കൃഷ്ണകിരീടം: ഭാഗം 12

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"അത് പറയില്ല... എന്തായാലും അമ്മയുടെ മകന്റെ തലവേദന മാറിയില്ലേ... അതിനെനിക്ക് സമ്മാനം തരണം... " "എന്തിനാണ് സമ്മാനം... അവനെത്തന്നെ നീയങ്ങെടുത്തോ... " നിർമ്മല പറഞ്ഞതുകേട്ട് കൃഷ്ണ അന്ധാളിപ്പോടെ അവരെ നോക്കി... അവൾ മാത്രമല്ല എല്ലാവരുടേയും അവസ്ഥ അതുതന്നെയായിരുന്നു... "അമ്മയെന്താണ് പറഞ്ഞത്... വെറുതെ തമാശ പറഞ്ഞ് അവർക്കു ആഗ്രഹം നൽകല്ലേ... " സൂര്യൻ പറഞ്ഞു... "ഞാനെന്തു തമാശ പറഞ്ഞെന്നാണ്... ഞാൻ പറഞ്ഞത് സത്യമാണ്... അവന് അവകാശപ്പെട്ടവളാണ് യഥാർത്ഥത്തിലവൾ... അന്നേരം അവർ ഒരുമിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ... പക്ഷേ എന്റെ രണ്ടു മക്കൾക്കും ഞാൻ വച്ചിട്ടുണ്ട്... രണ്ടു വർഷമായി ഇവളുടെ ഫോട്ടോ കയ്യിൽ പിടിച്ച് ആരോടും പറയാതെ നടന്നില്ലേ... അതിന് അനിയൻ കൂട്ട്.. അടുത്തയാൾ വീണയെ സ്നേഹിക്കുന്ന കാര്യവും പറഞ്ഞില്ല... അതിന് ഏട്ടനും സപ്പോർട്ട്... രണ്ടുകൂടി കുറച്ചുകാലമായല്ലോ എന്നെയും അച്ഛനേയും വിണ്ഢികളാക്കുന്നു... അതിനുള്ള ശിക്ഷ നിങ്ങൾ രണ്ടും അനുഭവിക്കണം.. "എന്ത് ശിക്ഷ... അതിന് സമയമാകുമ്പോൾ പറയാമെന്ന് കരുതിയതല്ലേ..." "ഇപ്പോൾ അങ്ങനെ പറഞ്ഞാൽ മതിയല്ലോ...

എന്തായാലും ശിക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല... " "ദൈവമേ... എന്താണാവോ ആ ശിക്ഷ... " "അത് പറയാം ഇപ്പോൾ നിങ്ങൾ ചായകുടിക്കാൻ നോക്ക്.. അത് തണുത്തു പോകും... " "മനസ്സുതന്നെ ശിക്ഷയുടെ കാര്യമോർത്ത് തണുത്ത് മരവിച്ചു നിൽക്കുകയാണ്.. എന്നിട്ടാണ് ചായ.. " സൂര്യൻ ദോശയിൽ ചട്ണിയൊഴിച്ചുകൊണ്ട് പറഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "അമ്പലത്തിനടുത്തുനിന്നും നടന്ന പ്രശ്നത്തിനുശേഷം ദത്തൻ നേരെ പോയത് ബ്ലേക്കിന് മദ്യം കൊടുക്കുന്ന ചന്ദ്രന്റെയടുത്തേക്കായിരുന്നു.. അവിടെനിന്നും അത്യാവശ്യം മിനുങ്ങിയശേഷം വീട്ടിലേക്ക് പോയി... അവന്റെ മനസ്സാകെ അശ്വസ്ഥതയായിരുന്നു... കൃഷ്ണ പറഞ്ഞ കാര്യങ്ങൾ അവന്റെ മനസ്സിൽ തേട്ടി വരുകയായിരുന്നു... വീടിന്റെ ഗെയ്റ്റ് കടക്കുമ്പോൾ തന്നെ കണ്ടു ഉമ്മറത്ത് ഇരിക്കുന്ന പ്രഭാകരമേനോനെ... ദത്തൻ അയാളെ ശ്രദ്ധിക്കാതെ അകത്തേക്ക് നടന്നു... "ദത്താ അവിടെ നിൽക്ക്... " പ്രഭാകരമേനോൻ പറഞ്ഞു... ദത്തൻ തിരിഞ്ഞു നോക്കാതെ അവിടെ നിന്നു... "എന്താടാ ഇന്ന് ആൽത്തറയിൽ വച്ച് നടന്നത്... " "ഒന്നുമില്ലല്ലോ... "

"ഒന്നുമില്ലെന്നോ... ഒന്നുമില്ലാത്തനിനാലാണോ നിന്റെ മുഖം നീരുവന്ന് വീർത്തത്... " "അത് പിന്നേ.. " "നാണമുണ്ടോ നായേ നിനക്ക് കണ്ട പെണ്ണുങ്ങളുടെ കയ്യിൽനിന്നും തല്ല് ഇരന്നു വാങ്ങിക്കാൻ... ഏതവളാണ് അത്... " "അറിയില്ല... ഇവിടെ മുമ്പ് കണ്ടിട്ടില്ല... പക്ഷേ കൂടെ ആ ആദിയും സൂര്യനുമുണ്ട്... " ആദിയും സൂര്യനുമുണ്ട്... പറയാൻ നിനക്ക് നാണമുണ്ടോടാ... നീയെന്റെ ചോരയിൽ ജനിച്ചതു തന്നെയാണോ... മറ്റുള്ളവരെ പറയിപ്പിക്കാൻ ഉണ്ടായ വിഷവിത്ത്... നിന്റെ എല്ലാ തോന്നിവാസത്തിനും കൂട്ടുനിന്നതാണ് ഞാൻ ചെയ്ത തെറ്റ്... പണ്ടേ നിലക്ക് നിർത്തേണ്ടതായിരുന്നു... അതുണ്ടായില്ല... എത്രതവണ പറഞ്ഞു.. എന്റെകൂടെ നിൽക്കാൻ.. കേട്ടില്ല... ഇനി നീ ആ അമ്പലത്തിനടുത്തോ ആ പരിസരത്തോ കണ്ടെന്നറിഞ്ഞാൽ പ്രഭാകരമേനോന്റെ തനി സ്വരൂപം നീ കാണും... ഇപ്പോൾ ആ നായിന്റെ മക്കളുടെ മുന്നിൽ നാണം കെട്ടത് ഞാനാണ്... നീയൊരുത്തൻ കാരണം... എടാ ചുണയുള്ളവനാണെങ്കിൽ നിന്റെ ആണത്തം നിന്നെ തല്ലിയ ആ പെണ്ണിനു നേരെ കാണിക്ക്... എന്നിട്ടു വാ...

അന്നേരം നീയൊരു ആൺകുട്ടിയാണെന്ന് ഞാൻ സമ്മതിക്കാം... " "നല്ല തന്ത... അങ്ങനെത്തന്നെ മോനോട് പറഞ്ഞുകൊടുക്കണം... നാണമുണ്ടോ മനുഷ്യാ നിങ്ങൾക്ക് മോനോട് ഇത് പറയാൻ... " എല്ലാം കേട്ടുവന്ന ഭാസ്കരമേനോന്റെ ഭാര്യ സുഭദ്ര പറഞ്ഞു.. "എന്താടീ അതിന് നിനക്ക്... നീ നിന്റെ കാര്യം നോക്കി പോകാൻ നോക്ക്... " ഭാസ്കരമേനോൻ സുഭദ്രയോട് ദേഷ്യപ്പെട്ടു... " "അങ്ങനെയിപ്പോൾ പോകാനെനിക്ക് മനസ്സില്ല... കുറേ നാളായി ഞാനിത് കേൾക്കുന്നു... ഉപദേശിച്ച് നേരെയാക്കേണ്ട നിങ്ങൾതന്നെ അവന്റെ വഷളത്തരത്തിന് കൂട്ടുനിൽക്കുന്നു... " സുഭദ്ര ദത്തനെ നോക്കിക്കൊണ്ട് പറഞ്ഞു... ദത്തൻ അവരെയൊന്ന് നോക്കിയതിനുശേഷം അകത്തേക്ക് നടന്നു... " കണ്ടോ... അവനു പോലും ഇപ്പോൾ എന്നെ യാതൊരു വിലയുമില്ല... അതെങ്ങനെയാണ്.. അങ്ങനെയല്ലേ അവനെ വളർത്തിയത്... സ്വന്തം അമ്മയല്ലെങ്കിൽ പോലും അവനെ എന്റെ മകനായിട്ടാണ് ഞാൻ വളർത്തിയത്... എന്നിട്ടോ ഇപ്പോൾ ഒരു വേലക്കാരിയുടെ സ്ഥാനംപോലും അവനെനിക്ക് നൽകുന്നില്ല... എല്ലാറ്റിനും കാരണം നിങ്ങളൊരുത്തനാണ്... " "സൂഭദ്രേ.. ഇനി നീ മിണ്ടിയാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും... " ഭാസ്കരമേനോൻ കലിതുള്ളിക്കൊണ്ട് പറഞ്ഞു...

"നിങ്ങൾ ഒന്നും ചെയ്യില്ല... എന്താ ഞാൻ പറഞ്ഞത് സത്യമല്ലേ... എന്റെ നേരെ നിങ്ങളൊരു വിരലനക്കിയാൽ.. എന്താണുണ്ടാകുകയെന്ന് അറിയാലോ... " "സൂഭദ്രേ... " ഭാസ്കരമേനോൻ അലറി... " "അലറണ്ട... നിങ്ങൾക്കെതിരെയുള്ള രഹസ്യം എന്റെ കയ്യിലുള്ളോടത്തോളം കാലം നിങ്ങളെന്നെ ഒന്നും ചെയ്യില്ല... അതിന് നിങ്ങളുടെ കൈ പൊങ്ങില്ല... " അതും പറഞ്ഞ് സുഭദ്ര അകത്തേക്ക് നടന്നു... "കഴുവേറിയുടെ മോൾ... നിന്റെ അന്ത്യം എന്റെ കൈകൊണ്ടു തന്നെയാണ്... പക്ഷേ അതിനു മുന്നേ നിന്റെ കയ്യിലുള്ള ആ പഴയ ഡയറി എനിക്ക് കിട്ടണം... അത് ദത്തന്റെ കയ്യിൽ കിട്ടിയാൽ ഇത്രയും കാലം ഞാനുണ്ടാക്കിയ സൽപ്പേര് ഇല്ലാതാകും... അതെന്റെ കയ്യിൽ കിട്ടും... അതുവരെ മാത്രമേ നിനക്കായുസ്സുള്ളൂ... " പ്രഭാകരമേനോൻ മനസ്സിലതും പറഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "നകുലൻ ഹാളിലെ സോഫയിൽ കിടന്ന് ഓരോന്ന് ആലോചിക്കുകയായിരുന്നു... അന്നേരമാണ് അവന്റെ അച്ഛൻ സുധാകരൻ അവിടേക്ക് വന്നത്... അയാൾ നകുലൻ കിടക്കുന്നത് കണ്ടു... "നകുലാ... നീയെന്താണ് ആലോചിക്കുന്നത്... " "ഒന്നുമില്ലച്ഛാ ഞാൻ എന്താണ് ഇനി ചെയ്യേണ്ടതെന്ന് ആലോചിക്കുകയായിരുന്നു... അവളും ആ കിളവനും അവിടെനിന്നും പോകുന്ന വിവരം അറിയാൻ സാധിച്ചില്ലല്ലോ...

ഇനി എവിടെച്ചെന്നന്വേഷിക്കും... ഏത് പാതാളത്തിലാണ് അവർ ഒളിച്ചിരിക്കുന്നത്... എവിടെപ്പോയാലും ഞാനവരെ കണ്ടെത്തും.. അതെന്റെ വാശിയാണ്... അവളെ എനിക്ക് വേണം യ... അവൾ മാത്രമല്ല ആ സ്വത്ത് എനിക്കുവേണം" "അതിന് നീ വിഷമിച്ചിരുന്നിട്ടെന്താ കാര്യം... എന്തിനായാലും അവളെ കണ്ടെത്തണം... അതിനുള്ള മാർഗ്ഗമാണ് നോക്കേണ്ടത്... അവളുടെ നമ്പർ നീ സങ്കടിപ്പിച്ചെടുത്തിട്ടില്ലേ.. അതിലേക്കൊന്ന് വിളിച്ചു നോക്ക്... ആ നമ്പർ ഏത് ടവറിന്റെ പരിസരത്താണെന്ന് നമുക്ക് കണ്ടെത്താലോ... അതെനിക്ക് വിട്ടേക്ക്... ഞാനത് മനസ്സിലാക്കിയെടുത്തോളാം... " "അത് നല്ലൊരു ഐഡിയയാണല്ലോ... എന്നാൽ ഇപ്പോൾ തന്നെ വിളിക്കാം... " നകുലൻ തന്റെ ഫോണെടുത്ത് കൃഷ്ണയുടെ നമ്പറിലേക്ക് കോൾ ചെയ്തു... എന്നാൽ ആ നമ്പർ ഓഫായിരുന്നു... "ഛെ... അവൾ ഫോൺ ഓഫാക്കി വച്ചേക്കുകയാണ്..." "അപ്പോളവൾ ഒരുമുഴംമുന്നേ അപകടം മണത്തല്ലേ... ഇത് അവൾ ഫോൺ ഓഫാക്കിയതായിരിക്കില്ല... നമ്പർ തന്നെ മാറ്റിയതായിരിക്കണം... ഏതായാലും നീ വിഷമിക്കാതിരിക്ക്...

അവൻ എവിടെ പോയാലും നീ പറഞ്ഞതുപോലെ നമ്മുടെ കയ്യിൽ തന്നെ വന്നു ചേരും.. അതിനുള്ള എന്തെങ്കിലും സൂചന നമുക്ക് ലഭിക്കാതിരിക്കില്ല..." ഈ സമയം കൃഷ്ണ ഗോവിന്ദമേനോനുള്ള കഞ്ഞി ഉണ്ടാക്കുകയായിരുന്നു... "മോളെ.... എന്റെ മരുന്ന് ഇന്നേക്കുകൂടിയെയുള്ളൂ... ഇനി എന്താണ് ചെയ്യുക... ഈ മരുന്ന് കിട്ടണമെങ്കിൽ നമ്മൾ കാണിച്ച ഹോസ്പിറ്റലിലെ മെഡിക്കൽ സ്റ്റോറിൽ പോകേണ്ടിവരില്ലേ... ഇന്നലെ പോരുമ്പോൾ അത് വാങ്ങിക്കാൻപറയാൻ ഞാൻ മറന്നു... " "അയ്യോ മുത്തശ്ശാ എന്തു പണിയാണ് കാണിച്ചത്... ഇനിയെന്ത് ചെയ്യും... ഇവിടെ ടൌണിൽ കിട്ടുമോ എന്തോ... ഏതായാലും ഞാൻ ആദിയേട്ടനോട് അന്വേഷിക്കാൻ പറയാം... " "എല്ലാറ്റിനും അവരെ ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ് മോളേ... " "എന്നു പറഞ്ഞാൽ എങ്ങനെയാണ്... ഡോക്ടർ പറഞ്ഞതല്ലേ മരുന്ന് ഒരു നേരം പോലും മുടക്കരുതെന്ന്... " "അതു ശരിയാണ് എന്നാലും... " "ഒരെന്നാലുമില്ല... ഞാൻ പറയാം മുത്തശ്ശൻ ആ മരുന്നിന്റെ ശീട്ട് എടുത്തുവച്ചോളൂ... കഞ്ഞി ഇറക്കിവച്ചാൽ ഞാൻ ആദിയേട്ടനോട് പോയി പറഞ്ഞോളാം...

ഇത് നമ്മുടെ ആവിശ്യമായിപ്പോയില്ലേ..." "ചേച്ചീ ഇതാരാണ് വന്നതെന്ന് നോക്കിക്കേ..." അടുക്കളയിലേക്ക് വന്ന നന്ദുമോള് പറഞ്ഞു... "കൃഷ്ണ തിരിഞ്ഞു നോക്കിയപ്പോൾ ആദി അവിടേക്ക് വരുന്നത് കണ്ടു... " "ആദിയേട്ടനായിരുന്നോ... ഞാൻ ആദിയേട്ടനെ കാണാൻ വരാനിരിക്കുകയായിരുന്നു... " "എന്താണ് കാര്യം... " അത് മുത്തശ്ശന്റെ മരുന്ന് തീർന്നു... ഇന്നലെ പോരുമ്പോൾ അത് വാങ്ങിക്കാൻ മറന്നു പോയി... ആ മരുന്ന് ഇവിടെ കിട്ടുമോ എന്നൊന്ന് അന്വേഷിക്കാനായിരുന്നു... ഒരു ദിവസം പോലും മുടക്കാൻ പറ്റില്ല... " "ഏത് ഹോസ്പിറ്റലിലായിരുന്നു മുത്തശ്ശനെ കാണിച്ചിരുന്നത്... " ആദി ചോദിച്ചു... കൃഷ്ണ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു കൊടുത്തു... "മരുന്നിന്റെ പേരെന്താണ്..." അവൾ മരുന്നിന്റെ പേരും പറഞ്ഞു കൊടുത്തു... ആദി ഫോണെടുത്ത് ആരേയോ വിളിച്ച് മരുന്നിന്റെ കാര്യമന്വേഷിച്ചു... "ഇവിടെ കിട്ടില്ല... നിങ്ങൾ വാങ്ങിച്ചിരുന്ന അവിടെത്തന്നെ പോകേണ്ടി വരും... " ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story