മനമറിയാതെ 💙: ഭാഗം 11

manamariyathe sana

രചന: സന

അവിടെ നടക്കുന്നത് നോക്കി ആരവ് ഒരു സംശയതാലേ അവന്റെ സീറ്റിലേക്ക് നടന്നു..!! "ആരാ തേജ് അത്.." അവന്റെ തൊട്ടടുത്തിരിക്കുന്ന തേജിനോട് ആരവ് പുറത്തേക്കിറങ്ങുന്ന കരണിനെ ചൂണ്ടി കാട്ടി ചോദിച്ചു.. "കരൺ.. ജയറാം സാറിന്റെ ഭാവി മരുമകന..ചഞ്ചൽ മാഡത്തിന്റെ ഫുചർ ഹസ്.." "എന്നിട്ട് അതുപോലെ തോന്നുന്നില്ലല്ലോ.. മാഡത്തിന് കക്ഷിയെ അത്രക്ക് അങ്ങട് ഇഷ്ടമില്ലെന്ന് തോന്നുന്നു.." തേജ് പറഞ്ഞതും അതിന് മറുപടി കൊടുത്തത് പ്രിയ ആണ്.. അവളും ഇവരുടെ ചാനലിൽ തന്നെ വർക്ക്‌ ചെയ്യുന്ന ഒരാളാണ്... അവരുടെ സംസാരം കേൾക്കെ ആരവിന്റെ മിഴികൾ ചന്തുവിനെ തിരഞ്ഞു.. ആരോടോ ഫോണിൽ കയർക്കുന്ന അവളെ അവൻ കുറച്ചു നേരം നോക്കി.. ഫോൺ സംസാരത്തിന്റെ ഇടക്ക് ചന്തു കണ്ടു തന്നെ നോക്കിയിരിക്കുന്ന ആരവിനെ.. അവന്റെ മുഖത്തെ ഗൗരവം കണ്ടതും ചന്തുവിന്റെ മുഖത്തൊരു കുസൃതി വിരിഞ്ഞു.. ആരവിനെ നോക്കി ഒറ്റകണ്ണിറുക്കി കാണിക്കുമ്പോ ഇത്ര നേരം താൻ ചെയ്തുകൊണ്ടിരുന്ന കാര്യം പോലും അവൾ മറന്നു പോയിരുന്നു..!! "ചന്തു ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ.." ചന്തുവിന്റെ അമ്മയുടെ സ്വരമാണ് അവളെ ഉണർത്തിയത്.. അത്ര നേരവും അവനെ നോക്കി ഇരിക്കുവായിരുന്നെന്ന് അറിയേ അവളിൽ നനുതൊരു പുഞ്ചിരി വിരിഞ്ഞു..

"കേൾക്കുന്നുണ്ട് അമ്മ.. ഇപ്പോ ഞാൻ എന്താ വേണ്ടേ കരണിനെ വിളിച്ചു സോറി പറയണം അതല്ലേ വേണ്ടേ.. പറഞ്ഞേക്കാം.. ഞാൻ വരില്ല എന്ന് പറഞ്ഞതിന്റെ വിഷമം അങ്ങനെ മാറുന്നെങ്കിൽ മാറിക്കോട്ടെ.." "ചന്തു.. നീ.. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ മോളെ.." അവളുടെ അമ്മയുടെ സംസാരം കേൾക്കെ അവൾ ഒന്ന് ഉറക്കെ ചിരിച്ചു.. "ബൈ മ്മാ.. ലവ് യൂ.." ചിരിയോടെയുള്ള അവളുടെ സംസാരം കെട്ട് ചന്തുവിന്റെ അമ്മയുടെ വായ തുറന്നു പോയി.. ഒരു കാര്യം തീരുമാനിച്ചാൽ പെട്ടന്നൊന്നും അതിൽ നിന്ന് അവൾക് മാറ്റം ഉണ്ടാവാറില്ല.. ഇതിപ്പോ കരൺ വിളിച്ചിട്ട് പോവില്ല എന്ന് പറഞ്ഞതിന് സോറി പറയാൻ പറഞ്ഞതായിരുന്നു അവളുടെ അമ്മ .. പറ്റില്ല എന്ന് പറഞ്ഞു തർക്കിച്ചു കൊണ്ട് നിന്നവൾ പെട്ടന്ന് ചിരിയോടെ സംസാരിക്കുമ്പോ ആരായാലും ഞെട്ടില്ലേ..?!! ചന്തു ആരവിനെ ഒന്നൂടി നോക്കി.. അവൻ അവന്റെ ജോലിയിൽ മുഴുകിയിരിക്കുന്നത് കണ്ടതും അവളുടെ ചുണ്ട് കൂർത്തു.. ശേഷം മുഖം തിരിച്ചു അവൾ കേബിനിൽ കേറി.. _____💙✨️ "മിത്ര..." അർണവ് അത് വിളിച്ചതോടൊപ്പം അവളുടെ കയ്യിൽ നിന്ന് ഗിറ്റാർ ശക്തിയിൽ പിടിച്ചു വാങ്ങിയിരുന്നു.. അവളെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അർണവ് അവളെ ദേശിച്ചു ഒന്ന് നോക്കി ഗിറ്റാർ ആണിയിൽ തന്നെ ഹാങ്ങ്‌ ചെയ്തു കർട്ടൻ ഇട്ടിരുന്നു..

"അർണവേട്ടാ.." ബെഡിൽ ഇരുന്ന് മറ്റെങ്ങോ മിഴികൾ നാട്ടിരിക്കുന്ന അവനെ മിത്ര വിളിച്ചു.. നോക്കുന്നില്ല..!! അവളുടെ ചുണ്ട് പരിഭവത്താൽ ചുളുങ്ങി... "അർണവേട്ടാ.. എനിക്ക് ഗിറ്റാർ പഠിക്കണം.. പ്ലീസ്..എനിക്കൊന്നു പഠിപ്പിച്ചു തരുവോ.." അവന്റെ അടുത്തിരുന്നു തുടരെ തുടരെ കയ്യ് കുലുക്കി തന്റെ ആവശ്യം പറയുന്നവളെ അർണവൊന്ന് മിഴിച്ചു നോക്കി.. അത്ഭുദ്ധമായിരുന്നു അവനിൽ..!! താൻ ആദ്യമായാണ് അവളോട് ദേഷ്യം കാണിച്ചത്.. ഇനി അത് എടുക്കാതിരിക്കാൻ വേണ്ടിയാണ് അവൻ അവളോട് മുഖം വീർപ്പിച്ചത്..എന്നിട്ടും അവളുടെ ചോദ്യം കേൾക്കെ അവനൊന്ന് കൂർപ്പിച്ചു നോക്കി അവളെ.. "പ്ലീസ്.. എനിക്ക് ഗിറ്റാർ പഠിക്കണം എന്ന് കുഞ്ഞുനാൾ മുതലേ ഉള്ള ആഗ്രഹമ.. എന്നെ അതൊന്ന് പഠിപ്പിച്ചു താ.." ചുണ്ടും കണ്ണും ഒരുപോലെ ചുരുക്കി പാവത്തെ പോലെ മുഖം വച്ചിരിക്കുന്നവളെ കാണെ അവന്റെ ദേഷ്യം അലിഞ്ഞു തീർന്നിരുന്നു.. ഒപ്പം അവന്റെ ഉള്ളിൽ പ്രണയം കൊണ്ട് നിറഞ്ഞു.. "എനിക്ക് അത് പ്ലേ ചെയ്യാൻ അറിയില്ല.." ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ മറച്ചു കൊണ്ടവൻ അവളോട് പറഞ്ഞു.. മിത്രയുടെ പിരികം അടുത്ത നിമിഷം സംശയത്താൽ ചുരുങ്ങി.. അവനെ ഒന്ന് ചൂഴ്ന്നു നോക്കി.. വേറെ എവിടെയോ നോക്കി ഇരിപ്പുണ്ട്..

"സത്യായിട്ടും അർണവേട്ടന് അറിയില്ല..?!" "ഇല്ല".. മറുതൊന്ന് ചിന്തിക്കേണ്ടി വന്നിരുന്നില്ല അവന്..ഉള്ളിൽ ഗിറ്റാർ തന്റെ കയ്കളിൽ വച്ചു തന്ന മറ്റൊരുവളുടെ മുഖമായിരുന്നു..! "എന്നാ പിന്നെ പുരാതന വസ്തുവായി ഇവിടെ വച്ചിരിക്കുന്നത് എന്തിനാ..?? നമ്മൾ യൂസ് ചെയുന്ന സാധനം മാത്രം മതി നമ്മുടെ റൂമിൽ..ആരും ഉപയോഗിക്കാതതൊക്കെ വക്കനല്ലേ ഇവിടെ സ്റ്റോർ റൂം ഉള്ളെ.." അത് പറയുന്നതിനോടൊപ്പം തന്നെ മിത്ര ഗിറ്റാറിന്റെ അവിടെക്ക് നടന്നിരുന്നു.. കർട്ടൻ മാറ്റി അതെടുക്കാൻ പോയതും അർണവ് അവളെ തിരിച്ചു ചുമരിൽ ചേർത്ത് നിർത്തിയിരുന്നു.. പെട്ടന്ന് ആയതുകൊണ്ട് മിത്ര ഞെട്ടി പോയി.. "എന്താ.." മുന്നിൽ തന്നോട് ചേർന്ന് നിക്കുന്ന അർണവിനെ കണ്ടതും അവളുടെ ഉള്ളൊന്ന് വിറച്ചു.. അത് മറച്ചു വച്ചു അവൾ അവനോട് പിരികം ഉയർത്തി.. അവളുടെ വെപ്രാളം കാണെ അവന്റെ ചൊടികൾ വിടർന്നു.. "എന്ത്.." "അതാരുടേതാ.." "മിത്ര ചോദിക്കേ അവന്റെ ചിരി മങ്ങി.." "എന്റെത.." "പിന്നെ എന്താ അത് എടുക്കാതെ.. അറിയില്ല ന്ന് കള്ളം പറഞ്ഞ എന്തിനാ.." "എനിക്ക്... എനിക്ക് അത് പഠിപ്പിച്ചു തന്നത് അവളാ ത്രേയ.. അവൾ എന്നെ ഇട്ടിട്ട് പോയെ പിന്നെ അതെടുക്കുമ്പോ ഒക്കെ എനിക്ക്.. എനിക്ക് അതൊക്കെ ഓർമ വരുന്ന പോലെ.. ആഗ്രഹിച്ചു വാങ്ങിയത് കൊണ്ട് നശിപ്പിക്കാൻ തോന്നുന്നില്ല..

ആർക്കും കൊടുക്കാനും.. " വേദന പുറത്ത് കാണിക്കാതെ മിത്രയോട് പറയുന്ന അർണവിനെ കാണെ അവൾക്കവനോട് വല്ലാത്ത സ്നേഹം തോന്നി.. ഒപ്പം സഹതപവും.. പറഞ്ഞു കഴിഞ്ഞിട്ടും അവളിൽ നിന്ന് മറുപടി ഇല്ലാത്തതിനാൽ അർണവ് അവളെ നോക്കി.. അവനെ നോക്കി നിൽക്കുന്നു എന്നല്ലാതെ അവളൊന്നും പറയുന്നില്ല.. എത്ര നേരമെന്നില്ലാതെ പരസ്പരം കണ്ണുകൾ ഇടഞ്ഞവർ നിന്നു.. തമ്മിലുള്ള അകലം പതിയെ കുറഞ്ഞു വരുന്നതവൾ അറിഞ്ഞു മിത്ര ഉമിനീരിറക്കി.. പക്ഷെ എതിർക്കാൻ മനസ്സ് വിസമ്മതിച്ചു.. അവനിൽ നിന്ന് എന്തൊക്കെയോ അവളുടെ മനസ്സ് കൊതിക്കുന്ന പോലെ..!! "ഇപ്പോഴും ഇഷ്ടാണോ അവളെ.." മനസ്സിൽ അലട്ടിയൊരു ചോദ്യം..!! 'ഇല്ല' എന്നാണ് അവന്റെ മറുപടി എന്ന് അവൾക് അറിയുമെങ്കിലും അതവനിൽ നിന്ന് കേൾക്കാനൊരു ആഗ്രഹം.. അവളിലെ സ്വാർത്ഥയായ ഭാര്യ..!! അവളുടെ ചോദ്യം കേട്ടതും അവൻ 'അതെ' എന്ന് തല കുലുക്കി.. ചങ്കിൽ എന്തോ തറഞ്ഞത് പോലെ തോന്നി അവൾക്.. അറിയില്ല തനിക്കെന്താണെന്ന്.. പക്ഷെ വല്ലാതെ വേദനിച്ചു അവളുടെ ഉള്ളം.. മിഴികൾ അവനിൽ നിന്നവൾ തറയിൽ ഊന്നി..

ഇരുനിറമുള്ള അവളുടെ കവിളുകൾ ദേഷ്യത്തൽ ചുവക്കുന്നതവൻ വിടർന്ന മിഴികളാൽ നോക്കി.. പരിഭവത്താൽ കണ്ണുകൾ വേഗത്തിൽ പരത്തുന്നു.. ചുണ്ട് കടിച് പിടിച്ചു തല താഴ്ത്തി നിക്കുന്ന മിത്രയുടെ ചെവിയോരം അവന്റെ നിശ്വാസം പതിഞ്ഞതും അവളൊന്ന് ശ്വാസം ആഞ്ഞു വലിച്ചു.. ചുമരോട് ചേർന്ന് നിക്കുന്ന മിത്രയുടെ അരയിലൂടെ കയ്യ്കടത്തി അർണവ് അവന്റെ നെഞ്ചോട് ചേർത്തു.. ഞെട്ടി തല ഉയർത്തി നോക്കിവളുടെ ചുണ്ടിൽ അടുത്ത നിമിഷം അവന്റെ അധരം അവൻ ചേർത്തു വച്ചു അമർത്തി ചുംബിച്ചു... ഉള്ളിൽ കൂടി വല്ലാത്തൊരു തരിപ്പ് കടന്നു പോയതും അവൾ അവന്റെ ചുമലിൽ കയ്കൾ അമർത്തി.. കണ്ണുകൾ മിഴിഞ്ഞു തുറിച്ചു.. ഉള്ളിൽ അവളോടുള്ള പ്രണയം നിറഞ്ഞൊഴുകിയതും അർണവ് പതിയെ അവളുടെ അധരം നുണഞ്ഞു തുടങ്ങിയിരുന്നു..!! മൃതുവായി..കീഴ്ച്ചുണ്ടിൽ നിന്ന് മേൽച്ചുണ്ടിലേക്ക് ചേക്കേറുമ്പോൾ അവളിൽ നിന്നുയർന്ന ശബ്ദതിൽ അവന്റെ കയ്യ് അവളുടെ അരക്കെട്ടിൽ നിന്ന് ടോപിന് ഉള്ളിൽ കടന്നു..അവളുടെ കയ്യ് അവനിൽ മുറുകി അയയുന്നു എന്നല്ലാതെ എതിർപ്പ് ഉണ്ടാവാത്തതിനാൽ അവനിൽ വല്ലാത്തൊരു ആവേശം നിറഞ്ഞു.. ചുമരിൽ ചേർത്ത് നിർത്തി അവളുടെ അണിവയറിൽ തഴുകി മിത്രയുടെ ശരീരത്തിൽ ഒന്നായി അമർന്നിരുന്നു..!!

ആദ്യത്തെ ചുംബനം..!! അതും തന്റെ പാതിയിൽ നിന്ന്..!!ഉള്ളം വല്ലാത്തൊരു അനുഭൂതിയിൽ എത്തി നിന്നു..ആദ്യമായി അനുഭവിച്ചറിയുന്ന ചുംബന ലഹരിയിൽ അവൾ സ്വയം മറന്നിരുന്നു..!! അവളുടെ ചോദ്യത്തിന് ഒരായിരം വട്ടം തന്നോളം മറ്റൊരുവളില്ല എന്ന് പറയുന്ന പോലെ തോന്നി അവൾക് അവന്റെ ചുംബനം..!! കുറച്ചു നിമിഷം കഴിഞ്ഞതും കണ്ണുകൾ പൂട്ടി നിക്കുന്നവളെ നോക്കി കൊണ്ട് തന്നെ അർണവ് ചുണ്ടുകൾ വേർപെടുത്തി.. അവളെ വരിഞ്ഞു മുറുകിയ കയ്യ് അവൻ അയച്ചു.. കണ്ണുകൾ തുറക്കാതെ തന്നെ അവൾ ചുമരിൽ ചാരി... "ഒരുപാട് ഇഷ്ടാ.. അവളെയല്ല.. നിന്നെ.. നിന്നെ മാത്രം..!! 💙 അതറിയിക്കാൻ ഇതിലും നല്ലൊരു വഴി കണ്ടില്ല.." ചുണ്ടിൽ തഴുകി കുഞ്ഞ് സ്വരത്തിൽ അവൻ പറഞ്ഞതും മിത്ര അവന്റെ നെഞ്ചിൽ അമർത്തി തള്ളി പുറത്തേക്ക് ഓടിയിരുന്നു.. ദേഷ്യം കൊണ്ട് ചുവന്ന കവിൾ ഇപ്പോ നാണത്താൽ വിരിഞ്ഞത് കാണെ അവന്റെ കണ്ണുകൾ തിളങ്ങി..

നെഞ്ചിൽ കയ്യ് വച്ചവൻ കയ്വരിയിൽ ചാരുമ്പോ കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തെന്ന പോലെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു..!! _____💙✨️ "ആരായിരുന്നു തന്റെ കൂടെ രാവിലെ ഉണ്ടായിരുന്നെ.." കാര്യം അറിഞ്ഞെങ്കിലും അങ്ങനെ ചോദിക്കാനായിരുന്നു ആരവിന് തോന്നിയത്.. അവളുടെ മറുപടി എന്തായിരിക്കുമെന്ന ആകാംഷയും ഉണ്ടായിരുന്നു.. "എന്നെ കെട്ടാൻ പോകുന്നവനാ... കരൺ.. എഞ്ചിനീയർ ആണ്.." ചന്തു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞതും ആരവ് അവളെ ഒന്ന് നോക്കി.. അത് മനസിലാക്കിയത് പോലെ കരൺ കാണാൻ വന്നത് മുതൽ ഇന്ന് രാവിലെ ഔട്ടിങ്ന് വിളിച്ചത് വരെ അവൾ പറഞ്ഞു കൊടുത്തു.. "അതിന് ഇതൊന്നും ഞാൻ ചോദിച്ചില്ലല്ലോ.." "ചോദിച്ചില്ല എന്ന് കരുതി പറയരുത് എന്ന് നിയമം വല്ലോം ഉണ്ടോ.. ഹും.. പറഞ്ഞത് ഒക്കെ കേട്ടിരിക്കാൻ കൊള്ളാം എന്നിട്ട് ചോദിച്ചില്ലല്ലോന്ന്.." മുഖം കൊട്ടി പിറുപിറുക്കുന്ന ചന്തുവിനെ കാണെ ആരവ് ചിരിച്ചു.. "എടൊ തനിക്കെന്താ എന്റെ അച്ഛനോട് ഇത്രേം ദേഷ്യം.." (തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story