🌷കുറുമ്പി🌷: ഭാഗം 2

kurumbi new

എഴുത്തുകാരി: വാസുകി വസു

അഭിയേട്ടൻ തല്ലിക്കൊളൂ..സന്തോഷത്തോടെ ഏറ്റുവാങ്ങും..എന്നാലും ഞാൻ പോകൂല്ലാ..എനിക്ക് അത്രക്ക് ഇഷ്ടാ അഭിയേട്ടനെ..എന്റെ കുറുമ്പി മോളേ" പാറൂട്ടിയെ വാരിയെടുത്ത് ഉമ്മകളാൽ മൂടി...കണ്ണുകൾ നിറഞ്ഞു എങ്കിലും കരഞ്ഞില്ല... "നിക്ക് ഇഷ്ടാ അഭിയേട്ടനെ...നിക്ക് ഇഷ്ടാ" ഭ്രാന്തമായ പ്രണയത്തോടെ നന്ദ പുലമ്പിക്കൊണ്ടിരുന്നു... "നിനക്ക് ഭ്രാന്താടീ മുഴുത്ത പ്രാന്ത്" അഭി കോപത്തോടെ പല്ലു ഞെരിച്ചു...ഉള്ളിൽ തോന്നിയ വേദന മറച്ചു പിടിച്ചു അവൾ ചിരിച്ചു കൊണ്ട് നിന്നു. "അതേ അഭിയേട്ടാ..ഏട്ടൻ പറഞ്ഞത് ശരിയാ..എനിക്ക് പ്രാന്താ..അഭിയേട്ടനോടുളള പ്രണയത്താൽ അന്ധമായി തീർന്ന പ്രാന്ത്" ചിലമ്പിച്ച സ്വരം നോവായി പുറത്തേക്കൊഴുകി...

തന്റെ പ്രണയം അഭിക്ക് തിരിച്ചറിയാൻ കഴിയുന്നില്ലല്ലോന്ന് ഓർത്തവൾ നീറി. എല്ലാം കണ്ടും കേട്ടും നിന്നിരുന്ന നന്ദന്റെ നെഞ്ച് വിങ്ങി...പതിനെട്ട് വർഷം വളർത്തിയ മകൾക്ക് ഇപ്പോൾ ഏറ്റവും വലുത് അവളുടെ പ്രണയമാണെന്ന്.. "നശിച്ചു പോവുകയുള്ളൂടീ നീ...ഒരുകാലത്തും ഗതി പിടിക്കില്ല..ഞങ്ങൾക്ക് ഇങ്ങനെയൊരു മകളിനിയില്ല" നെഞ്ചിലൂറിക്കൂടിയ സങ്കടം വാക്കുകളാൽ നന്ദനിൽ നിന്ന് പുറത്തേക്ക് വന്നു...അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. അച്ഛന്റെ പ്രാക്ക് നെഞ്ചുരുക്കും വേദനയോടെ കേട്ടു നിന്നു..എന്നിട്ടും ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു. "ശപിച്ചോളൂ അച്ഛാ...സാരല്യാ..അത്രയും വേദനിപ്പിച്ചിട്ടല്ലേ..

ഞാൻ അനുഭവിച്ചോളാം" പുഞ്ചിരിയോടെ ശാപങ്ങൾ ഏറ്റുവാങ്ങുമ്പോഴും മനസ്സും ഉടലും ഒരുപോലെ നീറിയെരിഞ്ഞു...ഹൃദയം വിങ്ങിപ്പൊട്ടി.. അത്രയേറെ നോവുള്ളിലുണ്ട്. നന്ദൻ മടങ്ങിയട്ടും നന്ദ തറഞ്ഞങ്ങനെ നിന്നു...അഭിജിത്ത് വേവുന്ന മനസ്സുമായി മുറിയിലൂടെ ഉഴറി നടന്നു...ഇങ്ങനെയൊന്നും അയാൾ പ്രതീക്ഷിച്ചിരുന്നില്ല.. കുറച്ചു സമയത്തെ നിശബ്ദതക്ക് ശേഷം നന്ദ തിരിഞ്ഞ് കട്ടിലിൽ നിന്ന് കുറുമ്പിയെ വാരിയെടുത്ത് മുത്തങ്ങൾ തീർത്തു.. ഒന്നും അറിയാതെ പാറൂട്ടി അവൾ കാൺകെ ചുണ്ടുകൾ പിളർത്തി.. "അമ്മ പോവൂല്ലെടാ ആരൊക്കെ ആട്ടിപായിച്ചാലും...ന്റെ കുറുമ്പീനേയും അച്ഛയേയും വിട്ടു പോകാൻ അമ്മക്ക് കഴിയൂല്ലാ മുത്തേ..അത്രയേറെ സ്നേഹിച്ചു പോയി"

നന്ദയിൽ നിന്ന് വീണ ഓരോ വാക്കുകളും അഭി കേൾക്കുന്നുണ്ടായിരുന്നു...അതവനെ ഉടലോടെ എരിച്ചു... "അഭിയേട്ടാ" ഉള്ളിലെ നോവടക്കി പ്രണയത്തോടെ വിളിച്ചു... ഹൃദയത്തിന്റെ അതേ നോവുകൾ സ്വരത്തിലുണ്ടായിരുന്നു.. "ഒന്നിറങ്ങിപ്പോകൊ...കുറച്ചു സമാധാനം വേണം" അഭി ഉറക്കെ അലറിപ്പറഞ്ഞു.. ഇരുകരങ്ങളാലും ചെവികൾ പൊത്തിപ്പിടിച്ചു... "അഭിയേട്ടാ എന്നെ ഉപേക്ഷിക്കരുത് അത്രക്ക് ഇഷ്ടാ...അവകാശവും അധികാരവും സ്ഥാപിക്കാൻ വരില്ല..കുറുമ്പീടെ അമ്മയായി ഈ വീടിന്റെ ഏതെങ്കിലും മൂലക്ക് ഒതുങ്ങി കഴിഞ്ഞോളാ..എനിക്ക്.. എനിക്ക് ഇടയ്ക്കൊന്ന് കണ്ടാൽ മാത്രം മതി" പാറൂട്ടിയെയേയും എടുത്ത് പിടിച്ചു അഭിയുടെ കാൽപ്പാദങ്ങളിലേക്ക് വീണു...

പൊള്ളിയത് പോലെ അയാൾ പാദങ്ങൾ പിൻവലിച്ചു..അഭിയുടെ നോട്ടം ചുവരിലെ നിളയുടെ ചിത്രത്തിൽ എത്തി നിന്നു.. "ഞാനെന്താ നിളാ ചെയ്യാ...എനിക്ക് നിന്റെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ലെടാ....പ്രത്യേകിച്ച് നന്ദയെ പോലെ ഒരാളെ" പിടഞ്ഞ മനസ്സിന്റെ ഭാരം നിളയിലേക്കിറക്കാൻ അഭി വെറുതെ മോഹിച്ചു...വെറുതെയെങ്കിലും.. സമയം ഇഴഞ്ഞ് നീങ്ങി..പകൽ കഴിഞ്ഞു രാത്രി വിരുന്നിനെത്തി...ഇരുൾ പതിയെ വളർന്നു തുടങ്ങി... മാനസികമായി വളരെയേറെ നന്ദ തളർന്നിരുന്നു...ഉറങ്ങാൻ തുടങ്ങിയ പാറൂട്ടിക്ക് ഫീൽഡിംഗ് ബോട്ടിലിൽ പാൽ കൊടുത്ത ശേഷം കിടക്കയിലേക്ക് കിടത്തി... കുറുമ്പിക്ക് അരികിലായി വശം ചരിഞ്ഞ് നന്ദ കിടന്നു...

പാറൂട്ടി കുഞ്ഞിക്കൈകളാൽ നന്ദയുടെ മാറിടത്തിൽ പരതി തുടങ്ങി... ടോപ്പ് കുറച്ചു നീക്കി കുഞ്ഞിച്ചുണ്ടിലേക്കത് തിരുകി വെച്ചു..പാലില്ലാത്ത മാറിടം നുണഞ്ഞു കൊണ്ട് കുറുമ്പി മയങ്ങി തുടങ്ങി.. ഇടയ്ക്ക് എപ്പോഴോ അഭിയുടെ കണ്ണുകൾ അവരിലെത്തിയതും ഒന്നു നടുങ്ങിപ്പിടഞ്ഞ് എഴുന്നേറ്റു... വ്യക്തമായി കണ്ടവൻ അമ്മിഞ്ഞ നുകർന്ന് കിടന്ന് ഉറങ്ങുന്ന കുറുമ്പിയെ..മോളേ തഴുകി തലോടി മയങ്ങുന്ന നന്ദയേയും..അവനിൽ കോപം ആളിക്കത്തി... "എടീ...." നന്ദ നടങ്ങിപ്പിടഞ്ഞ് എഴുന്നേറ്റു... കുറുമ്പി കണ്ണുകൾ തുറന്നുവെങ്കിലും വീണ്ടും മയങ്ങി..ടോപ്പ് ശരിയാക്കിയ ശേഷം അഭിയെ പ്രണയപൂർവ്വം നോക്കി..കലിയോടെ അവൻ പാഞ്ഞടുത്തു.. "നീ..എന്താടീ കാണിച്ചത്" "എന്ത് കാണിച്ചൂന്നാ അഭിയേട്ടൻ പറയണേ" കുസൃതിയോടെ അവനെ നോക്കി പുഞ്ചിരിച്ചു.. "കാണിച്ചത് തന്നെ.." "ഓഹോ .. അതോ ..എന്റെ മോളേ ഞാനങ്ങനെ ഊട്ടാറുണ്ടല്ലോ.

.പിന്നെന്താ ഇതിലിത്ര പുതുമ" കൂസലില്ലാതെ നന്ദ പറഞ്ഞത് അഭിയെ കൂടുതൽ ചൊടിപ്പിച്ചു... നിളയുടെ മാറിടമല്ലാതെ കുറുമ്പി നുകർന്നട്ടില്ല...ഇപ്പോൾ അന്യയായൊരു ഒരുത്തിയുടെ...ഛീ.. ഓർക്കുന്തോറും നന്ദയോട് കൂടുതൽ വെറുപ്പായി.. "ഇറങ്ങിപ്പോടീ" "പോകൂല്ലന്നല്ലെ പറഞ്ഞത്" വർദ്ധിച്ച ദേഷ്യത്തോടെ നന്ദയെ പിടിച്ചു വലിച്ചു... എതിർക്കാൻ ശ്രമിച്ചെങ്കിലും അഭിയുടെ കരുത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... വാതിൽ തുറന്ന് കഴുത്തിനു പിടിച്ചു വെളിയിലേക്ക് തള്ളി...മുഖമടച്ച് നന്ദ മുറ്റത്തേക്ക് വീണു... മഴയുടെ വരവ് അറിയിച്ചു തണുത്ത കാറ്റ് ആഞ്ഞ് വീശി...ഇടക്കിടെ മിന്നൽ പിണർ ഭൂമിയെ ചുംബിച്ചു കൊണ്ടിരുന്നു... അഭി വാതിൽ വലിച്ചടച്ചു...

നന്ദ കതകിൽ തട്ടി ഉറക്കെയലറി.. "അഭിയേട്ടാ കതക് തുറക്ക്..നിക്ക് പേടിയാ ഇടിമിന്നൽ... കതക് തുറക്ക് അഭിയേട്ടാ" ഉറക്കെ അലറി വിളിച്ചെങ്കിലും അകത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല...കുറച്ചു കഴിഞ്ഞപ്പോൾ ശക്തമായ മഴ പെയ്ത് തുടങ്ങി... ഇടിമിന്നൽ കാതുകളിൽ തുളച്ചിറങ്ങിയതും ചെവി പൊത്തിപ്പിടിച്ചു മഴ നനഞ്ഞ് കിടന്നു...രാത്രി മഴ പെയ്തൊഴിയും വരെ... ഇടക്കിടെ അഭയേയും കുറുമ്പിയേയും ഉറക്കെ വിളിച്ചു അലറും... ശക്തമായ ഇടിമിന്നലോടെ മഴ പെയ്തു.... "നന്ദ.. പോയിക്കാണുമോ?" ഇടക്കിടെ മനസ്സിനെ അലട്ടിയെങ്കിലും പോയി കാണുമെന്ന് ഉറച്ചു വിശ്വസിച്ചു.... കുഷ്യനിലേക്ക് ചാരി നന്ദൻ പതിയെ മിഴികളടച്ചു....

പുലരിയുടെ പൊൻ വെളിച്ചം മിഴികളെ തഴുകിയപ്പോൾ ഇമകൾ വലിച്ചു തുറന്നു... കുറുമ്പി അപ്പോഴും ശാന്തമായ ഉറക്കത്തിലാണ്... പൊടുന്നനെ മനസ്സിലേക്ക് നന്ദയുടെ മുഖം ഇരച്ചെത്തിയതും കതക് തുറന്നു വെളിയിലേക്ക് നോക്കി...മഴയും മണ്ണും പറ്റിച്ചേർന്ന് വിറങ്ങലിച്ചു കിടക്കുന്നൊരു ശരീരം കണ്ടു...അവനിലൂടെയൊരു വിറയൽ പാഞ്ഞു കയറി... "ഈശ്വരാ ഞാനെന്താ ചെയ്തത്" "അഭിയേട്ടാ എനിക്ക് ഇടിമിന്നൽ പേടിയാ...കതക് തുറക്ക്" കാതിലൂടെ നന്ദയുടെ പേടിച്ച സ്വരം മുഴുകി...അഭിയുടെ മനസ്സിനെ കുറ്റബോധം കാർന്ന് തിന്നാൽ തുടങ്ങി... "അപ്പോഴത്തെ ദേഷ്യത്തിനു ചെയ്തതാ...അവൾ വീട്ടിലേക്ക് പോകുമെന്ന് കരുതി" ഓടിപ്പിടഞ്ഞ് ചെന്ന് നന്ദയെ കൈക്കുള്ളിൽ കോരിയെടുത്ത് അകത്തേക്ക് നടന്നു... അവളിലെ ശരീരത്തിന്റെ പനിച്ചൂട് അവനറിഞ്ഞു... ചുണ്ടുകൾ വിറച്ചു തുടങ്ങി.... നന്ദയുടെ... കിടക്കയിലേക്ക് മെല്ലെ കിടത്തി...

നെറ്റിയിൽ കൈവെച്ചതും പൊള്ളുന്ന ചൂട്... പെട്ടെന്ന് ചെറിയ ഒരു തുണി നനച്ച് അവളുടെ നെറ്റിയിലേക്ക് വെച്ചു...നന്ദയുടെ കരങ്ങളെടുത്ത് ഉരസി ചൂട് പകരാൻ ശ്രമിച്ചു... "എന്നെ ഉപേക്ഷിക്കല്ലേ അഭിയേട്ടാ അത്രക്ക് ഇഷ്ടാ.. ന്റെ കുറുമ്പിയേയും അവളുടെ അച്ഛയേയും" അപ്പോഴും അസപ്ഷ്ടമായി നന്ദയുടെ ചുണ്ടുകൾ വിറച്ചത് അഭിജിത്ത് കേട്ടിരുന്നു...അതവനെ കൂടുതൽ അസ്വസ്ഥതമാക്കി തുടങ്ങി... "കഴിയില്ല നന്ദാ... നിളയുടെ സ്ഥാനം നിനക്ക് നൽകാൻ.. നിനക്കെന്നല്ല ആർക്കും...എല്ലാവർക്കും നിള മരിച്ചവളാണ്...എനിക്ക് മാത്രം അവൾ ജീവിച്ചിരിക്കുന്നവളാണ്...ഇപ്പോഴുമുണ്ട് ചിരിക്കുന്ന അവളുടെ മുഖം.. എന്റെ നെഞ്ചിൻ കൂട്ടിൽ..." അങ്ങനെ വിളിച്ചു ഉറക്കെ പറയാൻ അഭിജിത്ത് കൊതിച്ചെങ്കിലും കഴിഞ്ഞില്ല... ബാം എടുത്ത് നന്ദയുടെ നെറ്റിയിലും കഴുത്തിലും ചെറുതായി പുരട്ടി..മൂക്കിനു മുമ്പിൽ ബാം വിരലാൽ മണപ്പിച്ചു...

എഴുന്നേറ്റു ചെന്ന് ചുക്കുകാപ്പി തയ്യാറാക്കി വരുമ്പോഴും നന്ദ ഞരങ്ങുകയും മൂളുകയും ചെയ്യുന്നു...ഉണരാനുളള ആരംഭമാണ്.. "കുറുമ്പി...അമ്മേടെ പൊന്നുമോൾ എവിടാ" അസപ്ഷ്ടമായി പറഞ്ഞു കൊണ്ട് കൈകൾ ചുറ്റും പരതി...കുറുമ്പിയിൽ കൈ തടഞ്ഞതും മിഴികൾ വലിച്ചു തുറന്നു... മോളേ പുണർന്ന് നന്ദ ആദ്യമായി പൊട്ടിക്കരഞ്ഞു.. അഭിക്ക് മുമ്പിൽ... അടക്കിപ്പിടിച്ച സങ്കടങ്ങൾ മുഴുവനും പുറത്തേക്കൊഴുക്കി കണ്ണുനീരായിട്ട്...സഹിക്കാൻ കഴിയണില്ല അവൾക്ക് അത്രയേറെയുണ്ട് നെഞ്ചിൽ കനലായി... "നന്ദാ...." ആർദ്രമായ് അഭി വിളിച്ചു.... ആ സ്നേഹ സ്വരം നന്ദയുടെ അന്തരാത്മാവിലെത്തി...പകച്ച കണ്ണുകളുമായി തിരിഞ്ഞ് നോക്കി.. "എന്നെ ഇറക്കി വിടല്ലേ അഭിയേട്ടാ...പ്രണയം പറഞ്ഞു വരില്ല..സത്യായിട്ടും..എന്റെ മോളേ എന്നിൽ നിന്ന് പിരിക്കരുതേ" തകർന്നവൾ അഭിയുടെ കാൽപ്പാദങ്ങളിൽ വീണു....

"ശല്യായിട്ട് വരില്ല...മോളെയും നോക്കി മുറിയുടെ ഏതെങ്കിലും മൂലയിൽ ചുരുണ്ട് കൂടിക്കോളാം" എടുത്തുയർത്തിയ അഭിക്ക് മുമ്പിൽ തൊഴുകൈകളുമായി നിന്നു....അയാളാകെ തകർന്നു പോയിരുന്നു...നന്ദ അങ്ങനെ പറഞ്ഞുവെങ്കിലും അവളുടെ മിഴികളിൽ കണ്ടു...അടങ്ങാത്ത ഒടുങ്ങാത്ത അവളുടെ ഭ്രാന്തമായ പ്രണയം... അവനോടുളളത്‌.. "കാപ്പി കുടിക്ക് നന്ദാ" അലിവോട് പറഞ്ഞിട്ട് ചുക്കുകാപ്പി നന്ദക്ക് നേരെ നീട്ടി...വാങ്ങാൻ മടിച്ചു നിന്നവളെ നോക്കി പറഞ്ഞു.. "ക്ഷമിക്ക് നന്ദാ‌..ഇന്നലെ ഓരോന്നും തല ചൂടാക്കി കളഞ്ഞു...അതാ അങ്ങനെയൊക്കെ പെരുമാറിയത്...എന്തൊക്കെ ആയാലും മാനം കളങ്കപ്പെടാതെ നഷ്ടപ്പെട്ടൂന്ന് വിളിച്ചു പറയരുത്... അതിനൊരു പവിത്രമായ സ്ഥാനമാണ്...

എന്തൊക്കെ ആരൊക്കെ വിളിച്ചു കൂവിയാലും അതിന്റെ പവിത്രത ഇല്ലാതാകില്ല" നന്ദയിൽ കുറ്റബോധം നിഴലിച്ചു... ഓരോന്നും കാണിച്ചതും വിളിച്ചു കൂവിയതും അഭിയേട്ടന്റെ പ്രണയത്തിനു വേണ്ടി മാത്രാ...അഭിയേട്ടനാണ് ഓരോ നിശ്വാസത്തിലും അത്രയേറെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ട്...എന്നെങ്കിലും ഒരിക്കൽ എന്റെ പ്രണയം തിരിച്ചറിയും...ആ ഒരു നിമിഷത്തിനായാണ് നന്ദ ജീവിക്കണത്..ഒപ്പം കുറുമ്പിമോൾക്കായും... "നീയെത്ര നാൾ വേണമെങ്കിലും ഇവിടെ താമസിച്ചോളൂ...ആരും തടയില്ല..ഇറക്കി വിടില്ല..പക്ഷേങ്കി എന്റെ നിളയുടെ സ്ഥാനം ചോദിക്കരുത് കഴിയില്ല തരാൻ... കുറുമ്പി മോളുടെ അമ്മയായി ഇരുന്നോളൂ" നന്ദയുടെ മനസ്സ് തെളിഞ്ഞു..

കാർമേഘങ്ങൾ പതിയെ അകന്നു പോകുന്നതും അറിഞ്ഞു... "അഭിയേട്ടന്റെ മനസ്സിൽ ഇത്രയും സ്ഥാനം ലഭിച്ചെങ്കിൽ നിള ചേച്ചിക്കൊപ്പം ഒരു ഇടം ആ ഹൃദയത്തിൽ തനിക്ക് ലഭിക്കും" നന്ദ ഉറച്ചു വിശ്വസിച്ചു... "നിളേച്ചിക്ക് മുകളിലും ഒപ്പവും വേണ്ടാ...അതിനു താഴെയായാലും മതി...ആ നെഞ്ചിലൊരു സ്ഥാനം... എനിക്ക് നിന്നോടുളള എന്റെ പ്രാന്തമായ പ്രണയം പൂത്ത് തളിർത്ത് വസന്തമായി മാറാൻ മാത്രം" അഭിജിത്ത് നൽകിയ ചൂടുകാപ്പി മെല്ലെയവൾ ഊതിക്കുടിച്ചു...കുറച്ചു ആശ്വാസം അനുഭവപ്പെട്ടു.. കുറുമ്പി ഉണർന്നപ്പോൾ മോളെ എടുത്തു... പിന്നെ അവരുടെ ലോകമായി....പാറൂട്ടിയുടെ ചിരിയിലും കുറുമ്പിലുമായി നന്ദ തന്റെ ലോകമൊരുക്കി...അഭിജിത്ത് എന്നൊരു മനുഷ്യൻ കൂടെയുണ്ടെന്ന് ശ്രദ്ധിച്ചതേയില്ല...പുറമേയ്ക്ക് മാത്രം... അയാൾ കാണാതെ അവൾ തന്റെ പ്രണയത്തെ കണ്ണുനിറച്ചു കണ്ടു സംതൃപ്തിപ്പെട്ടു..

ദിവസങ്ങൾ ഇതളടർന്നു വീണു...നന്ദ അച്ഛനെയും അമ്മയേയും ദൂരെ നിന്ന് കണ്ട് സ്നേഹിച്ചു... ആദ്യമാദ്യം നാട്ടുകാർക്ക് നന്ദയും അഭിയും തമ്മിലുള്ള അടുപ്പത്തിന്റെ കഥകൾ പറയാനായിരുന്നു താല്പര്യം... പുതിയത് ഓരോന്നായി കിട്ടിയപ്പോൾ പഴയതെല്ലാം വിസ്മൃതിയിലായി.... ഒരുദിവസം ജോലി കഴിഞ്ഞു അഭിജിത്ത് വീട്ടിലെത്തുമ്പോൾ കുറുമ്പിയേയും നന്ദയെയും അവിടെ കണ്ടില്ല...ആകെ പരവേശപ്പെട്ട് നോക്കി...അയൽ വീട്ടിൽ തിരക്കിയപ്പോഴാണു അറിഞ്ഞത് നാലു മണി കഴിഞ്ഞു മോളും നന്ദയും പുറത്തേക്ക് പോയിയെന്ന്.... തനിക്ക് അറിയാവുന്ന ഇടങ്ങളിലെല്ലാം അവരെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.... അവർ എവിടെ പോയെന്ന ചിന്ത മനസ്സിനെ തളർത്തി...ആകപ്പാടെ പ്രാന്ത് പിടിക്കണത് പോലെ... നന്ദയും കുറുമ്പിയും എവിടെ., എവിടെച്ചെന്ന് തിരക്കും.... അഭി തളർച്ചയോടെ കിടക്കയിലേക്കിരുന്നു.... കുറുമ്പിയുടെയും നന്ദയുടെയും മുഖങ്ങൾ മനസ്സിനെ കൂടുതൽ അസ്വസ്ഥതമാക്കി തുടങ്ങി.............തുടരും………

കുറുമ്പി : ഭാഗം 1

Share this story