കൃഷ്ണകിരീടം: ഭാഗം 25

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"രണ്ടെണ്ണമല്ല... മൂന്നെണ്ണം... " "കൃഷ്ണ പറഞ്ഞു... ആദി അവളെ നോക്കി... പിന്നെ മൂന്നെണ്ണം കൊണ്ടുവരാൻ പറഞ്ഞു... "ആർക്കാണ് മൂന്നെണ്ണം... " ആദി ചോദിച്ചു... "ഇവിടെയിപ്പോൾ മുന്നുപേരില്ലേ... " "എന്നെ കഴിപ്പിക്കാൻ ആരും നോക്കേണ്ട... എനിക്കറിയാം കഴിക്കണോ വേണ്ടയോ എന്ന്... " "എന്നാൽ മൂന്നും കാൻസർ ചെയ്തേക്ക്... അങ്ങനെ ഞങ്ങൾക്ക് മാത്രമായിട്ട് ഒരു ഔദാര്യവും വേണ്ട... കഴിക്കുകയാണെങ്കിൽ മൂന്നുപേരും കഴിക്കും... ഇല്ലെങ്കിൽ ആർക്കും വേണ്ട... " ആദി കൃഷ്ണയെ ഒന്നിരുത്തിനോക്കി... ഇത് എന്തൊരു സാധനം... കുറച്ചു മുമ്പുവരെ മറ്റൊരു സ്വഭാവമായിരുന്നു... ഇപ്പോൾ നേരെ തിരിച്ചും... "ഞാനറിയാഞ്ഞിട്ട് ചോദിക്കുകയാണ്... ഇയാൾക്ക് സത്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ... മിനുറ്റിനനുസരിച്ച് സ്വഭാവം മാറുന്നുണ്ടല്ലോ... അതോ ഇന്ന് മരുന്ന് വല്ലതും കഴിക്കാൻ മറന്നോ... " "എന്റെ സ്വഭാവം ഇങ്ങനെയാണ്... എന്താ ഇഷ്ടപ്പെടുന്നില്ല... നല്ല സൌകര്യമുണ്ടെങ്കിൽ ഇഷ്ടപ്പെട്ടാൽ മതി... " "ഇത് ഒരു നിലക്ക് പോകില്ലാ... " ആദി തലക്ക് കൈകൊടുത്ത് പറഞ്ഞു... "ഇല്ല പോകില്ല... പറഞ്ഞില്ലേ സൌകര്യമുണ്ടെങ്കിൽ സഹിച്ചാൽ മതി... ആരും നിർബന്ധിക്കുന്നില്ലല്ലോ... " എന്നാൽ ഇതെല്ലാം കേട്ട് നന്ദുമോൾ മുഖം പൊത്തി താഴേക്ക് നോക്കി ചിരി ക്കുകയായിരുന്നു... "

"നീ വല്ലാതെ ചിരിക്കല്ലേ... എല്ലാം ഉണ്ടാക്കിവച്ചിട്ട് നിന്നു ചിരിക്കുന്നു... ഇത്രയും നേരം മനുഷ്യനെ വടിയാക്കിയതും പോര ആളെ കുരങ്ങ് കളിപ്പിക്കുന്നോ... " "ഞാനാരേയും കുരങ്ങ് കളിപ്പിക്കുന്നില്ല... എനിക്ക് വിശന്നു.. അത് ഞാൻ ചേച്ചിയോട് പറഞ്ഞു... അത്രയേയുള്ളൂ... നന്ദുമോൾ പറഞ്ഞു... "അത് എന്നോട് പറഞ്ഞാൽ നാവിറങ്ങിപ്പോകുമോ... " "അതിന് കാട്ടാളന്റെ സ്വഭാവമായിരുന്നില്ലേ ഇതിനുമുമ്പ് കണ്ടത്... " "എങ്ങനെ കാണാതിരിക്കും... രണ്ടുംകൂടി മനുഷ്യനെ വട്ടം കറക്കുകയായിരുന്നില്ലേ... പിന്നെ എങ്ങനെ കാട്ടളനല്ലാതെ ഇരിക്കും... " "ശരിയാണ് ഞാനാണ് തെറ്റുകാരി... ഇനി ഉണ്ടാവില്ല... ഈ കാലയളവിൽ ഒരുപാട് വേദന തിന്നതാണ് എന്റെ ചേച്ചി... ഈ നാട്ടിലെത്തിയതിനുശേഷമാണ് എന്റെ ചേച്ചി മനസ്സറിഞ്ഞ് ചിരിക്കുന്നത് കണ്ടത്.. ഞാൻ കാരണം ഇനിയത് നഷ്ടപ്പെടാൻ സമ്മതിക്കില്ല... എന്റെ ചേച്ചിയുടെ സന്തോഷം അതുമതിയെനിക്ക്... " "അതിന് ആരാണ് നിന്റെ ചേച്ചിയുടെ സന്തോഷം കെടുത്തുന്നത്... ചേച്ചിതന്നെയല്ലേ മറ്റുള്ളവരെ വേദനിപ്പിക്കുന്നത്... നേരത്തെ ചേച്ചി പറഞ്ഞത് നീ കേട്ടതല്ലേ... അപ്പോൾ ചേച്ചിക്കെന്തും പറയാം... മറ്റുള്ളവർ പറഞ്ഞാൽ അത് സങ്കടവും വേദനയുമെല്ലാമാകും... മറ്റുള്ളവരുടെ മനസ്സ് കരിങ്കല്ലാണല്ലോ... "

"ഞാൻ ആരേയും വേദനിപ്പിക്കാൻ പറഞ്ഞതല്ല... ആദിയേട്ടൻ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്നറിയാം... പക്ഷേ ആ സ്നേഹം അവസാനം അബദ്ധമായിപ്പോയെന്ന് ഒരിക്കലും തോന്നരുതെന്നേ ഞാനുദ്ദേശിച്ചുള്ളൂ... അല്ലാതെ, ആദിയേട്ടനോട് എനിക്ക് ഇഷ്ടക്കുറവ് ഉണ്ടായിട്ടില്ല... " "അത് നീയാണോ തീരുമാനിക്കുന്നത്... ഞാൻ നിന്നെ സ്നേഹിച്ചതു ഒരുപ്രശ്നംവന്നാൽ ഇട്ടെറിഞ്ഞ് പോകാനല്ല... അവരുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ട് കൂടെ നിൽക്കുന്നതിന് വേണ്ടിയാണ്... നീ നേരത്തെ കണ്ടില്ലേ... അനാഥരായ രണ്ട് പെൺകുട്ടികളെ... അവരുടെ മനസ്സിൽ എന്തുമാത്രം വേദനയുണ്ടാകുമെന്ന് ആലോചിച്ച് നോക്കൂ... സ്വന്തം അച്ഛനും അമ്മയും ആരാണെന്ന് പോലും അവർക്കറിയില്ല... എന്നിട്ടും എന്ത് സന്തോഷത്തിലാണ് അവർ ജീവിക്കുന്നത്... നിനക്കറിയാവുന്നതല്ലേ... നീയല്ലേ അവരുടെയെല്ലാം വിദ്യാഭ്യാസ ചിലവ് നടത്തുന്നത്... " "അവർക്ക് ആരേയും പേടിക്കാതെ ജീവിക്കാം... അച്ഛനുമമ്മയും ഇല്ലെന്നേയുള്ളൂ... എന്നാൽ മനഃസമാധാനത്തോടെ ജീവിക്കാം... ആകെയുള്ളത് അവിടെ കണ്ട ചില പൂവാലന്മാർ മാത്രമായിരിക്കും... എന്റെ കാര്യം അതാണോ... ഏതുനിമിഷവും എന്തും സംഭവിക്കാം... ഞാൻ ഇപ്പോൾ ഇരിക്കുന്ന ഈ ഹോട്ടലിൽ നിന്നും വീട്ടിലെത്തുമെന്നുവരെ ഉറപ്പില്ല... മരണം അത് എപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്... "

"മണ്ണാംകട്ട... നിനക്ക് വേറൊന്നും ചിന്തിക്കാനില്ലേ... ഏതു സമയം നോക്കിയാലും മരണം മാത്രമേ ചിന്തയിലുള്ളൂ... അങ്ങനെ ഒരുത്തൻ വരുകയാണെങ്കിൽ എനിക്കും അതൊന്ന് കാണണമല്ലോ... എത്ര പറഞ്ഞാലും തലയിൽ കയറാത്ത മന്തബുദ്ധി... " അപ്പോഴേക്കും സപ്ലയർ മസാലദോശയുമായിവന്നു... "കഴിക്ക് സമയമൊരുപാടായി... പോകുന്ന വഴി ഒന്നുരണ്ട് സ്ഥലത്ത് പോകാനുണ്ട്... ഏതായാലും ബീച്ചിൽ പോയത് ആട് അങ്ങാടിയിൽ പോയതുപോലെയായി... ഇനി അതെങ്കിലും നടക്കട്ടെ... " അവർ കഴിക്കാൻ തുടങ്ങി... കഴിച്ചു കഴിഞ്ഞ് കൈ കഴുകി ബില്ല് പേ ചെയ്യുവാൻ വേണ്ടി നടക്കുമ്പോഴാണ് അവിടെ ഒരു സീറ്റിൽ ദത്തനിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടത്... ആദി അവനെയൊന്ന് നോക്കി മുന്നോട്ടു നടന്നു... "ആദീ.. " ആദി ദത്തനെ നോക്കി... "ആദിക്ക് തിരക്കില്ലെങ്കിൽ എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്... " "എനിക്ക് കുറച്ച് തിരക്കുണ്ട്... എന്താണ് പറയാനുള്ളതെന്നുവച്ചാൽ പറയൂ... " "അത് ഇവിടെവച്ച് പറ്റില്ല... ഒരഞ്ചുമിനിറ്റ് നിൽക്കുകയാണെങ്കിൽ ഞാൻ പുറത്തേക്ക് വരാം... " ആദി ദത്തനെയൊന്നുനോക്കി... "ശരി ഞാൻ പുറത്ത് എന്റെ കാറിനടുത്തുണ്ടാകും... " അതു പറഞ്ഞ് അവൻ ബില്ല് കൊടുത്ത് പുറത്തേക്കിറങ്ങി...

കൃഷ്ണയോടും നന്ദുമോളോടും കാറിലിരിക്കാൻ പറഞ്ഞു... കുറച്ചുകഴിഞ്ഞപ്പോൾ ദത്തൻ അവന്റയടുത്തേക്ക് വന്നു... " "ആദിക്ക് ബുദ്ധിമുട്ടായോ... " ദത്തൻ ചോദിച്ചു... "എന്റെ ബുദ്ധിമുട്ട് അവിടെനിൽക്കട്ടെ... എന്താണ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്... " "അത് മറ്റൊന്നുമല്ല എന്റെ കാര്യം തന്നെ... എന്റെ അച്ഛൻ ഭാസ്കര മേനോന്റെ കാര്യം... നിന്റെ ചെറിയച്ഛനായിട്ട് വരുമല്ലോ അയാൾ... എനിക്ക് അയാളെ പറ്റി കുറച്ചു കാര്യങ്ങൾ അറിയണം... " "നിന്റെ അച്ഛനെപ്പറ്റി എനിക്കാണോ അറിയുക... എന്തേ ഇതുവരെ കൂടെ ജീവിച്ചിട്ടും അച്ഛന്റെ കാര്യങ്ങളൊന്നും അറിയില്ലേ... " "നീ പറഞ്ഞത് സത്യമാണ്... ഒരു മകന് സ്വന്തം അച്ഛന്റെ എല്ലാ കാര്യവും അറിയാം... പക്ഷേ അയാളുടെ കാര്യങ്ങൾ എനിക്കറിയില്ല... കാരണം അയാൾ എന്റെ അച്ഛനല്ല... പിന്നെയെങ്ങിനെ അറിയും ഞാൻ... " അതുകേട്ട് ഞെട്ടലോടെ ആദി ദത്തനെ നോക്കി... "എന്താ ഞെട്ടിയോ... എന്നാൽ ഞാൻ പറഞ്ഞത് പകൽ പോലെ സത്യം... കോളേജിൽ പഠിക്കുന്ന കാലത്ത് ഒരുത്തനെ സ്നേഹിച്ചതുമൂലം ചതിയിൽപെട്ടുപോയതാണ് എന്റെ അമ്മ... എന്നാൽ എന്റെ അമ്മാവന്റെ സുഹൃത്തായ അയാൾ കണക്കില്ലാത്ത സ്വത്തുകണ്ട് അമ്മയുടെ മാനം രക്ഷിക്കാൻ വന്നു...

പക്ഷേ അയാളുടെ ഉദ്ദേശം മനസ്സിലാവാതെ അമ്മാവനും മുത്തശ്ശനും എന്റെ അമ്മയെ അയാൾക്ക് വിവാഹം ചെയ്തുകൊടുത്തു... " ദത്തൻ എല്ലാകാര്യവും അവനോട് പറഞ്ഞു... എല്ലാം കേട്ട് അന്താളിപ്പോടെ ഒന്നും പറയാൻവയ്യാതെ വിൽക്കുകയായിരുന്നു ആദി... "അപ്പോൾ നീ ഭാസ്കരചെറിയച്ഛന്റെ മകനല്ലേ... " "അല്ല... എന്റെ അച്ഛനാരാണെന്ന് എനിക്കറിയില്ല... എന്നാൽ എന്നെങ്കിലുമൊരിക്കൽ ഞാനറിയും അതാരാണെന്ന്... അന്ന് അയാളെ ഞാൻ വെറുതെ വീടില്ല... എനിക്കറിയേണ്ടത് അതല്ല എനിക്കറിയേണ്ടത് അയാൾ എന്തിനാണ് എന്റെ അമ്മയെ കാന്നതെന്നാണ്... " "കൊന്നതോ... നീയെന്താണ് പറയുന്നത്... " ആദി സംശയത്തോടെ ചോദിച്ചു... "സത്യം മാത്രം... " ദത്തൻ തന്റെ കയ്യിലുണ്ടായിരുന്ന അവന്റെ അമ്മയെഴുതിയ ഡയറി ആദിക്ക് കൊടുത്തു... ആദി ആ ഡയറി വായിച്ചു... അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. " "എന്റെ അച്ഛനെ ഒരുപാട് ദ്രോഹിച്ചവനാണ് ഈ ഭാസ്കര മേനോൻ... എന്നാൽ അതൊന്നും കാര്യമാക്കാതെ അയാളെ വെറുതെ വിട്ടത് പേടികൊണ്ടായിരുന്നില്ല... മറിച്ച് അച്ഛന്റെ ചെയിയച്ഛനെ ഓർത്തായിരുന്നു... ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം... എന്നാൽ മകൻ തലതിരിഞ്ഞുപോയതുകൊണ്ട് ഒരുപാട് വേദനിച്ചുണ്ട് അദ്ദേഹം....

അതിൽ മനംനൊന്താണ് അദ്ദേഹം പോയതും... എന്നാൽ എന്നെങ്കിലും അയാൾ നേരെയാകുമെന്ന് ഞങ്ങളെല്ലാവരും വിചാരിച്ചു... എന്നാൽ അയാൾ നന്നാവില്ലെന്ന് എനിക്ക് മനസ്സിലായി... നിന്റെ അമ്മയെ ഇല്ലാതാക്കിയത് അയാളാണെങ്കിൽ അതിനുള്ള ശിക്ഷ അയാൾ അനുഭവിക്കണം.... പക്ഷേ നിനക്ക് അതിനുള്ള യോഗ്യതയുണ്ടോ... എത്രയെത്ര പെണ്ണുങ്ങളുടെ ശാപമാണ് നീ ഏറ്റുവാങ്ങിയത്... അതിനുള്ള പ്രായശ്ചിത്തം നിനക്ക് ചെയ്യാൻ പറ്റുമോ... " "ശരിയാണ്... പല പെണ്ണുങ്ങളുടേയും ശാപം എന്നിലുണ്ട്.. എല്ലാം എന്റെ തെറ്റുതന്നെയാണ്... ഞാനെന്തു ചെയ്താലും അതൊന്നും തിരുത്താൻ ആരുമില്ലായിരുന്നു... ഞാനെന്തുചെയ്താലും അതിനെ ന്യായീകരിക്കാൻ മാത്രമേ അയാൾ ശ്രമിച്ചിരുന്നുള്ളൂ... കാരണം അയാൾ എന്റെ നാശമാണ് കാണാൻ ആഗ്രഹിച്ചത്... സുഭദ്രാമ പലപ്പോഴും എന്നെ തിരുത്താൻ നോക്കിയിരുന്നു... എന്നാൽ അതൊന്നും ഞാൻ ചെവി കൊണ്ടില്ല... കാരണം മറ്റൊന്നുമല്ല അയാൾ അതിനനുവദിച്ചില്ല എന്നുതന്നെ പറയാം... രണ്ടാനമ്മ എന്ന സ്ഥാനം അയാൾ അവരിൽ എനിക്കു തന്നില്ല... എന്നാൽ അവർ എന്റെ നന്മക്കാണ് ഇതെല്ലാം ചെയ്തതെന്ന് എനിക്ക് മനസ്സിലായി... പക്ഷേ ഞാൻ അതൊന്നും മനസ്സിലാക്കിയില്ല... എന്നാൽ അയാളെ ഞാൻ വെറുതെ വീടില്ല... എന്റെ അമ്മയെ ഇല്ലാതാക്കിയതിന് എണ്ണിയെണ്ണി പകരം ഞാൻ ചോദിക്കും... " "അത് നിന്റെ ഇഷ്ടം... പക്ഷേ ഇതിൽ നിന്ന് ഞാനറിഞ്ഞിടത്തോളം അയാൾ എന്തിനും പോന്നവനാണ്... സൂക്ഷിച്ചാൽ നിനക്ക് നല്ലത്..

. പിന്നെ നിന്റെ പെർഫോമൻസ് ബീച്ചിൽ വച്ച് ഞാൻ കണ്ടു... അത് ആ പെൺകുട്ടികളെ കയ്യിലാക്കാനുള്ള ശ്രമമാണെങ്കിൽ അതുവേണ്ട... അവർ പാവങ്ങളാണ് ചതിയും വഞ്ചനയും അവർക്കറിയില്ല... അവരെ വെറുതെ വിട്ടേക്ക്... " "അവരെ മനസ്സിൽ ഒന്നും വെച്ചല്ല ഞാൻ അവിടെനിന്നും രക്ഷിച്ചത്... അതിലുള്ള ഒരു പെൺകുട്ടിയെ ഇന്നു രാവിലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതാണ്... അവർ ഒരാപത്തിൽ പെട്ടപ്പോൾ സഹായിച്ചെന്നു മാത്രം... പിന്നെ നേരത്തെ ഞാൻ പറഞ്ഞല്ലോ... അന്ന് അമ്പലത്തിന്റെ പരിസരത്തു വച്ച് നിന്റെ കൂടെയുണ്ടായിരുന്ന പെണ്ണ് ചില കാര്യങ്ങൾ പറഞ്ഞപ്പോൾ അത് എന്റെ ഹൃദയത്തിലാണ് പതിഞ്ഞത്... അന്നുമുതൽ ആ അമ്പലപരിസരത്തുപോലും ഞാൻ പോയിട്ടില്ല... ഒരു കണക്കിന് അവളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്... അത് ഒരിക്കലും ഞാൻ മറക്കില്ല... " "അത് നിന്റെ ഇഷ്ടം... പിന്നെ നീ ഏറ്റുമുട്ടിയ ആ പയ്യൻ പുളിയംകോട്ട് മാത്യൂസിന്റെ മകനാണെന്നറിഞ്ഞപ്പോൾ നീ ഞെട്ടിയല്ലോ... അയാളെ നിനക്കെങ്ങനെയാണ് പരിചയം... " "എന്റെ അമ്മാവന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു മാത്യുച്ചായൻ... ഒരു കണക്കിട്ടു എന്റെ എല്ലാമായിരുന്ന ഒരു പാവം മനുഷ്യൻ.. അതെല്ലാം പറയുകയാണെങ്കിൽ ഒരുപാടുണ്ട്... ".....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story