മനമറിയാതെ 💙: ഭാഗം 16

manamariyathe sana

രചന: സന

ആസ്വസ്ഥമായിരിക്കുന്ന മനസോടെ അർണവ് മിഴികൾ വീണ്ടും പുറത്തേക്ക് പായിച്ചു.. തോളിൽ ഒരു കരസ്പർശം ഏൽക്കെ അവൻ തിരിഞ്ഞു നോക്കി.. മുന്നിൽ നിക്കുന്ന ത്രേയയെ കാണെ അർണവ് കൈവരിയിലെ പിടി മുറുക്കി.. ഞൊടിയിടയിൽ ദേഷ്യം ഉള്ളം കാൽ മുതൽ ഉച്ചൻതല വരെ പടരുന്നതവൻ അറിഞ്ഞു.. പല്ലുകടിച്ചവൻ ദേഷ്യം നിയന്ത്രിക്കാൻ ശ്രെമിച്ചു.. അവളിൽ നിന്ന് മുഖം ഒരുവശം കൊട്ടി.. "എന്നെ മുന്നിൽ കാണുമ്പോ അപ്പുവേട്ടന്റെ മുഖത്തുണ്ടാവുന്ന ഈ മാറ്റം ഇല്ലേ.. അതാ.. അതാ ത്രേയയെ കൂടുതൽ ഹരം കൊള്ളിക്കുന്നെ..!!" പുച്ഛത്തോടെയുള്ള അവളുടെ സംസാരം കേൾക്കെ അർണവ് അവളിൽ നിന്ന് തിരിഞ്ഞു നിന്നു.. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. പക്ഷെ.. പക്ഷെ.. തന്നെ കൊണ്ടത്തിന് ആവില്ല എന്നതിൽ അവന് ആദ്യമായി അവന്റെ അവസ്ഥയോട് വെറുപ്പ് തോന്നി.. അതിലേറെ പുച്ഛം തോന്നി..!! "ഹാ... അങ്ങനെ അങ്ങ് മുഖം തിരിച്ചാലോ..പേടി തോന്നുന്നുണ്ടോ.. അതോ മുഖത്തു നോക്കിയാൽ വീണ്ടും എന്നെ സ്നേഹിച്ചു പോകും എന്നുള്ളത് കൊണ്ടാണോ.."

പരിഹാസം കലർന്ന ചോദ്യത്തിന് മുന്നിൽ അർണവ് മുഷ്ടി ചുരുട്ടി.. അത് കാണെ ത്രേയ ഉള്ളിൽ ഊറി ചിരിച്ചു.. ദേഷ്യവും സങ്കടവും ഒരുപോലെ വന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ അർണവിനെ കാണെ അവളുടെ മനസ്സിൽ വല്ലാത്തൊരു കുളിർമ തോന്നി.. "വേദനിക്കുന്നുണ്ടല്ലേ... ദേഷ്യം തോന്നുന്നുണ്ടല്ലേ.. ഇതുപോലെ ഞാൻ നിന്ന അവസ്ഥ ഓർക്കുന്നുണ്ടോ.. ഇതിനേക്കാൾ വേദനയായിരുന്നു എന്റെ കണ്ണ്മുന്നിൽ ഇട്ട് എന്റെ ഭർത്താവിനെയും അയാളുടെ അച്ഛനെയും തല്ലി ചതക്കുമ്പോ എനിക്ക്.. ആരെയും ദ്രോഹിക്കാത്ത താൻ അത് ചെയ്തത് പുന്നാര അനിയന് വേണ്ടി ആയിരുന്നില്ലേ.. അവന് വേണ്ടി താൻ തകർത്തത് എന്റെ ജീവിതമാ.. നിങ്ങൾ അവിടുന്ന് പടിയിറങ്ങുമ്പോ നശിച്ചത് അത്രയും നാൾ ഞാൻ സ്വപ്നം കണ്ട് കയ്വള്ളയിൽ ആക്കിയ സൗഭാഗ്യങ്ങള..!! ഇതിന് തന്നെ ഞാൻ അനുഭവിപ്പിക്കും.. ആർക്ക് വേണ്ടിയാണോ താൻ എന്റെ ജീവിതം വച്ചു കളിച്ചത്.. അവനെ കൊണ്ട് തന്നെ കരയേണ്ട അവസ്ഥ ഞാൻ വരുത്തും.. ഓരോ നിമിഷവും നീറി നീറി താൻ നരകിക്കും..!!" അത് പറയുമ്പോ അവളുടെ കണ്ണിൽ പക നിറഞ്ഞിരുന്നു.. അർണവ് പുറമെ ദേഷ്യം കാണിച്ചെങ്കിലും അവന്റെ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെട്ടു..

ആരവ് വരാൻ വൈകുന്നത് ഓരോ നിമിഷവും അവന്റെ ഉള്ളിൽ തീ കോരിയിടുന്ന പോലെ തോന്നി.. 'ശെരിയാ.. താൻ എടുത്ത് ചാടി ഒന്നും ചെയ്യാൻ പാടില്ലായിരുന്നു..!!' ചെയ്തത് തെറ്റാല്ലെങ്കിൽ കൂടി അവന്റെ മനസ്സ് അവനെ കുറ്റപ്പെടുത്തി.. ____💙✨️ "ഒന്ന് നിന്നേ..." റൂമിന് വെളിയിൽ കയ്യും കെട്ടി നിന്ന മിത്രയേ കണ്ട് ത്രേയ ഒരു നിമിഷം നിന്നു.. ശേഷം അവളെ പുച്ഛിച്ചു മുന്നോട്ട് നടന്നതും പിന്നിൽ നിന്നുമുള്ള മിത്രയുടെ സ്വരം ഉയർന്നു.. ത്രേയ ഒരു പുച്ഛത്തോടെ ചുണ്ട് കൊട്ടി അവളെ നോക്കി.. അതിനേക്കാൾ ഇരട്ടി പുച്ഛമായിരുന്നു മിത്രയുടെ മുഖത്തു.. "എന്താ.." "ത്രേയ... ത്രേയ ശ്രീ.. നിന്നേ കുറിച് ഇവർ പറഞ്ഞറിഞ്ഞപ്പോ കുറച്ചൂടി മാന്യത പ്രതീക്ഷിച്ചു.." മിത്ര പുച്ഛതിൽ അത് പറഞ്ഞതും ത്രേയ കണ്ണുരുട്ടി.. എന്തോ പറയാൻ വന്നവളെ മിത്ര കയ്യ്കൊണ്ട് തടഞ്ഞു വീണ്ടും പറഞ്ഞു.. "ഉഫ് സോറി.. മാന്യത അത് നിനക്ക് ഇല്ലന്ന് കുറെ നാൾ മുന്നേ നീ തെളിയിച്ചത് ആണല്ലോ.. ഞാൻ പെട്ടന്ന് മറന്നു പോയി.." "ഡീീീ..." "മിണ്ടരുത്..." അവൾക് നേരെ കുതിക്കുന്ന ത്രേയയോട് ശബ്ദമെടുത് മിത്ര അലറിയതും ത്രേയ പകച്ചു പോയി.. ആദ്യമായി താൻ കാണുമ്പോ മിത്രയിൽ ഉണ്ടായിരുന്ന ഭാവം ആയിരുന്നില്ല ഇപ്പോ അവളിൽ.. അത് തെല്ലോന്ന് ത്രേയയെ ഭയപ്പെടുത്തി..

"ഒരു കാര്യം പറഞ്ഞേക്കാം...എന്റെ കുടുംബത്തിൽ കേറി കളിച്ച പൊന്നു മോളെ ത്രേയ ശ്രീ നീ ഈ മിത്രയുടെ തനി സ്വഭാവം അറിയുവേ..നീ എന്ത് പറഞ്ഞണ് അർണവേട്ടനെ ഭീഷണിപ്പെടുത്തിയെതെങ്കിലും അത് നടക്കില്ല.. അർണവേട്ടൻ പേടിച്ചിട്ടാണ് നിന്നേ ഇവിടെ താമസിപ്പിച്ചത് എന്ന് തോന്നുന്നുണ്ടോ നിനക്ക്.. ഒരിക്കലും അല്ല നീ ആ മനുഷ്യന്റെ മനസ്സിനുണ്ടാക്കിയ മുറിവ് ഇതുവരെ ഉണങ്ങാത്തത് കൊണ്ട.. എല്ലാം മറന്ന് തുടങ്ങുന്ന കുടുംബത്തിന്റെ താളം തെറ്റിക്കാൻ ശ്രെമിച്ചാൽ ഉണ്ടല്ലോ.." ഉറച്ച സ്വരത്തോടെ മിത്ര ത്രേയയുടെ നേരെ വിരൽ ചൂണ്ടി.. അവളെ ഒന്ന് കല്പ്പിച്ചു നോക്കി മിത്ര റൂമിലേക്ക് കേറി.. പകയെരിയുന്ന കണ്ണുകളുമായി നിക്കുന്ന ത്രേയയെ ഒന്ന് പുച്ഛിച്ചു റൂമിന്റെ വാതിൽ കൊട്ടി അടച്ചു.. വാതിൽ അടച്ചു തിരിഞ്ഞതും അടുത്ത നിമിഷം അർണവ് മിത്രയേ പുണർന്നിരുന്നു..!! തനിക്ക് പറയാൻ കഴിയാത്തത് മിത്രയിലൂടെ സാധിച്ചതിൽ അർണവിന്റെ കണ്ണുകൾ നിറഞ്ഞു.. സംതൃപ്തിയോടെ..!! _____💙✨️ "ഒരുപാട് പ്രതീക്ഷകളോടെ ജീവിച്ചു പോന്ന കുടുംബം തകർത്ത് തരിപ്പണമാക്കാൻ കെൽപ്പ് ഉണ്ടായിരുന്നു അവളിലെ പിശാച്ചിന്.. അവള് അപ്പുവിൽ നിന്ന് അകലുന്നെന്ന് മനസിലാക്കി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ പോയതായിരുന്നു അവളെ.. പക്ഷെ കണ്ട കാഴ്ച എന്റെ മനസ്സിന്റെ താളം തെറ്റിച്ചിരുന്നു.. അതിന്റെ ഭലമായി എനിക്ക് നഷ്ടമായത് അപ്പുന്റെ ജീവിതമാ.. അവന്റെ ലക്ഷ്യങ്ങളാ..

എന്റെ കയ്യ് പിഴ കൊണ്ട് നഷ്ടപെടേണ്ടി വന്നത് എന്റെ കുടുംബത്തിന്റെ സന്തോഷമാ.. ഒരുപാട് കാലം എടുത്തു അപ്പു നേരെയാവാൻ.. അവന് ഓരോ വാക്കും മുറിഞ്ഞു സംസാരിക്കുമ്പോ എന്റെ ഹൃദയത്തിൽ ആരോ കത്തി കുത്തുന്ന വേദനായ.. ഉണങ്ങാത്ത മുറിവിൽ വീണ്ടും ചോര പൊടിയുന്ന വേദന.. ആ സമയത്താ എന്റെ ന്യൂസ്‌ ചാനലിൽ നിന്ന് പിരിച്ചു വിടുന്നത്.. എല്ലാം മറന്നു തുടങ്ങി.. അവൻ ആഗ്രഹിച്ച ജോലി നഷ്ടമായി.. ജീവിതം നഷ്ടമായി.. പലരുടെയും പരിഹാസങ്ങൾ ഏറ്റുവാങ്ങി..എങ്കിലും തളർന്നില്ല.. ഇനിയൊരു കുടുംബം വേണമെന്ന് തോന്നിയപോ അച്ഛനും അമ്മയും ഒരുപാട് നിർബന്ധിച്ച അവനെ കൊണ്ട് വിവാഹത്തിന് സമ്മതിച്ചു..എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് അവന്റെ വിവാഹം കഴിഞ്ഞിട്ടേ ഉണ്ടാവു എന്ന് പറഞ്ഞതോടെ അപ്പൂന് സമ്മതിക്ക അല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ല.. പെണ്ണ് കാണാൻ പോയി.. കണ്ട നിമിഷം അപ്പൂന് അവളെ ഇഷ്ടമായി.. ഒരുപാട്.. എല്ലാവർക്കും സന്തോഷമായി.. പക്ഷെ.. പക്ഷെ എനിക്ക് മാത്രം അതിൽ സന്തോഷിക്കാൻ സാധിച്ചില്ല.. അവന്റെ സന്തോഷത്തിൽ എല്ലായിപ്പോഴും പങ്കു ചേരുന്ന എനിക്ക് അത് ഉൾകൊള്ളാൻ സമയം വേണ്ടി വന്നു.. മിത്ര... ഒരുപക്ഷെ അർണവിന്റെ മനസ്സിൽ ഇടം നേടുന്നതിന് മുന്നേ ആരവിന്റെ പാതിയാവാണം എന്ന് ഞാൻ ആഗ്രഹിച്ചത് കൊണ്ടാവും...!!" ആരവ് ദൂരേക്ക് മിഴികൾ നട്ട് പറയുമ്പോ കേൾവിക്കാരിയായി ചന്തുവും ഉണ്ടായിരുന്നു..

അവസാനം ഒരു ചിരിയോടെ ആരവ് പറയുമ്പോ ചന്തുവിന്റെ കയ്യ് ഒന്ന് വിറഞ്ഞു.. ഹൃദയതിൽ എന്തോ ഭാരം എടുത്ത് വച്ചത് പോലെ.. "മിത്ര... അവളോരിക്കലും എനിക്ക് യോചിച്ചവൾ ആയിരുന്നില്ല.. എന്റെ അപ്പൂന് വേണ്ടി ദൈവം പടച്ചതായിരുന്നു അവളെ അതറിയാതെ ഞാൻ വെറുതെ എന്തൊക്കെയോ ചിന്തിച് കൂട്ടി.. അവനെ മനസിലാക്കാൻ മിത്രക്ക് കഴിയുമായിരുന്നു.. അവളുടെ സ്ഥാനത്തു മാറ്റാരാണെങ്കിലും സാധ്യമാവുമായിരുന്നില്ല..!!" കണ്ണ് മാറ്റാതെ തന്നെ അവൻ പറഞ്ഞു.. ചന്തു ഉള്ളാലെ ഒന്ന് ചിരിച്ചു.. പേരറിയാത്ത സന്തോഷം അവളിൽ നിറഞ്ഞു.. അവളെതെന്താണ് ചിന്തിക്കുന്നതെന്ന ബോധം ഒരണു പോലും അവളിൽ അവശേഷിച്ചിരുന്നില്ല.. "ഇപ്പോ അവൾ വീണ്ടും വന്നിരിക്കുവാ.. ഞങ്ങളുടെ കടുംബം തകർക്കാൻ.. അവളുടെ ഉദ്ദേശം എന്താണെന്ന് അറിയില്ല.. അവളുടെ കണ്ണിലെ പക ഞാൻ കണ്ടതാ.. എന്നോട് മാത്രല്ല അപ്പുനോടും.. പക്ഷെ.. എന്ത് കൊണ്ട് അപ്പു അവളെ അവിടുന്ന് ഇറക്കി വിടുന്നില്ല എന്നാ എനിക്ക് മനസിലാവാതെ.." അത്രയും നേരം ഉണ്ടായിരുന്ന ശാന്തത അവനിൽ നിന്ന് അകന്ന് പോയിരുന്നു.. ദേഷ്യം കൊണ്ട് ആരവ് അടിമുടി വിറച്ചു.. ചന്തു അവനെ തന്നെ നോക്കി ഇരുന്നു.. ഒരുപാട് അറിഞ്ഞത് പോലെ ആരവിനെ.. അവൾ അവന്റെ കയ്യിലെ പിടി മുറുക്കി.

. "ആരവിന്റെ അപ്പുനെ ആരവിന് വിശ്വാസം ഇല്ലേ..? എന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും.. വെറുതെ ടെൻഷന് അടിക്കണ്ട..." ചന്തു ചിരിയാലേ പറഞ്ഞതും ആരവ് ഒന്നും മിണ്ടാത്തെ കുറച്ചു നേരം ഇരുന്നു.. "അല്ല നീ എന്താ ഇവിടെ.." "നല്ല ആളാ.. ഇപ്പോഴാണോ ചോദിക്കണേ.." "ഇപ്പോഴേലും ചോദിച്ചില്ലേ.. പറ നീ എന്താ രാത്രി ഇവിടെ.." ചുറ്റും കണ്ണോടിച്ചു ആരവ് ചോദിച്ചതും ചന്തു ദൂരേക്ക് കയ്യ് കാണിച്ചു.. അവിടെ കുഞ്ഞയി കാണുന്ന രണ്ടു മൂന്നു ടെൻഡ് കാണെ അവന്റെ നെറ്റി ചുളിഞ്ഞു.. "ഞങ്ങൾക് ഇപ്പോ ക്യാമ്പ് നടക്കുവാ.. അതിനിടയിൽ നിന്ന് ഞാനും എന്റെ ഒരു ഫ്രണ്ടും മുങ്ങി.. അവൾക് അവളുടെ ചെക്കനെ കാണാൻ പോകണമെന്ന് പറഞ്ഞോണ്ട്.. തിരികെ പോകൻ നിന്നപ്പോഴാ മദാമ്മിളകി വരുന്ന ആനയെ പോലെ തന്നെയും തന്റെ വണ്ടിയെയും കണ്ടത്.." അവനൊന്ന് നോക്കി പേടിപ്പിച്ചതും ചന്തു നല്ലപോലെ ഒന്ന് ഇളിച്ചു കാണിച്ചു.. അവന്റെ നോട്ടം അവളുടെ യക്ഷി പല്ലിൽ എത്തി നിന്നു.. ചുണ്ടിന്റെ ചലനം പോലും ശ്രെധിച്ചു കൊണ്ട് ആരവിന്റെ കണ്ണുകൾ അതിൽ കുടുങ്ങി..

പെട്ടന്ന് ബോധം വന്നത് പോലെ ആരവ് കണ്ണ് വെട്ടിച്ചു... "ഞാൻ.. ഞാൻ പോവാ.. തിരികെ പൊക്കോ.." ആരവ് താഴെ നിന്നും എഴുനേറ്റ് പറഞ്ഞതും ചന്തു പുഞ്ചിരിയോടെ തല ആട്ടി.. തിരികെ നടക്കുന്നതിന്റെ ഇടക്ക് ചന്തു ഒന്നൂടി അവനെ നോക്കി.. അവളെ തന്നെ നോക്കി നിക്കുന്ന ആരവിന് നേരെ കയ്യ് വീശി ചന്തു ദൂരേക്ക് മറഞ്ഞു.. കണ്ണിൽ നിന്നവൾ മറയുന്ന വരെ ആരവ് അവിടെ നിന്നു.. കാറുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ അവന്റെ മനസ്സ് ശാന്തായിരുന്നു..!! ____💙✨️ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ത്രേയയിൽ മിത്രയുടെ വാക്കുകൾ നിറഞ്ഞു നിന്നു.. വല്ലാത്ത അമർഷത്തോടെ ത്രേയ മുടി കോർത്തു പിടിച്ചു.. പെട്ടന്ന് എന്തോ ഓർത്ത പോലെ അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. ഫോൺ എടുത്തവൾ ആർക്കോ കാൾ ചെയ്തു ചെവിയോട് അടുപ്പിച്ചു.. മറുവശത്തു നിന്നും സമ്മതം മൂളി..ഒരുവന്റെ നിർദ്ദേശം കിട്ടിയതും ഡ്രൈവർ ഗിയർ മാറ്റി ലോറി ആരവിന്റെ വണ്ടിയുടെ നേർക്ക് വിട്ടിരുന്നു..!! .....(തുടരും💙)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story