Love for Unexpected💜: ഭാഗം 61

love for unexpected

രചന: Ansiya shery

തലക്ക് വല്ലാത്ത ഭാരം തോന്നിയപ്പോഴാണ് ജാസിം കണ്ണ് തുറന്നത്.. ചുറ്റും നോക്കിയതും തനിക്ക് അപരിചിതമായ ഒരു സ്ഥലം കണ്ട് ഞെട്ടലോടെ എഴുനേൽക്കാൻ ശ്രമിച്ചു... കയ്യിലെന്തോ തടസ്സം പോലെ തോന്നിയവൻ നോക്കിയതും കസേരയിൽ കെട്ടിയിട്ടിരിക്കുന്ന തന്റെ കൈകളും കാലുകളും കണ്ട് ഞെട്ടലോടെ ചുറ്റും നോക്കി.... ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീടായിരുന്നു അത്... പിടക്കുന്ന മിഴികളോടെ അവൻ ചുറ്റും നോക്കിയതും ഞെട്ടിപ്പോയി.... "ആഹാ... ഉറക്കം കഴിഞ്ഞ് എഴുന്നേറ്റല്ലോ.." ശബ്ദം കേട്ടിടത്തേക്ക് അവൻ നോക്കിയതും വാതിലിനരികെ നിൽക്കുന്ന ഇച്ചുവിനെ കണ്ട് ചുറ്റും മിഴികൾ പായിച്ചു... "എന്നെ എന്തിനാ ഇവിടേക്ക് കൊണ്ട് വന്നത്..."അവന്റെ ശബ്ദത്തിൽ ഭയം കലർന്നിരുന്നു...ചുണ്ടിൽ വിരിഞ്ഞ പുച്ഛച്ചിരിയോടെ ഇച്ചു അടുത്ത് കിടന്ന ചെയർ വലിച്ച് ജാസിമിൻ മുന്നിലേക്ക് ഇട്ട് അതിലിരുന്നു.... "ഈ സ്ഥലം ഓർമ്മയുണ്ടോ നിനക്ക്..?" കണ്ണുകൾ കൂർപ്പിച്ച് അവൻ ചോദിച്ചതും ജാസിമിന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു... "ഇ... ഇല്ല..." "അതെന്നാ മറുപടിയാ ജാസിമേ...അത്ര പെട്ടെന്ന് മറക്കാൻ പറ്റുന്ന സ്ഥലമാണോ ഇത്... രാഹുലേ അവരെ ഇങ് കൊണ്ട് വാ...."

പിറകിലേക്ക് നോക്കി ഇച്ചു വിളിച്ചു പറഞ്ഞതും രാഹുലിനൊപ്പം അകത്തേക്ക് വന്ന തന്റെ ഉമ്മയെ കണ്ട് അവൻ ഞെട്ടി.... "ഈ സ്ഥലം നിനക്കും ദേ ഈ നിൽക്കുന്ന നിന്റെ ഉമ്മാക്കും മറക്കാൻ പറ്റാത്ത ഒരിടമാണ്.. അല്ലേ ഉമ്മാ...?" അവസാനം പുച്ഛം കലർത്തി ഇച്ചു ചോദിച്ചതും രണ്ട് പേരുടേയും ഉള്ളിലെ ഭയം വർധിച്ചു.... ***** കോളിങ്ങ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഓടിപ്പാഞ്ഞു ചെന്ന് നോക്കിയ നിഹ മുന്നിൽ നിൽക്കുന്ന ഹാരിയെയാണ് കണ്ടത്... അവനെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തിയവൾ.... "എന്താ ഹാരിക്കാ..." "താൻ എന്റെ കൂടെയൊന്ന് വാ.. ഇച്ചു കൂട്ടി ചെല്ലാൻ പറഞ്ഞതാ...അവൻ പറഞ്ഞു നിർത്തിയതും അവൾ വേഗം ഉമ്മയോട് പറഞ് അവന്റെ പിറകെ കാറിലേക്ക് കയറി.... "എന്തെങ്കിലും പ്രശ്നമുണ്ടോ ഹാരിക്കാ..?"ചോദ്യത്തിൽ ഭയം കലർന്നിരുന്നു... "ഹേയ് ഇല്ലെടോ..." കുറച്ച് നേരത്തെ യാത്രക്ക് ശേഷം ഒരു ചെറിയ ഓടിട്ട വീടിന് മുന്നിൽ അവൻ കാർ നിർത്തി ഇറങ്ങിയതും സംശയത്തോടെ അവളും പിറകെ ഇറങ്ങി...

"ഇവിടെന്താ..?" "വാ..."ന്ന് പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് നടന്നതും അവളും പിറകെ ചെന്നു... ഡോർ തുറന്ന് അകത്തേക്ക് കയറിയതും അവിടെ നിൽക്കുന്നവരെ കണ്ട് അവൾ തറഞ്ഞു നിന്നു... "ഇച്ചൂ....."ഞെട്ടലോടേ അവൾ ഇച്ചുവിനെ വിളിച്ചതും അവനവളെ തിരിഞ്ഞു നോക്കിയതിന് ശേഷം ഇരുന്നിടത്ത് നിന്നും എഴുനേറ്റു... "ദാ ജാസിമേ.. നിനക്കിവളെ അല്ലേ വേണ്ടത്... ദാ എന്റെ അടുത്തുണ്ട്.. നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്..." നിഹക്കരികിലേക്ക് ചെന്ന് തോളിലൂടെ കയ്യിട്ട് ഇച്ചു പറഞ്ഞതും നിഹ അവനെ നോക്കി.. ശേഷം ജാസിമിനെയും... അവന്റെ മുഖത്തപ്പോൾ വിരിഞ്ഞ ഭയം കാണെ അവളാകെ അതിശയിച്ചു... മിഴികൾ അവിടെ കൈകൾ കെട്ടിയ നിലയിൽ നിൽക്കുന്ന അവന്റെ ഉമ്മയിലേക്ക് നീണ്ടതും ഞെട്ടലോടെ ഇച്ചുവിനെ നോക്കി... "ഉമ്മ...." "മോളേ... ഇവരൊക്കെ ഞങ്ങളെ വെറുതെ കെട്ടിയിട്ടിരിക്കുവാ..മോൾ ഉമ്മാടെ കുഞ്ഞല്ലേ... ദേ ഇവരോട് ഒന്ന് അഴിച്ചു വിടാൻ പറ..."

നിറഞ്ഞ മിഴികളോടെ അവർ പറഞ്ഞതും നിഹയൊന്ന് പകച്ചു കൊണ്ട് ഇച്ചുവിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... "ഇവരുടെ കള്ളക്കരച്ചിൽ ഒന്ന് നിർത്താൻ പറ ഇച്ചു... ഇല്ലേൽ ഞാൻ ക്ഷമിച്ചു പോകും...എന്റുപ്പാനെ ഇത്രയും കാലം എന്നിൽ നിന്നകറ്റിയ ഇവരോട് ക്ഷമിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല..." ഏങ്ങലോടെ നിഹ പറഞ്ഞു നിർത്തിയതും ഇച്ചു അവളെ തന്നിലേക്ക് ചേർത്തു പിടിച്ച് പുച്ഛത്തോടെ അവരെ നോക്കി.... "കേട്ടില്ലേ.... പറഞ്ഞതൊക്കെ.. ചെയ്തതൊക്കെ ക്ഷമിച്ചു കൊടുക്കാൻ മദർ തെരേസ അല്ല ഇവൾ..." "നീയിതിന് അനുഭവിക്കുമെടീ..." വീറോടെ നിഹയെ നോക്കി പറഞ്ഞു നിർത്തിയതും പെട്ടെന്നാരുടെയോ കൈ കവിളിൽ പതിഞ്ഞവർ സൈഡിലേക്ക് ഒന്ന് വേച്ചു വീഴാൻ പോയി... ബാലൻസ് ചെയ്തു നിന്ന് മുന്നോട്ട് നോക്കിയതും കൈ കുടഞ് ദേഷ്യത്തോടെ നിന്ന് കിതക്കുന്ന നിഹയുടെ ഉപ്പാനെ കണ്ട് ഭയന്നു.... "എന്താടീ നീ പറഞ്ഞത്.. ഹേ... എ.. എന്റെ മോളേ നീ അനുഭവിപ്പിക്കുമെന്നോ..ഇങ്ങോട്ട് വാടി അനുഭവിപ്പിക്കാൻ..."

ദേഷ്യത്തോടെ അവരുടെ കഴുത്തിലയാൾ മുറുകെ പിടിച്ചതും ശ്വാസം കിട്ടാതെ അവർ പിടഞ്ഞു... "ഉപ്പാ...." നിഹ അലറിക്കൊണ്ട് അയാൾക്കരികിലേക്ക് പാഞ് ആ കൈകൾ എങ്ങനെയൊക്കെയോ വിടുവിപ്പിച്ചു.... "വേണ്ടുപ്പാ..."ദയനീയമായി അവൾ പറഞ്ഞതും കിതച്ചു കൊണ്ട് അയാൾ അവളെ ചേർത്ത് പിടിച്ചു.... "എന്നോട് ക്ഷമിക്കണം മോളേ....ഞാ.. ഞാൻ..."നിറഞ്ഞ മിഴികളോടെ അയാൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ നിഹ അയാളുടെ വാ പൊത്തിപ്പിടിച്ചിരുന്നു... "വേണ്ടുപ്പാ.. കഴിഞ്ഞതൊക്കെ മറക്കാം.. എനിക്കെന്റെ പഴയ ഉപ്പയെ തിരിച്ചു കിട്ടിയല്ലോ.. അത് മതി..." കരഞ്ഞു കൊണ്ട് അവളും പറഞ്ഞതും അയാളവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ചുംബിച്ചു.... "കണ്ടില്ലേ... നിങ്ങൾ കാരണം അകന്നു നിന്ന ഉപ്പയും മോളും ഒന്നായി...അതാടാ സ്നേഹത്തിന്റെ ശക്തി... കണ്ട് പടിക്ക് ഉമ്മയും മോനും..." ഇച്ചു പറഞ്ഞത് കേട്ട് ജാസിമിന്റെ മിഴികൾ അവനിലേക്ക് നീണ്ടു...

"ഓർമ്മയുണ്ടോ..വർഷങ്ങൾക്ക് മുമ്പൊരിക്കൽ പണത്തിനു വേണ്ടി സ്വന്തം ഭർത്താവിനെ ഈ വീട്ടിൽ വെച്ച് കൊന്ന ഭാര്യയെ..." ജാസിമും ഉമ്മയും ഞെട്ടി പരസ്പരം നോക്കി..! "അറിവ് വെക്കും പ്രായത്തിൽ തന്നെ സ്വന്തം മകനെ തെറ്റിലേക്ക് നയിച്ച മാതാവ്.. അതിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു..."അവന്റെ ഉമ്മയെ നോക്കി കയ്യടിച്ചവൻ പറഞ്ഞു നിർത്തിയതും അവരുടെ നോട്ടം ജാസിമിലേക്ക് നീണ്ടു.... "എന്റെ ചെറുപ്പത്തിലേ എനിക്ക് പരിചയമുള്ള ഒരു മനുഷ്യനായിരുന്നു ഇദ്ദേഹം.. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു മനുഷ്യൻ.. വർഷങ്ങൾക്ക് ശേഷം ഞാൻ കണ്ടപ്പോൾ ആകെ ഞെട്ടിപ്പോയിരുന്നു..നിഹ പറഞ്ഞ മനുഷ്യനും ഞാൻ കണ്ട മനുഷ്യനും തമ്മിൽ അത്രമേൽ വ്യത്യാസം ഉണ്ടായിരുന്നു... അതിന് പിറകിലെ കാരണം ഞാൻ അന്വേഷിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ദേ ഞങ്ങൾക്കീ കാഴ്ച കാണാൻ സാധിക്കില്ലായിരുന്നു..." നിഹയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഉപ്പയെ ചൂണ്ടി അവൻ പറഞ്ഞതും നിഹയാകെ ഞെട്ടിത്തരിച്ചവനെ നോക്കി.. "എന്ത് നേടി നിങ്ങളൊക്കെ... സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒരു ഉപ്പയേയും മകളേയും തമ്മിൽ അകറ്റിയിട്ട്...."

ജാസിമിന്റെയും അവന്റെ ഉമ്മാടെയും തല താഴ്ന്നു... "നിങ്ങളെ ഞാനോ ഇവരോ കൊല്ലില്ല...അഴുക്ക് പിടിച്ച നിങ്ങളെ തൊട്ടാൽ ഞങ്ങളും അഴുക്കായി പോകും..ചെയ്ത തെറ്റോർത്ത് ജീവിതകാലം മുഴുവൻ നിങ്ങൾ നീറി നീറി കഴിയണം..അതാണ് ഞങ്ങൾ തരുന്ന ശിക്ഷ..." ഉപ്പയെ നോക്കിയവൻ പോകാം എന്ന് ആംഗ്യം കാണിച്ചതും അയാൾ തലയാട്ടി നിഹയേയും കൊണ്ട് പുറത്തേക്കിറങ്ങി.... "ഹാരി....ഇവരെ രണ്ട് പേരെയും മെന്റൽ ഹോസ്പിറ്റലിൽ ആക്കിയേക്ക്.. രണ്ട് പേരെയും വെവ്വേറെ സ്ഥലത്ത് ആയിരിക്കണം ആക്കേണ്ടത്..ഒരിക്കലും പരസ്പരം കാണാൻ സാധിക്കരുത്..." അതിനവൻ ശെരിയെന്ന് തലയാട്ടിയതും ഞെട്ടലോടെ നിൽക്കുന്ന അവരെ ഒന്ന് പുച്ഛത്തോടെ നോക്കിയവൻ പുറത്തേക്കിറങ്ങി... നിഹയേയും ചേർത്ത് പിടിച്ച് കാറിനരികിൽ നിൽക്കുന്ന ഉപ്പയെ കണ്ടവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...

അതേ ചിരിയോടെ അവർക്കടുത്തേക്ക് ചെന്ന് നിഹയുടെ തലയിലൊന്ന് കൊട്ടിയതും അവളവനെ ചുണ്ട് കൂർപ്പിച്ചു നോക്കി... "എന്തിനാടാ കുരങ്ങാ എന്നെ അടിച്ചേ.." "ദേ അങ്കിളേ.. നിങ്ങടെ മോൾ കാലം കുറേയായി എന്നെ കുരങ്ങൻ എന്ന് വിളിക്കാൻ തുടങ്ങിയിട്ട്.. ഇങ്ങനെയാണേൽ ഭാര്യയാണ് എന്നൊന്നും നോക്കില്ലട്ടോ..." നിഹ അവനെ ദേഷ്യത്തിൽ നോക്കിയതും ഉപ്പ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ച് ചിരിച്ചു.... "പിന്നെ ഇച്ചുവേ... എന്റെ മോളേ ഞാൻ വീട്ടിലേക്ക് കൊണ്ട് പോകുവാട്ടോ... കുറച്ചു ദിവസം കഴിഞ്ഞ് അങ്ങോട്ട് അയക്കാം.." പെട്ടെന്ന് ഉപ്പ പറഞ്ഞതും ഇച്ചു ഞെട്ടി നിഹയെ നോക്കി... അവളവനെ നോക്കി കൊഞ്ഞനം കുത്തിയതും പല്ല് കടിച്ചവൻ ഉപ്പയെ നോക്കി തലയാട്ടി...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story