കൃഷ്ണ: ഭാഗം 91

krishna

എഴുത്തുകാരി: Crazy Girl

"ചേച്ചീ.... ചേച്ചീ " അമ്മു വീട്ടിലേക്ക് വിളിച്ചു കൊണ്ട് ഓടി... "ശ്ശെടാ.. ഇതെവിടെ പോയെ.... ഇവിടെ ആരുല്ലേ "വീട്ടിലേക്ക് എത്തി നോക്കി അവള് പിറുപിറുത്തു... "എടി പൊട്ടിക്കാളി... " "ഏഹ് ഇതെവിടുന്നപ്പ ശബ്ദം "അവള് ഒന്നുടെ ചുറ്റും കണ്ണോടിച്ചു... "ഡീ ഇങ്ങോട്ട് " അപ്പോഴാണ് അവള് മേലേക്ക് നോക്കിയത്... "ആ ഹരികുട്ടൻ മേലേ ഉണ്ടായിരുന്നോ... അല്ല എവിടെ ബാക്കിയുള്ളോർ " അവള് പടികൾ കയറി കൊണ്ട് ചോദിച്ചു... "ആ കിച്ചുവും അമ്മയും അമ്പലത്തിൽ പോയേക്കുവാ... അല്ലാ നീ ഓഫീസ് കഴിഞ്ഞു നേരെ ഇങ്ങോട്ടാണോ വന്നേ " ഹരി അവിടെയുള്ള കസേരയുടെ മേലേ കേറി ബൾബ് ഇട്ടു കൊണ്ട് ചോദിച്ചു "ആഹ്ഹ.. അല്ലാ അവരെപ്പ തിരിച്ചു വരുന്നേ "

"ആർക്കറിയാം... അല്ലാ നിനക്കെന്തിനാ ഇപ്പൊ അവരെ കാണുന്നെ " അവന് ബൾബ് ഇട്ടു കഴിഞ്ഞു ചെയറിൽ നിന്ന് ഇറങ്ങി അവളെ പുരികം പൊക്കി ചോദിച്ചു... ഹരിയേട്ടനോട് പറയണോ... ഹരിയേട്ടനും ഋഷി സാറിനോട് നല്ല ദേഷ്യം ഉണ്ട്... രണ്ട് പേരും വിചാരിക്കുന്നത് സാർ ഇപ്പൊ മറ്റവളുമായി ജീവിക്കുകയാണെന്ന... ഇപ്പൊ ഞാൻ പറഞ്ഞ ചിലപ്പോ ഹരിയേട്ടന് ദേഷ്യം വരും... ഏതായാലും നാളെ കിച്ചു ചേച്ചിയോട് പറയുമ്പോ ഹരിയേട്ടനോടും പറയാം "അല്ലാ നീ എന്താ ചിന്തിക്കുന്നേ " "ഏഹ് ആഹ് അത് നാളെ എനിക്ക് ലീവാ.. അതുകൊണ്ട് ഇവിടെ വന്നു ചേച്ചിയോട് പാലട പായസം ഉണ്ടാകുന്നത് പറഞ്ഞു തരോ ചോയിക്കാനാ "അവള് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു...

"ആഹാ.. അപ്പൊ നല്ല ശീലങ്ങൾ ഒക്കെ തുടങ്ങി അല്ലെ.. നന്നായി... "അവന് കുസൃതിയോടെ പറഞ്ഞതും അവള് അവനെ നോക്കി കൊഞ്ഞനം കുത്തി താഴേക്കോടൻ തിരിഞ്ഞു.. പെട്ടെന്നാണ് അവന്റെ കൈകൾ അവളുടെ അരയിൽ പിടിച്ചു നെഞ്ചോടു ചേർത്ത് നിർത്തിയത്... "ഹരിയേട്ടാ വിട്... ആകെ വിയർപ്പ... ഓഫീസ് നിന്നു നേരെ ഇങ്ങോട്ട് വന്നതാ.. "അവള് കുതറി കൊണ്ട് പറഞ്ഞു.. "നിന്റെ വിയർപ്പിന്റെ ഗന്ധം എനിക്ക് ഏറ്റവും ഇഷ്ടമാടി "അവന് പറഞ്ഞത് കേട്ട് അവളുടെ മുഖം ചുവന്നു പക്ഷെ അത് മറച്ചു കൊണ്ട് അവന്റെ കവിളിൽ കടിച്ചു അവന് വേദന കൊണ്ട് അലറി അവളിൽ നിന്നു പിടി വിട്ടു.. ഈ സമയം അമ്മു അവനിൽ നിന്നു കുതറി പടികൾ ഇറങ്ങി....

പെട്ടെന്ന് ആരെ തട്ടാൻ നിന്നതും അവള് ബ്രേക്ക്‌ ഇട്ട പോലെ നിന്നു.. "അയ്യോ അമ്മ "അവള് മനസ്സിൽ പറഞ്ഞു... "ആാാ അമ്മുവോ.. എങ്ങോട്ടാ ഓടി ചാടി "അമ്മ ഗൗരവത്തിൽ ചോദിച്ചതും അവള് നിന്ന് പരുങ്ങി.. അവള്ടെ പരുങ്ങൽ കണ്ടു കിച്ചു ചിരി അടക്കാൻ പാട് പെട്ടു.. "അത് പിന്നെ കിചേച്ചിയെ കാണാൻ... ചേച്ചി ഇല്ലാത്തോണ്ട് ഞാൻ ബെർതെ... ഇപ്പൊ ഇറങ്ങി... ഞാൻ പോട്ടെ നാളെ വരാം "അവള് പറഞ്ഞൊപ്പിച്ചു കൊണ്ട് ഇറങ്ങി ഓടി.. "ഇതത്ര നല്ലതല്ല "അമ്മ വീട്ടിലേക്ക് കയറി മേലേ നിന്നു എത്തിനോക്കുന്ന ഹരിയെ നോക്കി പറഞ്ഞു... അവന് നാക്ക് കടിച്ചു മെല്ലെ അവിടെ നിന്നു മാറി.... ************** "ഇല്ലാ ഞാൻ കണ്ടത് കിച്ചുവിനെ തന്നെയാ... പക്ഷെ... അവള്..

അവളാണേൽ എന്ത് കൊണ്ട് എന്റെ അടുത്തേക്ക് വന്നില്ല... അന്ന് പുഴയിൽ റാമിന്റെ ശരീരം മാത്രമേ കിട്ടിയുള്ളൂ.... അവള് അവള് എങ്ങോട്ടോ ഒലിച്ചു പോയി എന്നൊക്കെ അല്ലെ പറഞ്ഞെ.. എന്നിട്ട് അവന്റെ കൂടെ എങ്ങനാ എന്റെ കിച്ചു... അവളാണേൽ അവൾക്കറിയില്ലേ.. ഇങ്ങനൊരു ജീവൻ അവളെ ഓർത്തു ഉരുകുന്നത്... എന്തിനാ എന്തിനാ എന്നിൽ നിന്നു അകന്നത്... നീ മരിച്ചെന്നു കരുതി എത്ര മനസ്സുകളാണ് ഇപ്പോഴും നിന്നെ ഓർത്തു പിടയുന്നത് അത് വല്ലതും നീ അറിയുന്നുണ്ടോ... എനി എന്റെ കിച്ചു തന്നെ ആണൊ അത്... ആണെങ്കിൽ അവള് എന്ത് കൊണ്ടാ ഞങ്ങളുടെ അടുത്ത് വരാഞ്ഞേ.... എന്ത് കൊണ്ടാ അവന്റെ കൂടെ അവള്...

ഇല്ലാ അവള് എന്റെ പെണ്ണാ ഞാൻ ജീവിച്ചിരിക്കുവോളം ആർക്കും അവളിൽ അവകാശമില്ല... എന്റേത് മാത്രമാ... വിട്ടു കൊടുക്കില്ല.. ഒരുത്തനും... " ഋഷി ഗ്ലാസിൽ ഒഴിച്ച അവസാന മദ്യവും വായിലൊഴിച്ചു... ബെഡിലേക്ക് വീണു... "നാളെ സൺ‌ഡേ.... ലീവ് ആണ്... പക്ഷെ അമൃതയെ എനിക്ക് കാണണം... അവൾക്കേ ഇപ്പൊ എല്ലാം അറിയൂ.. അവളെ എന്നേ സഹായിക്കൂ... അവളെയും കൊണ്ട് ഇറങ്ങണം എന്റെ പെണ്ണിനെ അന്നോഷിക്കാൻ "അതും ഓർത്തു ഋഷി കണ്ണുകളടച്ചു ************* ഓഫീസ് ലീവ് ആയത് കൊണ്ട് തന്നെ അമ്മു അന്ന് വൈകി ആണ് എണീറ്റത്... എണീറ്റ് ഫ്രഷ് ആയി ചായേം കുടിച്ചു കിച്ചുവിന്റെ അടുത്തേക്ക് പോയി...

അവിടെ ചെല്ലുമ്പോൾ ഹരിയും അമ്മയും എങ്ങോട്ടോ പോകാൻ ഇറങ്ങുവായിരുന്നു.... "അല്ലാ രണ്ടാളും എങ്ങോട്ടാ "അമ്മു അവരോടായി ചോദിച്ചു കൊണ്ട് മുറ്റത് നിന്നു... "അത് രേഷ്മ കുറച്ചായില്ലേ കിടപ്പിലായിട്ട്.. അവരെ ഒന്ന് കാണാൻ പോകുവാ... " "ആണോ... എന്നാ പോയി വാ ഞാൻ കിചേച്ചിടെ കൂടെ ഉണ്ടാകും "അമ്മു അതും പറഞ്ഞു ഉള്ളിലേക്ക് കയറി.. "ഞാനെ പോകുന്നുള്ളൂ... ഹരി എന്നേ അവിടെ ആകിയിട്ട് വേഗം വരുംട്ടോ "അമ്മ കാറിൽ കയറി പറയുന്നത് കേട്ട് അമ്മു ചമ്മി... കൂടെ ഹരിയും... "സത്യായിട്ടും ഞാൻ ചേച്ചിയെ കാണാൻ വന്നതാ "ഇതൊക്കെ കേട്ട് ആക്കി ചിരിക്കുന്ന കിച്ചുവിനെ നോക്കി അമ്മു ദയനീയ മായി പറഞ്ഞു...

"അതെനിക്കറിഞ്ഞൂടെ "കിച്ചു അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു അവളേം കൊണ്ട് വീട്ടിനുള്ളിലേക്ക് കയറി... "നീ വല്ലതും കഴിച്ചോ "കിച്ചു അടുക്കളയിലേക്ക് കയറി കൊണ്ട് ചോദിച്ചു.. "ഞാൻ ചായ കുടിച്ചാ ഇറങ്ങിയത് അല്ലാ ഇവിടെ എന്താ കഴിക്കാൻ " അവളും അവിടെയുള്ള സോഫയിൽ ഇരുന്നു കൊണ്ട് ചോദിച്ചു.. "ദോശയും ചട്ണിയും ഉണ്ട്..."കിച്ചു വിളിച്ചു പറഞ്ഞു... "എന്നാ ചേച്ചി എനിക്ക് രണ്ട് ദോശ "അവള് അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു... കിച്ചു രണ്ട് പ്ലേറ്റിലും ദോശ കൊണ്ട് അങ്ങോട്ടേക്ക് വന്നു ഒന്ന് അമ്മുവിന്റെ കയ്യില് കൊടുത്തു മറ്റൊന്ന് അവളും കഴിച്ചു... കുറച്ചു നേരം അതുമിതും സംസാരിച്ചു ഒരു അവസരം കിട്ടിയപ്പോൾ അമ്മു കിച്ചുവിനോട് ചോദിക്കാനായി അവളെ നോക്കി...

"കിചേച്ചിയോട് ഒരു കാര്യം ചോദിച്ചോട്ടെ " "നീ ചോദിക്ക് പെണ്ണെ "കിച്ചു അവളോട് പറഞ്ഞു കൊണ്ട് കയ്യിലെ മാഗസിൻ ടേബിളിൽ തന്നെ വെച്ച്... "അത് ചേച്ചിയെന്താ ചേച്ചീടെ വീട്ടിലേക്ക് പോകാത്തത്.. " അമ്മു ചോദിച്ചതും കിച്ചുവിന്റെ മുഗം മങ്ങി... "ഞാൻ ഇവിടെ നിക്കുന്നത് നിനക്ക് ഇഷ്ടല്ലേ അമ്മു "പുറത്ത് വന്ന സങ്കടം മറച്ചു പിടിച്ചു കിച്ചു കുറുമ്പൊടെ ചോദിച്ചു... "അയ്യോ അതൊന്നുമല്ല ചേച്ചി ഇവിടെ നില്കുന്നത് എനിക്ക് സന്തോഷമേ ഉള്ളൂ... എന്നാൽ എനിക്ക് ചേച്ചിയെ കുറിച് കുറച്ചെല്ലാം അറിയാം.. അതുകോണ്ട് ചോതിച്ചതാ " അമ്മു കിച്ചുവിന്റെ അടുത്ത് വന്നിരുന്നു കൊണ്ട് സൗമ്യമായി പറഞ്ഞു... "ചേച്ചിക്ക് പറയാൻ ബുദ്ധിമുട്ടാണെൽ വേണ്ട "അമ്മു കിച്ചുവിന്റെ മൗനം കണ്ടു പറഞ്ഞു..

"ബുദ്ധിമുട്ടുണ്ട് "കിച്ചു എന്തോ പറയാൻ വന്നതും ഒരു ആൺശബ്ദം അവിടെ ഉയർന്നു... രണ്ട് പേരും ഞെട്ടി ഡോറിന്റെ ഭാഗം നോക്കി... അമ്മയെ കൊണ്ട് വിട്ട് ഹരി തിരിച്ചെത്തിയാണ്... അവന്റെ മുഖത്ത് അമ്മുവിനോടുള്ള ദേഷ്യം നിറഞ്ഞിട്ടുണ്ട്... അമ്മു ചെറുതായി ഒന്ന് പിടിച്ചുകൊണ്ടു സോഫയിൽ നിന്നു എഴുനേറ്റു... "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അമ്മു കിച്ചുവിനോട് ഒരിക്കലും ഇതിനെ കുറിച് ചോദിക്കരുത് എന്ന്... ഇപ്പോഴാ ഇവളൊന്ന് നേരെ ആയത്.. വീണ്ടും നീ ഇവളെ സങ്കടത്തിൽ ആകുമോ "ഹരിയുടെ ശബ്ദം ഉയർന്നതും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു... "ഹരിയേട്ടാ അവള് എന്നോടല്ലേ ചോദിച്ചത് അതിനു എനിക്ക് കൊഴപ്പമില്ല "അമ്മുവിനെ ചേർത്ത് പിടിച്ചു കിച്ചു പറഞ്ഞു...

"അമ്മു പലപ്പോഴും ഞാൻ ഓർത്തിട്ടുണ്ട് വീട്ടിലേക്ക് ഒന്ന് പോയാലോ എന്ന്... എന്നാൽ മനസ്സ് അതിനു സമ്മധിക്കുന്നില്ലാ... അവിടെ ചെന്നാൽ എനിക്ക് പലരുടെയും സഹതാപം കാണേണ്ടി വരും... ഋഷിയെട്ടൻ... ഋഷിയെട്ടൻ വേറെ ഒരു പെണ്ണിന്റെ കൂടെ കാണേണ്ടി വരും ഞാൻ.. അതൊന്നും അതൊന്നും എനിക്ക് താങ്ങാൻ ആവില്ല... അന്ന് മരിക്കണം എന്ന് കരുതിയതാ.. പക്ഷെ ദൈവത്തിനു പോലും എന്നേ വേണ്ടാ.. അതുകൊണ്ടല്ലേ ഇപ്പോഴും ഞാൻ ജീവനോടെ ഉരുകി തീരുന്നത്... എത്ര ആഗ്രഹം ഉണ്ടെന്ന് അറിയുമോ ഋഷിയെട്ടനെ ഒന്ന് കാണാൻ... പക്ഷെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല... ഇപ്പൊ അവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും.. ഞാൻ ചെന്നാൽ ചെലപ്പോ... വേണ്ടാ... ഇങ്ങനെ തന്നെ പോട്ടെ...

അതാ നല്ലത് "എങ്ങോട്ടോ നോക്കി പറഞ്ഞുകൊണ്ട് കിച്ചു നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു കിച്ചു അമ്മുവിനെ നോക്കി.. എന്തോ പറയാൻ വന്ന അമ്മു കിച്ചുവിന്റെ ഞെട്ടിയ മുഖഭാവം കണ്ടു ഒന്നും മനസ്സിലാകാതെ ഹരിയെ നോക്കി അവളും കിച്ചുവിന്റെ ഭാവം കണ്ടു അവളുടെ കണ്ണുകൾ ഉയർന്ന ദിശയിലേക്ക് നോക്കിയതും രണ്ടു പേരും ഞെട്ടി... "ഋഷി സാർ "അമ്മുവിന്റെ ചുണ്ടുകൾ മൊഴിഞ്ഞു... ************** അമ്മുവിന്റെ സഹായം ചോദിക്കാൻ ഇറങ്ങിയതായിരുന്നു... സ്ഥലമെത്തിയപ്പോൾ ഏതാ വീട് എന്ന് കണ്ടുപിടിക്കാൻ പാട് പെട്ടില്ല ഇന്നലെ അവള് നടന്നു പോയ വീട് കണ്ടതായിരുന്നു..

വേഗം കാർ പാർക്ക്‌ ചെയ്തു വീടിന്റെ ബെൽ അടിക്കാൻ കയ്കൾ ഉയർത്തിയപ്പോൾ ആണ് ആരുടെയോ ദേഷ്യപെട്ടുള്ള ശബ്ദം കേട്ടത്... ബെൽ അടിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു.. പിന്നെ വിചാരിച്ചു നാളെ വരാം എന്ന് ഓർത്തു തിരിഞ്ഞതും വീണ്ടും വീടിനുള്ള ശബ്ദം കാതിലേക്ക് ഇരിച്ചു കയറി യാദ്രിശ്ചികമായി ആണ് വീട്ടിലേക്ക് നടന്നത്... എന്നാൽ അവള് പറയുന്ന ഓരോ വാക്കും മനസ്സിനെ കുത്തിനിറ ക്കുന്നത് ആയിരുന്നു... ************** കിച്ചുവിന്റെ കണ്ണുകളിൽ വിശ്വസിക്കാൻ പറ്റുന്നിലായിരുന്നു... ഒരുനിമിഷം അവള് തറഞ്ഞു നിന്നു... അവള് ഋഷിയെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.. കണ്ണിൽ നിന്നു ഒഴുകുന്ന കണ്ണുനീർ പോലും അവള് അറിയുന്നുണ്ടായിരുന്നില്ല....

എത്രനേരം അവിടെ അവനെ തന്നെ നോക്കി നിന്നു എന്നറിയില്ല... പെട്ടെന്നാണവൾ ബോധത്തിലേക്ക് വന്നത്... അവള് ഞെട്ടി കണ്ണുകൾ പിൻവലിച്ചു... കവിളിൽ നിന്നു കണ്ണുനീർ നിലത്തേക്ക് പതിയുമ്പോൾ ആണ് താൻ ഇത്രയും നേരം കരയുകയാണോ എന്ന് മനസ്സിലായത്... കണ്ണുകൾ തുടച്ചു... അവള് ഋഷിയെ നോക്കി... "ഋഷിയെട്ടാ വാ കേർ... സുഖല്ലേ "അവള് അവന്റെ അടുത്തേക്ക് പാഞ്ഞു കൊണ്ടു പുഞ്ചിരി വരുത്തി പറഞ്ഞു... എന്നാൽ നിമിഷം നേരം കൊണ്ട് അവളുടെ കവിളിൽ അവന്റെ കൈകൾ പതിഞ്ഞിരുന്നു.... വീണ്ടും അടയ്ക്കാനായി കയ്യ് പൊക്കി... "തൊട്ടുപോകരുത് അവളെ... "കിച്ചുവിനെ വലിച്ചു പുറകിലേക്ക് ആക്കി കൊണ്ട് ഹരി അവനു നേരെ കയ്യ് ഉയർത്തി...

"അത് പറയാൻ നീ ആര "ഋഷി അവന്റെ കോളറിൽ പിടിച്ചു... "എന്തായാലും നിന്നെക്കാളും അവകാശം ഉണ്ട് "ഹരി പുച്ഛിച്ചു.. അത് പക്ഷെ ഋഷിയുടെ ദേഷ്യം കൂട്ടി അവന് ഹരിയെ പിടിച്ചു തള്ളി ഹരി വേച്ചുകൊണ്ടു പുറകിലേക്ക് രണ്ടടി നിന്നു... വീണ്ടും അവനെ അടിക്കാൻ പാഞ്ഞ ഋഷിയുടെ മുന്നിലേക്ക് കിച്ചു വന്നു നിന്നു... "എന്തിനാ... എന്തിനാ ഈ ഹരിയേട്ടനെ തല്ലുന്നത്... ഇത്രയും കാലം ഒരു പോറൽ പോലും പറ്റാതെ എന്നേ സംരക്ഷിച്ചതിനാണോ ഈ ദേഷ്യം പറ "അവള് അവനോടായി ദേഷ്യപ്പെട്ടു... "അല്ലാ ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്തിനാ ഇവന് എന്റെ പെണ്ണിനെ ഇവിടെ ഒളിപ്പിച്ചു താമസിപ്പിച്ചത് എന്ന് എനിക്ക് അറിയണം...

എന്ത് കൊണ്ടാ ഇത്രയും കാലം എന്നിൽ നിന്നു അകറ്റിയത് " "അകറ്റിയെന്നോ... ആരും എന്നേ അകറ്റിയതോ ഒളിപ്പിച്ചതോ അല്ലാ... ഞാൻ എന്റെ ഇഷ്ടപ്രകാരം വന്നതാണ്... "കിച്ചു വീറോടെ പറഞ്ഞു... "എന്തിനാ കിച്ചു നീ "ഋഷിയുടെ ശബ്ദം ഇടറി.... "പിന്നെന്താ ഇവള് വേണ്ടത് നിന്റെയും മറ്റവളുടെയും കൂടെ ഒരു മൂന്നാമതൊരാളായി ഇവളും അവിടെ കടിച്ചു തൂങ്ങി നിൽക്കണോ ഹരിയായിരുന്നു മറുപടി പറഞ്ഞത്... ഋഷി അപ്പോഴും കിച്ചുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു... നീ കാരണം മരിക്കാൻ തീരുമാനിച്ചവളാ ഇവള്... പക്ഷെ ദൈവം കാത്തു... ഒരിറ്റു ജീവൻ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ... യാദ്രിശ്ചികമായി കണ്ടതാ ഇവളെ ഹോസ്പിറ്റലിൽ...

ഇട്ടേച്ചു വരാൻ തോന്നിയില്ല.. കൂടെ കൂട്ടി... അത് പണ്ടത്തെ പ്രണയം മൂത്തല്ല.....അവളുമായുള്ള സൗഹൃദം കൊണ്ട്... ഒരുപാട് കഷ്ടപ്പെട്ട് ഇവളെ പഴേത് പോലെ തിരിച്ചു കൊണ്ട് വരാൻ.... ഹരി ഉറച്ച ശബ്ദത്തോടെ പറഞ്ഞു നിർത്തി എന്നിട്ട് ഋഷിക്ക് നേരെ തിരിഞ്ഞു.. പക്ഷെ നീ വീണ്ടും വന്നു എന്തിനാ വന്നത്... ഇവളെ തളർത്താനോ.. ഇത്രയൊക്കെ ആയിട്ടും നിനക്ക് മതിയായില്ലേ"ഹരി അവനു നേരെ അലറി.. "കിച്ചു ഞാൻ "ഋഷി എന്തോ പറയാൻ വന്നതും ഹരി ഇടക്ക് കേറി "ദയവ് ചെയ്ത് എനി അവളെ ശല്യപെടുത്തരുത് " "ഹരിയേട്ടാ നിർത്തുന്നുണ്ടോ ഒന്ന്.. എന്തിനാ ഈ പാവത്തിനെ ഇങ്ങനെ പറയുന്നേ "അത് വരെ കേട്ട് നിന്ന അമ്മു ഹരിക്ക് നേരെ ദേഷ്യപ്പെട്ടു "അമ്മു നിനക്ക് ഒന്നും അറിയില്ല നീ മാർ "

"ഇല്ലാ... ഇപ്പൊ നിങ്ങളെക്കാൾ കൂടുതൽ എനിക്കറിയാം... ഈ മനുഷ്യനെ കുറിച്ച് നിങ്ങളെ ഒക്കെ തെറ്റ് ധരിച്ചിരിക്കുവാ... "അമ്മു പറഞ്ഞത് കേട്ട് ഹരി അവളെ തന്നെ നോക്കി... അത് വരെ കണ്ണു നിറച്ചു എങ്ങോട്ടോ നോക്കി നിന്ന കിച്ചു അമ്മു പറയുന്നത് കേൾക്കാൻ അവളെ ഉറ്റുനോക്കി... അമ്മു കിച്ചുവിന്റെ മുന്നിൽ ചെന്നു ആ കൈകളിൽ പിടിച്ചു.. "ചേച്ചി... ശെരിക്കും ചേച്ചി എനിക്ക് സ്വന്തം പോലെയാ... അതുകൊണ്ട് പറയുവാ ചേച്ചി തെറ്റിദ്ധരിച്ചിരിക്കുവാ...ഋഷി സാറിനെ ശെരിക്കും എനിക്ക് അറിയില്ല... എന്നാൽ ഈ കുറച്ചു ദിവസം കൊണ്ട് ഞാൻ കുറച്ചെല്ലാം മനസ്സിലാക്കി... ചേച്ചി വിചാരിക്കുന്നത് പോലെ ഈ പാവം രണ്ടാമത് വിവാഹം കഴിച്ചിട്ടില്ല... അമ്മു പറഞ്ഞത് കേട്ട് കിച്ചു ഞെട്ടി...

അവള് ഞെട്ടലോടെ ഋഷിയെ നോക്കി അവന് തലയും കുമ്പിട്ടു നില്കുവായിരുന്നു... "ഇല്ലാ ഞാൻ വിശ്വസിക്കില്ല ഞാൻ കണ്ടതാ അന്ന് "കിച്ചു ഋഷിയെ നോക്കികൊണ്ട്‌ പുറകിലേക്ക് വേച്ചു കൊണ്ട് പറഞ്ഞു... "സത്യമാ... അന്ന് അങ്ങനെ അവർക്ക് അഭിനയിക്കേണ്ടി വന്നതാ... ചേട്ടന്റെ പെങ്ങൾക്ക് നേരെ കത്തി വെച്ചത് കൊണ്ട്... പക്ഷെ ദൈവം ഇവരുടെ കൂടെ ആയിരുന്നു അവരുടെ പ്ലാൻ നടന്നില്ല.. "അമ്മു ഋഷി പറഞ്ഞുകൊടുത്ത അന്ന് നടന്ന കാര്യങ്ങൾ വിവരിക്കുമ്പോളും വിശ്വാസം വരാതെ അവള് ഋഷിയെ ഉറ്റുനോക്കി... അമ്മു പറഞ്ഞ്‌ തീർന്നതും കിച്ചു വാ പൊത്തി കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി... അവൾ ഓടിയ ഭാഗം മൂന്നുപേരും നോക്കി നിന്നു... ഋഷിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു...

അവന് തിരിച്ചു ഇറങ്ങാനായി തിരിഞ്ഞതും അവന്റെ കൈകളിൽ പിടിത്തം വീണു അവന് തിരിഞ്ഞു നോക്കി... "അവൾ ഒരുപാട് വേദനിച്ചതാ.. വീണ്ടും വേദനിക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല... അതാ ഞാൻ "ഹരി അവനോട് പറഞ്ഞത് ഒരു ആശ്രയം എന്നാ പോലെ ഋഷി അവനെ കെട്ടിപ്പുണർന്നു... "ചെല്ല് ഇപ്പൊ അവൾക് വേണ്ടത് നിന്റെ സാന്നിധ്യം ആണ് "ഹരി അവനെ അടർത്തി മാറ്റി പറഞ്ഞതും അവന് കണ്ണുകൾ തുടച്ചു മുറിയിലേക്ക് നടന്നു... ************* കിച്ചുവിന് കേട്ടത് വിശ്വസിക്കാൻ പറ്റിയില്ലാ... അവള് ജനൽ കമ്പിയിൽ മുറുകെ പിടിച്ചു..... "ഈശ്വരാ തനിക്കാണോ തെറ്റ് പറ്റിയത്... താൻ താൻ ചെയ്തത് പാപമല്ലേ "അവളുടെ മനസ്സിൽ നിറഞ്ഞു പൊട്ടുമ്പോലെ തോന്നി...

അവള് ജനൽ കമ്പിയിൽ തല മുട്ടിച്ചു കൊണ്ട് ഏങ്ങി... പുറകിലെ കാൽപ്പെരുമാറ്റം കേട്ട് അവള് തിരിഞ്ഞു നിന്നു ഋഷിയെ കണ്ടതും അവൾക് എന്ത് പറയണം എന്നറിയാതെ തല കുമ്പിട്ടു നിന്നു.. "ഇപ്പോഴും നിനക്ക് എന്നേ വിശ്വാസമില്ലേ കിച്ചു.... ഞാൻ ഞാൻ നിന്നെ ചതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.... " ഋഷി കിച്ചുവെ നോക്കി പറഞ്ഞുകൊണ്ട് അവൾക്കടുത്തേക്ക് നടന്നു.... "നിനക്കറിയുമോ ഇത്രയും കാലം ഞാൻ എങ്ങനാ ജീവിച്ചേ എന്ന്... നിന്നെ ഒരു നോക്ക് കാണാതെ ഞാൻ എങ്ങനാ ജീവിച്ചേ നിനക്ക് അറിയുമോ... ഒക്കെ പോട്ടെ ഒന്നിനും ഞാൻ നിന്നെ കുറ്റപെടുത്തില്ല... പക്ഷെ നമ്മുടെ കുഞ്ഞിനെ നീ എന്നിൽ നിന്ന് അകറ്റിയില്ലേ... കാണണം എനിക്ക്...

നമ്മുടെ കുഞ്ഞിനെ എനിക്ക് കാണണം "ഋഷി അവളുടെ തോളത്തു കൈ വെച്ച് പറഞ്ഞതും അവള് പൊട്ടിക്കരച്ചിലോടെ അവന്റെ കാലുകളിൽ വീണു. "തെറ്റ് പറ്റിപ്പോയി ഋഷിയെട്ടാ...എനിക്ക് തെറ്റുപറ്റിപോയി... പാപിയാ ഞാൻ....സ്വന്തം കുഞ്ഞിനെ കൊന്ന പാപിയാ ഞാൻ... മരിക്കണം കരുതിയാ... പക്ഷേ ദൈവം എന്റെ കുഞ്ഞിനെ മാത്രമേ എടുത്തുള്ളൂ... എന്നേ വേണ്ടത്രേ... എനിക്കുള്ള ശിക്ഷയാ... ഋഷിയെട്ടന്റെ കുഞ്ഞിനെ ഞാനാ കൊന്നത്... എന്നേ വെറുക്കല്ലേ ഋഷിയെട്ടാ പറ്റിപോയതാ... ഒരു തെറ്റ് പറ്റിപോയതാ "അവന്റെ കാലിൽ പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞതും ഋഷിക്ക് തലപെരുക്കും പോലെ തോന്നി...

അവനു അവളെ സമാധാനിപ്പിക്കണം എന്നുണ്ട് എന്നാൽ കൈകൾ അനങ്ങുന്ന തറഞ്ഞു നിൽക്കുവാ... മനസ്സ് സഞ്ചരിക്കുന്നിടത് ശരീരം അനങ്ങുന്നില്ല.... " കിച്ചുവിന്റെ ഒരുതുള്ളി കണ്ണുനീർ അവന്റെ കാലിൽ പതിഞ്ഞതും അവന് ഞെട്ടി... ഋഷി അവളെ എഴുന്നേൽപ്പിച്ചു അവള് ഒരേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു.... "ഇല്ലെടി... നീ മാത്രമല്ല ഞാനും തെറ്റാ ചെയ്തത്... എല്ലാം നിന്നോട് പറയണമായിരുന്നു.... ഒരുപക്ഷെ എല്ലാം പറഞ്ഞിരുന്നേൽ നീ എന്റെ കൂടെ ഉണ്ടായിരുന്നേനെ... നമ്മുടെ കുഞ്ഞും... പക്ഷെ പോട്ടെ... എല്ലാം പോട്ടെ എനി ഒന്നിനും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല "ഋഷി അവളുടെ നെറ്റിയിൽ ചുംബിച്ചു അവളെ ഇറുകെ പുണർന്നു...

ഒരു ശക്തിക്കും അവളെ വിട്ട് കൊടുക്കില്ല എന്ന മനസ്സോടെ... ************** " പ്രവി ഐ വാണ്ട്‌ ടു സീ you right നൗ " "ആഹാ കാണാൻ പറ്റിയ മുഹൂർത്തമാണല്ലോ സമയം രാത്രി 10.. ബെസ്റ്റ് ടൈമാ.. ഇപ്പൊ വന്നാൽ നാളെ തന്നെ കെട്ട് നടക്കും " "ഡീ കോപ്പേ... നിന്ന് ചളിയടിക്കാതെ... വേഗം പോയി ബാക്കിലെ ഡോർ തുറക്ക്... ഞാൻ ഇപ്പൊ വരും... " അതും പറഞ്ഞു ദ്രുവ് ഫോൺ വെച്ചതും പ്രവി ബെഡിൽ നിന്നു ചാടി എണീറ്റു... എന്റെ ശിവനെ ഇങ്ങേരെന്റെ പോക കണ്ടേ അടങ്ങൂ.... കഴിഞ്ഞ തവണ വന്നപ്പോൾ എന്തോ തട്ടി പൊട്ടിച്ചതിനു... അച്ഛന് ചോദിച്ചപ്പോൾ അപ്പുറത്തെ വീട്ടിലെ കിങ്ങിണി പൂച്ച ആയിരുന്നു എന്റെ പ്രതി...

ആ പാവം പൂച്ചേടെ തലയിൽ ഇട്ടപ്പോൾ ഇവിടെ ഉള്ളോർ അതിനെ ശപിച്ചു പണ്ടാരടങ്ങി... അത് തുമ്മി തുമ്മി പിറ്റേ ദിവസം തന്നെ നാട് വിട്ടു... എനി ഇന്ന് ഞാൻ ഏത് പൂച്ചേടെ തലയിൽ ഇടും എന്റെ മുത്തപ്പാ... പെട്ടെന്നവൾ ദ്രുവിനെ ഓർത്തു... അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു... ഇത്രയും ദിവസത്തിനിടെ ഇന്നാണ് ദ്രുവ് ഒന്ന് സന്തോഷത്തോടെ സംസാരിച്ചത്... എന്തോ പറ്റിയിട്ടുണ്ട്... അതിനാണ് ഈ വരവ് അവള് ഓർത്തു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story