കൃഷ്ണ: ഭാഗം 87

krishna

എഴുത്തുകാരി: Crazy Girl

ഞാൻ എനി ആർക്കു വേണ്ടിയാണ്... എന്തിനാ എന്നേ ഇങ്ങനെ... സന്തോഷത്തോടെ ജീവിതം തുടങ്ങിയല്ലേ ഉള്ളൂ അപ്പോഴേക്കും... കിച്ചുവിന്റെ മനസ്സ് വിങ്ങി... "ഇപ്പൊ അവളുടെ കഴുത്തിൽ താലി കെട്ടിയായിരിക്കുമോ....എനി ഞാൻ പോയാൽ എന്റെ അവസ്ഥ എന്തായിരിക്കും... എന്തിനാ എന്നോട്... ഇല്ലാ ഋഷിയെട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ലാ... എല്ലാത്തിനും കാരണം ഇയാൾ ആണ്... റാം തനിക്കൊരിക്കലും എന്നേ കിട്ടില്ല..താൻ എന്റെ ജീവിതത്തിൽ എന്തിനാ കടന്നു വന്നേ എന്തിനാ എന്നിൽ നിന്നു ഋഷിയെട്ടനെ അകറ്റുന്നെ... ഹും ഞാനുമായി നിനക്ക് ജീവിക്കാൻ പറ്റുമെന്ന് നീ വിചാരിക്കണ്ട റാം.. ."റാമിനെ അവള് പകയോടെ നോക്കി...

എന്നാൽ അവന്റെ മുഖത്ത് കൃഷ്ണയുമായുള്ള ജീവിതം ഓർത്തുള്ള ചിരി ആയിരുന്നു.. കിച്ചു അവനെ പകയോടെ നോക്കി ശേഷം അവന് ഓടിക്കുന്ന കാറിന്റെ ഗിയറിൽ കണ്ണ് പാഞ്ഞു അവളുടെ മനസ്സിൽ ഋഷി രാജിക്ക് താലി ചാർത്തുന്നത് തെളിഞ്ഞു വന്നു അവള് കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു ശേഷം ചുറ്റും നോക്കി പാലമാണ്.... പിന്നെ ഒരു കുതിപ്പോടെ കാറിന്റെ ഗിയറിൽ പിടിച്ചു തിരിച്ചു.... പെട്ടെന്നുള്ള അവള്ടെ പ്രവർത്തിയിൽ റാം ഞെട്ടി അവനു വല്ലതും ചെയ്യുന്നതിനു മുന്നേ കാറിന്റെ ബാലൻസ് തെറ്റി പാലത്തിൽ മതിലിടിച്ചു കാറോടെ പുഴയിലേക്ക് വീണു... പുഴയിൽ വീഴുന്നേരം ഡോർ തുറന്നു വന്നു അവള് വെള്ളത്തിലേക്ക് വീണു...

വെള്ളത്തിൽ കിടന്നു ശ്വാസം കിട്ടാതെ പൊങ്ങി മുങ്ങും നേരം അവൾക് ഋഷിയുമൊത്തുള്ള ഓരോ നിമിഷവും മനസ്സിൽ കടന്നു വന്നു... അവസാനം ഋഷി രാജിക്ക് നേരെ താലി ചാർത്തുന്നത് തെളിഞ്ഞു കൊണ്ട് അവളുടെ ബോധം മറഞ്ഞു.... ************** ഋഷി രാജിക്ക് നേരെ താലി നീട്ടി അവൾക്കു ലോകം കീഴടക്കിയ പുച്ഛമായിരുന്നു... അവള് ഋഷിയെ പ്രണയത്തോടെ നോക്കി അവന്റെ കണ്ണിൽ എന്നാൽ വെറുപ്പ് മാത്രമായിരുന്നു... "നീ എത്രയൊക്കെ വെറുപ്പ് കാട്ടിയാലും നീ എന്റെ ആണ് ഋഷി... നിന്റെ പെണ്ണ് ഈ നാടേ വിട്ടു പോകുവാ.. പിന്നെ നിനക്ക് ഞാൻ.. ഞാൻ മാത്രമേ ഉള്ളൂ.. പതിയെ നീ എന്നേ സ്നേഹിക്കും... എന്നിട്ട് നിന്നെയും കൊണ്ട് ഞാൻ പോകും...

കാരണം നിന്റെ സ്നേഹം എനിക്ക് മാത്രം അര്ഹതപെട്ടതാണ്.. നിനക്ക് ഞാനും എനിക്ക് നീയും മതി "അവളുടെ ചുണ്ടിൽ മന്ദഹാസം തെളിഞ്ഞു... അവന്റെ താലീക്കായി അവള് കണ്ണുകൾ അടച്ച്... അവിടെയുള്ളവർക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.... എല്ലാവരും പ്രവിയെ നോക്കി അവളുടെ നെറ്റിയിലെ തോക്ക് കണ്ടു പതിയെ റിഷിയിലേയ്ക്കും പ്രവി ശ്രാവണിനെ ഒന്ന് നോക്കി അവന്റെ തോക്ക് തന്റെ നെറ്റിയിൽ മുട്ടി നിൽക്കാൻ അവന് ആണേൽ സ്റ്റേജിലേക്കും നോക്കി പുച്ചിക്കുന്നു... ഞാൻ കാരണം ഋഷിയെട്ടൻ അവളെ കെട്ടരുത്... അതിനു എന്താ ചെയ്യാ... പ്രവി ആശയക്കുഴപ്പത്തിൽ ആയി... പതിയെ അവളുടെ ഷാൾ പിന് ചെയ്ത പിന്നിലേക്ക് കണ്ണു പാഞ്ഞു...

ശ്രാവൺ കാണാതെ അവൾ പിന് ഊരിയെടുത്തു... ഞാൻ കാണിച്ചു താരാടാ ഞെരമ്ബ് രോകി താൻ ആരോടാ കളിക്കുന്നെ എന്ന്.. ഈ പ്രവിയെ തനിക്ക് അറിയില്ല... അവള് മനസ്സിൽ അവനെ പറഞ്ഞു കൊണ്ട് കയ്യിലെ പിൻ അവന്റെ കയ്യിലായി ഒറ്റകുത്തു... "ആആാാാഹ്ഹ്ഹ് "അവൻ അലറി.. "ഋഷിയെട്ടാ അവളെ കെട്ടല്ലെ "അവനിൽ നിന്നു കുതറി അവള് പറഞ്ഞു അപ്പോഴേക്കും അജു. ഓടി ചെന്നു കേക്ക് മുറിക്കാൻ വെച്ച കത്തിയെടുത്തു രജിയുടെ കഴുത്തിലേക്ക് വെച്ചിരുന്നു... റാം ചാടി എഴുനേറ്റു പ്രവിയെ പിടിക്കാൻ അവളുടെ ഷാളിൽ പിടിവെച്ചതും ഒരു കുതിപ്പോടെ അവന് തെറിച്ചു വീണു... പ്രവി ഞെട്ടി അവനെ നോക്കി ശേഷം അവനെ ചവിട്ടി വീഴ്ത്തി കലിയോടെ നിൽക്കുന്ന ദ്രുവിനെയും...

അവള് വേഗം ദ്രുവിന്റെ പുറകിൽ ചെന്നു നിന്നു... ശ്രാവൺ ചാടി എണീറ്റതും അവന്റെ നെഞ്ചത്ത് വീണ്ടും ദ്രുവിന്റെ കാലുകൾ പതിഞ്ഞു... അവന് തെറിച്ചു വീഴുന്നോടപ്പം തല നിലത്തടിച്ചു... ക്യാമറ മാൻ ആയി വന്നവൻ ക്യാമറയും കൊണ്ട് ഓടാൻ നിന്നു ഋഷി അവനേം പിടിച്ചു വെച്ച് രണ്ടെണ്ണം പൊട്ടിച്ചു...പിനീട് അവിടെ നടന്നത് അടിയോടടി ആയിരുന്നു... അജുവിന്റെ കയ്യില് നിന്നു കുതറാൻ രജി നിന്നെങ്കിൽ അവന്റെ കയ്യിലെ കത്തി അവളുടെ കഴുത്തിൽ തട്ടി... അടി കൊണ്ട് ചവാൻ ആയ ശ്രാവണിനെ കണ്ടപ്പോൾ അവൾക് മനസ്സിലായി എല്ലാം കൈവിട്ടു പോയെന്ന്.... ശ്രാവൺ നിലത്ത് രക്തത്തിൽ ബോധം മറഞ്ഞു.... എന്നിട്ടും കലി തീരത്തെ ഋഷിയും ദ്രുവും ചവിട്ടി...

എന്നിട്ട് ഒരു പകയോടെ രജിയിലേക്ക് തിരിഞ്ഞു... ആ കണ്ണുകിലെ ഭാവം കണ്ടു അവളിൽ ഭയം ഉണർന്നു.... അവർ പതിയെ അവളുടെ അടുത്ത് നടന്നു വന്നു... "എന്തെടി എന്റെ താലി വേണ്ടേ നിനക്ക്.. പക്ഷെ അത് നടക്കില്ലാ അതെ എന്റെ പെണ്ണ് കിച്ചുവിന് മാത്രം ഉള്ളതാ... പക്ഷെ നിനക്ക് എന്റെ കയ്യ് കൊണ്ട് ചവാനുള്ള ഭാഗ്യം ഉണ്ട്... എന്റെ കൂടെ ജീവിക്കാൻ ആയില്ലേലും എന്റെ കയ്യ് കൊണ്ട് മരിക്കാലോ "ഋഷി അവളോട് പകയോടെ പറഞ്ഞു കൊണ്ട് അജുവിന്റെ കയ്യിലെ കത്തി തട്ടിപ്പറിച്ചു അവളുടെ കഴുത്തിൽ അമർത്തി... എന്നാൽ എല്ലാവരും അവനോട് കരഞ്ഞു വേണ്ടാ എന്ന് പറയുന്നുന്ടെലും അവനു ദേഷ്യം കൊണ്ട് വിറച്ചു അവസാനം ദ്രുവ് അവനെ പിടിചൂ മാറ്റി.....

"ഇവളെ കൊന്നാൽ എങ്ങനാ നമ്മുടെ കിചുവിനെ കണ്ടെത്തുന്നേ ഇവള് വേണം... ഇവളെ കൊണ്ട് അവനിൽ നിന്നു കിച്ചുവിനെ കണ്ടെത്തണം "ദ്രുവ് ഋഷിയോടായി പറഞ്ഞു അപ്പോഴാണ് അവന് അത് ഓർമ വന്നത്... "പറയെടി എവിടെ എന്റെ കിച്ചു നിന്റെ ആങ്ങള എവിടെ അവളെ കൊണ്ട് പോകുന്നത് പറയാൻ "അവൻ അവളുടെ കഴുത്തിനു പിടിച്ചു ഞെരിച്ചു അവള് ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടു അജു അവനെ അകറ്റി മാറ്റി നിർത്തി... "പറ എവിടെ അവള്... റാം എവിടെയാ അവളെ കൊണ്ട് പോയത് "അജു അവളുടെ നേരെ തിരിഞ്ഞു... "ഹും എനി അവളെ കാണില്ല ആരും അവന് അവളേം കൊണ്ടു പോയി അങ്ങ് ദൂരെ ആർക്കും കാണാൻ പറ്റില്ല എനി അവളെ...

ഋഷി നീ എന്നേ കിട്ടിയില്ലെങ്കിൽ എനി നിനക്ക് അവളെ കാണാൻ പോലും പറ്റില്ല.. നിനക്ക് എനി അവളെ കാണാൻ പോലും പറ്റില്ല എനിക്ക് കിട്ടാത്തത് എനി അവൾക്കും കിട്ടാൻ ഞാൻ സമ്മതിക്കില്ല..." ഇത്രയും നടന്നിട്ടും പകയോടെ പറയുന്ന അവളെ കണ്ടു ഋഷി ഒന്ന് പൊട്ടിച്ചു... അവള് തെറിച്ചു നിലത്തേക്ക് വീണു... "മോനെ.. ഇവളെ തല്ലിയിട്ട് കാര്യമില്ല.. വിഷജന്മം ആണ്.. നന്നാവില്ല... നമ്മക്ക് കിച്ചുവിനെ അന്നോഷിക്കണം.. പോയി നോക്ക് എവിടെ ആണേലും കണ്ടു പിടിച്ചു വാ "ദേവൻ പറയുന്നത് കേട്ട് ഋഷിയും ദ്രുവും അജുവും ഇറങ്ങി... അപ്പോഴേക്കും അജു വിളിച്ചു പറഞ്ഞു പോലീസ് എത്തിയിരുന്നു ശ്രാവണിനെ വലിച്ചു കൊണ്ടു പോയി രജിയെയും അവർ അറസ്റ്റ് ചെയ്തു...

കൂടെ ക്യാമറ മാൻ അവരുടെ ഭീഷണിയിൽ വന്നതാണെന്ന് അറിഞ്ഞത് കൊണ്ട് അവനെ വെറുതെ വിട്ടു... പോലീസിന്റെയും ഋഷിയുടെ എല്ലാം തിരച്ചിൽ കിച്ചുവിനെ നേരെ ആയി... രാത്രി ആയത് കൊണ്ട് തന്നെ അവർക്ക് അത് വളരെ ബുദ്ധിമുട്ടായിരുന്നു... പലരും പലഭാഗത്തും തിരഞ്ഞു... എന്നാൽ അവളുടെ ഒരു തുമ്പ് പോലും കിട്ടിയില്ലാ.... "സോറി ഋഷികേശ്.. ഇന്നെനി പറ്റില്ല... നിങ്ങള് വീട്ടിലേക്ക് ചെല്ല് രാവിലെ ഞങ്ങൾ ഇവിടം മുഴുവൻ സേർച്ച്‌ ചെയ്തോളാം... അത്രപെട്ടെന്ന് എന്തായാലും അവർക്ക് ഈ നാട് വിട്ട് പോകാൻ കഴിയില്ല റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എല്ലായിടത്തും ഞങ്ങളുടെ ആളുകൾ ഉണ്ട്..

സൊ യു ക്യാൻ ഗോ നൗ എന്തേലും ഉണ്ടെങ്കിൽ ഞങ്ങൾ വിളിക്കാം "SI പറഞ്ഞതും അവന് അവരെ നോക്കി തിരിഞ്ഞു നടന്നു... അവന്റെ അവസ്ഥ കണ്ടു അജുവിന്‌ പാവം തോന്നി... ദ്രുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു ഒരുപാട് കാലശേഷം ഒരു ചേച്ചിയുടെ സ്നേഹം അനുഭവിച്ചതാണ് വീണ്ടും തന്നിൽ നിന്നു അടർത്തി മാറ്റി... അവനിൽ ദേഷ്യവും സങ്കടവും തോന്നി... വീട്ടിൽ തിരിച്ചു എത്തുമ്പോൾ എല്ലാരും ഉണ്ടായിരുന്നു... അവരുടെ മുഖത്തെ പ്രധീക്ഷ പോകാൻ ഋഷിയുടെ തകർന്ന മനസ്സും വാടിയ മുഖവും മതിയായിരുന്നു.... "മോനെ "ആരോടും മിണ്ടാതെ മുറിയിലേക്ക് നടക്കാൻ ചെന്ന അവളെ ശ്രീദേവി വിളിച്ചു... "പ്ലീസ്‌ അമ്മ.. എനിക്ക് കുറച്ചു ഒറ്റക്ക് ഇരിക്കണം "

അവന് ആരുടേയും മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് പടികൾ കയറി... എല്ലാവരും തകർന്ന അവസ്ഥയിൽ ആയിരുന്നു...രാധിക കരഞ്ഞു ബോധം പോയി അതുകൊണ്ട് തന്നെ ശങ്കർ അവരുടെ അടുത്ത് മുറിയിൽ തന്നെ ആയിരുന്നു... മോളേ കൊഞ്ചിച്ചു മതിയായില്ല അതിനു മുന്നേ അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ... ആരും കാണാതെ ശങ്കർ പൊട്ടിക്കരഞ്ഞു... ഇത് വാതിക്കൽ നിന്നു കണ്ട ദ്രുവിന് സമനില തെറ്റും പോലെ തോന്നി അവന്റെ ഹൃദയം വിങ്ങി... ഋഷി പുറത്ത് നിന്നു പൂട്ടിയത് കണ്ടു അടുത്തുള്ള ഷെൽഫിൽ നിന്നു താക്കോൽ എടുത്തു... "എവിടെയാ നീ.. എനിക്ക് കാണണം... കിച്ചു... നീയില്ലെങ്കിൽ ചത്തു പോകും "ഋഷിയുടെ മനസ്സിൽ മൊഴിഞ്ഞു കൊണ്ടിരുന്നു...

അവർ ഡോർ തുറന്നു അകത്തേക്ക് നോക്കിയതും അവന്റെ കണ്ണുകൾ മിഴിഞ്ഞു.... മൊത്തം ഹാർട്ട്‌ ഷേപ്പ് ഉള്ള വെള്ളയും ചുവപ്പും ബലൂൺ ഫിറ്റ്‌ ചെയ്തിരിക്കുന്നു... ഏറ്റവും വലുതായി ഋഷിയെട്ടന്റെ ഫോട്ടോയിൽ ഐ ലവ് യു എന്നും എഴുതിയിരിക്കുന്നു... ബെഡിനു ചുറ്റും കല്യാണ മുറി പോലെ മുല്ലപ്പൂവും റോസാപ്പൂവും വെച്ച് അലങ്കരിച്ചിരിക്കുന്നു... ബെഡിനു മുകളിൽ റോസിന്റെ ഇതളുകൾ കൊണ്ട് ലവ് ചിഹ്നം... "ഋഷിയെട്ടാ കൊള്ളാവോ... എങ്ങനാ ഉണ്ട് എന്റെ ഐഡിയ ആണ് "കിച്ചുവിന്റെ സന്തോഷം നിറഞ്ഞ ശബ്ദവും അവന്റെ കാതിൽ പതിഞ്ഞു... "കിച്ചു നീ "അവന് അവളെ തൊടാൻ തിരിഞ്ഞതും പെട്ടെന്നവൾ മാഞ്ഞു... അത് വെറും സ്വപ്‌നമാണെന്ന്‌ മനസ്സിലായതും...

അവനിൽ സമനില തെറ്റും പോലെ തോന്നി... അവിടെയുള്ള മുല്ലപ്പൂവ്വ് വലിച്ചെറിഞ്ഞു... ജഗ് തട്ടി മറിച്ചു എല്ലാം എടുത്തെറിഞ്ഞു ബെഡിലെ ബെഡ് ഷീറ്റ് വലിച്ചു നിലത്തേക്കിട്ട ഒരു ഭ്രാന്തനെ പോലെ നിലത്ത് മുട്ട് കുത്തി അലറി.... നിലത്ത് ഊർന്നു വീഴാൻ നേരം ആണ് അവന്റെ കയ്യില് എന്തോ തട്ടിയത്.... അവന് കണ്ണുകൾ ഇറുക്കെ തുടച്ചു അത് കയ്യില് എടുത്തു... ഒരു കുഞ്ഞു ഗിഫ്റ്റ് ബോക്സ്‌ ആയിരുന്നു....അവന് അത് പതിയെ പൊളിച്ചു... ആ ബോക്സ്‌ തുറന്നു അതോന്നു കുലുക്കി അതിൽ നിന്നു പ്രെഗ്നൻസി ടെസ്റ്റ് ചെയ്ത kit വന്നതും (അതിന്റെ പേരെന്തൊന്ന എന്ന് എനിക്ക് അറീലാട്ടോ... നിഷ്കു ഞാൻ 😌...നിങ്ങള്ക്ക് മനസ്സിലായില്ലേ എന്താ ഉദ്ദേശിച്ചതെന്ന് അത് മതി )

ഋഷി അത് മൊത്തം തട്ടി മാറ്റി ഒരു കുതിപ്പോടെ അത് എടുത്തു നോക്കി... അതിൽ പോസിറ്റീവ് ആണെന്ന് കണ്ടതും അവന് എന്ത് ചെയ്യണം എന്നറിയാതെ പതറി നിന്നു... വിശ്വാസം വരാതെ അവന് അതിലേക്ക് ഉറ്റുനോക്കി അപ്പോഴാണ് അതിൽ നിന്നു വീണ കത്ത് അവന് കണ്ടത്... "many many ഹാപ്പി returns ഓഫ് തെ ഡേ ഋഷിയെട്ടാ ❤️.. എന്നും ഇത് പോലെ ആരോഗ്യവാനായി സന്തോഷമുള്ളവനായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... റിഷിയേട്ടന് ഈ പിറന്നാളിന് എനിക്ക് താരാനുള്ളത്... നമ്മുടെ പ്രണയം ദൃഢം ആകാൻ നമ്മുടെ സ്നേഹം പകുത്തു നൽകാൻ നമ്മുടെ സ്വന്തമെന്ന് പറയാൻ വരുവാ നമുക്കിടയിൽ നമ്മുടെ വാവ ഇതിലും നല്ലൊരു ഗിഫ്റ്റ് എനിക്ക് തരാൻ കഴിയില്ല ഋഷിയെട്ടാ എനിക്കറിയാം ഇപ്പൊ എത്രമാത്രം ആ മുഖത്ത് സന്തോഷമുണ്ടെന്ന്...

അതെനിക് എന്റെ കൺനിറയെ കാണണം.. എന്നേ സ്നേഹത്തോടെ ഒന്ന് ചുംബിക്കണം... എന്ന് ഋഷിയെട്ടന്റെ സ്വമതം കിച്ചു... അച്ഛാ... ഐ cant wait ടു സീ യു ❤️സീ യു soon ❤️ അതിൽ ഓരോ വരികൾ വായിക്കുമ്പോളും അവന്റെ ചുണ്ടുകൾ പുഞ്ചിരി നിറഞ്ഞിരുന്നു ഓരോ അക്ഷരവും കണ്ണീരിൽ കുതിര്ന്നു... ഋഷി ആ കടലാസ് നെഞ്ചോട് ചേർത്തു... "എവിടെയാ കിച്ചു നീ.. എന്റെ കുഞ്ഞിനെ ഒന്ന് തലോടാൻ പോലും എനിക്ക് പറ്റുന്നില്ലല്ലോ... "ഋഷി പൊട്ടിക്കരഞ്ഞു കൊണ്ട് അവിടെയുള്ള ടേബിളിൽ വലിച്ചു അതിലെ ഓരോന്ന് നിലത്ത് വീണു പൊട്ടിച്ചിതറി... "ഇല്ലാ അവളില്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല... ഞാൻ കണ്ടു പിടിക്കും അവളെ...

"ഋഷി വാശിയോടെ പറഞ്ഞു കൊണ്ട് മുറിയിൽ നിന്നു ഇറങ്ങി... അവന്റെ വരവ് കണ്ടു എല്ലാരും ഹാളിൽ വന്നു നിന്നു... ആരെയും നോക്കാതെ പുറത്തേക്ക് പോകാൻ നിന്ന ഋഷിയെ ശ്രീദേവി വിളിച്ചു "ഋഷി നീ എങ്ങോട്ടാ.. " "എനിക്ക് എന്റെ കിച്ചുനെ കണ്ടു പിടിക്കണം... ഒരു നിമിഷം എനിക്ക് വൈകാൻ വയ്യ "അവന് പറഞ്ഞു കൊണ്ട് വീണ്ടു ഡോറിൽ പിടിയിട്ടു.. "എടാ നീ ഈ സമയം.. നമ്മക് നാളെ അന്നോഷിക്കാം "അജു അവന്റെ തോളിൽ പിടിച്ചു... എന്നാൽ ഋഷി അത് തട്ടി കുടഞ്ഞുകൊണ്ടു അലറി... "നാളെയോ .. അവള് എന്റെ കിച്ചു എവിടെയാണെന്ന് പോലും അറിയാതെ ഈ വീട്ടിൽ ഞാൻ എങ്ങന നികുന്നെ... ഹ... എന്റെ പെണ്ണ്... നിനക്കറിയുമോ..ആ പന്ന റാം എന്റെ കിച്ചുവിനെ മാത്രമല്ല..

എന്റെ കുഞ്ഞിനേം കൊണ്ടാ പോയേക്കുന്നെ... കൊല്ലും അവനെ "കണ്ണിൽ തീപാറുന്ന പകയോടെ പറയുന്ന കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി... "എന്താ എന്താ മോന് പറഞ്ഞെ "ശങ്കർ അടുത്തേക്ക് വന്നു ഋഷിയോട് ചോദിച്ചു... "അതെ അച്ഛാ... ഞാൻ അച്ഛന് ആവാൻ പോകുവാ... നിങ്ങളുടെ മോള് നിങ്ങളുടെ പേരകുട്ടിയെയും കൊണ്ടാ പോയേക്കുന്നെ... ഹും വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ.. എപ്പോഴും പറയാറുണ്ട് ഒറ്റക്ക് നിക്കല്ലേ എന്ന്.. വാശിയ... പണ്ടത്തെ പോലെ മിണ്ടാപ്പൂച്ച അല്ല നല്ല കുരുത്തക്കേട് ഉണ്ട്... നല്ല അടി വെച്ച് കൊടുക്കണം... വരട്ടെ ഇങ്ങോട്ട് " ശങ്കറിനോട് പറഞ്ഞു കൊണ്ട് എങ്ങോട്ടോ നോക്കി പദം പറയുന്ന ഋഷിയെ കണ്ടു സമനില തെറ്റിയ പോലെ തോന്നി അവർക്ക്...

അവന്റെ ആ അവസ്ഥ കാണാൻ കഴിയാതെ എല്ലാരും ഓരോ ഭാഗത്തു ചെന്നു.... എല്ലാവരും പോയതും ദ്രുവ് ഋഷിയുടെ തോളിൽ കൈവെച്ചു... ഋഷിയുടെ കണ്ണിലെ നനവ് കണ്ടു ദ്രുവ് അവനെ ഇറുക്കെ പുണർന്നു... "ഇല്ലെടാ... അവൾക് ഒന്ന് പറ്റില്ല... എന്റെ പെണ്ണ് അങ്ങനെ എന്നേ തനിച്ചാക്കി പോകില്ല"ഋഷി ദ്രുവിന്റെ തോളിൽ മുഖം പൂഴ്ത്തി പറഞ്ഞു... പക്ഷെ എന്തിനോ അവന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞിരുന്നു... ************** ഋഷിയെയും കൊണ്ട് അജു മുറിയിലേക്ക് ചെന്നു... ദ്രുവിന് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു... അവനു അവിടെ ശ്വാസം മുട്ടുന്നത് പോലെ തോന്നി... അവന് ബാൽക്കണിയിൽ ചെന്നു.. അത് വരെ പിടിച്ചു വെച്ച കണ്ണീരെല്ലാം അലറലോടെ പുറത്തേക്ക് വിട്ടു...

പുറത്ത് ആരുടെ കൈ സ്പർശം അറിഞ്ഞു അവന് തിരിഞ്ഞു നോക്കി... "കരയല്ലേ..കിചേച്ചിയെ കിട്ടും നമ്മക്ക് "പ്രവി പറയുന്നത് കേട്ട് അവന് കണ്ണുകൾ ഇറുക്കെ തുടച്ചു... "ഹ്മ്മ് കിട്ടും അല്ലേൽ കൊല്ലും ഞാൻ അവനെ... "അവന് പകയോടെ പറയുന്ന കേട്ട് പ്രവി ഒന്ന് പേടിച്ചു... "ഇങ്ങനെ പറയല്ലേ ദ്രുവ് " "പിന്നെ ഞാൻ എങ്ങനാ പറയണം... ഹ... എന്റെ പെങ്ങൾ അല്ലെ പോയെ... അപ്പൊ ഞാൻ ഇങ്ങനെ പറയണ്ടേ.. അല്ലേൽ നിനക്ക് എങ്ങനാ മനസ്സിലാകും .. നിന്റെ ആരുമല്ലല്ലോ.. ഞങ്ങള്ക്ക് അല്ലെ വേദനിക്കൂ... "സങ്കടമെല്ലാം ദേഷ്യത്തോടെ പുറത്ത് വന്നു അവന് പ്രവിയോട് ചൂടായി...അത് കേട്ടതും പ്രവി പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു... "എനിക്കറിയാം... എന്തിനാ ഇങ്ങനെ ബലം പിടിച്ചു നികുന്നെ...

എത്ര സങ്കടം ഉണ്ടേലും എന്നോട് പറയ്യ്... അത് ദേഷ്യമായിട്ടാണേലും.. അല്ലേൽ ഒരടി തന്നിട്ടാണേലും ആ ഭാരം ഇറക്കി വെക്ക്....അല്ലാതെ ഇങ്ങനെ മനസ്സ് നീറി കഴിയല്ലേ "അവള് അവന്റെ നെഞ്ചിൽ കിടന്നു പറഞ്ഞതും അവനും ഒരാശ്രയത്തിനു അവളെ പുണർന്നു.... അവളുടെ സാനിദ്യം അവനിലെ ഭാരം ഇറക്കി വെക്കുന്നത് പോലെ തോന്നി.. മനസ്സ് ശാന്തമാവാൻ അവള് വേണമെന്ന് തോന്നി.... അവിടെ അവളുടെ മടിയിൽ കിടന്നു കൊണ്ട് അവന് കണ്ണുകൾ അടച്ച്... അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവള് അവന്റെ മുടിയിൽ തലോടി... ************** ഒരുപാട് തിരച്ചിലുകൾ നടന്നെങ്കിലും നിരാശയായിരുന്നു ഫലം... എവിടെയാണ് അവർ പോയത് എന്ന് ആർക്കും പിടി കിട്ടിയില്ല...

ഋഷിയുടെ ശരീരം തളരുന്ന പോലെ തോന്നി... എന്നിട്ടും അവൻ തിരച്ചിൽ തുടർന്ന്...പക്ഷെ... വീട്ടിൽ ആകെ മരിച്ച പ്രതീതി ആയിരുന്നു.....ജീവൻ നില നിർത്താൻ ഇത്തിരി വെള്ളം അതായിരുന്നു അവരുടെ അന്നം.. എന്നാൽ ഋഷി അത് പോലും കുടിച്ചില്ല... ഇതിനിടയിൽ രാധികയ്ക്ക് ബിപി കൂടി... ശങ്കറും ദ്രുവും ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി.. അവിടെ അഡ്മിറ്റ്‌ ചെയ്യണം എന്നത് കൊണ്ട് ദ്രുവ് ആയിരുന്നു അവിടെ നിന്നത്.. പപ്പക്ക് മരുന്ന് കഴിക്കേണ്ടത് കൊണ്ട് ദ്രുവ് മനപ്പൂർവം ഹോസ്പിറ്റലിൽ നിന്നു മാറ്റി ... കൂടെ പ്രവിക്കും വാശിയായി... അവിടെ അവന്റെ കൂടെ നിക്കണം എന്നത് അവള്ടെ വാശി പലർക്കും പന്തികേട് തോന്നിയെങ്കിലും അവസാനം അച്ചുവിന്റെ വായിൽ നിന്നു എല്ലാം വീട്ടുക്കാർ അറിഞ്ഞു...

സന്തോഷം തോന്നിയെങ്കിലും ഈ അവസ്ഥയിൽ അവർക്ക് കരയാൻ മാത്രമേ പറ്റിയുള്ളൂ... ഋഷി ബെഡിൽ തളർച്ചയുടെ വീണു... കണ്ണിലൂടെ കണ്ണുനീർ ഒഴുകി...എവിടെയൊക്കെ അലഞ്ഞു നോക്കിയിട്ടും അവളെ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല.... സ്റ്റേഷനിൽ ചെന്നു രജിയോട് ചോദിച്ചെങ്കിലും അവൾക്കറിയില്ല എന്ന് തന്നെ ആയിരുന്നു... പക്ഷെ അതിലും പുച്ഛം നിറഞ്ഞിട്ടുണ്ട്... ഋഷിക്ക് മനസ്സ് നുറുങ്ങുന്ന വേദന തോന്നി "എവിടെയാ നീ.... കരയുന്നുണ്ടോ നീ... എനിക്കറിയാം നീ ഇപ്പൊ വേദനിക്കുന്നുണ്ടാവും... വല്ലതും കഴിച്ചോ കിച്ചു ... നമ്മുടെ കുഞ്ഞു ....എന്തൊരു പാപിയാണ് ഞാൻ എന്റെ കുഞ്ഞിനെ തലോടാൻ പോലും ഈ എനിക്ക് പറ്റുന്നില്ലല്ലോ " ഋഷി മനസ്സിൽ പുകഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് അവന്റെ മൊബൈൽ റിങ് ചെയ്തത്.... എതിർവശത് നിന്നു പോലീസ് പറയുന്നത് കേട്ട് അവനു തലപെരുക്കും പോലെ തോന്നി... കണ്ണിൽ ഇരുട്ട് പകർന്നു... ഒരു തളർച്ചയുടെ അവന് നിലംപതിച്ചു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story