കൃഷ്ണ: ഭാഗം 2

കൃഷ്ണ: ഭാഗം 2

എഴുത്തുകാരി: Crazy Girl

 എന്റെ അടുത്ത് വന്ന് നിന്നതും ഒരു തുള്ളി കണ്ണീർ അദ്ദേഹത്തിന്റെ കാലിലേക്കും വീണു പെട്ടെന്ന് അയാൾ കാലു പുറകോട്ട് വെച്ച് കൊണ്ട് പറഞ്ഞു “നാശം “എന്നിട്ട് എനിക്ക് നേരെ നോക്കി കൊണ്ട് നിലത്തൊന്നു ആഞ്ഞുചവിട്ടി ബാത്റൂമിലേക്ക് പോയി.. ഞാനും പെട്ടെന്ന് താഴേക്ക് ചെന്ന്.. സമയം 6:30 ഞാൻ എഴുനേറ്റ് കിച്ചണിൽ എത്തിയപ്പോൾ ആണ് ഒരുവിതം എല്ലാരും എണീക്കുന്നത് കണ്ടത് അടുക്കളയിൽ സാധനങ്ങൾ എവിടെയാണ് ഉള്ളത് എന്ന് അറിയില്ലെങ്കിലും പാലും പഞ്ചസാരയും ചായപ്പൊടിയും എടുത്തു എല്ലാർക്കും ഓരോ ചായ ഇട്ടു… അടുക്കളയിലേക്ക് കയറി വന്ന അമ്മ എന്നെ കണ്ടതും ഒന്ന് ഞെട്ടി പെട്ടെന്ന് ആ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞുമുറുകുന്നത് ഞാൻ അറിഞ്ഞു..

ഒരു ചായ അമ്മക്ക് നേരെ നീട്ടി ഒന്നും പറഞ്ഞില്ലെങ്കിലും ദേഷ്യത്തോടെ ഉള്ള നോട്ടവും തന്ന് ചായ വാങ്ങി…ഞാൻ പതിയെ മുന്നോട്ട് നടന്നു… ഉമ്മറത്തു ഇരുന്ന് പത്രം വായിക്കുന്ന അച്ഛനും ഒരു ചായ കൊടുത്തു ഒരു പുഞ്ചിരിയോടെ അച്ഛന് അതു വാങ്ങി.. ഇന്നത്തെ ദിവസം സന്തോഷിക്കാനുള്ള വകയായിരുന്നു അച്ഛന്റെ പുഞ്ചിരി “മോള് രാവിലെ എണീറ്റോ” സൗമ്യനായി അച്ഛന് ചോദിച്ചു ” ഹ എണീറ്റു “മറുപടി പറഞ്ഞു ഞാൻ നേരെ മുറിയിലേക്ക് ചെന്ന് അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് അയാൾ ഇറങ്ങി വന്നത്.. ചായ കയ്യില് കൊണ്ട് കൊടുക്കണോ അതോ അവിടെയുള്ള ടേബിളിൽ വെച്ച മതിയോ എന്ന ആശങ്കയായിരുന്നു രണ്ടും കല്പിച്ചു അവസാനം ചായ ടേബിളിൽ വെച്ച് നടന്നു.. പെട്ടെന്ന കയ്യില് ഒരു പിടി വീണത് തിരിഞ്ഞ് നോക്കുന്നത് മുൻപേ അയാൾ എന്നെ വലിച്ചു ചുമരിനു ചേർത്തു നിർത്തിയായിരുന്നു…..

എന്താണ് സംഭവിക്കാൻ പൊന്നെ എന്നറിയാതെ പേടിച്ചു ഞാൻ കണ്ണിൽ വെള്ളമേറി കൊണ്ട് ഞാൻ നോക്കി “മതിയെടി..😡 നിന്റെ പൂങ്കണ്ണീർ കണ്ട് എന്നെ വീഴ്ത്താം എന്ന് നോക്കണ്ട നീ.. പിന്നെ നിന്നെ കെട്ടിയത് എന്റെ അഭിമാനം കാത്ത് സൂക്ഷിക്കാൻ മാത്രമാ അല്ലാതെ ജീവിതകാലം മുഴുവൻ ഒരു വേലക്കാരി പെണ്ണിനെ ചുമക്കെണ്ട കാര്യോമോന്നും എനിക്കില്ല വെറും 6 മാസം അതിനുള്ളിൽ നിനക്കുള്ള ഡിവോഴ്സ് ഞാൻ തന്നിരിക്കും… അത് വരെ നിന്റെ വീട്ടിൽ നീ എങ്ങനാ ആണോ ഉണ്ടായത് അത് പോലെ ഇവിടേയും നീയൊരു ജോലിക്കാരിയായിരിക്കും എന്റെയോ എന്റെ വീടിനു മേലെയോ നിനക്ക് ഒരു അവകാശവും ഇല്ലാ പറഞ്ഞില്ലാന്നു വേണ്ടാ “എന്നും പറഞ്ഞു അയാൾ ഷെൽഫിന്റെ അടുത്തേക്ക് നടന്നു.

6 മാസം ആണോ എന്റെ കാലാവധി അത് കഴിഞ്ഞ ഈ ഭാര്യ പതവി ജോലി അങ്ങ് പോകും പിന്ന ഞാൻ എവിടെ ചെല്ലും എന്റീശ്വരാ തിരിച്ചു വല്യച്ഛന്റെ അടുത്ത് ചെല്ലുന്നത് മരിക്കുന്നത് തുല്യമാ…ഓരോന്ന് ആലോചിച് റൂമിനു പുറത്തേക്ക് നടക്കുമ്പോ കണ്ടു എല്ലാം കേട്ട് കൊണ്ട് പുറത്ത് നിൽക്കുന്ന അമ്മയെ…അവരുടെ മുഖത്തു ഉണ്ടായിരുന്നു ഒരു ലോഡ് പുച്ഛം ഒരു നിമിഷം ഞാൻ അവിടെ നിന്നു അവർ ന്റെ അടുത്ത് വന്നു പറഞ്ഞു.. “എന്റെ മകന് പറഞ്ഞത് പോലെ 6 മാസം അതിനുള്ളിൽ നിന്നെ ഇവിടുന്ന കേട്ടുകെട്ടിക്കണം അവന് ഒന്ന് കെട്ടി എന്ന് വെച്ച് പെണ്ണ് കിട്ടണ്ടേ നിക്കതൊന്നുമില്ല നിന്റെ ചേച്ചി സത്യയേക്കാൾ നല്ല പെണ്ണ് ഇവന് വന്ന് ചേരും.. അവന്റെ തീരുമാനമാണ് ഞങ്ങൾക്ക് വലുത് അതുകൊണ്ട് തന്നെ അവനു ഇഷ്ടമല്ലാത്ത എന്ത് കീറ സാദനമാണേലും ഞങ്ങൾ ഈ വീട്ടിൽ പൊറുപ്പിക്കില്ല “എന്ന് പറഞ്ഞു കഴിഞ്ഞതും ഋഷികേശും അടുത്ത് വന്നു..

“കേട്ടല്ലോ എന്റെ അമ്മ പറഞ്ഞത് ഇതിൽ നിന്ന് മനസിലാക്കാം നിന്റെ ഈ വീട്ടിലെ വില…അല്ലേലും നിന്നെ പോലെ ഒരുത്തി ഇതിന് ഇറങ്ങുന്നതിനു പകരം വല്ലവന്റെയും അടുക്കളയിൽ കേറി കൂടുന്നതാ സാരമില്ല കുറച്ചു ദിവസം ഇവിടുത്തെ കിച്ചണിൽ നിക്ക് ഒരു 6 മാസം കഴിഞ്ഞാൽ നമ്മക്ക് വേറെ നോക്കാം വേണേൽ ഞാൻ തന്നെ ഒന്ന് ശെരിയാക്കിത്തരാം അല്ലെ അമ്മേ”രണ്ട് പെരും ഒരു ചവിട്ടിയോളം എന്നെ താഴ്ത്തിയപ്പോ എനിക്ക് അടക്കി വെക്കാൻ തോന്നിയില്ല പൊട്ടിക്കരഞ്ഞു കൊണ്ട് താഴേക്ക് ഓടി കിച്ചണിൽ കയറി…. എല്ലാം എന്റെ വിധിയാണ് ജനിച്ചപ്പോൾ തന്നെ അച്ഛനുമമ്മക്കും ഒരു ഭാരമായത് കൊണ്ടായിരിക്കൂലേ ഏതോ റോഡിന്റെ സൈഡിൽ ഇട്ടിട്ട് പോയത്.. ഒരു ദുർനിമിഷത്തിൽ വല്യച്ഛൻ എന്ന സതീശന് എന്നെ എടുക്കാൻ തോന്നിയത്…

പിന്നീട് വളർന്നതൊക്കെ അവിടെയായിരുന്നു… വല്ല്യ സ്നേഹം തന്നില്ലെങ്കിലും എന്നെ പഠിക്കാൻ വിട്ടായിരുന്നു..അതിനു കാരണം അവിടെയുള്ള കമ്മിറ്റി കാർ ആയിരുന്നു ബാല്യവേലക്ക് കേസ് കൊടുക്കാൻ വരെ നിന്നതാ അതുകൊണ്ട് നല്ല പോലെ പഠിക്കാൻ വിട്ടു പക്ഷെ വീട്ടിൽ നിന്ന് എനിക്ക് പഠിക്കാൻ സമയമില്ലായിരുന്നു ഒരുപാട് ജോലി ഉള്ളത് കൊണ്ട് തന്നെ11: 2 മണി വരെ ബുക്കിന്റെ മുന്നിൽ ഇരുന്നാണ് പിജിക്ക് നല്ല മാർക്കോടെ പാസ്സ് ആയത്… ആകെ ആ വീട്ടിൽ ഇത്തിരിയെങ്കിലും സ്നേഹമുള്ളത് സത്യേച്ചിക്ക് ആയിരുന്നു എന്റെ അടുത്ത് എല്ലാ കാര്യവും വന്ന് പറയും എന്നാലും ഇടക്ക് വഴക്കും കിട്ടും പക്ഷെ അതൊന്നും ഞാൻ കാര്യമാകീലായിരുന്നു…പക്ഷെ സത്യേച്ചിക്ക് ഇങ്ങനെ ഒരു ബന്ധമുള്ളത് എനികരീലായിരുന്നു

കല്യാണമുറപ്പിച്ചപ്പോ 24മണിക്കൂറും മൊബൈലും കൊണ്ട് മുറിയിലാണ് ഞാനും എപ്പെങ്കിലും കണ്ടാൽ ഒരു ചിരി തരും ഞാനും ഓർത്തു സത്യേച്ചി ആകെ മാറിപ്പോയി എന്ന് പക്ഷെ അതിലും ഞാൻ സന്തോഷിച്ചു സത്യേച്ചിക്ക് ചെക്കനോടാണല്ലോ വിളിച്ചും സൊള്ളിയും ഇരിക്കുന്നെ എന്ന് ഓർത്തു പക്ഷെ വേറെ ആളോടാണെന്ന് ഇപ്പോഴല്ലേ മനസ്സിലായെ…. സത്യേച്ചിക്ക് പഠിക്കാൻ താല്പര്യമില്ല അതുകൊണ്ട് തന്നെ പ്ലസ് ടു കഴിഞ്ഞപ്പോ തയ്യൽ ക്ലാസിനു ചേർന്നത്… സത്യേച്ചിക്ക് ഒരു അനിയത്തീടെ സ്ഥാനം ഉണ്ടായിരുന്നു എന്ന് തോന്നിയിരുന്നു പക്ഷെ എന്നെ വേറെ ഒരു രീതിയിൽ കണ്ടത് ശ്രവണേട്ടൻ ആയിരുന്നു പാതിരാത്രി മുറിയിലേക്ക് വന്ന് വെള്ളം എടുത്തു തരാൻ പറയുമ്പോളും ആരുമില്ലാത്ത നേരത്തെ അടുക്കളയിൽ വന്ന് തൊട്ടുരുമ്മി നിന്നപ്പോളും കുളിക്കുമ്പോ എപ്പോഴോ ഒരു മിന്നായം പോലെ ബാത്‌റൂമിൽ എത്തി നോക്കുന്നത് കണ്ടപ്പോഴുമാണ് ഞാൻ അദ്ദേഹത്തെ വെറുക്കാനും അയാളുടെ അടുത്തുന്നു അകലാനും ശ്രേമിച്ചത്…

ഒരിക്കെ അടുക്കളയിൽ പത്രം കഴുകുമ്പോൾ ആണ് അദ്ദേഹം എന്നെ പുറകീന്ന് വലിഞ്ഞു മുറുക്കിയത് ശ്വാസം കിട്ടാതെ പിടഞ്ഞു പോയി അയാള് ചുണ്ട് കഴുത്തിലേക്ക് തട്ടിയപ്പോ ചുട്ടുപൊള്ളുന്ന വേദനയായിരുന്നു… കയ്യിൽ നിന്ന് ഒരു പത്രം നിലത്തേക്ക് വീണപ്പോൾ ആണ് വല്യമ്മ അങ്ങോട്ടേക്ക് വന്നത്… മകന്റെ വീരകൃത്യം കണ്ട വല്യമ്മ മകനെ ഒന്ന് നോക്കിപേഡിപ്പിച്ചേ ഉള്ളൂ അതിനും കരണത്ത് അടിയായി കിട്ടിയത് എനിക്കായിരുന്നു കാരണം തൊലിവെളുപ്പും കൊണ്ട് നടക്കുന്നത് ഞാൻ ആണല്ലോ…ആ ഒരു നിമിഷം ഈ ശരീരത്തോട് തന്നെ വെറുപ്പ് തോന്നിയിരുന്നു… ഇപ്പൊ ഇതാ ശ്രവണേട്ടൻ എന്ന മൃഗത്തിന് പുറകെ ഋഷികേശ് എന്ന വ്യക്തിയും… ഇന്നലെ എന്റെ സാരിയിൽ പിടിച്ചു വലിച്ചപ്പോഴേ എനികും അയാൾ ശ്രവണേട്ടന് സമമായിരുന്നു… ആരുടെയോ കാല് പെരുമാറ്റം ആണ് ചിന്തയിൽ നിന്ന് ഉണർത്തിയത് ഇന്നലെ എന്റെ കൂടെ ഉണ്ടായ ചേച്ചിയാണ്…

അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു ഞാനും അങ്ങോട്ട് ഒരു ചിരി പാസ്സ് ആക്കി…. “മോള് രാവിലെ എണീറ്റോ ചായ കുടിച്ചോ ” “ആഹ് കുടിച്ചു ചേച്ചിടെ പേരെന്ന” “മറിയാതോമസ് ” പേര് കേട്ടതും ഞാൻ ഒന്ന് ഞെട്ടി മറിയാതോമസോ…എന്റെ ഞെട്ടൽ മനസ്സിലാക്കിയെന്ന പോലെ ചേച്ചി പറയാൻ തുടങ്ങി.. ” ഞാൻ ഇവിടെ കുറച്ചു അങ്ങോട്ടുള്ള വീട്ടിലുള്ളത് ആണ്.. ഇവിടെ ഞാൻ ആണ് കിച്ചൻ കയ്കാര്യം ചെയ്യുന്നത് നേരെ പറഞ്ഞാൽ വേലക്കാരി…പിന്ന ഒരു ദിവസത്തെ അന്നം കിട്ടാൻ എന്ത് പണിയും ഞങ്ങള്ക്ക് വലുതല്ലേ” ആ ചേച്ചി പറയുന്നത് അക്ഷമയോടെ കേട്ടിരുന്നു എനിക്ക് കൂട്ടിനു ഒരാളുമിണ്ടെന്ന ആശ്വാസത്തോടെ ചേച്ചിയെ സഹായിച്ചു ഞാനും അവിടെ നിന്നു…

അതിൽ നിന്നു മനസ്സിലായി ആളൊരു പാവം അച്ചായത്തിയമ്മ ആണെന്ന്.. ചേച്ചിയെ കണ്ടാൽ ഒരു 50 വയസ്സ് തോന്നിക്കും… ചേച്ചിക്ക് ഒരു മോളാണ് പക്ഷെ അവരെ കുറിച് പറയാൻ ചേച്ചി എന്തോ മടിക്കുന്ന പോലെ അതുകൊണ്ട് ഞാനും ഒന്നും ചോദിക്കാൻ പോയില്ല ഭക്ഷ്യണമൊക്കെ റെഡി ആയി ചേച്ചി തന്നെ എല്ലാം ടേബിളിൽ കൊണ്ട് വെച്ചു.. ഞാൻ അടുക്കളയിൽ തന്നെ നിന്നു.. ഫുഡ്‌ എത്തിയപ്പോൾ ആണ് എല്ലാരും ടേബിളിൽ ഹാജരായത് … അച്ഛനേം അമ്മേം ഋഷിയെട്ടനേം അല്ലാതെ വേറെ ആരേം എനിക്കറീല… ചേച്ചി വന്ന് എന്നോട് പറഞ്ഞു അവിടെ പോയി ഇരിക്കാൻ ഒരുപാട് നിർബന്ധിച്ചു പക്ഷെ എനിക്ക് എന്തോ പേടിയായിരുന്നു അവരുടെ മുന്നിൽ പോകാൻ….

അതിലും സങ്കടം ആരും എന്നെ വിളിക്കാൻ പോലും വന്നില്ലായിരുന്നു… എല്ലാരും കഴിച്ചു കഴിഞ്ഞ് ടേബിളിൽ നിന്ന് ഫുഡ്‌ എടുക്കാൻ ചെന്നപ്പോൾ ആണ് അച്ഛന് എന്നെ കണ്ടത്… പെട്ടെന്നാണ് അച്ഛന് ഓർത്തത് ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നല്ലോ എന്ന് “കിച്ചു മോളേ നീ കഴിച്ചില്ലല്ലേ ഞാൻ മറന്ന് പോയി.. നിന്നെ അന്നോഷിച്ചില്ല എന്നോട് ക്ഷമിക്ക് “അച്ഛന് പാവം പെട്ടെന്ന് സങ്കടത്തോടെ പറഞ്ഞു… “സാരില്ല അച്ഛന് മറന്ന് പോയതല്ലേ എനിക്ക് കൊഴപ്പമൊന്നില്ല… അച്ഛന് ഒന്ന് മിണ്ടിയല്ലോ അത് മതി “ഞാനും തിരിച്ചു പറഞ്ഞു ടേബിളിൽ നിന്ന് പത്രമെടുത്തു നടന്നു… അച്ഛന് എന്നെ നോക്കുന്നത് ഞാൻ അറീന്നുണ്ടായിരുന്നു.. ആ പാവം മനുഷ്യനെ ഇപ്പൊ എനിക്ക് ദൈവ തുല്യമാണ്…സ്വന്തം അച്ഛനല്ലെങ്കിലും ഞാനും അദ്ദേഹത്തെ അച്ഛന്റെ സ്ഥാനത് കണ്ടു..

പക്ഷെ അതിന് അർഹത ഇല്ലന്ന് അറിയാം എന്നാലും ഞാൻ… എല്ലാം പണിയും കഴിഞ്ഞ് ഞാനും ചേച്ചിയോട് കൂടെ ഇരുന്ന് കഴിക്കാൻ തുടങ്ങി… ചേച്ചിക്ക് എന്റെ അവസ്ഥ ഏകദേഷം മനസ്സിലായിരുന്നു… ഓരോന്ന് പറഞ്ഞു ചേച്ചി ഈ കുടുമ്ബത്തെ കുറിച് പറയാൻ തുടങ്ങി.. ദേവൻ നായറിന്റെയും ശ്രീദേവിയുടെയും മക്കളാണ് രാജ് ദേവ്, രാധിക ദേവ്, പിന്ന മോളുടെ ഭർത്താവ് ഋഷികേശ് ദേവ് അവനാണ് ഏറ്റവും ഇളയത്… രാജ് ഒരു ബാങ്കിലാണ് ജോലി രാജിന്റെ ഭാര്യ ആണ് അവന്തിക നന്ദകുമാർ അവർക്ക് ഒരു മോളുണ്ട് നന്ദന ഇപ്പൊ 10 il പടിക്കുകയാ ഈ നിന്ന് പഠിക്കുന്ന സ്ഥലമില്ല എന്താ പറയാ.. “ബോര്ഡിങ് ” ആ അതെന്നെ…അവള്ടെ അവിടെ ചെന്ന് പടിക്കുകയാണോ അവള് .. പിന്ന രാധിക അവള്ടെ കെട്ടിയോന് ആണ് ശരൺ കുമാർ എഞ്ചിനീയർ ആണ്….

അവർക്ക് കുട്ടികളായില്ല കല്യാണം കഴിഞ്ഞിട്ട് 2 വർഷമേ ആയുള്ളൂ… പിന്ന ഋഷികേശ് അവനാണ് ഇവിടുത്തെ ചെല്ലക്കുട്ടി അവന്റെ വാക്കാണ് ഇവിടെ അവസാനം… അവന്റെ അമ്മക്ക് മകന്റെ സന്തോഷം കഴിഞ്ഞിട്ടേ എന്തുമുള്ളു .. ഏറ്റവും ഇളയതായത് കൊണ്ട് തന്നെ എല്ലാരും ലാളിച്ചാണ് വളർത്തിയത്… അവനു ബിസിനസ്‌ ആണ് ബാംഗ്ലൂർ ആണ് ബിസിനസ്‌ അത് പോലെ നാട്ടിലും ഇണ്ട്… ഇപ്പൊ കല്യാണം ആയത് കൊണ്ട് നാട്ടിലേക്ക് വന്നതാണ്… മിക്കവാറും ഈ അടുത്ത് പോകും… ഏകദേശം എല്ലാരേയും മനസ്സിലായി അപ്പോഴാണ് ഒരു സ്ത്രീ അങ്ങോട്ടേക്ക് വന്നത്.. ഞാൻ ഒന്ന് ചേച്ചിയെ നോക്കി എന്നിട്ട് പതുക്കെ പറഞ്ഞു അവന്തിക… ചേട്ടത്തിയമ്മ കാണാൻ നല്ല ഓമനത്തം ഉണ്ട് ചുരിദാർ ആണ് വേഷം കണ്ടാൽ പാവം പോലെ ഉണ്ട് അവരെ തന്നെ നോക്കുന്നത് മനസ്സിലായിട്ടാണോ അറിയില്ല എനിക്കൊരു നോട്ടം തന്നിട്ട് പോയി…

ഞാനും വേഗം ഫുഡ്‌ കഴിച്ചു പത്രം കഴുകി ചേച്ചിയെ അടുത്ത് തന്നെ നിന്നു… ആ അടുക്കളയിൽ നിന്ന് പുറത്ത് പോകാൻ വരെ പേടിയും മടിയുമായിരുന്നു “അമ്മേ……അമ്മേ ” ഒരലർച്ചായാണ് കേട്ടത് സൗണ്ട് കേട്ടപ്പോൾ തന്നെ മനസ്സിലായി അയാളാണ് ഋഷിയെട്ടൻ… ഞാൻ അടുക്കളയിൽ തന്നെ ജനൽ ഭാഗത്തു നിന്നുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു.. “ഡീ ” പെട്ടെന്നാണ് ഒരലർച്ച കേട്ടത്… തെല്ലും ഭയത്തോടെ തിരിഞ്ഞു നോക്കി അമ്മയാണ്… “എന്തമ്മെ “വിറച്ചു കൊണ്ട് ചോദിച്ചു ” നിന്നെ ഇവിടെ വെറുതെ ഇരുന്ന് പൂപ്പല് പരത്താൻ കൊണ്ട് വന്നതല്ല അവള് വെറുതെ ഇരുന്ന് കൊച്ചമ്മ കളിക്കുന്ന് “അമ്മ അലറിക്കൊണ്ട് പറഞ്ഞു “ഞാൻ.. എല്ലാം.. ചെയ്തു.. ഇനിയെന്താ വേണ്ടത് അറീല “ഒരു വിക്കലോടെ പറഞ്ഞു നിർത്തി… “വെറും കിച്ചണിക് മാത്രം പണിയെടുത്ത പോരാ… ഇനിയെന്റെ മോന്റെ കാര്യവും നോക്കേണ്ടത് നീയാ… അവന്റെ ആയ ആണ് നീ…

അവന്റെ കാര്യവും നീ ആണ് എനി നോക്കേണ്ടത് മനസ്സിലായോ”വഴക്ക് പറയാനെലും അവരുടെ വാക്കിൽ മകനോടുള്ള കരുതലും സ്നേഹവും ഉണ്ടായിരുന്നു.. ഞാൻ തല കുനിച്ചു കൊണ്ട് തലയാട്ടി.. “ഹ്മ്മ് അവന്റെ ഡ്രസ്സ്‌ എല്ലാം ഇസ്തിരിയിട്ട് വെക്കണം… എല്ലാം ചുളിഞ്ഞിരിക്കുകയാ പോ.. പോയി ചെയ്യ് “പറഞ്ഞു കഴിഞ്ഞതും ഞാൻ മേലേക്ക് സ്പീഡിൽ നടന്നു…റൂം തുറന്നതും അവിടെ മൊത്തം ഡ്രെസ്സും നിലത്തു വാരി ഇട്ടേക്കുന്നത് കണ്ടു… അപ്പൊ ഡ്രസ്സ്‌ ചുളിഞ്ഞോണ്ടാണ് അദ്ദേഹം നേരത്തെ കിടന്ന് അലറിയത് എന്ന് മനസ്സിലായി… ഓരോന്ന് എടുത്തു ഞാൻ ഇസ്തിരിയിടാനായി ഞാൻ നടന്നു റൂമിൽ തന്നെ ഉണ്ട് ടേബിളിൽ ഇസ്തിരി ഇടാനുള്ള സ്ഥലം ഞാൻ അങ്ങോട്ട് നടന്നു ഡ്രസ്സ്‌ അയേൺ ചെയ്യാൻ തുടങ്ങി…. പെട്ടെന്നാണ് പുറകിലൊരു കാല് പെരുമാറ്റം…. തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു കയ്യും കെട്ടി നോക്കുന്ന ഋഷിയെട്ടനെ… “നീ എവിടെ പോയി കിടക്കുകയായിരുന്നു “ഞെട്ടിച്ചു കൊണ്ട് അയാൾ ചോദിച്ചു.. ” ഞാൻ താഴെ അടുക്കളേൽ… ”

“അവിടെ എന്തായിരുന്നു… ഓഹ് അവിടെ ഒരുപാട് കഴിക്കാൻ ഉണ്ടാകുമല്ലോ.. ഇത് വരെ അതൊന്നും കണ്ടിട്ടുണ്ടാവില്ല എല്ലാം വാരി വലിച്ചു തിന്നോ നീ ” ഒരു പുച്ഛത്തോടെ ആണ് പറഞ്ഞത്.. ഞാൻ ഒന്നും പറഞ്ഞില്ല.. നേരെത്തെ തന്നെ എനിക്ക് ഫുഡ്‌ കഴിക്കാൻ പാട് ആയിരുന്നു എങ്ങനെയൊക്കെയോ കഴിച്ചെന്നു വെച്ചതാ ഇതിപ്പോ എന്നെ എന്തൊക്കെയാ ഈശ്വര പറയുന്നേ… ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തേ ഇങ്ങനെയിട്ട് ദ്രോഹിക്കാൻ നിറകണ്ണോടെ ഞാൻ അങ്ങനെ നിന്നു “എന്ത് പറഞ്ഞാലും കണ്ണും നിറച്ചോണ്ട് വന്നോളും.. അമ്മ പറഞ്ഞു കാണും എനി എല്ലാ കാര്യങ്ങളും നോക്കേണ്ടത് നീയാ എല്ലാ ആവിശ്യങ്ങളും എന്തേലും ഒന്ന് നീ തെറ്റിച്ചാൽ നിനക്ക് ഇവിടെ നരകതുല്യമായിരിക്കും മറക്കണ്ട നീ “എന്നും പറഞ്ഞു പെട്ടെന്ന് മുന്നോട്ട് വന്നു കയ്യ് ചൂണ്ടിയപ്പോൾ ഞാൻ പുറകോട്ട് ചാഞ്ഞു ടാബിൽ കയ്യ് വെച്ചു ഇസ്തിരിപെട്ടിയുടെ ചൂട് കയ്യിലേക്ക് തട്ടിയപ്പോ അറിയാതെ ഒന്ന് അലറി… പക്ഷെ അയാൾ എന്റെ കയ്യ് പൊള്ളിയത് കണ്ടപ്പോൾ ഒന്ന് മന്ദഹസിച്ചു കൊണ്ട് നടന്നു… ഞാൻ ഓർത്തു ഓരോ നിമിഷം അയാൾ അടുത്ത് വരുമ്പോ മനസ്സിനും ശരീരത്തിനും മുറിവ് തന്നാണല്ലോ പോകുന്നെ ………തുടരും…

കൃഷ്ണ: ഭാഗം 1

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story