കൃഷ്ണകിരീടം: ഭാഗം 31

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"നമ്മളുണ്ടാക്കും.... എന്താ പറ്റില്ലേ... " "ഏട്ടാ ഗോപാലേട്ടന്റെ ഹോട്ടലിൽ നമുക്കുള്ള ഭക്ഷണം ഓഡർ ചെയ്തേക്ക്... ഒരു പരീക്ഷണത്തിന് മുതിരാൻ എനിക്ക് താൽപര്യമില്ല... " സൂര്യൻ പറഞ്ഞു... "അതെന്താ അത്രക്ക് മോശമാണോ എന്റെ ഭക്ഷണം... " കൃഷ്ണ ചോദിച്ചു.. "ആർക്കറിയാം... ഇത് പടവലങ്ങാ തോരനും മുരിങ്ങയില തോരനും തക്കാളിക്കറിയുമല്ല... ഒരു സദ്യ തന്നെ ഉണ്ടാക്കണം... ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നമുക്ക് ആ സദ്യയുണ്ടാക്കുന്ന പത്മനാഭൻ നായരെ വിളിക്കാമായിരുന്നു... " "എന്നാൽ ഞാനുണ്ടാക്കിയത് കഴിക്കുമെങ്കിൽ കഴിച്ചാൽ മതി... ആ സാധനങ്ങൾ അടുക്കളയിലേക്ക് എടുത്തുവച്ചേ... " "ആ എന്തുചെയ്യാനാ... രണ്ടു ദിവസം ലീവാക്കാനാകും യോഗം... " സൂര്യനും ആദിയും കൂടി സാധനങ്ങൾ അടുക്കളയിൽ കൊണ്ടുപോയി വച്ചു... ഒരുമണിയായപ്പോഴേക്കും എല്ലാ വിഭവവും അടുക്കളയിലും പുറത്തു അടുപ്പ് കുട്ടി അതിലുമായി ഉണ്ടാക്കി... "എല്ലാം റഡിയായി... ഇനിയെന്ത് പരിപാടി... " കൃഷ്ണ ചോദിച്ചു. "അടുത്ത പരിപാടി ഹാളിലാണ്... എല്ലാവരും അവിടേക്ക് നടന്നോളൂ... " കൃഷ്ണയും ആദിയും ഹാളിൽ ചെല്ലുമ്പോൾ അവിടെയെല്ലാം അലങ്കരിച്ചിട്ടുണ്ടായിരുന്നു സൂര്യൻ... ഒരു മേശപ്പുറക്ക് ഒരു കേക്കും വച്ചിട്ടുണ്ട്... "ഈ പരിപാടിയുമുണ്ടോ ഇവിടെ... " നിർമ്മല ചോദിച്ചു..

"എല്ലാമുണ്ട്... എന്നാൽ അച്ഛനുമമ്മയുംകൂടി ആ കേക്ക് കട്ടുചെയ്തേ... " പിന്നെയവിടെ നടന്നത് ആരും കൊതിക്കുന്ന സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു... എല്ലാവരും ഒന്നിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്... അവിടെയുള്ളവർ കൂടാതെ രാമനും ഭാര്യയും രാവുണ്ണി യും ഭാര്യയും ഗോപിമാഷും ഭാര്യയും എല്ലാവരും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചത്... "സത്യം പറയാലോ... വിചാരിച്ചതുപോലെയല്ല... ഏടത്തിക്ക് നല്ലകൈപ്പുണ്യമാണ്... വയറ് നിറഞ്ഞത് അറിഞ്ഞില്ല... " സൂര്യൻ പറഞ്ഞു... പെട്ടന്നാണ് മുറ്റത്തൊരു കാർവന്നുനിന്നത്... അതിൽ നിന്നിറങ്ങിയ ആളെ കണ്ട് കൃഷ്ണ ഞെട്ടിത്തരിച്ചുനിന്നു... "കരുണാകരനപ്പൂപ്പൻ... " കൃഷ്ണയറിയാതെ നാവിൽനിന്നും ആ പേര് പുറത്തുവന്നു... എന്നാൽ അയാളുടെ പുറകിലായി ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയ സുധാകരനെ കണ്ട് ഞെട്ടിയത് കൃഷ്ണ മാത്രമല്ല... ആദിയും സൂര്യനുമായിരുന്നു... " "എന്താ കൃഷ്ണേ... പുതിയ താമസസ്ഥലം ഉഷാറല്ലേ... ഒരു കുറവും ഇവിടെ നിനക്കില്ലല്ലോ... " കരുണാകരൻ ചോദിച്ചു... അതിന് മറുപടി പറയാതെ കൃഷ്ണ തല തിരിച്ചു... "നീയെവിടെ പോയാലും കണ്ടെത്തില്ലെന്ന് കരുതിയോ... അങ്ങനെ നിന്നെ രക്ഷപ്പെട്ടുപോകാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ...

ആവശ്യം ഞങ്ങളുടേതായി പോയില്ലേ... " "കരുണാകരാ... നിനക്ക് ഞങ്ങളെ ദ്രോഹിച്ചിട്ട് മതിയായില്ലേ... അതിനു മാത്രം എന്തു തെറ്റാണ് എന്റെ കുട്ടികൾ നിന്നോട് ചെയ്തത്... ജനിച്ചകാലം തൊട്ട് വേദന മാത്രം തിന്നു ജീവിക്കുകയാണ് എന്റെ കുട്ടികൾ... ഇനിയെങ്കിലും അവരെ വെറുതെ വിട്... " ഗോവിന്ദമേനോൻ പറഞ്ഞു... " "അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ... ഇവൾ ഇവളൊരുത്തി കാരണം എന്റെ കൊച്ചുമോൻ ഞങ്ങളോട് തെറ്റി വീട് വിട്ടിറങ്ങി.. ഈ മഹാറാണിയെ അവന് കെട്ടി സുഖിച്ചുവാഴണമല്ലോ... അതിന് ഈ കരുണാകരൻ ജീവിച്ചിരിക്കുമ്പോൾ നടക്കുമെന്ന് തോന്നുണ്ടോ... പിന്നെ ഞാൻ ആഗ്രഹിച്ചതൊന്നും എനിക്ക് കിട്ടാതെ പോയിട്ടില്ല... നിങ്ങൾ എവിടെ പോയി ജീവിച്ചാലും എനിക്കത് പ്രശ്നമല്ല... എന്നാൽ ഞാനാഗ്രഹിച്ചത് എനിക്ക് കിട്ടണം... പണ്ട് എന്റെ മരുമകളെ ഇവളുടെ തന്ത കൊന്ന് കെട്ടിതൂക്കിയതാണ്... അന്ന് അതിനുള്ള ശിക്ഷ അവന് കിട്ടി... പക്ഷേ ആയുസിന്റെ ബലംകൊണ്ടു മാത്രമാണ് ഗോവിന്ദനന്ന് രക്ഷപ്പെട്ടത്... അതിനി ഉണ്ടാകുമെന്ന് കരുതേണ്ട... " പെട്ടന്ന് ആദി മുറ്റത്തേക്കിറങ്ങി... "ഹലോ അമ്മാവാ... നിങ്ങൾ കുറച്ചുനേരമായല്ലോ ഇവിടെ എന്റെ വീടിന്റെ മുറ്റത്തുവന്നുനിന്ന് ചിലക്കുന്നത്...

ഇതെന്താ വരുന്മോർക്കും പോകുന്നോർക്കും കയറിയിയിറങ്ങാൻ സത്രമോ.... വെല്ലുവിളിയും കാര്യങ്ങളും ഈ വീടിന്റെ പുറത്തു മതി... " "ഓഹോ... അപ്പോൾ നീയാണല്ലേ ഇവളുടെ പുതിയ രക്ഷകൻ... എടാ മോനേ... നല്ല കുറ്റിയുറപ്പുള്ള തടിയാണല്ലോ... എന്തിനാണിത് വെറുതേ കേടാക്കുന്നത്... മര്യാദക്ക് അവളേയും ആ തന്തയേയും ആ കുരുന്നിനേയും ഇറക്കിവിടുന്നതാവും നല്ലത്... അല്ലെങ്കിൽ അനുഭവിക്കാൻ പോകുന്നത് നീമാത്രമായിരിക്കില്ല... ഈ വീട്ടിലെ ഓരോരുത്തരുമായിരിക്കും... " അങ്ങനെ നിന്നെപ്പോലൊരു ചെറ്റയുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കുന്നവരല്ല ഈ വീട്ടിലുള്ളവർ... വല്ലാതെ പ്രസംഗിക്കാതെ ഇറങ്ങിപ്പോകുന്നതാണ് നിങ്ങൾക്ക് നല്ലത്... " സൂര്യനാണത് പറഞ്ഞത്... " ഓ... അപ്പോൾ ഇവൻ മാത്രമല്ല നീയും രക്ഷകനാണോ... ഇനിയാരെങ്കിലുമുണ്ടോ രക്ഷകർ... എങ്ങനെ രക്ഷകരാവാതിരിക്കും അതു പോലത്തെ ഉരുപ്പടിയാണല്ലോ കയ്യിൽ കിട്ടിയത്... " സുധാകരനത് പറഞ്ഞുതീരുംമുന്നേ മുറ്റത്തേക്കിറങ്ങി കേശവമേനോൻ അയാളുടെ ചെവിക്കല്ല് നോക്കിഒന്നുകൊടുത്തു... "വീട്ടിൽ കയറിവന്ന് തോന്നി വാസം പറയുന്നോ നാറീ... എല്ലാവരും നിന്റെ കുടുംബത്തിലുള്ളതുപോലെയാണെന്ന് കരുതിയോ..." "എടോ പന്ന കഴുവേറീ... നീയെന്നെ തല്ലിയല്ലേ.. " സുധാകരൻ കേശവമേനോന്റെ കഴുത്തിന് പിടിച്ച് പൊക്കി... എന്നാൽ അതേസമയം ആദിയുടെ കാൽ അയാളുടെ പുറത്ത് പതിഞ്ഞു... സുധാകരൻ തെറിച്ചു വീണു... "

"എന്റെ അച്ഛനു നേരെ വരുന്നോ നീ..." ആദി നിലത്തു വീണുകിടക്കുന്ന സുധാകരനെ വീണ്ടും ചവിട്ടാനൊരുങ്ങി... ആദി വേണ്ട... ഇവനെപ്പോലുള്ളവരെ തൊട്ടാൽ ഏഴുകുളികൾ കുടിച്ചാലും ആ നാറ്റം പോകില്ല... മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുത്ത് സുഖിച്ചു തിന്നുന്നതിലും തല്ലത് നായകൾ തിന്നുന്നത് തിന്നുകയാണ് നല്ലത്... നീ കയ്യൂക്കുമായി നടക്കുന്നത് അരോടാണെന്ന് അറിയാമോ... ഈ നിൽക്കുന്ന കൃഷ്ണ ആരാണെന്നറിയോ നിനക്ക് എന്റെ അനന്തിരവൾ... അതായത് എന്റെ ഈ രണ്ടു മക്കളുടേയും മുറപ്പെണ്ണ്... എന്റെ അനിയത്തിയുടെ മകൾ... " അത് കേട്ട് നിർമ്മലയും കൃഷ്ണയുയൊഴികേ മറ്റെല്ലാവരും ഞെട്ടി... "എന്തേ നിങ്ങൾക്ക് വിശ്വാസമായില്ലേ... ഇവളുടെ അമ്മയുടേയും എന്റേയും അച്ഛൻ ഒന്നുതന്നെയാണ്... ഒരേ രക്തത്തിൽ പിറന്നവർ... ആ രക്തത്തിൽ പിറന്നവർ തന്നെയാണ് രാധാകൃഷ്ണനും... മാത്രമല്ല... എന്റെ മൂത്തമകൻ വിവാഹം കഴിക്കാൻ പോകുന്നവളാണിവൾ... " "അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... ഇവൾ എത്തിപ്പെടേണ്ട സ്ഥലത്തു തന്നെയാണ് എത്തിപ്പെട്ടതല്ലേ... പക്ഷേ എന്തുചെയ്യാനാ അതിനുള്ള ആയുസ്സ് ഇവൾക്കില്ലാതെ പോയില്ലേ... " കരുണാകരൻ പറഞ്ഞു... നിങ്ങളെന്തുചെയ്യും ഇവളെ... പണ്ട് ഒറ്റക്കുത്തിന് ഇവളുടെ മുത്തശ്ശനെ കൊല്ലാൻ നോക്കിയവനല്ലേ നിങ്ങൾ... അന്നത് നിങ്ങൾ പറഞ്ഞതുപോലെ ആയുസ്സിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത്...

എന്നാൽ ആ ആയുസ്സ് വീണ്ടും ഈ മുത്തശ്ശനെ രക്ഷിച്ച കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ... നിങ്ങൾ പണംകൊടുത്ത് നിങ്ങൾക്ക് വേണ്ടി പഠിച്ചതെല്ലാം ഒരു നിമിഷം മറന്ന് ഒരു ഡോക്ടർ നിങ്ങളെ സഹായിച്ചില്ലേ... ഡോ. വിനയൻ... എന്നാൽ ആ കളിയും പരാചയപ്പെട്ടകാര്യം നിങ്ങളറിഞ്ഞോ... " സുധാകരനും കരുണാകരനും പരസ്പരം നോക്കി... "എന്തേ.. മുകളിൽ ഒരാളുണ്ടെന്ന് നിങ്ങൾ കരുതിയില്ല... അങ്ങനെ അത്രപ്പെട്ടെന്നൊന്നും ഇവരെ ഒതുക്കാൻ നിങ്ങൾക്ക് പറ്റില്ല... കാരണം ഇവർ എത്തിയത് ഇടശ്ശേരി തറവാട്ടിലാണ്... എന്നാൽ നിന്ന് വിയർക്കാതെ രണ്ടും സ്ഥലം കാലിയാക്കാൻ നോക്ക്... " ആദിയാണത് പറഞ്ഞത് പിന്നെ അവൻ തിരിഞ്ഞ് സുധാകരനെ നോക്കി... "നിങ്ങളാണ് ഇവരുടെ ശത്രുക്കൾ എന്നറിഞ്ഞില്ല... ഒരിക്കൽ നമ്മൾ തമ്മിൽ ഒന്നു പരിചയപ്പെട്ടത് മറന്നുകാണില്ലല്ലോ... അന്ന് നിങ്ങളെ വെറുതെ വിട്ടത് എന്റെ കഴിവുകേടാണെന്നും കരുതേണ്ട... ഇനി എന്റേയോ ഇവരുടേയോ നേരെ വന്നാൽ അന്ന് നിങ്ങളുടെ അന്ത്യമായിരിക്കും... " "എടാ മോനേ... നീ അധികം തുള്ളേണ്ട... ഇപ്പോൾ ഞങ്ങൾ പോവുകയാണ്... പക്ഷേ അങ്ങനെ തോറ്റു പോവുകയാണെന്ന് കരുതുകയും വേണ്ട... കരുതിയിരുന്നോ നീയൊക്കെ" അതും പറഞ്ഞ് കരുണാകരൻ കാറിൽ കയറി... ആദിയെ തറപ്പിച്ചൊന്ന് നോക്കിയ ശേഷം സുധാകരനും കാറിൽ കയറി... എല്ലാ ദേഷ്യവും അയാൾ ആ കാറിൽ തീർത്തു... പൊടിപറത്തി ആ കാർ ഗെയ്റ്റുകടന്ന് പോയി...

ആ നിമിഷം കൃഷ്ണ കരഞ്ഞുകൊണ്ട് അകത്തേക്കോടി... അവളുടെ വഴിയെ നിർമ്മലയും നടന്നു... "മോനേ.. നീയെന്താണ് പറഞ്ഞത് എന്റെ കൃഷ്ണ മോൾ നിന്റെ അനന്തിരവളോ... " ഗോവിന്ദമേനോൻ ചോദിച്ചു... "അതെ അമ്മാവാ കൃഷ്ണ യും നന്ദുമോളും എന്റെ അനിയത്തിയുടെ മക്കളാണ്... മാറഞ്ഞേരി അയ്യപ്പൻമേനോൻ എന്ന എന്റെ അച്ഛൻ ഇടശ്ശരി ബാലാമണിയമ്മ എന്ന എന്റെ അമ്മയുമായി ചെറിയ പ്രശ്നത്തിന്റെപേരിൽ അകന്നു... അതിൽ പിന്നെ അച്ഛൻ ഈ വീട്ടിലേക്ക് വരാതായി... പിന്നീടൊരു ദിവസമറിഞ്ഞു അച്ഛൻ മറ്റൊരു വിവാഹം കഴിച്ചന്ന്... അതിൽ രണ്ടു കുട്ടികൾ ജനിച്ചു... രാധാകൃഷ്ണനും കൃഷ്ണമോളുടെ അമ്മ രാധാമണിയും... അച്ഛൻ നല്ലോണം കുടിക്കുന്ന ശീലമുണ്ടായിരുന്നു... അതുകാരണമാണ് എന്റെ അമ്മയുമായി തെറ്റിയത്... അന്നൊക്കെ രാത്രി ഏതെങ്കിലും പറമ്പിലും ഇട വഴിയിലും കുടിച്ച് വെളിവില്ലാതെ കിടക്കുമായിരുന്നു പിറ്റേന്ന് രാവിലെ ആ വഴിയിലൂടെ പോകുന്ന ആരെങ്കിലും വീട്ടിൽ എത്തിക്കുകയായിരുന്നു പതിവ്.... അമ്മയെപ്പോലെ എല്ലാം സഹിക്കാൻ പാവം കൃഷ്ണ മോളുടെ അമ്മൂമ്മക്ക് കഴിയുമായിരുന്നില്ല... അവർ അതിനെതിരെ ഒരുപാട് എതിർത്തു നോക്കി.. എന്നാൽ അതിലൊന്നും അച്ഛൻ നന്നാവുന്ന ലക്ഷണമുണ്ടായില്ല... രാധാകൃഷ്ണനും രാധാമണിയും വളർന്നു... എന്നാൽ അവരുടെ പഠിപ്പിനും അവരുടെ ചിലവും നടത്തിയിരുന്നത് അവരുടെ അമ്മ ജോലിക്കുപോയിട്ടായിരുന്നു...

അച്ഛനുണ്ടായിരുന്ന സ്വത്തെല്ലാം കുടിച്ച് കുടിച്ച് നശിപ്പിച്ചിരുന്നു... അവസാനം നിവൃത്തിയില്ലാതെ അവർ അച്ഛനെ അവിടെനിന്നും ഇറക്കി വിട്ടു... കുറച്ചുദിവസം പല പീടികതിണ്ണയിലും കിടന്നുറങ്ങി... വിശപ്പ്സഹിക്കാതായപ്പോൾ അവസാനം അച്ഛൻ എന്റെ അമ്മയുടെ അടുത്തുതന്നെ എത്തി... കുടിമൂലം അച്ഛന്റെ കരൾ നശിച്ചു ഒരുപാട് കാലം കിടന്നു... അവസാനം മരിച്ചു... അന്ന് എന്റെ വിവാഹം കഴിഞ്ഞിട്ടില്ല... മരിക്കുന്നതിനു രണ്ടുദിവസം മുന്നേ അച്ഛൻ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു... എനിക്കൊരു അനിയനും അനിയത്തിയുമുണ്ടെന്നും... എന്നെങ്കിലും ഞാനവരെ കാണണമെന്നും... അച്ഛൻ മനപൂർവ്വം അവരെ ദ്രോഹിച്ചിട്ടില്ലെന്നും എല്ലാം നശിച്ച കുടി കാരണമാണെന്ന് പറഞ്ഞു... " "അച്ഛൻ മരിച്ച് പതിനാറ്, കഴിഞ്ഞ് ഞാൻ രാധാകൃഷ്ണനേയും അവന്റെ അമ്മയും കാണാൻ പോയി... അന്ന് രാധാമണി പഠിക്കാൻ പോയതായിരുന്നു... എന്നെ അവിടെനിന്നും ആട്ടിയിറക്കുമെന്ന് പ്രതീക്ഷിച്ചുപോയ എന്നെ എല്ലാ മറിഞ്ഞ അവർ സ്വന്തം മകനെപ്പോലെയാണ് കണ്ടത്.... കുറച്ചു കാലങ്ങൾക്കു ശേഷം രാധാമണി മുകുന്ദനെന്ന നിങ്ങളുടെ മകനുമായി ഇഷ്ടമാണെന്നും അവനുമായി വിവാഹം കഴിപ്പിക്കാൻ പോവുകയുമാണെന്നറിഞ്ഞു...

ഞാനും നിർമ്മലയും ആ വിവാഹത്തിന് പങ്കെടുത്തിരുന്നു.... അവർക്ക് രണ്ട് കുട്ടികൾ ജനിച്ചതും സുലോചനയും ഭർത്താവും ഒരാക്സിഡന്റിൽ മരണപ്പെട്ടതും അറിഞ്ഞിരുന്നു... പിന്നെപ്പിന്നെ രാധാകൃഷ്ണൻ ബിസിനസ്സ് ചെയ്ത് വലിയ ഉയരത്തിലെത്തിയപ്പോൾ എന്തോ എനിക്ക് അവനുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ കഴിയാതെ വന്നു... വർഷങ്ങൾക്കിപ്പുറം അവൻ മരിച്ചതു തന്നെ അടുത്ത ദിവസത്തെ പത്രത്തിൽ വായിച്ചതറിഞ്ഞാണ്... ആ സുലോചനയുടെ മക്കളും മുത്തശ്ശനുമാണ് ഇവിടെ വാടകക്ക് വരുന്നതെന്ന് അറിഞ്ഞില്ല... അന്ന് കൃഷ്ണമോൾ മക്കളോട് ആർ കെ ഗ്രൂപ്പിന്റെ എംഡി രാധാകൃഷ്ണന്റെ അനന്തിരവളാണെന്ന് പറഞ്ഞറിഞ്ഞപ്പോൾ ഞങ്ങളിലെ ബന്ധം ദൈവമങ്ങനെ വേർപെടുത്തുകയില്ലെന്ന് മനസ്സിലായി... അന്ന് എല്ലാ കാര്യവും കൃഷ്ണമോളോട് ഞാൻ പറഞ്ഞു... മാത്രമല്ല ആദി അവൾക്ക് അവകാശപ്പെട്ടവനാണെന്നും അവളെ അറിയിച്ചു... " "എന്നിട്ട് ഈ കാര്യം എന്തുകൊണ്ട് അച്ഛൻ മറച്ചുവച്ചു... " ആദി ചോദിച്ചു... "എല്ലാം അറിയാൻ സമയമായിട്ടില്ലെന്ന് എനിക്കു തോന്നി... സമയമാകുമ്പോൾ നിങ്ങൾ അതറിയുമെന്നും എനിക്കറിയാമായിരുന്നു... " "അപ്പോൾ അവൾ ഈ വീട്ടിലെ കുട്ടിതന്നെയാണല്ലേ... എനിക്കിപ്പോഴാണ് സമാധാനമായത്... രാധാമണിയുടെ കാര്യങ്ങൾ എല്ലാം അവളുടെ അമ്മ ഞങ്ങളോട് പറഞ്ഞിരുന്നു... പക്ഷേ ഈ നിമിഷം വരെ അവൾ നിന്റെ അനിയത്തി യാണെന്ന് അറിയില്ലായിരുന്നു... ഇപ്പോഴവൾ ഏറ്റവും സുരക്ഷിതമായ സ്ഥലത്തുതന്നെ എത്തിപ്പെട്ടു... ഇനിയെനിക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല... " ഗോവിന്ദമേനോൻ പറഞ്ഞു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story