മനമറിയാതെ 💙: ഭാഗം 14

manamariyathe sana

രചന: സന

മിത്രയുടെ അധരം ഒരു വിറയലോടെ അവളുടെ നാമം ഉച്ചരിച്ചു.. ഒരുതരം വെറുപ്പോടെ.. ത്രേയ ശ്രീ..!! കണ്ണുകൾ ത്രേയയിൽ മാത്രം താങ്ങി നിന്നു.. ജാനകിയുടെ നെഞ്ചിൽ മുഖം അമർത്തി കരയുന്നവളെ കാണെ മിത്ര അനിഷ്ടത്തോടെ മുഖം മാറ്റി.. ഇടക്ക് ശ്രെദ്ധ ത്രേയയിൽ ആയതും അവളൊരു ഭാവത്തോടെ മിത്രയേ നോക്കി അവരുടെ നെഞ്ചിൽ ഒന്നുകൂടി ചാഞ്ഞു.. തനിക് നേരെയുള്ള അവളുടെ നോട്ടം മിത്രയേ വല്ലാതെ ആസ്വസ്തമാക്കിയിരുന്നു...!! മിത്രയേ ഓരോ വട്ടവും കാണുന്തോറും ശാന്തമായ ത്രേയയുടെ മനസ്സ് സർവവും തകർക്കുന്ന കൊടുംകാറ്റിനെപോൽ അപകടകാരിയായി മാറിയിരുന്നു..!! ____💙✨️ "അ..ർണ..വേ..ട്ടാ..." മുന്നിലേക്ക് ആഞ്ഞു അവനെ ഇടർച്ചയോടെ വിളിക്കെ അർണവ് കയ്യ് കൊണ്ടവളെ തടഞ്ഞു.. കണ്ണുനീർ ഉരുണ്ടു കൂടി മിത്ര മുന്നിലേക്ക് നോക്കി.. വിജയി ഭാവത്തോടെ നിൽക്കുന്ന ത്രേയയും ദേഷ്യവും സങ്കടവും കൊണ്ട് തകർന്ന് നിൽക്കുന്ന ആരവിനെയും നോക്കി മിത്രയുടെ കണ്ണുകൾ അർണവിൽ തങ്ങി നിന്നു.. അവിടെ തന്നോടുള്ള വെറുപ്പ് കാണെ മിത്ര രക്ഷക്കെന്നോണം ചുമരിൽ ചാരി നിന്നു.. "എ..ന്നെ.. ച...ചതി..ക്കു..വായിരുന്നല്ലേ ര..ണ്ടു പേ..രും..." തന്നെയും ആരവിനെയും മാറി മാറി നോക്കി തൊണ്ടയിൽ നിന്നുമുള്ള ശബ്ദം പാടുപെട്ട് പുറത്തെടുത്തു അർണവ് ചോദിക്കേ മിത്ര തറഞ്ഞു പോയിരുന്നു..!! "ട്ടെ... 💥"

വലിയൊരു ഒച്ചയോടെ എന്തോ വീണുടഞ്ഞതും മിത്ര ഞെട്ടലോടെ കണ്ണുകൾ തുറന്നു.. വെറും നിലത്തിരുന്നു ബെഡിൽ തലമാത്രം വച്ച രീതിയിൽ കിടന്നിരുന്നവൾ വേഗം കൊട്ടിപിടഞ്ഞു എഴുനേറ്റു.. നന്നായി വിയർക്കുന്നുണ്ടായിരുന്നു.. കണ്ടത് സ്വപ്നമാണെന്നവൾക്ക് ബോദ്യം വരെ അവൾ നെഞ്ചത് കയ്യ് വച്ചുഴിഞ്ഞു.. ത്രേയയുടെ വരവോടെ മിത്രക്ക് വല്ലാത്ത അസ്വസ്ഥത തുടങ്ങിയതായിരുന്നു.. അവളെ കണ്ട് മുകളിൽ കേറിയത്തിൽ പിന്നെ താഴോട്ട് ഇറങ്ങിയിട്ടില്ല..മനസ്സ് ആസ്വാവസ്ഥമായി എന്തൊക്കെയോ ആലോചിച് കിടന്നത് കൊണ്ട് ആവണം ഇങ്ങനെ ഒരു സ്വപ്നം എന്നവൾ സ്വയം ആശ്വസിച്ചു... വീണ്ടും എന്തോ ശബ്ദം താഴെ നിന്നും കേട്ടതും മിത്ര വേഗത്തിൽ പുറത്തേക്ക് ഇറങ്ങി.. "കണ്ണാ ഒന്ന് നിർത്ത്..." ജാനകിയുടെ കരച്ചിലോടെയുള്ള അലർച്ച കേൾക്കെ മിത്ര പകച്ചു കൊണ്ട് താഴേക്ക് നോക്കി.. തറയിൽ മുഴുവൻ പലതും വാരി വലിച്ചെറിഞ്ഞിട്ടുണ്ട്.. ടീവി സ്റ്റാൻഡിന്റെ മുകളിരുന്ന വേസ് തറയിലെറിയാൻ ആഞ്ഞ ആരവിനെ പിടിച്ചു വച് ജാനകി പറഞ്ഞു.. മിത്ര ചുറ്റും നോക്കി താഴേക്ക് ഇറങ്ങി.. സോഫയിൽ തലയിൽ കയ്വച്ചു താങ്ങി ഇരിക്കുന്നുണ്ട് അർണവ്.. അതിനടുത്തായി ആരവിനെ തന്നെ കലിപ്പോടെ നോക്കി നിക്കുന്ന ത്രേയ...

ഇടയ്ക്കിടെ അവൾ അർണവിനെയും നോക്കുന്നുണ്ട്.. അവളിൽ കണ്ട ഭാവം പുച്ഛമാണോ സഹദാപമാണോ.. അതുമല്ല മറ്റേതെങ്കിലും ആണോ എന്ന് വേർതിരിക്കാൻ കഴിയാത്ത പോലെ തോന്നി മിത്രക്ക്.. "നിർത്താം... എല്ലാം നിർത്താം... പക്ഷെ.. ഇപ്പോ ഈ നിമിഷം ഇറക്കി വിടണം ഇവളെ.. പറ്റുവോ അമ്മക്ക്.. പറ്റുവൊന്ന്.." "അതിന് കഴിയില്ലല്ലോ കണ്ണാ... അമ്മ.. അമ്മ പറയുന്നത് ഒന്ന് കേൾക്ക്.." കരഞ്ഞു പോയിരുന്നു അവർ..മിത്രയുടെ മനസ്സിലുമുള്ള ചോദ്യം..!! പക്ഷെ ജാനകിയുടെ നിസ്സഹായാവസ്ഥ അവളുടെ സംശയം കൂട്ടി.. എന്തുകൊണ്ട് കഴിയില്ല..?! "എന്താ കേൾക്കണ്ടേ.. ഏഹ്..എല്ലാം വേണ്ടെന്ന് വച് പോയവൾ അല്ലെ.. ഈ ഇരിക്കുന്ന അമ്മയുടെ മോന്റെ ചങ്കിൽ ചവിട്ടി മേതിച്ചു എല്ലാരുടെയും മുന്നിൽ കോമാളിയാക്കി ഇറങ്ങി പോയതല്ലേ ഇവളും നിങ്ങളുടെ സഹോദരൻ എന്നാ ഇവളുടെ തന്തയും.. എന്നിട്ടിപ്പോ എല്ലാരും എല്ലാം മറന്നെന്നു കണ്ടപ്പോ അവൾ വന്നിരിക്കുവാ അവകാശം ചോദിച്ചു കൊണ്ട്.. ഇനി എന്താ അവൾക് വേണ്ടേ ഇവന്റെ ജീവിതമോ..?? അതോ ഇവന്റെ ജീവനോ..??" ദേഷ്യം കൊണ്ട് വിറക്കുവായിരുന്നു ആരവ്.. അവന്റെ ഓരോ വാക്കിലും അർണവ് നിറഞ്ഞിരുന്നു.. അവനോടുള്ള കരുതൽ എടുത്തറിയിച്ചിരുന്നു..!! "കണ്ണാ..." "വേണ്ട അമ്മാവാ..."

എന്തോ പറയാൻ മുന്നിലേക്ക് വന്ന ആരവിന്റെ അച്ഛനോട് പറഞ്ഞു ത്രേയ ഇരുന്നിടത് നിന്നും എഴുനേറ്റു.. എല്ലാവർക്കും അവളോടുള്ള നീരസം പ്രകടമായിരുന്നു.. അപ്പോഴും ഒന്നും മിണ്ടാത്തെ ഇരിക്കുന്ന അർണവിനോട് മിത്രക്ക് ദേഷ്യം തോന്നി.. "ഞാൻ വെറുതെ വലിഞ്ഞു കേറി വനതൊന്നുമല്ലന്ന് നിനക്ക് അടക്കം ഇവിടെ ഉള്ള എല്ലാവർക്കും അറിയാം ആരവ്.. അമ്മായിടെ പേരിലാണ് ഈ കാണുന്ന സ്വത്ത്‌ എങ്കിലും ഇതിന് നിങ്ങൾക്ക് രണ്ട് പേർക്കും ഉള്ളത് പോലുള്ള അവകാശം എനിക്കും ഉണ്ട്.. അല്ലെങ്കിൽ അമ്മായി തന്നെ പറയട്ടെ.. എന്റെ അച്ഛന് ഈ സ്വത്തിൽ അവകാശം ഉണ്ടോ ഇല്ലയൊന്ന്.. അച്ഛന്റെ കലാശേഷം അത് മകളായ എനിക്ക് അവകാശപ്പെട്ടതല്ലെന്ന്..??" വാക്കുകൾ ഉയർത്തുന്ന ത്രേയയെ ആരവ് വെറുപ്പോടെ നോക്കി.. തന്റെ മുന്നിൽ അന്ന് തെറ്റ് ചെയ്തവൾ മുഖം കുനിച്ചു നിന്നത് അവന്റെ ഓർമയിൽ തെളിഞ്ഞു.. ജാനകി ഒന്നും പറയാൻ ആവാതെ അവിടെ ഇരുന്നു.. 'ശെരിയാണ്..തനിക്കും ഏട്ടനും തുല്യ അവകാശം ആണ്.. ഏട്ടൻ പോയതോടെ അവകാശം പറഞ്ഞു ശ്രീ വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..' ജാനകി നിറഞ്ഞ കണ്ണോടെ ശ്രീധരനെ നോക്കി.. അയാൾ അവരെ ചേർത്ത് പിടിച്ചു.. ത്രേയ വന്നതോടെ കുടുംബത്തിന്റെ താളം തെറ്റുവോ എന്ന് പോലും അവരിൽ ആധി നിറഞ്ഞു..

"സ്വത്ത്‌ അല്ലെ.. തന്നേക്കാം.. പകുതി ആകേണ്ട.. മുഴുവൻ തന്നേക്കാം.. ഏത് മുദ്ര പത്രത്തിൽ ആണെന്ന് പറഞ്ഞ മതി അമ്മ ഒപ്പിടും.. പക്ഷെ.. നീ ഇവിടെ നിൽക്കാൻ പാടില്ല.. ഇപ്പോ ഇവിടുന്ന് ഇറങ്ങാണം.." ആരവിന്റെ സംസാരത്തിൽ എല്ലാവരും നിശബ്ദരായി... ശ്രീധരൻ അവനെ അനുകൂലിക്കുന്ന തരത്തിൽ കണ്ണ് ചിമ്മി.. മിത്രയുടെ കണ്ണുകൾ അപ്പോഴും അർണവിൽ ആയിരുന്നു.. പലതും കണ്ടില്ല എന്ന് നടിക്കുന്ന പോലെ.. ത്രേയ ഒന്ന് ചിരിച്ചു.. തികച്ചും പുച്ഛം കലർന്നൊരു ചിരി... "അപ്പുവേട്ടൻ പറയട്ടെ.. ആ നിമിഷം ഞാൻ ഇവിടുന്ന് ഇറങ്ങും..!!" ഉറച്ചതായിരുന്നു അവളുടെ സ്വരം.. ആരവ് നെറ്റി ചുളിച് അർണവിനെ നോക്കി.. അവനിൽ പ്രതേകിച്ചു മാറ്റം ഒന്നും ഇല്ലന്ന് കണ്ട് ആരവിന്റെ നോട്ടം മിത്രയിൽ എത്തി നിന്നു.. അവളും നോക്കുവായിരുന്നു അർണവിനെ.. എന്നാൽ ആരെയും നോക്കാതെ ത്രേയയെ ഒന്ന് നോക്കി അർണവ് വേഗത്തിൽ മുകളിലേക്ക് നടന്നു.. ആരവിനെ നോക്കി പുച്ഛിച്ചു കൊണ്ട് ത്രേയയും അവൾക്കയുള്ള റൂമിലേക്ക്‌.. "അപ്പൂ..." ദേഷ്യത്തിൽ ആരവ് അലറിയതൊന്നും ശ്രെദ്ധിക്കാതെ അർണവ് അവന്റെ റൂം അടച്ചു.. ടേബിളിൽ ആഞ്ഞു ചവിട്ടി ആരവ് പുറത്തേക്ക് കുതിക്കുന്നത് നോക്കി നിന്ന് ജാനകി ശ്രീധരന്റെ നെഞ്ചിൽ ചാഞ്ഞു.. നടക്കുന്നതൊന്നും മനസിലാവാതെ മിത്ര അപ്പോഴും ആ നിൽപ്പ് തുടർന്നു..!!! ____💙✨️

"ഞാൻ ചോദിക്കുന്നത് അർണവേട്ടൻ കേൾക്കുന്നില്ലേ..? എന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറണെ.. അവളെ ഇവിടുന്ന് പറഞ്ഞു വിടാത്തതിന്റെ കാരണം എനിക്ക് അറിയണം.. നിങ്ങളുടെ ജീവിതം ഈ നിലയിൽ ആക്കിയവളോട് ആരവിനുള്ള ദേഷ്യം പോലും നിങ്ങൾക്കില്ലാത്തിന്റെ കാരണം എനിക്ക് അറിയണം..! എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറിയുള്ള ഈ നടപ്പ് ആർക്ക് വേണ്ടിയാണെന്ന് എനിക്ക് അറിയാം അർണവേട്ടാ.." മറികടന്നു പോകാൻ നിന്നവന്റെ കയ്യിൽ പിടിച്ചു മിത്ര വാശിയോട് ചോദിച്ചു..അർണവ് അവളെ നോക്കി.. ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളും മുഖവും.. കുറച്ചു നേരം അവളെ നോക്കി നിന്ന് അർണവ് അവളെ ഇറുക്കി പുണർന്നു.. അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ മിത്ര ഞെട്ടി പോയിരുന്നു.. അവളുടെ കഴുത്തിൽ അർണവിന്റെ മുഖം അമർന്നു.. മിത്രയുടെ വലത് കയ്യ് അവന്റെ നെഞ്ചിലും.. അത് വേഗത്തിൽ മിടിക്കുന്നുണ്ട്.. അവന്റെ മനസിലെ സംഘർഷം അറിയിക്കാൻ എന്നപോൽ..!! "അർണവേട്ടാ..." "പ.. പറയാം.. എ.. എ..ല്ലാം..ഇപ്പോഴല്ല.." അവനിൽ നിന്ന് കേട്ടത് അവൾക് കൂടുതൽ സംശയം ജനിപ്പിച്ചു.. എന്തിനെയോ അർണവ് ഭയക്കുന്ന പോലെ അർണവ് അവളെ കൂടുതൽ തന്നോട് ചേർത്ത് നിർത്തി..!! ___💙✨️

കണ്ണുനീർ കാഴ്ചയെ മാറക്കുന്നുണ്ടെങ്കിലും ആരവ് വാശിയോട് അത് തുടച്ചു നീക്കി വണ്ടിയുമായി മുന്നോട്ട് കുതിച്ചു.. പഴയതൊരൊന്നും അവന്റെ മനസ്സിൽ കൂടുതൽ മികവോടെ തെളിഞ്ഞു.. 'മറ്റൊരുവന് ശരീരം പങ്കിടുന്നവളെ...എല്ലാം തകർന്നു മുന്നിൽ നിൽക്കുന്നവനെ.. ഒരുവൾ കാരണം പലേടത്തും തലകുനിക്കേണ്ടി വന്നവനെ.. അതെല്ലാം കൊണ്ട് വിഷമിക്കേണ്ടി വന്ന അച്ഛനമ്മയെ.. ഒടുവിൽ തനിക്കുണ്ടായ നഷ്ടത്തെ.. തന്റെ നഷ്ടപ്രണയത്തെ.. ഇന്നിതാ ഒന്നും മിണ്ടാത്തെ ഭീരുവായി തല കുനിച്ചു അവൾക് മുന്നിൽ നിന്ന അർണവിനെ..!!' എല്ലാം ഓർക്കേ അവന് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി..പെട്ടന്ന് ഒരു ഇരമ്പലോടെ വണ്ടി നിർത്തി.. ആരവ് പുറത്തേക്കിറങ്ങി.. "ട്ടോ.." പെട്ടന്ന് ആരോ വലിയ ശബ്ദത്തോടെ മുന്നിലേക്ക് ചാടിയതും ആരവ് ഒന്ന് ഞെട്ടി മുന്നിൽ നിക്കുന്ന ചന്ദുവിനെ കാണെ ആ പകപ്പിലും അവന്റെ മുഖം കടുത്തു.. അവന്റെ മുഖം മാറിയിരിക്കുന്നത് കാണെ അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.. "എന്താ.." അവന്റെ കവിളിൽ കയ്യ് ചേർക്കാൻ പോകെ അവളുടെ കവിളടക്കി ഒന്ന് കൊടുത്തിരുന്നു ആരവ്.. സ്വന്തം കവിളിൽ കയ്യ് വച് അവനെ ചന്തു കണ്ണ് തള്ളി നോക്കി. അടുത്ത നിമിഷം ആരവ് അവളെ നെഞ്ചോട് ചേർത്തിരുന്നു..!! നടക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് പോലും തിരിച്ചറിയാനാവാതെ ചന്തു അവന്റെ സ്പർശനത്തിൽ തറഞ്ഞു നിന്നുപോയി..!!!  (തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story