മനമറിയാതെ 💙: ഭാഗം 12

manamariyathe sana

രചന: സന

"എന്നെ കെട്ടാൻ പോകുന്നവനാ... കരൺ.. എഞ്ചിനീയർ ആണ്.." ചന്തു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞതും ആരവ് അവളെ ഒന്ന് നോക്കി.. അത് മനസിലാക്കിയത് പോലെ കരൺ കാണാൻ വന്നത് മുതൽ ഇന്ന് രാവിലെ ഔട്ടിങ്ന് വിളിച്ചത് വരെ അവൾ പറഞ്ഞു കൊടുത്തു.. "അതിന് ഇതൊന്നും ഞാൻ ചോദിച്ചില്ലല്ലോ.." "ചോദിച്ചില്ല എന്ന് കരുതി പറയരുത് എന്ന് നിയമം വല്ലോം ഉണ്ടോ.. ഹും.. പറഞ്ഞത് ഒക്കെ കേട്ടിരിക്കാൻ കൊള്ളാം എന്നിട്ട് ചോദിച്ചില്ലല്ലോന്ന്.." മുഖം കൊട്ടി പിറുപിറുക്കുന്ന ചന്തുവിനെ കാണെ ആരവ് ചിരിച്ചു.. "എടൊ തനിക്കെന്താ എന്റെ അച്ഛനോട് ഇത്രേം ദേഷ്യം.." ചെറുച്ചിരി വിരിഞ്ഞിരുന്ന അവന്റെ മുഖത്തു പെട്ടന്ന് ചിരി കെട്ടു.. ചുണ്ടുകൾ പുച്ഛത്താൽ ഒരുവശം കൊട്ടി.. "എടൊ listen... ആക്ച്വലി എന്റെ അച്ഛൻ തന്നെ.." അവളെന്തോ പറയാൻ തുടങ്ങിയതും ആരവ് വണ്ടി ബ്രേക്ക്‌ ചവിട്ടി.. ഒന്നാഞ്ഞു പോയ ചന്തു രക്ഷക്കെന്നോണം അവന്റെ കയ്യിൽ പിടിച്ചു..പ്രതീക്ഷിച്ചിരുന്നില്ല അവൾ.. ദേഷ്യത്തോടെയുള്ള അവളുടെ തുറിച്ചു നോട്ടം വകവെക്കാതെ ആരവ് മുന്നിലേക്ക് നോക്കി ഇരുന്നു... "എന്റെ ചന്തം നോക്കി ഇരിക്കാതെ ഇറങ്ങി പോടീ.." അവനെ തന്നെ നോക്കി ഇരിക്കുന്നവളോട് അവൻ അലറിയതും ചന്തു വേഗം പുറത്തിറങ്ങി..വീട് എത്തിയത് അവൾ അറിഞ്ഞിരുന്നില്ല.. ദേഷ്യത്തിൽ ആയിരുന്നെങ്കിലും അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നിയിരുന്നില്ല ചന്തുവിന്... "ടോ.."

വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങുന്നവന്റെ അടുത്ത് പോയി ഗ്ലാസിൽ തട്ടി വിളിച്ചതും ആരവ് പല്ല് കടിച് ഗ്ലാസ്‌ താഴ്ത്തി.. "എന്താടി.." "ചൂടാവല്ലേ...എന്നെ സഹായിച്ചതിന്, എനിക്ക് ലിഫ്റ്റ് തന്നതിന് ഒക്കെ എന്തെങ്കിലും തരാതെ വിടുന്നത് മോശമല്ലേ.." ബാഗിൽ എന്തോ തിരയുന്ന പോലെ കാട്ടി ചന്തു പറഞ്ഞതും തെല്ലൊരു ആകാംഷയോടെ ആരവും അതിലേക്ക് നോക്കി.. ഞൊടിയിടയിൽ അവന്റെ കോളറിൽ പിടിച്ചവൾ അവളുടെ മുഖത്തിന് നേരെ അടുപ്പിച്ചു..മിഴിച്ചു നോക്കുന്നവന്റെ കണ്ണിൽ നോക്കി ഒറ്റ കണ്ണിറുക്കി ചന്തു അവളുടെ തല കുറച്ചു ശക്തിയിൽ തന്നെ അവന്റെ തലയോട് മുട്ടിച്ചു.. ആരവ് ഒരുനിമിഷം തലക്ക് ചുറ്റും കറങ്ങുന്ന നക്ഷത്രങ്ങളെ കണ്ടു.. കണ്ണ് മുറുക്കി അടച്ചു ചിമ്മി തുറന്ന് തലക്കുടഞ്ഞവൻ നോക്കുമ്പോ ചന്തു ഓടി ഗേറ്റിനുള്ളിൽ കേറിയിരുന്നു.. "ഡീീ..." "പോടാ..." വിളിക്കുന്നതിനൊപ്പം കാർ തുറന്ന് ഇറങ്ങാൻ നിക്കുന്ന ആരവിനെ കാണെ ചന്തു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അവിടുന്ന് ഓടി..സ്റ്റീറിങ്ങിൽ ആഞ്ഞടിച്ചു വണ്ടി മുന്നോട്ട് എടുക്കുമ്പോ ആരവിന്റെ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു സന്തോഷം മുളച്ചു പൊന്തിയിരുന്നു... അവൻ പോലുമറിയാതെ...!! പിന്തിരിഞ്ഞു നോക്കി മുന്നോട്ട് ഓടിയവൾ എന്തോ ഒന്നിൽ പോയി ഇടിച്ചു നിന്നു.. മുന്നോട്ട് നോക്കെ അവളെ സംശയത്തിൽ നോക്കുന്ന ജയറാമിനെ കാണെ ചന്തു നവരസങ്ങൾ വരുത്തിയൊരു വളിച്ച ചിരി ചിരിച്ചു.. "മ്മ്മ്..??" "അ.. അച്ഛ് അച്ഛൻ എന്താ ഇവിടെ..??" "മോള് എന്തായിരുന്നു അവിടെ..??" ഗേറ്റിൽ കണ്ണുകൊണ്ട് കാണിച് മറുചോദ്യം ജയറാം ചോദിച്ചതും ചന്തു കണ്ണിറുക്കി അയാളുടെ കവിളിൽ പിച്ചി മുകളിലേക്ക് ഓടി...

അവളുടെ കുറുമ്പ് കാണെ അയാളുടെ അധരം വിടർന്നെങ്കിലും എന്തോ ഒരു വല്ലായ്ക അയാൾക്ക് തോന്നി.. മനസ്സിൽ എന്തോ ഒരു വീർപ്പുമുട്ടൽ പോലെ..!! _____💙✨️ മിത്രയുടെ കണ്ണുകൾ ഇടയ്ക്കിടെ മുൻവശത്തെ വാതിലിൽ പതിഞ്ഞു കൊണ്ടിരുന്നു.. സമയം നീങ്ങും തോറും അവളിലെ പരവേഷം കൂടി വന്നു.. അർണവ് രാവിലെ ഓഫീസിൽ പോയെ പിന്നെ ഈ സമയം വരെ അവളെ ഒന്ന് വിളിച്ചിട്ടില്ല.. "അപ്പു വരും മിത്ര.. നീ ഇങ്ങനെ വിഷമിക്കാതെ.." ജാനകി അവളോട് ആയി പറഞ്ഞതും മിത്ര വാതിലിൽ നിന്ന് നോട്ടം മാറ്റി.. വിളിച്ചാൽ ഇങ്ങേർക്ക് ഒന്ന് എടുത്താൽ എന്താ.. ഫോൺ കയ്യിൽ മുറുക്കി അവൾ പല്ല് കടിച്ചു..പെട്ടന്ന് കാളിങ് ബെൽ ഉയർന്നതും മിത്ര വേഗം വാതിൽ തുറന്നു..മുന്നിൽ നിക്കുന്ന ആരവിനെ കാണെ അവളുടെ മുഖം ഇരുണ്ടു.. വാതിൽ തുറന്ന് തന്നത് മിത്രയാണെന്ന് കണ്ടതും ആരവ് മുഖത്തു കഷ്ടപ്പെട്ടൊരു ചിരി വരുത്തി.. "നീ ആയിരുന്നോ..അപ്പു ആണെന്ന് കരുതിയ മിത്ര ഓടി ചാടി വന്നത് അല്ലെ.." ജാനകി ഒരു ചിരിയോടെ മിത്രയോട് ചോദിച്ചതും അവൾ ചടപ്പോടെ അവരെ നോക്കി... ആരവ് ചിരിയോടെ.. ഉള്ളിൽ പേരറിയാത്തൊരു ചെറു നോവോടെ മിത്രയേ മറികടന്നു ഉള്ളിലേക്ക് പോയി.. പുറത്ത് വണ്ടി വന്ന് നിക്കുന്ന ശബ്ദം കേൾക്കെ മിത്ര മുറ്റത്തേക്കിറങ്ങി..വണ്ടിയിൽ നിന്ന് ബാഗ് എടുത്ത് തിരിഞ്ഞ അർണവിനെ കാണെ അത്രയും നേരം അവളാനുഭവിച്ച ടെൻഷൻ അവളിൽ നിന്നകലുന്ന പോലെ തോന്നി.. മിത്രയുടെ കണ്ണുകൾ വിടർന്നു..

ചിരിയാലേ അവൾ അവനടുത്തേക്ക് നടന്നു.. എന്നാൽ അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ വേഗത്തിൽ ഉള്ളിലേക്ക് കേറുന്നവനെ കാണെ അവളുടെ ഉള്ളിൽ ചെറിയൊരു സങ്കടം തോന്നി.. "അർണവേട്ടാ..." പുറകെ ചെന്ന് വിളിച്ചെങ്കിലും അവൾക് മുഖം കൊടുക്കാതെ അവൻ ബാത്‌റൂമിൽ കേറിയിരുന്നു.. അവളെ അഭിമുഖീകരിക്കാൻ അർണവിന് ആവുമായിരുന്നില്ല.. ഇന്ന് അപ്രതീക്ഷിതമായി നടന്ന സംഭവങ്ങളിൽ അവന്റെ മനസ്സ് അത്രയും ദുർഭലമായി പോയിരുന്നു..!! _____💙✨️ ഭക്ഷണം എടുത്ത് വച്ചു അർണവിനെ കഴിക്കാനായി വിളിക്കാൻ വന്ന മിത്ര കാണുന്നത് ബെഡിൽ കണ്ണിന് മുകളിൽ കയ്യ് വച്ചു കിടക്കുന്നവനെ ആണ്..കുറച്ചു നിമിഷം ആലോചിച് നിന്നെങ്കിലും അവന്റെ അടുത്ത് ചെന്നവൾ മുട്ടുകുത്തി ഇരുന്നു.. "കഴിക്കുന്നില്ലേ.. എടുത്ത് വച്ചിട്ടുണ്ട് അമ്മ വിളിക്കുവാ.." അവന്റെ കയ്യിൽ ചെറുതായൊന്നു തൊട്ട് അവൾ പറഞ്ഞതും അർണവ് അവളെ തല ഉയർത്തി നോക്കി.. മുന്നിൽ നിക്കുന്ന മിത്രയേ കാണെ അവന്റെ മുന്നിൽ പലതും മിന്നിമറഞ്ഞു.. ശബ്ദം തൊണ്ടയിൽ നിന്ന് ഉയരാത്ത നിലയിൽ വിലങ്ങു തീർത്തത് പോലെ.. "ഇത് മിത്ര അല്ലെ.. നമ്മുടെ ആരവിന്റെ.." "മിത്രയേ... മിത്രയേ അറിയോ...??" വിറച്ചു പോയിരുന്നു അർണവിന്റെ സ്വരം..ഫോണിൽ കാൾ വരുന്നത് കണ്ട് അടുത്ത് നിക്കുന്ന അക്ഷയ് മിത്രയേ അറിയാം എന്ന് പറഞ്ഞതും അർണവിന്റെ ഹൃദയം ഒന്ന് മിടിച്ചു..

അവളുടെ പേരിനൊപ്പം ആരവിന്റെ നാമം കൂടി ചേർന്നപ്പോ അവന്റെ ഹൃദയത്തിൽ അതൊരു ഭാരം പോലെ തോന്നി.. "ഹാ എനിക്കറിയാം.. നമ്മുടെ ആരവിന്റെ പെണ്ണല്ലേ..ഇവിടെ നാട്ടിൽ ഉണ്ടായിരുന്നപ്പോഴൊക്കെ ആരവ് എന്നെയ കൂട്ടികൊണ്ട് പോകുന്നത് അവളെ കാണാൻ പോകാൻ.. അതും വെളുപ്പിനെ മിത്ര പാട്ട് ക്ലാസ്സിന് കേറുന്നതിന് മുന്നേയും ശേഷവും..!! എത്ര ചീത്ത വിളി കെട്ടിട്ടുണ്ടെന്നോ അവൻ ഞങ്ങളുടെ കയ്യിൽ നിന്ന്..ഗൾഫിൽ പോയെ പിന്നെ അതൊക്കെ വല്ലാതെ മിസ്സ്‌ ചെയ്തു.. ഒരു വക്ക് പോലും അവളെ അറിയിക്കാതെ ആയിരുന്നു അവന്റെ പ്രണയം..പലപ്പോഴും അവന്റെ മറഞ്ഞുള്ള പ്രണയത്തെ ഒരുപാട് കളിയാക്കിയിട്ടുണ്ട്.. അപ്പോഴൊക്കെ അവൻ പറയും അവന്റെ പെണ്ണ് ഉറപ്പായും അവന് തന്നെ വന്ന് ചേരുമെന്ന്.. ഇപ്പോ എങ്ങനെയാ ആരവും മിത്രയും..??" മിത്രയേ മുന്നിൽ കാണുന്തോറും അർണവിന്റെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ തെളിഞ്ഞു.. അവളിൽ നിന്ന് മുഖം വെട്ടിച് അവൻ കാറ്റ് പോലെ പുറത്തേക്ക് ഇറങ്ങി.. ആരവിന്റെ പ്രണയമായിരുന്നു അവളെന്ന് അർണവിന് ഓർക്കാൻ കൂടി പറ്റാത്തതായിരുന്നു..അവന്റെ നെഞ്ചകം നീറി പുകയുമ്പോലെ മുറിക്കുള്ളിൽ മിത്രയുടെ ഉള്ളും വേദനിക്കുന്നുണ്ടായിരുന്നു..!!(തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story