാ അവള്ടെ ഇൻസ്റ്റാഗ്രാം ഫ്രണ്ട് ആയ അജയ്... അതായത് ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ തന്നെ ആ കുരുട്ട് അവന്റെ ഇൻസ്റ്റാഗ്രാം ഐഡി തപ്പിയെടുത്തു എന്നേ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു...

അവനും ഒരു പെൺകുട്ടിയെ ഇഷ്ടമാണ്... പക്ഷെ അവനു ഒരാഴ്ച സമയം വേണം അവളേം കൊണ്ട് പറക്കാൻ അതിനു മുൻപേ വീട്ടുകാരുടെ നിർബന്ധത്തിനു ഒരു ചെറിയ എൻഗേജ്മെന്റ് നാടകം... അതായിരുന്നു രണ്ടിന്റേം പ്ലാൻ... എന്നാൽ ഇതൊന്നുമറിയാതെ ഇരിച്ചു കേറിയ ദേഷ്യം എന്റെ പെണ്ണിനോട് കൊഞ്ചികുഴയുന്നത് കണ്ട് സഹിക്കാൻ പറ്റാതെ ആണ് അവനെ അടിച്ചിട്ടത്... പക്ഷെ അടിയുടെ ഇടക്ക് അവന് ഇതൊക്കെ വിളിച്ചു പറയുന്നത് കേട്ട് അന്തം വിട്ടു നിന്നു പോയി... പാവം അടിയേറ്റു കിടക്കുന്ന അവനെ കണ്ടപ്പോ സംഘടവും നേരെ കൊണ്ട് പോയി ഹോസ്പിറ്റലിൽ ആക്കി ബില്ലും അടച്ച്...

ലവൻ ബൈക്കിൽ നിന്നു വീണതാണെന്ന് പറഞ്ഞോളാം എന്ന് കൂടി പറഞ്ഞപ്പോ ചങ്കെ എന്നും പറഞ്ഞു ഒന്ന് കെട്ടിപ്പിടിച്ചാണ് ഇറങ്ങിയത്... എനിയും മറ്റൊരു പയ്യന്റെ കൂടെ ഇത് പോലെ കാണാൻ വയ്യാത്തത് കൊണ്ടാ ബീച്ചിൽ വന്നു ഇഷ്ടം പറയാ വെച്ചത് തുടങ്ങാൻ വേണ്ടി അജയുടെ കാര്യം എടുത്തിട്ട്... പക്ഷെ പെണ്ണ് മനസ്സിലുള്ളത് മുഴുവൻ പൈപ്പ് തുറന്നിട്ട പോലെ പറഞ്ഞപ്പോൾ കെട്ടിപിടിച്ചു ഉമ്മവെക്കാനാ തോന്നിയത്... വീണ്ടും അവള് കരഞ്ഞു പോകുന്നത് കണ്ടപ്പോൾ കയ്യില് പിടിച്ചു പ്രൊപോസൽ ചെയ്തു... ദേ വീഴണ് തലയും കുത്തി... അവിടുന്ന് തൊട്ടു ഇപ്പൊ വരെ ആ കുരുപ്പ് എന്നേ നോക്കുന്നത് എന്തോ ജീവിയെ പോലെയാ...

ആ ഉണ്ടകണ്ണു വെച്ചുള്ള നോട്ടം കണ്ടു ഇവരുടെ മുന്നിൽ പതറിപോകുമോ എന്നാ പേടി കൊണ്ടാ അവളെ നോക്കാതെ ഇരുന്നത്... എന്നാ ലവളോ ആളെ മയക്കാൻ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുവല്ലേ... എല്ലാരും പോയപ്പോ കൊടുത്തു ഒരുമ്മ... അത് കൊടുത്തില്ലേൽ ചിലപ്പോ വല്ല അറ്റാക്കും വന്നു ചത്തു പോകും... അതോണ്ടാ... അത് കൊടുത്തിട്ടും കിളി പോയ നില്ക്കണ അവളെ കണ്ടപ്പോ ചിരിയാണ് വരുന്നേ.. പൊട്ടത്തി... ************* "അവളെ സൂക്ഷിക്കണം റാം.....വന്നപ്പോ തൊട്ടു മുറിയിൽ ഭ്രാന്തിയെ പോലെ നടക്കുവാ... " "മമ്മി പേടിക്കണ്ടാ പണി ഞാൻ തുടങ്ങിയിട്ടുണ്ട്... എനി കൃഷ്ണയെ എനിക്കും ഋഷിയെ അവൾക്കും കിട്ടിയെങ്കിൽ രണ്ടിനേം അങ്ങ് മേലേക്ക് അയക്കും "റാം ഗൂഢമായി ചിരിച്ചു.. "എന്നാ ഞാൻ ഇറങ്ങുവാ..ഫ്ലൈറ്റ്നു സമയം aആകാൻ ആയി.... എനി ബാംഗ്ലൂരിലേക്ക് ഒരു വരവ് ഉണ്ടേൽ എല്ലാം നേടിയിട്ട് ആയിരിക്കണം "

"ഓഫ്‌കോർസ്... ഒന്നെങ്കിൽ അവരെ എനിക്കും കിട്ടും... അല്ലെങ്കിൽ രണ്ടിനേം അങ്ങ് പറഞ്ഞയക്കും " റാം പറഞ്ഞത് കേട്ട് അവർ ഒന്ന് ഗൂഢമായി ചിരിച്ചു കൊണ്ട് ഇറങ്ങി.... റാം രജിയുടെ മുറിയിലേക്ക് കയറി... എല്ലാം വരി വലിച്ചു നിലത്തിട്ടു മുടി പാറിപറത്തി ഒരു ഭ്രാന്തിയെ പോലെ അവള് ബെഡിൽ ഇരുന്നു... "അവളെ കൊല്ലും ഞാൻ... എന്നേ അടിച്ചവളെ കൊല്ലണം... ന്നിട്ട് ഋഷിയെ എനിക്ക് വേണം... അവൻ എനിക്ക് മാത്രമാ... ന്റേത് മാത്രം " രജി പിറുപിറുക്കുന്നത് കേട്ട് റാം അവളുടെ തോളിൽ കയ്യ് വെച്ച്... റാമിനെ അവള് തല ഉയർത്തി നോക്കി... "ഋഷിയെ നിനക്ക് കൃഷ്ണയെ എനിക്ക്... അവളെ എനിക്ക് കിട്ടിയാൽ... നിന്നെ അടിച്ച അടി പലിശ സഹിതം നിനക്ക് കൊടുക്കാൻ അവളെ നിന്റെ മുന്നിൽ നിർത്തും ഞാൻ..." റാം പറഞ്ഞതും രണ്ടു പേരുടെ ചുണ്ടിലും ഗൂഢമായി ചിരി നിറഞ്ഞ്‌ **************

പ്രവിയുടെ വീട്ടിൽ എല്ലാരും അറിഞ്ഞു ഈ കല്യാണം നടക്കില്ല എന്ന്.. ചെക്കൻ വേറെ പെണ്ണുമായി അമേരിക്കയിലേക്ക് പറന്നുമെന്നും കേട്ടതോടു കൂടെ അമ്മയ്ക്ക് വല്ലാത്ത തിടുക്കമായാണ് നല്ല ചെക്കനെ കൊണ്ട് കെട്ടിക്കാൻ.. അമ്മ അതും പറഞ്ഞു അച്ഛന്റെ പുറകെ ആണ്... അച്ഛനാണേൽ അത് കല്യാണം മുടങ്ങിയതിനു സന്തോഷിക്കാനോ അമ്മയുടെ സങ്കടത്തിൽ പങ്കുചേരണോ എന്നാ ഡൌട്ട് ആണ്... "ദേ അച്ഛാ അമ്മേ.. അന്ന് ഞൻ ഒരുങ്ങി കെട്ടി വന്നത് ഒരു ആവിശ്യം ഉണ്ടായത് കൊണ്ടാ... അല്ലാതെ കെട്ടാൻ മുട്ടി നിന്നിട്ടൊന്നുമല്ല... എനി അത് പോലെ ഒരുങ്ങി കെട്ടി നിൽക്കുമെന്നും നിങ്ങള് കരുതണ്ടാ...

എനി കെട്ടാനുള്ള സമയം ആകുമ്പോ ഒരുത്തനെ ഞാൻ ഇങ് കൊണ്ട് വരും... അവനെ മതി എനിക്ക്.. പറഞ്ഞില്ലാന്നു വേണ്ടാ "അവസാനം പ്രവി തന്നെ പൊട്ടിത്തെറിക്കേണ്ടി വന്നു... "ഡീ ഒരുമ്പട്ടവളേ ആരെയാടി നീ കണ്ടു വെച്ചേക്കുന്നേ കണ്ടവന്മാരെ ഒന്നും ഈ വീട്ടിൽ കേറ്റില്ല "അമ്മ വിറഞ്ഞു തുള്ളി... "ഞാൻ കൊണ്ട് വരുന്ന ആളെ നിങ്ങൾക്ക് എന്തയാലും ഇഷ്ടപെടും.. അതെനിക് ഉറപ്പാ അതോണ്ട് എനി ചോദ്യം ചോദിച്ചൊന്നും വരണ്ടാ "അതും പറഞ്ഞു അച്ഛനേം അമ്മയെയും ഒന്ന് നോക്കി അവള് മുറിയിലേക്കു നടന്നു... അപ്പോഴാണ് മൊബൈൽ മിന്നി തെളിയുന്നത് കണ്ടത്.. ഒരു ചിരിയോടെ അവള് മൊബൈൽ എടുത്ത് ചെവിയിൽ വെച്ച്..

"എവിടെ ആയിരുന്നെടി.. എത്ര നേരം ആയി വിളിക്കുന്നു "അപ്പുറത്തെ അലർച്ച ആയിരുന്നു അവളുടെ ചെവി അടിച്ചു പോയോ എന്തോ... "ദേ മനുഷ്യ.. രണ്ടീസം ബോധത്തിൽ അല്ലാത്തത് കൊണ്ട് നിങ്ങള്ടെ വായിലിരിക്കുന്നത് കേട്ട് എന്ന് വെച്ച് പഴേ പ്രവി ചത്തിട്ടൊന്നുമില്ല...ഹും " "ടി നിന്നെ " "എന്തെയ്നു... ഒന്ന് പോ കടുവേ " "കടുവ നിന്റെ മറ്റവൻ " "ആ അതെന്നെ പറഞ്ഞെ " പരസ്പരം അടി കൂടി രണ്ടും മൊബൈലിലൂടെ കൊലവിളിക്കാണ്ടു നിന്നമതിയായിരുന്നു... അവസാനം അവന്റെ കയ്യില് നിന്നു നല്ല വഴക്ക് കേട്ടപ്പോ മൊബൈലും വെച്ച് പ്രവി അവളിൽ അണിഞ്ഞ മോതിരവും നോക്കി.. സുഗമായി ഉറങ്ങി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story