മനമറിയാതെ 💙: ഭാഗം 15

manamariyathe sana

രചന: സന

അവന്റെ കവിളിൽ കയ്യ് ചേർക്കാൻ പോകെ അവളുടെ കവിളടക്കി ഒന്ന് കൊടുത്തിരുന്നു ആരവ്.. സ്വന്തം കവിളിൽ കയ്യ് വച് അവനെ ചന്തു കണ്ണ് തള്ളി നോക്കി. അടുത്ത നിമിഷം ആരവ് അവളെ നെഞ്ചോട് ചേർത്തിരുന്നു..!! നടക്കുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് പോലും തിരിച്ചറിയാനാവാതെ ചന്തു അവന്റെ സ്പർശനത്തിൽ തറഞ്ഞു നിന്നുപോയി..!!! അവന്റെ പിടിയുടെ മുറുക്കം കൂടുന്നതിനനുസരിച് ചന്ദുവിന് ആകെ വിമ്മിഷ്ടം തോന്നി..ഇതുവരെ തന്നോട് ഒന്ന് നല്ലതുപോലെ സംസാരിക്കാതെ ആരവിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു പ്രതികരണം അവളിൽ കൂടുതൽ അലോസരപ്പെടുത്തി.. "ആരവ്.." അവനെ പതിയെ ഒന്ന് തള്ളി ചന്തു വിളിച്ചതും ആരവ് അവളിൽ നിന്ന് വിട്ട് മാറി തിരിഞ്ഞു നിന്നു.. അവന് അവനോട് തന്നെ ദേഷ്യം തോന്നി.. 'താൻ എന്തിന് അവളെ ചേർത്ത് നിർത്തി..? തനിക് എങ്ങനെ സാധിച്ചു ഒരുവളിൽ ഇത്രയും അവകാശമെടുക്കാൻ..?? ഒരു ചേർത്ത് പിടിക്കൽ താൻ ആഗ്രഹിച്ചിരുന്നു.. ആരിൽ നിന്നെങ്കിലും ഒരു പുണരൽ തന്റെ ഹൃദയം ആശിച്ചിരുന്നു.. എല്ലാം തനിക് എതിരായത് പോലെ തോന്നിയ നിമിഷം തന്റെ മുന്നിൽ ആരാണെന്ന് പോലും നോക്കാതെ താൻ ചേർത്ത് നിർത്തി..!!' അവന്റെ മനസ്സ് വാദപ്രതിവാദം നടത്തി..

ആരവ് കണ്ണുകൾ മുറുക്കി അടച്ചു.. ചന്തുവും നോക്കി കാണുവായിരുന്നു അവനെ.. വല്ലാതെ വേദന നിറഞ്ഞിരിക്കുന്നു അവന്റെ മുഖം.. അതെന്തുകൊണ്ടോ അവളുടെ ഉള്ളം ഒന്ന് പൊള്ളിച്ചു.. "ആരവ്".. വീണ്ടും അവളുടെ സ്വരം..മുമ്പതെതിനേക്കാൾ നേർത്ത രീതിയിൽ..!! "I.. I'm S..orry.. താൻ ആണെന്ന് ശ്രെദ്ധിച്ചില്ല.." ആരവ് ശബ്ദം താഴ്ത്തി പറഞ്ഞു.. അത് കേട്ടതും ചന്തുവിന്റെ ചുണ്ട് കൂർത്തു.. മാറ്റാരോ ആണെന്ന് കരുതിയാണോ..?? "ഞാൻ ഇവിടെ പന പോലെ നിക്കുന്ന കണ്ടിട്ടും താൻ വേറെ ആരോ ആണെന്ന് കരുതിയോ... അത് കൊള്ളാല്ലോ.." "അ.. അങ്ങനെ അല്ല.. സോറി.." അവളോട് സംസാരിക്കാൻ തന്റെ മൂഡ് ശെരിയല്ല എന്ന് മനസിലാക്കി ആരവ് പരമാവധി ഒഴിഞ്ഞു മാറി.. തിരികെ പോകാൻ നിന്നവന്റെ കയ്യിൽ ചന്തു പെട്ടന്ന് പിടിച്ചു.. "കാര്യം എന്താണെന്ന് ചോദിക്കുന്നില്ല.. പറയാൻ തോന്നുന്നെങ്കിൽ പറയാം.. ഞാൻ വഴി ആരും അറിയില്ല.. പിന്നെ... ഇപ്പോ ഡ്രൈവ് ചെയ്യണ്ട.. നമ്മുക്ക് അവിടെ ഇരിക്കാം.." ഒരു ആളൊഴിഞ്ഞ ചെരുവിലാണ് താൻ വണ്ടി നിർത്തിയിട്ടേക്കുന്നതെന്ന് അപ്പോഴാണ് ആരവ് ശ്രെദ്ധിച്ചത്.. കുറച്ചു മാറി ഒരു ടെൻഡ് പോലെ ഒന്ന് ചൂണ്ടി കാട്ടി ചന്തു പറഞ്ഞതും ആരവ് കുറച്ചു നിമിഷം അവളെ തന്നെ നോക്കി നിന്നു..

അവനിൽ സമ്മതം തോന്നിയതും ചന്തു അവന്റെ കയ്യ് വിട്ട് മുന്നോട്ട് നടന്നു.. അവൾക് പിറകെ ആരവും..!! ___💙✨️ ചന്തുവിന് പിറകെ നടന്നെത്തി ആരവ് മുന്നോട്ട് നോക്കി.. കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.. കുന്നിൻ ചെരുവ് അതിന് താഴെഭാഗം മിന്നാമിന്നി പോൽ തിളങ്ങുന്ന മനോഹരമായ കാഴ്ച.. സിറ്റിയിലെ ഓരോ വീടുകളുമാണ് ഇത്രയും കുഞ്ഞായി കാണുന്നത് എന്നോർക്കേ ആരവിന്റെ കണ്ണുകൾ വല്ലാതൊന്ന് വിടർന്നു.. അതിൽ അത്ഭുതം നിറഞ്ഞിരുന്നു.. പലപ്പോഴും കണ്ടിട്ടുള്ളതാണെങ്കിലും ഇന്നെന്തോ അതിനൊരു പ്രതേക ഭംഗി തോന്നി അവന്.. ദൂരേക്ക് കണ്ണും നട്ട് താഴെ പുല്ലിൽ ഇരിക്കുന്ന ചന്ദുവിനെ ആരവ് തല ചെരിച്ചു നോക്കി അവൾക്ടുത്തായി ഇരുന്നു.. ഇരുവർക്കുമിടയിൽ മൗനം തളംകെട്ടി നിന്നു.. "ഇഷ്ടപെട്ട കളർ ഏതാ.." മൗനത്തെ ഭേദിച് കൊണ്ടുള്ള ചന്തുവിന്റെ ചോദ്യം.. അവനൊന്ന് അവളെ സംശയത്തിൽ നോക്കി.. "എന്തെങ്കിലും സംസാരിക്കണ്ടേ... അതിനാ.." ആരവ് ഒന്നും മിണ്ടാത്തെ മുന്നോട്ട് നോക്കി ഇരുന്നു..മനസ്സ് ശാന്തമാവുന്നത് അവൻ അറിഞ്ഞു.. "എന്നാ അടിയായിരുന്നു.. പല്ല് ഇളകിയെന്ന തോന്നുന്നേ..." കവിളിൽ കയ്യമർത്തി ചന്തു സ്വയം പറഞ്ഞു.. ആരവിന് അവന്റെ പ്രവർത്തിയിൽ നന്നേ ദേഷ്യം തോന്നിയിരുന്നു..

സന്ദർഭം നോക്കാതെ തന്റെ മുന്നിൽ പെട്ടന്ന് ചാടിയപ്പോ ദേഷ്യത്തിൽ അടിച്ചു പോയതായിരുന്നു.. കുറ്റബോധം കൊണ്ടവന്റെ ഉള്ളം പിടഞ്ഞു.. താൻ ആരോടും ഇത്രയും മോശമായി പെരുമാറിട്ടില്ല..!! "സോറി.." ആരവ് പറഞ്ഞു നിർത്തിയതും ചന്തു പൊട്ടിച്ചിരിച്ചു.. ഒരുവിധം ചിരി അടങ്ങിയതും ചന്തു ആരവിന്റെ മുഖത്തേക്ക് നോക്കി... അവൻ എണീറ്റ് പോകാൻ നിന്നതും അവൾ അവന്റെ കയ്യിൽ പിടിച്ച വീണ്ടും അതെ സ്ഥാനത്തു ഇരുത്തി.. "ദേഷ്യപ്പെടല്ലെടോ... സത്യം പറഞ്ഞ ഞാൻ ഇത്രയും സന്തോഷിച്ച വേറെ ഡേ ഇല്ല.. ഒരടി കിട്ടിയാൽ എന്താ.. ആരവിനെ ഇതുപോലെ എന്റെ അടുത്ത് കിട്ടിയില്ലേ.. അതും ഇത്രയും പാവം ആയിട്ട്.. പോരാത്തതിന് എന്തോരം സോറിയ ഞാൻ കേട്ടെ.." "തെറ്റ് ചെയ്തിട്ടുണ്ടേൽ സോറി പറയാനും ആരവിന് മടിയില്ല..." അവളുടെ ആക്കിയുള്ള സംസാരം കേൾക്കെ ആരവ് ചുണ്ട് കൊട്ടി..ചന്തുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.. "ഇപ്പോഴാ ശെരിക്കും എന്റെ മുന്നിൽ ഉള്ളത് ആരവ് ആയത്.. നേരത്തെ ഒരുമാതിരി കണ്ണീർ സീരിയലിലെ നായകൻമാരെപോലെ...അയ്യേ.." "ടി.. ടി.. വേണ്ടാ.." അവൻ കണ്ണുരുട്ടിയതും ചന്തു പല്ലിളിച് ചിരിച്ചു വീണ്ടും മുന്നിലേക്ക് നോട്ടം തെറ്റിച്ചു.. "ആരവ്.. ഞാൻ ഒരുകാര്യം ചോദിച്ച സത്യം പറയോ.." "എന്താ.." "എന്റെ അച്ഛനോട് ഇയാൾക്ക് അത്രക്കും ദേഷ്യം ഉണ്ടോ ..? ആ ദേഷ്യം ആണോ എന്നോടും ഇയാൾ കാണിക്കണേ.." അവന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും ഇല്ലായിരുന്നു..

അത് മനസിലാക്കി ചന്തു തന്നെ സംസാരിച് തുടങ്ങി... "ആരവ്.. തനിക് എന്റെ അച്ഛനെ പറ്റി എന്താ ചിന്തിച് വച്ചിരിക്കുന്നതെന്ന് അറിയില്ല.. തന്റെ മനസ്സിൽ ജയറാം വാക്കിന് വിലയില്ലാത്തവൻ ആവാം.. വിശ്വാവഞ്ചന കാണിച്ച ആളാവാം..പക്ഷെ സത്യം അതല്ല.. ന്റെ അച്ഛനെ ന്യായീകരിക്കാൻ ഇതൊക്കെ പറയുന്നതെന്ന് ആരവിന് തോന്നാം.. ബട്ട്‌ താൻ അറിയണം.. അച്ഛൻ പറഞ്ഞു അറിയാം പണ്ട് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് പുറത്താക്കാൻ കാരണം തന്റെ എന്തോ അശ്രദ്ധ കാരണം അവിടെ ഉണ്ടായ നഷ്ടം ആണെന്ന്..!!" ചന്തു അത് പറഞ്ഞു നിർത്തുമ്പോൾ ആരവിന്റെ ഉള്ളൊന്ന് കുടുങ്ങി.. ശെരിയാണ്.. താൻ കാരണം അർണവിനുണ്ടായ അപകടം അവനെ നന്നേ തളർത്തിയിരുന്നു.. ആ സമയമാണ് തന്നിൽ നിന്നുണ്ടായ വീഴ്ചയിൽ അവിടുന്ന് പിരിച്ചു വിടുന്നത്.. ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു.. ചന്തുവിന്റെ തുടർന്നുള്ള സംസാരമാണ് അവനെ ബോധത്തിൽ കൊണ്ട് വന്നത്.. ചന്തു ജയറാമിനെ കുറിച് വീണ്ടും ഓരോന്ന് പറഞ്ഞു.. ആദ്യം വലിയ ശ്രെദ്ധ കൊടുത്തിരുന്നില്ലെങ്കിലും പതിയെ പതിയെ ആരവിന്റെ മനസ്സിൽ ജയറാമിനോടുള്ള തെറ്റിദ്ധാരണ പതിയെ മാറിതുടങ്ങിയിരുന്നു..!! "അന്ന് എന്റെ അച്ഛൻ അയാളോട് അത് നശിപ്പിച്ചു എന്ന് പറഞ്ഞിരുന്നില്ല എങ്കിൽ തന്റെ ജീവന് തന്നെ ആപത്ത് ആകുമായിരുന്നു..

എന്നിട്ട് താനോ.. അന്ന് മുതൽ എന്റെ അച്ഛന്റെ കാണുമ്പോ ചത്തൂർത്തി പോലെയല്ലേ നടക്കണേ.. കൂടെ ഒരു പുച്ഛവും..." പറഞ്ഞവസാനിപ്പിക്കുമ്പോ ആരവ് അവൾ പറഞ്ഞ വാക്കിൽ മാത്രം കുടുങ്ങി നിന്നു.. "അപ്പോ... അപ്പോ ആ തെളിവ് ഒന്നും സാർ നശിപ്പിച്ചില്ലേ.. അയാൾക്ക് കൊടുത്തില്ലേ..." പറഞ്ഞു പോയ കാര്യം ഓർത്ത് ചന്തു നാവ് കടിച്ചു.. അമളി പറ്റിയത് പോൽ അവനെ നോക്കി വെളുക്കാനേ ഒന്ന് ചിരിച്ചു.. "അത് വിട്.. ഇനി താൻ പറയ്.. എന്തായിരുന്നു ഈ മുഖത്തു കണ്ട വിഷയത്തിന്റെ കാരണം..!?" ചന്തു വിഷയം മാറ്റാൻ ആണ് അത് ചോദിച്ചതെങ്കിലും ആരവ് പെട്ടന്ന് നിശബ്ദനായി.. അവന്റെ കണ്ണുകളിൽ വീണ്ടും വിഷമം നിറഞ്ഞു.. ആരോടോ ഉള്ള ദേഷ്യം നിറഞ്ഞു.. അത് മനസ്സിലാക്കിയെന്ന പോൽ ചന്തു ഒരനുവാദത്തിന് നില്കാതെ അവന്റെ കയ്യിൽ കയ്യ്കോർത്തു പതിയെ തലോടി..!! അന്നേരം മറ്റൊന്നിനെ കുറിച്ചും ചന്തു ചിന്തിച്ചിരുന്നില്ല..!! ___💙✨️ ബാൽക്കണിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനൊപ്പം അർണവിന്റെ കണ്ണുകൾ പുറത്തേക്ക് നീണ്ടു.. ഇത്ര സമയമായിട്ടും ആരവിനെ കാണാത്തത്തിൽ അവന്റെ നെഞ്ചം വല്ലാതെ പരവേശ പെട്ടിരുന്നു.. 'താൻ അവനെ വേദനിപ്പിച്ചുവോ..?!' അവന്റെ മനസാക്ഷി അവന് നേരെ തിരിഞ്ഞപ്പോ കണ്ണുകൾ മുറുക്കി അടച്ചവൻ കൈവരിയിൽ അമർത്തി പിടിച്ചു.. വീണു പോകാതിരിക്കാൻ..!! 'ഇന്നുവരെ തനിക് വേണ്ടി അവനോളം മറ്റാരും സംസാരിച്ചിട്ടില്ല എന്നിട്ടും താൻ അവനെ വേദനിപ്പിച്ചു..!! പക്ഷെ ഇതല്ലാതെ മറ്റൊരു മാർഗം തനിക് മുന്നിലില്ല..!!' അർണവ് നിസ്സഹായതയോടെ ഓർത്തു.. ആസ്വസ്ഥമായിരിക്കുന്ന മനസോടെ അർണവ് മിഴികൾ വീണ്ടും പുറത്തേക്ക് പായിച്ചു.. തോളിൽ ഒരു കരസ്പർശം ഏൽക്കെ അവൻ തിരിഞ്ഞു നോക്കി......(തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story