Love for Unexpected💜: ഭാഗം 58

love for unexpected

രചന: Ansiya shery

 ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയതും ഗേറ്റിനടുത്ത് പോലീസ് ജീപ്പിൽ ഇരിക്കുന്ന ഇച്ചുന്റെ കണ്ടതും ഞാനും മറിയുവും ഞെട്ടിപ്പോയി.. ഇതെന്ത് പറ്റി..? പതിവില്ലല്ലോ ഈ വരവൊക്കെ...🤔 അങ്ങേരെ അടുത്തേക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് ആ ജിഷാദ് മുന്നിൽ കയറി നിന്നത്... ഞാനും മറിയുവും മുഖാമുഖം ഒന്ന് നോക്കി..... "എനിക്കറിയില്ലായിരുന്നു നിഹൂസേ നിന്റെ കല്യാണം കഴിഞ്ഞതാണെന്ന്.. എന്നോട് ക്ഷമിക്കണം.. ഇനി മുതൽ നീ എന്റെ അനിയത്തിക്കുട്ടി ആയിരിക്കും..നീയെന്റെ പെണ്ണും.." ആദ്യം എന്നെ നോക്കിയും അവസാനം മറിയുനെ നോക്കിയും അവൻ പറഞ്ഞത് കേട്ട് അറിയാതെ ചിരിച്ചു പോയി... മറിയു ആകെ കിളി പോയ പോലെ അവനെ നോക്കുന്നത് കണ്ട് ഞാൻ ചിരി കടിച്ച് പിടിച്ച് അവനെ നോക്കി... "അത് പറ്റില്ലല്ലോ ബ്രോ... ഇവള്ടെ എൻഗേജ്മെന്റ് കഴിഞ്ഞതാ..." "ശെ... അപ്പോ അതും പോയി.. സാരല്ല.. നിങ്ങൾ രണ്ട് പേരും ഇന്ന് മുതൽ എന്റെ പെങ്ങൾമാരാ... അപ്പോ കാണാം.." എ

ന്റെ കയ്യിൽ പിടിച്ച് പറഞ് കൊണ്ടവൻ പോയതും നേരെ നോക്കിയത് കലിപ്പിൽ നിൽക്കുന്ന ഇച്ചുവിന്റെ മുഖത്തേക്കാണ്...! അറിയാതെ മുഖത്തെ ചിരി മാഞ്ഞു പോയി.... മറിയൂനെ തല ചെരിച്ചു നോക്കിയതും അവളിപ്പോഴും നേരത്തെ ഞെട്ടലിൽ നിന്നും പുറത്ത് വന്നിട്ടില്ലെന്ന് മനസ്സിലായപ്പോൾ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു... "ആഹ്.."ന്ന് അലറി എന്നെ നോക്കിയതും അവളുടെ കയ്യും പിടിച്ച് ഞാൻ ഇച്ചുവിന്റെ അടുത്തേക്ക് ചെന്നു... "ഹായ് ഇച്ചുക്ക എന്താ ഇവിടെ..?ഇങ്ങോട്ട് അങ്ങനെ വരാറില്ലല്ലോ.." "വന്നത് കൊണ്ട് പലതും കാണാൻ ആയി.."ന്നും പറഞ് അങ്ങേര് ചെന്ന് ജീപ്പിൽ കയറി വണ്ടി സ്റ്റാർട്ട്‌ ആക്കിയതും ഞാൻ നേരെ അടുത്തേക്ക് ചെന്നു... "അപ്പോ ഞങ്ങളെ കൂട്ടാൻ വന്നതല്ലേ..?" മറുപടിയായി തറപ്പിച്ച് ഒരു നോട്ടം നോക്കി ഒറ്റ പറപ്പിക്കൽ ആയിരുന്നു... ഇവിടിപ്പോ ന്താ ണ്ടായേ..🤥 ****** ആ സാമുവൽ വല്ലതും ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് കോളേജ് വിട്ട സമയത്ത് നേരെ അങ്ങോട്ട് ചെന്നത്....

അവിടെ എത്തുന്നത് വരെ ഒരു സമാധാനം ഇല്ലായിരുന്നു... നിഹയും മറിയുവും വരുന്നത് കണ്ട് ആശ്വാസത്തോടെ അവർക്ക് നേരെ നടക്കാൻ തുനിഞ്ഞപ്പോഴാണ് ഏതോ ഒരുത്തൻ അവർക്ക് മുന്നിലേക്ക് കയറി നിന്നത്... അവളോട് കൊഞ്ചിക്കുഴഞ് അവൻ സംസാരിക്കുന്നത് എന്തോ എനിക്ക് പിടിക്കുന്നില്ലായിരുന്നു.. അതും പോരാഞ് അവസാനം കയ്യിൽ പിടിക്കലും.. അവനാരാ..😤 എന്തൊക്കെ പറഞ്ഞാലും സ്വന്തം ഭാര്യ തന്നെക്കാൾ കൂടുതൽ മറ്റൊരുത്തനോട്‌ അടുത്തിടപഴകുന്നത് സ്നേഹിക്കുന്ന ഒരു ഭർത്താക്കന്മാർക്കും പറ്റില്ല.. അതിനെ നിങ്ങൾ jealous എന്നൊക്കെ പറഞ്ഞാലും എനിക്ക് പുല്ലാ..😏 ദേഷ്യത്തിൽ നേരെ സ്റ്റേഷനിലേക്ക് തന്നെ ആണ് ഞാൻ ചെന്നത്... 💜💜💜💜💜 രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിലേക്ക് ചെന്നതും താഴെ ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു... നിഹയുടെ ഉള്ളിലൂടെ ഒരു കാളൽ അങ്ങ് പോയി.... അവൾ വേഗം ബെഡ്‌ഡിൽ ചെന്ന് കിടന്ന് പുതപ്പ് തല വഴി മൂടി കണ്ണടച്ചു...

ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഹൃദയമിടിപ്പിന്റെ വേഗത കൂടിയതും അവളതിനെ അടക്കി നിർത്താൻ ശ്രമിച്ചു... ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ആശ്വാസത്തോടെ പുതപ്പെടുത്ത് മാറ്റിയ നിഹ മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ഇച്ചുവിനെ കണ്ട് ഞെട്ടി ചാടി എഴുനേറ്റു... "ഇ... ഇച്ചു എപ്പോ വന്നോ..?" "28 കൊല്ലമായി...."ന്ന് ഗൗരവത്തോടെ അവൻ പറഞ്ഞതും ഒന്ന് ഇളിച്ചു കൊണ്ട് അവൾ എഴുനേറ്റ് പോകാൻ ശ്രമിച്ചു... "നീ എവിടെ പോകുന്നു..." "അത് പിന്നെ ഫുഡ്‌ വേണ്ടേ നിങ്ങക്ക്.."ന്ന് പറഞ്ഞതും ഇച്ചു പെട്ടെന്നവളെ പിടിച്ച് ബെഡ്‌ഡിലേക്ക് തള്ളിയിട്ടതും ഒരുമിച്ചായിരുന്നു... "ഫുഡ്‌ എടുത്ത് തിന്നാൻ എനിക്ക് കൈ ഉണ്ട്... നടക്കാൻ കാലിന് ഒരു കുഴപ്പവും ഇല്ല..ഇങ്ങനൊന്നും വേണ്ടെന്ന് ഞാൻ ഒരുപാട് പറഞ്ഞതാ നിന്നോട്.." "സോറി...😁" "മ്മ്... നീ എന്തിനാ എന്നെ കണ്ടിട്ട് പേടിച്ച് കിടന്നത്..?" കയ്യിലെ വാച്ചഴിച്ച് ടേബിളിൽ വെച്ചു കൊണ്ട് ഷർട്ടിന്റെ ബട്ടണ്സ് ഊരി ഇച്ചു ചോദിച്ചതും നിഹ ഞെട്ടി...

"അ... അത് പിന്നെ.. നിങ്ങൾ കോളേജിൽ നിന്ന് ദേഷ്യപ്പെട്ടല്ലേ പോയത്....."ന്ന് പറഞ്ഞു നിർത്തിയതും ഇച്ചു തിരിഞ്ഞവളെ നോക്കി.... "അത് ചോദിക്കാൻ മറന്നു.. അവനാരാ..?"അവന്റെ മുഖം ശാന്തമാണെന്ന് കണ്ടപ്പോൾ നിഹക്ക് ആശ്വാസമായി... അവളെല്ലാം പറഞ്ഞു നിർത്തിയതും ഇച്ചു അവളെ അടിമുടി നോക്കി... "നിന്നെയൊക്കെ പ്രേമിക്കാനും ആളുകളോ..?"ന്ന് കളിയാക്കി ചോദിച്ചതും ബെഡ്‌ഡിൽ കിടന്ന തലയിണ എടുത്ത് നിഹ നേരെ അവനെ എറിഞ്ഞു.... "ഈ പറഞ്ഞ നീയും എന്നെ പ്രേമിച്ചില്ലേ... എന്നിട്ടാ..😏" "അതെനിക്ക് പറ്റിയ ഒരബദ്ധം..ഇനി സഹിക്കുക തന്നെ..." "അങ്ങനിപ്പോ സഹിക്കണ്ട.. എന്നെ അങ്ങ് ഒഴിവാക്കിയേക്ക്..😤"ദേഷ്യത്തിൽ ബെഡ്‌ഡിൽ നിന്നും എഴുനേറ്റ് ചവിട്ടിത്തുള്ളി നിഹ പുറത്തേക്ക് പോകാൻ തുടങ്ങിയതും ഇച്ചു അവളുടെ വയറിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു.... "വിടെന്നേ..." "ഹാ.. അടങ്ങി നില്ല് പെണ്ണേ... അങ്ങനങ്ങ് നിന്നെ ഒഴിവാക്കാൻ പറ്റുമോ... ഉള്ളിൽ കയറി കൂടിപ്പോയില്ലേ.."

ന്ന് ഇച്ചു പറഞ്ഞതും കുതറൽ നിർത്തിക്കൊണ്ട് നിഹ അവനെ തല തിരിച്ച് തറപ്പിച്ചു നോക്കി... അവനൊന്ന് ഇളിച്ചു കൊണ്ട് അവളുടെ മൂക്കിൽ മെല്ലെ കടിച്ചതും അലറിക്കൊണ്ട് നിഹ കുതറാൻ തുടങ്ങി... അവനവളെ ചുമരോട് ചേർത്ത് തന്നിലേക്ക് വലിച്ചതും നിഹ അവനെ ദേഷ്യത്തിൽ നോക്കി... "ന്റെ പൊന്ന് പെണ്ണേ... അടങ്ങി നില്ല്... ഞാൻ വെറുതെ നിന്നെ വട്ട് പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ... ഈ നീയെന്നെ സഹിക്കുന്നില്ലേ... അപ്പോ എനിക്കും സഹിച്ചൂടെ..." "അയിന് ആര് സഹിക്കുന്നു.. നിങ്ങളെ സഹിക്കാൻ എനിക്ക് പറ്റത്തില്ല..."പുച്ഛിച്ചു കൊണ്ട് പറഞ് അവൾ മുഖം തിരിച്ചതും ഇച്ചു പെട്ടെന്നവളുടെ കവിളിൽ പിടിച്ച് തിരിച്ച് അധരങ്ങളെ കവർന്നു.... ****** തുടരെ തുടരെയുള്ള കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് പാച്ചു ചെന്ന് ഡോർ തുറന്നത്..... മുന്നിൽ വെപ്രാളത്തോടെ നിൽക്കുന്ന രാധികയെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു... "എന്ത് പറ്റി ചേച്ചി...? എന്തെങ്കിലും പ്രശ്നം ഉണ്ടോ..?" "മ... മനുവിനെ കാണാൻ ഇല്ല... ഇച്ചുവിനോടൊന്ന് പറയോ.. എന്റെ മോൻ.." സാരിത്തലപ്പാൽ അവർ പൊത്തിയതും അത് കേട്ട് വന്ന നിഹ ഞെട്ടിത്തരിച്ചു നിന്നു.... "ചേച്ചി... മനൂ... "അവളുടെ കണ്ണുകൾ നിറഞ്ഞു.. ഹൃദയമിടിപ്പ് ഉയർന്നു................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story