കൃഷ്ണകിരീടം: ഭാഗം 13

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"മരുന്നിന്റെ പേരെന്താണ്..." അവൾ മരുന്നിന്റെ പേര് പറഞ്ഞു കൊടുത്തു... ആദി ഫോണെടുത്ത് ആരേയോ വിളിച്ച് മരുന്നിന്റെ കാര്യമന്വേഷിച്ചു... "ഇവിടെ കിട്ടില്ല... അവിടെത്തന്നെ പോകേണ്ടി വരും... സാരമില്ല ഇന്ന് ഞാൻ ആ വഴി പോകുന്നുണ്ട് വരുമ്പോൾ വാങ്ങിക്കാം... ഡോക്ടറെഴുതിതന്ന ശീട്ട് തന്നേക്കൂ... പിന്നെ ഞാൻ വന്നത് മറ്റൊരു കാര്യത്തിനാണ്... നിനക്ക് ഫോണില്ലേ... " ആദി കൃഷ്ണയോട് ചോദിച്ചു... "ഉണ്ട്... പക്ഷേ ഓഫാക്കി വച്ചതാണ്... ആ നകുലേട്ടനെങ്ങാനും വിളിച്ചാലോ എന്നു കരുതി... " "അതുനന്നായി... ചിലപ്പോൾ അവർ നിന്റെ നമ്പർവച്ച് നീയെവിടെയാണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കും... " ആദി തന്റെ കയ്യിലുണ്ടായിരുന്ന ഒരു കവർ കൃഷ്ണക്ക് കൊടുത്തു... "ഇതൊരു ഫോണാണ്... ഇനി നീ നിന്റെ പഴയ ഫോൺ ഇപ്പോൾ ഉപയോഗിക്കേണ്ട... നിന്നെ കണ്ടെത്തുക എന്നത് അവരുടെ ആവശ്യമാണ്... അതിന് എന്തു മാർഗ്ഗവും അവർ നടത്തും.... ഇനിമുതൽ ഇതുപയോഗിച്ചാൽ മതി... " കൃഷ്ണ കവറിൽ നിന്ന് ഫോണിന്റെ പെട്ടിയെടുത്ത് അത് തുറന്നു നോക്കി... ഗോവിന്ദ മേനോനും അതുകണ്ടു.. "മോനെ... ഇതിന് ഒരുപാട് വിലയായി കാണുമല്ലോ... ഒരു സാധാരണ ഫോൺ വാങ്ങിച്ചാൽ മതിയായിരുന്നല്ലോ... " ഗോവിന്ദമേനോൻ പറഞ്ഞു...

"അതെന്താ ഈ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നം... " "അതല്ല... വെറുതെ ഇതിനായി ഒരുപാട് പണം മുടക്കേണ്ടി വന്നില്ലേ... " "നിങ്ങൾക്ക് അതൊരു വലിയ സംഖ്യയാണോ... ആർ കെ ഗ്രൂപ്പിന്റെ എംഡിക്ക് ഇതുതന്നെ വളരെ കുറവാണ്... " "എന്ത് ആർ കെ കമ്പനി... ഏതുനിമിഷവും മാമ്പള്ളി തറവാട് നഷ്ടപ്പെട്ടതുപോലെ ഇതും നഷ്ടപ്പെടും.. അതുറപ്പാണ്... പക്ഷേ അതുമൂലം എന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നാണ് പേടി... " "ഞങ്ങൾ ഇവിടെയുള്ളപ്പോഴോ... മാത്രമല്ല ആ നകുലനെ നേരിടാനുള്ള കഴിവ് ഇന്ന് കൃഷ്ണക്കുണ്ട്... അതിന്ന് ഞാൻ മനസ്സിലാക്കിയതാണ്... " "അവൻ വെറുമൊരു ആയുധം മാത്രം... എന്നാൽ പേടിക്കേണ്ടത് അവനേയോ അവന്റെ മുത്തശ്ശനേയോ അല്ല... ഈ നകുലന്റെ അച്ഛൻ സുധാകരനേയാണ് പേടിക്കേണ്ടത്.. ഒരു പാവം പോലെ നിന്നോട്ടെ അവൻ.. കരിമൂർഖനാണവൻ... അവൻ എന്ത് മനസ്സിൽകണ്ടോ അതെല്ലാം നടത്താൻ കെൽപ്പുള്ളവൻ... ഇവിടുത്തെ പല ഉന്നതന്മാരും അവന്റെ വലംകയ്യിലാണ്... "അതിന് അവരെ പേടിച്ച് ഒളിച്ചിരിക്കണോ... അയാൾ ആരുമായിക്കോട്ടെ... ഈ തറവാട്ടിൽ വന്ന് അവർക്കൊന്നും ചെയ്യാൻ സാധിക്കില്ല... നിങ്ങൾ പേടിക്കാതിരിക്ക്... നിങ്ങൾക്ക് നഷ്ടപ്പെട്ടതുവരെ തിരിച്ചുകിട്ടും.. ഇത് ആദികേശവ് നിങ്ങൾക്ക് തരുന്ന വാക്കാണ്... "

"മോനെ, പ്രശ്നത്തിനൊന്നും പോകേണ്ട.. അവരെ നേരിടാൻ നമുക്കാവില്ല... അവരൊക്കെ വലിയ ആളുകളാണ്... " "ഏത് വലിയവനുമായിക്കോട്ടെ.. അവരെ എങ്ങനെ നേരിടണമെന്ന് എനിക്കറിയാം... നാളെ കൃഷ്ണ രാവിലെ എന്റെ കൂടെ ഒരു സ്ഥലംവരെ വരണം... " "എവിടേക്ക്... " കൃഷ്ണ ചോദിച്ചു... "അത് നേരിട്ട് കണ്ടറിഞ്ഞാൽമതി... " അതും പറഞ്ഞ് ആദി പുറത്തേക്ക് നടന്നു... ഉച്ചക്കുശേഷം ആദിയും സൂര്യനും കിഷോറിനെ കാണാൻ പുറപ്പെട്ടു... പോകുന്നവഴി ആദി കിഷോറിനെ വിളിച്ച് ഓഫീസിലേക്ക് വരാൻ പറഞ്ഞു.. അവരെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും കീഷോർ അവിടെയെത്തി... "എന്താണ് കിഷോറെ, ഇതിന്റെയർത്ഥം... ഇത് ആദ്യമായിട്ടല്ല പലതവണയായി ഇത് തുടരുന്നു... ഇങ്ങനെപ്പോയാൽ അത് നമുക്ക് ക്ഷീണമാണല്ലോ... " ആദി പറഞ്ഞു... "ഇതെല്ലാം അയാളുടെ കളിയാണെന്നതിൽ തർക്കമില്ല... അന്ന് അയാളെ പറഞ്ഞയച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് അയാൾ ഇതിന് പ്രതികാരം ചെയ്യുമെന്ന്... " കിഷോർ പറഞ്ഞു... "അതു ശരി തന്നെയാണ്... പക്ഷേ അയാളെ തുടർന്നും ഇവിടെ നിർത്തിയാൽ അത് ഇതിനേക്കാൾ വലിയ പ്രശ്നമാണുണ്ടാവുക... നമ്മുടെ എല്ലാ രഹസ്യവും മറ്റുള്ളവർക്ക് ചോർത്തികൊടുത്ത് അയാൾ ഒരുപാടുണ്ടാക്കി... അതിന്റെ ക്ഷീണം നമുക്കും...

പക്ഷേ ഇതൊക്കെ ചെയ്യുന്നത് അയാൾ ഒറ്റക്കല്ല... അതിനുമാത്രമുള്ള ബുദ്ധി അയാൾക്കില്ല... അതാരാണെന്നാണ് ആദ്യം കണ്ടെത്തേണ്ടത്.. " സൂര്യൻ പറഞ്ഞു... "ആരായാലും അവൻ വല്ലാതെ മുന്നോട്ട് പോകില്ല.. അവനാരാണെന്നറിഞ്ഞാൽ അതോടെ അവന്റെ നാശം തുടങ്ങിയെന്ന് കൂട്ടിക്കോ... ഇനി ഒന്നേ നമുക്ക് ചെയ്യാനുള്ളൂ... നമ്മുടെ ലോഡ് പോകുന്നതെല്ലാം ഇനി മാറ്റിപ്പിടിക്കുക... പുതിയ ഓഡർ പിടിക്കുക... അത് രഹസ്യമായിരിക്കണമെന്നുമാത്രം... അതുവരെ ഇപ്പോൾ പോകുന്നതുപോലെ മുന്നോട്ട് പോകട്ടെ... " അയാൾക്ക് നമ്മൾ ചെയ്തുകൊടുത്ത സഹായം കുറച്ച് കൂടിപ്പോയി... അതിനുള്ള നന്ദിയാണ് അയാൾ കാണിക്കുന്നത്... ഒരു ഗണേശൻ... ഇയാളെ പിടിച്ച് നാലെണ്ണം പൊട്ടിച്ചാൽ അയാൾ തത്ത പറയുന്നതുപോലെ പറയും എല്ലാം... " സൂര്യൻ പറഞ്ഞു... "വേണ്ട സൂര്യാ നമ്മൾ എടുത്തുചാടി എന്തെങ്കിലും ചെയ്താൽ അത് നമുക്കുതന്നെ വിനയാകും... അതുകൊണ്ട് ആലോചിച്ചിട്ട് എന്തും ചെയ്താൽ മതി... " "അതാണ് എനിക്കും പറയാനുള്ളത്... ഞാനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ... " കിഷോർ ചോദിച്ചു... "അതെന്താടോ അങ്ങനെയൊരു ചോദ്യം... നമുക്കു തമ്മിൽ അങ്ങനെയൊരു അകൽച്ചയുണ്ടോ... എന്തും പറയാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്യം നിനക്കില്ലേ..

" ഉണ്ട്... ഇവിടെ എന്തു തീരുമാനമെടുക്കാനും നിങ്ങൾ എനിക്ക് അനുവാദം തന്നിട്ടുള്ളതാണ്... ഈ എന്റെ ജീവിതംതന്നെ ഇടശ്ശേരിക്കാർക്ക് ദാനം തന്നിട്ടുള്ളതാണ്... എന്നാലും ഞാൻ പറയുന്ന കാര്യം ചെയ്യാൻ നിങ്ങളുടെ അനുവാദം കൂടി വേണം... ചിലപ്പോഴത് നമുക്ക് അനുകൂലമാകും... " "നീ കാര്യം പറയടോ... " സൂര്യൻ പറഞ്ഞു... "അത് ഈ ഗണേശന്റെ ആത്മാർത്ഥ സുഹൃത്തിനെ എനിക്കറിയാം...ബാബു എന്നാണ് പേര്...പണം കിട്ടിയാൽ എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് അയാൾ.. അയാളെ വച്ച് നമ്മുക്കൊന്ന് കളിച്ചാലോ... " "നീയെന്താണ് ഉദ്ദേശിക്കുന്നത്... " ആദി ചോദിച്ചു... "കുറച്ച് പണം ഇറക്കേണ്ടി വരും... " "അത് പ്രശ്നമല്ല... കാര്യം നടന്നാൽ മതി.. " ആദി പറഞ്ഞു... "അയാളെ വച്ച് ആ ഗണേശന്റെ എല്ലാ ചുറ്റികളികളും നമ്മൾ കണ്ടെത്തണം.. " "അതിന് അയാൾ സമ്മതിക്കുമോ... ആത്മാർത്ഥ സുഹൃത്തിനെതിരെ അയാൾ നിൽക്കുമോ... " "അയാളോ... പണം കിട്ടിയാൽ സ്വന്തം വീട്ടിലെ രഹസ്യം വരെ കണ്ടെത്തിത്തരും എന്നിട്ടാണോ ഗണേശന്റെ... " "നീ പറഞ്ഞത് നല്ലൊരു ഐഡിയയാണ്... ഈ ബാബുവിലുടെ നമുക്ക് അവന്റെ പുതിയ കൂട്ടാളിയെ കണ്ടെത്താം... എന്താ സൂര്യാ നിന്റെ അഭിപ്രായം... " "ഏട്ടൻ പറഞ്ഞതുപോലെ ഇത് നല്ലൊരു ഐഡിയയാണ്...

പക്ഷേ ഇത് ആ ഗണേശനോ മറ്റോ അറിയരുത്... അറിഞ്ഞാൽ ഇതിൽ കൂടുതൽ ചതിയുമായി അയാൾ ഇറങ്ങും... അതുണ്ടാകരുത്.. " "അതേതായാലുമുണ്ടാവില്ല... കിട്ടുന്ന കാശിന് നന്ദിയുള്ളവനാണ് ബാബു... അതുകൊണ്ട് അതോർത്ത് ടെൻഷനടിക്കേണ്ട... " കിഷോർ പറഞ്ഞു... എന്നാൽ നീ നിന്റെ രീതിയിൽ കാര്യങ്ങൾ ബാബുവിനെ അറിയിക്ക്... ബാക്കി നമുക്ക് നോക്കാം... " "എന്നാൽ ഞാനിറങ്ങാം... ഇന്നുതന്നെ ബാബുവിനെ കാണാൻ പറ്റുമോ എന്ന് നോക്കാം... " "ഏന്നാലങ്ങനെയാവട്ടെ... പിന്നെ കിഷോറെ നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു... " ആദി പറഞ്ഞതു കേട്ട് പോകുന്നതിനായി എഴുന്നേറ്റ കിഷോർ അവനെ നോക്കി... "നിനക്ക് ആർ കെ ഗ്രൂപ്പിനെപ്പറ്റി അറിയുമോ.. " "ഇതെന്തൊരു ചോദ്യമാണ് ആദീ... ആർ കെ ഗ്രൂപ്പിനെപ്പറ്റി അറിയാത്തവരാരാണ്... " "അതല്ല ചോദിച്ചത് ആ ഗ്രൂപ്പിനെ പറ്റി കൂടുതൽ എന്തെങ്കിലും അറിയുമോ..." അത്ര വ്യക്തതമായിട്ട് അറിയില്ല... അതിന്റെ എംഡി രാധാകൃഷ്ണ മേനോനെ അറിയാം... മൂന്നുമാസം മുന്നേ അദ്ദേഹം അറ്റാക്ക് വന്ന് മരണപ്പെട്ടു.. ഇപ്പോൾ അദ്ദേഹത്തിന്റെ അനിയത്തിയുടെ മകളാണ് പുതിയ എംഡിയെന്നറിയാം.. പക്ഷേ അവിടെ ആരും അവരെ കണ്ടിട്ടില്ല... അതിന്റെ മാനേജർ വേണുഗോപാലൻസാറാണ് ഇപ്പോൾ എല്ലാം നോക്കിനടത്തുന്നത്... ഒരു പാവം മനുഷ്യൻ ഇന്നേവരെ ആർക്കുമൊരു ദ്രോഹവും ചെയ്യാത്ത മനുഷ്യൻ... അങ്ങനെ ചെയ്യാൻ അദ്ദേഹത്തിനറിയില്ല എന്നതാണ് സത്യം... "

"ഇത്രയൊക്കെ അറിഞ്ഞിട്ടാണോ വ്യക്തമായി അറിയില്ലെന്ന് പറഞ്ഞത്... ഈ വേണുഗോപാലൻസാറിനെ എങ്ങനെയാണ് നിനക്ക് പരിചയം... " "എന്റെ അയൽപക്കത്താണല്ലോ അയാൾ താമസിക്കുന്നത്... രാത്രിയായാൽ അദ്ദേഹം അച്ഛന്റെയടുത്തേക്ക് വരും... വന്നാൽ ആർ കെ ഗ്രൂപ്പിന്റെ കാര്യം പറയാനേ അദ്ദേഹത്തിന് നേരമുള്ളൂ..." "എന്നാൽ നമുക്ക് ഞങ്ങളുടെ വീടുവരെയൊന്ന് പോയാലോ... നിനക്ക് സർപ്രൈസ് തരുന്ന ഒരു കാര്യമുണ്ടവിടെ... " "എന്താണ് അങ്ങനെയൊരു കാര്യം... " "കാര്യമുണ്ട് അത് നീ നേരിട്ട് കണ്ടാൽ മതി... " "അപ്പോൾ ബാബുവിനെ കാണേണ്ടേ.. " "അത് ഇതുകഴിഞ്ഞ് കാണാം... " "എന്നാൽ പോകാം... " അവർ അപ്പോൾ തന്നെ ഇടശ്ശേരിയിലേക്ക് പുറപ്പെട്ടു... അവർ ചെല്ലുമ്പോൾ വീണ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു... ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story