കൃഷ്ണ: ഭാഗം 12

കൃഷ്ണ: ഭാഗം 12

എഴുത്തുകാരി: Crazy Girl

പക്ഷെ അയാളെന്തോ. പറയാൻ ആഗ്രഹിക്കുന്ന പോലെ കണ്ണുകളിൽ കാമമല്ല… മറ്റെന്തോ വികാരമാണ് തെളിഞ്ഞത്… എന്റെ കയ്കളിൽ പിടിച്ചു വട്ടം മറ്റേ കയ്യ് പുറകിൽ ഒതുക്കി എന്നെ വട്ടം കറക്കി… പെട്ടെന്ന് വീണ്ടും പാട്ട് മാറിയതും ആരോ അരയിൽ എന്നെ അങ്ങേരുടെ നെഞ്ചത്തിട്ടു… അയാളുടെ കരങ്ങൾ അരയിലും കയ്യിലും വെച്ച് വീണ്ടും ആടാൻ തുടങ്ങി… ഞാൻ തല പൊക്കി നോക്കിയപ്പോൾ കത്തിജ്വലിക്കുന്ന കണ്ണുകളായി എന്നെ നോക്കുന്ന ഋഷിയെട്ടനെ ആണ്… “എന്താടി നോക്കുന്നെ.. എന്തെ അവന്റെ ഒപ്പരം ഒട്ടിച്ചേർന്ന് ഡാൻസ് ചെയ്യണോ “മൂപര് ദേഷ്യത്തോടെ പറഞ്ഞു തുടങ്ങി.. ” ആഹ് നല്ല രസുണ്ടായിരുന്നു അയാളുടെ കൂടെ കളിക്കാൻ ആരാണോ എന്തോ ” എന്ന് പറഞ്ഞതെ ഓർമ്മ ഉള്ളൂ.. എന്റെ അരയിൽ ഋഷിയെട്ടന്റെ കരങ്ങൾ മുറുകി…

“ഹ്മ്മ് അവനും അങ്ങനെ ആണെന്ന് തോന്നുന്നു കണ്ടില്ലേ നിന്നേ തന്നെ നോക്കുന്നത് “അയാളെ ദേഷ്യത്തോടെ പറഞ്ഞു എനിക്ക് നേരെ ചീറി… അപ്പോഴാണ് ഞാനും ശ്രേദ്ധിച്ചത് ഏതോ ഒരുപെണ്ണുമായി ആണ് ആടുന്നതെങ്കിലും അയാളുടെ നോട്ടം മൊത്തം ഞങ്ങളിക്കായിരുന്നു പെട്ടെന്ന് വീണ്ടും പാട്ട് മാറാൻ നേരം അയാൾ ഋഷിയെട്ടന്റെ അടുത്ത് വന്നു… പെയർ മാറ്റാനാണെന്ന് എനിക്കും ഋഷിയെട്ടനും ഉറപ്പായി…song മാറിയതും ആയാൽ എന്റെ കൈയിൽ പിടിച്ചു.. പക്ഷെ ഋഷിയെട്ടന്റെ ദേഷ്യത്തോടെ അയാളിൽ നിന്ന് എന്നെ അടർത്തി എന്റെ കയ്യില് മുറുക്കി പിടിച്ചു എങ്ങോട്ടെന്നില്ലാതെ നടന്നു… ഹോട്ടലിലെ ബാത്‌റൂമിൽ പോകുന്ന സ്റ്റെയറിനു താഴെ നിന്നു.. എല്ലാരും പാർട്ടി നടക്കുന്ന സ്ഥലത്താണ്…

ഋഷിയെട്ടൻ കയ്യില് മുറുക്കുന്നോരും എനിക്ക് വേദന കൊണ്ട് കയ്യ് പുളഞ്ഞു… ” എന്റെ കയ്യ് വിട്.. എനിക്ക്… നിക്ക് വേദനിക്കുന്നു ” അയാളുടെ കയ്യില് നിന്ന് കയ്യ് വീടുവെക്കാൻ കിടന്ന് അലറി.. ” ആരാടി അത്… എന്നെ മനപ്പൂർവം നാണം കെടുത്തുവോ നീ… കണ്ടില്ലേ നിന്റെ പുറകെ മണപ്പിച്ചു വരുന്നത്… എന്ത് കാണിച്ചാടി നീ അവനെ മയക്കിയത്… അവള് ഏതോ ഒരുത്തന്റെ കൂടെ കിടന്ന് ആടുന്നു “അവിടെയുള്ള ചുമരിൽ ആഞ്ഞടിച്ചു കൊണ്ട് ഋഷിയെട്ടൻ പറഞ്ഞു നിർത്തി… “എനിക്കെങ്ങനെ അറിയാനാ… ആയാളുടെ കൂടെ ഡാൻസ് കളിച്ചു അത് എല്ലാരും ചെയ്യുന്നത് പോലെ ഞാനും അതിനെന്തിനാ എന്റെ മെക്കിട്ട് കേറുന്നേ ” “ഓഹോ ഏതോ ഒരുത്തൻ വന്ന് വിളിച്ചപ്പോ ഡാൻസ് കളിക്കാൻ അവന് നിന്റെ ആരുമില്ലല്ലോ പിന്നെ എന്തിനടി നീ അവന്റെ കൂടെ ആടിയത് ” ” ഇതൊന്നും ചോദിക്കാം താനും എന്റെ ആരുമല്ല…

പിന്നെ ഞാൻ മാത്രമല്ലല്ലോ ഏതോ പെണ്ണിന്റെ ഇയാളും ഡാൻസ് കളിക്കുന്നത് ഞാൻ കണ്ടു ” “ഇവളെ ഞാൻ ഇന്ന് ” എന്ന് പറഞ്ഞു കയ്യ് വെച്ച് അടിക്കാൻ ഓങ്ങി… ഞാൻ കണ്ണും പൂട്ടി മുഖം ചെരിച്.. “അയ്യോ “പെട്ടെന്നാണ് ആരോ അലറിയത് ഞാൻ കണ്ണു തുറന്ന് നോക്കി അപ്പോഴാണ് ഋഷിയെട്ടനും ഞെട്ടിയെന്ന് മനസ്സിലായത് ഞങ്ങൾ രണ്ടു പേരും എവിടുന്നാ ശബ്ദം വന്നത് എന്ന് നോക്കുമ്പോൾ ആണ്… സ്റ്റെയറിനു മേലേന്ന് താഴെ വീണു കിടക്കുന്ന അർജുനും അവന്റെ മേലേ അച്ചുവും… ഇവരെന്താ ഇവിടെ എന്ന് ചിന്തിക്കുമ്പോഴേക്കും രണ്ടുപേരും എങ്ങനെയൊക്കെയോ എണീച് ഡ്രസ്സിൽ നിന്ന് പൊടി തട്ടി രണ്ടും പരസ്പരം നോക്കി പേടിപ്പിക്കുകയായിരുന്നു… “നിങ്ങളെന്താ ഇവിടെ ” ഋഷിയെട്ടൻ ആയിരുന്നു ” എന്റെ പൊന്ന് മൊയലാളി ഈ കുരുപ്പ് എന്നേം കൊണ്ട് ആടി ആടി ഇങ്ങോട്ട് കൊണ്ട് വന്നതാ….”അവന് അവളേം ചൂണ്ടി പറഞ്ഞു

” ദേ മനുഷ്യ എനി എന്റെ നെഞ്ചത് ഇട്ടാലുണ്ടല്ലോ… ഇയാളല്ലേ ഇവരുടെ പിറകെ നടന്നത് വെറുതെ ഡാൻസ് കളിക്കുന്ന എന്റെ കയ്യും പിടിച്ചു വലിച്ചു “… “അത് പിന്നെ എനിക്ക് ഒന്നിന് പോകാൻ തോന്നിയപ്പോ കൂട്ടിന് ” “ച്ചേ വൃത്തികെട്ടവൻ ഒന്നിനുപോകാൻ എന്നേം കൂടിയാണോ തെണ്ടി പോകേണ്ടത് ഒന്നുല്ലേലും ഞാൻ ഒരു പെണ്ണല്ലേ ” “നിന്നെ കണ്ടിട്ട് തോന്നണ്ടേ നീയൊരു പെണ്ണാണെന്ന് കളികണ്ടാൽ എന്തോ വെല്ല്യ ഗുണ്ട ആണെന്ന മട്ടാണല്ലോ ” “താൻ മിണ്ടരുത്… കിച്ചു നിനക്കറിയോ പെട്ടെന്ന് എനിക്ക് പെയർ മാറി ഒരു മൊഞ്ചൻ ചെക്കനെ പെയർ ആയി കിട്ടിയതാണ് ഈ അലവലാതി അയാളിൽ നിന്നും എന്നെ കയ്യ് പിടിച്ചു കൊണ്ട് പോയി… തെണ്ടി ” ” ഓഹ് നിന്റെ കൂടെ ഡാൻസ് കളിച് എന്റെ കാല് ചവിട്ടി ചവിട്ടി പരുവമാക്കി…

അവന്റെ കാലും കൂടി നീ പൊട്ടിക്കണ്ട വെച്ചിട്ടാണ്… അല്ലേലും എന്ത് കൂറ ഡാൻസ് ആടി… ” ” ദേ ഒറ്റ ചവിട്ട് തന്നാലുണ്ടല്ല ” “താടി താടി ചവിട്ടടി നീ.. ദൈര്യമുണ്ടേൽ ചവിട്ടടി “എന്നും പറഞ്ഞു അർജു അച്ചുവിന് നേരെ ചീറി കൊണ്ട് വന്നു… “ഒന്ന് നിർത്തുന്നുണ്ടോ… രണ്ടും കീറി പാമ്പിനെക്കളും കഷ്ടമാണല്ലോ… നാണമില്ലേ കൊച്ചുപിള്ളേരെ പോലെ അടിക്കാൻ ശ്ശെ ” “ആഹാ അച്ചു നോക്കിയേ ആര പറയുന്നേ എന്ന്.. നമ്മള് ഇവിടുന്ന് നോക്കുമ്പോ രണ്ടും ഇവിടുന്ന് എന്തടിയായിരുന്നു എന്നിട്ട് ഞങ്ങളെ പറയുന്നോ “എന്ന് അർജുൻ പറഞ്ഞു നിർത്തിയതും അവന് പറഞ്ഞതെന്താണെന്ന് അവനു മനസ്സിലായത്.. ” അപ്പൊ കൊച്ചുമൊയ്ലാളി ഇവിടെ ഞങ്ങളെ ഫോളോ ചെയ്ത് വന്നതാണല്ലേ ” കയ്യ് കെട്ടി നിന്ന് പുരികം പൊക്കി ഋഷിയെട്ടൻ ചോദിച്ചു… ഞാനും കയ്യ് കെട്ടി രണ്ടിനേം നോക്കി…

“അത് പിന്നെ ഞാൻ വിചാരിച്ചു നിങ്ങള് റൊമാൻസ് കളിക്കാൻ വന്നതാണെന്ന്.. കാരണം അമ്മാതിരി പോക്കാണല്ലോ രണ്ട് പേരും അവിടുന്ന് പോയത് ” അച്ചുവായിരുന്നു… അവൾകറീലല്ലോ ഞാനും ഋഷിയെട്ടനും കണ്ടാൽ കടിച്ചു കീറാൻ നിക്കുന്ന വേട്ടമൃഗമാണെന്ന്.. ” അപ്പൊ നീയോ ” ഞാൻ അർജുൻ നേരെ ചോദിച്ചു… ” ഞാൻ വിചാരിച്ചു മൊയലാളി കിച്ചുനെ ഈ കടലിൽ മുക്കി കൊല്ലാൻ പോകുവാ എന്ന് ” അവന് പിന്ന പറഞ്ഞതിൽ കാര്യമുണ്ട് 😂😂 ” മിക്കവാറും ഇവളെ ഞാൻ കൊല്ലും “എന്നും പറഞ്ഞു ഋഷിയെട്ടൻ നടന്നു പുറകെ അർജുനും… ഞാനും അച്ചുവും ഒരുമിച്ച് നടന്ന് ഏകദേശം എന്റെ ദാമ്പത്യ ജീവിതത്തെ കുറിച് വിവരം കൊടുത്തു… പിന്നെ നമ്മള് ഡാൻസ് കളിക്കാനും ഒന്നിനും നിന്നില്ല… വേഗം ഫുഡും കഴിച്ചിറങ്ങി… പക്ഷെ എനിക്കിട്ട് പണി തന്ന ആ മനുഷ്യനെ ഞാൻ ഒരുപാട് നോക്കി പക്ഷെ എവിടേം കണ്ടില്ലാ….

************* ആരാണ് അവള്?? അവളുടെ കണ്ണുകൾ അതെന്താ എന്നെ ആകർഷിച്ചത്… മമ്മിയുടെ അതെ കണ്ണുകൾ അതെ പീലികൾ… ആരാണ് അവള്….. പാർട്ടിയിൽ നിന്ന് ആരോടും പറയാതെ ദ്രുവ് കാറിൽ കയറി വീട്ടിലേക്ക് തിരിക്കുമ്പോളും മനസ്സിൽ മൊത്തം ആ വിടർന്ന കണ്ണുള്ള പെണ്ണായിരുന്നു… അവനു വീടെത്തിയത് പോലും അറിഞ്ഞില്ല “മോനെ ദ്രുവ് എന്താ പെട്ടെന്ന് വന്നത് പാർട്ടി കഴിഞ്ഞോ “സോഫയിൽ ഇരുന്ന് ഫയലുകളിലെ കറക്ഷൻ വരുത്തുകയായിരുന്നു ശേഖർ പണിക്കർ.. മകനെ കണ്ടപ്പോൾ ആയാൽ ദ്രുവിലേക്ക് നീണ്ടു ” ഇല്ലാ പപ്പാ എന്തോ പെട്ടെന്ന് വരാൻ തോന്നി…അല്ല മമ്മിയെവിടെ? ” ” രാധു കിടന്നു… മരുന്ന് കൊടുത്ത പെട്ടെന്ന് മയങ്ങും “അയാൾ ഒന്ന് നെടുവീർപ്പിട്ടു… “ഹ്മ്മ് മമ്മിയെ എനി കമ്പനിയിൽ നിന്ന് മാറ്റി കുറച്ചു റസ്റ്റ്‌ കൊട്ക്കണം എന്റെ കോഴ്സ് തീർന്നാൽ ഞാൻ നാട്ടിലെ കമ്പനി ഏറ്റെടുക്കാം ”

“നീ പേടിക്കൊന്നും വേണ്ട… she is ഫൈൻ ” ” ok പപ്പാ ഞാൻ കുറച്ചു കിടക്കട്ടെ” ദ്രുവ് മുറിയിൽ കയറി ഫ്രഷ് ആയി ബെഡിലേക്ക് വീണു… അവന്റെ മനസ്സിലാകെ അവളായിരുന്നു ആരാണ് അവള്… അവളുടെ കണ്ണുകൾ…..ആരാണ് അവള്…?? ************ ഇന്നലെ തുരപ്പന്റെ കൂടെ അടിയാക്കിയിട്ട് കിടക്കാൻ ലേറ്റ് ആയി… ഇന്ന് ക്ലാസ്സിൽ പോകാനും ലേറ്റ് ആയി… ഓടി ചെന്ന് ക്ലാസ്സിൽ കയറാൻ കാല് വെക്കുമ്പോഴേക്കും റാം ക്ലാസ്സെടുക്കാൻ തുടങ്ങിയിരുന്നു… ഒരു കിതപ്പോടെ ഞാൻ ക്ലാസ്സിൽ കയറാൻ നിന്നു… റാം കണ്ണ് കൊണ്ട് കയറാൻ കല്പിച്ചപ്പോൾ സീറ്റിലേക്ക് പാഞ്ഞു നടന്നതും കാലിലെ ചൂണ്ടു വിരൽ ബെഞ്ചിലിലേക്ക് ആഞ്ഞടിച്ചു ” അമ്മേ ” വേദന കൊണ്ട് അലറിയപ്പോ റാം ഓടി വന്ന് സീറ്റിലേക്ക് ഇരുത്തി കാലിലേക് തൊട്ടു…പെട്ടെന്നാണ് എന്റെ കാലിലെ പദസരത്തിൽ അയാൾ ഒന്ന് തലോടിയത്…..ഞാൻ കാലു പുറകോട്ടു വലിച്ചു..

“സർ ഐ ആം ok ” എന്നും പറഞ്ഞു സീറ്റിലേക്ക് ഇരുന്ന് ബുക്കെടുത്തു… റാം ബുക്കെടുത്ത വായിക്കുമ്പോളും എന്നിലേക്ക് നോക്കുകയായിരുന്നു… അതെനിക് വല്ലാതെ അസ്വസ്ഥതപ്പെട്ടു.. ഇതൊന്നും അറിയാതെ… നല്ല അന്തസ്സായിട്ട് ഉറങ്ങുന്ന അച്ചുവിനെ നുള്ളി എണീപ്പിച്ചു… പിന്നെ അവളുമായി ഓരോന്ന് പറഞ്ഞു ചളിയടിച്ചിരുന്നു…. അന്നത്തെ ക്ലാസ് പാതി ഉറക്കത്തിലാണ് കേട്ടത്…. ക്ലാസ്സ്‌ കഴിഞ്ഞ് ബാക്കി ഉറക്ക് ഉറങ്ങാം അച്ചു വേഗം വീട്ടിലേക്ക് ഓടി… ഞാനും ബസ്സിലേക്ക് പോകാൻ ബിൽഡിന്റെ പടി ഇറങ്ങുമ്പോൾ ആണ്.. “കിച്ചു ” ആ സ്വരം എന്റെ കാതിൽ അലയടിച്ചത്… “കിച്ചുവല്ല കൃഷ്ണ അങ്ങനെ വിളിച്ച മതി ” അയാളുടെ മുഖത്ത് എന്നോട് പലതും പറയാൻ ഉണ്ടെന്ന് മനസ്സിലായി… ഒരുതരം പുച്ഛത്തോടെ ഞാൻ ആ പടികൾ ഇറങ്ങുമ്പോൾ അയാൾ എന്റെ കയ്യില് പിടിച്ചു.. “എനിക്ക് നിന്നോട് സംസാരിക്കണം ”

“എനിക്കൊന്നും പറയാൻ ഇല്ലാ “എന്നും പറഞ്ഞു കയ്യ് വീടുവെച്ചു നടക്കുമ്പോൾ ആണ് നിർത്തിയിട്ട ഋഷിയെട്ടന്റെ കാർ മുന്നിലൂടെ പാഞ്ഞു പോയത്….. ഋഷിയെട്ടൻ ഉണ്ടായിരുന്നോ ഇവിടെ?? ഡോർ തുറന്നപ്പോൾ കണ്ടു സോഫയിൽ കണ്ണും പൂട്ടി ഇരിക്കുന്ന ഋഷിയെട്ടനെ… ഞാൻ കണ്ടില്ലെന്നടിച്ചു.. മുറിയിലേക്ക് കയറി ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി ഇറങ്ങി കണ്ണാടിയിന്റെ മുന്നിൽ നിന്ന് തലയിലെ തോർത്തു കൊണ്ട് മുടി നന്നായി ഉണക്കി… തിരിയുമ്പോൾ ആണ് ഡോറിൽ ചാരി നിൽക്കുന്ന ഋഷിയെട്ടനെ കണ്ടത്.. “മ്മ്മ് എന്താ… എന്ത് വേണം? ” പുരികം പൊക്കി അങ്ങേരോട് ചോദിച്ചപ്പോൾ എനിക്ക് നേരെ നടന്നു വന്നു എന്നെല്ലാതെ ഒന്നും മിണ്ടിയില്ല… ഒരു പടി മുന്നോട്ട് നടക്കുമ്പോളും അതെ പടി ഞാൻ പുറകോട്ടു നടന്നു… വായിച്ചെടുക്കാൻ പറ്റാത്ത വികാരമായിരുന്നു ഋഷിയെട്ടന്റെ മുഖത്ത്… പെട്ടെന്ന് ചുമരിൽ തട്ടി നിന്നു… “എന്ത് വേണം.. മുറിയിൽ നിന്ന് ഇറങ്ങ് “ഇങ്ങനെയോ പറഞ്ഞൊപ്പിച്ചു…

പക്ഷെ ചുണ്ടിൽ മന്ദഹാസം വരുത്തി ഋഷിയെട്ടന്റെ കൈകൾ എന്റെ രണ്ട് സൈഡിലും വെച്ച് എന്നെ ലോക്ക് ചെയ്തു വെച്ചു.. പതിയെ ഞങ്ങളിലെ അകലം കുറഞ്ഞ വന്നു… എന്റെ ശ്വാസഗതികൾ കൂടാനും അയാളുടെ ശ്വാസം എന്റെ മുഖത്തേക്ക് ആഞ്ഞടിക്കാനും തുടങ്ങി… നെഞ്ചിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി… ഒരുനിമിഷം എന്റെ ദൈര്യമൊക്കെ എങ്ങോട്ട് പോയി എന്നറിയില്ല.. എന്റെ നാവ് ഒരക്ഷരം ചലിക്കാൻ പറ്റാതെ തറച്ചു നിന്നു… അയാളുടെ അധരങ്ങൾ എന്നിലേക്ക് എടുക്കുന്നു എന്ന് കണ്ടപ്പോൾ കണ്ണടച്ച് മുഖം ചെരിച്… പക്ഷെ എന്റെ ശരീരം കോരിത്തരിച്ചു അങ്ങേരുടെ ചുണ്ടുകൾ എന്റെ കഴുത്തിലേക്ക് അമര്ന്നപ്പോള് ഞാൻ ഒന്ന് പുളഞ്ഞു ശരീരം ആകെ വിയർത്തൊലിക്കാൻ തുടങ്ങി… വീണ്ടും എന്നിലേക്ക് മുഖം അടുപ്പിക്കാൻ നിന്നതും എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ഉള്ള ശക്തി ഉപയോഗിച്ചു ആഞ്ഞു തള്ളി…

ഒരു കിതപ്പോടെ ഞാൻ ഋഷിയെട്ടനെ നോക്കി… ആ മുഖത്ത് ഞെട്ടലുണ്ട്… പക്ഷെ അത് പെട്ടെന്ന് തന്നെ മാറി ചുണ്ടിൽ മന്ദഹാസം നിറഞ്ഞു.. “നിങ്ങളെന്താ കാണിക്കുന്നേ… ബോധമില്ല… ” “എനിക്ക് നല്ല ബോധമുണ്ട് ഞാൻ എന്താ കാണിക്കുന്നേ എന്ന്.. ” “ഓഹോ എന്റെ ദേഹത്തു തൊടാൻ എന്ത് അധികാരമാണ് നിങ്ങൾക്കുള്ളത്… “ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു ” എല്ലാം ആണുങ്ങളെ പോലെ ഞാനും ഒരു പുരുഷനാണ്… എല്ലാരെ പോലെ തന്നെയാണ് ഞാനും ഇരിക്കുന്നത് നിന്നെ പലർക്കും സ്പർശിക്കാമെങ്കിൽ ഞാൻ എന്ത് കൊണ്ട് തൊട്ടൂടാ…നിന്നെ എനിക്കും എന്ത് കൊണ്ട് ആസ്വദിച്ചൂടാ ” അയാൾ മുഖം കൊട്ടി പറഞ്ഞു നിർത്തിയതും എന്റെ കൈകൾ അദ്ദേഹത്തിന്റെ കവിളിൽ പതിഞ്ഞായിരുന്നു… “ഇപ്പൊ ഇറങ്ങണം ഈ മുറിയിൽ നിന്ന് ” ” ഡീ നീ എന്നെ അടിച്ചൂലെ..” എന്നും പറഞ്ഞു എന്റെ കയ്യില് പിടിച്ചു തിരിച്ചു ചുമരിൽ ചേർത്ത് നിർത്തി… “ഒരു 6 മാസം അത് വരെ നീ എന്റെ ഭാര്യ ആണ്… നിന്നിലേക്കുള്ള അവകാശം എനിക്കുണ്ട്…

നിന്നെ ഒന്ന് തൊട്ടാലും ചിലപ്പോ നിന്റെ ഈ ശരീരത്തെ പിച്ചി ചീന്തിയാലും ആരും ചോദിക്കാൻ പോണില്ല… ഓർത്തോ നീ ” എന്നും പറഞ്ഞു അയാൾ ദേഷ്യത്തോടെ ഡോർ വലിച്ചടച്ചു പോയി… കണ്ണിൽ നിന്ന് വെള്ളം ഊർന്നെങ്കിലും ഇന്നീ പറഞ്ഞത് റാമിന്റെ പ്രവർത്തി കണ്ടത് കൊണ്ടാണെന്നു എനിക്കുറപ്പായിരുന്നു… അത് കൊണ്ട് തന്നെ മുറിയിൽ നിന്ന് ഇറങ്ങിയേ ഇല്ലാ… പിറ്റേന്ന് ഋഷിയെട്ടനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ക്ലാസ്സിലേക്ക് വിട്ടു… ഞാൻ കുറച്ചു നേരത്തെ ആണ് ഇന്ന്… ഞാൻ ബിൽഡിങ് കയറുമ്പോൾ ആണ് മാഡം എന്നെ കണ്ട് എന്റെ അടുത്തേക് വന്നത് “കൃഷ്ണ അടുത്ത വീക്കിൽ ഞങ്ങൾ ഇവിടെ 20 വാർഷികം ആയതിന്റെ ചെറിയ പരിപാടി ഉണ്ട്… വെല്ല്യ ആൾക്കാരുടെ മക്കള് പഠിക്കുന്നത് കൊണ്ട് തന്നെ.. കുറച്ചു ഗ്രാന്റ് ആയിട്ടാണ് നടത്തുന്നത് എല്ലാരുടെയും വക ഓരോ പ്രോഗ്രാം ഉണ്ട്.. തന്റെ വക ഡാൻസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു “മാഡം ഒന്ന് പറഞ്ഞു നിർത്തി ” ഡാൻസോ ഞാനോ… എനിക്ക് പറ്റില്ല മാഡം സോറി ”

” താൻ വഴിയൊന്നും വേണ്ട താൻ നന്നായി ഡാൻസ് കളിക്കുമെന്ന് ഞാൻ അറിഞ്ഞു… ഡാൻസിൽ തനിക് പ്രൈസ് ഒക്കെ കിട്ടിയതും അറിഞ്ഞു ” മാഡം പറഞ്ഞു നിർത്തിയപ്പോൾ ഇതെങ്ങനെ അറിഞ്ഞു എന്ന സംശയത്തിൽ ഞാൻ മഠത്തെ നോക്കി നിന്നു… ” തന്റെ നാട്ടുകാരൻ റാം ആണ് പറഞ്ഞത് താൻ നന്നായി ഡാൻസ് കളിക്കുമെന്ന്… ഹഹഹ തന്റെ നാട്ടുകാരൻ ആണ് റാം എന്ന് പറഞ്ഞില്ലല്ലോ പക്ഷെ ഞാൻ അറിഞ്ഞട്ടോ ” എന്നും പറഞ്ഞു ആ സ്ത്രീ നടന്നു… എനിക്കാണേൽ ഒന്ന് എതിർക്കാനും പറ്റിയില്ല… ഈ റാം അട്ട പറ്റിയ പോലെ പുറകെ ഒട്ടിയിരിക്കുകയാണെന്ന് മനസ്സിലായി… അച്ചുവിനോട് പറഞ്ഞു ഒഴിവാക്കാൻ ഐഡിയ നോക്കുമ്പോൾ അവള് എന്റെ പേരും കൊടുത്ത് എന്നെ അതിൽ ചേർക്കാം എന്ന സമ്മതവും കൊടുത്ത് തിരിച്ചു വന്നു തെണ്ടി… പിന്നീടുള്ള ദിവസങ്ങളിൽ ക്ലാസ്സിലെ പിള്ളേരെല്ലാം എന്നെ ചുറ്റികെട്ടിയായിരുന്നു എല്ലാരും ഓരോ പ്രോഗ്രാം നടത്തുന്നുണ്ട് അതുകൊണ്ട് തന്നെ റാമിനെ പിന്നെ ക്ലാസ്സിലെ കണ്ടില്ല….

പ്രാക്റ്റീസ് ചെയ്യാൻ ക്ലാസും തന്നു ഞാനും അച്ചുവും ഡാൻസ് കളിക്കാൻ തീരുമാനിച്ചു… ഒറ്റക് സ്റ്റേജിൽ കേറി കളിക്കാൻ മടിയായത് കൊണ്ട് അവളേം കൂട്ടി… ഇന്നാണ് പ്രോഗ്രാം ബിൽഡിങ്ങിൽ തന്നെ ഉണ്ട് ഒരു വെല്ല്യ ഹാൾ ഞാൻ അർജുനോട് ഒന്ന് സൂചിപ്പിച്ചിരുന്നു പരിപാടിയാണ് എന്ന കാര്യം… എല്ലാരും അവരുടെതെയാ പണിയിൽ മുഴുകി ഏറ്റവും അവസാനത്തെ പരിപാടി ഞങ്ങളുടേതാണ്… അതുകൊണ്ട് തന്നെ കൊറേ നേരം ടെൻഷനും അടിച്ചിരുന്നു ഉച്ച കഴിഞ്ഞപ്പോളേക്കും മേക്കപ്പ് ഒക്ക്കെ ആയി സമയം കളഞ്ഞു… എല്ല്ലാം കഴിഞ്ഞു അത്യാവശ്യം ദൈര്യം പകർന്നു മുറിയിൽ നിന്ന് ഇറങ്ങി.. പക്ഷെ മുന്നിലുള്ള ആളെ കണ്ടപ്പോൾ ഉള്ള കോണ്ഫിടെൻസെല്ലാം കാറ്റിൽ പറന്നു എന്ന് പറഞ്ഞ മതിയല്ലോ………………………………തുടരും………..

കൃഷ്ണ: ഭാഗം 11

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story