കൃഷ്ണ: ഭാഗം 86

krishna

എഴുത്തുകാരി: Crazy Girl

കിച്ചുവിന് ഋഷിയില്ലാതെ ശ്വാസമുട്ടുന്നത് പോലെ തോന്നി... അതുകൊണ്ട് പ്രവിയെ കൂട്ടിനു വിളിച്ചു... ഇടക്ക് അവർ കിച്ചുവിന്റെ വീട്ടിലും പോയി നിന്നു... പ്രവിയുടെയും ദ്രുവിന്റെയും കീരിയും പാമ്പും പോലെയുള്ള അടി കണ്ടു വീട്ടുക്കാർ തലയിൽ കയ്യ് വെച്ച് നടന്നു എന്നാൽ ആരും കാണാതെ റോമൻസിക്കുന്നത് കിച്ചു കയ്യോടെ പിടിച്ചു..... അത് ഋഷിയോട് വിളിച്ചു പറഞ്ഞപ്പോൾ അവനും അത്ഭുദം ആയിരുന്നു.. എന്നാൽ ഇതൊക്കെ അജുവിന്‌ അറിയാം അവന്റെ കൂടി അറിവോടെ ആണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും അവനെ കൊന്നില്ലന്നെ ഉള്ളൂ... പക്ഷെ മുതിർന്നവർ ആരും അറിഞ്ഞില്ല അവരുടെ ഈ ബന്ധം സമയം ആകുമ്പോൾ അറിയിക്കാം എന്ന് കരുതി....

അതിനു പറ്റിയ സമയം അവർ കണ്ടെത്തുകയും ചെയ്തു... കിച്ചുവിന്റെയും ഋഷിയുടെയും റൊമാൻസ് ദൂരെത്താണെലും തകർത്ത് നടക്കുന്നുണ്ട്... അജുവിന്റെ കുട്ടിക്കളി മാറാൻ കെട്ടിച്ച അവന് ഇപ്പൊ കൂടെ കളിക്കാൻ ഒരാൾ ആണ് അച്ചു... അജുവിന്റെ അമ്മ രണ്ടിനെയും കൂടി ഭാര്യ ഭർത്താ ക്ലാസ്സ്‌ എടുത്തു കൊടുത്താലും ആ സമയം തലയാട്ടി നല്ല പുള്ള ആയിരിക്കും... എന്നാൽ അത് കഴിഞ്ഞ പിന്നെ രണ്ടും ടോം ആൻഡ് ജെറി ആണ്... ഇവർക്കൊരു പിള്ളേർ ഉണ്ടായാൽ ഓഗിയിലെ കോക്കറോച്ചെസ് ആയിരിക്കും എന്ന് പറഞ്ഞു പ്രവിയും രണ്ടിനേം ഇട്ടു താങ്ങുന്നുണ്ട്... നമ്മടെ പ്രവിക്ക് പിന്നെ ഒരു ദിവസം ദ്രുവിന്റെ കയ്യില് നിന്നു കിട്ടീലെൽ ഉറക്ക് വരാത്ത അവസ്ഥ ആണ്.. ************

ഇന്നത്തെ ദിവസത്തിന് ഒരു പ്രതേകത ഉണ്ട്... ഒന്നര ആഴ്ചത്തെ ബാംഗ്ലൂർ വാസം കഴിഞ്ഞു ഇന്നാണ് ഋഷി നാട്ടിലേക്ക് വരുന്നത്... അത് മാത്രമല്ലാട്ടോ.. ഇന്നാണ് നമ്മടെ നായകന്റെ പുറന്തനാൾ... അതെന്നെ ഋഷികുട്ടന്റെ ബര്ത്ഡേ ആണ്... അതുകൊണ്ട് ഋഷി ഫ്ലൈറ്റിൽ നിന്നു ഇറങ്ങിയാൽ അജു ഋഷിയെയും കൊണ്ട് ബീച്ചിലേക്കാണ് നേരെ വരുന്നത്... ബീച്ചിൽ വെച്ച് ഒരു സർപ്രൈസ് ബര്ത്ഡേ പാർട്ടി... കിച്ചുവിന്റെ ഐഡിയ ആണ് അന്ന് അവൾക് കൊടുത്ത ബര്ത്ഡേ സർപ്രൈസിന് അവള് അവന്റെ ബര്ത്ഡേക്കും ബീച്ചിൽ തന്നെ സെലക്ട്‌ ചെയ്തു... അവള് അവനു കൊടുക്കാൻ ഒരു വമ്പൻ ഗിഫ്റ്റും ഉണ്ട്...

പോകുന്ന വഴിക്ക് ഋഷിയോട് അജു പറഞ്ഞത് ദ്രുവിന്റെയും പ്രവിയുടെയും കാര്യം വീട്ടിൽ അവതരിപ്പിക്കാൻ ഒരു ചെറിയ ഫങ്ക്ഷന് ആണെന്നാണ്... അന്ന് അവർ പ്ലാൻ ചെയ്തതും ഈ ദിവസം തന്നെയാണ് ഋഷിയുടെ ബര്ത്ഡേ അന്ന് പ്രവിയുടെയും ദ്രുവിന്റെയും കാര്യം... പക്ഷെ തന്റെ ബര്ത്ഡേ ആണ് ഇന്ന് എന്നത് ഒഴികെ ബാക്കിയെല്ലാം ഋഷിക്ക് അറിയാം... "മോളേ കിച്ചു നീ ആയോ.. ദേ പോകാൻ ആയി " ശ്രീദേവി മേലേക്ക് നോക്കി വിളിച്ചു പറഞ്ഞു.... "ആഹ് അമ്മേ.. അത് പിന്നെ.. നിങ്ങള് ചെന്നോളു ഞാൻ പുറകെ വരാം "കിച്ചു പടിയിറങ്ങി കൊണ്ട് പറഞ്ഞു.. "പുറകെ വരാമെന്നോ.. ഒറ്റക്ക് എന്തിനാ വരുന്നേ... നീയും വാ മോളേ "ദേവൻ ആയിരുന്നു "അച്ഛാ അതൊക്ക ഉണ്ട്..

നിങ്ങള് ചെല്ല് പ്ലീസ്‌..ഞാൻ പുറകെ തന്നെ എത്തിക്കോളാം.. പിന്നെ കണാരേട്ടൻ കൊണ്ടാക്കിക്കോളും " ആദ്യം സമ്മതിച്ചില്ലേലും അവസാനം അവർ എല്ലാവരും ഇറങ്ങി... പ്രവി അവള്ടെ വീട്ടുകാരോടൊപ്പം ഇറങ്ങി... ദേവനും ശ്രീദേവിയും അവരുടെ കൂടെ കേറി.... ദ്രുവും ഫാമിലിയും നേരെ ബീച്ചിൽ എത്തും... അജുവും ഫാമിലിയും അത് പോലെ തന്നെ.. അജുവും ഋഷിയും എയർപോർട്ടിൽ നിന്നു വിട്ടിട്ടുണ്ട്.. അരമണിക്കൂർ ശേഷം എത്തും... ഋഷി എത്തുന്നതിനു മുന്നേ കിച്ചുവിന് എത്തണം അവള് ഓർത്തു കൊണ്ട് മുറിയിൽ കേറി എല്ലാം ഒന്ന് നോക്കി... എല്ലാം ഒന്നുടെ സെറ്റ് ചെയ്തു വെച്ച്... "ഈ ഗിഫ്റ്റ് ഋഷിയെട്ടൻ ഒരിക്കലും മറക്കില്ലെന്ന് എനിക്കുറപ്പാ ഋഷിയെട്ടാ...

ഇതിൽ മുഴുവൻ നമ്മുടെ പ്രണയമാണ്... ഒരിക്കലും അടർത്തു മാറ്റാൻ കഴിയാത്ത നമ്മുടെ ബന്ധത്തിന് ഒന്നൂടെ വേരുറപ്പിക്കുന്ന എന്റെ സമ്മാനം " മുറിയിൽ നോക്കി അവള് ഒന്ന് പുഞ്ചിരിച്ചു.. പതിയെ മുറിയിൽ നിന്ന് ഇറങ്ങി... എല്ലാവരും പോയി കഴിഞ്ഞിരുന്നു... വീട് പൂട്ടി തിരിഞ്ഞപ്പോൾ കണാരേട്ടനെ കണ്ടില്ല... കാറും കണ്ടില്ല... "കണാരേട്ട.... കണാരേട്ട "അവള് ചുറ്റും കണ്ണോടിച്ചു വിളിച്ചു.... ഇപ്പൊ സമയം 4 മണി ആയി... ഋഷിയെട്ടൻ എത്തുന്നതിനു മുൻപേ എത്തണമല്ലോ... അവള് ഓർത്തു കൊണ്ട് ചുറ്റും നോക്കി കണാരനെ വിളിച്ചു... അപ്പോഴാണ് ഗേറ്റ് കടന്നു ഒരു കാർ വന്നത്... അത് അവിടെ നിന്നു "ഹോ വന്നോ "പിറുപിറുത്തു അവള് കാറിനടുത്തു നടന്നതും..

അതിൽ നിന്നു ഇറങ്ങുന്ന ആൾക്കാരെ കണ്ടു അവള് തറഞ്ഞു നിന്നു..... "പോകണ്ടേ മോളേ " "റാം "അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. "ഓ അപ്പോ എന്നേ മറന്നില്ല... അല്ല കിച്ചു നീയെന്താടി ദിവസം കൂടുന്നോരും അങ്ങ് ചുന്ദരി ആവണല്ലോ... എങ്ങോട്ടാ ഈ ഒരുങ്ങിക്കെട്ടി.. ഓ ഭർത്താവിന്റെ പിറന്നാൾ ആണല്ലോ അല്ലെ... അല്ലാ സമയം ആവാൻ ആയാലോ പോകുന്നില്ലേ.... കാറിനു wait ചെയ്യണോ... കണാരനെ ആയിരിക്കും... അങ്ങേരെ ഇപ്പൊ ദേ എന്റെ കൂട്ടാളികൾ പിടിച്ചോണ്ട് പോയെ ഉള്ളൂ... അതുകോണ്ട് അങ്ങേരെ കാത്ത് നിന്നു ലേറ്റ് ആകണ്ടാ വാ ഞാൻ കൊണ്ട് വിടാം എന്റെ പെണ്ണിനെ " അവന് ഗൂഢമായി മന്ദഹസിച്ചുകൊണ്ട് പറയുന്നത് കേട്ട് കിച്ചുവിന് തലപെരുക്കും പോലെ തോന്നി..

. നെറ്റിയിൽ വിയർപ്പൊടിഞ്ഞു... "അയ്യോ എന്താ കിച്ചു നീ പേടിക്കണ്ടാ നിന്നെ ഞാൻ ഒന്നും ചെയ്യില്ല... നിന്നെ വേദനിപ്പിക്കാൻ എനിക്ക് കഴിയുമോ നീ എന്റെ പ്രണയമല്ലെ "കിച്ചുവിന്റെ തോളിൽ പിടിച്ചു കൊണ്ട് റാം അവളെ നോക്കി... "വിടെടാ... ച്ചി വിടെടാ... എന്നേ തൊട്ടു പോകരുത്....എന്താ നിനക്ക് വേണ്ടത്.. ഹ.. ആരുമില്ലാത്ത നേരം നോക്കി ഇത്രയും ചീപ്പ്‌ ആവാൻ നിന്നെ കൊണ്ടേ കഴിയൂ... എന്തായാലും നിന്നോട് സംസാരിക്കാൻ എനിക്ക് നേരമില്ല.. എന്നേം കാത്ത് എന്റെ പ്രാണൻ നിൽക്കുന്നുണ്ട് അവിടെ... ആാാ മനുഷ്യന്റെ ഏഴയലത്തൊന്നും നീ എത്തില്ല റാം " അവള് പുച്ഛിച്ചു കൊണ്ട് അവനെ കടന്നു നടന്നു... എന്നാൽ അവളുടെ കയ്യില് പിടി വീണിരുന്നു...

അവള് തിരിഞ്ഞു നോക്കി കൈ വിടുവേക്കാൻ നോക്കുന്നുന്ടെലും അവന്റെ പിടി മുറുകി... അവന്റെ മുഖഭാവം അവളിൽ പേടി ഉയർത്തിയെങ്കിലും അവള് അത് പുറത്ത് കാണിച്ചില്ല... "റാം നിന്റെ ഈ പ്രവർത്തി എന്നിൽ കൂടുതൽ വെറുപ്പ് കൂട്ടുകയേ ഉള്ളൂ... നീ എന്നേ ഭലം പ്രയോഗിച്ചു കൊണ്ട് പോയാലും നിനക്ക് ഒരിക്കലും എന്റെ സ്നേഹം കിട്ടില്ലാ... അതെന്നും എന്റെ റിഷിയേട്ടന് ഉള്ളതാണ്.... "അത് പറഞ്ഞു കഴിഞ്ഞതും അവന് അവളുടെ കവിളിൽ വലിച്ചടിച്ചിരുന്നു... അവള് തെറിച്ചു നിലംപതിച്ചു... "ഞാനാടി നിന്നെ ആദ്യം കണ്ടത്... നീ ആദ്യം സ്നേഹിച്ചത് എന്നേ ആയിരുന്നു ആ എന്നിൽ നിന്നു എനി നിനക്കൊരു മോചനം ഇല്ലാ കൃഷ്ണ...

" അതും പറഞ്ഞു അവന് അവളേം പൊക്കി എടുത്തു കാറിൽ കയറ്റി...ഒരുപാട് കുതറി നോക്കിയെങ്കിലും അവനു സഹായി ആയി ശ്രാവണനും ഉണ്ടായിരുന്നു... ************** അജു കാർ പാർക്ക്‌ ചെയ്തു ഋഷിയും അജുവും ബീച്ചിലേക്ക് ഇറങ്ങി... അവിടെ ഒരു ഹോട്ടലിൽ ഒരു കുഞ്ഞു ഓഡിറ്റോറിയം ബുക്ക്‌ ചെയ്തിരുന്നു... "എടാ ഇത്രയും ചെയ്തിട്ട് അവസാനം പ്രവിടെയോ ദ്രുവിന്റെയോ ഫാമിലി സമ്മതിക്കണ്ട് നിക്കുമോ അവരോട് ചോതിച്ചില്ലെന്ന് പറഞ്ഞു "ഋഷി അജുവിനോടായി പറഞ്ഞ്‌... "എന്ത് കൊണ്ട് സമ്മതിക്കില്ല രണ്ടു വീട്ടുകാർക്കും പരസ്പരം അറിയാം.. അതിലുപരി രണ്ടു പേർക്കും ഇഷ്ടമാണ് പിന്നെന്തിനു പേടിക്കണമ്" അവർ പറഞ്ഞു കൊണ്ട് ഓഡിറ്റോറിയത്തിലെ ഡോർ തുറന്നതും "അമ്മേ "പലതും പൊട്ടുന്ന ശബ്ദം കേട്ട് ഋഷി ചെവി പൊത്തി...

"ഹാപ്പി ബര്ത്ഡേ ഋഷി... "എല്ലാവരുടെയും കോറസ് കേട്ടപ്പോൾ ആണ് അവന്റെ ബോധം തിരിച്ചു വന്നത്... അവിടെമാകെ ബലൂണ് കളർ പേപ്പർ ഒക്കെ ഫിറ്റ്‌ ചെയ്ത് വെച്ചത് കണ്ടു അവന്റെ കണ്ണുകൾ വിടർന്നു... ഓഡിറ്റോറിയത്തിന് ഉള്ളിൽ നിന്നു പുറത്തെ കടല് കാണാൻ നല്ല ഭംഗിയായിരുന്നു..... അതിനു നേരെ ടേബിളിൽ ഋഷിയുടെ ചിത്രമുള്ള ഒരു വലിയ കേക്ക്... അവനു ഒരുപാട് സന്തോഷം തോന്നി... "താങ്ക് യു സൊ much"അവന്റെ കണ്ണുകൾ ആരെയോ പരതി കൊണ്ട് പറഞ്ഞു "ഹ്മ്മ്മ് നമ്മളോടല്ല പറയേണ്ടത് ഋഷിയെട്ടാ ഉങ്കളുടെ പൊണ്ടാട്ടിയോടാ.. പൊണ്ടാട്ടിയിടെ സെലെക്ഷൻ ആ ഈ ബീച്ചിൽ സൈഡ് പാർട്ടി "പ്രവി അവന്റെ തോളിൽ കയ്യിട്ടു പറഞ്ഞു... ഒരുനിമിഷം അന്ന് അവളുടെ ബര്ത്ഡേ രാത്രി ബീച്ചിൽ വെച്ച് നടന്നത് അവന് ഓർത്തു... അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... അത് കാണാൻ എന്നവണ്ണം അവന് കിച്ചുവിനെ നോക്കി...

എന്നാൽ അവള് മാത്രം അവിടെ ഇല്ലാ... "അമ്മാ അച്ഛാ.. കിച്ചു "ഋഷി അച്ഛനേം അമ്മയെയും നോക്കി ചോദിച്ചു... "ഞങ്ങളുടെ കൂടെ വന്നില്ലെടാ... എന്തോ ഒപ്പിച്ചിട്ടുണ്ട് അതുകൊണ്ട് പിന്നെ ഞങ്ങൾ ചോദിക്കാനും നിന്നില്ല "അവർ പറഞ്ഞത് കേട്ട് എല്ലാരും ഋഷിയെ നോക്കി കളിയാക്കി ചിരിച്ചു... അവർ കുറച്ചു നേരം ബാംഗ്ലൂരിലെ വിശേഷവും ഫോട്ടോവും എടുത്തു.. കേക്ക് പാർട്ടി എല്ലാം കിച്ചു വന്നിട്ട് മതി എന്ന് ഋഷിയും എല്ലാരും പറഞ്ഞു... എന്നാൽ ഒരു മണിക്കൂർ ആയിട്ടും അവളെ കാണുന്നില്ല.. കണാരനെ വിളിച്ചപ്പോ ഔട്ട്‌ ഓഫ് കവറേജ്‌ ആണ്... കിച്ചുവിന്റെ ഫോൺ സ്വിച്ചഡ് ഓഫും... പതിയെ എല്ലാവരുടെ സന്തോഷം നിറഞ്ഞ മുഖം മങ്ങി....

ദ്രുവ് എല്ലാവരോടും അവിടെ നിൽക്കണം എന്നും പറഞ്ഞു കാർ എടുത്തു വീട്ടിലേക്ക് വിട്ടു... പോകുംവഴി അവന് എല്ലായിടത്തും തിരഞ്ഞു.... അവിടെയുള്ള ചെയറിൽ ഋഷി അസ്വസ്ഥതയോടെ ഇരുന്നു.... അവന്റെ തോളിൽ ദേവൻ ചെന്ന് കയ്യ് വെച്ച്... "എന്തിനാ അവളെ ഒറ്റക്ക് ആക്കിയത്... അവളേം കൂട്ടികൂടായിരുന്നോ... ഒരു 5 മിനിറ്റ് അവളെ കാക്കാൻ നിങ്ങൾക് പറ്റിയില്ലേ... എവിടെ കിച്ചു എവിടെ... എന്റെ പെണ്ണെവിടെ... ഇതാണോ എനിക്ക് ബര്ത്ഡേ ആയി നിങ്ങള് കരുതി വെച്ച ഗിഫ്റ്റ്... പറയ്..."അവന് അച്ഛന്റെ കൈകൾ തട്ടി മാറ്റി ചെയറിൽ നിന്നു ചാടി എണീറ്റു കൊണ്ട് അലറി..... അവന്റെ ഭാവം എല്ലാവരിൽ പേടി ഉയർത്തി..

പ്രവി അച്ചുവിന്റെ കയ്യില് പിടിച്ചു അച്ചുവും പ്രവിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... "കിച്ചു എവിടെ നീ... കളിപ്പിക്കാതെ മുന്നിൽ വാ... എനിക്ക് വയ്യാ നിന്നെ കാണാതെ... "ഋഷി നിലത്ത് മുട്ടിന്മേൽ ഇരുന്നു മുഖം പൊത്തി... ശ്രീദേവി മകന്റെ മുടിയിൽ തലോടി... അവന് ഒരു ആശ്രയം എന്നാ പോലെ അമ്മയുടെ വയറിൽ മുഖം പൂഴ്ത്തി. "എന്റെ കിച്ചു എവിടെ അമ്മേ... അവളില്ലാതെ ഞാൻ "അവന് വിതുമ്പി... "അവള് വരുമെടാ... നീ പേടിക്കാതെ " ഹാളിൽ മൊത്തം മൗനം തളംകെട്ടി... കിച്ചുവിനെ നോക്കാൻ പോയാ ദ്രുവിനേം വിളിച്ചിട്ട് കിട്ടിയില്ലാ... എല്ലാവർക്കും എന്തോ ആപത്തു വരുന്നത് പോലെ തോന്നി.. രാധിക കരഞ്ഞു തളർന്നു കൊണ്ട് ശങ്കറിന്റെ നെഞ്ചിൽ കിടന്നു ..

ഋഷിക്ക് അത് കണ്ടു സങ്കടം തോന്നി... അവന് അമ്മയുടെ മടിയിൽ നിന്നു എണീറ്റു അവരുടെ അടുത്ത് ചെന്നു നിലത്ത് മുട്ടിൽ വെച്ചിരുന്നു... "അവള് എങ്ങോട്ടും പോകില്ലാ അമ്മാ... അവൾക് ഞങ്ങളെ ഒറ്റക്കാക്കി പോകാൻ കഴിയില്ല... വരും അവള്... "അവരുടെ കൈകളിൽ പിടിച്ചു ആശ്വാസ വാക്ക് എന്നാ പോലെ അവന് പറഞ്ഞു... രാധിക അവന്റെ മുടിയിൽ തലോടി നിറഞ്ഞ കണ്ണോടെ മുടിയിൽ ചുംബിച്ചു... പെട്ടെന്നാണ് ഹാളിൽ കാതടിപ്പിക്കും വിധം കയ്യടി കേട്ടത് കേട്ടത്... "കിച്ചു "ഋഷി പറഞ്ഞു കൊണ്ട് ചാടി എണീറ്റു... ഡോർ ഭാഗം നോക്കി എന്നാൽ അവിടെ വന്നിരിക്കുന്ന ആളെ കണ്ടു ഋഷിയും എല്ലാരും സംശയത്തോടെ നോക്കി... "സ്നേഹ "ശ്രീ ദേവി ആയിരുന്നു...

"ഓ ഇവളെ ആര ഇങ്ങോട്ട് വിളിച്ചേ "ഋഷിക്ക് ദേഷ്യം വന്നു... "ഹാ ഋഷി സർ ന്റെ ബര്ത്ഡേ അല്ലെ അതുകൊണ്ട് വന്നതാ " അവള് ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് എല്ലാവരും അവളെ ഒന്ന് നോക്കി... വീണ്ടും ഓരോ ഭാഗത്തു ആയി നിന്നു.. "അല്ലാ നിങ്ങളൊക്കെ എന്താ വിഷമിക്കുന്നെ... കേക്ക് മുറിക്കണ്ടേ...ഓ കിച്ചുവിനെ കാണുന്നില്ലല്ലോ അപ്പൊ പിന്നെ എങ്ങനാ തൊടങ്ങും അല്ലെ " സ്നേഹ പറയുന്നത് കേട്ടതും എല്ലാരും ഞെട്ടലോടെ അവളെ നോക്കി... അവൾക്കെങ്ങനെ അറിയാം കിച്ചുവിനെ കാണുന്നില്ലാ എന്ന്... സ്നേഹയുടെ മുഖത്ത് പുച്ഛം നിറഞ്ഞു... "പറയെടി നീയാണോ അവളെ... പറയെടി.. നീയെങ്ങനെ അറിഞ്ഞു...അന്ന് അവള് നിന്നെ അടിച്ചതിനു അല്ലെ...

അപ്പൊ അതിനു അർത്ഥം നീ തന്നെ അല്ലേ... പറയെടി പുല്ലേ "ഋഷി അവളുടെ കഴുത്തിനു പിടിച്ചു... അവള് ശ്വാസം എടുക്കാൻ പാട് പെടുന്നത് കണ്ട് ശ്രീദേവി ഋഷിയെ പിടിച്ചു മാറ്റി "വിടമ്മേ ഇവള് തന്നെ ആണ് ഇവള് ആണ് കാരണം... രണ്ടെണ്ണം കൊടുത്താൽ ഇവള് പറയും "ഋഷി അമ്മയുടെ കയ്യില് നിന്നു കുടയാണ് ശ്രേമിച്ചു.. "എന്തിനു ഇവളെന്തിനാ അങ്ങനെ ചെയ്യുന്നേ കിച്ചു തന്നെ അല്ലെ ഇവൾക്ക് അവിടെ പണി കൊടുത്തത് " അമ്മ പറഞ്ഞതിന് ഋഷി അന്ന് കിച്ചു അടിച്ചത് മുഴുവൻ അവരോട് പറഞ്ഞു എല്ലാവരുടെ കണ്ണും സ്നേഹയിൽ തങ്ങി അവളുടെ ചുണ്ടിൽ അപ്പോഴും ഗൂഢമായ ചിരി മായാതെ ഉണ്ടായിരുന്നു... "നിനക്ക് എന്ത് ദൈര്യമുണ്ടെടി എന്റെ ദേഹത്തു തൊടാൻ...

നീ തൊട്ടതു കൊണ്ടല്ലേ അവള് നിന്നെ അടിച്ചത്... കിച്ചു തന്നില്ലെങ്കിൽ ഞാൻ തന്നേനെ പക്ഷെ എന്തിനു നീ അവളെ കൊണ്ടുപോയത്... അവള് എന്റെ പെണ്ണാ... എന്നേ മാത്രം സ്നേഹിക്കുന്ന എന്റെ പെണ്ണ് അതുകൊണ്ടാ നീ തൊട്ടപ്പോൾ അവള് നിന്നെ അടിച്ചത് "ഋഷി അവളെ നോക്കി അലറി... "അപ്പൊ ഞാനോ ഋഷി... നിന്നെ മാത്രം സ്നേഹിക്കുന്ന ഞാൻ അവളെ എന്തെല്ലാം ചെയ്യണം... നിന്നോട് അടുത് ഇടപെടുമ്പോളും നിന്റെ മുറിയിൽ നിന്റെ കിടക്ക അവള് പങ്കിടുമ്പോളും ഞാൻ അവളെ കൊല്ലണ്ടേ... പറ കൊല്ലണ്ടേ ഞാൻ "സ്നേഹ ഭ്രാന്തിയെ പോലെ അലറുന്നത് കണ്ടു ഒരു നിമിഷം ഋഷി പോലും പകച്ചവളെ നോക്കി... "നീ... നീ ആര "ഋഷി അവളെ മൊത്തം കണ്ണോടിച്ചു കൊണ്ട് പറഞ്ഞു...

"നിന്നെ സ്നേഹിച്ചതിന്റെ പേരിൽ ഭ്രാന്തിയെന്ന മുദ്രകുത്തിയവൾ... അതേ ഞാനാ ഇത്.... " അവള് തലയിലെ വെപ്പ് മുടി വലിച്ചെറിഞ്ഞു കണ്ണിലെ കാപ്പി ലെൻസ്‌ കൈകൊണ്ടു എടുത്തു മാറ്റി... ചുണ്ടിൽ വെച്ചപതിപ്പിച്ച മറുക് മായിച്ചു കളഞ്ഞു.. "ര.. ജി "അജുവിന്റെ ചുണ്ടുകൾ മൊഴിഞ്ഞു... "അതെ രജി തന്നെയാ അർജുൻ... അന്ന് ഞാൻ പറഞ്ഞതാ ഞൻ വരും നിന്റെ ഈ ഫ്രണ്ടിനേം കൊണ്ട് പോകാൻ എന്ന്... അപ്പോൾ നീയൊക്കെ പുച്ഛിച്ചു... പക്ഷെ ഞാൻ വന്നപ്പോൾ ആ നശിച്ചവൾ ഇവന്റെ ജീവിതത്തിൽ കേറി നിരങ്ങുന്നു... കൊല്ലാൻ പലവട്ടം ഒരുങ്ങിയതാ.. പക്ഷെ എന്ത് ചെയ്യാനാ എന്റെ പുന്നാര ബ്രോക് അവളെ വേണം കെട്ടി കൂടെ പാർപ്പിക്കാൻ "അവള് ഒന്ന് പുച്ഛിച്ചു...

"ആളെ മനസ്സിലാകും... റാം... അവനാണ് എന്റെ ബ്രോ... അവന്റെ കൂടെയ നിങ്ങളുടെയൊക്കെ കിച്ചു ഉള്ളത് "അവള് ഗൂഢമായി ചിരിച്ചു... എല്ലാവരിൽ ഞെട്ടൽ മാറിയില്ല.. എന്നാൽ ഋഷിയുടെ കണ്ണിൽ അവളെ കത്തിച്ചു കൊല്ലാനുള്ള പക ആളിക്കത്തി "അങ്ങളേം പെങ്ങളും ഇതിനായിട്ട് ഇറങ്ങി തിരിച്ചതാണല്ലേ... എന്റെ കിച്ചുവിനെ വേദനിപ്പിച്ചാൽ കൊന്നു കളയുമെടി "ഋഷി അവളുടെ കഴുത്തിനെ നേരെ പിടിക്കാൻ നിന്നതും പെട്ടെന്നാണ് അവിടെ എന്തോ പൊട്ടുന്ന ശബ്ദം കേട്ടത്.... രജിയുടെ ചുണ്ടിൽ വീണ്ടും പുച്ചംകലർന്നു... എല്ലാവരുടെ കണ്ണുകളും ഡോറിനടുത് പാഞ്ഞു മേലേക്ക് തോക്ക് പിടിച്ചു നിൽക്കുന്ന ശ്രാവൺ... അവന് എല്ലാവരേം നോക്കി പുച്ഛിച്ചു കൊണ്ട് മുന്നോട്ടേക്ക് നടന്നു...

"എന്തെ എന്നേ ആരും പ്രദീക്ഷിച്ചില്ല അല്ലെ... നിങ്ങളൊക്കെ എന്താ കരുതിയെ ഞാൻ അങ്ങ് പേടിച്ചു ഓടിപോയി എന്നോ... എന്നാൽ അന്ന് എന്നേ ജയിലിൽ കേറ്റിയ പക ഇപ്പോളും ഉണ്ടെടാ "ശ്രാവൺ ഋഷിക്ക് നേരെ വന്നു പറഞ്ഞു... അവന് മുന്നിൽ വന്നു നിന്നതും ഋഷി അവന്റെ മൂക്കിനിട്ട് തന്നെ കൊടുത്തു ഒന്ന് അവന് തെറിച്ചു വീണു... "ഡാ നിന്റെ ഈ ഭീഷണി ഒന്നും എന്റെ അടുക്കൽ നടക്കില്ലാ"അതും പറഞ്ഞു രജിയെ നോക്കി ഒന്ന് പുച്ഛിച്ചു അവനെ അടിക്കാൻ അവന്റെ അടുത്തേക്ക് നടന്നതും ശ്രാവൺ ചാടി എണീറ്റു അവിടെ നിൽക്കുന്ന പ്രവിയെ വലിച്ചു അവളുടെ തലക്ക് തോക്ക് വെച്ച്... അത് വരെ അവനെ ദൈര്യത്തോടെ അവന്റെ അടുക്കലേക്ക് നടക്കുന്ന ഋഷി നടത്തം നിർത്തി...

"അയ്യോ എന്റെ മോളേ പ്രവി"പ്രവിയുടെ അമ്മ അലറി "ഡാ "ഋഷി അവനെ അടിക്കാൻ നിന്നു... "അടുത്ത് വന്നാൽ അപ്പൊ പൊട്ടിക്കും ഇവളുടെ തല വേണോ "ശ്രാവൺ അലറിയതും ഋഷിക്ക് അടുത്ത് പോകുന്നത് അപകടമെന്ന് മനസ്സിലായി ഋഷിയുടെ തല താണു "നീ... എന്തിനാ ഇങ്ങനെയൊക്കെ നിനക്ക് എന്താ വേണ്ടത് "അജു രജിയുടെ അടുത്ത് ചെന്നു പൊട്ടിത്തെറിച്ചു... അവള് ഒന്ന് മന്ദഹസിച്ചു കൊണ്ട് അവളുടെ കയ്യിലെ ബാഗും തുറന്നു... എല്ലാവരും അവളെന്താ ചെയ്യുന്നേ എന്ന് സംശയത്തോടെ നോക്കി... "സാധാരണ ചെക്കൻ ആണ് അവന്റെ പേരിലുള്ള താലി കൊണ്ട് വരാറ് എന്നാൽ ഇതാ നിന്റെ പേരിലുള്ള താലി ഞാൻ കൊണ്ട് വന്നിട്ടുണ്ട് ഇത് നീ എനിക്ക് അണിയിച്ചാൽ മാത്രം മതി...

"ഋഷിയുടെ മുന്നിൽ ചെന്നു രജി പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി... "നിന്റെ ഈ ചീപ്പ്‌ ഭീഷണിയിൽ നിന്നെ കെട്ടി എന്റെ കൂടെ പൊറിപ്പിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ രജി....ചെ... എന്നും എന്റെ പ്രണയം എന്റെ പാതി എന്റെ പ്രാണൻ എല്ലാം അവള്കുള്ളതാ എന്റെ കിചുവിനു ഉള്ളത്...അതിൽ വേറൊരുത്തിക്കും ഞൻ സ്ഥാനം കൊടുക്കില്ല "ഋഷി വീറോടെ പറഞ്ഞു... അത് രാജിയിൽ കോപമുണർത്തി... അവള് ശ്രാവൺ നേരെ ഒന്ന് നോക്കി... "അമ്മേ "പ്രവിയുടെ അലറൽ അവിടെ മുഴുകി... "പ്രവി "അവിടെ കൂടിയവർ മുഴുവൻ അവളെ നോക്കി... ശ്രാവണിന്റെ കയ്യിലെ തോക്ക് അവളുടെ നെറ്റിയിൽ മുട്ടി... "ഋഷി മോനെ എന്റെ മോള്... എന്റെ മോളേ എനിക്ക്... ഋഷി...

"പ്രവിയുടെ അമ്മാ അലറി കരഞ്ഞു കൊണ്ട് ഋഷിയിടെ കാൽക്കൽ ഊർന്നു വീണു... അവനു എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു... "നിങ്ങളുടെ മകൾ മാത്രമല്ലാ... ദേ നിങ്ങള്ടെ പുന്നാര മോളും എന്റെ കസ്റ്റഡിയിൽ ആണ് ഞാൻ ഒന്ന് പറഞ്ഞാൽ അവളുടെ ജഡം മാത്രമേ ഇവിടെ എത്തൂ... ഒരുപാട് കാലം ശേഷം കിട്ടിയതല്ലേ ദേ മരുമോനോട് പറ കൃഷ്ണയുടെ ജീവൻ ഇവന്റെ കയ്യിലാണെന്ന് "രജി രാധികയെയും ശങ്കറിനെയും നോക്കി... രാധിക പൊട്ടിക്കരഞ്ഞു കൊണ്ട് ശങ്കറിന്റെ നെഞ്ചിലേക്ക് വീണു... അയാൾക് എന്ത് പറയണം എന്നറിയാതെ നിന്നു.... അവസാനം അവള്ടെ ഭീഷണിക്കുള്ളിൽ അവന് പതറി...രണ്ട് ജീവൻ ആണ് അവള്ടെ ഭീഷണിക്ക് പെട്ട് പോയത്..

അജുവിനും ഒന്നും ചെയ്യാൻ പറ്റിയില്ല... അച്ചുവിന് അവളെ കാണുമ്പോൾ അറപ്പ് തോന്നി തന്റെ അമ്മയുടെ വയറ്റിൽ പിറന്ന ഇവള് അമ്മയെക്കാളും വലിയ വിഷം ആണല്ലോ എന്നവൾ ഓർത്തു... "ശെരി... പക്ഷെ നീ ഓർത്തോ.. നിന്റെ കഴുത്തിൽ എന്റെ താലി ഉണ്ടെന്നേ ഉണ്ടാവുള്ളു ഒരിക്കലും എന്റെ ഭാര്യ ആയി സുഖിക്കാം എന്ന് കരുതണ്ടാ "ഋഷി കോപം കൊണ്ട് വിറച്ചു... "അതെനിക്ക് അറിയാലോ... അതുകൊണ്ട് തന്നെ നിന്റെ ഋഷി എന്റെ പക്കൽ ഉണ്ടാകും നീ എന്നേ വേദനിപ്പിച്ചാൽ നൂറിരട്ടി അവള് വേദനിക്കും...

അത് നിനക്ക് സഹിക്കില്ല അവസാനം നീ എന്നേ സ്നേഹിക്കും അവൾക് വേണ്ടിയെങ്കിലും നീ എന്നേ സ്നേഹിക്കും "രജി വീറോടെ പറഞ്ഞു "ച്ചി ഇത്രയും തരംതാണവൾ ആണൊ നീ "ഋഷിയുടെ മുഖത്ത് വെറുപ്പ് നിറഞ്ഞു... "എന്താണേലും ഋഷി ഇപ്പൊ നീ എന്നേ ഈ താലി അണിയിക്കണം... അത് കഴിഞ്ഞു സിന്ദൂരം അത് കഴിഞ്ഞു രെജിസ്റ്ററേഷൻ... പക്ഷെ ഇതൊക്കെ ചെയ്യുമ്പോൾ നിന്റെ ഭാര്യ ലൈവ് ആയിട്ട് കാണും... പക്ഷെ നിന്റെ മുഖത്ത് നിന്നു സങ്കടത്തിന്റെ ഒരു കണിയെങ്കിലും കണ്ടാൽ ദേ ആ നിൽക്കുന്ന പ്രവിയുടെ തല ബും "അത് പറഞ്ഞു കൊണ്ട് അവള് അട്ടഹസിച്ചു... അവള് പറഞ്ഞ പോലെ തന്നെ അവളുടെ കൂട്ടാളി ഒരു ക്യാമറയും കൊണ്ടാണ് വന്നത്....

രജി അവന്റെ അടുത്ത് ചെന്നു താലി അവന്റെ കയ്യില് കൊടുത്തു... ഋഷിയുടെ കൈകൾ വിറച്ചു... ക്യാമെറയിൽ രജിയെയും ഋഷിയെയും കുടുംബക്കാരെയും മാത്രം കാണിച്ചു....അതിനു പുറകിൽ തോക്കിൻ മുന്നിൽ നിൽക്കുന്ന പ്രവിയെ മാറ്റിനിർത്തി... അവള്ടെ ഭീഷണി പ്രകാരം എല്ലാവരും ചിരിക്കാൻ ശ്രേമിച്ചു... രജിക്കും അതായിരുന്നു വേണ്ടത് കിച്ചുവിന്റെ മനസ്സിൽ ഋഷിയെ വെറുപ്പിക്കണം... അവൻ രജിയെ മനസ്സാലെ കല്യാണം കഴിച്ചതാണെന്ന് കാണിക്കണം... ************** "ഇല്ലാ നീയെന്തൊക്കെ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല എന്റെ ഋഷിയെട്ടൻ വരും എന്നേ കൊണ്ട് പോകാൻ വരും... " ഏതോ കാറ്റിലുള്ള ഗോഡൗണിൽ ആണ് കിച്ചു...

റാം ഋഷിയും രജിയുമായി ഉള്ള ബന്ധം അവളോട് പറഞ്ഞു എന്നാൽ അതൊന്നും കിച്ചു കേൾക്കാൻ കൂട്ടാക്കിയില്ല... "നീയെന്തൊക്കെ പറഞ്ഞാലും കിച്ചു ഇപ്പൊ അവനും എന്റെ പെങ്ങളും രജിയും തമ്മിലുള്ള വിവാഹം ഇപ്പൊ നടക്കും നിനക്ക് കാണണ്ടേ അത് " "ഇല്ലാ നീ പറയുന്നത് കള്ളമാണ്... എന്റെ ഋഷിയെട്ടൻ വന്നാൽ നിന്നെ കൊല്ലും.... എന്നേ വേദനിപ്പിച്ചു എന്നറിഞ്ഞാൽ നിന്റെ പൊടി പോലും ബാക്കി വെക്കില്ല " "ച്ചി നിർത്തേടി നീ ആരെയാ പേടിപ്പിക്കുന്നെ.. ഈ എന്നെയോ... നീ എന്താ പറഞ്ഞെ ഞാൻ വൃത്തികെട്ടവൻ ആണെന്ന് അല്ലെ അതിനേക്കാൾ വൃത്തിക്കെട്ടവൻ നിന്റെ കെട്ടിയോന് ആണ്...

നിന്നെ കാണുന്നില്ല എന്നറിഞ്ഞിട്ടും അവന് മറ്റൊരുത്തിക്ക് കഴുത്തിൽ താലി കെട്ടാൻ നിക്കുവാ "റാം പുച്ഛിച്ചു.. "ഇല്ലാ കള്ളം പറയുവാ... എന്റെ ഋഷിയെട്ടൻ അങ്ങനെ ചെയ്യില്ല"അവള് ഓരോ അടി പുറകിലേക്ക് വേച്ചു കൊണ്ടു പറഞ്ഞ്‌... "എന്നാൽ നീ തന്നേ കാണു "അതും പറഞ്ഞു അവന് കയ്യില് ഐപാഡ് എടുത്തു അവൾക് നേരെ നീട്ടി... അവള് അതിലേക്ക് നോക്കി ശേഷം ഓടി വന്നു അത് അവന്റെ കയ്യില് നിന്നു തട്ടിപ്പറിച്ചു... ഋഷി താലിയും പിടിച്ചു നിൽക്കുന്നതാണ് അതിനടുത്ത് ഒരു പെണ്ണും ഉണ്ട്... അവളെ എവിടെയോ കണ്ടത് പോലെ... പക്ഷെ എവിടെയാണെന്ന് അവൾക് ഓർമ വന്നില്ലാ... കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.. "ഇല്ലാ നീ എന്റെ ഋഷിയെട്ടനെ ഭീഷണിപ്പെടുത്തിയിട്ടാണ് എനിക്കറിയാം....

എന്തിനാ ഇങ്ങനെയൊക്കെ "അവള് ടാബിൽ നിന്നു തല ഉയർത്തി റാമിനോടായി വേദനയോടെ പറഞ്ഞു.. "ഹ്മ്മ് ഭീഷണിയോ നീ അവരുടെ എല്ലാം മുഖത്തേക്ക് നോക്കിയേ നിന്റെ ഋഷിയെട്ടൻ സങ്കടപെട്ടിട്ടാണോ ഉള്ളത്... നോക്ക് ശെരിക്ക് നോക്കെടി " ശെരിയാണ് ഋഷിയെട്ടന്റെ മുഖത്ത് പ്രതേകിച്ചു ഭാവമാറ്റം ഇല്ലാ... പക്ഷെ സങ്കടം നിഴലിക്കുന്നുണ്ട്... എന്നാൽ പിന്നെന്തിനു അവളെ.... ഋഷിയുടെ താലി അവളുടെ കഴുത്തിലേക്ക് ചാർത്താൻ നിന്നതും കിച്ചു ആ ടാബ് വലിച്ചെറിഞ്ഞു.... അവള് മുടികളിൽ വിരൽ കോർത്തു വലിച്ചു കൊണ്ട് അലറി കരഞ്ഞു...

"ഇത് തന്നെയാണ് എനിക്ക് വേണ്ടത് നിന്റെ മനസ്സിൽ നിന്നു അവന് പോകണം നിന്നേം കൊണ്ട് ഞാൻ പോകും അങ്ങ് ദൂരെ പതിയെ നിന്റെ മനസ്സിലേക്ക് കയറി പറ്റാൻ എനിക്ക് പറ്റും... രജി അവള് നോക്കിക്കോളും ഋഷിയെ... നിന്നേം നോക്കി വരാൻ ഒരിക്കലും അവള് സമ്മതിക്കില്ല... "റാമിന്റെ ചുണ്ടിൽ ഗൂഢമായി ചിരി തെളിഞ്ഞു... കരഞ്ഞു തളർന്നു കിച്ചു നിലത്തേക്ക് ഊർന്നിരുന്നു... റാം അവളെ താങ്ങി എഴുന്നേൽപ്പിച്ചു... അവനെ തടയാനുള്ള ശക്തി പോലും അവൾക്കില്ലായിരുന്നു... റാം അവളേം കൊണ്ട് കാറിൽ കയറി... അവന് കാർ എടുത്തു പോകുന്നേരം അവള് തെങ്ങുകായായിരുന്നു.. ശരീരം മാത്രമേ ഉള്ളൂ... അവള് മരിച്ച പ്രതീതി ആയിരുന്നു...

ഋഷിയുടെ അടുത്ത് നിന്ന പെണ്ണിനെ കിച്ചു ഓർത്തെടുക്കാൻ നോക്കി... അതവളാണെന്ന സത്യം കിച്ചുവിന് മനസ്സിലായി... അന്ന് ആ കവറിൽ നിന്നെടുത്ത ഫോട്ടോയിൽ മിന്നായം പോലെ കിച്ചു കണ്ടിരുന്നു...അപ്പോഴൊക്കെ ഋഷി വന്നു അത് വാങ്ങുകയും പിന്നീട് അത് ആ കവർ കാണാത്തതും അവള് ഓർത്തെടുത്തു... എന്ത് കൊണ്ടോ തനിക് അത് വെല്ല്യ ഓർമ ഇല്ലായിരുന്നു... പക്ഷെ ഇപ്പൊ വ്യക്തമാണ് തന്നിൽ നിന്നു മറക്കാൻ വേണ്ടിയാണ് ഋഷിയെട്ടൻ ആ ഫോട്ടോ ഒളിപ്പിച്ചത്.... "ഇപ്പൊ ഋഷിയും രജിയും കല്യാണം കഴിച്ചിട്ടുണ്ടാകും.. എനി അവന്റെ മനസ്സിൽ നിനക്കു സ്ഥാനമില്ല കിച്ചു അവനെ നീ മറന്നേക്ക് "കാർ ഓടിക്കും വഴി റാം പറഞ്ഞു.. "രജി.. രജി... ഈ പേര് ഞാൻ... "

കിച്ചു വീണ്ടും എന്തോ ഓർമയിൽ പോയി "എടാ രജി ആയിരിക്കുമോ അത്.. അവളാണോ " ഋഷിയുടെ ആകാംഷ നിറഞ്ഞ ആ ഫോൺ കാൾ അവള് കേട്ടതാണ്.. പക്ഷെ തന്നെ കണ്ടതും ഋഷി ഫോൺ വെച്ച് തന്നെ എടുത്ത് പൊക്കി ബാൽക്കണിയിൽ ചെന്നു... അപ്പോഴും തനിക് വേറൊന്നും തോന്നിയില്ല... പെട്ടെന്നുള്ള ആ കാര്യം താൻ മറന്നു പോയിരുന്നു... അല്ലാ തന്റെ.മനസ്സിൽ നിന്നു ഋഷിയെട്ടൻ മായിച്ചു കളഞ്ഞിരുന്നു "എന്തിനാ എന്നോട്..... ഒന്ന് പറഞ്ഞാൽ ഒഴിഞ്ഞു മാറില്ലായിരുന്നോ... കണ്ട അവസാന നിമിഷം വരെ പ്രണയത്തോടെ നോക്കിയിട്ടല്ലേ പോയത്... പിന്നെന്തിനു... "കിച്ചുവിന്റെ ഏങ്ങലടി ഉയർന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story