കൃഷ്ണകിരീടം: ഭാഗം 64 || അവസാനിച്ചു

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഈശ്വരാ അവരായിരുന്നോ ഇതിനുപിന്നിൽ... ദുഷ്ടന്മാർ... " "അതുമാത്രമല്ല... എനിക്ക് എന്റെ യഥാർത്ഥ തന്ത ആരാണെന്ന് മനസ്സിലാവുകയും ചെയ്തു... "എന്തൊക്കെയാണ് ദത്തേട്ടൻപറയുന്നത്... " അന്ന സംശയത്തോടെ ചോദിച്ചു... "എന്താ ചെവി കേൾക്കാൻ പാടില്ലേ... എനിക്ക് ജന്മം നൽകിയ അല്ലെങ്കിൽ അറിയാതെയാണെങ്കിലും എന്റെ അമ്മയെ ചതിച്ച് എന്റെ ജന്മത്തിനുത്തരവാദിയായ ആളുടെ കാര്യമാണ് പറഞ്ഞത്... അതാരാണെന്ന് നിനക്കറിയോ... മാത്യൂസ് എന്ന മാത്യുച്ചായൻ... അന്ന് നിന്നെയും നിന്റെ കൂട്ടുകാരിയേയും ബീച്ചിൽവച്ച് ശല്ല്യം ചെയ്ത ഒരുത്തനെ നിനക്കോർമ്മയില്ലേ... അവന്റെ അപ്പച്ചൻ... ചുരുക്കിപ്പറഞ്ഞാൽ അവൻ എന്റെ അനിയനാണ്... " "ഇത് അയാൾക്കറിയാമോ... " അന്ന ചോദിച്ചു... "അറിയുമായിരിക്കില്ല... കാരണം അതറിഞ്ഞിട്ടുണ്ടെങ്കിൽ അവൻ വെറുതെയിരിക്കുമോ... സ്വന്തം അപ്പച്ചന് ഒരു ജാരസന്തതിയുണ്ടെന്നറിഞ്ഞാൽ ആരാണ് അടങ്ങിയിരിക്കുക... പ്രത്യേകിച്ച് അവനെപ്പോലെയുള്ള ഒരുവൻ...

ഈ സത്യം മാത്യുച്ചായനിൽനിന്ന് അറിഞ്ഞു നിമിഷം ഇങ്ങനെയൊരു ബന്ധം പറഞ്ഞ് ഇനിമേലാൽ വരരുതെന്നു പറഞ്ഞു ഞാൻ... കാരണം അയാളോടുള്ള ദേഷ്യമോ വെറുപ്പോ കൊണ്ടൊന്നുമല്ല... ഇത്രയും കാലം ഞാൻ ഒരമ്മയുടെ സ്നേഹം അവഗണിച്ചു നടന്നവനാണ്... ഇപ്പോഴാണ് ആ സ്നേഹത്തിന്റെ വില മനസ്സിലാക്കിയത്... ഇനി ആ സ്നേഹമെനിക്ക് നഷ്ടപ്പെടുത്താതെ വയ്യ... മാത്രമല്ല... അയാൾ എന്റെ അച്ഛനാണെന്ന് അയാളുടെ മകൻ അറിഞ്ഞാൽ... നേരത്തെപ്പറഞ്ഞതുപോലെ പ്രശ്നമാണുണ്ടാകുക... അദ്ദേഹത്തിന്റെ ജീവനുവരെ ചിലപ്പോൾ അത് ഭീഷണിയാകും... " ദത്തൻ പറഞ്ഞുനിർത്തിയതും ഒരു കാർ അവരുടെ മുന്നിൽ വന്നുനിന്നു... അതിൽനിന്നും ഒരുചെറുപ്പക്കാരനിറങ്ങി... അവനെ കണ്ട് പേടിയോടെ അന്ന ദത്തനെ നോക്കി... ദത്തനും അവനെ മനസ്സിലായിരുന്നു... മാത്യൂച്ചായന്റെ മകൻ... അവൻ അവരുടെയടുത്തേക്ക് വന്നു... "എന്നെ മനസ്സിലായിക്കാണുമല്ലോ... അങ്ങനെ പെട്ടന്ന് മറക്കാൻ വഴിയില്ലല്ലോ... ഞാൻ എബി... എബിമാത്യു... ഒരു തർക്കത്തിനോ പ്രശ്നത്തിനോ വന്നതല്ല ഞാൻ... എനിക്ക് നിങ്ങളോട് ചിലത് സംസാരിക്കാനുണ്ട്... " "എന്താണ് അത്ര വലിയ കാര്യം... "

"അത് നിങ്ങളോടുമാത്രമായി സംസാരിക്കാനുള്ളതാണ്... " "എത്ര വലിയ രഹസ്യമായാലും ഇവിടെ ഇവളുടെ മുന്നിൽ വച്ച് സംസാരിക്കാൻ പറ്റുമെങ്കിൽ സംസാരിച്ചാൽ മതി... " അത്... അതിന് പ്രശ്നമുണ്ടായിട്ടല്ല... ഇത് നിങ്ങളുടേതും എന്റേയും ജീവിതപ്രശ്നമായതുകൊണ്ടാണ് പറഞ്ഞത്... അന്നത്തെ പ്രശ്നങ്ങളുടെ ഭാഗമായി എന്നെ ഇവിടെനിന്നും നാടുകടത്തിയതാണ് എന്റെ അപ്പച്ചൻ... ശരിയാണ് ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്ന രീതിയിലായിരുന്നില്ല ഞാൻ വളർന്നത്... അതിന് എനിക്ക് കിട്ടിയ ഒരു ശിക്ഷയായാരുന്നു സിംഗപ്പൂരിലേക്കുള്ള എന്റെ യാത്ര... അതവിടെ നിൽ ക്കട്ടെ... ഞാൻ പറയാൻ വന്നത് മറ്റൊരു കാര്യമാണ്... കുറച്ചുദിവസമായി അപ്പച്ചനെ അലട്ടുന്ന എന്തോ പ്രശ്നങ്ങളുണ്ടെന്നത് എന്റെ അമ്മച്ചിയുടെ ശ്രദ്ധയിൽ പെട്ടത്... അത് പലതവണ അമ്മച്ചി അപ്പച്ചനോട് ചോദിച്ചു നോക്കി...

എന്നാൽ ഒന്നുമില്ല എന്ന ഉത്തരമായിരുന്നു മറുപടി... ദിവസങ്ങൾ കഴിയുന്തോറും അപ്പച്ചനിൽ എന്തൊക്കെയോ മാറ്റങ്ങൾ കണ്ടുതുടങ്ങി... അവസാനം ഗതികെട്ട് അമ്മ കുറച്ച് കർശ്ശനസ്വരത്തിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ചു.. അമ്മച്ചിയുടെ ദേഷ്യത്തോടെയുള്ള ചോദ്യവും നിർബന്ധവും കാരണം അപ്പച്ഛൻ ചില പഴയ സത്യങ്ങൾ പറഞ്ഞു... അത് കേട്ട അമ്മച്ചി കുറച്ചുനേരത്തിന് ഒന്നും മിണ്ടിയില്ല... അന്ന് ഉറങ്ങാൻ നേരം അമ്മച്ചി അപ്പച്ചനോട് ചില കാര്യങ്ങൾ പറഞ്ഞു... "എന്നെ വിവാഹം കഴിക്കുന്നതിനുമുന്നേ നിങ്ങൾക്ക് അറിയാതെ പറ്റിയ തെറ്റിന് ഞാൻ നിങ്ങളെ വെറുക്കില്ല... വെറുക്കേണ്ട കാര്യമെനിക്കില്ല... പക്ഷേ നിങ്ങളുടെ രക്തത്തിൽ ജനിച്ച ഒരു മകനുണ്ട്... അവനെ നിങ്ങൾ പോയി കാണണം... എല്ലാ സത്യവും പറയണം... അവന്റെ ശാപം നമുക്ക് കിട്ടരുത്... എബിമോന്റെ കാര്യമോർത്താണെങ്കിൽ അവനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം... " അങ്ങനെയാണ് അപ്പച്ചൻ നിങ്ങളെ കാണാൻ വന്നത്...

അന്ന് നിങ്ങളെ കണ്ട് തിരിച്ചുവന്നതിനുശേഷവും അപ്പച്ചനിൽ എന്തോ ചില കുറ്റബോധം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു... അവസാനം അമ്മച്ചി എന്നെ വിളിച്ച് അത്യാവശ്യമായി നാട്ടിലേക്ക് വരാൻ പറഞ്ഞു... അവിടെയെത്തി ജോലിയിൽ പ്രവേശിച്ചതേയുള്ളു ഞാൻ... എന്നാലും ഞാൻ നാട്ടിലേക്ക് തിരിച്ചു... അമ്മച്ചിയുടെ നാവിൽനിന്ന് സത്യമറിഞ്ഞപ്പോഴുള്ള ഞെട്ടലിനേക്കാളും അത് നിങ്ങളാണെന്ന സത്യം അറിഞ്ഞപ്പോഴാണ് എന്റെ മനസ്സ് കൂടുതൽ വേദനിച്ചത്... അന്ന് ആരാണ് എന്താണെന്നറിയാതെ എന്റെ നാവുകൊണ്ട് എന്തൊക്കെയോ നിങ്ങളോട് പറഞ്ഞു... ഇന്ന് എനിക്ക് നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ ആ പ്രശ്നത്താൽ മുഖം കുനിയുകയാണ്... സ്വന്തം ജേഷ്ടനോടാണ് അന്ന് ഞാൻ... എന്തൊക്കെയായാലും എന്റെ സഹോദരനല്ലാതെയാവില്ലല്ലോ നിങ്ങൾ... എന്നുകരുതി നിങ്ങളുടെ ഇന്നത്തെ ജീവിതത്തിൽ ഒരു തടസമായി ഞങ്ങളാരും വരില്ല... പിന്നെ നിങ്ങളെ കാണാൻ അമ്മച്ചി ക്ക് ആഗ്രഹമുണ്ടെന്നും പറഞ്ഞപ്പോൾ നിങ്ങളുടെ വീട്ടിലേക്ക് അമ്മച്ചിയേയും കൂട്ടി വരുകയായിരുന്നു ഞാൻ... അമ്മച്ചി കാറിലുണ്ട്... എബി ചെന്ന് കാറിന്റെ ഡോർ തുറന്നു...

അതിൽനിന്നും ഒരു സ്തീയിറങ്ങി... മാത്യൂസിന്റെ ഭാര്യ മറിയ... അവർ ദത്തന്റെ അടുത്തേക്ക് വന്നു... അവരവന്റെ മുഖത്തേക്ക് നോക്കി... അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "എന്റെ.. എന്റെ മാത്യൂച്ചായന്റെ മകൻ.... മോനെന്നെ കണ്ടിട്ടുണ്ടാവില്ല... മോനേയും കാണുന്നത് ആദ്യമായിട്ടാണ്... എന്നാലും എന്റെ മാതേയുച്ഛായന്റെ മകൻ എന്റേയും മകനാണ്... ഇതറിഞ്ഞ അന്നുതൊട്ട് അതങ്ങനെത്തന്നെയാണ്... എന്റെ മോൻ ഒരിക്കലും അദ്ദേഹത്തെ ശപിക്കരുത്... അത് താങ്ങാനുള്ള ത്രാണി ആ പാവത്തിനില്ല... നിന്റെ അമ്മയെ ഒരിക്കലും അറിഞ്ഞുകൊണ്ട് അദ്ദേഹം ചതിച്ചിട്ടില്ല... ആരേയും ചതിക്കാൻ ആ പാവത്തിന് കഴിയില്ല... മറ്റുള്ളവരെ സഹായിച്ചിട്ടേയുള്ളൂ അദ്ദേഹം... ആരുടേയും വെറുപ്പ് വാങ്ങിച്ചിട്ടില്ല... അന്ന് ഇങ്ങനെയൊരു മകനുണ്ടെന്ന് പറഞ്ഞപ്പോൾ ആ മകനെ കണ്ട് എല്ലാ സത്യവും പറയണമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് പേടിയായിരുന്നു... എല്ലാം അറിഞ്ഞു കഴിഞ്ഞാൽ മോന്റെ പ്രതികരണം എന്താണാവോ എന്നായിരുന്നു അദ്ദേഹത്തിന്...

ഒരിക്കലും വെറുക്കരുതേ, എന്ന അഭ്യർത്ഥനയുമായാണ് ഞാൻ വന്നത്... " "എനിക്ക് ആരോടും ദേഷ്യമോ പ്രതികാരമോ ഇല്ല... എന്റെ ജന്മം ഇങ്ങനെയാവണമെന്നത് ദൈവനിശ്ചയമാണ്... അതിനെ മറികടക്കാൻ ഞാനളല്ല... ഇപ്പോൾ എനിക്ക് ഒരമ്മയുണ്ട്... അവരുടെ മകനായി മാത്രം ജീവിക്കണമെന്നേ എനിക്കുള്ളൂ... പിന്നെ എന്നെ വിശ്വസിച്ച് എന്റേതായിത്തീരാൻ കാത്തുനിൽക്കുന്ന ഇവളും അതുമതിയെനിക്ക്... എന്നു കരുതി ഞാൻ മാത്യുച്ചായന്റെ മകനല്ലാതെയാവില്ല എന്നനിക്കറിയാം... ഞാൻ വരും... എന്റെ അച്ഛനേയും ഈ അമ്മച്ചിയേയും പിന്നെ ഈ അനിയനേയും കാണാൻ... ഇപ്പോൾ എന്റെ മനസ്സിൽ എന്തോ ഒരു മനഃസമാധാനമാണ്... എന്നെ പ്രസവിച്ച എന്റെ അമ്മയെ നിങ്ങൾ ശപിച്ചില്ലല്ലോ... അതുമതിയെനിക്ക്... നിങ്ങൾ വലിയ മനസ്സിനുടമയാണ്... അങ്ങനെയുള്ള നിങ്ങളെ എനിക്ക് മറക്കാൻ പറ്റുമോ... ഞാൻ വരും... ഇവളേയും എന്റെ സുഭദ്രാമ്മയേയും കൂട്ടി അടുത്തുതന്നെ വരും... ഇത്രയും കാലം അച്ഛനെ മാത്യുച്ഛായൻ എന്നേ വിളിച്ചിരുന്നുള്ളൂ...

അത് മാറ്റിയെടുക്കാൻ ഞാൻ ശ്രമിക്കാം... " ദത്തൻ പറഞ്ഞു... "വിട്ടിൽ നിന്നും മോന്റെയടുത്തേക്ക് വരുമ്പോൾ മനസ്സിന്റെയുള്ളിൽ തീയായിരുന്നു... ഇപ്പോൾ നിറഞ്ഞ മനസ്സോടെയാണ് ഞാൻ പോകുന്നത്... " മറിയ അന്നയുടെ അടുത്തേക്ക് ചെന്നു... "എന്നതാണ് മോളുടെ പേര്... " "അന്ന.. " "ഇവൾ എന്റേയും കൂടി മരുമകളാണ്... അതല്ലെന്നുമാത്രംപറഞ്ഞേക്കരുത്... എന്നാൽ ഞങ്ങൾ പോയി വരാം... ഇതെല്ലാമറിയുമ്പോൾ മാത്യുച്ഛായന് ഏറെ സന്തോഷമാകും... " മറിയ കാറിൽ കയറി... എബി അന്നയുടെ അടുത്തേക്ക് ചെന്നു... "എന്നോട് മാപ്പാക്കണം... കൂട്ടുകാരിയോടും പറയണം... അറിവില്ലാതെ ഓരോന്ന് ചെയ്തുപോയതാണ്... അന്നൊക്കെ എന്റെ ജീവിതം അങ്ങനെയായിപ്പോയി... ഇനിയുണ്ടാവില്ല... " എബി ദത്തനെ ഒന്നുനോക്കി പിന്നെ തിരിഞ്ഞുനടന്ന് കാറിൽ കയറി..

ആ കാർ പോകുന്നതും നോക്കി അവർ നിന്നു.... ദിവസങ്ങൾ കടന്നുപോയി... അതിനിടയിൽ സുധാകരനേയും ഭാസ്കരമേനോനേയും ജീവപര്യന്തം തടവുശിക്ഷക്ക് കോടതി ശിക്ഷിച്ചിരുന്നു... നകുലൻ വീൽച്ചെയറിലാണെങ്കിലും പതിയെ നടക്കാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു... കൃഷ്ണ ഇടക്കിടക്ക് ആദിയുമൊന്നിച്ച് നകുലനെ കാണാൻ പോകുന്നുണ്ടായിരുന്നു... അന്നൊരു ദിവസം ഇടശ്ശേരി തറവാട്ടിൽ... "ഏട്ടാ ഇനി എന്തിനാണ് പിള്ളേരുടെ കാര്യം വച്ചു താമസിപ്പിക്കുന്നത്... നമുക്കത് നടത്തുകയല്ലേ... " രാജേശ്വരി കേശവമേനോനോട് ചോദിച്ചു... "ഞാനുമത് ആലോചിക്കുകയായിരുന്നു... ഇനിയത് വച്ചുതാമസിപ്പിക്കേണ്ട... മൂന്നു പേരുടേയും വിവാഹം ഒന്നിച്ചു തന്നെ നടത്താം... വീണയുടെ വിട്ടുകാരോടും അഖിലയുടെ വിട്ടുകാരോടും ഞാനും വിജയനുംകൂടി പോയി സംസാരിക്കാം... " അങ്ങനെ ആ നാടുകണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു ഇടശ്ശേരിത്തറവാട്ടിൽ നടന്നത്...

വിവാഹത്തോടനുബന്ധിച്ച് ആ നാട്ടിലെ പാവപ്പെട്ടവർക്കെല്ലാം ഓരോ മുണ്ടും തോർത്തും കുറച്ച് ധാന്യങ്ങളും ഇടശ്ശേരിക്കാർ നൽകി... അതുപോലെ മറ്റുരുദിവസം ദത്തന്റേയും അന്നയുടേയും വിവാഹം ആദിയുടേയും സൂരജിന്റേയും സൂര്യന്റെയും നേതൃത്വത്തിൽ ഭംഗിയായി നടത്തി... സൂരജ് പുതിയ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് പോയി... കൂടെ അവനെ അസിസ്റ്റന്റായി അഖിലയുമുണ്ടായിരുന്നു.... എന്തായിരിക്കും ആ കേസ്.... വീണ്ടും അവനെ സഹായിക്കാൻ ദത്തൻ ഉണ്ടാകുമോ... ഏതായാലും കണ്ടറിയാം.... കൃഷ്ണയുടെകൂടെ ആർ കെ ഗ്രൂപ്പിൽ ആദിയും പോയിത്തുടങ്ങി.. എല്ലാംകൂടി കൃഷ്ണക്കു കിട്ടിയ ഏറ്റവും വലിയ കിരീടമായിരുന്നു തുടർന്നുള്ള അവരുടെ ജീവിതം... കൃഷ്ണകിരീടം...................................... നിർത്തുന്നു... വല്ലാതെ ബോറടിപ്പിക്കുന്നില്ല... ഇതുവരേയും തന്ന പ്രോത്സാഹനത്തിന് നിങ്ങൾ ഓരോരുത്തർക്കും എണ്ണിയെണ്ണി നന്ദി പറയുന്നു... വിനയപുർവ്വം.... രാജേഷ് രാജു... വള്ളിക്കുന്ന്

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story