മനമറിയാതെ 💙: ഭാഗം 10

manamariyathe sana

രചന: സന

വർധിച്ച ഹൃദ്യമിടിപ്പോടെ അവളവന്റെ നെഞ്ചിൽ പതുങ്ങുമ്പോ ഇരുവരിലും പുഞ്ചിരി നിറഞ്ഞിരുന്നു.. പ്രണയം എന്നാ വികാരം എന്താണെന്ന് അവളെറിഞ്ഞ നിമിഷം കൂടി ആയിരുന്നു അത്..!!✨️ "പോകണ്ടേ നമ്മുക്ക്.." വാനം ചുവപ്പ് പടർന്നതും മിത്ര തല ഉയർത്തി അർണവിനെ നോക്കി.. അപ്പോഴും കാര്യമായ എന്തോ ചിന്തയിലാണ് അവൻ.. "പോണോ..??" കുസൃതി നിറഞ്ഞ അവന്റെ സ്വരം.. മിത്ര കണ്ണുകൾ വെട്ടിച്ചു അവന്റെ നെഞ്ചിൽ നിന്ന് മാറി..മണൽ പരപ്പിൽ നിന്ന് എഴുനേറ്റ് മുടിയും ടോപ്പും ശെരിയാക്കി.. "എനിക്ക് നല്ല വിശക്കുന്നുണ്ട്.." "എനിക്കും.." മിത്രയുടെ തൊട്ടടുത്തായി വന്നവൻ പറഞ്ഞതും എങ്ങോ നോട്ടം ഇട്ടിരുന്നവൾ അവനെ നോക്കി.. കണ്ണുകളിൽ പ്രണയം മാത്രം..!! ചുണ്ടിൽ സാധാരണയെക്കാൾ മനോഹരമായ പുഞ്ചിരി.. കുസൃതി നിറഞ്ഞ തരത്തിൽ..!! ദൃതിയിൽ അവൾ മുന്നോട്ട് നടന്നു.. നാണം കൊണ്ട് ചുവന്ന മുഖം തന്നിൽ നിന്ന് ഒളിപ്പിക്കാൻ വേണ്ടിയാണെന്ന് അവന് മനസ്സിലായിരുന്നു.. അവൾക്കൊപ്പം നടക്കുമ്പോ അർണവിന്റെ മനസ്സ് ശാന്തമായിരുന്നു..!! ____💙✨️

"മിത്ര.." അർണവിന്റെ വിളി കേട്ടതും അവൾ അവനെ തല ചരിച്ചു നോക്കി.. ഡ്രൈവിംഗ് ആണ് ശ്രെദ്ധ മുഴുവൻ.. അവളോടെന്തോ ചോദിക്കാൻ ഉണ്ടായിരുന്നു അവന്.. "മ്മ്മ് എന്താ..?" "Have you ever fallen in love with someone?" വാക്കുകൾ മുറിഞ്ഞു പോകുന്ന അവന്റെ ചോദ്യത്തിന് മുന്നിൽ മിത്രയുടെ നെഞ്ചോന്ന് കാളി..പകച്ചു കൊണ്ടവനെ നോക്കി..മിത്രക്ക് അവളുടെ കാര്യം അവനോട് തുറന്ന് പറയാൻ എന്തോ ഒരു മടി തോന്നി.. അറിഞ്ഞാൽ അർണവിന് വിഷമം ഉണ്ടാകുമോ എന്നവൾ ഭയന്നു.. "മിത്ര..." "മ്മ്മ് ഉണ്ടായിരുന്നു..!!" പറഞ്ഞു പോയിരുന്നു അവൾ..അവനിൽ നിന്ന് മറച്ചു വക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല..അപ്പോഴും അർണവിന്റെ മുഖത്തു പുഞ്ചിരി ഉണ്ടായിരുന്നു.. "എനിക്ക് മാത്രമായിട്ട് ഒരു പ്രണയം..എന്റേതിനെ പ്രണയം എന്ന് വിളിക്കാൻ സാധിക്കുവോ എന്ന് അറിയില്ല.. അയാളെ കാണുമ്പോ വല്ലാതെ സന്തോഷിച്ചിരുന്നു എന്റെ ഉള്ളം.. അറിയാതെ നാണം വന്നിരുന്നു.. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ എന്നും തിരയും അയാളെ.. ഒരു ദിവസം കണ്ടില്ലെങ്കിൽ പോലും വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നാറുണ്ട്.. പക്ഷെ പറഞ്ഞിരുന്നില്ല ആരോടും..ഒരുപക്ഷെ ഞാൻ അയാളെ പ്രണയിച്ചിരുന്നു എന്ന് പോലും അയൽക് അറിവുണ്ടാവില്ല...!!"

പുറത്തേക്ക് മിഴികൾ നട്ടു കൊണ്ടവൾ പറഞ്ഞവസാനിപ്പിച്ചു..അർണവ് അവളെ നോക്കി..അവളുടെ കൈകളിൽ അവന്റെ കയ്യ് കൊരുത്തു.. അവളൊരു ഞെട്ടലോടെ അവനെ നോക്കി.. മിത്രക്ക് കണ്ണ് ചിമ്മി കാണിച് അർണവ് ഡ്രൈവിങ്ങിൽ ശ്രെദ്ധ ചെലുത്തി.. 'അത് പ്രണയം ആയിരുന്നില്ല..!! അങ്ങനെ ആണെങ്കിൽ ഇന്ന് എനിക്ക് ഈ മനുഷ്യനെ മനസ്സറിഞ്ഞു സ്നേഹിക്കണമെന്ന ആഗ്രഹം വരുമായിരുന്നോ..?? അതോ എല്ലാം അറിഞ്ഞപോ അർണവേട്ടനോട് തോന്നുന്ന സിമ്പത്തി ആണോ എന്റെ ഉള്ളിൽ..?? ഇങ്ങനെ ഒരു കുറവിനെ കുറിച്ചോർത്തുള്ള സഹതാപം ആണോ?? അറിയില്ല.. പക്ഷെ മറ്റാർക്കും പകരം വാക്കാനാവാത്ത സ്ഥാനം എന്നിൽ അർണവേട്ടന് വേണ്ടി ഉടലെടുത്തു തുടങ്ങിയിരിക്കുന്നു..!!' അവനെ നോക്കി ഇരിക്കുമ്പോ അവളുടെ മനസ്സ് മൊഴിഞ്ഞു കൊണ്ടേ ഇരുന്നു..!! ____💙✨️ "ടോ ഒരു ലിഫ്റ്റ് തരോ.." ഓഫീസിൽ പോകുന്ന വഴി ആരവിന്റെ കാറിന് കയ്യ് കാണിച് ചന്തു നിർത്തി.. നെറ്റി ചുളിച് നോക്കുന്ന ആരവിനോട് ചന്തു ചോദിക്കേ അവൻ അവളെ നോക്കി പുച്ഛിച്ചു.. "ഇത് നി..." "നിന്റെ അപ്പന്റെ കാറല്ല.. എന്നല്ലേ പറയാൻ വരുന്നത്..?" ആരവ് പറയുന്നതിന് മുന്നേ ചന്തു തന്നെ ഇടക്ക് കേറി അതിനെ പൂർത്തിയാക്കിയിരുന്നു..

അവളെ ഒന്ന് തുറിച്ചു നോക്കിയവൻ കാർ സ്റ്റാർട്ട്‌ ചെയ്തതും ഒരു ചോദ്യത്തിന് നിക്കാതെ അവൾ കോ ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു കഴിഞ്ഞിരുന്നു.. "ഡീീ ആരോട് ചോദിച്ചിട്ടാടി കേറിയിരുന്നേ..ഇറങ്ങേടി..ഇറങ് ഇറങ് ഇറങ്.." "ഹോ എന്തൊരു കോന്തനാ താൻ.. എടൊ ഇത്രയും നല്ലൊരു സുന്ദരി കൊച്ചു മരയോന്തിന്റെ മുഖമുള്ള തന്നോട് ലിഫ്റ്റ് ചോദിച്ചത് തന്നെ തന്റെ ഭാഗ്യം എന്ന് കരുതേണ്ടതിന് പകരം ഇറക്കി വിടാൻ നോക്കുന്നോ..?? എവിടുന്ന് വരുന്നു.." "ഡീീ അതികം വിളച്ചിൽ എടുത്താൽ ഉണ്ടല്ലോ.. അയ്യേ കണ്ടച്ചാലും മതി ഒരു ചുന്ദരി കൊച്ചു.. ഉണ്ടകണ്ണും വളഞ്ഞ മൂക്കും യക്ഷി പല്ലുമായി രാവിലെ ഇറങ്ങി കോളും മനുഷ്യനെ മെനകെടുത്താൻ.." ആരവ് അവന്റെ അമർഷം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.. അവന്റെ വാക്കുകൾ കേൾക്കെ അവളുടെ ചൊടികൾ വിടർന്നു.. ചിരിക്കുമ്പോൾ പുറത്തേക്ക് എടുത്തറിയിക്കുന്ന യക്ഷി പല്ല് അവളുടെ ഭംഗിയെ കൂട്ടുന്നതായി ആരവിന് തോന്നി.. അവൻ കണ്ണടച്ചു മുഖം വെട്ടിച്ചു.. "എന്താ സേട്ടാ.. സേട്ടന് യക്ഷി പല്ല് വീക്നെസ് ആണെന്ന് തോന്നുന്നല്ലോ.. 🙈" അവന്റെ അടുത്തേക്ക് കുറച്ചു നീങ്ങി ഇരുന്ന് ചന്തു ചോദിച്ചതും ആരവ് അവളെ തുറിച്ചു നോക്കി അവന്റെ തല കൊണ്ട് അവളുടെ നെറ്റിയിൽ ഒരു തട്ട് കൊടുത്തു.

. "ഉഫ്ഫ്ഫ്..കല്ല് കൊണ്ടിടിച്ചത് പോലുണ്ട്.." "മിണ്ടാതിരുന്നില്ലേൽ എടുത്ത് വെളിയിൽ എറിയും പറഞ്ഞേക്കാം.." "ഉവ്വ് ഏമാനെ.. വണ്ടി പോട്ടെ വണ്ടി പോട്ടെ.." ഡാഷ് ബോർഡിന്റെ മുകളിൽ കൊട്ടി ചന്തു തുള്ളിയതും ആരവ് തലയിൽ കയ്യ് വച്ചുഴിഞ്ഞു.. ഇറക്കി വിടണമെന്നുണ്ടെങ്കിലും എന്തുകൊണ്ടോ അവൻ അതിന് തോന്നിയില്ല.. നിറഞ്ഞു പുഞ്ചിരിയോടെ ഇരിക്കുന്ന ചന്തുവിനെ കണ്ട് അതിന് സാധിച്ചില്ല എന്ന് വേണമെങ്കിലും പറയാം..!! "എടൊ.. താനെന്താ ചിരിക്കാതെ.. നമ്മൾ ഇപ്പോ 4,5 വട്ടം ആയില്ലേ കാണുന്നു എന്നിട്ടും ഇന്ന് വരെ താൻ ചിരിച്ചു കണ്ടിട്ടില്ല.. അതെന്താ.. ഇയാൾക്കു സന്തോഷം എന്നാ വികാരം വരില്ലേ..?" കവിളിൽ വിരൽ വച്ചു ചന്തു ചോദിച്ചതും ആരവ് ഒന്നും മിണ്ടാതെ fm ഓൺ ചെയ്തു.. അവന്റെ പ്രവർത്തി അവൾക് ദേഷ്യം തോന്നിയതും അവൾ ബാഗിൽ നിന്ന് ഫോൺ എടുത്ത് അതിൽ നോക്കി ഇരുന്നു.. ഇടയ്ക്കിടെ അവനെ നോക്കി പിറുപിറുക്കുന്ന അവളെ മിറർ ഗ്ലാസ്സിലൂടെ കണ്ടതും അവന്റെ മുഖത്തൊരു ചിരി വിരിഞ്ഞു.. അതിനെ സമർഥമായി മാറ്റി ആരവ് മുന്നോട്ട് നോക്കി.. എന്നിട്ടും ഇടയ്ക്കിടെ അവന്റെ നോട്ടം അവളുടെ തെറ്റിപല്ലിൽ വീണു കൊണ്ടേയിരുന്നു.. 'അതവൾക് നന്നായി ചേരുന്നുണ്ട്'.. എന്നവന്റെ ഉള്ളം ഒരു നിമിഷം ചിന്തിച്ചു..!! ____💙✨️

"ആ മോള് എഴുന്നേറ്റോ..??" "സോറി അമ്മ കുറച്ചു താമസിച്ചു പോയി..അമ്മ എപ്പോഴാ വന്നേ അവിടുന്ന്..?" കിച്ചൻ സ്ലാബിൽ ഇരുന്ന ഫ്ലാസ്കിൽ നിന്ന് അർണവിന് വേണ്ടി കപ്പിൽ ടീ പകർന്നൊഴിക്കെ അവൾ ജാനകിയോട് ചോദിച്ചു.. "ഇന്നലെ വൈകിട്ട്..ഞങ്ങൾ വന്നപ്പോ കണ്ണൻ പറഞ്ഞു നീയും അപ്പുവും ഇറങ്ങി കുറച്ചേ ആയുള്ളൂന്ന്.. രാത്രി എപ്പോഴാ വന്നതെന്ന് ഓർമ ഉണ്ടോ നിനക്ക്..??" ആദ്യം കാര്യം കണക്കെയും പിന്നെ ഒരു കള്ള ചിരിയാലെയും പറഞ്ഞപ്പോ മിത്ര ജാനകിയെ നോക്കി.. അവരുടെ മുഖത്തെ ചിരിയിൽ തന്നെ അവൾക് എന്തോ മനസ്സിലായിരുന്നു..രാവിലെ എഴുന്നേറ്റത് മുതൽ അവളും ചിന്തിക്കുന്നതാ ഇന്നലെ എപ്പോ വന്നതാണെന്ന്.. അവൾക് ഓർമ ഇല്ലായിരുന്നു.. കാറിൽ വച്ചു അർണവിനോട് സംസാരിച്ചത് മാത്രമേ അവൾക് അവസാനമായി ഓർമ്മയിൽ ഉണ്ടായിരുന്നുള്ളു.. അവളൊരു ചടപ്പോടെ ജാനകിയെ നോക്കി വിളറി ചിരിച്ചു.. "മ്മ്മ്... മതി മതി.. അപ്പൂന് ചായ കൊണ്ട് കൊടുക്ക്.. അത് തണുത്തു കാണും.." ചിരിയോടെ ജാനകി പറയുമ്പോ മിത്ര ചമ്മിയ ചിരിയോടെ അതുമായി മുകളിലേക്ക് നടന്നു.. അർണവ് കാര്യമായി എന്തോ ഫൈലിൽ നോക്കി ഇരിക്കുന്നുണ്ട്.. അവൾ അവന്നിരിക്കുന്ന ടേബിളിൽ കൊണ്ട് ടീ വച്ചു.. "നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ എനിക്കുള്ള ചായ ഞാൻ എടുക്കാമെന്ന്..പിന്നെ എന്തിനാ ഇത്.."

ഫയൽ മടിയിൽ വച്ചു ടീ കപ്പ്‌ എടുക്കുന്നതിനു മുന്നേ അർണവ് ഇടർച്ചയോടെ പറഞ്ഞതും മിത്ര അവന്റെ കയ്യിൽ നിന്ന് കപ്പ്‌ തട്ടി പറിച്ചെടുത്തു.. "സോറി അർണവേട്ടാ.. ഞാൻ ഓർമിക്കാതെ എടുത്ത് വന്നതാ.. സാരല്ല ഞാൻ താഴെ കൊണ്ട് വക്കാം.. പോയി എടുത്ത് കുടിക്ട്ടോ.." മിത്ര പൊട്ടിവന്ന ചിരിയെ കടിച് പിടിച്ചു അവനോട് പറയവേ അവന്റെ കണ്ണ് മിഴിഞ്ഞു.. കപ്പുമായി തിരികെ പോകാൻ നിന്നവളെ അവനൊരു ചിരിയോടെ കയ്യിൽ പിടിച്ചു നിർത്തി.. തിരിഞ്ഞു നോക്കാതെ അവളും അങ്ങനെ നിന്നു.. അവളുടെ കയ്യിന് മുകളിൽ അവന്റെ കയ്യ് വച്ചു അവന്നാ ചായ കുടിച്ചു..! അവളുടെ കണ്ണുകളിൽ നോക്കി വീണ്ടുമാ ചായ കുടിക്കുമ്പോ പതിവിലും മധുരം കലർന്നിരുന്നു അതിൽ..!! നിന്ന നിൽപ്പിൽ മിത്രയുടെ കഴുത്തിൽ വിയർപ്പ് പൊടിഞ്ഞു.. അത് കാണെ ഒരു കയ്യാൽ അവൾ അവനെ ചേർത്തു നിർത്തി.. ആ പെണ്ണുടൽ ഒന്ന് വിറഞ്ഞു..!! "ഇന്നലെയും ഇതുപോലെ ആയിരുന്നു.. എന്റെ കയ്യിൽ ഒരു പൂച്ചാകുഞ്ഞിനെ പോലെ പതുങ്ങി ഉറങ്ങുവായിരുന്നു ഞാൻ എടുത്തിട്ട് വരുമ്പോ..!!" അവളുടെ ഇടത് കവിളിൽ അവന്റെ താടി രോമങ്ങൾ നിറഞ്ഞ ഇടത് കവിൾ കൊണ്ടുരസി കാതിൽ ചെറുതായി ശബ്ദം താഴ്ത്തി പറഞ്ഞു..ഒന്നെങ്കി അവൾ അവന്റെ നെഞ്ചിൽ കയ്യമർത്തി..കണ്ണുകൾ കൂമ്പി അടഞ്ഞു..അവന്റെ വാക്കുകളിൽ ഇടർച്ച ആയിരുന്നില്ല.. അധികവും പ്രണയമായിരുന്നു..!! കപ്പിലെ ഇരുവരുടെയും പിടി ഒന്ന് മുറുകി.. അവന്റെ മാറുകയ്യ് അവളുടെ അരയിലും..

മിത്രയുടെ ഉള്ളിൽ വല്ലാത്തൊരു കുളിരു നിറഞ്ഞതും അവനെ തള്ളി മാറ്റി അവൾ പുറത്തേക്ക് ഓടി.. നാണം കലർന്നൊരു പുഞ്ചിരി അവളിലും പ്രണയാർദ്രമായൊരു വശ്യത അവനിലും അന്നേരം നിറഞ്ഞിരുന്നു..!! _____💙✨️ "ഡീ അതിങ് തന്നിട്ട് പോടീ.." "അയ്യടി എന്നിട്ട് വേണം എന്നെ കൊണ്ട് പോകാതെ രക്ഷപെടാൻ.. നടക്കില്ല മോനെ.. വൈകിട്ട് വർക്ക്‌ കഴിഞ്ഞ് ഇവിടെ പാർക്കിങ്ങിൽ വെയിറ്റ് ചെയ്ത മതി.. ഞാൻ വരാം.. എന്നിട്ട് നമ്മുക്ക് ഒന്നിച്ചു പോകാം.. ഓക്കേ.." "ചഞ്ചൽ..." അവന്റെ കാറിന്റെ കീ വിരലിൽ ഇട്ട് കറക്കി ചന്തു മുന്നോട്ട് നടന്നതും ആരവിന്റെ ദേഷ്യത്തിൽ ഉള്ള വിളി കെട്ട് നിമിഷനേരം കൊണ്ട് അവൾ ഓഫീസിനുള്ളിൽ ഓടി കേറി.. തറയിൽ ആഞ്ഞു ചവിട്ടി അവൻ അവിടെ തന്നെ നിന്നു.. അവൾക്കിട്ട് രണ്ടു പൊട്ടിക്കാൻ അവന്റെ കയ്യ് തരിച്ചു.. പക്ഷെ പെണ്ണിന് നേരെ കയ്യുയർത്തുന്നതിനോട് അവന് താല്പര്യം ഉണ്ടായിരുന്നില്ല.. "കോപ്പാണ്.. ഇനി ഒന്നൂടി അവളെന്റെ അടുക്കെ കളിക്കാൻ വന്ന പൊട്ടിക്കും ഞാൻ ആ യക്ഷിക്ക്.." അവൻ അവന്റെ മനസിനോട് തന്നെ പറഞ്ഞു അവൾക് പുറകെ ഓഫീസിലേക്ക് കേറി.. കേറുമ്പോ തന്നെ കണ്ടു മറ്റൊരാളുടെ കയ്യിലെ പിടി വിടുവിക്കാൻ നോക്കുന്ന ചന്ദുവിനെ.. അവളുടെ കയ്യ് മുറുക്കി പിടിച്ചു കൊണ്ട് ഒരുത്തൻ അവളോട് എന്തോ പറയുന്നുണ്ട്.. ഇത്രനേരം അവളിൽ ഉണ്ടായിരുന്ന ചിരി ഒന്നും ഇപ്പോ മുഖത്തു ഇല്ല.. അവനോട് എന്തോ ഒന്ന് പറഞ്ഞു കൊണ്ട് തന്നെ അവൾ അവന്റെ കയ്യ് അവളിൽ നിന്ന് വേർപെടുത്തി.. അവിടെ നടക്കുന്നത് നോക്കി ആരവ് ഒരു സംശയതാലേ അവന്റെ സീറ്റിലേക്ക് നടന്നു..!! (തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story