മനമറിയാതെ 💙: ഭാഗം 13

manamariyathe sana

രചന: സന

ആരവിന്റെ പ്രണയമായിരുന്നു അവളെന്ന് അർണവിന് ഓർക്കാൻ കൂടി പറ്റാത്തതായിരുന്നു..അവന്റെ നെഞ്ചകം നീറി പുകയുമ്പോലെ മുറിക്കുള്ളിൽ മിത്രയുടെ ഉള്ളും വേദനിക്കുന്നുണ്ടായിരുന്നു..!! ____💙✨️ "ഇല്ല.. ഒരിക്കലും കണ്ണന് മിത്രയോട് അങ്ങനെ ഒരിഷ്ടം ഉണ്ടായി കാണില്ല.. ഉണ്ടായിരുന്നേൽ എന്നോട് അതവൻ പറഞ്ഞേനെ..!!" സ്വയം വിഷ്വസിച്ചു അർണവ് കണ്ണുകൾ മുറുക്കി അടച്ചു കുറച്ചു നേരം നിന്നു.. മനസ്സ് ഒന്ന് ശാന്തമാക്കി..സമയം ഏറെ ആയി എന്ന് തോന്നിയതും അർണവ് റൂമിലേക്ക് വന്നു.. ഡിം ലൈറ്റ് മാത്രം തെളിഞ്ഞുട്ടുള്ളതിൽ നിന്ന് തന്നെ മിത്ര ഉറങ്ങി എന്ന് മനസിലാക്കിയിരുന്നു അവന്.. ബെഡിൽ അവൾക് മറുവശത്തു ആയി അർണവ് കിടന്നു.. നേരിയ തേങ്ങൽ കാതിൽ പതിഞ്ഞതും അർണവ് മിത്രയുടെ ഭാഗത്തേക്ക്‌ തിരിഞ്ഞു.. "മി.. മിത്ര..." കവിളിൽ കൈ ചേർത്തവൻ വിളിച്ചതും അവളാ കയ്യ് തട്ടി മാറ്റി.. "മിണ്ടണ്ട... പോ.." കവിൾ വീർപ്പിച്ചു മുഖം തിരിച് മിത്ര കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ തുടച് മാറ്റി.. അവളുടെ മുഖവും ഭാവവും ഒക്കെ കണ്ടപ്പോഴേ അർണവിന് മനസ്സിലായിരുന്നു അവൾ കരഞ്ഞിട്ടില്ലെന്ന്.. ചുമ്മാ ഇടയ്ക്കിടെ കണ്ണ് തുടച് മൂക്ക് വലിച്ചു കേട്ടുന്നവളെ കാണെ അത്രയും നേരത്തെ സങ്കടം മറന്നവൻ നോക്കി കിടന്നു..

ചെറുച്ചിരി അവന്റെ അധരത്തെ വിടർത്തിയിരുന്നു.. "മി.. മിണ്ട്... മിണ്ടില്ലേ.. എന്നോട്.." കുറച്ചൂടി അടുത്തേക്ക് ചേർന്നവൻ ചോദിച്ചതും മിത്ര അവന്റെ നെഞ്ചിൽ കയ്യ്മുറുക്കി ഇടിച്ചു.. അവനൊരു ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു.. "എന്താ അർണവേട്ടാ... എന്തിനാ വിഷമിക്കാണെ..എന്തിനാ ഇതിനിങ്ങനെ ഇടിക്കണേ..??" അല്പം കഴിഞ്ഞ് മിത്ര തല മാത്രം ഉയർത്തി അവന്റെ നെഞ്ചിൽ കയ്വച്ചു ചോദിക്കേ അർണവിന്റെ മിഴികൾ നിറഞ്ഞു.. അറിഞ്ഞതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല എങ്കിലും അവന്റെ മനസ്സിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.. ശെരിയാ വല്ലാതെ ഹൃദയം മിടിക്കുന്നുണ്ട്.. അവൻ അവളുടെ കയ്യ്ക്ക് മുകളിൽ കയ്യ് വച്ചു മുറുക്കി പിടിച്ചു.. "എന്താ.. കാര്യം പറയ്യ് ഏട്ടാ.. എന്തേലും വയ്യായ്ക ഉണ്ടോ.. അതോ ഓഫീസിൽ എന്തേലും പ്രശ്‌നം ഉണ്ടായോ..??" അവസാനത്തെ ചോദ്യത്തിന് അവൻ ചെറുതായി ചിരിച്ചെന്ന് വരുത്തി തല ആട്ടി.. "അതിനാണോ ഇങ്ങനെ.. എല്ലാം ശെരിയാവും.." അവന്റെ തല മുടിയിൽ തലോടി അവൾ ആശ്വസിപ്പിച്ചതും അർണവ് അവളുടെ നെറ്റിയിൽ അമർത്തി മുത്തി.. വല്ലാത്തൊരു ഇഷ്ടത്തോടെ.. അത്യധികം പ്രണയത്തോടെ..!! "നീ എന്റെയാ മിത്ര.. ന്റെ മാത്ര..അർണവിന്റെ സ്വന്തമാ.."

അവളെ കയ്യ്ക്കുള്ളിൽ ചേർത്ത് പിടിച്ചു കണ്ണടക്കുമ്പോഴും അവന്റെ ഉള്ളം വാശിയോട് മൊഴിഞ്ഞു കൊണ്ടേ ഇരുന്നു.. എല്ലാം നഷ്ടപ്പെടുത്തിയത് പോലെ ഇതും നഷ്ടപ്പെടുത്താൻ ഒരുക്കമല്ലാത്തവനെ പോലെ വീണ്ടും വീണ്ടും അവളെ തന്നോടവൻ അടക്കി പിടിച്ചു..!!✨️ _____💙✨️ മുന്നിലേക്ക് നീണ്ടു വന്ന സ്വീറ്റ് ബോക്സ്‌ കള്ള കണ്ണിട്ട് കണ്ടെങ്കിലും ആരവ് അത് ശ്രെദ്ധിക്കാതെ ലാപ്പിൽ നോക്കി.. അപ്പുറത്തെ വശം തിരിഞ്ഞതും ബോക്സ്‌ അവിടൊട്ടും നീണ്ടു.. തന്നോട് അല്ലാത്ത പോലെ ഓരോവട്ടവും ആരവ് അത് തന്നെ തുടർന്നു.. "ടോ.." "ടോ... ഇതെന്താ തന്റെ കണ്ണിൽ കാണുന്നില്ലേ.." അവളെ മറികടന്നു ടേബിളിലെ ഫയൽ കയ്യിലെടുക്കുന്നവനെ നോക്കി കല്പിച്ചവൾ ചോദിച്ചതും അവൻ മുഖം തിരിച്ചു.. "എടൊ ഇന്നെന്റെ ബർത്ഡേ ആണ്.. ഒന്നെടുക്കടോ.." ചുണ്ടിൽ പുഞ്ചിരി നിറച്ചവൾ പറഞ്ഞതും ആരവ് താല്പര്യം ഇല്ലാത്ത പോലെ.. "എനിക്ക് മധുരം ഇഷ്ടല്ല.." എന്ന് പറഞ്ഞു കഴിഞ്ഞിരുന്നു.. പതിയെ അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു..നിലത്തു ആഞ്ഞു ചവിട്ടി മുഖം വീർപ്പിച്ചു പുറത്തേക്ക് പോകുന്ന ചന്ദുവിനെ കാണെ അത്രയും നേരം പിടിച്ചുവച്ച ചിരി അവനിൽ പുറത്ത് വന്നിരുന്നു..അവന്റെ ചുണ്ടുകൾ വല്ലാതെ വിടർന്നു.. "ഹും തെണ്ടി.. അവനാരാന്നാ അവന്റെ വിചാരം..

ബർത്ഡേ ആയി പോയി അല്ലായിരുന്നെങ്കി കണായിരുന്നു ഈ ചഞ്ചൽ അവന്റെ വായിൽ ലഡ്ഡു കുത്തി ഇറക്കുന്നത്.." ബർത്ഡേ സ്വീറ്റ്സ് കൊടുക്കുന്നതിന്റെ കൂടെ ആരവിനും കൊടുത്തതായിരുന്നു.. എന്നാൽ അവൻ ഒന്ന് മൈൻഡ് പോലും ചെയ്യാത്തത്തിൽ അവൾക് നന്നേ ദേഷ്യവും വിഷമവും വന്നു.. കുറച്ചു കഴിഞ്ഞ് കരൺ വന്നതും ജയറാം നിർബന്ധിച്ച അവളെ അവനോടൊപ്പം പറഞ്ഞയച്ചു.. പോകുന്നതിന് മുന്നേ എന്തുകൊണ്ടോ അവളുടെ കണ്ണുകൾ ആരവിനെ തിരഞ്ഞു.. അവനും അന്നേരം അവളെ നോക്കുന്നുണ്ടായിരുന്നു.. ഒരുനിമിഷം ഇരുവരുടെയും മിഴികൾ കോർത്തു.. അവ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..വാക്കുകൾ അർത്ഥശൂന്യമാകുന്ന നിലയിൽ..!! മിഴികൾ വേർപെടുത്തി അവൾ മുന്നോട്ട് നടക്കുമ്പോ വല്ലാത്തൊരു പിടച്ചിൽ അവൾക് അനുഭവപ്പെട്ടു..!! ____💙✨️ "ഹേയ്.. എന്താടോ ബർത്ഡേ ആയിട്ട് ഒരു സന്തോഷം ഇല്ലാതെ.." കരൺ അവളുടെ കൈകളിൽ പിടിച്ചു ചോദിച്ചതും അവള കയ്യ് പതിയെ വേർപെടുത്തി ഒന്നും ഇല്ല എന്ന് കണ്ണ് ചിമ്മി..ഫോണിൽ മെസ്സേജ് ടോൺ കെട്ട് നോക്കെ അതിലെ ആരവിന്റെ ബർത്ഡേ വിഷ് കാണെ അവളുടെ ചൊടികൾ വിടർന്നു.. മനോഹരമായൊന്ന് പുഞ്ചിരിച്ചു.. "താങ്ക് ഗോഡ്.. ഇപ്പോഴെങ്കിലും ആഹ് മുഖത്തു ചിരി നിറഞ്ഞല്ലോ.."

"അതെന്താ ഞാൻ ചിരിക്കുന്നത് കരൺ കണ്ടിട്ടില്ലേ..." അതെ ചിരിയോടെ തന്നെ അവൾ അവനോട് ചോദിച്ചു.. ഫോൺ എടുത്ത് അവളുടെ ആ മുഖം ഫോണിൽ പകർത്തി അവൻ അവൾക് നേരെ നീട്ടി.. "കണ്ടിട്ടുണ്ട്.. ബട്ട് ദിസ്‌ ഈസ്‌ സോ ബ്യൂട്ടിഫുൾ..!!നമ്മൾ പരസ്പരം കണ്ടതിൽ പിന്നെ ഇത്രയും മനോഹരമായി താൻ ചിരിച്ചത് ആദ്യവായിട്ട.." ഫോണിലെ അവളുടെ ഫോട്ടോയിലേക്കും അവനെയും ചന്തു മാറി മാറി നോക്കി.. താൻ ഇത്രയും സന്തോഷിച്ചിരുന്നോ..? "നമ്മുടെ കാര്യത്തിന് എന്തെങ്കിലും ഹോപ്പ് ഉണ്ടോ.." ചോദ്യം കരണിന്റെ ഭാഗത്തു നിന്നും ആയതിനാൽ അവളൊന്ന് തല ചൊറിഞ്ഞു ഇളിച്ചു.. "ഇതുവരെ ഒന്നും ആയില്ലടോ.. ബട്ട് ഡോണ്ട് വറി.. ഉടനെ അതിനൊരു തീരുമാനം ഉണ്ടാക്കാം.." "പോസറ്റീവ് ആയിരിക്കോ.." അതിന് ചന്തു ഒന്ന് ചിരിച്ചു.. "Maybe... നെഗറ്റീവ് ആവനാണ് സാധ്യത കൂടുതൽ.." ചന്തു പറഞ്ഞതും കരണിന്റെ മുഖം മാറി.. എങ്കിലും അവന്നത് പുറത്തറിയിക്കാതെ ചിരിച്ചു.. തിരികെ യാത്ര പറഞ്ഞു ചന്തു പോകുമ്പോ കരൺ നോക്കി നിന്നു.. അവളൊന്ന് തിരിഞ്ഞ് നോക്കിയെങ്കിൽ എന്ന് വെറുതെ ആശിച്ചു.. തിരിയാണമെന്ന് ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷ കൊടുക്കാൻ ചന്ദുവിനും തോന്നിയില്ല.. അതുകൊണ്ട് തന്നെയാണ് കരണിനോട് കളിയിലാണെങ്കിലും നെഗറ്റീവ് ആയിരിക്കും എന്ന് പറഞ്ഞത്..

അവളുടെ മനസ്സിൽ കരണിനെക്കാൾ വലിയൊരു സ്ഥാനം ആരവ് ഇതിനോടകം കയ്യ്കലക്കിയിരുന്നു എന്നവൾ മനസിലാക്കി..!! ___💙✨️ "മിത്ര ആരാ വന്നതെന്ന് നോക്ക്.. ഞാൻ മീൻ വൃത്തിയാക്കുവാ.." പുറത്ത് കാളിങ് ബെൽ അടിഞ്ഞതും ജാനകി മിത്രയോട് പറഞ്ഞു.. കയ്യിലെ വെള്ളം ചുരിദാർ ടോപ്പിൽ തുടച് ഡോർ തുറക്കേ മുന്നിൽ നിക്കുന്ന ഒരുവളെ കാണെ മിത്രയുടെ നെറ്റി സംശയത്താൽ ചുരുങ്ങി.. "ആരാ.." "മിത്ര... മിത്ര അർണവ്.. റൈറ്റ്..??" നിറ പുഞ്ചിരിയോടെയവൾ ചോദിച്ചതും മിത്ര ചിരിച്ചു..ഒന്നും പറയാതെ ഉള്ളിലേക്ക് കേറുന്നവളെ കാണെ മിത്ര ഒന്ന് മിഴിച്ചു നോക്കി.. "അതെ.. ആരാ.. എന്ത് വേണം.." അവളുടെ അടുത്തേക്ക് പോയി മുന്നിൽ നിന്ന് മിത്ര ചോദിക്കേ അവളൊന്ന് ചിരിച്ചു..അവളെന്തോ പറയാൻ തുടങ്ങിയതും ഉള്ളിൽ നിന്ന് ജാനകി വന്നിരിന്നു.. "ശ്രീ..." ജാനകി പകപ്പോടെ അവളെ നോക്കിയതും അവളൊരു ചിരിയോടെ അവരെ ഇറുക്കി പുണർന്നു..അത് കണ്ട് നിക്കേ മിത്രയുടെ അധരം ഒരു വിറയലോടെ അവളുടെ നാമം ഉച്ചരിച്ചു.. ഒരുതരം വെറുപ്പോടെ.. ത്രേയ ശ്രീ..!! (തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story